പ്രശസ്ത റഷ്യന്‍ കവി സെര്‍ഗെയ് എസെനിന്‍ ആത്മഹത്യയ്ക്കു തൊട്ടുമുമ്പു് എഴുതിയ കവിതയുടെ പരിഭാഷ. 1988-ല്‍ റഷ്യനില്‍ നിന്നു നേരിട്ടു പരിഭാഷപ്പെടുത്തിയതു്.
പരിഭാഷ | മൂലകവിത |
---|---|
വിട ചൊല്‍വു ഞാന്‍ നിന്നൊടെന്‍ തോഴ, നീയെന്റെ ഹൃദയത്തിലെന്നുമുണ്ടല്ലോ പിരിയാന്‍ വിധിച്ച വിധി തന്നെ നാമൊന്നു കൂ- ടൊരുമിക്കുവാന്‍ വിധി നല്‍കും. വിട, ഹസ്തദാനമി, ല്ലുരിയാട്ടമില്ല, നാം പിരിയുന്നു, കണ്‍കള്‍ നിറയേണ്ട, പുതുതല്ല മരണമീ ലോകത്തി, ലെങ്കിലും പുതുമയുണ്ടോ ജീവിതത്തില്‍? |
До свиданья, друг мой, до свиданья. Милый мой, ты у меня в груди. Предназначенное расставанье Обещает встречу впереди. До свиданья, друг мой, без руки, без слова, Не грусти и не печаль бровей,- В этой жизни умирать не ново, Но и жить, конечно, не новей. |
വിക്കിപീഡിയയിലെ ഈ ലേഖനം എസെനിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ നല്‍കും. അതിന്റെ അവസാനത്തില്‍ ഇതിന്റെ മൂലകവിതയും ഒരു ഇംഗ്ലീഷ് പരിഭാഷയും കൊടുത്തിട്ടുണ്ടു്.
എസെനിന്റെ മരണക്കുറിപ്പെന്നതില്‍ കൂടുതലായി കാര്യമായ മാഹാത്മ്യമില്ലാത്ത ഒരു കവിതയാണിതു്. എസെനിന്‍ എന്റെ പ്രിയപ്പെട്ട റഷ്യന്‍ കവിയാണെങ്കിലും, ഞാന്‍ അദ്ദേഹത്തിന്റെ ഈ കവിത മാത്രമേ ഇതുവരെ പരിഭാഷപ്പെടുത്തിയിട്ടുള്ളൂ.
ഉമേഷ് | 21-Mar-06 at 8:10 pm | Permalink
ഒരു റഷ്യന്‍ കവിത കൂടി. സെര്‍ഗെയ് എസെനിന്റെ അവസാനത്തെ കവിത.
wakaari | 08-Jun-06 at 3:17 am | Permalink
ജീവിതത്തില്‍ നിന്നുതന്നെയുള്ള യാത്രാമൊഴി വായിക്കാന്‍ എന്തോ ഒരു…. പ്രണയാത്മാക്കളുടെ (അങ്ങിനത്തെ ആത്മാവൊക്കെയുണ്ടോ) യാത്രാമൊഴിയൊക്കെയാണെങ്കില് നൊമ്പരപ്പെടുത്തുന്ന ഒരു സുഖം (അങ്ങിനത്തെ സുഖമുണ്ടോ) തരുമെന്നാണ് എനിക്ക് വിനീതമായി തോന്നുന്നത് (അങ്ങിനെയൊരു തോന്നലുണ്ടോ-ഈ വിനീതമായ തോന്നല്‍? അതെന്തു തോന്നല്‍?).
കുന്തം. ഇതുകൊണ്ടാ ഞാന്‍ കവിതയും ലേഖനവുമൊന്നും എഴുതാത്തത്. പ്രണയാത്മാക്കള് എന്നു പറഞ്ഞുകഴിഞ്ഞപ്പോള്‍ അങ്ങിനത്തെ ആത്മാവുണ്ടോ എന്ന് വര്‍ണ്ണ്യത്തിലാശങ്ക. നൊമ്പരപ്പെടുത്തുന്ന സുഖമെന്നു പറഞ്ഞുകഴിഞ്ഞപ്പോള്‍ അതെന്താണെന്നാശങ്ക. ഇങ്ങിനത്തെ വാക്കുകളൊക്കെയില്ലാതെ എങ്ങിനെയാ കവിതയൊക്കെ എഴുതുന്നത്. വേണ്ട… ശരിയാകൂല്ല.