Comments on: രാമായണവും സീതായനവും

by: venu
പ്രകൃതി ഒരു പരിധിയില്‍ അപ്പുറം പ്രസിഷന്‍ ഒരിക്കലും മനുഷ്യന്റെ ലോജിക്‌ സിസ്റ്റത്തിന്‌ വെളിപ്പെടുത്തുന്നില്ല എന്നാണ്‌ എന്ന നിരീക്ഷണം ശരിയാണോ.പ്രക്രുതി ഒന്നും ഒരിക്കലും ഒളിക്കുന്നില്ലാ എന്നനെന്റെയ്  എളിയ നിരീക്ഷനം.ഒരു തുറന്ന പുസ്തകമല്ലെ പ്രക്രുതി.

വേണു.

by: Umesh
ഒന്നുകൂടി കമന്റുകളൊക്കെ വായിച്ചപ്പോള്‍, വേണുവിന്റെ കമന്റിന്റെ മറുപടിയാണു് സിബുവിന്റെ ആദ്യത്തെ കമന്റെന്നു തോന്നുന്നു.  വേണുവിനും സിബുവിനും നന്ദി.

പ്രാപ്രാ, സിദ്ധാര്‍ത്ഥന്‍, പുതിയ ഉദാഹരണങ്ങള്‍ കൊള്ളാം.  ക്രിസ്ത്യാനി/നസ്രാണി ഇവയെപ്പറ്റി ആലോചിച്ചിരുന്നില്ല.  പക്ഷേ, അവ ഈ വഴിയിലാണോ എന്നൊരു സംശയം.  “ക്രിസ്തു” എന്ന വാക്കില്‍‌നിന്നു് “ക്രിസ്ത്യാനി” എന്ന വാക്കുണ്ടാകാന്‍ വഴി കാണുന്നില്ല.  Christian എന്ന വാക്കിന്റെ തദ്‌ഭവമാവാം ക്രിസ്ത്യാനി.  അതുപോലെ nazren-ല്‍ നിന്നു നസ്രാണിയും.  മുമ്പു പറഞ്ഞ പ്രകൃതിനിയമം തന്നെ ഒന്നിനെ “ന” ആയും മറ്റേതിനെ “ണ” ആയും മാറ്റിയതാവണം.  സംസ്കൃതവ്യാകരണം ഇതില്‍ കടന്നുകൂടിയതാവണമെന്നില്ല.

by: Umesh
സിബു പറഞ്ഞ രണ്ടാമത്തെ കമന്റിനു്:

ഞാന്‍ ഈ നാട്ടുകാരനെല്ലേ…  ഞാന്‍ ബ്ലോഗുവായനയില്‍ മന്ദഗതിയായിരുന്ന കാലത്തു്, “ബ്ലോഗിനി” എന്ന വാക്കു് ആരോ (വിശ്വമാണെന്നു തോന്നുന്നു) പ്രയോഗിക്കുകയും, അതാണോ അതോ “ബ്ലോഗിണി” ആണോ ശരി എന്നു് ആരോ ചോദിക്കുകയും ചെയ്തതായി ഒരോര്‍മ്മ.  അതിനെപ്പറ്റി ഒന്നു പറയാം എന്നു വെച്ചെന്നേ ഉള്ളൂ.  ബ്ലോഗര്‍ക്കു ലിംഗദാനശസ്ത്രക്രിയ നടത്തണമെന്നു് എനിക്കു തീരെ ആഗ്രഹമില്ല

ബ്ലോഗത്തിയെപ്പറ്റി പറഞ്ഞതു്,  നമുക്കു് മലയാളരൂപങ്ങളുണ്ടെങ്കില്‍, അവയാണു് സംസ്കൃതരൂപങ്ങളെക്കാള്‍ നല്ലതു് എന്ന അഭിപ്രായക്കാരനാണു ഞാന്‍.  “പ്രദക്ഷിണ”ത്തെക്കാള്‍ “വലത്തുവെയ്പ്പി”നെ ഇഷ്ടപ്പെടുന്ന ആളാണു ഞാന്‍.  രണ്ടു വാക്കുകള്‍ മലയാളത്തില്‍ എഴുതേണ്ടി വരുന്നിടത്തു് ഒരു സംസ്കൃതസമസ്തപദം ചിലപ്പോള്‍ കൂടുതല്‍ ഭംഗിയാകും എന്നു മറക്കുന്നില്ല.

പിന്നെ, ഇംഗ്ലീഷ് വാക്കായ “ബ്ലോഗ്” എടുത്തു മലയാളത്തില്‍ പ്രയോഗിക്കുമ്പോള്‍ അതിനു സംസ്കൃതവ്യാകരണനിയമം നോക്കണം എന്നു പറയുന്നതും മൌഢ്യമാണു്.

വാല്‍ക്കഷണത്തിന്റെ അവസാനത്തിലെ ഹസിതമുഖം (smiley face) കണ്ടില്ലായിരുന്നോ സിബൂ?

by: Umesh
സിബു പറഞ്ഞ ആദ്യത്തെ കമന്റിനു്:

ശരിയാണു്.  മിക്കവാറും എല്ലാ നിയമങ്ങള്‍ക്കു പിന്നിലും പ്രകൃതിയുണ്ടു്.  പിന്നീടു പ്രകൃതി തന്നെ അവയ്ക്കു് അപവാദങ്ങളും ഉണ്ടാക്കുന്നു.  അതുകൊണ്ടാണല്ലോ പാണിനി സംസ്കൃതവ്യാകരണത്തിന്റെ അവസാനവാക്കല്ലാത്തതു്.  കാത്യായനനും, മേല്‍പ്പത്തൂരും മറ്റു പലരും പാണിനിയുടെ നിയമങ്ങള്‍ക്കു തിരുത്തുകള്‍ കൊടുത്തിട്ടുണ്ടു്.

ഋ, ര, ഷ എന്നിവയില്‍ നാക്കിന്റെ സ്ഥാനവും, “ണ” അന്നു പറയുമ്പോള്‍ നാക്കു പുറകോട്ടു പോകുന്നതും, “ന” എന്നു പറയുമ്പോള്‍ മുന്നോട്ടു പോകുന്നതും ഒക്കെക്കൂടി നോക്കുമ്പോള്‍ പ്രകൃതിക്കു് അനുസൃതമാണോ ഈ നിയമം എന്നു തോന്നിപ്പോകും.  അതു മനസ്സിലാക്കാന്‍ മറ്റു ഭാഷകളും നോക്കണം. minute എന്നതിനെ “മിനിട്ട്” എന്നോ “മൈന്യൂട്ട്” എന്നോ ഉച്ചരിക്കുമ്പോള്‍ “carnival” എന്നതിനെ “കാര്‍‌ണിവല്‍” എന്നുച്ചരിക്കുന്നതും ഒരു പക്ഷേ ഇതുകൊണ്ടാവാം.  ആരെങ്കിലും ഈ മേഖലയില്‍ ഗവേഷണം നടത്തിയിട്ടുണ്ടോ എന്തോ…

സംസ്കൃതവ്യാകരണനിയമങ്ങള്‍ മലയാളത്തില്‍ അടിച്ചേല്‍പ്പിക്കുക എന്നതല്ല എന്റെ ലക്ഷ്യം.  മലയാളത്തില്‍ കടന്നുകൂടിയിട്ടുള്ള പല സംസ്കൃതവാക്കുകളുടെയും പല രൂപങ്ങള്‍ എന്തുകൊണ്ടു ശരിയാകുന്നു എന്നും മറ്റു ചിലവ എന്തുകൊണ്ടാവുന്നില്ല എന്നതിനു് കാരണങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമം മാത്രമാണു്.  പള്ളിക്കൂടത്തില്‍ ശരിയേതു്, തെറ്റേതു് എന്നേ പറഞ്ഞുതന്നിരുന്നുള്ളൂ.  എന്തുകൊണ്ടു് എന്നു പറഞ്ഞുതന്നിട്ടില്ല.

സിബു പറഞ്ഞതുപോലെ കാലക്രമേണ ഈ പല നിയമങ്ങളും മാറ്റിയെഴുതേണ്ടി വരും.

by: Umesh
പെരിങ്ങോടരേ,

ഇതു കേരളപാണിനീയത്തില്‍ കാണുകയില്ല.  പത്തൊന്‍‌പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഏ. ആര്‍. രാജരാജവര്‍മ്മ എഴുതിയ മലയാളവ്യാകരണമാണു് കേരളപാണിനീയം.  ഞാന്‍ ഇവിടെ പറഞ്ഞിരിക്കുന്നതു് ക്രിസ്തുവിനു മുമ്പു് അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന സാക്ഷാല്‍ പാണിനിയുടെയും അദ്ദേഹം എഴുതിയ അഷ്ടാധ്യായി അഥവാ പാണിനീയം എന്ന സംസ്കൃതവ്യാകരണപുസ്തകത്തിന്റെയും കാര്യമാണു്.

മലയാളത്തില്‍ ഇവ പ്രതിപാദിക്കുന്ന ഏറ്റവും നല്ല പുസ്തകം ഐ. സി. ചാക്കോയുടെ പാണിനീയപ്രദ്യോതം ആണു്.  നിര്‍ഭാഗ്യവശാല്‍ അതു ലൈബ്രറികളില്‍ പോലും ലഭ്യമല്ല ഇപ്പോള്‍.  ഫാദര്‍ ജോണ്‍ കുന്നപ്പള്ളിയുടെ പ്രക്രിയാഭാഷ്യം ആണു് മറ്റൊരു നല്ല പുസ്തകം.

by: സിബു
ഒരു നിവൃത്തിയുള്ളിടത്തോളം ഭാഷയിലെ ലിംഗവ്യത്യാസം ഒഴിവാക്കിയവരാണ്‌ മലയാളികള്‍. അതുതന്നെ പോരെ നമുക്കീ ബ്ലോഗ്‌ ഐഡിയില്‍ നിന്നും ആള്‌ ആണാണോ, പെണ്ണാണോ, വയസനാണോ, പയ്യനാണോ എന്നൊരിക്കലും പറയാന്‍ വയ്യാത്ത(ആവശ്യമില്ലാത്തതും ആയ) ഈകാലത്ത്‌ എന്തിനാണ്‌ ബ്ലോഗന്‍ ബ്ലോഗത്തി ലിംഗവ്യത്യാസം? ഡ്രൈവര്‍ പോലെ ബ്ലോഗര്‍ പോരേ? (വി.കെ.എന്‍. ലോബി ഇടയുമോ?

by: സിബു
ഒരു വേള പ്രകൃതിക്കൊരു നിയമമുണ്ടാവാം. അല്ലെങ്കില്‍ അനിശ്ചിതത്വവും പ്രകൃതിയുടെ വികൃതിയാവാം. എന്തായിരുന്നാലും, താന്‍ പറഞ്ഞതാണ്‌ പ്രകൃതിയുടെ നിയമമെന്ന്‌ ആരും (പാണിനിയും ഐന്‍സ്റ്റീനും അവരുടെ അനുയായികളും അടക്കം) വാശിപിടിക്കാതിരുന്നാല്‍ മതി.

പ്രകൃതി ഒരു പരിധിയില്‍ അപ്പുറം പ്രസിഷന്‍ ഒരിക്കലും മനുഷ്യന്റെ ലോജിക്‌ സിസ്റ്റത്തിന്‌ വെളിപ്പെടുത്തുന്നില്ല എന്നാണ്‌ എന്റെ നിരീക്ഷണം. അതുകൊണ്ട്‌ തന്നെ എല്ലാ നിയമത്തിനും എക്സപ്ഷന്‍സ്‌ ഉണ്ട്‌.

by: സിദ്ധാര്‍ത്ഥന്‍
‘കൃസ്ത്യാനി’യും ‘നസ്രാണി’യും എങ്ങനെ അങ്ങനെയായി എന്നു്‌ ഒരിക്കല്‍ നാട്ടിലെ പലചരക്കു പീടികയില്‍ നില്‍ക്കുമ്പോള്‍ അവിടെ ഒരു മാഷു്‌ പറയുന്നതു കേട്ടിരുന്നു. അന്നതൊക്കെ മനസ്സിലാകാനുള്ള പ്രായമില്ലായിരുന്നെങ്കിലും ആ മാഷോടു്‌ വളരെ ബഹുമാനം തോന്നിയിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ ആ സംഭവം പ്രേരിപ്പിക്കുകയും ചെയ്തിരുന്നു പിന്നീടു്‌.

ഉമേഷിന്റെ ഈ ബ്ലോഗ്ഗും ചോദ്യങ്ങള്‍ ചോദിക്കാനും ശരി മനസ്സിലാക്കാനും ധാരാളം പേരെ പ്രേരിപ്പിക്കട്ടെ.

by: prapra
കണ്‍ഫ്യൂഷന്‍ ഒഴിവാക്കാന്‍ ദേശിയുടെ സ്ത്രീലിംഗം ആയി ഞാന്‍ ഉപയോഗിച്ചിരുന്ന “ദേശിനി” എന്ന പ്രയോഗം ശരിയായിരുന്നു എന്ന്‍ ഇപ്പോള്‍ പഠിച്ചു.

by: venu
തത്‌കാലം ഇത്ര മതി. ഇനി ഒരുപാടു നിയമങ്ങളുണ്ടു്.

പ്രകൃതി …അതിന്റേതായ നിയമങ്ങളിലൂടെ നീങ്ങുന്നു.

സ്വന്തം നിയമങ്ങളെ പ്രകൃതി ഒരിക്കലും ലംഘിക്കുന്നില്ല എന്നു്‌ ഡാവിഞ്ചി പറഞ്ഞിരിക്കുന്ന പോലെ …..വ്യാകരണങ്ങളുടെ സത്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന താംഗള്‍ക്കു്‌. .. നമോവാകം.