സമസ്യ - … ചതിക്കരുതൊരാളെയുമീവിധം നീ

സമസ്യാപൂരണം

കുറേക്കാലമായി ഇവിടെ ഒരു സമസ്യ ഇട്ടിട്ടു്. ദുര്യോധനവധം കഥകളി കഴിഞ്ഞു. ഇനി അല്പം ശ്ലോകവും ചതുരംഗവും ആവാം, അല്ലേ?

സമസ്യ:

- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
— ചതിക്കരുതൊരാളെയുമീവിധം നീ

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : - - v - v v v - v v - v - -). ഈ പോസ്റ്റും കാണുക.

പൂരണങ്ങൾ അയയ്ക്കുക. വൃത്തം ശരിയാക്കാൻ ബുദ്ധിമുട്ടുള്ളവർ വൃത്തസഹായി ഉപയോഗിക്കുക. സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും എഴുതുക. തെറി ദയവായി എഴുതാതിരിക്കുക.

എന്റെ പൂരണം:

നേടീ സുനന്ദ വെയിലത്തു വിയർ; ത്തെടുത്തു
ചാടീ തരൂരൊരു ബിനാമി നടത്തുവാനായ്;
ആടീ കസേര, പണമില്ല, തുലഞ്ഞു മാനം -
മോഡീ, ചതിക്കരുതൊരാളെയുമീവിധം നീ!


സമസ്യാപൂരണങ്ങളെപ്പറ്റി കൂടുതൽ അറിയാൻ രസകരങ്ങളായ സമസ്യാപൂരണങ്ങൾ എന്ന പോസ്റ്റ് വായിക്കുക.

ഈ ബ്ലോഗിൽ ഇതിനു മുമ്പു വന്ന സമസ്യകൾ: