ഇപ്പോഴുള്ള നൊസ്റ്റാൽജിയയൊക്കെ എന്തു നൊസ്റ്റാൽജിയ? എന്റെ ചെറുപ്പകാലത്തുണ്ടായിരുന്ന നൊസ്റ്റാൽജിയയാണു നൊസ്റ്റാൽജിയ!
(ആശയം സ്വന്തമല്ല)
മുന്‍പേ നടന്ന ഗുരുക്കള്‍ തെളിച്ച ദീപപ്രകാശത്തില്‍ ലോകത്തെ കാണാനൊരു ശ്രമം…
(To follow this blog, scroll to the bottom of this page. To subscribe posts by email, click here.)
2009-01-08 6:50 am GMT
RSS Feeds: Comments (This post), All Posts, All comments
ഇപ്പോഴുള്ള നൊസ്റ്റാൽജിയയൊക്കെ എന്തു നൊസ്റ്റാൽജിയ? എന്റെ ചെറുപ്പകാലത്തുണ്ടായിരുന്ന നൊസ്റ്റാൽജിയയാണു നൊസ്റ്റാൽജിയ!
(ആശയം സ്വന്തമല്ല)
marykutty | 08-Jan-09 at 8:46 am | Permalink
താങ്കളുടെ ബ്ലോഗ് സ്ഥിരമായി വായിക്കാറുണ്ട്…മിക്കവാറും പോസ്റ്റുകള്‍ വളരെ നന്നായി തോന്നി.അഭിനന്ദനങ്ങള്‍!
തഥാഗതൻ | 08-Jan-09 at 9:44 am | Permalink
ഇതിപ്പൊ
ഇന്ത്യ ഒക്കെ എന്ത് ഇന്ത്യ, പോയി ബോംബേ കാണണം
എന്ന് പറഞ്ഞതു പോാലെ ആയല്ലൊ
Sandeep | 08-Jan-09 at 11:16 am | Permalink
ആശയത്തിന്റെ പിതാവിനെ ഒന്നു പരിചയപ്പെടുത്തരുതോ?
പണ്ടൊക്കെ എന്തു തമാശ.. തമാശയൊക്കെ ഇപ്പോഴല്ലേ?
ബാബു കല്യാണം | 08-Jan-09 at 3:50 pm | Permalink
ഹ ഹ!!!
ഓടൊ:
“ജാള്യം” [ജാല്യം എന്നതിലെ ‘ല’ യ്ക്കു പകരം ‘ള’]എന്നെഴുതാന്‍, google, varamozhi, swanalekha എല്ലാം ശ്രമിച്ചു പരാജയപ്പെട്ടു, ഉമേഷിന്റെ കീബോര്‍ഡില്‍ പറ്റുമോ എന്നു നോക്കാന്‍ വന്നതാ…നോ രക്ഷ 🙁
പാഞ്ചാലി :: Panchali | 08-Jan-09 at 3:55 pm | Permalink
ഇത് കണ്ടിരുന്നോ ഉമേഷ്?
പാഞ്ചാലി :: Panchali | 08-Jan-09 at 4:06 pm | Permalink
ബാബൂ,
ജാള്യം
മൊഴി കീമാപ്പ് 1.1.1 ഉപയോഗിച്ച് എഴുതിയത്.
പാഞ്ചാലി :: Panchali | 08-Jan-09 at 4:11 pm | Permalink
ഇത് തമാശ! ഞാന്‍ മെസ്സേജ് ബോക്സില്‍ റ്റൈപ്പ് ചെയ്തപ്പോള്‍ ശരിക്കായിരുന്നു കണ്ടത്. പോസ്റ്റ് ക്ലിക്ക് ചെയ്തു കഴിഞ്ഞ് കമെന്റില്‍ നോക്കിയപ്പോള്‍ ജാള്യത തോന്നി!
ഉമേഷേ, ഓഫ് റ്റോപ്പിക്കിനു ക്ഷമ!
ഇഞ്ചിപ്പെണ്ണ് | 08-Jan-09 at 8:20 pm | Permalink
ഇപ്പോഴത്തെ പോസ്റ്റൊക്കെ എന്തു പോസ്റ്റ്? എന്റെ ചെറുപ്പകാലത്തൊന്നും ഉമേഷേട്ടന് ഇങ്ങിനെ ഒറ്റവരി പോസ്റ്റിടില്ലായിരുന്നു.
babukalyanam | 08-Jan-09 at 8:27 pm | Permalink
പാഞ്ചാലീ, ജാള്യത തോന്നേണ്ട കാര്യമില്ല.
“ജാള്യവും കുസൃതിയും നിറഞ്ഞ രണ്ടു് അമര്‍ത്തിയ ചിരികള്‍ പരസ്പരം കൈമാറാതിരിക്കാന്‍ കഴിഞ്ഞില്ല്ല.” എന്ന് ഗുരുക്കള്‍ക്ക് ഒരു തവണ ജാള്യത കാണിക്കാമെങ്കില്‍ നമുക്കൊക്കെ അന്‍പത്തി ഒന്നു തവണ കാണിക്കാം. 😉
qw_er_ty
യാരോ ഒരാള്‍ | 08-Jan-09 at 10:52 pm | Permalink
മേരിക്കുട്ടി പറഞ്ഞതുപോലെ മിക്കവാറും പോസ്റ്റുകള്‍ വളരെ നന്നായി തോന്നി. ബാക്കിയുള്ള പോസ്റ്റുകള്‍ കൂടി നന്നാക്കാന്‍ നോക്കൂ ഹേ. വെറുതേ നൊസ്റ്റാള്‍ജിയ എന്നു പറഞ്ഞു നടക്കുന്നു!
സുരേഷ് | 09-Jan-09 at 10:58 am | Permalink
ആരാണീ നൊസ്റ്റാൽജിയക്കു നൊസ്റ്റാൽജിയാന്നു പേരിട്ടത്.
ചുമ്മാ number അടിക്കാതെ creative ആയി വല്ലതും ഇടൂ.
കുട്ടന്മേനൊന് | 09-Jan-09 at 11:57 am | Permalink
അവസാനത്തെ ശ്ലോകം (ആശയം സ്വന്തമല്ല) ഇല്ലാര്ന്നൂന്ന് വെച്ചാല്‍ ആകെ കണ്ഫ്യൂഷനായിപ്പോയേനെ..
Umesh | 09-Jan-09 at 7:19 pm | Permalink
ജാള്യം പ്രശ്നമായവർക്കു വേണ്ടി:
ള്‍ + യ് + അ എന്ന അക്ഷരത്തിനെ സൂചിപ്പിക്കാൻ
ജാള്യത്തിന്റെ കാര്യത്തിൽ മൂന്നാമത്തേതാണു പറ്റിയതു്. മൈക്രോസോഫ്റ്റിന്റെ യൂണിസ്ക്രൈബ് ലേ ഔട്ട് എഞ്ചിൻ എക്സ് പി വരെ ഇങ്ങനെയാണു ചെയ്യുന്നതു്. വിസ്റ്റയിൽ ശരിയാക്കി എന്നു പറയുന്നു. എനിക്കുറപ്പില്ല.
ള്യ മാത്രമല്ല, മല്ലു എന്നെഴുതിയിട്ടു് ഒരു ചന്ദ്രക്കല ഇട്ടുനോക്കൂ. മല്ലു് എന്നു കാണാം. ഇതു ശരിയായി അല്ല എങ്കിൽ ഇതു തന്നെ പ്രശ്നം.
കൂടുതൽ വിവരങ്ങൾക്കു് ഇതു വായിക്കുക.
Rajesh R Varma | 10-Jan-09 at 7:50 am | Permalink
ഇതാണ് ആര്‍ക്കും ഒരൈഡിയയും പറഞ്ഞുകൊടുക്കാത്തത്. ഉടനേ അതു പോസ്റ്റാക്കും. ശ്ശെടാ!
ഗുപ്തന് | 10-Jan-09 at 12:39 pm | Permalink
ഞാന്‍ പറഞ്ഞകാര്യം ഉമേഷ്ജിയോട് പോയി പറയാന്‍ ആരെങ്കിലും പറഞ്ഞോ..അനുഭവീര്
ഗുപ്തന് | 10-Jan-09 at 1:06 pm | Permalink
എന്റെ വിസ്തയില്‍ ജാള്യം തന്നെ 🙁
Umesh:ഉമേഷ് | 10-Jan-09 at 2:59 pm | Permalink
ആശയം സ്വന്തമല്ല എന്ന സത്യം തുറന്നു പറഞ്ഞപ്പോൾ അതു തന്റെ ആശയമാണെന്നു പറഞ്ഞു് ഏതാനും തത്പരകക്ഷികൾ രംഗത്തെത്തിയതിനാൽ ഈ ആശയത്തിന്റെ ഉറവിടം വെളിപ്പെടുത്തിയേക്കാം. വായനക്കാർ തെറ്റിദ്ധരിക്കപ്പെടാതിരിക്കട്ടേ.
പത്തിരുപത്തഞ്ചു കൊല്ലം മുമ്പു വായിച്ച ഒരു ഇംഗ്ലീഷ് ജോക്ക് ബുക്കിലാണു് ഈ വാക്യം കണ്ടതു്. Nostalgia is not as good as it used to be.
അന്നു നൊസ്റ്റാൽജിയയുടെ അർത്ഥം അറിയാത്തതുകൊണ്ടു് ഫലിതം മനസ്സിലായില്ല. പിന്നെയും കുറേക്കാലത്തിനു ശേഷം (കൃത്യമായിപ്പറഞ്ഞാൽ 1992-ൽ) ബോംബെയിൽ സഹമുറിയനായിരുന്ന ജോർജ്ജ് ജോയിയാണു് (സുരേഷ്, നോട്ട് ദ പോയിന്റ്!) ആ വാക്കു പറഞ്ഞുതന്നതു്. അപ്പോൾ ആ ഫലിതം ഓർമ്മ വന്നില്ല. പിന്നീടു് എപ്പോഴോ ഇതു രണ്ടും ഒരേ സമയത്തു് ഓർമ്മ വന്നപ്പോഴാണു് എനിക്കു് ആ ഫലിതം പിടികിട്ടിയതു്.
സന്ദീപേ, ഉത്തരം കിട്ടിയല്ലോ?
(ഇതൊരു പോസ്റ്റാക്കാൻ ഇരുന്നതായിരുന്നു. എന്തു ചെയ്യാൻ, ഈ എട്ടുകാലി മമ്മൂഞ്ഞുമാരെല്ലാവരും കൂടി എന്നെ കേരൾസ് ഡോട്ട് കോം ആക്കിയാലോ? 🙂 )
ഗുപ്തന് | 10-Jan-09 at 3:04 pm | Permalink
ദേ രാജേഷേട്ടനെ എട്ടുകാലീന്ന് വിളിക്കുന്ന് …..
ധനേഷ് | 12-Jan-09 at 10:06 am | Permalink
ഹോ.. English jokes എഴുതുന്ന ശീലം അന്നേ നിര്‍ത്തിയതു നന്നായി..
ഇല്ലെങ്കില്‍ പാവം ഉമേഷ്ജി ഇതുപോലെ എത്ര പോസ്റ്റുകള്‍ എഴുതേണ്ടി വന്നേനേ… 🙂
ഒരു ഹരപ്പന്‍ കാള | 19-Jan-09 at 4:12 pm | Permalink
(@പാഞ്ചാലി – ആ ലിങ്കിലുള്ള കവിത പെരുത്തിഷ്ടപ്പെട്ടു; നന്ദി)
(ഉമേശന് മാഷ്ടെ) ആശയചോരണത്തെപ്പറ്റി വായിച്ചപ്പോള്‍ എനിക്കും ശകലം നൊസ്റ്റാള്‍ജിയ വന്നു – പണ്ട് ഇ-മെയില്‍ യൂയൂസീപ്പി വഴി വന്നിരുന്നകാലത്ത് ആദ്യമായി വായിച്ചത്: http://www.canonical.org/~kragen/tao-of-programming.html#book3 (കൃത്യമായി, 3.2)
“നമുക്കീ നൊസ്റ്റാല്‍ജിയ മരിക്കുംവരെയുണ്ടാം” – ഓയെന്‍വി