അമേരിക്കയിലെ സ്നോയുടെ പടങ്ങള്‍ വേണമെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. ഇതാ കുറേ ചിത്രങ്ങള്‍:
ഇവിടെ ഞെക്കൂ. എന്നിട്ടു് അവസാനത്തെ (Nabyl’s snow pictures) എന്ന ആല്‍ബം കാണൂ.
കുറഞ്ഞ റെസൊലൂഷനിലാണു് പടം പ്രത്യക്ഷമാവുക. എങ്കിലും അതിന്റെ പൂര്‍ണ്ണവലിപ്പത്തില്‍ കാണാനുള്ള സംവിധാനം ഓരോ പേജിന്റെയും മുകളില്‍ വലത്തു മൂലയിലുണ്ടു്.
എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ Nabyl Bennouri തന്റെ സുഹൃത്തുക്കളോടൊപ്പം മൌണ്ട് ഹുഡ് എന്ന മലയുടെ മുകളില്‍ നടത്തിയ കസര്‍ത്തുകളുടെ പടങ്ങളാണു് അവിടെ. ഫോട്ടോകള്‍ ആര്‍ക്കും കാണുകയോ ഡൌണ്‍ലോഡു ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാം. അവന്റെ പേരു പറയുകയാണെങ്കില്‍ നന്നു് എന്ന ഒരു അഭിപ്രായം മാത്രമേ അവനുള്ളൂ.
സൂ, കൊള്ളാവുന്നതുണ്ടെങ്കില്‍ അടിക്കുറിപ്പുസഭയിലേക്കും എടുത്തുകൊള്ളൂ.
പിന്മൊഴി: ഇതേ സ്ഥലത്തു തന്നെയുള്ള In the snow എന്ന ആല്‍ബത്തിലും അതേ മല തന്നെയാണു്. എന്തൊരന്തരം! കാശു കൊടുത്തു് ക്യാമറ വാങ്ങണമെന്നു പറയുന്നതു് ഇതാണു് 🙂
Umesh | 05-Apr-06 at 7:27 pm | Permalink
ഇനി അമേരിക്കയിലെ മഞ്ഞു കണ്ടില്ല എന്നു് ആര്‍ക്കും പരാതി വേണ്ട…
നളന് | 05-Apr-06 at 10:53 pm | Permalink
ഇത് ഐസ് ക്രീമിന്റെ പടങ്ങളല്ലേ..:)
കൈ മരവിക്കുന്നു!
കലേഷ് | 08-Apr-06 at 1:38 pm | Permalink
നല്ല പടങ്ങള്‍!
kunjans | 19-Dec-06 at 6:24 pm | Permalink
umEshETTaa,
‘In the snow’-yile camerayuTe colour balance cheythathu sheriyaayilla ennaaNu thOnnunnath~. saadhaaraNa ella camerakaLum athu set cheyyaan sammathikkunnathaa.