ബ്ലോഗറിലുള്ള ബ്ലോഗുകളുടെ മലയാളം കമന്റുകള്‍ പിന്മൊഴിയിലേക്കു വിടാന്‍ വളരെ എളുപ്പമാണു്. Settings->Comments->Comment Notification Address-ല്‍ pinmozhikal അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നു കൊടുത്താല്‍ മതി.
വേര്ഡ്പ്രെസ്സിലാണെങ്കില് ഇതത്ര എളുപ്പമല്ല. എങ്കിലും അതിനു് ഇപ്പോള്‍ ചില സംവിധാനങ്ങളുണ്ടു് – പ്രധാനമായി ഏവൂരാന്റെ പരിശ്രമത്തിന്റെ ഫലമായി.
വേര്‍ഡ്പ്രെസ്സ് രണ്ടു വിധത്തില്‍ ഉപയോഗിക്കാം.
- wordpress.com-ല്‍ സൌജന്യമായി ഒരു പേജ് കിട്ടും. ബ്ലോഗര്‍ പോലെ തന്നെ. ബ്ലോഗറിനെ അപേക്ഷിച്ചു് പല നല്ല ഗുണങ്ങളും ഉണ്ടെങ്കിലും, ചില കാര്യങ്ങളില്‍ ബ്ലോഗറിനെക്കാള് മോശവുമാണു്.
- സ്വന്തമായ ഒരു സര്‍വറില്‍ ഹോസ്റ്റു ചെയ്യാന്‍ സൌകര്യമുണ്ടെങ്കില്‍ അവിടെ വേര്‍ഡ്പ്രെസ്സ് ഇന്‍സ്റ്റാള്‍ ചെയ്തു് ഉപയോഗിക്കാം. ഇതും സൌജന്യമാണു്. ഇവിടെ വേര്ഡ്പ്രെസ്സിനെ നമുക്കു സമയവും വിവരമുണ്ടെങ്കില്‍ എത്ര വേണമെങ്കിലും നല്ലതാക്കാം. (ബ്ലോഗറിലും ഈ സംവിധാനമുണ്ടു്. ആരും ഉപയോഗിച്ചു കണ്ടിട്ടില്ല.)
ഈ രണ്ടു രീതിയിലും കമന്റുകള്‍ പിന്മൊഴികളിലേക്കു വിടാനുള്ള വിദ്യ താഴെച്ചേര്‍ക്കുന്നു:
wordpress.com-ലെ ബ്ലോഗുകള്‍
ബ്ലോഗര്‍ പോലെ തന്നെ കമന്റുകള്‍ ഒരു ഇ-മെയിലിലേക്കു വിടാന്‍ സംവിധാനമുണ്ടു്. സാധാരണയായി, പോസ്റ്റിട്ട ആളുടെ ഇ-മെയില്‍ അഡ്രസ്സിലേക്കാണു കമന്റുകള്‍ പോവുക. ഒരാള്‍ മാത്രം കൊണ്ടുനടക്കുന്ന ബ്ലോഗാണെങ്കില് Dashboard->Options->General എന്ന സ്ഥലത്തു പോയി ഇ-മെയില്‍ അഡ്രസ്സു മാറ്റിയാല്‍ മതി.
അപ്പോള്‍ പോസ്റ്റു ചെയ്യുന്ന ആളിന്റെ ഇ-മെയില്‍ ഐഡി pinmozhikal അറ്റ് ജിമെയില്‍ ഡോട്ട് കോം എന്നിട്ടാല് സംഗതി ശരിയാകും എന്നു തോന്നാം. പക്ഷേ, ഇതിനൊരു കുഴപ്പമുണ്ടു്. ഈ ഇ-മെയിലില്‍ കമന്റു കൂടാതെ അയച്ച ആളിന്റെ IP address തുടങ്ങിയ ചില കാര്യങ്ങളുണ്ടു്. അതു് പിന്മൊഴികളിലേക്കയയ്ക്കുന്നതു ശരിയല്ല.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഏവൂരാന് ഒരു വഴി കൊടുത്തിട്ടുണ്ടു്. കമന്റുകളെ
എന്ന ഐഡിയിലേക്കയയ്ക്കുക. (സ്പാമന്മാരെ അകറ്റിനിര്‍ത്താനാണു് ഇ-മെയില്‍ ഐഡി ഇമേജായി കൊടുത്തിരിക്കുന്നതു്.) കമന്റിലെ ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമെടുത്തു് ഭംഗിയാക്കി ഏവൂരാന് പിന്മൊഴികളിലേക്കയച്ചുകൊള്ളും.
ഒന്നുകൂടി നല്ല വഴി, കമന്റ് ഫില്‍ട്ടറിംഗ് ഉള്ള ഏതെങ്കിലും ഇ-മെയില്‍ സിസ്റ്റത്തിലേക്കു് (ഉദാ: ജി-മെയില്‍) അയച്ചിട്ടു് അതിനെ അവിടെനിന്നു ഏവൂരാനു ഫോര്‍വേര്‍ഡു ചെയ്യുകയാണു്. വേര്‍ഡ്പ്രെസ്സ് കമന്റുകളില്‍ മാത്രം കാണുന്ന “Author:”, “Whois:” തുടങ്ങിയ വാക്കുകള്‍ ഉള്ള മെസ്സേജുകള്‍ മാത്രം അയയ്ക്കാന്‍ ഒരു ഫില്‍ട്ടര്‍ എഴുതാന്‍ എളുപ്പമാണു്. (സംശയമുണ്ടെങ്കില്‍ ഈ പോസ്റ്റിനു് ഒരു കമന്റെഴുതി ചോദിക്കൂ.)
ഇതിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്കു് ഏവൂരാന്റെ ഈ ലേഖനം വായിക്കൂ.
സ്വന്തം സര്‍വറില്‍ ഹോസ്റ്റു ചെയ്യുന്ന വേര്‍ഡ്പ്രെസ്സ് ബ്ലോഗുകള്‍
ഇവിടെയും ഏവൂരാന്റെ വിദ്യ തന്നെ ഉപയോഗിക്കാം. Dashboard->Options->General എന്ന സ്ഥലത്തുപോയി ഏവൂരാന് തന്ന ഇ-മെയില്‍ ഐഡി അവിടെ കൊടുക്കാം. സമയക്കുറവുണ്ടെങ്കിലതു തന്നെ ഏറ്റവും എളുപ്പമുള്ള പണി.
അല്പം കൂടി സമയമുണ്ടെങ്കില്‍ മറ്റൊരു വഴിയുണ്ടു്. എങ്ങോട്ടു് ഇ-മെയില്‍ പോകണമെന്നതു് വേര്‍ഡ്പ്രെസ്സിന്റെ കോണ്ഫിഗറേഷന് ഫയലുകളില്‍ത്തന്നെ പറയാം. അല്പസ്വല്പം PHP-യോ കട്ടിംഗ്/പേസ്റ്റിംഗ് വിദ്യയോ അറിഞ്ഞാല്‍ മതി. വേര്‍ഡ്പ്രെസ്സില്‍ നിന്നു പോസ്റ്റെഴുതുന്ന ആള്‍ക്കു കിട്ടുന്ന ഇ-മെയില്‍ വേണ്ടെന്നു വെയ്ക്കുകയും വേണ്ട. സ്പാമന്മാരെ കൈകാര്യം ചെയ്യാന്‍ ചിലപ്പോള്‍ അതു വേണ്ടിവരും.
താഴെക്കൊടുക്കുന്നതു് റോക്സി ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗത്തിന്റെ ഒരു പരിഷ്കൃതരൂപമാണു്. ഇതുപയോഗിച്ചാണു് ഞാന്‍ ഈ ബ്ലോഗിലെ കമന്റുകള്‍ പിന്മൊഴികളിലേക്കയയ്ക്കുന്നതു്.
(ഇതു തയ്യാറാക്കാന്‍ സഹായിച്ച റോക്സി, ഏവൂരാന്, സിബു എന്നിവര്‍ക്കു നന്ദി.)
- വേര്‍ഡ്പ്രെസ്സ് ഇന്‍സ്റ്റലേഷനിലെ wp-includes ഡയറക്ടറിയിലുള്ള pluggable-functions.php എന്ന ഫയല്‍/പ്രോഗ്രാം കണ്ടുപിടിക്കുക.
- അതില്‍ wp_notify_postauthor($comment_id, $comment_type=”) എന്ന ഫങ്ക്ഷനുള്ളില്
if ('comment' == $comment_type) { [code] [code] [code] .... [[ നമ്മുടെ കോഡ് ഇവിടെ ചേര്‍ക്കുക ]] } elseif ('trackback' == $comment_type) {
എന്നു കാണാം. അതില്‍ [[ നമ്മുടെ കോഡ് ഇവിടെ ചേര്‍ക്കുക ]] എന്നു കൊടുത്തിരിക്കുന്നിടത്തു് ഈ വരികള്‍ ചേര്‍ക്കുക:
- ഇനി, താഴെ
@wp_mail($user->user_email, $subject, $notify_message, $message_headers);
എന്നതിനു ശേഷം ഈ വരികള്‍ വരികള്‍ ചേര്‍ക്കുക:
ഈ പ്രോഗ്രാം സേര്‍വറില്‍ സേവു ചെയ്തു കഴിഞ്ഞാല്‍ മലയാളം കമന്റുകള്‍ പിന്മൊഴികളില് പൊയ്ക്കൊള്ളും.
ഒന്നു ശ്രമിച്ചുനോക്കൂ!
ഉമേഷ് | Umesh | 19-Mar-06 at 4:46 pm | Permalink
വേര്ഡ്പ്രെസ്സിലെ കമന്റുകള്‍ പിന്മൊഴികളിലേക്കയയ്ക്കാനുള്ള വഴി ഈ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടു്. കെവിനും മറ്റുള്ളവരും ശ്രദ്ധിക്കുമല്ലോ.
ഇതു് wordpress.org ഉപയോഗിച്ചു ബ്ലോഗു ചെയ്യുന്നവര്ക്കുള്ളതാണു്. wordpress.com ആണു നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഏവൂരാനെ സമീപിക്കുക. അദ്ദേഹത്തിന്റെ കയ്യില്‍ അതിനു ഒരു പരിഹാരമുണ്ടു്.
ഉമേഷ് | 19-Mar-06 at 8:49 pm | Permalink
ഇതെന്തു പറ്റി? കഴിഞ്ഞ കമന്റു പിന്മൊഴിയിലും വന്നില്ല, പോസ്റ്റു ബ്ലോഗുറോളുകളിലും വന്നില്ല. കമന്റെങ്ങനെ പിന്മൊഴിയിലെത്തിക്കും എന്നതിനെപ്പറ്റി വിസ്തരിച്ചെഴുതിയതാണു്. അതിനിങ്ങനെ വന്നുപോയല്ലോ. ആകെ നാറ്റക്കേസായല്ലോ.
anil | 19-Mar-06 at 9:31 pm | Permalink
ഞാനൊന്നു ടേയ്സ്റ്റു ചെയ്തു നോക്കട്ടെ.
ഏവൂരാന് | 19-Mar-06 at 11:33 pm | Permalink
നമ്മുടെ ഐ.പി. ഒന്നു മാറിപ്പോയി. അതിന്റെ പുകിലായിരുന്നു.
ഇപ്പോളെല്ലാം വരും.
ഉമേഷ് | 20-Mar-06 at 3:11 pm | Permalink
മനോജിന്റെ കേരളാ ബ്ലോഗ് റോള്‍ രണ്ടു ദിവസമായി അവതാളത്തിലായിട്ടു്. അവിടെ നിന്നു പൊക്കുന്ന പോസ്റ്റുകള്‍ അതുകൊണ്ടു് ഏവൂരാന്റെ പാതാളകരണ്ടിയിലും ഉണ്ടാവില്ല.
എല്ലാവരെയും അറിയിക്കാന്‍ പറഞ്ഞെന്നേ ഉള്ളൂ.
ഏവൂരാന് | 08-Apr-06 at 5:30 am | Permalink
ഉമേഷെ,
ദാ, ഇതു കൂടി ഇവിടെങ്ങാനും എഴുതിയിടാമോ എന്ന് നോക്കൂ. 7-8 തവണ പോസ്റ്റിയിട്ടും, അല്പം കഴിയുമ്പോള്‍ ബ്ലോഗ്ഗറിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നും സംഗതി അപ്രത്യക്ഷമാകുന്നു.
ഇനി അപ്പോഴേക്ക് ആ അനാഥ പ്രേതം അപ്രത്യക്ഷമാകുകയാണെങ്കില്‍, ദാ, ഈ അനാഥ പോസ്റ്റിലുണ്ട് കാര്യങ്ങള്‍.
പോസ്റ്റിന്റെ ടൈറ്റിലിന് നീളം കൂടിയതിനാലാണെന്ന് തോന്നുന്നു പ്രശ്നം. ആന മെലിഞ്ഞെന്ന് കണ്ട് തൊഴുത്തില്‍ കെട്ടാന്‍ പാടില്ലല്ലോ.
Umesh | 09-Apr-06 at 2:50 pm | Permalink
ഏവൂരാനേ,
ഞാന്‍ ലേഖനം മാറ്റിയെഴുതിയിട്ടുണ്ടു്. ഇതു മതിയോ എന്നു നോക്കൂ.
ബൂലോകരേ,
വേര്‍ഡ്പ്രെസ്സില്‍ നിന്നു പിന്മൊഴികളിലേക്കു കമന്റുകളെത്തിക്കാനുള്ള സകലമാന വഴികളും ഇപ്പോള്‍ ഈ പോസ്റ്റിലുണ്ടു്. വന്നു വായിക്കുക. അരവിന്ദനും കെവിനും ചന്ദ്രേട്ടനും പ്രത്യേകിച്ചു്.
chandrasekharannair | 10-Apr-06 at 12:54 am | Permalink
ഉമേഷേ എനിക്കിത് വായിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല ആരെങ്കിലും അറിയവുന്നവർ എം.എസ്.എൻ അല്ലെങ്കിൽ യാഹൂ ചാറ്റിംഗിലൂടെ എന്നെ സഹായിക്കുക. അല്ലാതെ വേർഡ്പ്രസ്സിൽ നിന്നും കമെന്റുകൾ എനിക്ക് പിന്മൊഴികളിൽ എത്തിക്കാൻ കഴിയുകയില്ല. ബ്ലോഗറേക്കാൾ എനിക്ക് കൈകാര്യം ചെയ്യുവാൻ എളുപ്പം വേർഡ്പ്രസ്സാണ്.
ബന്ധപ്പെടാനുള്ള വിലാസം:
qualityrubber@hotmail.com or chandran_shriraghav@yahoo.com
Umesh | 10-Apr-06 at 5:50 am | Permalink
ആരെങ്കിലും ഇതൊന്നു് സ്ക്രീന്‍ ഷോട്ടുകളും മറ്റും വഴി ചന്ദ്രേട്ടനു് വിശദീകരിച്ചുകൊടുക്കുമോ? എനിക്കു തീരെ സമയം കിട്ടുന്നില്ല. പെരിങ്ങോടരേ, സമയമുണ്ടോ?
രാജ് നായര്‍ | 10-Apr-06 at 6:07 am | Permalink
ചന്ദ്രേട്ടാ,
വേര്ഡ്പ്രസ്സിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നു് Users tab ക്ലിക്ക് ചെയ്യുക. എന്നിട്ട് കാണുന്ന Your Profile പേജില്‍ Contact Info: -യില്‍ ഏവൂരാന്റെ ഈ-മെയില്‍ അഡ്രസ്സ് എഴുതി ചേര്‍ക്കുക.
chandrasekharannair | 10-Apr-06 at 8:57 am | Permalink
വേര്ഡ്പ്രസ്സിന്റെ ഡാഷ്ബോര്‍ഡില്‍ നിന്നു് Users tab ക്ലിക്ക് , എന്നിട്ട് കാണുന്ന Your Profile പേജില്‍ Contact Info: -യില്‍ wOrpr3ss@anumathew.no-ip.info ഈ-മെയില്‍ അഡ്രസ്സ് എഴുതി ഇതു മതിയോ എന്നു നോക്കൂ.
and posted 2 comments as testing
ഏവൂരാന് | 10-Apr-06 at 1:55 pm | Permalink
w0rpr3ss ആണ്, wOrpr3ss അല്ല. പൂജ്യം (0) ഉപയോഗിക്കുക. ക്യാപ്പിറ്റല്‍ ഓ അല്ല…
chandrasekharannair | 10-Apr-06 at 2:28 pm | Permalink
w0rpr3ss ആണ്, wOrpr3ss അല്ല. പൂജ്യം (0) ഉപയോഗിക്കുക. ക്യാപ്പിറ്റല്‍ ഓ അല്ല…
Corrected and posted a comment
Umesh | 10-Apr-06 at 2:44 pm | Permalink
ചന്ദ്രേട്ടാ,
ഞാന്‍ ചന്ദ്രേട്ടന്റെ ബ്ലോഗില്‍ പോയി ഒരു കമന്റിട്ടിട്ടുണ്ടു്. അതു പിന്മൊഴിയിലെത്തിയിട്ടില്ലല്ലോ. എവിടെയോ കുഴപ്പമുണ്ടല്ലോ. പെരിങ്ങോടന് പറഞ്ഞതുപോലെയൊക്കെ ചെയ്തിട്ടുണ്ടോ http://chandrasekharannair.wordpress.com/ എന്ന ബ്ലോഗിന്റെ സെറ്റപ്പില്‍?
Umesh | 10-Apr-06 at 3:02 pm | Permalink
പെരിങ്ങോടരേ,
Dashboard-ല്‍ യൂസര്‍ റ്റാബ് ഉണ്ടോ? Options->General തന്നെയല്ലേ ശരിയായ വഴി?
evuraan | 10-Apr-06 at 3:10 pm | Permalink
I’d rather have it sent it to me from a gmail fwd. I’m getting emails like this instead of the comments:
നിങ്ങളുടെ വിലയേറിയ
Dear User,
You recently requested to have the administration email address on
your blog changed.
If this is correct, please click on the following link to change it:
You can safely ignore and delete this email if you do not want to
take this action.
Regards,
All at WordPress.com
http://wordpress.com/
evuraan | 10-Apr-06 at 3:17 pm | Permalink
നിങ്ങളുടെ വിലയേറിയ..
Besides, if you change
നിങ്ങളുടെ വിലയേറിയ
evuraan | 10-Apr-06 at 3:24 pm | Permalink
എവിടെയോ കുഴപ്പമുണ്ടല്ലോ.,,
Umesh, whenever they change the Contact Info: to the w0rpr3ss id, wordpress.com sends an email to the new id to confirm that it is indeed what’s needed.
Until then, comments won’t be sent to that id it seems.
Now, those emails to w0r.. won’t be seen, and it is not a good idea to have it entrusted as the owner of those wordpress blogs.
Somebody needs to step them thru creating a gmail filter, and have “comments” sent to w0rpr… id…
Umesh | 10-Apr-06 at 4:40 pm | Permalink
ഏവൂരാനേ,
കുഴപ്പമല്ല. വേര്‍ഡ്പ്രെസ്സിന്റെ ഒരു സെക്യൂരിറ്റി ഫീച്ചര്‍ ആണു്. ഏതെങ്കിലും ഒരു ഐഡി ആരും കൊടുക്കാതിരിക്കാന്‍.
ബ്ലോഗുടമസ്ഥന്റെ ഇ-മെയിലിലേക്കയച്ചിട്ടു് അവിടെനിന്നു ഫില്‍ട്ടര്‍ ഉപയോഗിച്ചു ഫോര്‍വേര്‍ഡു ചെയ്യുന്നതു തന്നെയാണു നല്ലതു്.
പ്രക്രിയയുടെ പകുതി ഭാഗത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ഞാനെടുത്തു വെച്ചിട്ടുണ്ടു്. വിശദമായി എഴുതാന്‍ സമയം കിട്ടുന്നില്ല. ആര്‍ക്കെങ്കിലും സമയമുണ്ടാകുമോ?
രാജ് നായര്‍ | 10-Apr-06 at 6:42 pm | Permalink
1. വേര്‍ഡ്പ്രസ്സില്‍ നിന്നു കമന്റുകള്‍ സ്വന്തം ജി-മെയിലിലേയ്ക്ക് ഫോര്‍വഡ് ചെയ്യുക (wordpress.com ഉപഭോക്താക്കള്‍ user tab -ലെ contact email ജി-മെയില്‍ വിലാസം പൂരിപ്പിച്ചു സേവ് ചെയ്യുക.)
2. ജി-മെയിലിലേക്കു വരുന്ന ഇ-മെയിലുകള്‍ പിന്മൊഴികളിലേയ്ക്ക് ഫോര്‍വഡ് ചെയ്യുവാന്‍ ജി-മെയിലിലെ settings >> filters >> create a new filter (പേജിന്റെ അടിയില്‍ കാണുന്ന ലിങ്ക്) തിരഞ്ഞെടുക്കുക.
3. From നിങ്ങളുടെ വേര്‍ഡ്പ്രസ്സ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇ-മെയില്‍ വിലാസം നല്‍കുക. Subject “Comment:” എന്നും നല്‍കുക (ക്വോട്ട്സ് വേണ്ടാ.) എന്നിട്ടു് Next step എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
4. പിന്നീടു വരുന്ന സ്ക്രീനില്‍ Forward it to എന്ന ഒപ്ഷന്‍ തിരഞ്ഞെടുത്ത് ഏവൂരാന് തന്നിരിക്കുന്ന ഇ-മെയില്‍ അഡ്രസ്സ് എഴുതിച്ചേര്‍ക്കുക. എന്നിട്ട് Create Filter എന്നു ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3, 4 എന്നിവയെ കുറിച്ചു കൂടുതല്‍ വിശദീകരണം ഈ ചിത്രം നല്‍കുന്നതാകും.
ഏവൂരാന് | 10-Apr-06 at 7:11 pm | Permalink
പെരിങ്ങോടരെ,
നല്ലത്.
ഫില്‍റ്റര്‍ അല്പം കൂടി സ്പെസിഫിക് ആക്കിക്കൂടേ? ഇതിപ്പോള്‍ വേര്‍ഡ്പ്രസ്സിലെ ഐ.ഡി.യില്‍ നിന്നും വരുന്ന സബ്ജക്റ്റില്‍ “Comment:” എന്നുള്ളവയെല്ലാം ഫോര്വേഡാകില്ലേ?
അരിപ്പയില്‍ “Has the words:” എന്നുള്ളിടത്ത് Author: Whois: എന്നീ വാക്കുകള്‍ കൂടിയിട്ടൊന്നു കൂടി മോടിയാക്കരുതോ? പൊതുജനം പലവിധം എന്നല്ലേ?
ഇത്രയും വേണ്ടി വരില്ല, അല്ലേ?
🙂
രാജ് നായര്‍ | 10-Apr-06 at 8:20 pm | Permalink
ഉമേഷ്ജി,
സ്വന്തം അഡ്രസ്സില്‍ നിന്നൊരു മെയില്‍ വരുന്നതിനു സാദ്ധ്യത കുറവല്ലേ, അതില്‍ Comment: എന്നൊരു സബ്ജക്റ്റ് ലൈന്‍ ഉണ്ടാവുകയെന്നത് വേര്‍ഡ്പ്രസ്സില്‍ നിന്നയക്കുന്ന മെയിലുകളില്‍ മാത്രം. സ്വയം നോട്ട്സ് എഴുതി അയക്കുന്നവര്‍ സൂക്ഷിക്കേണ്ടി വരും.
chandrasekharannair | 11-Apr-06 at 1:12 am | Permalink
ഇപ്പോൾ ശരിയയോ പരിശോധിക്കുക. ഞാനൊരു കമെന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്. കേരളഫാർമർ എന്ന ലേബലും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എനിക്കറിയില്ലല്ലോ വേറെയും കമെന്റുകൾ ഇപ്രകാരം ഫോർവേർഡ് ആകുമോ എന്ന് അതിനാലാണ് കേരളഫാർമർ ഫിൽറ്ററിൽ ഉൾപ്പെടുത്തിയത്.
evuraan | 11-Apr-06 at 1:54 am | Permalink
ഇപ്പോൾ ശരിയയോ പരിശോധിക്കുക.
കുഴപ്പമുണ്ടല്ലോ…
details
Check ur gmail filter again. I’ve commented on your blog too.
chandrasekharannair | 12-Apr-06 at 12:48 am | Permalink
എന്റെ വേർഡ്പ്രസ്സ് പേജിൽ രേഖപ്പെടുത്തുന്ന കമെന്റുകൾ ഒന്നും ജിമെയിലിൽ വരുന്നില്ല. അവിടെ യെത്തിയിരുന്നെങ്കിൽ തീർച്ചയായും ഏവുരാന്റെ മെയിലിലും എത്തിയേനെ. ഗൂഗിൾ അലെർട്ടിലെ എക്സ്പോർട്ട്/ഇമ്പോർട്ട് ഞാൻ പരീക്ഷണാർഥം ഫിൽറ്ററിലൂടെ എന്റെ മറ്റൊരു മെയിലിലേയ്ക്ക് അയച്ചപ്പോൾ അത് പോകുന്നുണ്ട്. യൂസേഴ്സിലും ഓപ്ഷനിലും എന്റെ ജിമെയിൽ അഡ്രസ് തന്നെയാണ് ചേർത്തിട്ടുള്ളത്. വേർഡ്പ്രസിലെ കമെന്റുകൾ എന്റെ മെയിൽ എത്താതിരിക്കാൻ കാരണം എന്താണ്? ഒരിക്കൽ കലേഷ് ഇട്ട കമെന്റ് വന്നിരുന്നു. ആരെങ്കിലും ഒന്നുരണ്ട്കമെന്റുകൾ ഇടുക്അ. ഒരു പരീക്ഷണമാണ്.
venu | 06-Jun-06 at 5:55 pm | Permalink
Really appreciatable job is going on.
venu
balu | 23-Jul-06 at 3:20 pm | Permalink
നാന് പുതുതാന് കെട്ടാ.
പുത്തന്‍. കാന്നാം .
Pramod | 11-Aug-06 at 7:00 am | Permalink
ആരെങ്കിലും ഒന്നു verify ചെയ്യാമോ, എന്റെ site_ല്‍ ഉള്ള comments പിന്മൊഴിയില് എത്തുന്നോ എന്ന്?? ഞാന്‍ “plgguable-functions.php” modify ചെയ്തു..1-2 test comments_ഉം ഇട്ടു… 🙁
raghunandanan | 02-Sep-06 at 11:57 am | Permalink
ന്റെ പൊസ്റ്റൊന്നും ന്നെന്താ തനി മലയാളതില്‍ പ്രത്യക്ഷപെടാത്തെ
ഒന്ന് സഹായിക്കുമൊ
സിയ | 04-Dec-06 at 11:25 am | Permalink
താങ്കള്‍ പറഞ്ഞതു പോലെ ചെയ്തു. പക്ഷെ ഫില്റ്റെര് സെറ്റിംഗ്സ് ശരി ആകാഞ്ഞിട്ടാണോ എന്തോ പിന്മൊഴിയില് വരുന്നില്ല. ഒന്നു സഹായിക്കണേ…
സിയ
http://www.learngrafx.wordpress.com
Umesh::ഉമേഷ് | 16-Apr-07 at 8:58 pm | Permalink
ടെസ്റ്റിംഗ്…
hotel murah | 04-Apr-14 at 5:40 am | Permalink
In large hotels, each department may be run
by an assistant manager. To learn more about the MTM courses at IGNOU, please see the IGNOU Common Prospectus.
Mr Balala said many Kenyans can afford to go on beach holidays and therefore must be left to access all
hotels in Kenya as domestic tourism has the
capacity to cushion the industry during hard times.