(1992, Bombay, Waiting for a train to go to an interview) | |
Perhaps if I miss it I may lose my bread; But if I rush to get it It will cost my head. |
തീവണ്ടി കിട്ടിയില്ലെന്നാല്‍ ജോലി കിട്ടാതിരുന്നിടാം; അതു കിട്ടാനോടിയെന്നാല്‍ തല പോയെന്നുമായിടാം. |
Perhaps if I miss her I may lose a wife; But if I haste to get her It will cost my life. |
അവളെക്കിട്ടിയില്ലെങ്കില്‍ ഭാര്യയില്ലാതെയായിടാം; കിട്ടാനായി പ്രയത്നിച്ചാല്‍ തടി കേടായി വന്നിടാം. |
|
|
(1994, Valentine’s day, Bombay) | |
The train knew my mind And stopped – oh, how kind! I achieved my bread Without losing my head. |
മമ മനമറിഞ്ഞിട്ടു തീവണ്ടിയിന്നെന്റെ- യരികത്തു വന്നു നിന്നല്ലോ തലയെന്റെ ഗളമതിന്‍ മുകളിലിരിപ്പുണ്ടു കരതാരില്‍ ജോലി വന്നല്ലോ |
The girl saw my heart And came – oh, how smart! I achieved my wife Without losing my life. |
അവളെന്റെ ഹൃദയം മിടിക്കുന്ന ശബ്ദത്തില്‍ തരളിതയായി വന്നെത്തി ഒരു നല്ല ഭാര്യയെക്കിട്ടുമെനിക്കിപ്പോള്‍ ഉയിരുണ്ടു മമ ശരീരത്തില്‍! |
|
|
(Some time later…) | |
The train went forward Before I could catch; I fell down in dirt And scattered into pieces. |
കേറിപ്പിടിക്കുന്നതിന്റെ മുമ്പയ്യയ്യോ തീവണ്ടിയെന്നെയും വിട്ടുപോയേ… നാറുന്ന ചേറില്‍ പതിച്ചു ഞാനന്നേരം ആയിരം പീസുപീസായിപ്പോയേ.. (താനാരോ… തെന്നാരോ…) |
The girl Went Away Before I could Love her. My life Lost its Rhythm And rhyme And I Became A Modern Poet. |
എനിക്കു് ഒന്നു കാമിക്കാന്‍ കഴിയുന്നതിനു മുമ്പു് അവള് പോയി. എന്റെ ജീവിതം വൃത്തമില്ലാതെ പ്രാസമില്ലാതെ ഞാനൊരു ആധുനികകവിയായി മാറി. |
സമര്‍പ്പണം: ബൂലോഗത്തിലെ നിരാശാകാമുകനും ഏറ്റവും പുതിയ യുവ-ആധുനിക-കവിയുമായ പച്ചാളത്തിനു്.
സന്ദീപ് | 15-Feb-08 at 1:06 am | Permalink
കൊള്ളാല്ലോ വീഡിയോണ്!
വാല്മീകി | 15-Feb-08 at 5:04 am | Permalink
ഹഹഹ.. അതു കലക്കി ഉമേഷേട്ടാ…
Jayarajan | 15-Feb-08 at 6:01 am | Permalink
ഇത് ഉമേഷ്ജീ പണ്ട് എഴുതിയതാ? എന്നിട്ടാ പെണ്ണ് രക്ഷപ്പെട്ടോ? 🙂 ഒരു സംശയം: “Perhaps if I miss her
I may lose a wife” = “അവളെക്കിട്ടിയില്ലെങ്കില്‍
ഭാര്യയില്ലാതെയായിടാം?” may lose a wife എന്നല്ലേ ഉള്ളൂ? meaning, will get another 🙂
siva | 15-Feb-08 at 6:50 am | Permalink
good….
ഹരിത് | 15-Feb-08 at 7:10 am | Permalink
ഇതു കൊള്ളാമല്ലോ…സ്വന്തം നൊസ്റ്റാള്‍ജിയ പാവം പാച്ചാളത്തിന്റെ തലയില്‍ വച്ചുകെട്ടി.!!!!!!
manu | 15-Feb-08 at 9:37 am | Permalink
അക്രമം !
Benny | 15-Feb-08 at 11:35 am | Permalink
ദേ തൃശ്ശൂക്കാരന്റെ ഒരു മൊഴിമാറ്റം –
ഇക്കിത് കിട്ടീല്യെങ്കില്‍
ചോറല്ലോ കിട്ടാണ്ടാവും;
കിട്ടാനായ് പാഞ്ഞോട്യാലോ
തലയും പോയിക്കിട്ടും.
ഉമേഷേ, ഇതില്‍ വൃത്തമില്ലെന്ന് പറയല്ലേ. പാടിനീട്ടി അഡ്ജസ്റ്റ് ചെയ്താല്‍ മതി 😉
സിമി | 15-Feb-08 at 3:45 pm | Permalink
ദെന്തൂട്ടാ മാഷേ ല്ലവളു ട്രെയ്ന്‍ കേറി പ്പൊയ്യോ?
പോട്ടെന്നേ. നമുക്കു ഫ്ലൈറ്റ് കേറാല്ലോ.
വെള്ളെഴുത്ത് | 15-Feb-08 at 3:49 pm | Permalink
ചിലകാര്യങ്ങളൊക്കെ പറഞ്ഞാല്‍ ഏതാണ്ടതുപോലൊക്കെ സംഭവിക്കുമോ? തീവണ്ടിയില്‍ നിന്നു കൂട്ടുകാരനെ വിളിച്ചു സംസാരിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടി വെളിയിലേയ്ക്കു തെറിച്ചു വീണപ്പോള്‍ ഫോണിന്റെ അങ്ങേയറ്റത്തു നിന്ന് പറന്നു വന്നത്തി കൂട്ടുകാരിയെ ആശുപത്രിയിലെത്തിച്ചു ജീവന് രക്ഷിച്ച ‘ പുതിയ വാലന്റൈന്‍ ദിന സാഹസിക കഥ‘ ഇന്നത്തെ പത്രത്തില്‍ വായിച്ചതെയുള്ളൂ. ‘തിരയിളകി, കടലിളകി‘ എന്നൊരു കവിതയില്‍ എഴുതിയിട്ട്, സൂക്ഷ്മസംവേദനക്ഷമമായ കവിമനസ്സ് സുനാമിയുടെ ആഗമനം മുന്‍കൂട്ടിയറിഞ്ഞ് പിടിച്ചെടുത്തതാണതെന്ന് ഒരു അഭിമുഖത്തില്‍ കവി തന്നെ വാദിക്കുന്നതു കണ്ടു. ആ തിയറി വച്ചു പിടിച്ചാല്‍ ഈ കാവ്യഭാഗങ്ങള്‍ അസാധാരണ പ്രവാചകസ്വഭാവമുള്ളതാണെന്ന് ഞാന്‍ ഇതാ സാക്ഷിപ്പെടുത്തിക്കൊള്ളുന്നു.
തറവാടി | 15-Feb-08 at 6:46 pm | Permalink
ഉമേഷേട്ടാ ,
എന്നെയങ്ങ് കൊല്ല്!
😉
Moorthy | 15-Feb-08 at 8:29 pm | Permalink
അനന്തരം സിനിമയിലേത് പോലെ 1,3,5 എന്നും 2,4,6 എന്നുമുള്ള രീതിയില്‍ വായിച്ചപ്പോള്‍ എനിക്ക് 2 കവിത കിട്ടി..:)
വാലെന്റെന്നെഡേ…(tail is mine yaar :))
Dr.Panicker | 16-Feb-08 at 2:26 am | Permalink
‘കുട്ടികളും വയറിളക്കവും’ എന്ന labelഉം കൂടി കണ്ടപ്പോള്‍, പച്ചാളത്തിന്റെ പോസ്റ്റിലിട്ട കമന്റില്‍ ഒരു ചെറിയ വ്യത്യാസം വരുത്തുവാന്‍ തോന്നി-
“പച്ചാളമെ–
——–പ്രസരിച്ചിടട്ടെ
സരിച്ചു സരിച്ചു സരിച്ചു കേള്‍പ്പോര്‍
സരിച്ചു സ്വര്ഗ്ഗസ്ഥിതരായിടട്ടെ”
തഥാഗതന് | 16-Feb-08 at 4:50 am | Permalink
ഉമേഷ്ജി
മമ മനമറിഞ്ഞിട്ടു തീവണ്ടി വന്നെന്റെ-
യരികത്തു വന്നു നിന്നല്ലോ
വന്നു എന്നത് രണ്ട് തവണ ഒരേ വരിയിലുപയോഗിച്ചിരിക്കുന്നു.. അത് ശരിയാണോ?
ഉമേഷ്::Umesh | 16-Feb-08 at 6:26 am | Permalink
ശരിയാക്കി തഥാഗതാ. ദ്രുതകവനമായിരുന്നു. അതുകൊണ്ടു പറ്റിയതാ.
ദില്ബാസുരന് | 16-Feb-08 at 8:25 am | Permalink
ഉമേഷേട്ടാ,
ഞാന്‍ മരിച്ചിരിക്കുന്നു. 🙂
ധ്വനി | 17-Feb-08 at 6:27 am | Permalink
ചിരിച്ച് ഞാന്‍ തകര്‍ന്നു പോയി !
പച്ചാളം | 17-Feb-08 at 6:24 pm | Permalink
എനിക്കു്
ഒന്നു
കാമിക്കാന്‍
കഴിയുന്നതിനു മുമ്പു്
അവള് പോയി.
ലവളുമാര് പോയീ എന്നു വേണം ഉമേഷേട്ടാ…
അല്ലെങ്കിലും ഓള് ഇന്ത്യന്‍സ് ആര് മൈ ബ്രദേര്‍സ് ആന്‍ഡ് സിസ്റ്റേര്‍സ് ആണല്ലൊ. (ഈയിടെയായ് കിട്ടണ മുന്തിരിക്ക് തീരെ പുളി ഇല്ല 🙁
pramod km | 20-Feb-08 at 3:21 am | Permalink
ഉയിരുണ്ടു മമ ശരീരത്തില്‍!
ഹിഹി:)