Prayer (പ്രാര്‍ത്ഥന)
Our Malayalam who art in unicode boolOgam be thy name Thy chillaksharams come Thy will be done in Firefox as it will be in IE Give us our daily rendering on all computers Forgive our stupid posts as we forgive the stupid comments in our blogs Guard us from Anonies and Varmas Off-ing ever and for ever qw_er_ty |
|
യൂണിക്കോഡില്‍ സ്ഥിതനായ ഞങ്ങളുടെ മലയാളമേ നിന്റെ നാമം ബൂലോഗമാകേണമേ നിന്റെ ചില്ലക്ഷരങ്ങള്‍ വരേണമേ നിന്റെ തിരുശേഷിപ്പു് ഐയീയില്‍ പോലെ ഫയര്‍ഫോക്സിലും കാണപ്പെടേണമേ അന്നന്നു വേണ്ട അക്ഷരങ്ങളൊക്കെ എല്ലാ കമ്പ്യൂട്ടറിലും കാണുമാറാകേണമേ ഞങ്ങളുടെ പോസ്റ്റുകളില്‍ കമന്റിടുന്നവരുടെ തോന്ന്യവാസം ഞങ്ങള്‍ പൊറുക്കുന്നതു പോലെ ഞങ്ങളുടെ പോസ്റ്റുകളിലെ തോന്ന്യവാസം ഞങ്ങളോടു പൊറുക്കേണമേ അനോണികളില്‍ നിന്നും വര്മ്മമാരില് നിന്നും ഞങ്ങളെ രക്ഷിക്കേണമേ എന്നും ഓഫടിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ കൊരട്ടി |
ഓഫ് ടോപ്പിക്:
പിന്മൊഴികളില് പ്രസിദ്ധീകൃതമായി ലോകപ്രശസ്തരാകാനാണു് ആളുകള്‍ കമന്റിടുന്നതെന്നാണു് എതിരന്‍ കതിരവനും സംഘവും പറയുന്നതു്. അതു ശരിയാണോ എന്നു നോക്കട്ടേ. ഇതിന്റെ കമന്റുകള്‍ പിന്മൊഴികളില് പോവില്ല. ആരെങ്കിലും കമന്റിടുമോ എന്നു കാണാമല്ലോ.