ഉമേഷിന്റെ പ്രധാനമായും മലയാളത്തിലുള്ള ബ്ലോഗാണു് ഗുരുകുലം.
“ഗുരുകുലം” എന്ന വാക്കിനു് ഇവിടെ വിവക്ഷിച്ചിരിക്കുന്ന അര്‍ത്ഥം “ഗുരുക്കന്മാരുടെ കുലം” എന്നാണു്. മുമ്പുള്ള പണ്ഡിതര്‍ പറഞ്ഞുവെച്ച മഹത്തായ കാര്യങ്ങള്‍ കൂട്ടിയിണക്കി വിശദമാക്കുന്ന ഒരു വൈജ്ഞാനികബ്ലോഗായാണു് ഇതു തുടങ്ങിയതു്. വ്യാകരണം, ഭാരതീയഗണിതം, ഗണിതം, ഛന്ദശ്ശാസ്ത്രം, സാഹിത്യവിമര്‍ശനം തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങളാണു് ഇതില്‍ അധികവും. നല്ല കവിതകളുടെ പരിഭാഷകള്‍, സമസ്യാപൂരണങ്ങള്‍, സംസ്കൃതത്തിലെ സുഭാഷിതങ്ങളുടെ അര്‍ത്ഥവിവരണം തുടങ്ങിയവയും ഇവിടെ ഉണ്ടു്.
പിന്നീടു് ഇതില്‍ നിന്നു വ്യത്യസ്തമായി മൌലികകൃതികളും – നര്‍മ്മകഥകള്‍, സ്മരണകള്‍, പാരഡികള്‍, ആക്ഷേപഹാസ്യം, സാമൂഹികലേഖനങ്ങള് തുടങ്ങിയവ – ഇവിടെ എഴുതാന്‍ തുടങ്ങി. അവയെ പ്രത്യേക വിഭാഗങ്ങളിലാക്കി എന്നു മാത്രം. ഇതിലെ പോസ്റ്റുകളുടെ വിഭാഗം തിരിച്ച ഒരു ഇന്‍ഡക്സ് ഇവിടെ കാണാം.
wordpress.org ഉപയോഗിച്ചു് ഒരു പ്രത്യേകസര്വറില് ആണു് ഈ ബ്ലോഗ് പ്രസിദ്ധീകരിക്കുന്നതു്.