Comments on: സമത്വവും സ്വാതന്ത്ര്യവും മനുസ്മൃതിയും മറ്റു പലതും…

by: rakesh
umeshji,

mukalil kodutha 5 slohkangalude ardham onnu paranju tharamo(samskritham ariyilla athukondanu)

by: നളന്‍
പക്ഷേ ഏതെങ്കിലുമൊരു വ്യാഖ്യാനിച്ച് ശരിപ്പെടുത്തലില് കൂടിത്തന്നെയായിരിക്കുമല്ലോ അവരും ആ ശ്ലോകത്തിന്റെ അര്ത്ഥം ആദ്യം

മനസ്സിലാക്കിയത്. അവര് കേട്ട വ്യാഖ്യാനം ശരിയും ജ്യോതിടീച്ചര് ഉള്പ്പടെയുള്ളവരുടേത് വ്യാഖ്യാനിച്ച് ശരിപ്പെടുത്തലുമാണെന്ന നിഗമനത്തില് അവര്

എങ്ങിനെ എത്തി എന്ന് പിടികിട്ടുന്നില്ല.

ആദ്യം പറഞ്ഞത് ശരിയാണു, പക്ഷെ കേട്ട വ്യാഖ്യാനം ശരിയാണെന്ന ധാരണയൊന്നുമില്ല കേട്ടോ. മറിച്ചുള്ള വ്യാഖ്യാനം തെറ്റാണെന്നും പറയുന്നില്ല.

തുറന്ന സമീപനം തന്നെ, ആതുകൊണ്ടാണു ചോദ്യങ്ങള്‍ വന്നത്. ഉമേഷണ്ണന്റെ ഉത്തരങ്ങള്‍ ബോദ്ധ്യം വന്നാല്‍ അവ സ്വീകരിക്കപ്പെടുമെന്നതിനു സംശയം വേണ്ട, കേട്ടോ

പുതിയ വ്യാഖ്യാനങ്ങള്‍ വിമര്‍ശിക്കപ്പെടും, പഴയതു വിമര്‍ശിക്കപ്പെട്ടപോലെതന്നെ. കൂടുതല്‍ ബോദ്ധം വരുന്നത് സ്വീകരിക്കപ്പെടും, പുതിയൊരു

വ്യാഖ്യാനത്തിനു അതിനെക്കാള്‍ ബോദ്ധ്യത വരുന്നതു വരെ. എല്ലാ കാര്യത്തിലും ഇങ്ങനെ തന്നെ വേണമെന്നാണെന്റെ പക്ഷം.

പിന്നെ രാജേഷണ്ണന്‍ പറഞ്ഞതിനോടു യോജിക്കാന്‍ തോന്നുന്നുണ്ടെങ്കിലും, മറ്റൊരു വ്യാഖ്യാനത്തിനെ വിമര്‍ശിക്കാത്തതുകൊണ്ടു അതിനെ പക്ഷം

പിടിക്കലായി കണ്ടതിനോടു യോജിപ്പില്ല. ഇവിടെ ഒരു വഴിക്കുള്ള വ്യാഖ്യാനങ്ങള്‍ മാത്രമേ കണ്ടുള്ളൂ, അതിനെപ്പറ്റിയുള്ള വിമര്‍ശനവും മറുപക്ഷക്കാര്‍

ഒരു വ്യാഖ്യാനവും മൊന്നോട്ടു വയ്ക്കാത്ത സ്ഥിതിക്ക് വിമര്‍ശിക്കാനും കഴിയില്ല.

“എഴുത്തുകാര്‍ എഴുതിയതു് അന്നത്തെ വിജ്ഞാനത്തിന്റെയും സാമൂഹികസ്ഥിതിയുടെയും പരിമിതിയില്‍ നിന്നായിരുന്നു. അവരെ സര്‍വ്വജ്ഞരെന്നും അവരുടെ വാക്കുകളെ ദൈവവചനമെന്നും മുദ്രകുത്തി അവയില്‍ തെറ്റു വരില്ല എന്നു വാദിക്കുന്നിടത്താണു കുഴപ്പം“

അതു വളരെ ശരി. ഈ അടുത്ത കാലത്തായി ഈ വഴിക്കുള്ള ശ്രമങ്ങള്‍ കാണുന്നുണ്ട്. യുക്തിഭദ്രതയില്ലാത്തിടത്തോളം അവ വിമര്‍ശിക്കപ്പെടും. അതിനെ പക്ഷം പിടിക്കലായി കണ്ടിട്ടു കാര്യമില്ല.

അപ്പോള്‍ നിഷ്‌പക്ഷ വ്യാഖ്യാനം എന്നൊന്നില്ലേ മനുസ്‌മൃതിക്കും മറ്റും? ഉണ്ടെങ്കില്‍ അത് എവിടെ കിട്ടും? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇല്ല? പല രീതിയില്‍ വ്യാഖ്യാനിക്കാവുന്ന രീതിയിലാണോ ഇതൊക്കെ എഴുതപ്പെട്ടത്?

അതെവിടേയും കിട്ടില്ല വക്കാരീ, ചോദ്യം ചെയ്തും വിമര്‍ശിച്ചും, സ്വയം പഠിച്ചുമൊക്കെ മനസ്സിലാക്കാന്‍ ശ്രമിക്കാം, അത്രേയുള്ളൂ.

സ്മൃതികള്‍ തലമുറകളിലൂടെ വായ്മൊഴിയിലൂടെ പകര്‍ന്നുകൊടുക്കപ്പെട്ടവയാണെന്നാണു മനസ്സിലാക്കുന്നത്. അതുകൊണ്ടാവണം അതിനു മാറ്റങ്ങള്‍

ഉള്‍ക്കൊള്ളുവാനുള്ള കഴിവുണ്ടായിരുന്നതും

എഴുതിവയ്ക്കപ്പെടുമ്പോള്‍ നഷ്ടമാവുന്നതുമാകഴിവായിരിക്കണം.

മത മൌലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും തുടക്കം അവിടുന്നു തന്നെയാവാനാണു സാധ്യത.

by: wakaari
രാജേഷ് പറഞ്ഞ രീതിയാണെങ്കില്‍ പുരാണങ്ങളുടെ ഏത് വ്യാഖ്യാനത്തിനും അതിനോട് യോജിക്കാത്തവര്‍ക്ക് വ്യാഖ്യാനിച്ച് ശരിപ്പെടുത്തല്‍ എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കാമല്ലോ.

അപ്പോള്‍ നിഷ്‌പക്ഷ വ്യാഖ്യാനം എന്നൊന്നില്ലേ മനുസ്‌മൃതിക്കും മറ്റും? ഉണ്ടെങ്കില്‍ അത് എവിടെ കിട്ടും? ഇല്ലെങ്കില്‍ എന്തുകൊണ്ട് ഇല്ല? പല രീതിയില്‍ വ്യാഖ്യാനിക്കാവുന്ന രീതിയിലാണോ ഇതൊക്കെ എഴുതപ്പെട്ടത്?

ഇവിടെ തന്നെ “ജന്തൂനാം നരജന്മ…” എന്ന ശ്ലോകത്തിന് ഉമേഷ്‌ജി ഒരു വ്യാഖ്യാനം തന്നു (പ്രാധാനമായും ആ ശ്ലോകത്തിന്റെ പദാനുപദ തര്‍ജ്ജിമ എന്ന രീതിയില്‍). ജ്യോതിടീച്ചര്‍ വേറൊരു വ്യാഖ്യാനം തന്നു-അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍. ശങ്കരാചാര്യര്‍ ഏത് അര്‍ത്ഥത്തിലാണ് ആ ശ്ലോകം എഴുതിയത്, അല്ലെങ്കില്‍ എന്താണ് അതിന്റെ ശരിയായ വ്യാഖ്യാനം എന്ന് ചോദിച്ചാല്‍ എന്താണ് ഉത്തരം?

അതോ ഇതൊന്നും വ്യാഖ്യാനിക്കേണ്ട, ഉമേഷ്‌ജി ചെയ്‌തതുപോലെ ശ്ലോകം എഴുതുക, അര്‍ത്ഥം വിശദീകരിക്കുക, അപ്പോള്‍ കിട്ടുന്നതെന്തോ അതാണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്നാണോ? അങ്ങിനെയെങ്കില്‍ ഇപ്പോഴത്തെ പല ശാസ്ത്രതത്വങ്ങള്‍ക്ക് പോലും അര്‍ത്ഥം വേറെ ആയിരിക്കുമല്ലോ. ശാസ്‌ത്രത്തിലുമുണ്ടല്ലോ ഇത്തരം കാര്യങ്ങള്‍-ഏത് രീതിയില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്നവ.

അതോ “ചാതുര്‍വര്‍ണ്യവും ആണ്‍കോയ്മയും നടമാടിയിരുന്ന ഭാരതത്തില്‍ ജീവിച്ചിരുന്ന ശങ്കരാചാര്യര്‍ക്കും കാളിദാസനും അതിനതീതരാകാന്‍ കഴിഞ്ഞില്ല” എന്നതാണോ ഇതിനൊക്കെയുള്ള ഉത്തരം?

ഈ പ്രശ്‌നം നമ്മുടെ പുരാണങ്ങളില്‍ മാത്രമേ ഉള്ളോ? മറ്റിടങ്ങളില്‍ എല്ലാം വളരെ വ്യക്തമാണോ?

(ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങള്‍-കാപ്പിയും പഴവും കുടിച്ചുകൊണ്ട് ടൈപ്പ് ചെയ്യുന്നു. സ്‌ഥലം ഓഫീസ്).

by: Umesh::ഉമേഷ്
വിശ്വത്തിന്റെ രണ്ടു കമന്റും സ്പാം ബ്ലോക്കര്‍ കൊണ്ടുപോയി.  (അതില്ലായിരുന്നെങ്കില്‍ വേറേ 206 എണ്ണം ഇവിടെ കണ്ടേനേ.) അവയെ തിരിച്ചിട്ടിട്ടുണ്ടു്.

അഭിപ്രായത്തിനും മനീഷാപഞ്ചകത്തിനും നന്ദി വിശ്വം.  “ജാഗ്രത് സ്വപ്നസുഷുപ്തിഷു…” ആണു ഞാന്‍ ഉദ്ദേശിച്ച ശ്ലോകം.  വിശ്വം എഴുതിയപ്പോള്‍ ശ്ലോകം ഓര്‍മ്മ വന്നു.

by: Viswaprabha വിശ്വപ്ര
ഉമേഷ്‌ ഉദ്ദേശിക്കുന്ന ശ്ലോകങ്ങള്‍ രണ്ടെണ്ണമുണ്ട്‌.

ശങ്കരന്റെ മനീഷാപഞ്ചകം എന്ന ലഘുകൃതിയിലെ ആദ്യത്തെ രണ്ടു ശ്ലോകങ്ങളാണിവ. മൂന്നാമത്തേത്‌ ഞാന്‍ അക്ഷരശ്ലോകം ഗ്രൂപ്പില്‍ പണ്ടു ചൊല്ലിയിട്ടുണ്ട്‌ (#1619).

വായിച്ച ഓര്‍മ്മ വെച്ച്‌ ആചാര്യന്‍ ചണ്ഡാലനെ കണ്ടു മുട്ടിയത്‌ അദ്വൈതസാക്ഷാത്‌കാരത്തിനുശേഷമാണ്‌. ഒരിക്കല്‍ ഗംഗയില്‍ കുളിക്കാന്‍ പോകുമ്പോള്‍ ശിഷ്യന്മാരാണത്രേ കുറേ നായ്ക്കളുമായി അടുത്തുവന്ന ചണ്ഡാലനോടു മാറിനില്‍ക്കാന്‍ പറഞ്ഞത്‌. ഇതു കേട്ട ചണ്ഡാലന്‍ ശ്രീശങ്കരനോടു ചോദിച്ചു:”അദ്വൈതവേദാന്തം പ്രസംഗിച്ചുനടക്കുന്ന അങ്ങേയ്ക്ക്‌ എങ്ങനെ മനുഷ്യനേയും മനുഷ്യനേയും വേര്‍തിരിച്ചുകാണാന്‍ പറ്റും? അതോ ഈ അദ്വൈതമൊക്കെ വെറുതെ പറഞ്ഞുനടക്കാന്‍ മാത്രമേ കൊള്ളൂ?”

ഇതു കേട്ട ശങ്കരന്‌ ഉടനെത്തന്നെ മനസ്സിലായത്രേ മുന്നില്‍ വന്നു നില്‍ക്കുന്നത്‌ ശിവന്‍ തന്നെ ആണെന്ന്. അതുകൊണ്ടായിരിക്കണം ഇത്ര ഗാംഭീര്യമുള്ള അഞ്ചു ശ്ലോകങ്ങള്‍ തന്നെ ഉടനടി ചൊല്ലിക്കേള്‍പ്പിച്ചത്‌.

(ഈ കഥയും പ്രക്ഷിപ്തമാവാം. ഹൈന്ദവചരിത്രത്തില്‍ മൊണാസ്ട്രി(മഠം)വ്യവസ്ഥ ആദ്യം കൊണ്ടുവന്ന ആള്‍ എന്ന നിലയ്ക്ക്‌ ശങ്കരന്റെ ഒട്ടുമിക്ക കൃതികളും പലയിടത്തായി നിലനിന്നുപോന്ന ശിഷ്യപരമ്പരകളാല്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്‌. മൂലശ്ലോകങ്ങളില്‍ ഒടിച്ചുകുത്ത്‌ (പ്രക്ഷിപ്തം) ഉണ്ടാവാനുള്ള സാദ്ധ്യത കുറവാണെങ്കിലും കഥകളിലും ഐതിഹ്യങ്ങളിലും ഒരുവിധം രസപ്പെടുത്തലുകളൊക്കെ നടന്നിട്ടുണ്ടാവണം.)

ഇനി ശ്ലോകങ്ങള്‍ അഞ്ചും:

1.

ജാഗ്രത്‌ സ്വപ്നസുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ

യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌ സാക്ഷിണീ

സൈവാഹം ന ച ദൃശ്യവസ്തുരിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്‌

ചണ്ഡാലോസ്തു സ തു ദ്വിജോസ്തു ഗുരുരിത്യേഷാ മനീഷാ മമ.

2.

ബ്രഹ്മൈവാഹമിദം ജഗച്ചസകലം ചിന്മാത്രവിസ്താരിതം

സര്‍വ്വം ചൈതദവിദ്യയാ ത്രിഗുണയാ അശേഷം മയാ കല്‍പിതം

ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മ്മലേ

ചണ്ഡാലോസ്തു സ തു ദ്വിജോസ്തു ഗുരുരിത്യേഷാ മനീഷാ മമ.

3.

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോഃ

നിത്യം ബ്രഹ്മനിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ

ഭൂതം ഭാവി ച ദുഷ്കൃതം പ്രദഹതാ സംവിന്മയേ പാവകേ.

പ്രാരബ്ധായ സമര്‍പ്പിതം സ്വവപുഃ ഇത്യേഷാ മനീഷാ മമ

4.

യാ തിര്യങ്‌നരദേവതാഭിരഹമിത്യന്തഃ സ്ഫുടാ ഗൃഹ്യതേ

യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാഃ ഭാന്തി സ്വതോചേതനാ

താം ഭാസ്യൈഃ പിഹിതാര്‍ക്കമണ്ഡലനിഭാം സ്ഫൂര്‍ത്തിം സദാ ഭാവയന്‍

യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ.

5.

യത്‌ സൗഖ്യാംബുധിലേശലേശതഃ ഇമേ ശക്രാദയോ നിര്‍വൃതാഃ

യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍നിര്‍വൃതാഃ

യസ്മിന്‍ നിത്യസുഖാംബുധൗ ഗലിതധീ ബ്രഹ്മൈവ ന ബ്രഹ്മവിത്‌

യഃ കശ്ചിത്‌ സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ.

by: Viswaprabha വിശ്വപ്ര
മറ്റു പല ചര്‍ച്ചകളിലുമെന്ന പോലെ ഇവിടെയും പങ്കുചേരാനോ പടവെട്ടാനോ തോന്നുന്നില്ല.

എന്നിരുന്നാലും രാജേഷ് പറഞ്ഞതിനോട് ഏതാണ്ട് നൂറുശതമാനവും യോജിക്കാനാണു തോന്നുന്നത്.

ഏതെങ്കിലും ഒരു വഴിയ്ക്ക് സ്പെഷ്യലിസ്റ്റ് ആയിക്കഴിഞ്ഞാല്‍ അവിടൊരു കിണറും കുഴിച്ച് അതിലൊരു തവളയായിക്കഴിയാനാണ് എല്ലാ മനുഷ്യരുടേയും എക്കാലത്തെയും വിധി. വേറൊരു തരത്തിലും  കാര്യങ്ങളെ കാണാമെന്നും വേറൊരാള്‍ക്ക് സത്യം മുറം പോലെയല്ല, തൂണുപോലെയാണു തോന്നുക എന്നും പിന്നെ അവനു ചിന്തിക്കാനാവില്ല.

അതുകൊണ്ടുതന്നെയാണ് പലപ്പോഴും ഞാന്‍ പിടിക്കുന്ന കൊമ്പിനു മുയല്‍ മൂന്നാവുന്നതും.എല്ലാമറിഞ്ഞുവരുമ്പോള്‍ ഒരുപക്ഷേ തോന്നും, ഒന്നിലും ഒരു കഥയുമില്ലെന്ന്!

ആണും പെണ്ണും ഒരുപോലെത്തന്നെയാണെന്നു വിശ്വസിക്കാനായിരുന്നു ആദ്യമൊക്കെ താല്‍പ്പര്യം. പക്ഷേ പിന്നീടു മനസ്സിലായി, അങ്ങനെയാവില്ലെന്ന്. പക്ഷേ പിന്നെയും മനസ്സിലായി, ഇത് ജൈവശാസ്ത്രപരമായി ആവണമെന്നില്ല, നാമൊക്കെ കൂടി, നമ്മുടെയൊക്കെ സമൂഹപാഠങ്ങളും ആചാരങ്ങളും മുന്നറിവുകളും കൂടി കുട്ടിക്കാലം മുതല്‍ ഓരോ ആണിനേയും പെണ്ണിനേയും അങ്ങനെ മാറ്റിയെടുക്കുന്നതുകൊണ്ടാവാമെന്ന്. ഒരുകാലത്ത് സൈക്കിള്‍ ഓടിക്കുന്ന പെണ്‍കുട്ടി നാട്ടിലെ ഒരുമ്പെട്ടോളായിരുന്നു. ഇന്നവള്‍ക്ക് ഓട്ടോറിക്ഷ ഓടിക്കുവാനും പെട്രോള്‍ ബങ്കിലെ സര്‍വ്വീസ്‘മേന്‍’ ആവാനും കഴിയുന്നുണ്ട്.

പറഞ്ഞുപറഞ്ഞ് ഞാനും ഈ ചര്‍ച്ചയില്‍ പങ്കുപറ്റി എന്നു തോന്നുന്നു!

by: Umesh::ഉമേഷ്
“ജന്തൂനാം നരജന്മ…” എന്ന ശ്ലോകം പൂര്‍ണ്ണമായി ഇവിടെ വായിക്കാം.

by: Umesh::ഉമേഷ്
സീയെസ്,

ശങ്കരാചാര്യരുടെ ജീവിതത്തില്‍ത്തന്നെ അദ്ദേഹത്തിന്റെ നിലപാടിലും അഭിപ്രായത്തിലും വ്യത്യാസമുണ്ടായിക്കാണും.  പരമശിവന്‍ ഒരു ചണ്ഡാലന്റെ വേഷത്തില്‍ വന്നു എന്നും അദ്ദേഹത്തോടു ശങ്കരാചാര്യര്‍ തീണ്ടി അശുദ്ധമാക്കാതെ മാറി നില്‍ക്കാന്‍ പറഞ്ഞു എന്നും, അപ്പോള്‍ പരമശിവന്‍ സ്വന്തം രൂപം കാണിച്ചു എന്നും, സ്വന്തം തെറ്റു മനസ്സിലാക്കി ശങ്കരാചാ‍ര്യര്‍ ചണ്ഡാലന്റെ കാല്‍ക്കല്‍ വീണു എന്നുമുള്ള ഒരു കഥ “ജഗദ്ഗുരു ആദിശങ്കരന്‍” എന്ന സിനിമയില്‍ കണ്ടിട്ടുണ്ടു്.

(ശങ്കരാചാര്യര്‍ അപ്പോള്‍ ചൊല്ലിയ ഒരു ശ്ലോകവുമുണ്ടു്-മറന്നുപോയി.  നാലാമത്തെ വരി തുടങ്ങുന്നതു് “ചണ്ഡാലോऽസി തു ബ്രാഹ്മണോऽസി…” എന്നോ മറ്റോ ആണു്.  ആര്‍ക്കെങ്കിലും ആ ശ്ലോകം അറിയാമോ?)

വിവേകചൂഡാമണിയും “ഭജഗോവിന്ദ”വും എഴുതിയതു് ഒരു പക്ഷേ ഈ സംഭവത്തിനു മുമ്പും പിമ്പും ആണെങ്കിലോ?

ഞാന്‍ ശങ്കരാചാര്യരെയല്ല വിമര്‍ശിച്ചതു്, വിവേകചൂഡാമണിയിലെ ആ ശ്ലോകത്തെയാണു് എന്നതും ശ്രദ്ധിക്കുക.

by: seeyes
ചാതുര്‍വര്‍ണ്ണ്യത്തിനും ആണ്‍കോയ്മക്കും അതീതനാകാന്‍ കഴിയാത്ത ഒരാളെ എങ്ങനെ ആചാര്യന്‍ എന്നു വിളിക്കും?

“സര്‍വ്വസ്വി‌മ്നപി പശ്യാത്മാനാം സര്‍വ്വത്രോസ്ത്രിജ ഭേദജ്ഞാ‍നം” എന്നെഴുതിയ ആള്‍ തന്നെ അതിനു നേര്‍ വിപരീതമായ ഒരു സന്ദേശം നല്‍കുമോ?

by: Umesh::ഉമേഷ്
രാജേഷിന്റെ കമന്റു നന്നായി എന്നും അതിനോടു യോജിക്കുന്നു എന്നും പറഞ്ഞ കമന്റ് അബദ്ധത്തില്‍ ഡിലീറ്റു ചെയ്തുപോയി.  അതു് ഒന്നു കൂടി പറയുന്നു.