Comments on: പഴയതും പുതിയതും

by: rajeeve chelanat
വിഷയത്തില്‍ നിന്ന്‍ അകലുന്നു എന്നറിയാം. ഉമേഷ് ക്ഷമിക്കുമല്ലോ.

രാജേഷ്, കവിതയെ പ്രണവമായും, വെളിപാടായും, ഹീറാ ഗുഹയിലെ തിരുവചനമായി കാണുമ്പോഴും സംശയിക്കാതിരിക്കാന്‍ ആവുന്നില്ല. കെ.പി. അപ്പന്റെ വാദം ഒരു തരത്തില്‍ നോക്കുമ്പോള്‍ ശരിയാണെങ്കിലും, അതിന്‌ വേണമെങ്കില്‍ മറ്റൊരു ടിപ്പണിയുമാകാവുന്നതേയുള്ളു. ഓരോ ബിംബന്ങളെയും (അവര്‍) കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ നമുക്ക് അത് അനുവദിക്കാന്‍ കഴിയാതെ വരുന്നത്. അഥവാ, എതിര്‍ക്കേന്‍ടിയെങ്കിലും വരുന്നത്.

“ആയിരത്താന്‍ടുകളുടെ സംസ്കാര’ത്തെക്കുറിച്ചും ഭിന്നാഭിപ്രായമുന്‍ട്. അവിടെയും ഈ കാപാലിക സംസ്കാരമൊക്കെ ധാരാളം കാണാന്‍ കഴിയും. എന്നാലും അതൊക്കെ മറ്റൊരു വിഷയം.

കവിത ഉത്തമസാഹിത്യരൂപമാണ്‌ എന്ന മധുരാജിന്റെ അഭിപ്രായത്തിനോടും എനിക്ക്  വിയോജിക്കേണ്ടിവരും. മനുഷ്യനെയും പ്രകൃതിയെയും കണ്ടെത്താനും അതിനെ നിര്‍വ്വചിക്കാനുമുള്ള രൂപമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം എല്ലാ കലയും സാഹിത്യവും. കവിതയിലേക്ക് പല വഴികളുന്‍ടെന്ന് പറയുന്ന വിനയചന്ദ്രന്‍ ഈയിടെ അടുത്ത് ഇവിടെ (യു.എ.ഇ.യില്‍) വന്ന്‍, കവിതയിലേക്കുള്ള മറ്റൊരു വഴിയെക്കുറിച്ച് പറയുകയുന്‍ടായി. ഒരു ഫ്രിജോഫ് കാപ്ര വഴി. അമൂര്‍ത്തവും, അനാദിയും, അപരിമേയവും അനന്തവുമൊക്കെയായ വഴി. തീവ്രമായ ദ്രാവിഡവൃത്തബോധത്തില്‍നിന്ന്‍ (കവിതയിലൂടെ) വിനയചന്ദ്രന്‍ എവിടെയെത്തിയെന്ന്‍ മനസ്സിലായിക്കാണുമല്ലോ.

ഉമേഷിനോട് ഒരിക്കല്‍ക്കൂടി ക്ഷമചോദിച്ചുകൊന്‍ട്

അഭിവാദ്യന്ങളോടെ

by: cALviN::കാല്‍‌വിന്‍
മെസ്സേജ് അയിത്തം ഒന്നിനോടും പാടില്ല എന്നു തന്നെയാണ് രാജേഷ്. പക്ഷേ നാസികളാൽ ചോര പുരളപ്പെട്ട സ്വസ്തിക അണിഞ്ഞ അഹിംസാവാദിയെക്കണ്ടാലും വ്യാഘ്രത്തെ ഓർമ വരുന്നത് ആരുടെ കുറ്റമാവും?

പ്രണവത്തിലൂടെ ആവാൻ പാടില്ല എന്നായിരുന്നോ സ്റ്റേറ്റ്മെന്റ്?  എല്ലാ നല്ല കവിതകളും ആത്യന്തികമായി പ്രണവത്തിൽ നിന്നും ഉരുത്തിരിഞ്ഞതെന്നും മറ്റുമുള്ള വ്യാഖ്യാനത്തിനെതിരെയായിരുന്നില്ലേ മറുപടി?

ബിംഗ് ബാംഗ് ഭഗവദ്ഗീതയിൽ പ്രതിപാദിച്ചിട്ടുണ്ടെന്നതു പോലെയുള്ള ബാലിശമായ വാദങ്ങളാണ് പ്രണവാകാര സ്റ്റേറ്റ്മെന്റിലും എനിക്ക് വായിക്കാൻ കഴിഞ്ഞത്.

പൈതൃകത്തെ അപ്പടി തിരസ്കരിക്കണമെന്നല്ല ഈ പോസ്റ്റിന്റേയോ അതിനെ ന്യായീകരിച്ചു വന്ന കമന്റുകളുടേയോ ലക്ഷ്യം എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. എന്തിനും ഏതിനും പൈതൃകം അന്വേഷിച്ചു പോകുന്നവർക്കെതിരെയും, അതേ പോലെ പഴമയിലേതെല്ലാം നല്ലത് എന്നും പുതിയത് എല്ലാം മോശം എന്നും ഉള്ള വാദങ്ങളോടും ആണ് വിയോജിപ്പ്.

(പിന്നീട് അതല്പം മാറി.. പുതിയതിലും നല്ലതുണ്ട് - പഴമയുടെ പിൻപറ്റി വന്നവ (അവ മാത്രം) എന്ന രീതിയിലേക്ക് അത് മാറി…  മന്ത്രോച്ചാരണങ്ങൾ - കവിതയുടേ പൂർവികർ എന്നും മറ്റുമുള്ളതും,  കവിത അങ്ങ് മൂത്ത് സോഫിസ്റ്റിക്കേറ്റഡ് ആയതാണ് മന്ത്രങ്ങൾ എന്നുമൊക്കെയുള്ള സൈസ് ഐറ്റങ്ങൾ….‌)

എന്നാൽ ആ ആശയത്തെ ( പഴയതിലും പുതിയതിലും നല്ലതുണ്ട് എന്ന) ഹൈജാക് ചെയ്തു, ഇവിടെ നടക്കുന്ന ചർച്ചയുടെ സംഗ്രഹം “പഴയതിനെയെല്ലാം തള്ളിപ്പറയേണം“ എന്നാണ് എന്നു വരുത്തിത്തീർക്കാനുള്ള ഫുട്ബോൾ കളിയാണ് ഇവിടെ പലരുടേയും കമന്റുകളിൽ കാണാനുള്ളത്. ഒരു തരം ഉരുണ്ട് കളി…

by: രാജേഷ് ആർ. വർമ്മ
കവിതയിലേക്കു പല വഴികളുണ്ടെന്നും അതിൽ ചിലതു സിനിമയിലൂടെയും മറ്റു ചിലതു ബാസ്കറ്റ്ബോളിലൂടെയും ആകാമെന്നു ഡി. വിനയചന്ദ്രൻ ഒരിക്കൽ പറഞ്ഞിരുന്നു. ആ‍ വഴികളിൽ ഒന്ന് പ്രണവത്തിലൂടെയും ആകരുതെന്നു പറയുന്നത് അസഹിഷ്ണുതയല്ലേ? തനിക്കു രസിക്കാത്ത മേളം നിരോധിക്കണമെന്നും തനിക്ക് ഉൾക്കൊള്ളാനാവാത്ത വാദങ്ങൾ അവതരിപ്പിക്കുന്നവനെ വിദേശചാരനെന്നും വിളിക്കുന്നതുപോലുള്ള അപകടകരമായ അസഹിഷ്ണുത?

by: cALviN::കാല്‍‌വിന്‍
കവിത ആസ്വദിക്കുന്നത് അതിനു പ്രണവം എന്നു പണ്ട് മുനിവരശ്രേഷ്ഠന്മാർ പേരിട്ടത് കൊണ്ടാണെന്ന് പറയുമ്പോൾ ആരും എന്താണോ ചിന്തിക്കുക അതന്നയെ രാജീവ് ചേലനാട്ടും ചെയ്തുള്ളൂ.

പണ്ട് മുനിശ്രേഷ്ഠന്മാർ പേരിടാത്ത പുതിയതിനെ ഒക്കെ അപ്പോൾ തള്ളിക്കളയുമോ? കമ്പ്യൂട്ടറിനും ഇന്റർനെറ്റിനും പേരിട്ടത് മഹർഷിമാരല്ല എന്നാണ് എന്റെ അറിവ്…

ഈ കപി  കമ്പിത  ശാഖാഗ്രേ എന്നു പണ്ട് കാളിദാസർ പറഞ്ഞത് കമ്പ്യൂട്ടറിനെക്കുറിച്ചാണോ? ആ ആർക്കറിയാം.

എങ്കിലും രാജേഷ് പറഞ്ഞതിനോട് യോജിക്കുന്നു. ഇതൊന്നും (ഭാരതീയ പൈതൃകം) സംഘികൾക്ക് വിട്ടുകൊടുക്കാൻ ഉള്ള സാധങ്ങൾ അല്ല.

ആവശ്യത്തിനും അനാവശ്യത്തിനും പൈതൃകത്തെ വലിച്ചു പുറത്തിടുന്നതാണ് പ്രശ്നം…

by: രാജേഷ് ആർ. വർമ്മ
അതെന്താ രാജീവേ പ്രണവം = ഹിന്ദു = ഹിന്ദുത്വ എന്നാണോ പുതിയ സമവാക്യം? ഈ മനോഭാവം കൊണ്ടാണ് ഇന്നലെ ഉണ്ടായ ഒരു കാപാലികസംഘത്തിന് ആയിരത്താണ്ടുകളുടെ സംസ്ക്കാരം ഒറ്റയടിയ്ക്കു സ്വന്തമാക്കാൻ പറ്റുന്നത്. ഇങ്ങനെയാണ് സംസ്കൃതവും പുരാണങ്ങളും ആത്മീയതയും പ്രാചീനതയുമെല്ലാം സംഘപരിവാരത്തിന്റെ കുത്തകയാകുന്നത്. ത്യാഗത്തിന്റെ പ്രതീകമായ കാവി ഇങ്ങനെയാണ് മതഭ്രാന്തന്മാരുടെ യുദ്ധപതാകയായത്. ലോകം മുഴുവൻ നടുങ്ങുന്ന ഒരു ഭീകരചിഹ്നമായി സ്വസ്തിക മാറിയതും ഇങ്ങനെയാണ്. അദ്ധ്യാത്മരാമായണത്തിന് എം. കെ. സാനു വ്യാഖ്യാനമെഴുതിയതു ഹൈന്ദവവാദമല്ലേ എന്നു ചോദിച്ചപ്പോൾ കെ. പി. അപ്പൻ പറഞ്ഞതുപോലെ, നമ്മൾ അനുവദിക്കുന്നതുകൊണ്ടാണ് അവർക്ക് ഇതൊക്കെ കവർന്നെടുക്കാൻ കഴിയുന്നത്.

by: rajeeve chelanat
“എന്റെ അനുഭവത്തില്‍ കവിത ഒരു ഉത്തമസാഹിത്യരൂപമാണു. കവിതയുടെ അന്തസ്സത്ത വര്‍ദ്ധിക്കുന്തോറും അത് മന്ത്രരൂപമാകും.എന്നും പ്രസക്തമായ, ഏറ്റവും സൂക്ഷ്മമായ മന്ത്രത്തിനു പ്രണവം (പ്രകര്‍ഷേണ നവമായിക്കൊണ്ടിരിക്കുന്നത്-പുതിയതായിക്കൊണ്ടിരിക്കുന്നതു) എന്നാണു പ്രാതസ്മരണീയരായ മഹര്‍ഷിമാര്‍ പേരിട്ടത് എന്ന ഒരൊറ്റഅറിവുമാത്രം മതി എന്നെപ്പോലെയുള്ള പൈതൃകാഭിമാനികളെ പുതുമയെ തിരസ്കരിക്കാത്തവരാക്കിമാറ്റാന്‍:

ചുരുക്കത്തില്‍ കവിത എന്നാല്‍ ഹിന്ദുത്വമാണ് എന്നു കൂടി പറഞ്ഞുനിര്‍ത്താമായിരുന്നില്ലേ മധുപാ.

ഉമേഷ്, ലേഖനം കസറി.

അഭിവാദ്യങ്ങളോടെ

by: രാജേഷ് ആർ. വർമ്മ
നന്നായി മധുരാജ്, നിർത്താൻ സമയമായി.

പൈതൃകാഭിമാനത്തോടും മാതൃകാഭിമാനത്തോടും വിരോധമില്ല- പൈതൃകഭ്രാന്തായും മറ്റുള്ളവരുടെ പൈതൃകത്തോടുള്ള വെറിയായും അഭിമാനമില്ലാത്തവരോടുള്ള അസഹിഷ്ണുതയായും പൈതൃകത്തിലെ ഇരുട്ടിനെ മൂടിവെക്കാനുള്ള ത്വരയായും മാറാത്തിടത്തോളം കാലം.

ബാക്കി പിന്നീടൊരിക്കലാകാം.

by: P.C.MADHURAJ
പുതിയ ഇലകള്‍ വന്നുകൊണ്ടേ ഇരിക്കണം.പുതിയ ഇല കണ്ണുതുറക്കുമ്പോള്‍ കാണുന്നതു പഴുത്ത ഇലയെയായാല്‍ക്കൂടി ഇലയുടെ നിറം മഞ്ഞയാണെന്നു ആക്ഷേപിക്കരുതു.

(തര്‍ക്കിക്കാന്വേണ്ടി തര്‍ക്കിക്കുമ്പോള്‍, വാസ്തവത്തില്‍ വളരെ വ്യത്യസ്തമല്ലാത്ത പൊസിഷന്‍ ഉള്ളവര്‍പോലുംപരസ്പരം തള്ളി ധ്രുവങ്ങളിലെത്തുന്നു എന്നു പറഞ്ഞു കേട്ടിട്ടുന്‍ട്.

എന്റെ അനുഭവത്തില്‍ കവിത ഒരു ഉത്തമസാഹിത്യരൂപമാണു. കവിതയുടെ അന്തസ്സത്ത വര്‍ദ്ധിക്കുന്തോറും അത് മന്ത്രരൂപമാകും.എന്നും പ്രസക്തമായ, ഏറ്റവും സൂക്ഷ്മമായ മന്ത്രത്തിനു പ്രണവം (പ്രകര്‍ഷേണ നവമായിക്കൊണ്ടിരിക്കുന്നത്-പുതിയതായിക്കൊണ്ടിരിക്കുന്നതു) എന്നാണു പ്രാതസ്മരണീയരായ മഹര്‍ഷിമാര്‍ പേരിട്ടത് എന്ന ഒരൊറ്റഅറിവുമാത്രം മതി എന്നെപ്പോലെയുള്ള പൈതൃകാഭിമാനികളെ പുതുമയെ തിരസ്കരിക്കാത്തവരാക്കിമാറ്റാന്‍.

(പണമുള്ളവരും ഇല്ലാത്തവരും ഉള്ളതുപോലെ പൈതൃ^കമുള്ളവരും ഇല്ലാത്തവരും എന്ന തരംതിരിവില്ല. പൈതൃകാ​ഭിമാനികളും അഭിമാനമില്ലാത്തവരും, അഥവാ പൈതൃകം മറന്നവരും മറക്കാത്തവരും സാധകരും നിഷേധകരും എന്നൊക്കെയേ ദ്വന്ദങ്ങള്‍ പറ്റുള്ളൂ എന്നു തോന്നുന്നു.

by: സൂരജ്
സൂരജേ, ഉമേഷ്‌ജിയുടെ ബ്ലോഗ് ഒരു ആധികാരിക ബ്ലോഗാണെന്ന് ഞാന്‍ ഒന്ന് പറഞ്ഞതിന് ഇങ്ങിനെ ചിരിക്കാതെ… ഫീലു ചെയ്യൂല്ലേ..

ആര്‍ക്ക് ഫീലണകാര്യമാ ? വക്കാരിജീക്കോ ? ഉമേഷ്ജീക്കോ ?

“അതുപോലും വേണ്ടെന്നാണല്ലോ ഇന്നത്തെ (അതായത് ഇന്നത്തെ) ചരിത്രഗവേഷകന്മാര്‍ പറയുന്നത്. അന്നത്തെ (അതായത് അന്നത്തെ) ഒരു താളിയോലയെടുക്കുക-അത് എഴുതപ്പെടാനുള്ള സാഹചര്യമോ ആ കാലഘട്ടമോ ഒന്നും കണക്കിലെടുക്കാതെയുള്ള ഗംഭീരന്‍ വിശകലനങ്ങളല്ലേ അണ്ണന്മാര്‍ നടത്തുന്നത്.”

ങാ ഹാ ?!

അപ്പോ “എഴുതപ്പെടാനുള്ള സാഹചര്യമോ ആ കാലഘട്ടമോ ഒന്നും കണക്കിലെടുക്കാതെയുള്ള” ഗംഭീര വിശകലനങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള (വക്കാരിജീയെപ്പോലുള്ള) ചിലരൊക്കെ ഉണ്ട് അല്ലേ ?

നല്ലത്…എന്നൂച്ചാ വളരെ വളരെ നല്ലത്.

അപ്പോ ഒരു നാലുനൂറ്റാണ്ട് കഴിഞ്ഞുള്ള ബ്ലോഗ് ഗവേഷകരിലും ഇതു പോലെ “എഴുതപ്പെടാനുള്ള സാഹചര്യമോ ആ കാലഘട്ടമോ ഒന്നും കണക്കിലെടുക്കാതെയുള്ള” വിശകലനങ്ങളുണ്ടാവാനുള്ള സാധ്യതകളെപ്പറ്റി അറിവുള്ള ‘വിവേകികളായ’ വക്കാരിമാര്‍ ഉണ്ടാവൂല്ലോ, ഇല്ലേ ?

അന്നത്തെ (അതായത് നാലുനൂറ്റാണ്ടിനപ്രത്തെ) ബ്ലോഗ് ഗവേഷകര്  ഗുരുകുലവും, അതിലെ പോസ്റ്റുകളും, അതിലെ ആ “പുതുബ്ലോഗേഴ്സ് വെഴ്സസ് പഴബ്ലോഗേഴ്സ് സ്റ്റേറ്റ്മെന്റും”, കുറേപ്പേര്‍ അതിലൊപ്പിട്ട് അംഗീകരിച്ചെന്നു പറയുന്ന കഥയും ഒക്കെ വക്കാരിജി പറഞ്ഞപോലെ എഴുതപ്പെടാനുള്ള സാഹചര്യവും കാലഘട്ടവുമൊക്കെ കണക്കിലെടുത്ത് ആണ് മനസിലാക്കുന്നതെങ്കിലോ ?

ഫ്യൂച്ചര്‍ ബ്ലോഗര്‍മാരെ - അതും നാലു നൂറ്റാണ്ടിനപ്രത്തെ ബ്ലോഗ് താളിയോല ഗവേഷകരെ - കേറി നമ്മളങ്ങനെ underestimate ചെയ്താലോ വാ‍ക്കാരിജീ..

ഛായ്… നാലു നൂറ്റാണ്ടിനപ്രത്തെ ബ്ലോഗര്‍മാര് വക്കാരിയെപ്പറ്റി എന്തര് വിചാരിക്കും…  ))

by: Rajesh R Varma
മധുരാജേ,

അഞ്ചു വയസ്സുകാരനു ഗ്രഹിക്കാവുന്ന സാഹിത്യം മാത്രമേ രചിക്കൂ എന്നും വായിക്കൂ എന്നും ശഠിക്കുന്നവരോടു വിയോജിപ്പില്ലെന്നു നേരത്തേ പറഞ്ഞല്ലോ. എന്നാല്‍, അതാണു നിയമമെന്നും മറ്റെല്ലാം അപവാദങ്ങളാണെന്നുമുള്ള വാദത്തോടാണു വിയോജിപ്പ്. അഞ്ചുവയസ്സുകാരന്റെ നിലവാരത്തിലുള്ള രാഷ്ട്രീയ, സദാചാര, ധര്‍മ്മാധര്‍മ്മ, ശ്ലീലാശ്ലീല നിയമങ്ങള്‍ക്കനുസരിച്ചുവേണം മുതിര്‍ന്നവര്‍ക്കുള്ള സാഹിത്യമെന്നുള്ള പിടിവാശിയാണ്‌ ചൂടുപിടിച്ച പല സാംസ്കാരികവിവാദങ്ങളിലും കേള്‍ക്കാറ്‌.

നിലവിലുള്ള ഭാഷാ, വ്യാകരണ, ലക്ഷണശാസ്ത്ര സങ്കല്പങ്ങളുടെ മുഖത്തു തൊഴിക്കുന്ന കൃതികളിലൂടെയാണ്‌ ബഷീര്‍ വലിയ എഴുത്തുകാരനായത്‌. അവയുടെ അടിമകളായ വായനക്കാര്‍ക്ക്‌ അത്‌ അവരുടെ മുഖത്തുള്ള തൊഴിയായി അനുഭവപ്പെട്ടിട്ടുണ്ടാവാം. പുതുമയെ ഉള്‍ക്കൊള്ളാനുള്ള മനുഷ്യന്റെ കഴിവിനു പരിമിതികളുണ്ടല്ലോ. തങ്ങളുടെ ചെറുപ്പത്തില്‍ പരിചയിച്ചതു നിയമവും മറ്റെല്ലാം അപവാദങ്ങളും എന്നുള്ള വിശ്വാസത്തെപ്പറ്റിയാണല്ലോ ഈ പോസ്റ്റും.