Comments on: സമസ്യ: വെളുത്തു പോമെന്നിഹ തോന്നിടുന്നു

by: Umesh::ഉമേഷ്
പണിക്കര്‍ മാഷിന്റെ നന്നാക്കിയ പൂരണം ഇവിടെ ചേര്‍ത്തിട്ടുണ്ടു്.

by: indiaheritage
കളിക്കിടെ ക്യാമറ കയ്യിലാക്കി

ത്തുറന്നു നോക്കുന്ന സുപുത്രനോടായ്‌

ഫിലിം, നടുക്കത്തൊടുരച്ചു താതന്‍,

വെളുത്തു പോമെന്നിഹ തോന്നിടുന്നു

by: Umesh::ഉമേഷ്
പണിക്കര്‍ മാഷേ,

കളിക്കിടെ ക്യാമറ കയ്യിലാക്കി

ത്തുറന്നു നോക്കുന്ന സുപുത്രനോടായ്‌

നടുക്കമോടച്ഛനുരച്ചഹോ ‍ ഫിലിം

വെളുത്തു പോമെന്നിഹ തോന്നിടുന്നു

എന്ന പൂരണത്തില്‍ (കമന്റ് നമ്പര്‍ 115) വൃത്തഭംഗമുണ്ടു്.  മൂന്നാം വരിയില്‍ ഒരക്ഷരം കൂടി ഉപേന്ദ്രവജ്ര വംശസ്ഥമായിപ്പോയി.

തിരുത്തി വീണ്ടും കമന്റിടാമോ?

by: ദില്‍ബാസുരന്‍
ആദീ,

ഹ ഹ! അത് കലക്കി!

by: ഇഞ്ചിപ്പെണ്ണ്
ആദിത്യാ‍,

അദിതിര്‍ ദ്യൌ: അദിതിരന്തരിക്ഷം

അദിതിര്‍ മാതാ സ് പിതാ സ് പുത്ര:

വിശ്വേദേവാ അദിതി: പഞ്ചജനാ

അദിതിര്‍ ജാതം അദിതിര്‍ ജനിത്വം

ഈ വെരി സിമ്പിള്‍ ശ്ലോകം

മതിയോ?

by: ഉമേഷ്::Umesh
ഇവിടെ നോക്കൂ ആദിത്യാ. ഇഷ്ടം പോലെ ശ്ലോകങ്ങളുണ്ടു്.

by: Adithyan
താനാരോ തന്നാരോ പാടിയാണല്ലെ ഉമേഷേട്ടന്‍ വൃത്തം കണ്ടു പിടിക്കുന്നത്? ഇപ്പൊഴല്ലേ ടെക്നിക്ക് മനസിലായത്… ഇനി ഞാനും ഒരു കൈ നോക്കാം, ഒരു ശ്ലോകം തരൂ പ്ലീസ്, വൃത്തം കണ്ടു പിടിക്കാനാണ് . അതോ ഇനി ഞാന്‍ തന്നെ ശ്ലോകം എഴുതി അതിന്റെ വൃത്തം കണ്ടുപിടിക്കണോ? വേണോ?

by: ഉമേഷ്::Umesh
സിദ്ധാര്‍ത്ഥാ,

“വെളുത്തിരുന്നോരു ദിനം കറുത്തു”  എന്നു പോരേ?  സമസ്യ പൂരിപ്പിച്ചു കഴിയുമ്പോഴേക്കും പകല്‍ രാത്രിയായി വീണ്ടും പകലാകും എന്നല്ലേ വിവക്ഷ?

“സമസ്യയൊപ്പിക്കുവതിന്നു മുമ്പേ” കൊള്ളാം.

ചൊല്ലുമ്പോള്‍ ഗുരുവിനു പകരം രണ്ടു ലഘുവാകുന്നു എന്നു പറഞ്ഞാല്‍ ഛന്ദശ്ശാസ്ത്രം നന്നായി ഉള്‍ക്കൊണ്ടു എന്നര്‍ത്ഥം.  അങ്ങനെ തന്നെയാണു വേണ്ടതു്, പഠിക്കുന്നതും പഠിപ്പിക്കുന്നതും അങ്ങനെയല്ലെങ്കിലും.

എല്ലായിടത്തും അതു ശരിയല്ല താനും.  ഉദാഹരണമായി

താരാരാ തര താരരാ തരതരാ താരാര താരാരരാ

എന്ന ശാര്‍ദ്ദൂലവിക്രീഡിതത്തിനെ

തരതാരാ തര തരതരാ‍ തരതരാ തരതാര തരതാരരാ

എന്നു മാറ്റിയാലും വൃത്തം മാറി എന്നെനിക്കു തോന്നുന്നില്ല.  എന്നാല്‍ ഇവയല്ലാതെ മറ്റൊരു ഗുരുവിനെയും രണ്ടു ലഘുവായി മാറ്റാന്‍ പറ്റില്ല.

പല സംസ്കൃതവൃത്തങ്ങളെയും ഞാനിങ്ങനെ വിശകലനം ചെയ്തു് എഴുതിവെച്ചിട്ടുണ്ടു്.  സാമാന്യമായ ഒരു തിയറി ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഡോക്ടര്‍ ആര്‍. രാജന്‍ ഇതേപ്പറ്റി കുറേ പഠിച്ചിട്ടുണ്ടു്.  അദ്ദേഹത്തിന്റെ ഒരു പുസ്തകം ഈയിടെ കിട്ടിയതു വൃത്തിയായി വായിക്കാന്‍ ഇതു വരെ അവസരം കിട്ടിയില്ല.

പറ്റിയാല്‍ ഇതിനെപ്പറ്റി എന്നെങ്കിലും എഴുതാം.

by: സിദ്ധാർത്ഥന്‍
Ok

ഇപ്പോൾ മനസ്സിലായി. നന്ദി

അടുത്തയാളങ്ങണയുമ്പൊഴേക്കും എന്നാക്കി തിരുത്തിയിരിക്കുന്നു.

മറ്റേതു നാളെ തിരുത്തിത്തരുന്നതായിരിക്കും ഇപ്പോൾ ഒന്നും തോന്നുന്നില്ല. അല്ലെങ്കിൽ വെളുത്തസൂര്യൻ ചെമലച്ചിരുണ്ടു എന്നാക്കിയാലോ.

ആ തിൻ ചില്ലിൽ തീവ്രയത്നമുണ്ടു്. ‘സമസ്യയൊപ്പിക്കുവതിന്നു മുമ്പേ’ എന്നായാലോ?

ഈ വഹകളെ അപ്പ്രൂവ് ചെയ്താലുടൻ ശ്ലോകം പുനപ്പ്രസിദ്ധീകരിക്കുന്നതായിരിക്കും.

പിന്നെ, ചൊല്ലിശരിയാക്കി എഴുതുന്നതിൽ ഒരു കുഴപ്പമുണ്ടു് ഗുരോ. ചില സ്ഥലങ്ങളിൽ ഗുരുവിന്റെ സ്ഥാനത്തു് രണ്ടു ലഘുക്കൾ സുഖമായി ചൊല്ലിപ്പോകും. എഴുതിയിടുമ്പോൾ ആദ്യമ്പൂജ്യം തുടങ്ങേണ്ടി വരും

by: Umesh::ഉമേഷ്
സുനില്‍,

ത്ര്യക്ഷരഗണങ്ങളുടെ സഹായമില്ലാതെ പദ്യം ചൊല്ലി നോക്കി വൃത്തം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഒരു പോസ്റ്റ് എഴുതിത്തുടങ്ങിയിട്ടു് ഒരുപാടു കാലമായി.  ശബ്ദവും വേണമെന്നുള്ളതാണു കാലതാമസത്തിനു കാരണം.  കഴിയുന്നത്ര വേഗം പ്രസിദ്ധീകരിക്കാം.

ഗണങ്ങള്‍ തിരിച്ചു “ത ഭ ജം ജ ഗം ഗം” എന്നു കുട്ടികളെ കാണാതെ പഠിപ്പിക്കുന്ന വിദ്യാഭ്യാസരീതിയാണു നമ്മളെ ഛന്ദശ്ശാസ്ത്രത്തില്‍ അജ്ഞരാക്കിയതു്. ലക്ഷണം എഴുതാന്‍ ഒരു നൊട്ടേഷന്‍ ആയി മാത്രമേ അതുപയോഗിക്കാവൂ.

ഒരു പാട്ടു കേട്ടു് അതിന്റെ രാഗവും താളവും മനസ്സിലാക്കുന്നതു്  ഓരോ സ്വരസ്ഥാനവും നോക്കി ഏതു രാഗത്തിന്റെ ആരോഹണത്തോടു ചേര്‍ന്നു നില്‍ക്കുന്നു എന്നും താളത്തെ എണ്ണി നോക്കിയിട്ടുമല്ലല്ലോ.  വൃത്തനിര്‍ണ്ണയം അതിലും വളരെ എളുപ്പമാണു്.

പദ്യത്തിന്റെ താളത്തില്‍ നിന്നു വൃത്തം അനുമാനിക്കാന്‍ വളരെ എളുപ്പമാണു്.  വഞ്ചിപ്പാട്ടും വടക്കന്‍ പാട്ടും ഭരണിപ്പാട്ടുമൊക്കെ കേട്ടാല്‍ നമ്മള്‍ തിരിച്ചറിയില്ലേ?

ഇന്ദ്രവജ്രയും ഉപേന്ദ്രവജ്രയും ചേര്‍ന്ന ഉപജാതി ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി എന്നു കരുതുന്നു.  ഇതിലെ പൂരണങ്ങളുടെ വൃത്തം.  ഇനി പണ്ടു പഠിച്ച പദ്യങ്ങളിലെ ഈ വൃത്തത്തിലുള്ള വരികള്‍ എഴുതാന്‍ ഒന്നു ശ്രമിച്ചു നോക്കൂ.  ഞാന്‍ തുടങ്ങാം.

(ഗണം തിരിച്ചു നോക്കരുതു്.  ചൊല്ലി നോക്കി ടൈപ്പു ചെയ്യൂ.  തെറ്റിയാല്‍ സാരമില്ല.)

തോട്ടത്തിലിപ്പോള്‍ ഗൃഹസാര്‍വ്വഭൌമന്‍

അതാതു സസ്യങ്ങളെയങ്ങുമിങ്ങും

ചെറുപ്പകാലങ്ങളിലുള്ള ശീലം

മറക്കുമോ മാനുഷനുള്ള കാലം?

മകന്‍ പരിക്കേറ്റു കിടക്കിലെന്തു്?

മഹാ‍രഥന്‍ ശിഷ്യനടുക്കലില്ലേ?

പഴുത്ത മാവിന്നില കൊണ്ടു തേച്ചാല്‍

പുഴുത്ത പല്ലും പുതുതായ് ഭവിക്കും

കാര്യേഷു മന്ത്രീ, കരണേഷു ദാസീ

രൂപേഷു ലക്ഷ്മീ, ക്ഷമയാ ധരിത്രീ

പരോപകാരാര്‍ദ്ധമിദം ശരീരം

സരസ്വതീ നിന്‍ ചരണാരവിന്ദം