About Umesh

ഭാരതത്തിന്റെ ശാസ്ത്രപൈതൃകത്തെപ്പറ്റി അഭിമാനം കൊള്ളുന്ന, അതേ സമയം ഇല്ലാത്ത മഹത്ത്വം ഭാരതീയപൈതൃകത്തിനു ചാര്‍ത്തുന്നതില്‍ രോഷാകുലനായ, ഒരു സാധാരണ ഭാരതീയന്‍.

പൈതൃകത്തെപ്പറ്റി നാഴികയ്ക്കു നാല്‍പ്പതു വട്ടം അലറാതെ, ഭാരതീയശാസ്ത്രഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുവാനും പഠിക്കുവാനും ശ്രമിക്കണം എന്നു നിരന്തരമായി വാദിക്കുന്നു. അതിനുവേണ്ടി ചെയ്യാന്‍ കഴിയുന്ന കുറച്ചു കാര്യങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കാമെന്നു കരുതി.

  • ഇപ്പോഴത്തെ പേരു്: ഉമേഷ്‌ പാര്‍വ്വതീനിലയം നരേന്ദ്രന്‍ നായര്‍.

    മുകളില്‍ കൊടുത്തതു പാസ്പോര്‍ട്ടിലെ പേരാണു്. അച്ഛനും അമ്മയും ഇട്ട പേരു് രാജീവ് എന്നായിരുന്നു. (അതിന്റെ കഥ ഇവിടെ.) അവര്‍ സാധാരണ വിളിച്ചിരുന്നതു് എടന്‍ എന്നും (“എടാ” എന്നു സംബോധന.). കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുമ്പോള്‍ കൂട്ടുകാര്‍ പോടന്‍ (“പോടാ” എന്നു സംബോധന.) എന്നു വിളിച്ചിരുന്നു. 1981-’83 കാലഘട്ടത്തില്‍ നാറാണത്തു ഭ്രാന്തന്‍ (നാ. ഭ്രാ.) എന്നും 1983-’87 കാലഘട്ടത്തില്‍ കാളിദാസന്‍ എന്നും 1990-’91 കാലഘട്ടത്തില്‍ ചിണ്ടന്‍ (Tintin എന്ന പേരിന്റെ തദ്ഭവം. മലയത്തിപ്പെണ്ണിലെ നായകന്‍. “മട്ടിച്ചാറു മണക്കണു മണക്കണു…”)എന്നും സഹപാഠികള്‍ വിളിച്ചിരുന്നു.


    സ്വന്തമായരിയ പേര്‍? അതെന്തൊരു
    കുന്തമാണു? പനിനീര്‍സുമത്തിനു്
    എന്തു പേരു വെറുതേ കൊടുക്കിലും
    ഗന്ധമെന്നുമൊരുപോലെയല്ലയോ?
    (1)

  • ജനനം: 1965 നവംബര്‍ 22-നു്‌ പത്തനംതിട്ടയ്ക്കടുത്തുള്ള ഇലന്തൂരില്‍.

    എനിക്കൊപ്പമേറ്റം വയസ്സാക നിങ്ങള്‍;
    നിനക്കേറെ ഭാഗ്യം വരാനുള്ളതത്രേ.
    ഒടുക്കം വരും ജീവിതത്തില്‍, ശരിക്കാ-
    ത്തുടക്കത്തിലെല്ലാം വിധിച്ചെന്നുമോര്‍ക്ക…
    (2)

  • വിദ്യാഭ്യാസം: എന്‍ജിനീയറിംഗില്‍ ബിരുദാനന്തരബിരുദം.

    അറിയാം ചിലതാംഗലേയഭാഷാ-
    മുറിവാക്യങ്ങള്‍; പഠിപ്പിതത്രമാത്രം;
    ശരിയായ് മലയാളഭാഷയായാ-
    ലുരിയാടാ, മെഴുതാം, കവിത്വമാവാം.
    (3)

  • ജോലി: കമ്പ്യൂട്ടര്‍ പ്രോഗ്രാം എഴുതുക (1991 മുതല്‍).
    ഇപ്പോള്‍ ഗൂഗിളില്‍ ഇന്റര്‍നാഷണലൈസേഷന്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്നു-മൌണ്ടന്‍ വ്യൂ (കാലിഫോര്‍ണിയ)വില്‍.
  • ഇപ്പോഴത്തെ വാസസ്ഥലം: Cupertino, California, USA.

    1996 ഓഗസ്റ്റ് മുതലുള്ള വാസസ്ഥലങ്ങള്‍ ഇവിടെ കാണാം.

  • കുടുംബം: സിന്ധു (ഭാര്യ, 1970-ല്‍ ജനനം), വിശാഖ്‌ (മകന്‍, 2001-ല്‍ ജനനം), വിഘ്നേശ് (മകന്‍, 2006-ല്‍ ജനനം).
  • അഭിരുചികള്‍:
    • ചെസ്സുകളി: 1985-’91 കാലഘട്ടത്തില്‍ 5 കേരള സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു. 1995-’99 കാലഘട്ടത്തില്‍ അമേരിക്കയില്‍ കളിച്ചു. United States Chess Federation-ന്റെ റേറ്റിംഗ് ഉണ്ടു്. 1997-ല്‍ ഷിക്കാഗോയിലെ ടീം ചാമ്പ്യന്‍ഷിപ്പുകളില്‍ ലൂസന്റ് ടെക്നോളജീസിനെ പ്രതിനിധീകരിച്ചു. ICCF, IECG, AICCF, USCF തുടങ്ങിയ കറസ്പോണ്ടന്‍സ് ചെസ്സ് സംഘടനകളുടെ ടൂര്‍ണമെന്റ്റ്റുകളില്‍ കളിച്ചിട്ടുണ്ടു്. സമയപരിമിതി മൂലം 2006-ല്‍ ചെസ്സില്‍ നിന്നു പൂര്‍ണ്ണമായി വിരമിച്ചു.
    • അക്ഷരശ്ലോകം: 1983 മുതല്‍ 1988 വരെ കോഴിക്കോട്ടു്. ഇതിനിടെ രണ്ടു തവണ കോഴിക്കോടു് സര്‍വ്വകലാശാലാ യുവജനോത്സവത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുണ്ടു്. 1990-’91-ല്‍ തിരുവനന്തപുരത്തു്. 1992-’95-ല്‍ ബോംബെയില്‍. 2004 ഡിസംബറില്‍ രാജേഷ് വര്‍മ്മയോടോപ്പം അക്ഷരശ്ലോകം യാഹൂ ഗ്രൂപ്പു സ്ഥാപിച്ചു. ആ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഇ-സദസ്സിലെ ശ്ലോകങ്ങള്‍ ഇവിടെ ശേഖരിക്കുന്നു.
    • ഗണിതശാസ്ത്രം: ഭാരതീയഗണിതം, കലണ്ടറുകള്‍, നമ്പര്‍ തിയറി, സ്റ്റാറ്റിസ്റ്റിക്സ്,…
    • ഭാഷാശാസ്ത്രം: വ്യാകരണം, വൃത്തശാസ്ത്രം, അലങ്കാരം, …
    • കമ്പ്യൂട്ടര്‍:
    • വായന:
    • എഴുത്തു്‌:
    • സാഹിത്യചര്‍ച്ചകള്‍
  • ഇ-മെയില്‍ വിലാസം: umesh DOT p DOT nair AT gmail DOT com.


(1) William Shakespaere.
(2) Robert Browning.
(3) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കോയിപ്പള്ളി പരമേശ്വരക്കുറുപ്പിനെപ്പറ്റി.