Comments on: സമസ്യ: തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

by: നന്ദിനിപ്പശു
പുല്ലാണെനിയ്ക്കു മധുരം, തരികിട്ടുവാനേ-

യില്ലാതെയായി നഗരേ/നരകേ ച/കവറാണുതിന്നാന്‍

കല്ലാണുമാനവനുമുള്ളമതെന്നുവന്നാല്‍

തല്ലാണുനല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

മ്ബേ..നൂറാം കമന്റ്

by: ഹരിയണ്ണന്‍
ഈ വഴി ആരും വരുന്നില്ലേ…

നൂറാകുമെന്നുകരുതിക്കരതാഢനത്താല്‍ ‍

പോസ്റ്റുന്നതാണുഹരിയണ്ണനതൊത്തൊരെണ്ണം

വല്ലോനുമീവഴിവരാമിനിയെന്നുകണ്ടാല്‍‍

തല്ലാണുനല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?!

by: ഹരിയണ്ണന്‍
തൊണ്ണൂറുതാണ്ടിയകമന്റ്റിവകണ്ടിതാദ്യം

നൂറാമനാകണമിതെന്നുകിനാവുകാണേ

വന്നീടുമാ‘തമനു’ദുഷ്ടനെയിന്നുകണ്ടാല്‍‍

തല്ലാണുനല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?!

അല്ലേ…നിങ്ങളുതന്നെ പറ…?!

by: തമനു
തൊണ്ണൂറ്റിയേഴിലിതിവീടെ കെടന്നു പോമോ

നൂറൊന്നടിക്കണമതിന്നു, കെടയ്ക്കുമോ “വേ“

എന്നേത്തഴഞ്ഞിവിടടിപ്പവനിന്നു,കിണ്ണന്‍

തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ ?

നല്ലോരു വ്യാഴമായിട്ട് ഒരു നൂറടിച്ചിട്ട് പോകാം എന്നു വിചാരിച്ചിട്ട് നടക്കുന്നില്ല.. . .. നോ “വേ”..

by: ഹരിയണ്ണന്‍
ഇനിയൊന്നുകൂടി….

താരാര താരതര താരര താരതാരാ-

യെന്നുള്ളചിട്ടയതുമാറ്റിവഴീന്നുപോയാല്‍

ചൊല്ലാമനോണികളതേതൊരു ദേവനാട്ടേ

തല്ലാണുനല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?!

*സത്യായിട്ടും ദേവേട്ടന്‍ എന്ന് തികച്ചെഴുതാന്‍ വസന്ത അനുവദിക്കാത്തതുകൊണ്ടല്ല;ഞാനെന്റെ അയല്പക്കക്കാരനെ ഉദ്ദേശിച്ചിട്ടേയില്ല!!

by: ഹരിയണ്ണന്‍
ഈ ബ്ലോഗില്‍ ആദ്യമാണ്.വൃത്തത്തി‘ലെന്നുകരുതി’ എന്തെങ്കിലും സ്വന്തമായെഴുതുന്നതും ആദ്യമാണ്.

ഉമേഷ്ജിയും സഹബ്ലോഗന്മാരും ക്ഷമസ്വമാം!!

നാട്ടിലെ കവലയില്‍ ഒരു ജോലിക്കും പോകാതെ തെണ്ടിത്തിരിഞ്ഞുനടക്കുകയും അപ്പന്റെ പണം നശിക്കുകയും ചെയ്യുന്ന ഒരു മഹാനുഭാവനെക്കുറിച്ച്..

*ഇതിലെ കഥാപാത്രം ബൂലോകനല്ല.ഇനി എന്നെത്തല്ലരുത്..

വല്ലോരുമെന്നുമവനുള്ളതുനല്‍കുമെന്നാ

പല്ലിന്നുഭംഗിയൊഴിയാതവനെന്നുമെന്നും

ചൊല്ലിച്ചിരിച്ചുകളിയാടിനടപ്പതോര്‍ത്താല്‍

തല്ലാണുനല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

by: Sreevallabhan
ഉള്ളോരു ജോലിയതു തെല്ലു  നിറുത്തിവച്ചി-

ട്ടന്‍പോടു നിന്‍റെ കദനങ്ങളെ ബ്ലോഗിലാക്കൂ

ഇല്ലാത്ത വേലയിനിമേല്‍ ശ്രഥ മാപ്പിലാക്കാന്‍

തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

ഇപ്പോഴാണ് ഇതൊക്കെ  കാണുന്നത്! വൃത്തത്തിലോ, അല്ലാതെയോ എഴുതാനൊന്നും അറിയില്ല. ഒരു ശ്രമം

by: പപ്പൂസ്
ചൊല്ലട്ടെ നന്ദി,യതിനൊപ്പമൊരു സംശയം കൂ-

ടില്ലെങ്കിലിന്നിവിടെയിക്കഥ പൂര്‍ണ്ണമാമോ

വല്ലാത്ത വൃത്തമിതിലൊറ്റ ലഘു മായ്‍ച്ചു ചൊന്നാ-

ലുണ്ടായ വൃത്തമതേതെന്നതു ചൊന്നിടാമോ?

ശ്ശെടാ… ഈ വൃത്തവും ശരിയായില്ല എന്നു തന്നെ തോന്നുന്നു.

ഇനി പറഞ്ഞതിന്‍റെ തര്‍ജ്ജമ  ,

’തല്ലാണു പോംവഴിയെന്നതു തീര്‍ച്ചയല്ലേ’

എന്നൊരു വരി വരച്ചാല്‍ അതേതെങ്കിലും വൃത്തമാകുമോ? എവിടെയോ കേട്ട പോലെ തോന്നിയതു കൊണ്ടാ. സമയം കിട്ടുമ്പോള്‍ സഹായിക്കൂ. ആ വൃത്തസഹായി എന്‍റെ മെഷീനില്‍ തുറക്കുന്നില്ല.

ഓ.ടോ: ഗുപ്തന്‍ - പൂരണമിട്ട മനു ബ്രിജ് വിഹാരിയല്ലെന്നു തോന്നുന്നു. അങ്ങേര് വളരെ മനോഹരമായി, നല്ല വൃത്തത്തിലും താളബോധത്തിലും എഴുതിയ കവിതകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. ’ജീവിതത്തിലാദ്യമായി എഴുതുന്നതാണിതെ’ന്നാണ് പൂരണമിട്ട മനു പറഞ്ഞത്. ഇതെത്ര മനുക്കളപ്പാ…!

by: pramod km
വല്ലാതെയേറി പനി,യെന്‍ തലയോ കനത്തു

വയ്യാതെ വീട്ടുപണി ചെയ്തതു തീര്‍ത്തിടുന്നു

കിട്ടേണമിപ്പൊളൊരു സദ്യയിതോതുമോര്‍ക്ക്

തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

എത്തീ വിഷുപ്പുലരി,ഒത്തു വരും പിറന്നാള്‍

കൈവന്നു സാലറിയതും കുറടാക്സിനാ‍ലേ

എന്നാലുമേകുകൊരു സാരിയിതോതുമോള്‍ക്ക്

തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

ഷാരൂഖുചിത്രമതു വന്നു,തിരക്ക് കേമം

ടിക്കറ്റു വില്‍ക്കുവതു കാണുവതുണ്ട് ബ്ലാക്കില്‍

എന്നിട്ടുമോടിയുടനങ്ങു തിരക്കുമോര്‍ക്ക്

തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

[സൂ ഏച്ചിയെ വൃത്തത്തിലാക്കിയത്. ഉമേഷ്ജിക്ക് ഒരു കൈ സഹായം:)]

by: Su
വല്ലാതെയേറി പനി, തല കനത്തു നിന്നു,

വയ്യാതെ വീട്ടുപണി ചെയ്തു തീര്‍ത്തിടുന്നു,

കിട്ടണമൊരു നല്ല സദ്യയെന്നോതുന്നവര്‍ക്ക്

തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

എത്തിച്ചേര്‍ന്നു വിഷു, പിറന്നാളുമുണ്ട് കൂടെ,

ശമ്പളം കിട്ടിയതും കുറവ്  ടാക്സിനാലെ-

യെന്നാലും‍ സാരി വേണമെന്നോതുന്നോള്‍ക്കു,

തല്ലാണു നല്ല വഴിയെന്നതു തീര്‍ച്ചയല്ലേ?

വന്നു ഷാരൂഖ് ചിത്രം, നല്ല തിരക്കുമുണ്ട്

ബ്ലാക്കിലായ് കൊടുക്കുന്നു ടിക്കറ്റുമെല്ലാം,

എന്നിട്ടുമങ്ങോട്ടോടിത്തിരക്കുന്നവര്‍ക്കു

തല്ലാണു നല്ലവഴിയെന്നതു തീര്‍ച്ചയല്ലേ?

ഞാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്, എനിക്കു വൃത്തവും, വട്ടവും ഒന്നും അറിയില്ലെന്ന്.