സമസ്യ: ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

ഒരു സമസ്യ ഇവിടെ ഇട്ടിട്ടു് ഒരുപാടു നാളായി. ഒരെണ്ണം ഇരിക്കട്ടേ :)

(ഈ ബ്ലോഗിൽ മുമ്പു വന്നിട്ടുള്ള സമസ്യകൾക്കും പൂരണങ്ങൾക്കും സമസ്യാപൂരണം എന്ന വിഭാഗം നോക്കുക.)

സമസ്യ:

- - - - - - - - - - -
- - - - - - - - - - -
- - - - - - - - - - -
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?

വൃത്തം:

വസന്തതിലകം (ത ഭ ജ ജ ഗ ഗ : - - v - v v v - v v - v - -). ഈ പോസ്റ്റും കാണുക.

ഇതു് എന്റെ സ്വന്തം സമസ്യയാണു്. ഞാൻ ഇതു വരെ ഒരു പൂരണം എഴുതിയില്ല. വഴിയേ എഴുതാം. അതിനു മുമ്പു വായനക്കാരുടെ പൂരണങ്ങൾ വരട്ടേ…