തീവണ്ടി and the girl - ഒരു Valentine വിലാപകാവ്യം
| (1992, Bombay, Waiting for a train to go to an interview) | |
| Perhaps if I miss it I may lose my bread; But if I rush to get it It will cost my head. |
തീവണ്ടി കിട്ടിയില്ലെന്നാല്‍ ജോലി കിട്ടാതിരുന്നിടാം; അതു കിട്ടാനോടിയെന്നാല്‍ തല പോയെന്നുമായിടാം. |
| Perhaps if I miss her I may lose a wife; But if I haste to get her It will cost my life. |
അവളെക്കിട്ടിയില്ലെങ്കില്‍ ഭാര്യയില്ലാതെയായിടാം; കിട്ടാനായി പ്രയത്നിച്ചാല്‍ തടി കേടായി വന്നിടാം. |
| (1994, Valentine’s day, Bombay) | |
| The train knew my mind And stopped - oh, how kind! I achieved my bread Without losing my head. |
മമ മനമറിഞ്ഞിട്ടു തീവണ്ടിയിന്നെന്റെ- യരികത്തു വന്നു നിന്നല്ലോ തലയെന്റെ ഗളമതിന്‍ മുകളിലിരിപ്പുണ്ടു കരതാരില്‍ ജോലി വന്നല്ലോ |
| The girl saw my heart And came - oh, how smart! I achieved my wife Without losing my life. |
അവളെന്റെ ഹൃദയം മിടിക്കുന്ന ശബ്ദത്തില്‍ തരളിതയായി വന്നെത്തി ഒരു നല്ല ഭാര്യയെക്കിട്ടുമെനിക്കിപ്പോള്‍ ഉയിരുണ്ടു മമ ശരീരത്തില്‍! |
| (Some time later…) | |
| The train went forward Before I could catch; I fell down in dirt And scattered into pieces. |
കേറിപ്പിടിക്കുന്നതിന്റെ മുമ്പയ്യയ്യോ തീവണ്ടിയെന്നെയും വിട്ടുപോയേ… നാറുന്ന ചേറില്‍ പതിച്ചു ഞാനന്നേരം ആയിരം പീസുപീസായിപ്പോയേ.. (താനാരോ… തെന്നാരോ…) |
| The girl Went Away Before I could Love her. My life Lost its Rhythm And rhyme And I Became A Modern Poet. |
എനിക്കു് ഒന്നു കാമിക്കാന്‍ കഴിയുന്നതിനു മുമ്പു് അവള്‍ പോയി. എന്റെ ജീവിതം വൃത്തമില്ലാതെ പ്രാസമില്ലാതെ ഞാനൊരു ആധുനികകവിയായി മാറി. |
സമര്‍പ്പണം: ബൂലോഗത്തിലെ നിരാശാകാമുകനും ഏറ്റവും പുതിയ യുവ-ആധുനിക-കവിയുമായ പച്ചാളത്തിനു്.