ബ്ലോഗുകളിലെ അക്ഷരത്തെറ്റുകള്‍

തെറ്റു് ശരി കൂടുതല്‍ വിവരങ്ങള്‍
അണ്ഠകടാഹം അണ്ഡകടാഹം  
അധിക്രമിച്ചു അതിക്രമിച്ചു  
അധവാ അഥവാ  
അശ്വത്വാമാവ്‌ അശ്വത്ഥാമാവ്‌  
ആപാദചൂടം ആപാദചൂഡം  
ആയില്ലെ ആയില്ലേ  
ഉത്ഭോധിപ്പിച്ചു ഉദ്ബോധിപ്പിച്ചു  
ഓരോ പേജുകള്‍ ഓരോ പേജ്‌, എല്ലാ പേജുകള്‍  
കഥപാത്രങ്ങളുടെ കഥാപാത്രങ്ങളുടെ  
കേരളമല്ലെ കേരളമല്ലേ  
കോളാംബി കോളാമ്പി  
ക്രിഷി കൃഷി  
ഗുരുവേ നമഃ ഗുരവേ നമഃ  
ഗൃന്ഥങ്ങള്‍ ഗ്രന്ഥങ്ങള്‍  
ചെംബു ചെമ്പു  
ജാള്യത ജാള്യം, ജളത, ജളത്വം ജളന്റെ സ്വഭാവം ജാള്യം. ജാള്യത്തിനു സ്വഭാവമുണ്ടോ?
താല്‌പര്യം താത്പര്യം, താല്‍പര്യം  
തെറ്റിധരിക്കരുതു തെറ്റിദ്ധരിക്കരുതു്‌  
ത്രിതീയ തൃതീയ  
ദീര്‍ഘസുമംഗലീ ഭവഃ ദീര്‍ഘസുമംഗലീ ഭവ  
ദു:ഖം ദുഃഖം  
ധീര്‍ഘവീക്ഷണം ദീര്‍ഘവീക്ഷണം  
നിക്ഷുപ്തം നിക്ഷിപ്തം  
നിരോദനം നിരോധനം  
നെറ്റിതടത്തില്‍ നെറ്റിത്തടത്തില്‍  
പത്രാതിപര്‍ പത്രാധിപര്‍  
പരിസ്തതി പരിസ്ഥിതി  
പഴഞ്ജന്‍ പഴഞ്ചന്‍  
പ്രതിപാധിക്കുക പ്രതിപാദിക്കുക  
പോട്ടെ പോട്ടേ  
പ്രദിക്ഷണം പ്രദക്ഷിണം ദക്ഷിണം = വലത്തുവശം, പ്രദക്ഷിണം = വലംവെയ്പു്.
പ്രസ്താനം പ്രസ്ഥാനം  
ഭിഷ്വഗരന്‍ ഭിഷഗ്വരന്‍  
മ്രിദു മൃദു  
യധാര്‍ത്ഥ യഥാര്‍ത്ഥ  
യാദൃശ്ചികം യാദൃച്ഛികം യദൃച്ഛയില്‍ നിന്നു്
യൌവ്വനം യൌവനം യുവ – യൌവനം
രൂഡമൂലം രൂഢമൂലം  
വന്ദ്യവയോദികന്‍ വന്ദ്യവയോധികന്‍  
വിഡ്ഡിത്തം വിഡ്ഢിത്തം  
വിത്യാസം വ്യത്യാസം  
ഷഢ്ജപഞ്ചമ ഷഡ്ജപഞ്ചമ  
സഘാക്കളെ സഖാക്കളേ  
സത്യാവസ്ത സത്യാവസ്ഥ  
സൌഭാഗ്യവതീ ഭവഃ സൌഭാഗ്യവതീ ഭവ  
സ്തലം സ്ഥലം  
സ്തിതി സ്ഥിതി  
സൃഷ്ടാവ്‌ സ്രഷ്ടാവ്‌  
സ്രഷ്ടി സൃഷ്ടി  
ഹൃസ്വം ഹ്രസ്വം  

ഈ പേജില്‍ വരുത്തേണ്ട പരിഷ്കാരങ്ങളെപ്പറ്റി ദയവായി അക്ഷരത്തെറ്റുകള്‍ക്കൊരു പേജ് എന്ന പോസ്റ്റില്‍ കമന്റിടുക.