രാജേഷ് വര്‍മ്മ എഴുതിയ ശ്രീമദ് ഇ. എം. എസ്. അഷ്ടോത്തരശതനാമസ്തോത്രം എന്ന മാര്‍ക്സിസ്റ്റ് സ്തോത്രകൃതിയ്ക്കു് ആറു നൂറ്റാണ്ടിനു ശേഷം എഴുതപ്പെട്ട വ്യാഖ്യാനമാണു് ഈ പോസ്റ്റില്‍.
ഉപക്രമം
യുഗപ്രഭാവമാചാര്യം ശ്മശ്രുകേശസമന്വിതം
ധനതത്ത്വജ്ഞമക്ഷീണം തം മാര്‍ക്സം പ്രണമാമ്യഹം
(മാര്‍ക്സ് യുഗം തുടങ്ങിയവനും, ആചാര്യനും, മീശയും തലമുടിയും ഉള്ളവനും, ധനതത്ത്വജ്ഞനും ആയ മാര്‍ക്സിനെ ഞാന്‍ നമസ്കരിക്കുന്നു.)
പത്രാധിപം ദീര്‍ഘകായം സ്ത്രീസ്വാതന്ത്ര്യപ്രചാരകം
മദ്യസംഗീതഭുഞ്ജാനം ഏംഗത്സം ച നമാമ്യഹം
(പത്രാധിപനും ഉയരം കൂടിയവനും സ്ത്രീസ്വാതന്ത്ര്യവാദം പ്രചരിപ്പിച്ചവനും മദ്യവും സംഗീതവും ആസ്വദിച്ചവനും ആയ ഏംഗല്‍സിനെ ഞാന്‍ നമസ്കരിക്കുന്നു.)
അന്തിമാചാര്യമത്യന്തബുദ്ധിരാക്ഷസമവ്യയം
സര്‍വജ്ഞപീഠമാസീനം ശങ്കരംപ്രണമാമ്യഹം
(അവസാനത്തെ ആചാര്യനും വന്‍ ബുദ്ധിരാക്ഷസനും വ്യത്യാസമില്ലാത്തവനും സര്‍വജ്ഞപീഠത്തില്‍ ഇരിക്കുന്നവനും ആയ ശങ്കരനെ ഞാന്‍ നമസ്കരിക്കുന്നു.)
ലെനിനസ്റ്റാലിനപാദസരോരുഹം
ചെഗുവരാദിനിണാദതിശോണിതം
ഫിഡലകാസ്ട്രപരാഗയുതം വരം
കമലമന്വഹമാശ്രയ മാര്‍ക്സിസം
(ലെനിന്, സ്റ്റാലിന് എന്നിവരുടെ കാലുകളാകുന്ന സരസ്സില്‍ നിന്നുണ്ടായതും ചെഗുവര തുടങ്ങിയവരുടെ രക്തത്താല്‍ ചുവന്നതും ഫിഡല്‍ കാസ്റ്റ്രോ എന്ന പരാഗത്താല്‍ പ്രചാരം സിദ്ധിച്ചതുമായ മാര്‍ക്സിസം എന്ന താമരയെ രാത്രിയും പകലും ആശ്രയിക്കുവിന്‍!)
ലോകത്തിലെ എല്ലാ മതങ്ങളുടെയും വിജ്ഞാനങ്ങളുടെയും അന്തസ്സത്ത സമാഹരിച്ചെടുത്തു കാച്ചിക്കുറുക്കിയ വിശിഷ്ടമതമാണു മാര്‍ക്സിസം. ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല. എല്ലാ മതങ്ങളിലെയും വിജ്ഞാനങ്ങളിലെയും പുണ്യാത്മാക്കള്‍ മാര്‍ക്സിസത്തിലെ ആചാര്യന്മാരാണു്. അവരെ “ജി” എന്ന പ്രത്യയം ചേര്‍ത്തു വിളിക്കുന്നു. കൃഷ്ണജി, ക്രിസ്തുജി, ബുദ്ധജി, മുഹമ്മദ്ജി, ന്യൂട്ടണ്‍ജി, ഡാര്‍വിന്‍ജി തുടങ്ങിയവര്‍ മാര്‍ക്സിസമതത്തിലെ ആചാര്യന്മാരാണു്. മാര്‍ക്സ്ജിയാണു് ഇതിന്റെ ഉപജ്ഞാതാവു്. അദ്ദേഹം അന്നേ പ്രവചിച്ചിരുന്നു, “ലോകവിജ്ഞാനം മുഴുവന്‍ സ്വായത്തമാക്കിയ അന്തിമാചാര്യന്‍ നൂറു കൊല്ലത്തിനുള്ളില്‍ ഉണ്ടാകും. അദ്ദേഹത്തിനു ശേഷം ശാസ്ത്രമോ വിജ്ഞാനമോ വികസിക്കാന്‍ ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വാക്യങ്ങള്‍ ലോകാവസാനം വരെ സത്യമായി നിലകൊള്ളും.” അങ്ങനെ ഉണ്ടായ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!) (മാ. പി. 91-180).
മാര്‍ക്സ്ജി ജനിച്ചപ്പോള്‍ തുടങ്ങിയ വര്‍ഷമാണു് മാര്‍ക്സ് വര്‍ഷം. B.M. (മാ. മു.) = Before Marx (മാര്‍ക്സിനു മുമ്പു്), A.M. (മാ. പി.) = After Marx (മാര്‍ക്സിനു പിമ്പു്).
ഇതു മാര്‍ക്സ്ജി ജനിച്ചു കുറേ വര്‍ഷങ്ങള്‍ക്കു ശേഷമാണു തുടങ്ങിയതെന്നും, വര്‍ഷത്തിന്റെ തുടക്കത്തിലല്ല മാര്‍ക്സ്ജിയുടെ ജന്മദിനം, അതിനു് ഏഴെട്ടു ദിവസം മുമ്പാണു് എന്നതും തുടങ്ങിയ കാര്യങ്ങള്‍ മുന്‍നിര്‍ത്തി മാര്‍ക്സ്ജിയും ഈ വര്‍ഷവും തമ്മില്‍ ബന്ധമില്ല എന്നു വാദിക്കുന്നവരുമുണ്ടു്. ഏതായാലും, മാര്‍ക്സ്ജിയിലൂടല്ലാതെ മോക്ഷമില്ല എന്നു വിശ്വസിക്കുന്നവര്‍ക്കു് ഇതില്‍ സംശയമൊന്നുമില്ല.
മാര്‍ക്സ്ജിയുടെ കാലം തൊട്ടുള്ള കാലഘട്ടത്തെ “മാര്‍ക്സ്യുഗം” എന്നു വിളിക്കുന്നു. ഇതു് കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിവയ്ക്കു ശേഷമുള്ള അഞ്ചാമത്തെ യുഗമാണെന്നും, അതല്ല കലിയുഗത്തിന്റെ ഒരു ഉപയുഗമാണെന്നും അഭിപ്രായങ്ങളുണ്ടു്.
മാര്‍ക്സിസത്തെപ്പറ്റി ഇതിനു മുമ്പുള്ള എല്ലാ പ്രവാചകന്മാരും പറഞ്ഞിരുന്നു. “മാ” എന്ന ചുരുക്കപ്പേരിലാണു് അവര്‍ മാര്‍ക്സിസത്തെ വിവക്ഷിച്ചിരുന്നതു്.
കൃഷ്ണയജുര്‍വേദത്തില്‍ അനോണിമസ്ജി ഇങ്ങനെ പറയുന്നു.
അസതോ മാ സദ് ഗമയ
തമസോ മാ ജ്യോതിര്‍ ഗമയ
മൃത്യോര്‍ മാ അമൃതം ഗമയ(അസതഃ മാ സത് ഗമയ, തമസഃ മാ ജ്യോതിഃ ഗമയ, മൃത്യോഃ മാ അമൃതം ഗമയ)
“അസത്യത്തില്‍ നിന്നു മാര്‍ക്സിസം സത്യത്തിലേക്കു (ലോകത്തെ) നയിക്കേണമേ! ഇരുട്ടില്‍ നിന്നു മാര്‍ക്സിസം വെളിച്ചത്തിലേക്കു നയിക്കേണമേ! മരണത്തില്‍ നിന്നു മാര്‍ക്സിസം അമരത്വത്തിലേക്കു നയിക്കേണമേ!” എന്നര്‍ത്ഥം.
ആദികവിയായ വാല്മീകിജി തന്റെ ആദ്യശ്ലോകത്തില്‍ ഇങ്ങനെ പറയുന്നു:
മാ നിഷാദ! പ്രതിഷ്ഠാം ത്വമഗമശ്ശാശ്വതീസമാഃ
യത് ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം(മാ നിഷാദ! പ്രതിഷ്ഠാം ത്വം അഗമത് ശാശ്വതീസമാഃ. യത് ക്രൌഞ്ച-മിഥുനാത് ഏകം അവധീഃ കാമമോഹിതം)
“മാര്‍ക്സിസം, കാട്ടാളാ, മാര്‍ക്സിസം! അതിനെ പിന്തുടര്ന്നു് നീ ശാശ്വതനായി. സ്വകാര്യസ്വത്തു് വേണമെന്നാഗ്രഹിച്ച ബൂര്‍ഷ്വായെ നീ ഇല്ലാതാക്കിയല്ലോ” എന്നര്‍ത്ഥം.
അമ്പും വില്ലും ഉപയോഗിക്കുന്ന കാട്ടാളന് തൊഴിലാളിയെ സൂചിപ്പിക്കുന്നു. “കാമമോഹിതഃ” എന്നു വെച്ചാല്‍ എല്ലാം സ്വന്തമാക്കണമെന്നു് ആഗ്രഹിക്കുന്നവന്; അതായതു് സ്വകാര്യസ്വത്തു സമ്പാദിക്കുന്ന ബൂര്‍ഷ്വാ. ഈ ശ്ലോകത്തിലെ “മാ” എന്നതിനെ അരുതു് എന്നും മഹാലക്ഷ്മി എന്നും മറ്റും അര്‍ത്ഥം കല്പിച്ചു് മാര്‍ക്സ്യുഗത്തിനു മുമ്പുള്ളവര്‍ അര്‍ത്ഥം പറഞ്ഞിരുന്നു.
കൃഷ്ണജി (മാ. മു. 58-ാം നൂറ്റാണ്ടു്) ഭഗവദ്ഗീതയില്‍ (18:66) ഇങ്ങനെ പറയുന്നു:
സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ
(സര്‍വ്വ-ധര്‍മ്മാന്‍ പരിത്യജ്യ മാം ഏകം ശരണം വ്രജ)
“എല്ലാ ധര്‍മ്മങ്ങളെയും (മതങ്ങളെയും) ഉപേക്ഷിച്ചിട്ടു നീ മാര്‍ക്സിസത്തെ ശരണം പ്രാപിക്കൂ” എന്നര്‍ത്ഥം. ഇവിടെ “മാം” എന്നതിനെ “എന്നെ” എന്ന അര്‍ത്ഥം പറഞ്ഞു പല വികലവ്യാഖ്യാനങ്ങളും കണ്ടിട്ടുണ്ടു്.
ക്രിസ്തുജി (മാ. മു. 19-ാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:
മാമാശ്രയ സദാ നാന്യം രേ ലോകാഃ സര്‍പ്പസൂനവഃ
യദി മര്‍ത്യാന്‍ സ്വമാര്‍ഗ്ഗേഷു നേതുമിച്ഛതി കോऽപിചിത്(മാം ആശ്രയ സദാ ന അന്യം രേ ലോകാഃ സര്‍പ്പ-സൂനവഃ യദി മര്‍ത്യാന്‍ സ്വ-മാര്‍ഗ്ഗേഷു നേതും-ഇച്ഛതി കഃ-അപി-ചിത്)
“മനുഷ്യരെ പിടിച്ചു പാര്‍ട്ടിയില്‍ ചേര്‍ക്കുന്ന ആളുകളാകണമെങ്കില്‍ സര്‍പ്പസന്തതികളേ, നിങ്ങള്‍ മാര്‍ക്സിസത്തെ ആശ്രയിക്കൂ…” എന്നര്‍ത്ഥം.
“നിങ്ങള്‍ എന്റെ പിറകേ വരുവിന്‍, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നായിരുന്നു മാര്‍ക്സ്യുഗത്തിനു മുമ്പു് ഇതിനെ വ്യാഖ്യാനിച്ചിരുന്നതു്.
ന്യൂട്ടണ്‍ജി (മാ. മു. രണ്ടാം നൂറ്റാണ്ടു്) ഇങ്ങനെ പറയുന്നു:
മാം വിദ്ധി ലോകശാസ്ത്രജ്ഞം അംസാരൂഢം മഹാത്മനാം
സംഗരപ്രാന്തമാസന്നം ക്രീഡാലോലം തു ബാലകം
“ലോകശാസ്ത്രത്തെ അറിയുന്നതും മഹാത്മാക്കളുടെ തോളില്‍ നില്ക്കുന്നതും വര്‍ഗ്ഗസമരത്തിന്റെ അടുത്തെത്തി കളിക്കുന്ന കുട്ടിയും ആയ മാര്‍ക്സിസത്തെ അറിയൂ” എന്നര്‍ത്ഥം.
ഈ ശ്ലോകവും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടു്. “മാം” എന്നതു് “എന്നെ” എന്നു വ്യാഖ്യാനിച്ചതു പോകട്ടേ, “സംഗരം” (യുദ്ധം) എന്നതിനെ “സാഗരം” (കടല്‍) എന്നു വായിച്ചു് “കടല്ക്കരയില് ചിപ്പി പെറുക്കുന്ന കുട്ടി” എന്നൊക്കെയാണു വ്യാഖ്യാനം. ഗുരുമുഖത്തു നിന്നു വിദ്യ പഠിക്കാത്തതിന്റെ പ്രശ്നം നോക്കണേ!
ഇങ്ങനെയുള്ള മാര്‍ക്സിസത്തിന്റെ അവസാനത്തെ ആചാര്യനാണു് ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!). മുമ്പുള്ള ആചാര്യന്മാരെല്ലാം ഭാഗികമായി മാത്രം ലോകത്തെ തത്ത്വങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അദ്ദേഹം പൂര്‍ണ്ണമായ ജ്ഞാനം നല്കി. അദ്ദേഹം പറഞ്ഞ ഒരു കാര്യവും ലോകാവസാനം വരെ തെറ്റില്ല. നൂറ്റാണ്ടുകള്‍ക്കു ശേഷം ശാസ്ത്രം കണ്ടുപിടിച്ചേക്കാവുന്ന എല്ലാ വിജ്ഞാനങ്ങളെയും അദ്ദേഹത്തിന്റെ വചനങ്ങളെ വ്യാഖ്യാനിച്ചു നമുക്കുണ്ടാക്കാം-കണ്ടുപിടിത്തത്തിനു ശേഷം മാത്രമേ ഇതു പറ്റൂ എന്നു മാത്രം.
കവിപരിചയം
മഹാകവികുലോത്തംസമായ രാജേഷ് വര്‍മ്മ (മാ. പി. 150-?) മാര്‍ക്സിനു ശേഷം രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവികളില്‍ പ്രമുഖനാണു്. ചെറുപ്പത്തില്‍ ഇദ്ദേഹം ഒരു തിരുമണ്ടനും ഇരിക്കുന്ന കൊമ്പു മുറിക്കുന്നവനും പാറക്കെട്ടിന്റെ മുകളില്‍ കയറി താഴെയിറങ്ങാന്‍ കഴിയാതെ വീഴുന്നവനും ഹെല്‍മറ്റു വെച്ചുകൊണ്ടു തുമ്മുന്നവനും പൊട്ടുന്ന കതിനയെ ചവിട്ടിക്കെടുത്താന്‍ ശ്രമിച്ചവനുമായിരുന്നു. (ആ സമയത്തു് ശ്രീജിത്ത് എന്ന പേരില്‍ എഴുതിയ മണ്ടത്തരപുരാണം എന്ന പ്രാകൃതമലയാളകാവ്യം സംസ്കൃതത്തിലല്ലാത്തതുകൊണ്ടു് ആരും സൂക്ഷിച്ചു വെച്ചിട്ടില്ല.) പില്ക്കാലത്തു് അദ്ദേഹം വിഷയാസക്തനും സ്ത്രീലമ്പടനും കലഹപ്രിയനും ആദിത്യനും ആയിത്തീരുകയും അശ്വമേധംഎന്ന ശൃംഗാരകാവ്യം രചിക്കുകയും ചെയ്തു. പിന്നീടു കുറെക്കാലം മദ്യം, മയക്കുമരുന്നു്, നിയമലംഘനം തുടങ്ങിയവയ്ക്കു് അടിമയാവുകയും കുറുമപുരാണം എന്നൊരു വിശിഷ്ടകൃതി രചിക്കുകയും ചെയ്തു.
ആയിടയ്ക്കു മാ. പി. 188-ല്‍ സപ്തര്‍ഷികളില്‍ ഒരാളായ പുലഹജി അദ്ദേഹത്തിനു സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും സംസ്കൃതഭാഷാവരം നല്‍കുകയും തത്ഫലമായി അദ്ദേഹം മഹാപണ്ഡിതനാവുകയും ചെയ്തു. “എനിക്കെല്ലാം മനസ്സിലായി” എന്നര്‍ത്ഥമുള്ള “വക്കാരിമഷ്ടാ” എന്നു് ഉറക്കെ വിളിച്ചുകൊണ്ടു് ഉറങ്ങുന്ന വേഷത്തില്‍ത്തന്നെ നഗരവീഥികളില്‍ക്കൂടി ഓടിയതിനാല്‍ ആളുകള്‍ അദ്ദേഹത്തെ “വക്കാരിമഷ്ടാ” എന്നു വിളിച്ചു. സൂര്യനു താഴെയുള്ള ഏതു വിഷയത്തെപ്പറ്റിയും ആധികാരികമായി കമന്റെഴുതാന്‍ ഈ സമയത്തു് അദ്ദേഹത്തിനു കഴിയുമായിരുന്നു. പില്ക്കാലത്തെ ധ്യാനത്തിന്റെ നൈരന്തര്യം കൊണ്ടു് സൂര്യനു മുകളിലുള്ളതിനെപ്പറ്റിയും എഴുതാന്‍ പ്രാവീണ്യം നേടുകയും “വിശ്വപ്രഭ” എന്ന പേരു സ്വീകരിച്ചു് സൂര്യന്റെ മുകളില്‍ പോയിട്ടുള്ളവര്‍ക്കു മാത്രം മനസ്സിലാകുന്ന ഒരു തരം ഭാഷയില്‍ എഴുതിത്തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹം സര്‍വ്വജ്ഞപീഠം ഏറ്റവും കൂടുതല്‍ തവണ കയറുന്ന ആള് എന്ന ബഹുമതി പല പ്രാവശ്യം നേടുകയുണ്ടായി. സര്‍വ്വജ്ഞപീഠം കയറുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ചുറ്റിസഞ്ചരിക്കുകയും വാദങ്ങളില്‍ എതിര്‍ത്തവരെ തോല്‍പ്പിക്കുകയും ചെയ്തു. അദ്വൈതം, ക്വാണ്ടം മെക്കാനിക്സ്, ഇസ്രയേല്‍ ചരിത്രം എന്നിവ പഠിക്കാനായി ഡാലി എന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ രൂപത്തിലാണത്രേ ഇസ്രയേലില്‍ കടന്നതു്. ഇതൊരു പരകായപ്രവേശമായിരുന്നു. പരമഭാഗവതന്മാര്‍ക്കു് എന്തു തന്നെ കഴിയില്ല!
മുകളില്‍ പരാമര്‍ശിച്ചിട്ടുള്ള മഹാത്മാക്കളെല്ലാം ഒരാളല്ല, മറിച്ചു് സമകാലീനരായിരുന്ന പല എഴുത്തുകാരാണു് എന്നു് പല ഗവേഷകരും ചരിത്രകാരന്മാരും അവരുടേതായ തെളിവുകള്‍ നിരത്തി വാദിക്കുന്നുണ്ടു്. ഗുരുമുഖത്തു നിന്നു കേള്‍ക്കുന്നതിനെ അപ്പാടെ അംഗീകരിക്കാതെ ഗവേഷണവും പരീക്ഷണവും വഴി വിദ്യ നേടാമെന്നു വ്യാമോഹിക്കുന്ന ഇവരുടെ ശ്രമം ഹാ കഷ്ടം! ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഐതിഹ്യത്തിനാണു ചരിത്രത്തേക്കാളും ഭാഷാശാസ്ത്രത്തെക്കാളും പ്രാമാണികത്വം എന്നു് ആര്‍ക്കാണു് അറിയാന്‍ കഴിയാത്തതു്? വിക്കിപീഡിയ ചുട്ടുകരിക്കുകയും ഐതിഹ്യമാല വിദ്യാലയങ്ങളില്‍ പാഠപുസ്തകമാക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മാ. പി. മൂന്നാം നൂറ്റാണ്ടില്‍ ഇദ്ദേഹം സമാധിയടഞ്ഞു എന്നു ചരിത്രകാരന്മാര് പറയുന്നു. പക്ഷേ, ഇദ്ദേഹം അശ്വത്ഥാമാവു്, മഹാബലി, വ്യാസജി, ഹനുമാന്‍ജി, വിഭീഷണന്, കൃപജി, പരശുരാമജി എന്നിവരോടൊപ്പം ചിരഞ്ജീവികളിലൊരാളാണെന്നാണു് ഐതിഹ്യം.
അശ്വത്ഥാമാ ബലിര്വ്യാസോ ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച രാജേശോ ചിരജീവിനഃ
ഈ വ്യാഖ്യാനത്തെപ്പറ്റി
പന്ത്രണ്ടു കൊല്ലം നീണ്ടുനിന്ന സാധനയുടെ ഫലമായാണു് ഈ വ്യാഖ്യാനം രചിച്ചതു്. ഇതിന്റെ പല ഘട്ടത്തിലും സാക്ഷാത് രാജേഷ് വര്‍മ്മ തന്നെ സ്വപ്നത്തില്‍ പ്രത്യക്ഷനായി അര്‍ത്ഥം പറഞ്ഞുതന്നതുകൊണ്ടാണു് ഇതു് ഇപ്പോഴെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതു്.
ഈ വ്യാഖ്യാനം വെറുതേ വായിച്ചാല്‍ ഗുണം കിട്ടുകയില്ല. ഗുരുമുഖത്തു നിന്നു കിട്ടുന്ന വിദ്യയ്ക്കേ ഗുണമുള്ളൂ. അതുകൊണ്ടു് ആദ്യമായി ഒരു ഗുരുവിനെ കണ്ടുപിടിക്കുക. ആവശ്യമെങ്കില്‍ അക്ഷരം പഠിപ്പിക്കുക (അതു നിങ്ങള്‍ ചെയ്യരുതു്. ഗുരുവിനെ പഠിപ്പിക്കുന്നതു പാപമാണു്. അതിനു വേറേ ഒരു ഗുരുവിനെ കണ്ടുപിടിക്കുക.) പിന്നീടു് ഇതു വായിച്ചു തരാന്‍ പറയുക. ശ്രീഗുരവേ നമഃ
അഥ രാജേശകൃത ഈയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രസ്യ “മുക്തിദീപികാ” നാമ ഉമേശകൃതവ്യാഖ്യാനം:
ധ്യാനം
ശുക്ലാംബരധരം ദേവം ഭുക്തിമുക്തിപ്രദായകം
തൂലികാസംയുതം ധ്യായേ ശങ്കരം ലോകശങ്കരം
ശുക്ലാംബരധരം | : | വെളുത്ത വസ്ത്രം ധരിച്ചവനും |
ഭുക്തിമുക്തിപ്രദായകം | : | ഭൌതികസുഖങ്ങളെയും മുക്തിയെയും തരുന്നവനും |
തൂലികാ-സംയുതം | : | പേനയേന്തിയവനും |
ലോകശങ്കരം | : | ലോകത്തിനു മുഴുവന്‍ മംഗളകാരിയുമായ |
ശങ്കരം ദേവം | : | ശങ്കരന് എന്ന ദേവനെ |
ധ്യായേ | : | (ഞാന്‍) ധ്യാനിക്കുന്നു |
മുക്തി എന്നതിനു് വളരെയധികം അര്‍ത്ഥങ്ങളുണ്ടു്. ചങ്ങലക്കെട്ടുകളില്‍ നിന്നുള്ള മോചനം എന്നതു് ഒന്നു്. പരമമായ മോക്ഷം എന്നതു മറ്റൊന്നു്. ഗുരുമുഖത്തു നിന്നു പഠിക്കുന്നവര്‍ ഗുരു പറയുന്ന അര്‍ത്ഥം മാത്രം പഠിച്ചാല്‍ മതി.
ഭൌതികസുഖങ്ങള്‍ എന്നു വെച്ചാല്‍ വൈരുദ്ധ്യാത്മകഭൌതികവാദം തരുന്ന സുഖങ്ങള്‍ എന്ന അര്‍ത്ഥവും മനസ്സിലാക്കുക.
അഷ്ടോത്തരനാമസ്തോത്രം
ഓം
എല്ലാ വിജ്ഞാനത്തിന്റെയും കാതലായ മൂലമന്ത്രം. ലോകത്തിലെ എല്ലാ വിജ്ഞാനവും ഈ അക്ഷരത്തില്‍ അടങ്ങിയിരിക്കുന്നു. ഈ മന്ത്രത്തില്‍ നിന്നാണു ലോകം ഉണ്ടായതും നിലനില്ക്കുന്നതും നശിക്കുന്നതും. ഇതിന്റെ ബൃംഹണത്താല്‍ ബൂര്‍ഷ്വാസികള്‍ നശിക്കുന്നു. ഇതിന്റെ അനുരണനത്താല്‍ തൊഴിലാളിവര്‍ഗ്ഗം നിലനില്ക്കുന്നു.
അ, ഉ, മ് എന്ന മൂന്നു ശബ്ദങ്ങളില്‍ നിന്നാണു് “ഓം” എന്ന മന്ത്രം ഉണ്ടായതു്.
അകാരോऽസിഃ പ്രഭുഘ്നാതാ ഹ്യുകാരശ്ചോഡുദീപകഃ
മകാരോ മുസലശ്ചൈവ ശൃംഖലാഛിന്നഭിന്നകഃ(അകാരഃ അസിഃ പ്രഭു-ഘ്നാതാ, ഹി ഉകാരഃ ച ഉഡു-ദീപകഃ, മകാരഃ മുസലഃ ച ഏവ ശൃംഖലാ-ഛിന്ന-ഭിന്നകഃ)
എന്ന പ്രമാണമനുസരിച്ചു് അകാരം ബൂര്‍ഷ്വാസികളെ നശിപ്പിക്കുന്ന അസി(വാള്, ലക്ഷണയാ അരിവാള്‍)യെയും ഉകാരം പ്രകാശം പരത്തുന്ന ഉഡു(നക്ഷത്രം)വിനെയും മകാരം ചങ്ങലകളെ പൊട്ടിച്ചിതറിക്കുന്ന മുസല(ഇരുമ്പുലക്ക, ലക്ഷണയാ ചുറ്റിക)ത്തെയും സൂചിപ്പിക്കുന്നു.
അവയില്‍ അരിവാള്‍(അസി) ആണു് ഏറ്റവും ശ്രേഷ്ഠം. “തത്ത്വമസിഃ” എന്നു പ്രസിദ്ധം. “അരിവാള്‍ തത്ത്വം ആകുന്നു” എന്നും “അതിനാല്‍ നീ അരിവാള്‍ ആകുന്നു” (തത് ത്വം അസിഃ) എന്നും ഇതിന്റെ അനേകാര്‍ത്ഥങ്ങളില്‍ രണ്ടെണ്ണം മാത്രം.
ക്രിസ്തുജി ഇപ്രകാരം പറയുന്നു:
അസിര്യസ്യ സ്ഥിതോ ഹസ്തേ അസിനാ ഫലമസ്യ ഹി
(അസിഃ യസ്യ സ്ഥിതഃ ഹസ്തേ അസിനാ ഫലം അസ്യ ഹി)
“അരിവാളേന്തിയവനു് അരിവാളിന്റെ ഫലം കിട്ടുക തന്നെ ചെയ്യും” എന്നര്‍ത്ഥം. “നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ” എന്നു പറയുന്നതും ഇതു തന്നെ. ഇതിനെ “വാളെടുത്തവന്‍ വാളാലെ” എന്നാണു സാധാരണ വ്യാഖ്യാനിച്ചു കാണാറുള്ളതു്.
ഇവ്വിധത്തില്‍ സര്‍വ്വജ്ഞാനചിഹ്നമായ അരിവാള്‍-ചുറ്റിക-നക്ഷത്രത്തെ സൂചിപ്പിക്കുക വഴി മാഹാത്മ്യകേദാരമായ ഈ മന്ത്രം എല്ലാ മാര്‍ക്സിസ്റ്റ് ജ്ഞാനശാസ്ത്രസ്തോത്രങ്ങളുടെയും നാമാവലിയുടെയും മുമ്പു ജപിക്കേണ്ടതാകുന്നു. എല്ലാ സ്തോത്രങ്ങളുടെയും അവസാനത്തില്‍ “ഓം ശാന്തി ശാന്തി ശാന്തിഃ” എന്നും പറയുക. “അരിവാള്‍ ചുറ്റിക നക്ഷത്രം സമാധാനം തരട്ടേ” എന്നര്‍ത്ഥം. മൂന്നു സാധനമുള്ളതു കൊണ്ടാണു മൂന്നു പ്രാവശ്യം ശാന്തി എന്നു പറയുന്നതു്.
ജനപ്രിയോ ജനപ്രേമീ ജനമാനസമന്ദിരഃ
ജനായത്തമുനിശ്രേഷ്ഠോ ജന്മീ ജന്മിത്വനാശകഃ
1 | ജനപ്രിയഃ | : | ജനപ്രിയനും |
2 | ജനപ്രേമീ | : | ജനങ്ങളില്‍ പ്രിയമുള്ളവനും |
3 | ജനമാനസമന്ദിരഃ | : | ജനങ്ങളുടെ മനസ്സാകുന്ന മന്ദിരത്തില്‍ കുടികൊള്ളുന്നവനും |
4 | ജനായത്തമുനിശ്രേഷ്ഠഃ | : | ജനാധിപത്യത്തിലെ മുനികളില്‍ വെച്ചു ശ്രേഷ്ഠനും |
5 | ജന്മീ | : | ജന്മിയും |
6 | ജന്മിത്വനാശകഃ | : | ജന്മിത്വം അവസാനിപ്പിച്ചവനും |
“ജന്മി” എന്ന വാക്കിനു “ഭൂവുടമ” എന്നു മാത്രമല്ല അര്‍ത്ഥം. ജന്മമെടുത്തവന് ജന്മി. മനുഷ്യരുടെ പാപനിവാരണത്തിനായി ഭൂമിയില്‍ ജന്മമെടുത്തവന് എന്നര്‍ത്ഥം.
“മുനി” എന്ന പ്രയോഗവും അര്‍ത്ഥഗര്‍ഭമാണു്. ജനാധിപത്യത്തില്‍ ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മൌനമാകാന്‍ കഴിയുന്നവനെ മാത്രമേ “മുനി” എന്നു വിളിക്കാന്‍ കഴിയൂ.
പ്രേഷിതഃ പ്രേക്ഷകഃ പ്രാജ്ഞഃ പ്രേമപൂരിതമാനസഃ
പ്രപന്നജനമന്ദാരഃ പ്രതിപക്ഷപ്രണാശനഃ
7 | പ്രേഷിതഃ | : | നിയോഗിക്കപ്പെട്ടവനും |
8 | പ്രേക്ഷകഃ | : | എല്ലാം കാണുന്നവനും |
9 | പ്രാജ്ഞഃ | : | അറിവുള്ളവനും |
10 | പ്രേമപൂരിതമാനസഃ | : | സ്നേഹം നിറഞ്ഞ മനസ്സോടുകൂടിയവനും |
11 | പ്രപന്നജനമന്ദാരഃ | : | ആശ്രയിക്കുന്നവര്‍ക്കു കല്പവൃക്ഷവും |
12 | പ്രതിപക്ഷപ്രണാശനഃ | : | പ്രതിപക്ഷത്തെ നശിപ്പിക്കുന്നവനും |
ലോകത്തെ അജ്ഞാനത്തില്‍ നിന്നു കര കയറ്റാന്‍ നിയോഗിക്കപ്പെട്ടവന് എന്ന അര്‍ത്ഥത്തിലാണു “പ്രേഷിതന്” എന്നുപയോഗിച്ചിരിക്കുന്നതു്. “പ്രതിപക്ഷം” എന്നതിനു് ഭരിക്കാത്ത കക്ഷി എന്ന സാമാന്യാര്‍ത്ഥമല്ല മനസ്സിലാക്കേണ്ടതു്. തന്റെ ആശയങ്ങളെ എതിര്‍ക്കുന്നവര്‍ എന്നാണു്. എല്ലാ മഹാത്മാക്കളും ആചാര്യന്മാരും പ്രതിപക്ഷത്തെ വാദം കൊണ്ടോ കരബലം കൊണ്ടോ ഇല്ലാതാക്കി മാത്രം മുന്നോട്ടു പോയവരാണു്.
അച്യുതാനന്ദസംസേവ്യോ ശ്രീധരപ്രാണദായകഃ
ഗോപാലകപരിത്രാതാ ഇന്ദിരാരിരനംഗജിത്
13 | അച്യുതാനന്ദസംസേവ്യഃ | : | അച്യുതാനന്ദനാല്‍ സേവിക്കപ്പെടുന്നവനും |
14 | ശ്രീധരപ്രാണദായകഃ | : | ശ്രീധരനു ജന്മം നല്കിയവനും |
15 | ഗോപാലകപരിത്രാതാ | : | ഇടയന്മാരെ സംരക്ഷിച്ചവനും |
16 | ഇന്ദിരാരിഃ | : | ഇന്ദിരയുടെ ശത്രുവും |
17 | അനംഗജിത് | : | കാമദേവനെ ജയിച്ചവനും |
“ഗോപാലകന്” എന്നതിനു് എ. കെ. ഗോപാലന് എന്നും അര്‍ത്ഥം പറയണം. അച്യുതാനന്ദന്, എ. കെ. ഗോപാലന് എന്നിവര്‍ മാര്‍ക്സിസ്റ്റ് വിദ്വാന്മാരായിരുന്നു. ഇ. എം. ശ്രീധരന് പുത്രനും.
ഇന്ദിര എന്നതുകൊണ്ടു് മാര്‍ക്സിസത്തിന്റെ ശത്രുവായിരുന്ന ഇന്ദിരാഗാന്ധിയെയാണു സൂചിപ്പിക്കുന്നതു്.
ഇന്ദിരാ ലോകമാതാ മാ രമാ മംഗലദേവതാ
ഭാര്‍ഗ്ഗവീ ലോകജനനീ ക്ഷീരസാഗരകന്യകാ
എന്നു് “അമരകോശം” എഴുതിയ അമരസിംഹജി പറഞ്ഞിരിക്കുന്നതില്‍ നിന്നു് ഇന്ദിര ആ ലോകത്തിന്റെ (മാര്‍ക്സിസ്റ്റിതരലോകത്തിന്റെ) മാതാവും ഭാര്‍ഗ്ഗവീതങ്കപ്പന്‍ ഈ ലോകത്തിന്റെ (മാര്‍ക്സിസ്റ്റ് ലോകത്തിന്റെ) ജനനിയുമാണെന്നു മനസ്സിലാക്കാം. “മാ” എന്നു പ്രത്യേകം പറഞ്ഞിരിക്കുന്നതും ശ്രദ്ധിക്കുക.
ബ്രാഹ്മണഃ ക്ഷാത്രസന്നദ്ധോ വൈശ്യതന്ത്രപരായണഃ
ശൂദ്രനാഥോ ബൌദ്ധബന്ധുര്‍ ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ
18 | ബ്രാഹ്മണഃ | : | ബ്രാഹ്മണനും |
19 | ക്ഷാത്രസന്നദ്ധഃ | : | യുദ്ധത്തിനു സന്നദ്ധനും |
20 | വൈശ്യതന്ത്രപരായണഃ | : | വ്യാപാരത്തെപ്പറ്റി അറിവുള്ളവനും |
21 | ശൂദ്രനാഥഃ | : | അധ്വാനിക്കുന്നവരുടെ നാഥനും |
22 | ബൌദ്ധബന്ധുഃ | : | ബൌദ്ധന്മാരുടെ ബന്ധുവും |
23 | ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതഃ | : | ചാതുര്‍വര്‍ണ്യത്തെ വര്‍ജ്ജിക്കുന്നവനും |
ബൌദ്ധശബ്ദത്തിനു നാസ്തികന് എന്നും മുസ്ലീം ലീഗുകാരന് എന്നും അര്‍ത്ഥം പറയാം. രണ്ടാമത്തേതാണു് ഇവിടെ കൂടുതല്‍ യോജ്യം. മുസ്ലീം ലീഗുകാരുമായി കൂട്ടുകൂടുക വഴി മതസൌഹാര്‍ദ്ദത്തിന്റെ ഉത്തമമാതൃക കാട്ടിയ മഹാനായിരുന്നു ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!).
നമ്പൂതിരികുലത്തില്‍ ജനിച്ച ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!) ഒരു ശുദ്ധബ്രാഹ്മണനായിരുന്നു. ഏതെങ്കിലും കുലത്തില്‍ ജനിച്ചാല്‍ ബ്രാഹ്മണനാവുകയില്ല. അതിനു ബ്രഹ്മജ്ഞാനം ഉണ്ടാകണം. ബൂര്‍ഷ്വാ, രോധതി, ഹന്തി, മര്‍ദ്ദതി എന്നീ വാക്കുകളില്‍ നിന്നാണു ബ്രഹ്മശബ്ദം ഉണ്ടായതു്.
ബൂര്‍ഷ്വാം രോധതി തം ഹന്തി മര്‍ദ്ദ്യന്തേ വിത്തബാന്ധവാഃ
ഏതജ്ജ്ഞാനം ഭവേദ് ബ്രഹ്മോ യസ്യ സന്തി സ ബ്രാഹ്മണഃ
എന്നാണു ബ്രഹ്മത്തിന്റെയും ബ്രാഹ്മണന്റെയും ലക്ഷണം.
വിജ്ഞാനത്തിന്റെ ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണു്. സമരം ചെയ്യുന്നവനാണു ക്ഷത്രിയന്.
തസ്മാദുത്തിഷ്ഠ കൌന്തേയ യുദ്ധായ കൃതനിശ്ചയഃ
(സര്‍വ്വരാജ്യത്തൊഴിലാളികളേ സംഘടിക്കുക, യുദ്ധം ചെയ്യാന്‍ നിശ്ചയിച്ചു് എഴുനേല്ക്കുക) എന്നാണു കൃഷ്ണജി (ഭഗവദ്ഗീത 2:37) ആഹ്വാനം ചെയ്തിരിക്കുന്നതു്. “കൌന്തേയ” എന്ന പ്രയോഗം ശ്രദ്ധിക്കുക. കോന്തന്മാരുടെ വംശത്തില്പ്പെട്ടവന് എന്നര്‍ത്ഥം. മാര്‍ക്സിസം പഠിക്കുന്നതിനു മുമ്പു് എല്ലാവരും കോന്തന്മാരാണു് എന്നു വ്യംഗ്യം.
ഈ ശ്ലോകത്തില്‍ ചാതുര്‍വര്‍ണ്യമായ ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്നിവരെപ്പറ്റി പ്രതിപാദിച്ചിരിക്കുന്നു. ഒരു ഓഫീസില്‍ മാനേജര്‍, കാവല്ക്കാരന്, ശിപായി തുടങ്ങിയ പല തസ്തികകള്‍ ഉള്ളതു പോലെയാണു് സമൂഹത്തില്‍ ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ഉള്ളതു്. ഇവ നാലും സമൂഹത്തിലെ നാലു നെടുംതൂണുകളാണു്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ മാര്‍ക്സിസമെന്നല്ല, ഒരു മതവും നിലനില്‍ക്കില്ല.
എങ്കിലും മാര്‍ക്സിസം ജാതിവ്യവസ്ഥയ്ക്കും അതിനു കാരണമായ ചാതുര്‍വര്‍ണ്യത്തിനും എതിരാണു്.
ചാതുര്‍വര്‍ണ്യം മയാസൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ
തസ്യ കര്‍ത്താരമപി മാം വിദ്ധ്യകര്‍ത്താരമവ്യയം(ചാതുര്‍വര്‍ണ്യം മയാ അസൃഷ്ടം ഗുണ-കര്‍മ്മ-വിഭാഗശഃ
തസ്യ കര്‍ത്താരം അപി മാം വിദ്ധി അകര്‍ത്താരം അവ്യയം)
എന്നാണു കൃഷ്ണജി പറഞ്ഞിരിക്കുന്നതു്. “മുതലാളി തൊഴിലാളി, ഗുണം, കര്‍മ്മം ഇവയൊക്കെ അടിസ്ഥാനമാക്കി ഞാനല്ല (മയാ അസൃഷ്ടം) ചാതുര്‍വര്‍ണ്യം ഉണ്ടാക്കിയതു്. മാര്‍ക്സിസമാണു് അതുണ്ടാക്കിയതു്. മാര്‍ക്സിസം അതുണ്ടാക്കിയില്ല എന്നും അറിയുക.” എന്നര്‍ത്ഥം. ഇതിനെ “ഞാന്‍ ചാതുര്‍വര്‍ണ്യം ഉണ്ടാക്കി (മയാ സൃഷ്ടം)” എന്നു വ്യാഖ്യാനിച്ചു് അവിശ്വാസികള്‍ എത്ര തെറ്റിദ്ധാരണകള്‍ ഉണ്ടാക്കിയെന്നോ? ഇതാണു ഗുരുവില്ലെങ്കിലുള്ള കുഴപ്പം. ഇങ്ങനെ അവസരമനുസരിച്ചു് സൃഷ്ടമെന്നോ അസൃഷ്ടമെന്നോ അര്‍ത്ഥം പറഞ്ഞു വ്യാഖ്യാനിക്കണം. അതിന്റെ സൌകര്യത്തിനാണു് ഈ വക കാര്യങ്ങള്‍ സംസ്കൃതത്തില്‍ത്തന്നെ എഴുതണം എന്നു പറയുന്നതു്.
ഉത്തരാര്‍ദ്ധത്തില്‍ അതുണ്ടാക്കിയതു മാര്‍ക്സിസമാണെന്നും അല്ലെന്നും പറഞ്ഞിരിക്കുന്നതു നോക്കുക. ആണെന്നു പറഞ്ഞേ പറ്റൂ-എങ്കിലേ മുതലാളിയെയും തൊഴിലാളിയെയും വ്യവച്ഛേദിക്കാന്‍ പറ്റൂ. എന്നാല്‍ ജാതിവ്യവസ്ഥിതിയെ എതിര്‍ക്കാന്‍ അല്ലെന്നും പറയേണ്ടി വരും. ചെകുത്താനെ നശിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന മതങ്ങള്‍ ചെകുത്താനില്ലാതായാല്‍ മതത്തിന്റെ പ്രസക്തിയും ഇല്ലാതാവും എന്നു ഭയപ്പെടുന്നതുപോലെ, രണ്ടു പക്ഷത്തെയും താങ്ങാതെ ഒരു പ്രത്യയശാസ്ത്രത്തിനും നിലനില്‍പ്പില്ല എന്നര്‍ത്ഥം.
സൈദ്ധാന്തികോ വീരബാഹുഃ പദ്മാക്ഷസ്തന്ത്രവല്ലഭഃ
വിദേശഗോ വിദേശജ്ഞോ വൈദേശികവികീര്‍ത്തിതഃ
24 | സൈദ്ധാന്തികഃ | : | സിദ്ധാന്തമറിയാവുന്നവനും (theoretician) |
25 | വീരബാഹുഃ | : | ശക്തമായ കൈകള്‍ ഉള്ളവനും |
26 | പദ്മാക്ഷഃ | : | താമര പോലെ സുന്ദരമായ കണ്ണുള്ളവനും |
27 | തന്ത്രവല്ലഭഃ | : | തന്ത്രത്തില്‍ സമര്‍ത്ഥനും |
28 | വിദേശഗഃ | : | വിദേശത്തു പോയിട്ടുള്ളവനും |
29 | വിദേശജ്ഞഃ | : | വിദേശങ്ങളെപ്പറ്റി അറിയുന്നവനും |
30 | വൈദേശികവികീര്‍ത്തിതഃ | : | വിദേശത്തുള്ളവരാല്‍ പ്രശംസിക്കപ്പെടുന്നവനും |
മന്ത്രം അറിയാവുന്നവനെ തന്ത്രി എന്നും തന്ത്രമറിയാവുന്നവനെ മന്ത്രി എന്നും വിളിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി ആയ ആളാണു ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!).
ശാസ്ത്രജ്ഞസ്തത്ത്വശാസ്ത്രജ്ഞശ്ചരിത്രജ്ഞശ്ചരിത്രകൃത്
ത്രികാലജ്ഞോऽര്‍ത്ഥശാസ്ത്രജ്ഞോ വൈയാകരണകേസരീ
31 | ശാസ്ത്രജ്ഞഃ | : | ശാസ്ത്രം (science) അറിയാവുന്നവനും |
32 | തത്ത്വശാസ്ത്രജ്ഞഃ | : | തത്ത്വശാസ്ത്രം (philosophy) അറിയാവുന്നവനും |
33 | ചരിത്രജ്ഞഃ | : | ചരിത്രം അറിയാവുന്നവനും |
34 | ചരിത്രകൃത് | : | ചരിത്രം (History) ഉണ്ടാക്കിയവനും |
35 | ത്രികാലജ്ഞഃ | : | മൂന്നു കാലത്തെയും അറിയുന്നവനും |
36 | അര്‍ത്ഥശാസ്ത്രജ്ഞഃ | : | സാമ്പത്തികശാസ്ത്രം (Economics) അറിയുന്നവനും |
37 | വൈയാകരണകേസരീ | : | വ്യാകരണവിജ്ഞാനത്തില്‍ ഒരു പുലിയും |
“ചരിത്രമെഴുതുന്നവനല്ല, ചരിത്രത്തെ മാറ്റിമറിക്കുന്നവനാണ് യഥാര്‍ത്ഥ ചരിത്രകാരന്” എന്നു മാര്‍ക്സ്ജി പറഞ്ഞിട്ടുണ്ടു്. “ചരിത്രകൃത്” എന്ന പ്രയോഗം ഇതിനെ സൂചിപ്പിക്കുന്നു. ചരിത്രവിഷയകമായ അനേകം പുസ്തകങ്ങള്‍ എഴുതിയവനെന്നും പറയാം.
എല്ലാം അറിയാവുന്നവന് എന്നു പ്രഖ്യാതമായിരിക്കേ എന്തിനു് ഓരോ വിഷയത്തെയും ഇങ്ങനെ പേരെടുത്തു പറയുന്നു എന്നു സംശയമുണ്ടായേക്കാം. അതിന്റെ സമാധാനം ഇങ്ങനെ: സാമാന്യമായ സൂക്ഷ്മശരീരത്തില്‍ നിന്നും വിശേഷമായ സ്ഥൂലശരീരത്തിലേക്കുള്ള ദേഹിയുടെ പ്രയാണത്തിലെ ഓരോ ആന്ദോളനത്തിലും ഉരുത്തിരിഞ്ഞു വരുന്ന കോടാനുകോടി കോശങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ആത്മജ്ഞാനത്തിന്റെ അന്തസ്സത്ത, പല നദികളും കൈവഴികളുമായി പോകുന്ന ജലം അവസാനം സമുദ്രത്തില്‍ ലയിച്ചു ചേരുന്നതുപോലെ, പല രൂപത്തില്‍ കുത്തിയൊഴുകുന്ന വിജ്ഞാനങ്ങളായി അവസാനം പരബ്രഹ്മത്തില്‍ ലയിക്കുന്നു എന്ന പരമസത്യം പാമരന്മാര്‍ക്കു പറഞ്ഞുകൊടുക്കാനുള്ള ഒരു ഉപാധിയാണു് വിശേഷങ്ങളെ വാച്യമാക്കിയും സാമാന്യത്തെ വ്യംഗ്യമാക്കിയും ഉള്ള ഈ വ്യായാമം.
രക്തവര്‍ണ്ണോ രക്തകേതൂ രക്തസാക്ഷ്യഭിവന്ദിതഃ
രക്തനേത്രോ രക്തമാല്യോ രക്തവര്‍ണ്ണസുമാര്‍ച്ചിതഃ
38 | രക്തവര്‍ണ്ണഃ | : | ചുവന്ന നിറമുള്ളവനും |
39 | രക്തകേതുഃ | : | ചുവന്ന കൊടിയുള്ളവനും |
40 | രക്തസാക്ഷ്യഭിവന്ദിതഃ | : | രക്തസാക്ഷികളാല്‍ വന്ദിക്കപ്പെടുന്നവനും |
41 | രക്തനേത്രഃ | : | ചുവന്ന കണ്ണുകളുള്ളവനും |
42 | രക്തമാല്യഃ | : | ചുവന്ന മാല ധരിക്കുന്നവനും |
43 | രക്തവര്‍ണ്ണസുമാര്‍ച്ചിതഃ | : | ചുവന്ന പുഷ്പങ്ങളെക്കൊണ്ടു് അര്‍ച്ചിക്കപ്പെടുന്നവനും |
വര്‍ഗ്ഗയോദ്ധാ വര്‍ഗ്ഗഹീനോ വര്‍ഗ്ഗശത്രുവിനാശകഃ
വൈരുദ്ധ്യാധിഷ്ഠിതോ വന്ദ്യോ വിശ്വകര്‍മ്മജനായകഃ
44 | വര്‍ഗ്ഗയോദ്ധാ | : | വര്‍ഗ്ഗസമരയോദ്ധാവും |
45 | വര്‍ഗ്ഗഹീനഃ | : | വര്‍ഗ്ഗചിന്ത ഇല്ലാത്തവനും |
46 | വര്‍ഗ്ഗശത്രുവിനാശകഃ | : | തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നവനും |
47 | വൈരുദ്ധ്യാധിഷ്ഠിതഃ | : | വൈരുദ്ധ്യത്തില്‍ ഉറച്ചുനില്‍ക്കുന്നവനും |
48 | വന്ദ്യഃ | : | വന്ദിക്കപ്പെടുന്നവനും |
49 | വിശ്വകര്‍മ്മജനായകഃ | : | ലോകത്തിലെ തൊഴിലാളികളുടെ നായകനും |
ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!)യുടെ പ്രസ്താവനകള്‍ വായിച്ചിട്ടുള്ളവര്‍ക്കു “വൈരുദ്ധ്യാധിഷ്ഠിതഃ” എന്നതിന്റെ അര്‍ത്ഥം മനസ്സിലാകും. വൈരുദ്ധ്യാത്മകമായ ഭൌതികവാദത്തിന്റെയും ആദ്ധ്യാത്മികവാദത്തിന്റെയും രാഷ്ട്രീയവാദത്തിന്റെയും വക്താവായിരുന്നു അദ്ദേഹം.
കാമഘ്നഃ കാമസന്ദാതാ കാമിനീജനകാമിതഃ
അഹങ്കാരവിനിര്‍മ്മുക്തോ ആര്യാമാനസവല്ലഭഃ
50 | കാമ-ഘ്നഃ | : | കാമത്തെ (സ്വകാര്യസ്വത്തിനോടുള്ള ആഗ്രഹം) ഇല്ലാതാക്കുന്നവനും |
51 | കാമ-സന്ദാതാ | : | ഇഷ്ടങ്ങളെ തരുന്നവനും |
52 | കാമിനീ-ജന-കാമിതഃ | : | സുന്ദരിമാരാല്‍ ആഗ്രഹിക്കപ്പെടുന്നവനും |
53 | അഹങ്കാര-വിനിര്‍മ്മുക്തഃ | : | അഹങ്കാരമില്ലാത്തവനും |
54 | ആര്യാ-മാനസ-വല്ലഭഃ | : | ആര്യാ അന്തര്‍ജ്ജനത്തിന്റെ മാനസേശ്വരനും |
ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നതെല്ലാം ഭഗവാന് ശിവജിക്കും യോജിക്കും. ഇവിടെ “കാമഘ്നഃ” എന്നതിനു് “കാമദേവനെ കൊന്നവന്” എന്ന അര്‍ത്ഥം പറയണം.
ഗൌരീഹൃദയമര്‍മ്മജ്ഞോ ഭൂതനാഥോ ഗണാധിപഃ
കരുണാകരഗര്‍വ്വഘ്നോ രാഘവാര്‍ത്തിവിധായകഃ
55 | ഗൌരീ-ഹൃദയ-മര്‍മ്മജ്ഞഃ | : | ഗൌരിയുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയവനും |
56 | ഭൂതനാഥഃ | : | എല്ലാ ചരാചരങ്ങളുടെയും അധിപതിയും |
57 | ഗണാധിപഃ | : | അണികളുടെ നാഥനും |
58 | കരുണാകര-ഗര്‍വ്വഘ്നഃ | : | കരുണാകരന്റെ അഹങ്കാരം ഇല്ലാതാക്കിയവനും |
59 | രാഘവ-ആര്‍ത്തി-വിധായകഃ | : | രാഘവനു ദുഃഖം കൊടുത്തവനും |
മാര്‍ക്സിസം വിട്ടു പുറത്തുപോയ നേതാവായിരുന്നു ഗൌരിയമ്മ. “താനാണു കേരളരാഷ്ട്രീയത്തിലെ ലീഡര്‍” എന്നു ഭാവിച്ചിരുന്ന ആളായിരുന്നു കെ. കരുണാകരന്. “ഞാന്‍ പോയാല്‍ മാര്‍ക്സിസം ഉണ്ടാവില്ല” എന്നഹങ്കരിച്ചിരുന്നു എം. വി. രാഘവന്.
ശിവപക്ഷത്തിലും ഈ ശ്ലോകം യോജിക്കും. “കരുണാകരഗര്‍വ്വഘ്നഃ” എന്നതു ശിവജിയുടെ അഗ്രം കണ്ടുപിടിക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ടു് അഹങ്കാരം ശമിച്ച മഹാവിഷ്ണുജിയെ സൂചിപ്പിക്കുന്നു.
നിരീശ്വരോ യുക്തിവാദിര്‍ മന്ത്രീ മന്ത്രവിശാരദഃ
മുദ്രാവാക്യപ്രിയോ മുഗ്ദ്ധോ മുഖ്യമന്ത്രികുലോത്തമഃ
60 | നിരീശ്വരഃ | : | നിരീശ്വരനും |
61 | യുക്തിവാദിഃ | : | യുക്തിവാദിയും |
62 | മന്ത്രീ | : | മന്ത്രിയും |
63 | മന്ത്ര-വിശാരദഃ | : | ഉപദേശിക്കാന്‍ സമര്‍ത്ഥനും |
64 | മുദ്രാവാക്യ-പ്രിയഃ | : | മുദ്രാവാക്യം ഇഷ്ടമുള്ളവനും |
65 | മുഗ്ദ്ധഃ | : | മോഹിപ്പിക്കുന്നവനും |
66 | മുഖ്യമന്ത്രി-കുലോത്തമഃ | : | മുഖ്യമന്ത്രിമാരില്‍ വെച്ചു ശ്രേഷ്ഠനും |
കര്‍മ്മയോഗിഃ കര്‍മ്മഹീനോ കര്‍മ്മസംഗരനായകഃ
ഝഷനേത്രോ ഝഷാസക്തഃ ഝഷകേതനസന്നിഭഃ
67 | കര്‍മ്മയോഗിഃ | : | കര്‍മ്മയോഗിയും |
68 | കര്‍മ്മഹീനഃ | : | കര്‍മ്മം ഇല്ലാത്തവനും |
69 | കര്‍മ്മസംഗരനായകഃ | : | വര്‍ഗ്ഗസമരത്തിന്റെ നായകനും |
70 | ഝഷനേത്രഃ | : | മത്സ്യം പോലെയുള്ള കണ്ണുള്ളവനും |
71 | ഝഷാസക്തഃ | : | മത്സ്യം ഇഷ്ടമുള്ളവനും |
72 | ഝഷ-കേതന-സന്നിഭഃ | : | കാമദേവനെപ്പോലെ സുന്ദരനും |
കൃഷ്ണജി ഭഗവദ്ഗീതയില്‍ (2:47) പറഞ്ഞിരിക്കുന്നതു് ഇവിടെയും പ്രസക്തമാണു്.
കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍ ഭൂഃ മാ തേ സംഗോऽസ്ത്വകര്‍മ്മണി.(കര്‍മ്മണി ഏവ അധികാരഃ തേ, മാ ഫലേഷു കദാചന, മാ കര്‍മ്മ-ഫല-ഹേതുഃ ഭൂഃ, മാ തേ സംഗഃ അസ്തു അകര്‍മ്മണി)
“ജോലി ചെയ്യുക എന്നതല്ലാതെ നിനക്കു വേറേ ഒരു അധികാരവും ഇല്ല. മാര്‍ക്സിസത്തിനാണു് അതിനു് അധികാരം. ഫലമെടുക്കുന്നതും എല്ലാവര്ക്കും വീതിച്ചുകൊടുക്കുന്നതും മാര്‍ക്സിസമാണു്. ജോലി ചെയ്യാതിരുന്നാല്‍ നിന്റെ മുട്ടു തല്ലിയൊടിക്കും.” എന്നര്‍ത്ഥം.
ഇതു തന്നെയാണു മാര്‍ക്സ്ജിയെയും എംഗല്‍സ്ജിയും കമ്യൂണിസ്റ്റ് മാനിഫേസ്റ്റോയിലും പറഞ്ഞിരിക്കുന്നതും.
ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു മീന്‍കറി വളരെ ഇഷ്ടമായിരുന്നു. അതാണു് “ഝഷാസക്തഃ” എന്നു പറഞ്ഞിരിക്കുന്നതു്.
നിര്‍ദ്ധനോ ധനതത്ത്വജ്ഞോ ധനപാലസമാശ്രിതഃ
ധനാസക്തിവിമുക്താത്മാ ധന്യോ ധാന്യക്രയപ്രിയഃ
73 | നിര്‍ദ്ധനഃ | : | ധനമില്ലാത്തവനും |
74 | ധന-തത്ത്വ-ജ്ഞഃ | : | ധനത്തിന്റെ തത്ത്വം അറിഞ്ഞവനും |
75 | ധന-പാല-സമാശ്രിതഃ | : | പണക്കാര് വന്നു് ആശ്രയിക്കുന്നവനും |
76 | ധനാസക്തി-വിമുക്താത്മാ | : | പണത്തിനോടു് ആസക്തിയില്ലാത്തവനും |
77 | ധന്യഃ | : | ധന്യനും |
78 | ധാന്യ-ക്രയ-പ്രിയഃ | : | അരി മുതലായ വസ്തുക്കളുടെ വാണിജ്യത്തില്‍ പ്രിയമുള്ളവനും |
സ്വന്തം ധനമൊക്കെ പാര്‍ട്ടിയ്ക്കു കൊടുത്തു നിര്‍ദ്ധനനായ മഹാത്മാവായിരുന്നു ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!). ധനതത്ത്വശാസ്ത്രം അറിയുന്നവനായിട്ടും ധനത്തില്‍ ആസക്തി തെല്ലും ഉണ്ടായിരുന്നില്ല.
ശിവപക്ഷത്തില്‍ കുബേരന് (ധനപാലന്) ആശ്രയിക്കുന്നവന് എന്നര്‍ത്ഥം.
ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞോ അര്‍ത്ഥശാസ്ത്രപരായണഃ
മുക്തഃ കാമവിമുക്താത്മാ പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ
79 | ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞഃ | : | ധര്‍മ്മമാര്‍ഗ്ഗത്തിന്റെ പ്രയോഗം അറിഞ്ഞവനും |
80 | അര്‍ത്ഥശാസ്ത്രപരായണഃ | : | അര്‍ത്ഥശാസ്ത്രം (economics) അറിയുന്നവനും |
81 | മുക്തഃ | : | മുക്തനും |
82 | കാമവിമുക്താത്മാ | : | ആഗ്രഹമില്ലാത്ത മനസ്സോടുകൂടിയവനും |
83 | പുരുഷാര്‍ത്ഥവിവര്‍ജ്ജിതഃ | : | പുരുഷനു വേണ്ട അര്‍ത്ഥങ്ങളെ ഉപേക്ഷിച്ചവനും |
ശ്ലേഷസുന്ദരമായ ശ്ലോകം. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ നാലു പുരുഷാര്‍ത്ഥങ്ങളെയും ശ്ലേഷരീത്യാ സൂചിപ്പിച്ചിരിക്കുന്നു. പാമരനായിരുന്ന രാജേഷിനെക്കൊണ്ടു് ഇത്ര മനോഹരമായ കവിത എഴുതിച്ച പുലഹജിയുടെ മാഹാത്മ്യത്തെപ്പറ്റി എന്തു പറയാന്‍!
വിപ്ലവജ്ഞോ വിപ്ലവേശോ വിപ്ലവപ്രാണദായകഃ
വിപ്ലവാനന്ദിതോ വിപ്രോ വിപ്ലവാതീതമാനസഃ
84 | വിപ്ലവജ്ഞഃ | : | വിപ്ലവം അറിയുന്നവനും |
85 | വിപ്ലവേശഃ | : | വിപ്ലവത്തിന്റെ ഈശ്വരനും |
86 | വിപ്ലവപ്രാണദായകഃ | : | വിപ്ലവത്തിനു വേണ്ടി ജീവന് പോലും കൊടുക്കുന്നവനും |
87 | വിപ്ലവാനന്ദിതഃ | : | വിപ്ലവത്താല്‍ ആനന്ദിക്കുന്നവനും |
88 | വിപ്രഃ | : | വിപ്രനും |
89 | വിപ്ലവാതീതമാനസഃ | : | വിപ്ലവ(പെട്ടെന്നുള്ള മാറ്റം)ത്തിനു് അതീതമായ മനസ്സുള്ളവനും |
വിപ്രശബ്ദത്തിനു് വിശേഷേണ തപഃപൂര്‍ത്തിയെ ചെയ്യുന്നവന് (വി-പ്രാ പൂര്‍ത്തൌ) എന്നും കോപത്തിങ്കല്‍ അധിക്ഷേപിക്കുന്നവന്‍ (വിപ ക്ഷേപേ) എന്നും ബ്രാഹ്മണന് എന്നും മൂന്നര്‍ത്ഥം. എല്ലാം ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു യോജിക്കും.
നിസ്വാര്‍ത്ഥോ നിരഹങ്കാരോ നിര്‍മ്മമോ നിത്യനിര്‍മ്മലഃ
നിര്‍നിദ്രോ നിര്‍വികാരാത്മാ നിരാകാരോ നിരാശ്രയഃ
90 | നിസ്വാര്‍ത്ഥഃ | : | സ്വാര്‍ത്ഥതയില്ലാത്തവനും |
91 | നിരഹങ്കാരഃ | : | അഹങ്കാരമില്ലാത്തവനും |
92 | നിര്‍മ്മമഃ | : | (ഒന്നിലും) ആഗ്രഹമില്ലാത്തവനും |
93 | നിത്യനിര്‍മ്മലഃ | : | ഒരിക്കലും കളങ്കമില്ലാത്തവനും |
94 | നിര്‍നിദ്രഃ | : | ഉറക്കമില്ലാത്തവനും |
95 | നിര്‍വികാരാത്മാ | : | വികാരമില്ലാത്ത മനസ്സോടു കൂടിയവനും |
96 | നിരാകാരഃ | : | ആകാരമില്ലാത്തവനും (വിനയമുള്ളവനും) |
97 | നിരാശ്രയഃ | : | ആരെയും ആശ്രയിക്കാത്തവനും |
ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!)യ്ക്കു് ഉറക്കം വളരെ കുറവായിരുന്നു. അതുകൊണ്ടാണു “നിര്‍നിദ്രഃ” എന്നു പറഞ്ഞിരിക്കുന്നതു്.
ഒരു സ്വഭാവമുള്ളതു മറ്റൊന്നായി മാറുന്നതു വികാരം. തരമനുസരിച്ചു സ്വഭാവം മാറുന്നവന് വികാരി. സ്വഭാവം മാറാത്ത ആത്മാവുള്ളവന്‍ നിര്‍വികാരാത്മാ.
വാമദേവോ വാമരൂപോ വാമനോ വാമിനീയുതഃ
വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ
98 | വാമദേവഃ | : | ദേവന്മാരില് വെച്ചു ശ്രേഷ്ഠനും |
99 | വാമരൂപഃ | : | സുന്ദരമായ ശരീരത്തോടു കൂടിയവനും |
100 | വാമനഃ | : | പൊക്കം കുറഞ്ഞവനും |
101 | വാമിനീയുതഃ | : | പൊക്കം കുറഞ്ഞ പത്നിയോടുകൂടിയവനും |
102 | വാമപക്ഷകുലോത്തംസഃ | : | ഇടതുപക്ഷത്തിലെ ശ്രേഷ്ഠനും |
103 | വാമപക്ഷകുലാന്തകഃ | : | ഇടഞ്ഞവരുടെ വംശം നശിപ്പിക്കുന്നവനും |
“വാമപക്ഷകുലോത്തംസോ വാമപക്ഷകുലാന്തകഃ” എന്നതിലെ വിരോധാഭാസം അത്യന്തരമണീയം! ഒരു ദിവ്യനു മാത്രമേ ഇങ്ങനെയൊന്നു് എഴുതാന്‍ കഴിയൂ!
വാമനശബ്ദം അര്‍ത്ഥഗര്‍ഭമാണു്. “മൂന്നു് അടി” എന്ന ഭീഷണിയുമായിച്ചെന്നു മാ. പി. 130-കളില്‍ ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!) ഭൂമി പിടിച്ചെടുത്ത കഥ വിശ്വപ്രസിദ്ധമാണു്. സ്വകാര്യസ്വത്തു കൈവശം വെയ്ക്കുന്നവനെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തണം എന്ന അഭിപ്രായക്കാരനായിരുന്നു ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!).
വിവേകദോ വിശേഷജ്ഞോ വിവേചനവിവര്‍ജ്ജിതഃ
വിജിതേന്ദ്രിയസംഘാതോ വിരാഗയുതമാനസഃ
104 | വിവേകദഃ | : | വിവേകത്തെ തരുന്നവനും |
105 | വിശേഷജ്ഞഃ | : | വിശേഷജ്ഞാനമുള്ളവനും |
106 | വിവേചനവിവര്‍ജ്ജിതഃ | : | വിവേചനം ഇല്ലാത്തവനും |
107 | വിജിതേന്ദ്രിയസംഘാതഃ | : | ഇന്ദ്രിയങ്ങളെ ജയിച്ചവരോടു കൂട്ടുകൂടുന്നവനും |
108 | വിരാഗയുതമാനസഃ | : | ആഗ്രഹമില്ലായ്മയുള്ള മനസ്സോടുകൂടിയവനും |
(ശങ്കരം ധ്യായേ) | : | (ആയ ഈയെമ്മെസ്ജി (വിപ്ലവം ജയിക്കട്ടേ!)യെ ഞാന്‍ ധ്യാനിക്കുന്നു.) |
ഫലശ്രുതി
അഷ്ടോത്തരമിദം പുണ്യം യഃ പഠേത് ഭക്തിമാന് നരഃ
വിദ്യാവിത്തമവാപ്നോതി ഹ്യധികാരം ച സര്‍വ്വദാ
ഇദം പുണ്യം അഷ്ടോത്തരശതം | : | ഈ മോക്ഷദായകമായ അഷ്ടോത്തരശതം |
യഃ ഭക്തിമാന് നരഃ പഠേത് | : | ഏതു മനുഷ്യന് ഭക്തിയോടെ ജപിക്കുന്നുവോ |
വിദ്യാ ച വിത്തം (ച) അധികാരം ഹി | : | (അവനു്) വിദ്യയും ധനവും അധികാരവും |
സര്‍വ്വദാ അവാപ്നോതി | : | എന്നും ലഭിക്കുന്നു. |
ഫലശ്രുതിയില്‍ ഇതിനു ശേഷം ഈ രണ്ടു ശ്ലോകങ്ങള്‍ കൂടി ചൊല്ലിക്കേള്‍ക്കാറുണ്ടു്. പില്ക്കാലത്തു് എഴുതിച്ചേര്‍ത്തതാവാം.
ഏകകാലേ പഠേന്നിത്യം മഹാരാഷ്ട്രിയവല്ലഭഃ
ദ്വികാലം യോ ജപേന്നിത്യം സഭാസാമാജികോऽപി ചത്രികാലം യോ ലിഖേന്നിത്യം മുഖ്യമന്ത്രിസ്സ രാജതേ
സര്‍വ്വകാലേ സ്മരേന്നിത്യം സര്‍വ്വശാസനകോവിദഃ“(ഈ സ്തോത്രം) ദിവസവും ഒരു നേരം വായിച്ചാല്‍ വലിയ രാഷ്ട്രീയനേതാവാകും. രണ്ടു നേരം ജപിച്ചാല്‍ നിയമസഭാസാമാജികനാകും. മൂന്നുനേരം എഴുതിപ്പഠിച്ചാല്‍ മുഖ്യമന്ത്രിയാകും. എല്ലാ സമയത്തും ഓര്‍ത്തുകൊണ്ടിരുന്നാല്‍ ഇവരെയൊക്കെ നിയന്ത്രിച്ചു് ഏ. കെ. ജി. സെന്ററില്‍ ഇരിക്കുന്നവനാകും” എന്നര്‍ത്ഥം.
ഇതി രാജേശകൃതൈയെമ്മെസ്സഷ്ടോത്തരശതനാമസ്തോത്രസ്യോമേശകൃതവ്യാഖ്യാനം “മുക്തിദീപികാ” സമ്പൂര്‍ണ്ണം.
നാമാവലി
ഭക്തജനത്തിനു നിത്യപാരായണസൌകര്യത്തിനായി ഈ നൂറ്റെട്ടു പേരുകള്‍ നാമാവലിയായി താഴെച്ചേര്‍ക്കുന്നു:
1 | ഓം | ജനപ്രിയായ | നമഃ | 55 | ഓം | ഗൌരീഹൃദയമര്‍മ്മജ്ഞായ | നമഃ | |
2 | ഓം | ജനപ്രേമിണേ | നമഃ | 56 | ഓം | ഭൂതനാഥായ | നമഃ | |
3 | ഓം | ജനമാനസമന്ദിരായ | നമഃ | 57 | ഓം | ഗണാധിപായ | നമഃ | |
4 | ഓം | ജനായത്തമുനിശ്രേഷ്ഠായ | നമഃ | 58 | ഓം | കരുണാകരഗര്‍വ്വഘ്നായ | നമഃ | |
5 | ഓം | ജന്മിനേ | നമഃ | 59 | ഓം | രാഘവാര്‍ത്തിവിധായകായ | നമഃ | |
6 | ഓം | ജന്മിത്വനാശകായ | നമഃ | 60 | ഓം | നിരീശ്വരായ | നമഃ | |
7 | ഓം | പ്രേഷിതായ | നമഃ | 61 | ഓം | യുക്തിവാദിനേ | നമഃ | |
8 | ഓം | പ്രേക്ഷകായ | നമഃ | 62 | ഓം | മന്ത്രിണേ | നമഃ | |
9 | ഓം | പ്രാജ്ഞായ | നമഃ | 63 | ഓം | മന്ത്രവിശാരദായ | നമഃ | |
10 | ഓം | പ്രേമപൂരിതമാനസായ | നമഃ | 64 | ഓം | മുദ്രാവാക്യപ്രിയായ | നമഃ | |
11 | ഓം | പ്രപന്നജനമന്ദാരായ | നമഃ | 65 | ഓം | മുഗ്ദ്ധായ | നമഃ | |
12 | ഓം | പ്രതിപക്ഷപ്രണാശനായ | നമഃ | 66 | ഓം | മുഖ്യമന്ത്രികുലോത്തമായ | നമഃ | |
13 | ഓം | അച്യുതാനന്ദസംസേവ്യായ | നമഃ | 67 | ഓം | കര്‍മ്മയോഗിനേ | നമഃ | |
14 | ഓം | ശ്രീധരപ്രാണദായകായ | നമഃ | 68 | ഓം | കര്‍മ്മഹീനായ | നമഃ | |
15 | ഓം | ഗോപാലകപരിത്രാത്രേ | നമഃ | 69 | ഓം | കര്‍മ്മസംഗരനായകായ | നമഃ | |
16 | ഓം | ഇന്ദിരാരയേ | നമഃ | 70 | ഓം | ഝഷനേത്രായ | നമഃ | |
17 | ഓം | അനംഗജിതേ | നമഃ | 71 | ഓം | ഝഷാസക്തായ | നമഃ | |
18 | ഓം | ബ്രാഹ്മണായ | നമഃ | 72 | ഓം | ഝഷകേതനസന്നിഭായ | നമഃ | |
19 | ഓം | ക്ഷാത്രസന്നദ്ധായ | നമഃ | 73 | ഓം | നിര്‍ദ്ധനായ | നമഃ | |
20 | ഓം | വൈശ്യതന്ത്രപരായണായ | നമഃ | 74 | ഓം | ധനതത്ത്വജ്ഞായ | നമഃ | |
21 | ഓം | ശൂദ്രനാഥായ | നമഃ | 75 | ഓം | ധനപാലസമാശ്രിതായ | നമഃ | |
22 | ഓം | ബൌദ്ധബന്ധവേ | നമഃ | 76 | ഓം | ധനാസക്തിവിമുക്താത്മനേ | നമഃ | |
23 | ഓം | ചാതുര്‍വര്‍ണ്യവിവര്‍ജ്ജിതായ | നമഃ | 77 | ഓം | ധന്യായ | നമഃ | |
24 | ഓം | സൈദ്ധാന്തികായ | നമഃ | 78 | ഓം | ധാന്യക്രയപ്രിയായ | നമഃ | |
25 | ഓം | വീരബാഹവേ | നമഃ | 79 | ഓം | ധര്‍മ്മമാര്‍ഗ്ഗപ്രയോഗജ്ഞായ | നമഃ | |
26 | ഓം | പദ്മാക്ഷായ | നമഃ | 80 | ഓം | അര്‍ത്ഥശാസ്ത്രപരായണായ | നമഃ | |
27 | ഓം | തന്ത്രവല്ലഭായ | നമഃ | 81 | ഓം | മുക്തായ | നമഃ | |
28 | ഓം | വിദേശഗായ | നമഃ | 82 | ഓം | കാമവിമുക്താത്മനേ | നമഃ | |
29 | ഓം | വിദേശജ്ഞായ | നമഃ | 83 | ഓം | പുരുഷാര്‍ത്ഥവിവര്‍ജ്ജിതായ | നമഃ | |
30 | ഓം | വൈദേശികവികീര്‍ത്തിതായ | നമഃ | 84 | ഓം | വിപ്ലവജ്ഞായ | നമഃ | |
31 | ഓം | ശാസ്ത്രജ്ഞായ | നമഃ | 85 | ഓം | വിപ്ലവേശായ | നമഃ | |
32 | ഓം | തത്ത്വശാസ്ത്രജ്ഞായ | നമഃ | 86 | ഓം | വിപ്ലവപ്രാണദായകായ | നമഃ | |
33 | ഓം | ചരിത്രജ്ഞായ | നമഃ | 87 | ഓം | വിപ്ലവാനന്ദിതായ | നമഃ | |
34 | ഓം | ചരിത്രകൃതേ | നമഃ | 88 | ഓം | വിപ്രായ | നമഃ | |
35 | ഓം | ത്രികാലജ്ഞായ | നമഃ | 89 | ഓം | വിപ്ലവാതീതമാനസായ | നമഃ | |
36 | ഓം | അര്‍ത്ഥശാസ്ത്രജ്ഞായ | നമഃ | 90 | ഓം | നിസ്വാര്‍ത്ഥായ | നമഃ | |
37 | ഓം | വൈയാകരണകേസരയേ | നമഃ | 91 | ഓം | നിരഹങ്കാരായ | നമഃ | |
38 | ഓം | രക്തവര്‍ണ്ണായ | നമഃ | 92 | ഓം | നിര്‍മ്മമായ | നമഃ | |
39 | ഓം | രക്തകേതവേ | നമഃ | 93 | ഓം | നിത്യനിര്‍മ്മലായ | നമഃ | |
40 | ഓം | രക്തസാക്ഷ്യഭിവന്ദിതായ | നമഃ | 94 | ഓം | നിര്‍നിദ്രായ | നമഃ | |
41 | ഓം | രക്തനേത്രായ | നമഃ | 95 | ഓം | നിര്‍വികാരാത്മനേ | നമഃ | |
42 | ഓം | രക്തമാല്യായ | നമഃ | 96 | ഓം | നിരാകാരായ | നമഃ | |
43 | ഓം | രക്തവര്‍ണ്ണസമാര്‍ച്ചിതായ | നമഃ | 97 | ഓം | നിരാശ്രയായ | നമഃ | |
44 | ഓം | വര്‍ഗ്ഗയോദ്ധായ | നമഃ | 98 | ഓം | വാമദേവായ | നമഃ | |
45 | ഓം | വര്‍ഗ്ഗഹീനായ | നമഃ | 99 | ഓം | വാമരൂപായ | നമഃ | |
46 | ഓം | വര്‍ഗ്ഗശത്രുവിനാശകായ | നമഃ | 100 | ഓം | വാമനായ | നമഃ | |
47 | ഓം | വൈരുദ്ധ്യാധിഷ്ഠിതായ | നമഃ | 101 | ഓം | വാമിനീയുതായ | നമഃ | |
48 | ഓം | വന്ദ്യായ | നമഃ | 102 | ഓം | വാമപക്ഷകുലോത്തംസായ | നമഃ | |
49 | ഓം | വിശ്വകര്‍മ്മജനായകായ | നമഃ | 103 | ഓം | വാമപക്ഷകുലാന്തകായ | നമഃ | |
50 | ഓം | കാമഘ്നായ | നമഃ | 104 | ഓം | വിവേകദായ | നമഃ | |
51 | ഓം | കാമസന്ദാത്രേ | നമഃ | 105 | ഓം | വിശേഷജ്ഞായ | നമഃ | |
52 | ഓം | കാമിനീജനകാമിതായ | നമഃ | 106 | ഓം | വിവേചനവിവര്‍ജ്ജിതായ | നമഃ | |
53 | ഓം | അഹങ്കാരവിനിര്‍മുക്തായ | നമഃ | 107 | ഓം | വിജിതേന്ദ്രിയസംഘാതായ | നമഃ | |
54 | ഓം | ആര്യാമാനസവല്ലഭായ | നമഃ | 108 | ഓം | വിരാഗയുതമാനസായ | നമഃ |
Umesh::ഉമേഷ് | 27-Dec-06 at 10:52 pm | Permalink
രാജേഷ് വര്‍മ്മയുടെ “ശ്രീമദ് ഈ. എം. എസ്. അഷ്ടോത്തരശതനാമസ്തോത്ര”ത്തിന്റെ ആറു നൂറ്റാണ്ടുകള്‍ക്കു ശേഷമുള്ള ഒരു മലയാളവ്യാഖ്യാനം.
wakaari | 27-Dec-06 at 11:37 pm | Permalink
ഈ അദ്ധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും മുന്നില്‍ തരിച്ച് നില്ക്കുന്നു 🙂
ഒപ്പം ഗുരുമുഖത്തുനിന്ന് പഠിക്കുന്നത് എന്തോ മോശം കാര്യമാണെന്ന “തിരിച്ചറിവും”.
പക്ഷേ ഞാനിപ്പോഴും മാതാ, പിതാ, ഗുരു, ദൈവം ലൈനില്‍ തന്നെ. ഒരു ഗുരുവും അവര്‍ പറഞ്ഞ് തരുന്നത് അപ്പാടെ വിഴുങ്ങിക്കൊള്ളണം എന്ന് എന്നോട് പറയാത്തതുകൊണ്ടും സംശയമുണ്ടെങ്കില്‍ ചോദിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നതുകൊണ്ടും ഗുരുമുഖത്തുനിന്നല്ലാതെ പഠിച്ച പല കാര്യങ്ങളും അത്ര ശരിയായി പഠിക്കാന്‍ പറ്റാത്തതുകൊണ്ടും ഗുരുമുഖത്തുനിന്നല്ലാതെ പഠിച്ചുവെന്ന് കരുതിയ പല കാര്യങ്ങളും അവസാനം ഗുരു തന്നെ ശരിയായ രീതിയില്‍ തിരുത്തിത്തന്നതുകാരണവും പഠിക്കാനും റഫര്‍ ചെയ്യാനും എല്ലാവിധ സംഗതികളുമുണ്ടെങ്കിലും ഗുരുവുമായുള്ള ചര്‍ച്ചകള്‍ പല സംശയങ്ങളും തീര്ത്തുതരുന്നതുകൊണ്ടും ഗുരുമുഖത്ത് നിന്ന് പഠിച്ചതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് ചമ്മലൊന്നുമില്ല. ചമ്മള് എന്നിട്ടും ഞാനൊന്നും പഠിക്കുന്നില്ലല്ലോ എന്നതില്‍ മാത്രം-അതിന്റെ കുഴപ്പം എന്റേത് മാത്രവും.
സ്വന്തം നിലയില്‍ പഠിക്കണോ ഗുരുമുഖത്തുനിന്ന് പഠിക്കണോ എന്ന് എന്നോടാരെങ്കിലും ചോദിച്ചാല്‍ ആദ്യം തന്നെ വായിക്ക്, മനസ്സിലാക്കാന്‍ ശ്രമിക്ക്, എന്നിട്ട് മനസ്സിലായി എന്ന് കരുതിയാലും മനസ്സിലായില്ലെങ്കിലും ഗുരുവുമായി ചര്‍ച്ച ചെയ്യ് എന്നേ ഞാന്‍ പറയൂ. കാരണം നമ്മള് ശരിയാണ് എന്ന് വിചാരിക്കുന്ന പല കാര്യവും ചിലപ്പോള്‍ നമ്മള് മനസ്സിലാക്കിയ രീതിയിലാവില്ല. അങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ ഗുരുവിന്റെ പ്രാധ്യാന്യം ഞാന്‍ ശരിക്കും മനസ്സിലാക്കുന്നു. ഗുരുവില്‍ ഒരു ഏകാധിപതിയെ ഞാന്‍ കാണുന്നുമില്ല. എല്ലാവര്ക്കും എല്ലാം അറിയാം എന്നും തോന്നുന്നില്ല. എന്നെക്കാളും പതിന്മടങ്ങ് അറിവുള്ള ആള് തന്നെ ഗുരു.
എല്ലാം എല്ലാവര്ക്കും സ്വന്തം നിലയില്‍ തന്നെ മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല, എന്റെ അനുഭവത്തില്‍.
വേണ്ടത് ഗുരുവിനും ശിഷ്യനുമുണ്ടാവേണ്ട തുറന്ന മനോഭാവമാണ് എന്നാണ് എന്റെ അഭിപ്രായം. ഗുരുവിനെക്കാളും അറിയാം ശിഷ്യനെന്ന ഭാവവും ശിഷ്യന് മനസ്സിലാക്കിയത് തന്നെ ശരി എന്ന ഭാവവുമാണെങ്കില് പിന്നെ ഗുരുമുഖത്ത് പോയിട്ട് വലിയ കാര്യം കാണില്ല. ശിഷ്യന് പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയും ഗുരുവിന് അറിയാന്‍ വയ്യാത്തതാണെങ്കില്‍ ശിഷ്യനോടൊപ്പം ചേര്‍ന്ന് അതിനുത്തരം കാണാനുള്ള അന്വേഷണ മനോഭാവവും ഗുരുവിനും വേണം.
വ്യാഖ്യാനിക്കേണ്ടവ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കുക തന്നെ വേണം എന്നുമാണ് എന്റെ അഭിപ്രായം-അത് ശ്ലോകമായാലും ശാസ്ത്രമായാലും. ശ്ലോകങ്ങളൊക്കെ സ്വന്തം നിലയില്‍ വായിച്ച് സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാം; ആധുനികശാസ്ത്രം പഠിക്കാന്‍ മാത്രം ഗുരുവിനെ സമീപിച്ചാല്‍ മതി എന്നതിനോടും യോജിപ്പില്ല. എന്ത് കാര്യത്തിലും നമ്മളെക്കാള്‍ അറിവുള്ളവരില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് എന്റെ പൂര്‍ണ്ണ പിന്തുണ-ശാസ്ത്രമായാലും ശ്ലോകമായാലും.
ഒരു ശ്ലോകം വായിച്ചിട്ട്, നമ്മുടെ പല നിലപാടുകളുമായി പൊരുത്തപ്പെടണമെങ്കില്‍ അതിന്റെ അര്‍ത്ഥം ഇങ്ങിനെ വന്നാലെ ശരിയാവൂ എന്ന് ആദ്യം തീരുമാനിച്ച്, എന്നാല്‍ പിന്നെ അതിങ്ങിനെ വ്യാഖ്യാനിച്ചാലേ അതിങ്ങിനെയാവൂ എന്നും തീരുമാനിച്ച്, അത് അങ്ങിനെതന്നെ വ്യാഖ്യാനിക്കുകയും അതല്ലാതെയുള്ള വ്യാഖ്യാനങ്ങളെയെല്ലാം തള്ളിക്കളയുകയും ചെയ്യുന്നതിനോട് യോജിക്കുന്നില്ല. എല്ലാവര്ക്കും അവരുടേതായ ന്യായങ്ങള്‍ അവരവരുടെ വ്യാഖ്യാനങ്ങളിലുള്ളപ്പോള് എന്ത് മാനദണ്ഡത്തിലാണ് ഒന്ന് ശരിയും ബാക്കിയെല്ലാം തെറ്റെന്നും പറയുന്നത്?
ഈ അദ്ധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും മുന്നില്‍ ഒന്നുകൂടി തരിച്ച് നിന്നുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു 🙂
kaaliyambi | 27-Dec-06 at 11:43 pm | Permalink
ഉമേശേട്ടാ
തത്വം അസി തന്നെ അല്ലേ:)
യാത്രാമൊഴി | 28-Dec-06 at 1:14 am | Permalink
അണ്ണാ, നിങ്ങളെ രണ്ട് പേരെയും നമിച്ചിരിക്കുന്നു!
ശ്ലോകം എഴുതിയ അണ്ണനെ അവിടെ ചെന്ന് നമസ്കരിക്കണം എന്ന് കരുതിയതാണ്. പക്ഷെ എന്തു ചെയ്യാം, ഗുരുമുഖത്ത് നിന്നോ, ഗുരുവായില്‍ നിന്നോ സംസ്കൃതം പഠിക്കാത്തതു കൊണ്ട്, അതിന്റെ ക്ഷ, ണ്ണ, മ്മ, ഞ്ഞ, ഒന്നും നുമ്മക്ക് ഒരു പിടിയുമില്ല. അപ്പോഴാണ് അണ്ണന്റെ ഈ ഗംഭീരവ്യാഖ്യാനം വരുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ എല്ലാം ക്രിസ്റ്റല്‍ പരുവം.
പക്ഷെ, അണ്ണന് എല്ലാം കൂടി അക്കമിട്ട് എഴുതിയത് കണ്ടപ്പോള്‍, 108-പേരുകളില്‍ 95 എണ്ണവും “ആയ” യില്‍ അവസാനിക്കുന്നത് കൊണ്ട്, ഇത് ഏതോ ആയയ്ക്കു വേണ്ടി ഉണ്ടക്കിയ സ്തുതിയല്ലേ എന്ന് ശങ്ക.
വക്കാരി എന്താ പറഞ്ഞതെന്ന് ഒരു പിടിയും കിട്ടുന്നില്ല. ഉമേഷ് അണ്ണാ, അതു കൂടി ഒന്ന് വ്യാഖ്യാനിച്ചു കിട്ടിയിരുന്നെങ്കില്‍…, സമയം കിട്ടുമ്പോള്‍ മതി കേട്ടാ.
Umesh::ഉമേഷ് | 28-Dec-06 at 2:08 am | Permalink
കാളിയമ്പി,
“തത്ത്വമസി” എഴുതാനുദ്ദേശിച്ചതു തന്നെയാണു്. എഴുതി വന്നപ്പോള്‍ വിട്ടുപോയി. നാളെ അതും ചേര്‍ക്കാം. “കര്‍മ്മണ്യേവാധികാരസ്തേ…” തുടങ്ങിയ മറ്റു ചിലതും ചേര്ക്കാനുണ്ടു്.
വക്കാരീ,
ഗുരുമുഖത്തു നിന്നുള്ള വിദ്യ മോശമാണെന്നു് ഞാന്‍ എവിടെപ്പറഞ്ഞു? (പറഞ്ഞാല്‍ എന്റെ ഗുരുനാഥന്മാരോടു ചെയ്യുന്ന നന്ദികേടാവും.) ഗുരുമുഖത്തുനിന്നുള്ളതു മാത്രമേ വിദ്യയാകൂ എന്നതിനെയാണു ഞാന്‍ എതിര്‍ത്തതു്. വിക്കിപീഡിയയെയും ആറു വയസ്സുള്ള കുട്ടിയെയും നിരക്ഷരനെയും ഗുരുവായി കൂട്ടുമോ? എന്നാല്‍ അതിനോടു യോജിക്കാം. പക്ഷേ അപ്പോള്‍ “വിദ്യ നല്കുന്ന എന്തും ഗുരുവാണു്” എന്നു പറയേണ്ടി വരും. അപ്പോള്‍ “ഗുരുമുഖത്തു നിന്നുള്ള വിദ്യ” എന്നതു് അര്ത്ഥമില്ലായ്മയാകും.
ഗുരുവില്‍ നിന്നു മാത്രമല്ല വിദ്യ എന്നു പ്രാചീനാചാര്യന്മാരും പറഞ്ഞിട്ടുണ്ടു്. ഇതു കാണുക.
ശിഷ്യന് പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയും ഗുരുവിന് അറിയാന്‍ വയ്യാത്തതാണെങ്കില്‍ ശിഷ്യനോടൊപ്പം ചേര്‍ന്ന് അതിനുത്തരം കാണാനുള്ള അന്വേഷണ മനോഭാവവും ഗുരുവിനും വേണം.
യോജിക്കുന്നു. പക്ഷേ, ഞാന്‍ കണ്ടിട്ടുള്ള പല ഗുരുക്കന്മാര്ക്കും ഈ ഗുണമില്ല. സ്വാമി ദയാനന്ദസരസ്വതിയുടെ വാക്കുകള്‍ വായിച്ചിട്ടുണ്ടോ? വേദങ്ങളില്‍ പറയുന്നതു് അപ്പാടെ ശരിയാണു് എന്നും ഗുരുവിനെ ചോദ്യം ചെയ്യരുതു് എന്നും പറയുന്ന ഭാഗം?
ദൈവം, രാജാവു്, ഗുരു എന്ന ഫാസിസ്റ്റ് ത്രിത്വമാണു് വളരെക്കാലം ലോകത്തെ നയിച്ചിരുന്നതു്. ആദ്യത്തേതു് മതത്തെയും മറ്റു രണ്ടും ജാതിയെയും നിലനിര്‍ത്താന്‍ ആവശ്യമായിരുന്നു താനും.
പൈതൃകത്തെ മഹത്ത്വവത്കരിക്കാന്‍ വേണ്ടി ചെയ്യപ്പെട്ടിട്ടൂള്ള മറ്റു പല കസര്‍ത്തുകളെയും പറ്റി ഞാന്‍ ഇവിടെ പറഞ്ഞിട്ടുണ്ടു്. അവ മനസ്സിലാക്കാന്‍ വരികള്‍ക്കിടയിലൂടെ വായിക്കണം എന്നു തോന്നുന്നില്ല.
യാത്രാമൊഴീ,
പുരുഷനെ കുറിക്കുന്ന നാമങ്ങള്‍ മിക്കതും അകാരാന്തമാണു്. അതിന്റെ ചതുര്‍ത്ഥീവിഭക്തി (രാമായ = രാമനു്) “ആയ” എന്നാണു് അവസാനിക്കുന്നതു്. അകാരാന്തമല്ലാത്തവയ്ക്കു് വേറേ അവസാനമുണ്ടാവും. അതാണു് ആയയുടെ അതിപ്രസരം.
വക്കാരി പറഞ്ഞതു് എനിക്കും പിടി കിട്ടിയില്ല. അതുകൊണ്ടു് ദാ, ഞാന്‍ മുകളില്‍ ചോദിച്ചിട്ടുണ്ടു്.
wakaari | 28-Dec-06 at 2:44 am | Permalink
ഉമേഷ്ജീ, വിദ്യ നല്കുന്നതെന്തും ഗുരുവാണ് എന്ന് പറയേണ്ടി വരുന്നത് പൂര്‍ണ്ണമായും തെറ്റാണോ? നിരക്ഷരനില്‍ നിന്നും, അല്ലെങ്കില്‍ കുട്ടികളില്‍ നിന്നും ഒന്നും പഠിക്കാന്‍ സാധിക്കില്ലേ (അതൊക്കെ ഉദാഹരണങ്ങളായി പറഞ്ഞതാണെന്ന് ഞാന്‍ എന്റെ രീതിയില്‍ മനസ്സിലാക്കി-എങ്കിലും)
ഗുരുവില്‍നിന്ന് മാത്രമേ വിദ്യ പാടുള്ളൂ എന്ന് ഞാനും പറഞ്ഞിട്ടില്ല എന്ന് തോന്നുന്നു.
പിന്നെ സംസ്കൃതം എന്ന ഭാഷയെയല്ല, പുരാതന ശ്ലോകങ്ങളെ മനസ്സിലാക്കുന്നതിനെയാണ് ഞാന്‍ ഉദ്ദേശിച്ചത്. അതെല്ലാം (അല്ലെങ്കില്‍ അതില്‍ ചിലതെങ്കിലും) ഗുരുമുഖത്തുനിന്നല്ലാതെ സ്വന്തം നിലയില്‍ തന്നെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ പറ്റുമോ എന്നുള്ള സംശയം (വായിച്ചിട്ട് അങ്ങ് മനസ്സിലാക്കുന്നതിനെയല്ല-എന്റെ ഈ കമന്റിനു പോലും വേണ്ടിവന്നു വ്യാഖ്യാനം).
പണിക്കര്‍ മാഷ് എവിടെയോ ഇക്കാര്യം സൂചിപ്പിച്ചിരുന്നു എന്ന് തോന്നുന്നു-ശരിക്കോര്‍ക്കുന്നില്ല.
ഞാന്‍ സ്വന്തം നിലയില്‍ ഉമേഷ്ജിയുടെ പോസ്റ്റ് വായിച്ച് സ്വന്തം നിലയില്‍ മനസ്സിലാക്കിയപ്പോള്‍ എനിക്ക് മനസ്സിലായതിനെപ്പറ്റി ഞാന്‍ സ്വന്തം നിലയില്‍ എഴുതിയതല്ലേ. ഞാന്‍ പറഞ്ഞതൊക്കെ എന്നില്‍ നിന്നല്ലാതെയും മനസ്സിലാക്കാന്‍ ശ്രമിക്കൂ എന്നേ എനിക്ക് പറയാനുള്ളൂ- 🙂
Su | 28-Dec-06 at 3:35 am | Permalink
“അവരെ “ജി” എന്ന പ്രത്യയം ചേര്‍ത്തു വിളിക്കുന്നു. കൃഷ്ണജി, ക്രിസ്തുജി, ബുദ്ധജി, മുഹമ്മദ്ജി, ന്യൂട്ടണ്‍ജി, ഡാര്‍വിന്‍ജി തുടങ്ങിയവര്‍ മാര്‍ക്സിസമതത്തിലെ ആചാര്യന്മാരാണു്.”
അവരെപ്പോലെയുള്ള ഒരു “ജി” ആണ് ഉമേഷ്ജി.
ഉമേഷ്ജീ, അടക്കയും വെറ്റിലയും, കൊക്കൊക്കോളയും ദക്ഷിണയായി എവിടെ വെക്കണം? 🙂
qw_er_ty
തഥാഗതന് | 28-Dec-06 at 4:17 am | Permalink
ഉമേഷ്ജി
വിദ്യ പൂര്‍ണ്ണമായും ഗുരുമുഖത്തു നിന്നു തന്നെ അഭ്യസിയ്ക്കണം എന്ന് പറയുന്നത് ശരിയാണോ?( താങ്കള്‍ അങ്ങനെ പറഞ്ഞു എന്നല്ല,അങ്ങനെ ഒരുപാടുപേര് പറയുന്നത് കേട്ടിട്ടുണ്ട്)
വിദ്യ അഭ്യസിക്കുന്നത്
കാല്‍ഭാഗം ഗുരുമുഖത്തു നിന്നും
കാല്‍ഭാഗം ജീവിയ്ക്കുന്ന പ്രകൃതിയില്‍ നിന്നും
കാല്‍ഭാഗം ചുറ്റുമുള്ള സഹജീവികളില്‍ നിന്നും
കാല്‍ഭാഗം തന്നെത്താനും
ആവണമെന്ന്, ഇന്നലെ ഏഷ്യാനെറ്റില്‍ സ്വാമി അയ്യപ്പന് സീരിയലില്‍ മണികണ്ഠ കുമാരന് പറയുന്നത് കണ്ടു. അതിനു ഒരു ശ്ലോകവും ഉദ്ധരിച്ചു.(ശ്ലോകം ഒര്മ്മയില് നില്ക്കുന്നില്ല).ഇക്കാര്യത്തില്‍ താങ്കളുടെ അഭിപ്രായം അറിഞ്ഞാല്‍ നന്നായിരുന്നു
തഥഗതന്‍ | 28-Dec-06 at 4:35 am | Permalink
ക്ഷമിയ്ക്കണം
ലിങ്ക് ഇപ്പോഴാണ് കണ്ടത്
നളന് | 28-Dec-06 at 4:40 am | Permalink
ഗുരുമുഖത്തുനിന്നും പഠിക്കാത്തതു കോണ്ടാണെന്നു ചിലയിടങ്ങളില്‍ പരാമര്‍ശിച്ചു കണ്ടിട്ടുള്ളപ്പോഴൊക്കെ പറയണമെന്നു തോന്നിയതാണു, ഉമേഷ് അണ്ണനതു ഭംഗിയായി പറഞ്ഞു.
ഏതായാലും ഗുരുമുഖത്തുനിന്നും പഠിക്കുന്നതിനേക്കാള്‍ സ്വന്തം പ്രയത്നം കൊണ്ടു പഠിക്കുന്നതാണു നല്ലത് എന്നാണെനിക്കു തോന്നിയിട്ടുള്ളത്. “ഗുരുമുഖത്തുനിന്നും പഠിക്കാത്തതു കോണ്ടാണു” എന്നുള്ള അപഹാസ്യങ്ങളിലെ ജാഡനിറഞ്ഞ അല്പത്തരങ്ങള് അവഗണിച്ചു പോന്നതാണു.
അറിവ് ജ്ഞാനം തുടങ്ങിയവയൊക്കെ ഉണ്ടെന്നുള്ള തോന്നലുകളും വാദങ്ങളെക്കാള്‍ വലിയ വിവരക്കേടില്ല. ബ്രാഹ്മണിസത്തിന്റെ പാപ്പരത്തം കിടക്കുന്നതീ വിവരക്കേടിലാണു.
സംസ്കൃതം പഠിച്ചാല്‍ ഇതുപോലെ അല്പന്മാരുമായിപ്പോകുമെന്നൊരു തെറ്റിദ്ധാരണ വച്ചു പുലര്‍ത്തിയിരുന്നു. ഉമേഷ് അണ്ണന്റെ ഈ ബ്ലോഗ് കണ്ടതിനു ശേഷം അതു മാറികിട്ടി.
അനുഭവത്തേക്കാള്‍ വലിയ ഗുരുവൊന്നുമില്ല.
കുറുമാന് | 28-Dec-06 at 5:18 am | Permalink
ഉമേഷ്ജീ, എന്നെ കൊല്ല്. സംസ്കൃതത്തില്‍ അപാര വിവരമായതിനാല്‍, രാജേഷ് വര്‍മ്മ എഴുതിയത് വായിച്ചിട്ട് മൌനം വിഡ്ഡിക്കലങ്കാരം എന്നത് പോലെ ഇരുന്നു.
ഇന്നിത് വായിച്ച് തലയറഞ്ഞ് ചിരിച്ചു, ചിന്തിച്ചു, പിന്നേം ചിരിച്ചു, പിന്നേം ചിന്തിച്ചു. പിന്നെ രണ്ടും കല്‍പ്പിച്ച് പ്രിന്റ് ഔട്ട് എടുത്തു. രാജേഷിന്റെ ഒറിജനലും, താങ്കളുടെ തര്ജമ്മയും. ന്യൂ ഇയര്‍ ഈവിന് സഭയില്‍ അവതരിപ്പിച്ച് കയ്യടി നേടാന്‍ ഇത്രയും ഇതിലും നല്ലത് എവിടെ കിട്ടും?
ഗുരുമുഖത്തു നിന്ന് പഠിക്കണ്ടാ എന്നല്ല, അനുഭവം ഗുരു എന്നാണെന്റെ പ്രണാമം!
ദേവരാഗം | 28-Dec-06 at 5:29 am | Permalink
രാജേഷ് വര്‍മ്മ എഴുതിയ സംഭവത്തിന്റെ പെര്‍ഫെക്ഷനോട് കട്ടക്ക് കട്ട നില്ക്കുന്നു ഗുരുക്കളുടെ വ്യാഖ്യാനവും. എല്ലാം കണ്ട് നമിച്ച് കുത്തിയിരിക്കുന്നു. ഒരു മാതിരിപ്പെട്ട ഒരാള്‍ക്കും ഇങ്ങനെ ഒന്നു “കെട്ടാന്‍” പറ്റില്ല എന്നത് മൂന്നര തരം.
പക്ഷേ ഈ മനോഹരമായ മുത്തുമണികള്‍ കെട്ടിയിരിക്കുന്ന നൂല് എനിക്കു മനസ്സിലായില്ല. ഫോറമെഴുതിയിരുന്ന കാലത്ത് ഇടത് അല്ലെങ്കില്‍ വിമതയുള്ളവരെയെല്ലാം “ഈ എം എസ് ഭഗവാന്റെ ഭക്തര്‍” എന്ന് ചിലര്‍ പരിഹസിച്ചു വിളിച്ചു പോന്നിരുന്നു. അതിനാല്‍ എനിക്കു മനസ്സിലായ വര്‍മ്മ അങ്ങനെ ഒരാളല്ലെങ്കിലും ഈ കൃതിയുടെ തലക്കെട്ട് കണ്ട മാത്രയില്‍ ഒരു മുന്‍വിധിയോടെ ഇതിനെ സമീപിച്ച് ആദ്യം കുറേ നേരം ഞാന്‍ ആവശ്യമില്ലാത്ത കണ്ഫ്യൂ അടിച്ചോ എന്നും സംശയം.
സിനിമാ നിര്‍മ്മാതാവും മറ്റുമായ ആര് കെ സരസനായ ഒരു വ്യവസായിയാണ്. സങ്കീര്‍ണ്ണമായ ഒരു പ്രശ്നം കണ്ടാല്‍ അതിനെ ലളിതവല്‍ക്കരിച്ച് ഒരു കെട്ടുകഥയുണ്ടാക്കി ഫേസറ്റഡ് അനാലിസിസ് (വക്കാരി കളിയാക്കല്ലേ, ഇം മ മ ഡിക്ഷണറി കയ്യിലില്ല, ഞാന്‍ ആപ്പീസിലാ) നടത്തുന്നതില്‍ പ്രഗത്ഭനാണ് പുള്ളി.
കഴിഞ്ഞ ലീവില്‍ നാട്ടില്‍ പോയ വഴി മൂപ്പരോടൊപ്പം കുറച്ച് സമയം ചിലവിട്ടു. ഭയങ്കര താടി ഒരെണ്ണം അണ്ഡകടാഹമായ ഒരു കാര്യം പറഞ്ഞപ്പോ “ഇതാണോ താന്‍ പറഞ്ഞു വരുന്നത്?” എന്ന ചോദ്യത്തോടെ ആര് കെ ഒരു സിമ്പ്ലിഫൈഡ്
കെട്ടു കഥ പറഞ്ഞു.
“കുറേ വര്‍ഷം മുന്നേ ഉത്തര്‍ പ്രദേശില്‍ ഒരു വലിയ തത്വ ചിന്തകന്‍ ജനിച്ചു. അദ്ദേഹം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍, അതിന്റെ പേരിലുള്ള തിന്മകള് എന്നിവയ്ക്കെതിരേ ജനങ്ങളോട് സംസാരിച്ച് തെരുവുകളിലൂടെ നടന്നു.
പൊട്ടന്മാരായ ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല, ഇങ്ങേര് എന്തോ വലിയ മനുഷ്യനാണെന്നു മാത്രം മനസ്സിലായി. ഒരു മനുഷ്യന് മുന്നോട്ട് ചെന്നു തൊഴുതു. “സ്വാമീ ഞാന്‍ ഒരു ധനികന് ആകാന്‍ അനുഗ്രഹിക്കണം”
ആചാര്യനു ഭയങ്കര സങ്കടവും ദേഷ്യവും വന്നു. ഇത്രയും കാലം പറഞ്ഞതൊക്കെ പൊട്ടന്റെ മുന്നില്‍ ചെന്ന് ശംഖൂതിയത് പോലെ ആയല്ലോ! അയാള്‍ വന്നവന്റെ മുഖത്ത് ഒരൊറ്റ തുപ്പ് “ഭൂ പോടാ!”
അപ്പോഴല്ലേ ഗ്രാമീണര്‍ക്ക് ആചാര്യന് എന്തെന്നു മനസ്സിലായത്. “ഓടിവാടാ, തുപ്പി അനുഗ്രഹിക്കുന്ന ഒരു സ്വാമി വന്നിരിക്കുന്നു” തൊഴു കയ്യോടെ ജനം ആയിരക്കണക്കിനു കൂടി. ആചാര്യന് അഞ്ചാറു തുപ്പു കൂടെ തുപ്പി, അപ്പോഴേക്ക് ജന്മം പാഴായ വിഷമത്തില്‍ സ്ട്രോക്ക് വന്ന് മരിച്ചും പോയി. ആളുകള്‍ തുപ്പുസ്വാമി ഭൂസമാധിയായ മണ്ണില്‍ ഒരു ആശ്രമവും കെട്ടി അദ്ദേഹത്തെ ആരാധിച്ചു പോരുന്നു.”
ആര് കെ പറഞ്ഞ ഈ തമാശക്കഥയും വര്‍മ്മയുടെ നൂറിനുപുറത്തെട്ടും തമ്മില്‍ ഒരു പാരലല്‍ ഉണ്ടോ? ഇല്ലെങ്കില്‍ എനിക്കു സംഭവം ഇനിയും മനസ്സിലായില്ല.
സിദ്ധാര്ത്ഥന് | 28-Dec-06 at 5:53 am | Permalink
ഉഗ്രന്‍!!
മൊഴിക്കു സേം പിഞ്ച്. അവിടെ ചെന്നപ്പോള്‍ എനിക്കും ഒന്നും മനസ്സിലായില്ലായിരുന്നു.
ഇവിടെ ആമുഖം തന്നെ കലക്കി. ശാസ്ത്രങ്ങള്‍ നശിക്കുകയും വ്യാഖ്യാനങ്ങള്‍ നിലനില്ക്കുകയും ചെയ്യുമെന്നതിനും ഒരുദാഹരണമാകുമോ ഇതു്;)
ദേവരാഗം | 28-Dec-06 at 5:59 am | Permalink
ഗുരുവെന്ന പദം വളരെ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് “ഗുരുമുഖത്തുനിന്നും ഗുരുമുഖിയില്‍ പഠിക്കണം ” എന്നൊക്കെ ഓരോരുയ്ത്തര് കാച്ചുന്നത്. ഒരാള്‍ പഠിപ്പിച്ചാല്‍ മാത്രമേ ഒരുത്തന് പഠിക്കുമെങ്കില്‍ അറിവെങ്ങനെ പുരോഗമിക്കും? പുതിയതെങ്ങനെ ഉണ്ടാകും?
ഇന്റര്‍നെറ്റില്‍ യോഗയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ മിക്കവരും അറിയുന്ന “യോഗാനി” എന്നൊരു അജ്ഞാതനായ സായ്പ്പാചാര്യന് ഉണ്ട്. അദ്ദേഹത്തിന്റെ ഈമെയില്‍ സിഗ്നേച്ചര്‍ – guru is in you എന്നാണ്. ഇതെന്താ സംഭവമെന്ന് ചോദിച്ചയാളിനു വന്ന മറുപടി ഇങ്ങനെ (ഒര്മ്മയില് നിന്ന്, പദങ്ങള്‍ മാറിയിട്ടുണ്ടാവാം)
all your life, you may find a teacher or somebody else who can give knowledge you need. many other times you manufacture the knowledge you need. Also you disseminate the knowledge you acquired and invented. There is this control mechanism in you that can attract teachers and others, repel those teachers who arent needed and dispatch those that are worthy of sharing and destroy those which arent. this device is your guru. to put it neat and clean “guru is in you”
ഇതേ ആശയം ഗുരുസാഗരം എന്ന നോവലില്‍ വിജയനും ഗുരു എന്ന സിനിമയില്‍ രാജീവും മറ്റു രണ്ടു തരത്തില്‍ പറഞ്ഞിട്ടുണ്ട്, ഇരുവരും കരുണാകര ഗുരുവിന്റെ ആശ്രമത്തില്‍
കേട്ട ഒരു കഥയുടെ അടിസ്ഥാനത്തില്‍ ചെയ്ത വര്‍ക്കുകള്‍ ആണ് അവ എന്നു പറഞ്ഞിട്ടുണ്ട്.
ദേവരാഗം | 28-Dec-06 at 6:04 am | Permalink
Correction:(
all your life, you may find teachers or others who can give knowledge you need. many other times you manufacture the knowledge you need. Also you disseminate the knowledge you acquired and invented. There is this control mechanism in you that can attract worthy teachers and others, repel those teachers who arent needed and dispatch those types of knowledge that are worthy of sharing and destroy those which arent. this device is your guru. to put it neat and clean “guru is in you”
കുമാര്‍ | 28-Dec-06 at 6:47 am | Permalink
108 പൂവിട്ട് നമിച്ചു. ആധികാരികമായി ഒരു അഭിപ്രായം പറയാനുള്ള വെവരം ഇല്ല.
109 ഓം ഉമേഷായ ഗുരുവേ നമഃ
കൃഷ് | krish | 28-Dec-06 at 7:50 am | Permalink
അപാരം തന്നെ.
വായിച്ച് വായിച്ച് അമ്പരന്നുപോയി.
ഓം ഗുരവേ നമഃ
ഓം ബ്ലോഗാസ്ഥാന പണ്ഡിത നമഃ
കൃഷ് | krish
Rajesh R Varma | 28-Dec-06 at 9:02 am | Permalink
ഉമേഷേ,
മലയാളത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം അങ്ങു ചെയ്തിരിക്കുന്നു. ധന്യോഹം.
ഭക്തജനങ്ങളേ,
ഈ സത്കാര്യത്തിനുവേണ്ടി ഇവിടെ തടിച്ചുകൂടിയ നിങ്ങള്‍ക്കേവര്‍ക്കും ഇവന്റെ നമസ്കാരം.
കൈ കഴുകല്‍: പൊതു സഭകളില്‍ ഇത് അവതരിപ്പിക്കുന്നതില്‍ നിന്നുണ്ടാകുന്ന ദേഹാപായത്തിന് സ്തോത്രകാരന് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കില്ല. വ്യാഖ്യാതാവിന്റെ കാര്യം അറിഞ്ഞുകൂടാ.
ദേവാ,
ആര്. കെ., തുപ്പല്സ്വാമി, യോഗാനി – ഒറ്റയടിയ്ക്ക് മൂന്നു ഗുരുക്കന്മാരെയാണല്ലോ എനിക്കു വരിക്കേണ്ടിവന്നത്. യോഗാനിയുടേതിനു സമാനമായ ആശയത്തില്‍ ചുറ്റിനടപ്പാണു ഞാനും കുറെക്കാലമായി. ‘ശിഷ്യ(ന്) തയ്യാറാകുമ്പോള്‍ ഗുരു പ്രത്യക്ഷപ്പെടുന്നു’ എന്ന് ധ്യാനബുദ്ധമതക്കാരുടെ ഒരു സൂക്തമുണ്ടത്രെ. അതിശയങ്ങള്‍ക്കു കണ്ണുകൊതിച്ചിരുന്ന കാലത്ത് സര്‍വജ്ഞനായ ഒരു തേജഃപുഞ്ജത്തിന്റെ വരവായിട്ടായി അതിനെ കാണാനായിരുന്നു താത്പര്യം. എന്നാല്‍, ഇപ്പോള്‍ ‘തയ്യാറാകല്‍’ എന്ന വിശേഷണത്തിലാണ് മനസ്സു പറന്നുചെന്നിരിക്കുന്നത്. മനസ്സു തയ്യാറായിക്കഴിയുമ്പോള്‍ സൂര്യനും വേശ്യയും തേനീച്ചയുമൊക്കെ ഗുരുക്കന്മാരായി മാറുന്നു. നന്ദി.
chithrakaran | 28-Dec-06 at 9:09 am | Permalink
പ്രിയ ഉമേഷ്ജി,
നല്ല ആക്ഷേപഹാസ്യം.
അപാരമായ ക്ഷമയും ഒരു മലമറിക്കാനുള്ള സിദ്ധിയും, സങ്കീര്‍ണതകളെ ലളിതമായി ക്രോഡീകരിക്കാനുള്ള വിശാലമായ ഒര്മശക്ത്തിയുമുള്ള തങ്കള്‍ ബൂലൊകത്തുനിന്നും പുറത്തു കടന്നിരുന്നെങ്കില്‍ അത് മലയാളിക്ക് അഭിമാനകരമായ സൃഷ്ടികള്‍ ലഭിക്കാന്‍ കാരണമായേനെ.
ഇതൊരു ആഗ്രഹപ്രകടനം മാത്രമാണ് .
ക്ഷമിക്കുമല്ലോ.
vishnuprasadwayanad | 29-Dec-06 at 3:04 am | Permalink
പല തവണ കമന്റിടാന്‍ നോക്കിയതാണ്.പറ്റിയില്ല.ഒരുപരീക്ഷണം.
vishnuprasadwayanad | 29-Dec-06 at 3:07 am | Permalink
ഉമേഷേട്ടാ,ഈ പോസ്റ്റിന്റെ തുടക്കത്തില്‍ ചില പരിചിത
ശ്ലോകങ്ങള്‍ക്ക് നല്കിയ മര്‍ക്സിസ്റ്റ് ഭാഷ്യം ഇഷ്ടമായി.പ്രതിഭയക്ക് മുന്നില്‍ പ്രണാമം.
സന്തോഷ് | 29-Dec-06 at 3:27 am | Permalink
വായിച്ച്, ചിരിച്ച്, ചിന്തിച്ച് അന്തം വിട്ടിരിക്കുന്നു.
ശ്രീജിത്ത് കെ | 29-Dec-06 at 8:16 am | Permalink
ഭീകരപോസ്റ്റിതുകൃതഃ ഉമേഷ്ജി നമഹ:
ഹൊ. നര്‍മ്മം അതുല്യം. മനോഹരം. കലക്കന്‍ സാധനം. സംസ്കൃതം വലിയ പാടു തന്നെ മനസ്സിലാക്കാന്‍. ബാക്കി എല്ലാം ഒന്നൊന്നര. പോസ്റ്റ് ക്രമപ്പെടുത്തിയിരിക്കുന്ന രീതിയും അത്യുഗ്രന്‍. സമ്മതിച്ചിരിക്കുന്നു.
മിടുക്കന് | 29-Dec-06 at 8:23 am | Permalink
ഇന്നേക്ക് കാക്കതൊള്ളായിരത്തി 33-)ം നാള്‍ക്കുള്ളില്‍, ഈ പൊസ്റ്റ് ഇവിടുന്ന് നീക്കം ചെയ്ത്, കവി രാജേഷ് വര്‍മ്മ എന്ന മഹാന് എഴുതുന്ന ബുഷ് സ്തൊത്രങ്ങള്ക്ക് വ്യാഖ്യാനം എഴുതുകയൊ.. ഇനി അതിനുള്ളില്‍ ടി കവി ഭഗവാന്റെ കാരുണ്യത്താല്‍ തട്ടി പോയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനു പകരം, താങ്കള്‍ ജഗദ്ദീശ്വരന്‍ ശ്രീ ശ്രീ ശ്രീ ബുഷിന്റെ അഷ്ടോത്തരം തയ്യാറാക്കണമെന്നും ഇതിനാല്‍ അറിയിക്കുന്നു.. അല്ലാത്ത പക്ഷം അറിയാലോ..????
രാജ് | 29-Dec-06 at 4:40 pm | Permalink
അയ്യയ്യോ ഉമേഷ്ജി അപാര തെരക്കിലാണെന്നാ ഞാന്‍ കരുതിയിരുന്നേ, അണിയറയില്‍ ഗുണ്ടു നിര്മ്മാണമായിരുന്നല്ല്ലേ. രാജേഷുമേഷാദികളെ (രാജേഷിനേയും അദ്ദേഹത്തിന്റെ ആടിനേയും എന്നല്ല ഉദ്ദേശിച്ചതു്) കാണാന്‍ അമേരിക്ക വരെ വരണമല്ലോ എന്നതാണു സങ്കടം. വ്യാഖ്യാനം അസ്സലായിണ്ടു മാഷേ.
Adithyan | 29-Dec-06 at 5:33 pm | Permalink
രാജേഷുമേഷാദികളെ
ഹേയ്… ഞാന്‍ ഇല്ല ആ കൂടെ… ഞാന്‍ വെറും വഴിപോക്കന്… ഇങ്ങനെ ഒക്കെ എഴുതണോന്ന് ആഗ്രഹം ഉണ്ട്. ആഗ്രഹം മാത്രം പോരല്ലാ..
Adithyan | 29-Dec-06 at 5:33 pm | Permalink
മോളില് ഒന്നു രണ്ട് 😉 വിട്ടു പോയിട്ടുണ്ട്. ആവശ്യം പോലെ ചേര്‍ത്ത് ഉപയോഗിക്കുക.
പച്ചാളം | 29-Dec-06 at 6:35 pm | Permalink
ഞാന്‍ മിഴുങസ്യാ എന്ന അവസ്ഥയിലേക്ക് പ്രവേശിച്ചിരിക്കുന്നൂ…
Manoj | 29-Dec-06 at 11:44 pm | Permalink
ithu~ aTipoLiyaaNallO! kr^thiyum vyaakhyaanavum kalakki! 🙂
kaNTathil valiya santhOsham! (ippOL pazhayapOle bLOgukaL vaayikkaanonnum samayavum saukaryavum kiTTaaRilla.)
ബെന്നി::Benny | 30-Dec-06 at 10:50 am | Permalink
ഹായ് ഹായ് എന്തായിത് കഥ!! കാളയിറച്ചി കൊണ്ട് സാമ്പാറുണ്ടാക്കാനും പറ്റുമെന്നോ?
Umesh::ഉമേഷ് | 30-Dec-06 at 7:50 pm | Permalink
ധൃതിയില്‍ തട്ടിക്കൂട്ടിയ ആദ്യവ്യാഖ്യാനത്തില് വിട്ടുപോയ ചില കാര്യങ്ങള്‍ കൂടി ചേര്‍ത്തു വ്യാഖ്യാനം വിപുലീകരിച്ചിരിക്കുന്നു. ആദ്യം വായിച്ചു് ഇഷ്ടപ്പെട്ടവര്‍ ഒന്നു കൂടി വായിക്കുക. പ്രിന്റെടുത്തവര് ഒന്നു കൂടി എടുക്കുക.
കുറുമാനു വേണ്ടി ന്യൂ ഇയറിനു മുമ്പു തന്നെ തയ്യാറാക്കിയതു്. ഇതു് അവതരിപ്പിച്ചു കിട്ടുന്നതിന്റെ പകുതി ഞാന്‍ ദുബായിയ്ക്കു വരുമ്പോള്‍ തരണം എന്നപേക്ഷ.
devaragam | 01-Jan-07 at 9:55 pm | Permalink
ങേ?
ഗുരുവെന്നാ ദുബായിക്ക്? ജനുവരി 18ഉം ഫെബ്രുവരി 28നും ഇടയിലാണെങ്കില്‍… അറിയാമല്ലോ, ശിഷ്യശാപം ഏഴുജന്മം കൊണ്ടും തീരില്ല.
wakaari | 02-Jan-07 at 10:03 pm | Permalink
രാജേഷ് വര്‍മ്മ വളരെ ലളിതമായ രീതിയില്‍ എഴുതിയ സംസ്കൃത ശ്ലോകം വഴി അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ അവസാനം അവിടെത്തന്നെ ഉമേഷ്ജി ഗുരുവിന്റെ രൂപത്തില്‍ വന്ന് വ്യാഖ്യാനിക്കേണ്ടി വന്നു.
അതിനും പുറമെ അതിനെ വ്യാഖ്യാനിച്ച് ഈ പോസ്റ്റുമെഴുതി.
എന്നിട്ടും എന്താണ് രാജേഷ് വര്‍മ്മ ഉദ്ദേശിച്ചതെന്ന് പിന്നെയും ഉമേഷ്ജി പറഞ്ഞ് കൊടുക്കേണ്ടി വരുന്നു.
ഇത് തന്നെയല്ലേ പല സംസ്കൃത ശ്ലോകങ്ങളുടെയും ഗതി-എഴുതിയ പടി വായിച്ച് പദാനുപദ തര്‍ജ്ജമ നടത്തിയാല്‍ ഇ.എം.എസിനെ ദൈവമാക്കി, ആരാധിച്ചു എന്നൊക്കെ കരുതുന്ന രീതിയിലുള്ളവ?
അവ ശരിക്കും എന്താണെന്ന് വിശദീകരിക്കുകയല്ലേ വ്യാഖ്യാനം വഴി ഗുരു ചെയ്യുന്നത്? ഇവിടെ ഉമേഷ്ജി ചെയ്യുന്നതുപോലെ.
അവിടെ ഗുരു വേണോ വേണ്ടയോ എന്നുള്ളത് തര്‍ക്കം. അതൊക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതാണെങ്കിലും സ്വന്തം നിലയില്‍ മനസ്സിലാക്കിയെടുക്കാവുന്നതേ ഉള്ളൂ. പക്ഷേ, ഇവിടെ എന്തായാലും ഉമേഷ്ജി വേണം, എല്ലാവര്ക്കും തന്നെ അറിയാവുന്ന ഇ.എം.എസ്സിനെപ്പോലുള്ള ഒരാളെപ്പറ്റിയുള്ള ശ്ലോകമാണെങ്കിലും.
അതിഷ്ടപ്പെട്ടു 🙂
Umesh::ഉമേഷ് | 03-Jan-07 at 3:17 am | Permalink
വക്കാരീ,
ഗുരു, വ്യാഖ്യാനം എന്നിവയെപ്പറ്റി മറ്റൊരു പോസ്റ്റ് എഴുതിവരുന്നതുകൊണ്ടു് ഇവിടെ കമന്റിടണ്ടാ എന്നു കരുതിയിരിക്കുകയായിരുന്നു. ഏതായാലും ചുരുക്കത്തില്‍ വക്കാരി ചോദിച്ചതിനു ഞാന്‍ മറുപടി പറഞ്ഞേക്കാം.
ഒന്നാമതായി, ഗുരുമുഖത്തു നിന്നു കിട്ടുന്ന ജ്ഞാനം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തീര്‍ച്ചയായും അതു മഹത്താണു്. “ഗുരുമുഖത്തു നിന്നു കിട്ടുന്നതു മാത്രമേ ജ്ഞാനമാകൂ” എന്നതിനോടാണു് എനിക്കു് എതിര്‍പ്പു്. അതുപോലെ ഈ കാലത്തെ പല ഗുരുക്കന്മാരെയും എനിക്കു വലിയ ബഹുമാനവുമില്ല.
അതുപോലെ, വ്യാഖ്യാനങ്ങള്‍ മോശമാണെന്ന അഭിപ്രായവും ഇല്ല. അറിയാന്‍ വയ്യാത്ത കാര്യങ്ങള്‍ വ്യാഖ്യാനത്തിലൂടെയാണല്ലോ നാം മനസ്സിലാക്കുന്നതു്. പക്ഷേ, ചില മുന്‍വിധികളും ലക്ഷ്യങ്ങളും വെച്ചുകൊണ്ടു് വളച്ചൊടിച്ചു വ്യാഖ്യാനിക്കുന്നതിനെപ്പറ്റിയാണു ഞാന്പറഞ്ഞതു്. “മാ” എന്ന വാക്കിനു “മാര്‍ക്സിസം” അന്ന അര്‍ത്ഥം കൊടുക്കുക വഴി പ്രസിദ്ധങ്ങളായ വാക്യങ്ങള്‍ക്കു തെറ്റായ അര്‍ത്ഥങ്ങള്‍ കൊടുക്കുന്ന ഒരുദാഹരണം കിട്ടിയപ്പോള്‍ അതു കൊടുക്കുകയും ചെയ്തു. ഇത്തരം വളച്ചൊടിക്കലുകള്‍ പല സ്ഥലങ്ങളിലും കണ്ടിട്ടുണ്ടു്. അതുകൊണ്ടാണു് അങ്ങനെ എഴുതിയതു്.
രാജേഷ് വര്‍മ്മയുടെ പദ്യങ്ങള്‍ക്കു വ്യാഖ്യാനം എഴുതാന്‍ വിചാരിച്ചതു സംസ്കൃതം അറിയാത്തവര്‍ക്കു വേണ്ടിയാണു്. പക്ഷേ, ആ ലക്ഷ്യം വിട്ടു് അതു വേറേ ഒരു സാധനമായി. അതു രാജേഷിന്റെ കൃതിയെ മനസ്സിലാക്കാനുള്ള വ്യാഖ്യാനമല്ല. അതു മൂലം കൂടുതല്‍ അതു മനസ്സിലാവുകയുമില്ല.
wakaari | 03-Jan-07 at 12:50 pm | Permalink
ഗുരുമുഖത്തുനിന്ന് കിട്ടുന്നതു മാത്രമേ ജ്ഞാനമാകൂ എന്നത് “ഭാരതീയ ഗണിതം ഉമേഷ്ജിയില്നിന്ന് മാത്രമേ പഠിക്കാവൂ” എന്നാരെങ്കിലും പറയുന്ന രീതിയിലാണെങ്കില്‍ അതിനെ തീര്‍ച്ചയായും എതിര്‍ക്കാം. പക്ഷേ പണിക്കര്‍ മാഷ് പറഞ്ഞതുപോലെ ബുദ്ധിമാന്മാര്ക്ക് ലോകം തന്നെയാണ് ഗുരു എന്ന അര്‍ത്ഥത്തിലാണ് ഗുരു എന്ന പദം ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ അതിനെ എത്രമാത്രം എതിര്‍ക്കാം?
സ്വയം പ്രഖ്യാപിത ഗുരുക്കളെ വിമര്ശിക്കുന്നതിനോട് യോജിക്കുന്നു-അവര്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നതെങ്കില്‍. ഇതിനെപ്പറ്റിയൊക്കെ പറയാന്‍ ഇയാള്‍ മതി, ആരും വേറേ ആരുടെയും അടുത്ത് ഇതിനെപ്പറ്റിയൊക്കെ പഠിക്കാന്‍ പോകണ്ട, വേറേ ആള്‍ക്കാരൊക്കെ ഇതിനെപ്പറ്റി പറയാന്‍ തുടങ്ങിയാല്‍ അത് പ്രശ്നമാവും എന്ന രീതിയിലുള്ള പ്രചരണവും പ്രശ്നം തന്നെ.
ഞാന്‍ മുകളിലത്തെ കമന്റില്‍ പ്രധാനമായും രാജേഷ് വര്‍മ്മയുടെ പോസ്റ്റില്‍ ഉമേഷ്ജി കൊടുത്ത കമന്റാണ് ഉദ്ദേശിച്ചത്-ഉമേഷ്ജിയുടെ ഈ പോസ്റ്റല്ല. ഉമേഷ്ജിയുടെ ആ കമന്റ് (വ്യാഖ്യാനം) വന്നതിനുശേഷമാണ് എനിക്കെങ്കിലും എന്താണ് രാജേഷ് വര്‍മ്മ ഉദ്ദേശിച്ചതെന്ന് മനസ്സിലായത്. ഉമേഷ്ജിയുടെ കമന്റിനു മുന്‍പ് കമന്റിട്ട ചിലരെങ്കിലും രാജേഷ് വര്‍മ്മ ഇ.എം.എസ്സിനെ പരിഹസിച്ചു എന്നൊക്കെയുള്ള രീതിയിലാണല്ലോ രാജേഷ് വര്‍മ്മയുടെ പോസ്റ്റിനെ (ശ്ലോകത്തെ) വിലയിരുത്തിയത്. അതിനെയാണ് ഞാന്‍ പരാമര്‍ശിച്ചത്.
മുന്‍വിധികള്‍ പ്രശ്നം തന്നെ. മുന്‍വിധികളില്ലാത്ത വ്യാഖ്യാനങ്ങള്‍ തന്നെ വേണം. പക്ഷേ മുന്‍വിധികള്‍ എത്രമാത്രം ഒഴിവാക്കാന്‍ പറ്റുമെന്നതാണ് പ്രശ്നം. രാജേഷ് വര്‍മ്മയുടെ ശ്ലോകങ്ങള്‍ തന്നെ, അദ്ദേഹം എഴുതി എന്ന മുന്‍വിധി അവിടെ അതിനെ വിശദീകരിച്ച് കമന്റിട്ടപ്പോള്‍ ഉമേഷ്ജിയെ സ്വാധീച്ചില്ലേ. ആ ശ്ലോകം ഞാനാണ് എഴുതിയിരുന്നതെങ്കില്‍ (നാടോടിക്കാറ്റിലെ ശ്രീനിവാസന്റെ ഡയലോഗ് ചുമ്മാ ചെവിയില്‍ മൂളുന്നു), ഉമേഷ്ജി ആ ഒരു ആത്മവിശ്വാസത്തോടെ അതേ രീതിയില്‍ അവിടെ അതിന് വിശദീകരണം കൊടുക്കുമായിരുന്നോ?
വളച്ചൊടിക്കല്‍ ആരോപണം ആപേക്ഷികം ആണെന്ന് തോന്നുന്നു. നമുക്കിഷ്ടപ്പെടാത്ത, അല്ലെങ്കില്‍ നമ്മള് ആഗ്രഹിക്കാത്ത, അതുമല്ലെങ്കില്‍ നമ്മള് ഇതുവരെ കേട്ടതില്‍ നിന്നും വ്യത്യസ്തമായ (അത് തെറ്റാണെങ്കില്‍ തന്നെയും-ശരി/തെറ്റ് പിന്നെയും ആപേക്ഷികം) ഒരു വ്യാഖ്യാനം കേട്ടാല്‍ നമ്മള് അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിച്ചു എന്ന് ആരോപിക്കും-ബ്ലോഗില്‍ തന്നെ കാണുന്നുണ്ടല്ലോ ധാരാളം ഉദാഹരണങ്ങള്‍. ഏതാണ് വളച്ചൊടിക്കല്‍ എന്ന് ടെസ്റ്റ് ചെയ്യാനുള്ള എന്തെങ്കിലും സ്റ്റാന്‍ഡാര്‍ഡ് ഇല്ലാത്തിടത്തോളം കാലം ഏത് (സംസ്കൃത ശ്ലോക) വ്യാഖ്യാനവും വളച്ചൊടിക്കല്‍ ആരോപണത്തില്‍ നിന്നും മുക്തമാവില്ല എന്ന് തോന്നുന്നു.
നളന് | 04-Jan-07 at 3:21 am | Permalink
ബുദ്ധിമാന്മാര്ക്ക് ലോകം തന്നെയാണ് ഗുരു എന്ന അര്‍ത്ഥത്തിലാണ് ഗുരു എന്ന പദം ഉപയോഗിച്ചിരിക്കുന്നതെങ്കില്‍ അതിനെ എത്രമാത്രം എതിര്‍ക്കാം?
അങ്ങനെ പറയുകയാണെങ്കില്‍ “ഗുരുമുഖം” എന്നു പ്രത്യേകിച്ചു പറയുന്നതിനു പ്രസക്തിയില്ലല്ലോ, അതെല്ലായിടത്തും ഉള്ളതല്ലേ.
വക്കാരി പറഞ്ഞപോലെ വ്യാഖ്യാനിച്ചു നേരെയാക്കുന്നതിനു പിന്നിലും മുന്വിധിതന്നെയാണുള്ളതെന്നു തോന്നുന്നു.
wakaari | 04-Jan-07 at 10:28 pm | Permalink
അങ്ങിനെയാണെങ്കില്‍ അനുഭവം ഗുരു എന്ന് പറയുന്നതിലും കാര്യമില്ലല്ലോ. അനുഭവം എന്ന് പറയുന്നത് “മുഖ”മുള്ള ഒരു “ഗുരു”വല്ലല്ലോ.
പണിക്കര്‍ മാഷ് ഒരു വിശദീകരണം തന്നിട്ടുണ്ട് ഇവിടെ.
നളന് | 05-Jan-07 at 4:09 am | Permalink
ആ ലിങ്കിലോട്ടു പോയില്ല , സമയക്കുറവുകോണ്ടാ, സമയമുള്ളപ്പോള്‍ വന്നു നോക്കാം. (തുറക്കുന്നുമില്ല)
‘മുഖ‘മുള്ള ഗുരു നിര്ബന്ധമില്ലന്നല്ലേ ഞാനും പറഞ്ഞത്. മുഖമുള്ളതും ഇല്ലാത്തതുമെല്ലാം ഗുരുവാണെങ്കില്‍ മുഖത്തിനു പ്രത്യേകിച്ചു പ്രസക്തിയില്ല എന്നല്ലേ, ഗുരു വേണ്ടന്നല്ലല്ലോ. (അനുഭവത്തിനു മുഖമുണ്ടോ എന്നു വേറെ വിഷയം), ഗുരുമുഖം ഈ ലോകത്തുതന്നെയുള്ള സാധനമല്ലേ? അതോ വല്ല സാങ്കല്പവുമാണോ ?. മുഖമില്ലാത്തിടത്തുനിന്നും ഒന്നും പഠിക്കാന്‍ പറ്റില്ലെന്നാണോ അവിടെ പറഞ്ഞേക്കുന്നതും ( അനുഭവം ഗുരുവല്ലന്ന്), അങ്ങനെയാണെങ്കില്‍ അങ്ങോട്ടു വന്നു സമയം കളയുന്നില്ല.
ഏതായാലും ‘ഗുരുമുഖം‘ വിട്ട് ലോകം(അനുഭവം) തന്നെ ഗുരു എന്ന കാഴ്ചപ്പാടിലേക്കുള്ള് മാറ്റം സ്വാഗതം ചെയ്യുന്നു. ഗുരുമുഖം രക്ഷിക്കാനാണെങ്കിലും.
Umesh::ഉമേഷ് | 05-Jan-07 at 4:34 am | Permalink
ഇതെന്താ നളന് വക്കാരിക്കു പഠിക്കുന്നോ? 🙂 എനിക്കൊരക്ഷരം മനസ്സിലായില്ല.
വക്കാരീ,
“അനുഭവമാണു യഥാര്‍ത്ഥ ഗുരു” എന്നു പറയുന്നതില്‍ നിന്നു്, അനുഭവവും ഗുരുവും വ്യത്യസ്തമാണെന്നു വ്യക്തമല്ലേ? “എന്റെ അമ്മയെ കെട്ടി എന്നെ ഉണ്ടാക്കിയവനാണു് യഥാര്‍ത്ഥ അച്ഛന്” എന്നു് ആരും പറയില്ലല്ലോ. “ഭയത്തില്‍ നിന്നു രക്ഷിക്കുന്നവനാണു യഥാര്‍ത്ഥ അച്ഛന്” എന്നോ “നല്ലതു പറഞ്ഞു തന്നു വളര്ത്തുന്നവനാണു യഥാര്‍ത്ഥ അച്ഛന്” എന്നോ അല്ലേ പറയൂ? നിര്‍വ്വചനത്തില്‍ നിന്നു വ്യത്യസ്തമായ അര്‍ത്ഥം വരുമ്പോഴല്ലേ നാം ഇങ്ങനെ ആലങ്കാരികമായി എടുത്തു പറയുന്നതു്?
എഴുത്തച്ഛന് പറയുന്ന ഒരുദാഹരണം കേള്‍ക്കൂ. രാവണന് വിഭീഷണനെപ്പറ്റി പറയുന്നതു്:
ശത്രുക്കളല്ല ശത്രുക്കളാകുന്നതു്
മിത്രഭാവത്തോടരികേ വസിക്കുന്ന
ശത്രുക്കള്‍ ശത്രുക്കളാമെന്നറിഞ്ഞാലും.
യഥാര്‍ത്ഥ ശത്രുക്കള്‍ മിത്രഭാവം നടിക്കുന്ന പാരകളാണെന്നര്ത്ഥം.
വക്കാരി തരാനുദ്ദേശിച്ച ലിങ്ക് ഇതാണു്. അതിന്റെ ഒരു കമന്റില്‍ “പോയി ഗുരുമുഖത്തുനിന്നും പഠിക്കൂ” എന്നു് പണിക്കര്‍ മാഷ് സാന്ദര്‍ഭികമായി പറഞ്ഞതാണെന്നും അതു സാമാന്യമായ അര്‍ത്ഥത്തില്‍ എടുക്കരുതെന്നും ഗുരുമുഖത്തു നിന്നല്ലാതെ വിദ്യ ലഭിക്കില്ലെന്നു് അദ്ദേഹം ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയതോടെ ഞാന്‍ ഈ വാദം നിര്‍ത്തി. ആ അഭിപ്രായത്തോടു് എനിക്കു വിയോജിപ്പില്ല.
പുള്ളി | 05-Jan-07 at 6:14 am | Permalink
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ.
ശ്രീമദീയെമ്മസ് അഷ്ടോത്തരനാമസ്തോത്രം മുടങ്ങാതെ ഒരാഴ്ച്ച പാരായണം ചെയ്യാന്‍ സാധിച്ച ഈ ഭക്തനു ഉടനടി കാര്യപ്രാപ്തിയുണ്ടായി. മാത്രമല്ല സ്വപ്നദര്ശ്ശനത്തില് വന്ന ഒരു ചുവന്ന ചൈതന്യം ഇതു മുടങ്ങാതെ പാരായണം ചെയ്യുന്ന ആദ്യത്തെ 108 ഭക്തര്‍ക്ക് വിപ്ളവകരമായ ആഗ്രഹഹസിദ്ധിയുണ്ടാകുമെന്ന് ഈ എളിയവനെ അറിയിക്കുകയും ചെയ്തു.
ഓ.ടോ: ഇതുപോലുള്ള രചനകള്‍ പരമ്പരാഗത മാധ്യമങ്ങളില്‍ വരിക എന്നത് ഏതാണ്ട് അസാധ്യം. ഇപ്പോഴൊക്കെയല്ലേ ബ്ലോഗിന്റെ വിലയറിയുന്നത്… ഈ രചനയെ അരാഷ്ട്രീയ വാദമായോ (സമാന്തരമായി ചന്ത്രക്കാരന്റെ ബ്ളോഗില്‍ നടക്കുന്ന ചര്‍ച്ച ) ലളിതവത്ക്കരിച്ചില്ലാതാക്കുന്ന തന്ത്രമായോ ബന്ധപ്പെടുത്തി കാണാതെ നാമങ്ങളുടേയും വ്യാഖ്യാനത്തിന്റേയും സാരസ്യം മാത്രം ഒന്നാസ്വദിയ്ക്കൂ…
indiaheritage | 05-Jan-07 at 1:52 pm | Permalink
എന്റെ വിശദീകരണം കേട്ട ശേഷം
ഉമേഷ് വാദം നിര്‍ത്തി എന്നു പറഞ്ഞപ്പോള്‍ ഒരു സംശയം,- അപ്പോള്‍ എന്റെ ഒരു പ്രസ്താവനയെ ചൊല്ലിയായിരുന്നുവോ ഈ കണ്ട കോലാഹലമൊക്കെ?
“ഗ്രന്ഥം മൂന്നു പകര്ത്തുന്പോള് മുഹൂര്‍ത്തം മൂത്രമായ് വരും”
എന്നു കേട്ടിട്ടുണ്ട്.
ഞാന്‍ എഴുതിയ വരികള്‍ ഇതാണ്- പാരഗ്രാഫ് തിരിച്ച് രണ്ടാമത് ഇട്ടത് – ഒറിജിനല്‍ അതിനു മുന്‍പിലത്തേതിന്റെ മുമ്പില്‍ ഉണ്ട്
http://www.blogger.com/comment.g?blogID=33738742&postID=115772391805307619
Quoting the blog once again
(തുടര്‍ച്ച—) ആശാനേ ഞാന്‍ ഇന്നലെ പെരിങ്ങോടണ്റ്റെ ബ്ളോഗില്‍ പോയി നോക്കി. അവിടെയുണ്ടല്ലൊ കൃത്യമ്മയിട്ടെഴുതിയിരിക്കുന്നു- പരാശരസ്മൃതിയില്‍ പറഞ്ഞത്
എന്താണ് മാഷേ ഇത്ര വലിയ കാര്യം അതില്‍
ആശാനേ അതേ ബ്രാഹ്മണന് ഏത്ര നീചകര്‍മ്മം ചെയ്താലും ദോഷമില്ല എന്നൊക്കെ ബാക്കി ആശാനും അറിയാവുന്നതല്ലേ
എന്നാല്‍ മാഷേ കര്‍മ്മം നീചമായാല്‍ അവന് അപ്പോള്‍ മുതല്‍ ബ്രാഹ്മണനല്ല. ഈ സംശയമൊക്കെ വരുന്നത് സ്മൃതി പ്രമാണമായി എടുക്കുന്നതുകൊണ്ടാണ്. സ്മൃതി പ്രമാണമായി അംഗീകരിച്ചിട്ടില്ല. ശ്രുതിയാണ് പ്രമാണം. ശ്രുതി എന്നാല്‍ വേദം. പഞ്ചമവേദമായ ഇതിഹാസപുരാണങ്ങളും ഇതില്‍ പെടും. എന്നാല്‍ അധികം പ്രശസ്തമല്ലാത്ത പുരാണങ്ങളിലും കൃത്രിമങ്ങള്‍ കാണുന്നുണ്ട്. മഹാഭാരതവും ,രാമായണവും പണ്ടുള്ളവര്‍ക്ക് ഏകദേശം കാണാപ്പാഠമായിരുന്നതുകൊണ്ട് അവയില്‍ ഈ പണി നടന്നിട്ടില്ല എന്നു പറയാം. വേദത്തിണ്റ്റെ കാതലായ ഉപനിഷത്തുകളാണ് യഥാര്‍ഥ സത്യം.
അപ്പോള്‍ ആശാന് പറഞ്ഞുവരുന്നത് ആ ബ്ളോഗില്‍ കണ്ടതുപോലെ ബ്രാഹ്മണന് ക്ഷത്രിയനില്‍ ജനിച്ച, മറ്റേ ജാതിയില്‍ ജനിച്ച ഇങ്ങനെയൊക്കെ വിവിധ ജാതി സങ്കരവും വര്‍ണ്ണസംകരവും ഒക്കെ തെറ്റാണെന്നാണോ?
എണ്റ്റെ മാഷേ അതെല്ലാം ശുദ്ധഭോഷ്ക്കാണ്. എല്ലം പില്ക്കാലത്ത് സ്വന്തം താല്പര്യസംരക്ഷണത്തിനുവേണ്ടി ഓരോരുത്തര് എഴുതിച്ചേര്‍ത്തതാണ്
ആശാന് മാത്രം അങ്ങിനെ അങ്ങു പറഞ്ഞാല്‍ മതിയൊ? തെളിവു വല്ലതും ഉണ്ടോ? ചുമ്മാ മനുഷ്യനു ജോലിയുണ്ടാക്കാന്‍ തുടങ്ങിയിരിക്കുവാ. അതോ ഇനി ആശാന് വല്ലതും അടിച്ചിട്ടിരിക്കുവാണോ? ഇങ്ങനെ പോഴത്തം പറയാന്‍?
മാഷേ തെളിവു വേണോ? ഛാന്ദോഗ്യോപനിഷത്ത് എന്നു കേട്ടിട്ടുണ്ടോ? അതില്‍ ഒരു കഥയുണ്ട്- ജാബാല എന്ന സ്ത്രീയുടെയും സത്യകാമന് എന്ന അവരുടെ മകണ്റ്റേയും.
ആഹാ ആശാനേ കേട്ടിട്ടൂണ്ട്. നമ്മുടെ വെട്ടം മാണി എഴുതിയിട്ടുണ്ട് puraaNIc encyclopedia യില്‍. ചെറുപ്പത്തില്‍ കല്ല്യാണം കഴുിച്ചു ഭര്‍ത്താവു മരിച്ചതും അതു കൊണ്ട് ഗോത്രം അറിയില്ല എന്നും മറ്റും ഗുരുവിനോടു പറയാന്‍ മകനോടു പറഞ്ഞ കഥ.
മാഷേ ഒന്നു നിര്‍ത്തുമോ? ഇങ്ങനെയാണ് സ്മൃതിയുണ്ടാകുന്നത് എന്നു വേണമെങ്കില്‍ പറയാം. മാഷൊരു കാര്യം ചെയ്യ്. സംസ്കൃതം അറിയാവുന്ന ആരുടെയെങ്കിലും അടുത്തു ചെന്ന് ആ ചാന്ദോഗ്യത്തിലേ വാചകത്തിണ്റ്റെ അര്‍ത്ഥം എന്താണെന്ന് പഠിക്ക്- എന്തിനാണ് അതിന് വെട്ടം മാണിയുടെ പിറകേ പോകുന്നത്. അതു കഴിഞ്ഞിട്ടും ബ്രഹ്മണത്വം ജനനം കൊണ്ടാണ് കിട്ടൂന്നത് എന്നു തോന്നുന്നെങ്കില്‍– ബാക്കി പിന്നെ പറയാം
posted by indiaheritage at 6:52 AM on Sep 08 2006
ഇതിലെവിടെയാണ് “ഗുരുമുഖത്തു നിന്നു പഠിക്കുന്ന വിദ്യക്കേ ഫലമുള്ളു” എന്നോ “ഗുരുമുഖത്തു നിന്നേ വിദ്യ അഭ്യസിക്കാവൂ ” എന്നോ ദേവരാഗം പറഞ്ഞതുപോലെ (തമാശയായിരിക്കും- “ഗുരുമുഖിയില്‍ പഠിക്കണം ” എന്നോ ഒക്കെ എന്നു ഒന്നു കാണിച്ചു തന്നാല്‍ ഉപകാരമായിരുന്നു.
ചാന്ദോഗ്യ ഉപനിഷത്തിന്റെ വ്യാഖ്യാനം ശങ്കരാചാര്യരുടെത് ലഭ്യമാണ് , അഥവാ ഞാന്‍ ഈ സൂചിപ്പിച്ച കഥ, ഭഗവത് ഗീത ശ്രീശങ്കരന്റെ വ്യാഖ്യാനം english commentary (by V.Panoli) യോടു കൂടി ലഭ്യമാണ് അതിലുണ്ട്, അതും വെട്ടം മാണിയുടെ വിശദീകരണവും വായിച്ചു നോക്കുക.
പിന്നെ കുതിര കയറാന്‍ ഒരു ഇടം കിട്ടിയ സന്തോഷമായിരുന്നു എങ്കില്‍ കൊള്ളാം നടക്കട്ടെ.
devaragam | 05-Jan-07 at 8:04 pm | Permalink
ശ്രുതിയും സ്മൃതിയും പറയുന്നത് വലിയ തിട്ടമില്ല. ഒന്നാലോചിച്ചു നോക്കി ഞാന്‍, മുഖമുള്ളൊരു ഗുരു വേണോ വേണ്ടേ?
ചില കാര്യങ്ങളില്‍ വേണം. ഞാന്‍ എത്ര വായിച്ചാലും മെഡിക്കല്‍ കോളെജില്‍ നാലഞ്ചു കൊല്ലം ഗുരുമുഖങ്ങളില്‍ നിന്നും ചിലതു പഠിച്ചാലേ ഡോക്റ്ററാകാവൂ. എത്ര തലപുകഞ്ഞ് നിരീക്ഷിച്ചാലും വിമാനമോടിക്കാന്‍ പഠിക്കുന്നതിനു മുന്നേ ഇന്സ്റ്റ്രക്റ്ററോടൊത്ത് പത്തിരുപത് ഗ്രൌണ്ട് ക്ലാസ്സും പത്തുമുപ്പത് ട്രെയിനിംഗ് ഹവറും ചിലവിട്ടേ ലൈസന്‍സ് എടുക്കാവൂ ഇല്ലേല് കട്ട പൊഹ വേഗം കാണും. അരവിന്നന്‍ കുട്ടിക്ക് ഒരു ബ്ലാക്ക് ബെല്‍റ്റ് വേണേല്‍ സെന്സായിക്കു ഫീസു കൊടുക്കണം, ബുക്ക് നോക്കിയിട്ട് കാര്യമില്ല. നിരീക്ഷിച്ചും പരീക്ഷിച്ചും പറ്റില്ല.
ചില കാര്യങ്ങള്‍ വായിച്ചറിയാം. ഒരു ബ്ലോഗ് തുടങ്ങുമ്പോള്‍ ബ്ലോഗറിന്റെയും വരമൊഴിയുടെയും എഫ് ഏ ക്യൂ ഞാന്‍ വായിച്ചു പഠിച്ചു. അതിനിനി ഗൂഗിളിന്റെ ആപ്പീസിലും സിബുവിന്റെ ആപ്പീസിലും (രണ്ടും ഇപ്പോ ഒന്നല്ലേ?) പോകേണ്ട കാര്യമില്ല. ഗുരുമുഖിയില്‍ വായിച്ചു പഠിക്കാം.
പഠിപ്പിക്കപ്പെട്ട കാര്യത്തിനും അപ്പുറം ചിലത് പഠിക്കണം. ഇല്ലെങ്കില്‍ ലോകത്ത് അറിവ് പുരോഗമിക്കില്ല. ഗോവസൂരി പ്രയോഗം കണ്ടുപിടിച്ച ജെന്നര്‍ ആരുടെയും അടുത്തു പോയി അതു പഠിച്ചതല്ല, തനിയേ മനസ്സിലാക്കി.
ഇനി ചിലത് അനുഭവം കൊണ്ട് പഠിക്കും. ചിലത് നാട്ടുകാര്‍ കൂടി നമ്മെ പഠിപ്പിക്കും, ചിലത്
ചെയ്തു ചെയ്ത് പഠിക്കും.
wakaari | 05-Jan-07 at 9:12 pm | Permalink
ഞാന്‍ ഉമേഷ്ജിയുടെ വരികള്‍ക്കിടയിലൂടെ വായിച്ചു.
“ആ അഭിപ്രായത്തോട് എനിക്ക് വിയോജിപ്പില്ല” എന്നാണ് ഉമേഷ്ജി പറഞ്ഞിരിക്കുന്നത്. ആ അഭിപ്രായത്തോട് യോജിപ്പാണ് എന്നല്ല. രണ്ടും ഒന്നു തന്നെയെങ്കിലും യോജിക്കുന്നതും വിയോജിപ്പ് എന്ന വാക്കില്ക്കൂടിയാകുമ്പോള് മനഃശാസ്ത്രപരമായി …(നല്ലപോലെ വിരട്ടിയിട്ട് നന്നായൊന്ന് തല്ലിക്കോ) :).
പണിക്കര്‍ മാഷിന്റെ പ്രസ്താവനയെ ചൊല്ലിയാണോ ഉമേഷ്ജി ഗുരുമുഖത്തിനെപ്പറ്റി ആവര്‍ത്തിച്ച് പറഞ്ഞതെന്നറിയില്ല. സ്വാമി ദയാനന്ദ സരസ്വതിയും മറ്റും അങ്ങിനെ പറഞ്ഞിട്ടുണ്ട് എന്ന് ഉമേഷ്ജി നേരത്തെ പറഞ്ഞിരുന്നു (അതും ഇനി ആഴങ്ങളില്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ വ്യാഖ്യാനം മാറുമോ എന്നറിയില്ല).
jyothirmayi | 06-Jan-07 at 6:42 pm | Permalink
രാജേഷ്വര്മ്മ എഴുതിയതിലോ അദ്ദേഹത്തിന്റെ (ആ പോസ്റ്റിലെ)കമന്റുകളിലോ നര്‍മ്മമോ ആക്ഷേപമോ പരിഹാസമോ ഒന്നും ഇല്ല. ഭക്തിയും ബഹുമാനവും മാത്രമേ ഉള്ളൂ.
അഷ്ടോത്തരശതം- എന്ന രാജേഷിന്റെ കൃതിയെ ഇങ്ങനെ വ്യാഖ്യാനിയ്ക്കാനുള്ള ഉമേഷ്ജീയുടെ ധൈര്യം അപാരം. (അദ്ദേഹത്തിന് കവിയെ കൂടുതല്‍ അറിയാം, കൂട്ടുകാരാണവര്‍ എന്നതു ശരിതന്നെ, എങ്കിലും കവിയെ കണക്കിലെടുക്കാതെ എന്തേ കവി പറഞ്ഞ വാക്കുകളെ മാത്രമായി വ്യാഖ്യാനിയ്ക്കാതിരുന്നത്?
ഉമേഷ്ജിയ്ക്ക് ചിലരെ പരിഹസിയ്ക്കണം, എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എഴുതിയുണ്ടാക്കിയതല്ലേ, ഈ വ്യാഖ്യാനം എന്നു ഞാന്‍ ന്യായമായും സംശയിക്കുന്നു. നര്‍മ്മം-ആക്ഷേപഹാസ്യം- എന്നു തലക്കെട്ടുകൊടുത്താല്‍ എല്ലാം ലഘുവായി എന്നാണോ?
ഈ.എം.എസ് എന്ന അതിമാനുഷനെ അത്യധികം ബഹുമാനിയ്ക്കുന്ന കവി, ആ ബഹുമാനം സ്തുതിയിലൂടെ പ്രകടിപ്പിക്കുന്നു. മരിച്ചുകഴിഞ്ഞവ്യക്തിയെ പൂജിയ്ക്കുന്നതെന്തിന്? എന്ന ചോദ്യങ്ങളൊക്കെ ഇവിടെ അപ്രസക്തമാവുന്നു. ഫോട്ടോയെ പൂജിക്കാമോ? പൂജ എന്നതു സവര്‍ണ്ണന്റെ കോപ്രായമല്ലേ? (കവിയുടെ പേരിലെ സവര്ണ്ണവാലും ചിലരെ ചൊടിപ്പിച്ചുവോ, ആവോ.) എന്ന ചോദ്യങ്ങളൊക്കെ മനസ്സിലേയ്ക്കു വരുന്നുണ്ടെങ്കിലും, കൃതിയിലുടനീളം കവിയുടെ ഭക്തിയും ആരാധ്യവ്യക്തിയോടുള്ള ബഹുമാനവും മാത്രമേ കാണാനാകുകയുള്ളൂ.
വളച്ചൊടിച്ചുവ്യാഖ്യാനിച്ച് അതുല്യാജി എന്നിവരുടെ രോഷം ശമിപ്പിയ്ക്കാനായിരുന്നോ ഉദ്ദേശ്യം?
രാജേഷ്ജീയുടെ ബുദ്ധികൂര്‍മ്മത, യുക്തിഭദ്രത, ചിന്താഗാംഭീര്യം, വേറിട്ടകാഴ്ച്ചപ്പാട് എന്നിവയെപ്പറ്റി എന്നേക്കാള്‍ അറിയാവുന്ന താങ്കള്‍ അതുകൂടിക്കണക്കിലെടുത്തായിരിയ്ക്കണം ഇതു വ്യാഖ്യാനിച്ചത്. പക്ഷേ, രാജേഷ്ജീ എ-ഴു-തി-യ-വരികളില്‍ പരിഹാസമോ ആക്ഷേപമോ ഒട്ടും ഇല്ല എന്ന് ഉറപ്പിച്ചുപറയാനെനിയ്ക്ക് രണ്ടാമതൊന്നാലോചിയ്ക്കേണ്ട.
അതോ താങ്കളും സമ്മതിയ്ക്കുന്നുവോ, എഴുതിയ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും മാത്രമല്ല അവയുടെ അര്‍ഥം, എന്ന്? ഈയൊരു ചെറിയ രചനയ്ക്കുതന്നെ, കവി വ്യക്തമായിക്കാണിച്ച ഭക്തിയും ബഹുമാനവുമല്ല, പ്രധാനവിഷയം, മറിച്ച് ആക്ഷേപഹാസ്യമാണ്, എന്നു പറയാമെങ്കില്‍, ഗഹനങ്ങളായ പലകൃതികളേയും സമീപിയ്ക്കുമ്പോള്‍, അടിസ്ഥാനപരമായകാര്യങ്ങള് മുതല്‍ ക്രമമായിപ്പഠിച്ച്, അതുവരേയുള്ള കാര്യങ്ങള്‍ കൂടി മനസ്സിരുത്തിവേണം വ്യാഖ്യാനിയ്ക്കാന്‍ എന്നെങ്കിലും അംഗീകരിയ്ക്കണം. ഗീതയിലേയോ മനീഷാപഞ്ചകത്തിലേയോ ഒരു ശ്ലോകം എടുത്ത് അതിലെ ഓരോവാക്കിനും പരിമിതമായ അര്‍ഥം കൊടുത്ത് വ്യാഖ്യാനിയ്ക്കുന്നതിനെ എങിനെ അതേപടി അംഗീകരിയ്ക്കുന്നു? അഥവാ, ഈ വിഷയത്തില്‍ ആധികാരികമായി പറയാന്‍ കഴിവുള്ളവര്‍ പറയുന്നതിനെ ‘വ്യാഖ്യാനിച്ചുശരിപ്പെടുത്തല്’ എന്നു പരിഹസിയ്ക്കുന്നതെന്തേ?
മുന്നറിയിപ്പ്: സംസ്കൃതമോ ഗീതയോ ഉമേഷ്ജീയേക്കാള് കൂടുതല്‍ എനിയ്ക്കറിയാം എന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയൊരു സൂചന എന്റെ ഈ കമന്റില്‍നിന്നും ആരും വ്യാഖ്യാനിച്ചുകണ്ടെത്തരുത്:)
wakaari | 06-Jan-07 at 7:16 pm | Permalink
ജ്യോതിടീച്ചറിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
വ്യാഖ്യാനിച്ച് ശരിപ്പെടുത്തല്‍ പട്ടം നമ്മുടെ ആഗ്രഹവും താത്പര്യവും അനുസരിച്ച് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്ത് മാത്രം ചാര്‍ത്തിക്കൊടുക്കാവുന്ന ഒരു പട്ടമാണെന്ന് ഈ അടുത്ത ദിവസങ്ങളില്‍ എനിക്ക് ഒന്നുകൂടി വ്യക്തമായി.
ആദര്‍ശ-രാഷ്ട്രീയ-അജ്ഞത കാരണങ്ങളാല്‍ നമ്മള് കാലാകാലങ്ങളായി എതിര്‍ത്തുപോരുന്ന സംഗതികള്‍ അങ്ങിനെയല്ല എന്ന് പറഞ്ഞാല്‍ അത് വ്യാഖ്യാനിച്ച് ശരിപ്പെടുത്തല്‍. ആദര്‍ശ-രാഷ്ട്രീയ-അജ്ഞത കാരണങ്ങളാല്‍ കാലാകാലങ്ങളായി നമ്മള് പിന്തുടര്ന്നു പോരുന്ന സംഗതികളില്‍ എന്തെങ്കിലും പ്രശ്നം ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ വ്യാഖ്യാനിച്ച് ശരിപ്പെടുത്തലുകാര് എങ്ങിനെ അവരുടെ വ്യാഖ്യാനിച്ച് ശരിപ്പെടുത്തല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നു എന്ന് നമ്മള് ആരോപിക്കുന്നുവോ അതേ രീതിയില്‍ തന്നെ നമ്മള് നമുക്ക് പ്രിയപ്പെട്ട കാര്യങ്ങളെ വ്യാഖ്യാനിച്ച് ശരിപ്പെടുത്തും-എന്നിട്ട് മിണ്ടാതിരിക്കും. ആദ്യത്തേത് വ്യാഖ്യാനിച്ച് ശരിപ്പെടുത്തലാവുകയും ഇത് വ്യാഖ്യാനിച്ച് ശരിപ്പെടുത്തലല്ലാതാവുകയും ചെയ്തത് എങ്ങിനെ എന്ന് ചോദിച്ചിട്ട് വ്യക്തമായ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല.
നളന് | 07-Jan-07 at 4:11 am | Permalink
നിങ്ങളെല്ലാം കൂടിയിങ്ങനെ ഉമേഷ് അണ്ണനെ വളയാതെ, അദ്ദേഹം ഗുരുമുഖം രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ്.
jyothirmayi | 07-Jan-07 at 7:20 am | Permalink
നളന്‍ജീ,
ഉമേഷ്ജീ എന്ന പ്രതിഭാസത്തെ വളയാനും വളയ്ക്കാനും ഉദ്ദേശിച്ചിട്ടില്ല. പേടിപ്പിയ്ക്കരുതേ(എന്നെ:)
ഇവിടെ ഉമേഷ്ജീയുടെ മറുപടി ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം ഇവിടെയുന്നയിച്ച സംശയങ്ങള്‍ക്കെല്ലാം കൂടി സമഗ്രമായ ഒരു മറുപടി എന്ന നിലയ്ക്ക് പുതിയൊരു പോസ്റ്റായിരിയ്ക്കും ഇടുക, എന്ന് ഞാന്‍ അനുമാനിയ്ക്കുന്നു, പുതിയ ഊര്‍ജ്ജവുമായി ചര്‍ച്ച അവിടേയ്ക്കു നീളുമായിരിയ്ക്കാം. പക്ഷേ, ഇത്തരം സന്ദര്‍ഭങ്ങളില്‍, എനിയ്ക്കു പറയാനുള്ളത് പൂര്‍ണ്ണമായി അവതരിപ്പിയ്ക്കാന്‍ എനിയ്ക്കു കഴിവുപോരാ. പലര്‍ക്കുമുള്ള മറുപടി വിഷയം തിരിച്ച് എന്റെ ബ്ലോഗില്‍ പോസ്റ്റുകളാക്കാനും എനിയ്ക്കു കഴിയില്ല. അതുകൊണ്ട് ബ്ലോഗു സന്ദര്‍ശിക്കാന്‍ പറ്റുന്ന അവസരങ്ങളില്‍ കണ്ടിടത്തുവെച്ച് പറയാനുള്ള ഏറ്റവും പ്രസക്തമെന്നു തോന്നുന്ന കാര്യം മാത്രം പറയുന്നു, അത്രേയുള്ളൂ.
manojkuroor | 07-Jan-07 at 7:26 am | Permalink
കൃതി ഗംഭീരം. വ്യാഖ്യാനം അതിഗംഭീരം! സംസ്കൃതം പഠിക്കാന്‍ അമേരിക്കയില്‍ പോകേണ്ടിവരും. ഉമേഷ്, സംഗതി ഉഷാര്‍!
siji | 07-Jan-07 at 1:06 pm | Permalink
ഉമേഷേട്ട,
ആ പാദങ്ങള്‍ നമിക്കുന്നു.ഇങ്ങനെയൊരു വ്യാഖാനം അത് രണ്ടുകുട്ടികള്‍ തൊണ്ടകീറിപ്പോളിക്കുന്ന ഈ കാലത്തിരുന്ന് എങ്ങനെയെഴുതി?
ഗുരുവേ നമഃ
Umesh::ഉമേഷ് | 07-Jan-07 at 6:18 pm | Permalink
ഹഹഹഹ…
2007-ലെ ആദ്യത്തെ ഫലിതം കേട്ടു ചിരിച്ചു പോയതാണു്. ഫലിതം മറ്റൊന്നുമല്ല. ജ്യോതിയുടെ കമന്റ്.
എന്നാലും ജ്യോതി ഇത്ര ശുദ്ധഹൃദയ ആണെന്നു ഞാന്‍ കരുതിയില്ല. രാജേഷിന്റെ “സ്തോത്രം” ഇ. എം. എസ്.-നെപ്പറ്റിയുള്ള ഭക്തിയില്‍ നിന്നുണ്ടായതാണെന്നു് ധരിച്ചുകളഞ്ഞല്ലോ. രാജേഷ് ഇ. എം. എസ്.-ന്റെ ചിത്രം വെച്ചു മുമ്പില്‍ ചന്ദനത്തിരിയും കത്തിച്ചു ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ടു് എന്നും ധരിക്കുന്നുണ്ടോ?
ഒരു രഹസ്യം പറയാം. ഈ വ്യാഖ്യാനം മുഴുവന്‍ ആദ്യം രാജേഷിനുയച്ചുകൊടുത്തു് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനു ശേഷമാണു പ്രസിദ്ധീകരിച്ചതു്. മിക്കവാറും പദങ്ങള്‍ കൊണ്ടു് ഉദ്ദേശിച്ചതെന്താണെന്നു് അദ്ദേഹം തന്നെയാണു പറഞ്ഞുതന്നതു്.
[രാജേഷ് ഹവായിയില്‍ സുഖവാസത്തിനു പോയിരിക്കുകയാണു്. തിരിച്ചുവന്നാലും ഇതിനെപ്പറ്റി ഒരക്ഷരം പറയും എന്നു തോന്നുന്നില്ല. ഈ രണ്ടു പോസ്റ്റുകളുടെ കമന്റുകളില്‍ ആ “ഭക്തകവി” ആയിരിക്കാനാണു് അദ്ദേഹം ആഗ്രഹിക്കുന്നതു്.]
വക്കാരീ,
വക്കാരി മനസ്സിലാക്കിയതു ശരി തന്നെ. ഈ പോസ്റ്റ് ഒരു വ്യാഖ്യാനിച്ചു വളച്ചൊടിക്കലാണു്. രാജേഷിന്റെ സ്തോത്രത്തെ മാത്രമല്ല, ഗീതയെയും ക്രിസ്തു, ന്യൂട്ടണ്‍ തുടങ്ങിയവരുടെ വാക്കുകളെയും വളച്ചൊടിച്ചിട്ടുണ്ടു്. ഇത്രയും വളച്ചൊടിക്കല്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടു് എന്നെനിക്കു തോന്നുന്നില്ല. (“ചാതുര്‍വര്‍ണ്യം മയാ അസൃഷ്ടം” എന്നു് ഞാന്‍ ഒരിടത്തു കണ്ടതാണു്. എവിടെയെന്നു് ഓര്‍മ്മയില്ല.) സറ്റയര്‍ എഴുതുമ്പോള്‍ അതിശയോക്തി ഉണ്ടാവുമല്ലോ. ഇത്തരം കൃതികള്‍ സഞ്ജയനും മറ്റും ധാരാളം എഴുതിയിട്ടുണ്ടു്. അദ്ദേഹത്തിന്റെ “ഏമറിഗീത” പ്രസിദ്ധമാണല്ലോ.
മക്കുണത്തോടോതുന്നു കൊതു: “നീയൊരു തസ്കരന്;
തൊഴിലാളിസ്സഖാവിന്റെ ചോര കട്ടു കുടിക്കുവോന്…
…
മഴു വെട്ടി മുറിക്കില്ല, തിയ്യു ചുട്ടുകരിച്ചിടാ…
…
മാര്‍ക്സ് ഞാന്‍ , ലെനിനും ഞാന്‍ താന്‍, സ്റ്റാലിന് ഞാനോര്ക്ക ദുര്‍മ്മതേ!”
വ്യാഖ്യാനിച്ചു വളച്ചൊടിക്കുന്നതിന്റെ ഭീകരത മനസ്സിലാക്കുവാന്‍ ഇതു സഹായിച്ചിട്ടുണ്ടെങ്കില്‍ ഇതിന്റെ ഉദ്ദേശ്യം സഫലമായി. “അസതോ മാ സദ്ഗമയ”, ഗീതാവാക്യങ്ങള്‍ തുടങ്ങിയവയ്ക്കു് ആ അര്‍ത്ഥമാണുള്ളതു് എന്നു ഞാന്‍ ഉദ്ദേശിച്ചിട്ടില്ല, അവയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എന്നും പറഞ്ഞുകൊള്ളട്ടേ.
ഒന്നുകൂടി. “ആക്ഷേപഹാസ്യം” എന്തിനെയെങ്കിലും ആക്ഷേപിക്കുന്ന ഹാസ്യം അല്ല. സംസ്കൃതം പഠിച്ച ജ്യോതി അതു തെറ്റിദ്ധരിച്ചതില്‍ അദ്ഭുതം തോന്നുന്നു. (“ബുദ്ധികൂര്‍മ്മത” എന്നും ജ്യോതി ഉപയോഗിക്കും എന്നു കരുതിയില്ല. അതോ അതും സറ്റയറായിരുന്നോ? :)) “സറ്റയര്‍” എന്നതിന്റെ മലയാളമായാണു് ആ വാക്കുപയോഗിച്ചതു്. സംസ്കൃതത്തിലെ നിന്ദാസ്തുതി, വ്യാജസ്തുതി എന്നീ വാക്കുകളാണു് കൂടുതല്‍ അനുയോജ്യം എന്നു തോന്നുന്നു.
[പണിക്കര്മാഷിന്റെയും വക്കാരിയുടെയും നേരത്തെയുള്ള ചോദ്യങ്ങള്‍ക്കു “പ്രതികരണങ്ങ”ളില്‍ ഒരു മറുപടി എഴുതിത്തുടങ്ങിയതു തീര്‍ന്നില്ല. ചന്ത്രക്കാരന്റെ ഡിസ്ക്കഷനും. സന്തോഷിന്റെ ബ്ലോഗിലെ സംവാദത്തിനു തുടര്‍ച്ചയായി “രാമായണവും വിമാനവും” എന്നൊരു പോസ്റ്റ് ഇവിടെത്തന്നെ തുടങ്ങിയതു തീരാറായി. ഇതെല്ലാം എപ്പോള്‍ തീര്‍ക്കുമോ എന്തോ? അതും സിജി പറഞ്ഞതുപോലെ “തൊണ്ട കീറിപ്പൊളിക്കുന്ന” പിള്ളേരെയും വെച്ചുകൊണ്ടു്!]
Umesh::ഉമേഷ് | 07-Jan-07 at 6:22 pm | Permalink
പ്രിയപ്പെട്ട മനോജ് കുറൂര്‍,
താങ്കള്‍ എന്റെ ബ്ലോഗ് വായിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം. അഭിപ്രായങ്ങള്‍ക്കും നന്ദി.
താങ്കള്‍ക്കൊരു ബ്ലോഗ് ഉണ്ടെന്നു് അറിയില്ലായിരുന്നു. കോപ്പിറൈറ്റ് പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ താങ്കളുടെ കവിതകളും അവിടെ പ്രസിദ്ധീകരിക്കുമോ?
wakaari | 07-Jan-07 at 7:18 pm | Permalink
ഉമേഷ്ജി ഇത്രയ്ക്കും ശുദ്ധനാണോ? എനിക്ക് തോന്നുന്നില്ല. ജ്യോതിടീച്ചര് ആ കമന്റുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് പോലും മനസ്സിലായല്ലോ ഉമേഷ്ജീ.
“അതോ താങ്കളും സമ്മതിയ്ക്കുന്നുവോ, എഴുതിയ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും മാത്രമല്ല അവയുടെ അര്‍ഥം, എന്ന്? ഈയൊരു ചെറിയ രചനയ്ക്കുതന്നെ, കവി വ്യക്തമായിക്കാണിച്ച ഭക്തിയും ബഹുമാനവുമല്ല, പ്രധാനവിഷയം, മറിച്ച് ആക്ഷേപഹാസ്യമാണ്, എന്നു പറയാമെങ്കില്‍, ഗഹനങ്ങളായ പലകൃതികളേയും സമീപിയ്ക്കുമ്പോള്‍, അടിസ്ഥാനപരമായകാര്യങ്ങള് മുതല്‍ ക്രമമായിപ്പഠിച്ച്, അതുവരേയുള്ള കാര്യങ്ങള്‍ കൂടി മനസ്സിരുത്തിവേണം വ്യാഖ്യാനിയ്ക്കാന്‍ എന്നെങ്കിലും അംഗീകരിയ്ക്കണം. ഗീതയിലേയോ മനീഷാപഞ്ചകത്തിലേയോ ഒരു ശ്ലോകം എടുത്ത് അതിലെ ഓരോവാക്കിനും പരിമിതമായ അര്‍ഥം കൊടുത്ത് വ്യാഖ്യാനിയ്ക്കുന്നതിനെ എങിനെ അതേപടി അംഗീകരിയ്ക്കുന്നു? അഥവാ, ഈ വിഷയത്തില്‍ ആധികാരികമായി പറയാന്‍ കഴിവുള്ളവര്‍ പറയുന്നതിനെ ‘വ്യാഖ്യാനിച്ചുശരിപ്പെടുത്തല്’ എന്നു പരിഹസിയ്ക്കുന്നതെന്തേ?“
ജ്യോതിടീച്ചറിന്റെ കമന്റിലെ ഈ ഭാഗം വായിച്ചില്ലേ ഉമേഷ്ജി? അതും ഉമേഷ്ജിയുടെ പോസ്റ്റുകള്‍ക്ക് തന്നെ നല്ലൊരു ചരിത്രം ഇക്കാര്യത്തില്‍ ഉള്ളപ്പോള്‍?
പിന്നെ സംസ്കൃതം പാടില്ല, പാടില്ല നമ്മെ നമ്മള്, പാടെ മറന്നേക്കണം എന്നാണ്.
Adithyan | 07-Jan-07 at 8:55 pm | Permalink
ഉമേഷ് ഗുരോ ഞാനും അങ്ങയുടെ ചിരിയില്‍ പങ്കു ചേരുന്നു 🙂 തറയില്‍ മലര്‍ന്നു കിടന്നു ചിരിക്കുന്നു. :))
ഒരു ഓടോ:
വക്കാരി സാര്‍, ഒരു ഉപദേശം – കേരളത്തില്‍ നിന്നു വരുന്ന ഇടതന്മാരോട് വാദപ്രതിവാദത്തിനു പോകരുത്. കാരണങ്ങള്‍ –
1. വിവരം കാര്യമായില്ല.
2. താന്‍ പിടിച്ച കൊമ്പിന് 3 മുയല് എന്ന സിദ്ധാന്തക്കാരാണ്.
3. യുക്തിപരമായ വാദങ്ങള്‍ക്ക് അവരുടെ ‘പ്രസ്ഥാനത്തില്‍’ യാതൊരു സ്ഥാനവും ഇല്ല. കൈയൂക്കിന്റെ രാഷ്ട്രീയം മാത്രമേ അവര്‍ക്കറിയൂ…
4. എതിര്‍പ്പിനെ സമചിത്തതയോടെ നേരിടാന്‍ അവര്‍ക്കറിയില്ല. എതിര്‍പ്പ് വരുന്നതുവരെ അവര്‍ വാദം നടത്തും, എതിര്‍പ്പ് വന്നാല്‍ പരിഹസിച്ച് ഒതുക്കാന്‍ നോക്കും, പറ്റിയില്ലെങ്കില്‍ തല്ലിയൊതുക്കും.
കൈരളി ടി വിയില്‍ ചോദ്യം ചോദിക്കല്‍ പരിപാടി നടത്തിയിരുന്ന അഹങ്കാരത്തിനു കൈയും കാലും വെച്ച ഒരുത്തനുണ്ടല്ലോ. അവന് ഇവരുടെ ഒക്കെ ഒരു യഥാര്‍ത്ഥ പ്രതിനിധി ആണെന്ന് എനിക്ക് പലപ്പൊഴും തോന്നിയിട്ടുണ്ട്.
ആര്. എസ്. എസ്. -കാരനെ എനിക്ക് പിന്നെയും സഹിക്കാം. കാരണം മിക്കവാറും ആറെസെസ്സ്-കാരും അവര്‍ ആറെസെസ്സ് ആണെന്ന് സമ്മതിക്കും, അതിനനുസരിച്ച് പ്രവര്‍ത്തിക്കും. നമ്മള് അതിനനുസരിച്ച് പ്രതിപ്രവര്‍ത്തിച്ചാല്‍ മതി. എന്നാല്‍ ഒട്ടുമിക്ക ‘ഇടത് അനുഭാവികളും’ “ഞാന്‍ മാര്‍ക്സിസ്റ്റ് അല്ല, കമ്മ്യൂണിസ്റ്റ് അല്ല, അടിസ്ഥാനപരമായി ഒരു ജനാധിപത്യവിശ്വാസിയാണ്. ഏറ്റവും കൂടിയാല്‍ ഒരു ലെഫ്റ്റിസ്റ്റ് എന്നു വിളിക്കാം.“ എന്നൊരു ഒഴുക്കന്‍ രീതിയില്‍ പറഞ്ഞു പോകുകയേ ഉള്ളു. ഒരു മാതിരി ‘ആത്മവിശ്വാസക്കുറവില്ലായ്മ’ ആണൊ എന്നു സംശയം. വിശ്വസിക്കുന്നതേത് പ്രസ്ഥാനത്തില്‍ എന്ന് പറയാന്‍ കഴിയാത്തവനെന്ത് രാഷ്ട്രീയം?
താന്‍ പറയുന്നത് മാത്രം വാദം, മറ്റൊരു വാദം ഉന്നയിക്കപ്പെട്ടാല്‍ പിന്നെ ചര്‍ച്ച നിര്‍ത്താം എന്നു പറയുന്ന ഇവരോട് വായിട്ടലച്ച് എന്തിന് സമയം കളയുന്നു? പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഇല്ലാത്തപ്പോല് സര്‍വ്വസമ്മതരായ ഇവരുടെ തനിനിറം വെളിയില്‍ വരുന്നത് അവരുടെ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോളാണ്.
ഓടോടെ പുറത്ത് ഓടോ: ഇത് ഇവിടെ ഇട്ടതിന് ഗുരു പൊറുക്കും എന്നു പ്രതീക്ഷിക്കുന്നു. വേറെ ചിലയിടത്ത് എന്നെപ്പോലുള്ള പാമരന്മാരുടെ കമന്റുകള്‍ക്ക് പ്രവേശനം ഇല്ല. അതോണ്ടാ….
wakaari | 07-Jan-07 at 9:36 pm | Permalink
ആദിത്യാ, അടി ഫിസിക്കലായി ദേഹത്ത് വീഴുന്നതിന് നാനോസെക്കന്റുകള്‍ മുന്‍പ് വരെ പൊരുതുക, അടി വീഴുന്നതിന് നാനോസെക്കന്റുകള്ക്ക് മുന്‍പായി ഓടുക എന്ന നിലപാടെടുത്താല്‍ മതി 🙂
അറിവിന്റെ രാഷ്ട്രീയത്തിന്റെ പ്രശ്നമാണെന്ന് തോന്നുന്നു. എനിക്കറിയാമല്ലോ, പിന്നെ നിനക്കറിഞ്ഞാല് എന്താ എന്ന ചിന്ത വരുമ്പോഴാണ് ക്ഷമ നശിക്കുന്നത്. പണ്ട് നാട്ടിലെ പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയവര്‍ക്കും അങ്ങിനത്തെ ചിന്താഗതി ഉണ്ടായിരുന്നോ എന്നൊരു സംശയമുണ്ട്. ലളിതമായും കാര്യങ്ങള്‍ വിശദീകരിക്കാം എന്ന് ബ്ലോഗില്‍ പലരും കാണിച്ച് തന്നു.
പക്ഷേ ലളിതമായ വിശദീകരണത്തിന്റെ കുഴപ്പമാണ് ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍. സ്വല്പം വളച്ച് കെട്ടിയൊക്കെ പറഞ്ഞാല്‍ ഉദ്ദേശിച്ചതെന്താണെന്ന് പലര്‍ക്കും മനസ്സിലാവില്ലല്ലോ. അപ്പോള്‍ പിന്നെ ചിലര്‍ മിണ്ടാതിരിക്കും, ചിലര്‍ എന്തെങ്കിലുമൊക്കെ ചോദിക്കും. ഗുണം, ഞാനതല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് പിന്നെയും വളച്ചുകെട്ടി വിശദീകരിക്കാം. വായിക്കുന്നവന് പിന്നെയും വട്ടാകും. നിര്‍ത്തിപ്പോകും. പണിയില്ലാത്തവന് പിന്നെയും പിന്നെയും ചോദിച്ചുകൊണ്ടിരിക്കും.
എന്ത് കാര്യങ്ങള്‍ പറയുമ്പോളും അത് അറിയാവുന്ന ആള്ക്കാരെക്കാളുപരി അതിനെപ്പറ്റി അറിവില്ലാത്ത ആള്‍ക്കാരെ മനസ്സില്‍ സങ്കല്പിക്കുകയാണെങ്കില് ക്വാണ്ടം മെക്കാനിക്സും ഏത് പാമരനും മനസ്സിലാവുന്ന രീതിയില്‍ അവതരിപ്പിക്കാം. പക്ഷേ അപ്പോള്‍ പാമരനും പണ്ഡിതനും തോളോട് തോള് ചേര്‍ന്ന് സംസാരിച്ചെന്നിരിക്കും. അത് അംഗീകരിക്കാനുള്ള മനസ്സും കൂടി വേണം.
വളരെ ലളിതമായ കാര്യങ്ങള്‍ക്ക് ലളിതമായ ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പക്ഷേ പലപ്പോഴും ലളിതമായ ചില ചോദ്യങ്ങളായിരിക്കും നമ്മളെ കുഴപ്പിക്കുന്നത്. കാര്‍ബണ്‍ ബ്ലാക്ക് എന്ന ടയറും മറ്റുമുണ്ടാക്കുമ്പോള് ഉപയോഗിക്കുന്ന കരിയെപ്പറ്റി പഠിപ്പിച്ചപ്പോള്‍ എന്റെ ഒരു സുഹൃത്തിനോട് കുട്ടികള്‍ ചോദിച്ചു, “സാറെ കാര്‍ബണ്‍ ഡയോക്സൈഡ് വാതകമല്ലേ, പിന്നെ കാര്‍ബണ്‍ ബ്ലാക്ക് എങ്ങിനെ സോളിഡ് ആയി“ എന്ന്. ഉത്തരം മുട്ടി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അതുകൊണ്ട് ഇത്തരം ചോദ്യങ്ങളില്‍ നിന്നും രക്ഷനേടണമെങ്കില്‍ മഴയെപ്പറ്റി പഠിപ്പിക്കുമ്പോള്‍ അന്തരീക്ഷങ്ങളുടെ നിമ്നോന്നതങ്ങളിലുണ്ടാവുന്ന താപവ്യതിയാനങ്ങളുടെ ഫലമായി ഉദ്ദീഭവിക്കുന്ന സ്നോഷബിന്ദുക്കളാണ് മഴ എന്നേ പഠിപ്പിക്കാവൂ. ആരും ഒരു ചോദ്യവും ചോദിക്കില്ല.
ഇത്തരം ചര്‍ച്ചകള്‍ ഇതാണ് എന്നെ ഓര്‍മ്മിപ്പിക്കുന്നത്:
http://wakaari.googlepages.com/SandheshamAudio1.mp3
ഉത്തമനെയും കോട്ടപ്പള്ളിയെയും കുമാരപിള്ളസാറിനെയും നമ്മള് തന്നെ അങ്ങ് സങ്കല്പിച്ചാല് മതി.
Adithyan | 07-Jan-07 at 10:31 pm | Permalink
ഹഹ്ഹഹ…
വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ദാര സജീവമായിരുന്നു എന്നു വേണം കരുതാന്‍.
പിന്നെ ബൂര്‍ഷ്വാസികളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു..
ഹ്ഹ്ഹാ…
അതന്നേ വക്കാരീ, അതാണിവിടേം പ്രശ്നം 🙂
=))
wakaari | 07-Jan-07 at 10:55 pm | Permalink
വര്‍ഗ്ഗാധിപത്യവും കൊളോണിയലിസ്റ്റ് ചിന്താശരണികളും റാഡിക്കലായിട്ടുള്ള ഒരു മാറ്റമല്ല ആദിത്യാ. അതുകൊണ്ടാണ് മനസ്സിന്റെ അന്തര്‍ധാരയില്‍ സജീവമായിരിക്കുന്ന ചില പ്രത്യുത്ഭജംജ്ജലിജിതങ്ങള് പ്രതിലോലാത്മകതയെ പ്രതികൂലമായി ബാധിക്കുന്നതും അത് അരാഷ്ട്രീയവാദവും രാഷ്ട്രീയവാദവും കൂടിച്ചേര്‍ന്നുള്ള ഒരു മധുരമനോജ്ഞചെച്നിയായിലേക്ക് നമ്മെ നയിക്കുന്നതും എല്ലാം കുളമാകുന്നതും.
ഇപ്പോ മനസ്സിലായോ 🙂
അപ്പോള്‍ ആദിത്യനായിരുന്നല്ലേ ഉത്തമന് 🙂
ഏവൂരാന് | 07-Jan-07 at 11:51 pm | Permalink
നമിച്ചു വക്കാരിയേ..
എവിടുന്നൊക്കെ പൊക്കി കൊണ്ടു വരുന്നപ്പാ സന്ദര്‍ഭോചിതമായ ഈ ഓഡിയോ ക്ലിപ്പെന്ന് അല്പം പ്രതിലോമപരമായി തന്നെ ഞാന്‍ ചിന്തിച്ചു പോകുന്നു.
Adithyan | 08-Jan-07 at 12:18 am | Permalink
ഹഹ്ഹാ
സത്യം…
ഞാനതൊരു 17 തവണ കേട്ടു 🙂
“…പ്രതിലോമവാതകവും കൊളോണിയലിസവും…”
jyothirmayi | 08-Jan-07 at 2:45 am | Permalink
“എന്നാലും ജ്യോതി ഇത്ര ശുദ്ധഹൃദയ ആണെന്നു ഞാന്‍ കരുതിയില്ല. രാജേഷിന്റെ “സ്തോത്രം” ഇ. എം. എസ്.-നെപ്പറ്റിയുള്ള ഭക്തിയില്‍ നിന്നുണ്ടായതാണെന്നു് ധരിച്ചുകളഞ്ഞല്ലോ. രാജേഷ് ഇ. എം. എസ്.-ന്റെ ചിത്രം വെച്ചു മുമ്പില്‍ ചന്ദനത്തിരിയും കത്തിച്ചു ദിവസവും പ്രാര്‍ത്ഥിക്കുന്നുണ്ടു് എന്നും ധരിക്കുന്നുണ്ടോ?”
അയ്യയ്യോ, അപ്പോ ഞാനയച്ചുകൊടുത്ത ചെമ്പരത്തിപ്പൂക്കള്‍?? ചവറ്റുകുട്ടയിലിട്ടിട്ടുണ്ടാവുമോ? 🙁
(അമേരിക്കന്‍ ജങ്ങ്ഷനില്‍ ചെ.പൂക്കള്‍ കിട്ടാന്‍ വിഷമമാവുമല്ലോ, രാജേഷ്ജി പൂ കിട്ടാതെ പൂജമുടക്കണ്ടാന്നു കരുതിയ ഒരു ശുദ്ധഹൃദയ(വിഡ്ഢി, എന്നു മലയാളം) ആയിപ്പോയല്ലോ ഞാന്‍:(
ഉമേഷ്ജി, ചിരിയ്ക്കുന്നമുഖങ്ങള്(സ്മെയിലി) ഇടയ്ക്കിടക്കു ചേര്ത്തുവായിച്ചോളണെ:)
രാജേഷ്ജിയുടെ കൃതി എനിയ്ക്കു വളരെ ഇഷ്ടപ്പെട്ടു.(ഞാനവിടെയിട്ട കമന്റു കാണുന്നില്ല!) ഇരുതലമൂര്‍ച്ചയുള്ള വാളിനേക്കാള്‍ മഹത്തരമാണിത്. പലപല ലക്ഷ്യങ്ങളിലേയ്ക്കാണ് അദ്ദേഹം ഒരേസമയം അമ്പുകളയക്കുന്നത്. ഒരേസമയം പലരേയും പലരീതികളേയും പരിഹസിയ്ക്കുന്നുണ്ട്. ആസ്വദിച്ചുവായിച്ചിരുന്നു.
ഉമേഷ്ജി, ദയവുചെയ്ത്, എന്റെ കമന്റ്, ഒന്നുകൂടി വായിക്കൂ, ഞാന്‍ ഉന്നയിച്ച സംശയത്തിന്റെ ഉത്തരത്തില്‍ നിന്നും താങ്കള്‍ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി എന്നാണ് എനിയ്ക്കു തോന്നുന്നത്.
ബഹുമാനത്തോടെ,
ജ്യോതി
ബിന്ദു | 08-Jan-07 at 2:48 am | Permalink
നമിച്ചു വക്കാരി… നമിച്ചു.
എന്ന് മറ്റൊരു ഉത്തമ.:)
jyothirmayi | 08-Jan-07 at 2:50 am | Permalink
(“ബുദ്ധികൂര്‍മ്മത” എന്നും ജ്യോതി ഉപയോഗിക്കും എന്നു കരുതിയില്ല.)
ശേഖരിയ്ക്കുക എന്നവാക്ക് മലയാളത്തില്‍ ഉപയോഗിക്കുന്നില്ലേ, സംസ്കൃതത്തില്‍ തെറ്റാണെങ്കിലും. അതുപോലെ ബുദ്ധികൂര്‍മ്മതയും ഉപയോഗിക്കാറില്ലേ?വീണിടത്തുകിടന്നുരുളുന്നു:))
ഏതായാലും രാജേഷ്ജിയുടേയും (ഉമേഷ്ജിയുടേയും) “കുശാഗ്രബുദ്ധി” യാണ് ഞാനുദ്ദേശിച്ചത്. thetu chooNtikkaaNichchathin~ nandi.
നളന് | 08-Jan-07 at 3:11 am | Permalink
ഹ ഹ അപ്പൊ ജ്യോതിയെ പേടിപ്പിക്കണമെങ്കില്‍ ഉമേഷ് അണ്ണനെ പേടിപ്പിച്ചാല്‍ മതി, ജ്യോതി താനെ വാന്നു സ്വയം പേടിച്ചോളും 🙂 , ഇപ്പോ വക്കാരിമിഷ്ടയായി 🙂
jyothirmayi | 08-Jan-07 at 4:20 am | Permalink
“പേടി”യോ? അതെന്താ?… ചുവന്നിട്ടാണോ? ഞാന്‍ കണ്ടിട്ടുപോലുമില്ല:-))
(ചിന്താ..ശ്യാമളയിലെ ഹോര്‍ലിക്സിന്റെ നിറമറിയാത്ത പൈതങ്ങളെപ്പോലെ)
നളന്ജീയേ, ഉമേഷണ്ണനെ പേടിപ്പിയ്ക്കാതെ, എന്നൊക്കെ പറയാന്‍ പേടി…യുണ്ടായിട്ടൊന്നുമല്ല…:-)
വിഷയം മാറിപ്പോണ്ട, അതാ.
qw_er_ty
devaragam | 08-Jan-07 at 4:38 am | Permalink
ഹ ഹ വക്കാരി. അതു കലക്കി. ഞാന്‍ ഒരു താത്വികാചാര്യനാകാന്‍ പോകുവാ. ടെമ്പ്റ്റേഷന്‍ (കൊല്ല്) സഹിക്കുന്നില്ല.
visalam | 08-Jan-07 at 5:17 am | Permalink
വായിക്കാന്‍ വൈകിപ്പോയ് (ഏസ് യൂഷ്വല്‍). ഹിറ്റാവുന്ന പടങ്ങള്‍ ലേയ്റ്റായി കാണുക എന്നത് എന്റെ നടപ്പ് വിധിയാണ്, അതിന്റെ ഭാഗം തന്നെ ഇതും.
അറിവിന്റെ കേദാരവിന്ദന്മാരേ.. വിശേഷിച്ച് അധികം ഒന്നും പറയാനറിയാണ്മ മൂലം ‘നമിച്ചു!‘ എന്നൊരു വാക്ക് മാത്രം പറഞ്ഞ് പോകുന്നു.
ഒരു സുഖിപ്പിക്കലാണോ എന്ന് സംശയം തോന്നുന്ന തരം ഓഫ് ടോപ്പിക്ക് :
കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഉമേഷ് ജിയുടെ ഒരു നാട്ടുകാരനെ, സ്കൂള്‍ മേയ്റ്റിനെ പരിചയപ്പെടുകയുണ്ടായി. ‘ഉമേഷ് ജി ബ്ലോഗിലെ ഒരു വലിയ പുലിയാണ്‘ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആള് ഇങ്ങിനെ പറഞ്ഞു:
‘പഠിക്കണ കാലത്തും ആള് ഒരു പുലി തന്നെ ആയിരുന്നൂ’ എന്ന്.
സംഭവം പരമ സത്യം.
atulya | 08-Jan-07 at 5:38 am | Permalink
വക്കാരിയേയ്… എന്നേംകൂടി കൊല്ലണേ… ഈ ചെക്കന്റെ പെറ്റ അമ്മേനെ ഒന്ന് കാണണം അടുത്ത വെക്കേഷനു. (രണ്ട് കാര്യങ്ങള്‍ ചോദിയ്കണം….)
മുല്ലപ്പൂ | 08-Jan-07 at 6:01 am | Permalink
വായിച്ചു. തലകുത്തിനിന്നു ചിരിച്ചു. വ്യഖ്യാനം ഗംഭീരം.
‘മാ’ ക്കു ഉള്ള അര്‍ത്ഥതലങ്ങള്‍ അതി ഗംഭീരം. 🙂
ഒരു കട്ടി പകര്‍പ്പു ആക്കുന്നു. വായിച്ചു പഠിക്കാന്‍ 😉
Umesh::ഉമേഷ് | 10-Jan-07 at 1:29 am | Permalink
ജ്യോതിയുടെ ആദ്യത്തെ കമന്റിലെ പരിഹാസം ആദ്യം മനസ്സിലാക്കാന്‍ വിട്ടുപോയി. ഇപ്പോള്‍ മനസ്സിലായി.
ജ്യോതി പറഞ്ഞതു ശരി തന്നെ. ഇതൊരു ദുര്‍വ്യാഖ്യാനം തന്നെയാണു്. അതു തന്നെയായിരുന്നു ഇതിന്റെ ലക്ഷ്യവും. ദുര്‍വ്യാഖ്യാനത്തിന്റെ തീക്ഷ്ണത പ്രകടമാക്കുക.
ആദിത്യോ, വക്കാരീ, ഏവൂരാനേ, ബിന്ദൂ,
അതിനിടയ്ക്കു ബ്ലോഗ് മാറിപ്പോയോ?
വിശാലമനസ്കോ,
അതാരു് എന്റെ സ്കൂളില്‍ പഠിച്ച സിംഹം?
തഥഗതനു് ഉത്തരം കിട്ടിയതില്‍ സന്തോഷം.
മുല്ലപ്പൂ, സിജി, പുള്ളി, മനോജ്, പെരിങ്ങോടന്, പച്ചാളം, മിടുക്കന്, ശ്രീജിത്ത്, സന്തോഷ്, വിഷ്ണു, ചിത്രകാരന്, ക്രിഷ്, കുമാര്‍, സു, നളന്, സിദ്ധാര്ത്ഥന്, ദേവന് തുടങ്ങിയവര്‍ക്കു് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
മനോജ്, പ്രിന്‍സ്റ്റണില്‍ പോയതില്‍ പിന്നെ വിവരമൊന്നുമില്ലല്ലോ. ബ്ലോഗ് റോള്‍ ദിവസവും നോക്കുന്നുണ്ടു്.
വക്കാരിക്കും പണിക്കര്‍ മാഷ്ക്കും മറുപടി പ്രത്യേകമായി.
എല്ലാവര്ക്കും നന്ദി.
അരവിന്ദന് | 10-Jan-07 at 9:14 pm | Permalink
വര്‍മ്മാജിയുടെ പോസ്റ്റ് വായിച്ചിട്ട് നേരെ പോയി ഞാന്‍ രണ്ട് ഗ്ലാസ് ഐസ് വാട്ടര്‍ കുടിച്ചൂ.അത്രക്ക് ക്ഷീണമായിപ്പോയി..ഒന്നും മനസ്സിലായില്ല. ചിലര്‍ അത് മനസ്സിലാക്കി ആസ്വദിക്കുന്നത് കണ്ടിട്ട് ഭയങ്കര വിഷമവും തോന്നി..സംസ്കൃതം അറിയാത്തതില്‍.
ഇപ്പോ ദാ ഉമേഷ്ജി ജനകീയമായ ഭാഷയില്‍ അത് വ്യാഖ്യാനിച്ചിരിക്കുന്നു.
ഒത്തിരി ചിരിച്ചു എന്ന് പറഞ്ഞാല്‍ കുറഞ്ഞു പോകും.
ചിരിച്ചതിലും കൂടുതല്‍ ചിന്തിച്ചു..ഈ മനുഷ്യന്റെ ബ്രില്യന്‍സ് ഓര്‍ത്ത്.
വര്‍മാജി കൊടുത്ത വെപ്പണ്‍ ഗ്രേഡ് യൂറാനിയം ആയിരക്കണക്കിന് വജ്രതുല്യമായ മുള്ളാണികള്ക്ക് നടുവില്‍ വെയ്ച്, അതി നൂതനമായ ഒരു ഡിറ്റണേറ്ററും പണിത്, മാക്സിമം നാശത്തിന് , ഭൂമിയില്‍ നിന്ന് പത്തടി ഉയരത്തില്‍ പൊട്ടിച്ചിരിക്കുകയാണ് ഉമേഷ്ജി.
അറ്റ് ലീസ്റ്റ് ഒരു മുറിവെങ്കിലുമേല്ക്കാത്തവര് കുറയും.
ഞാന്‍ മുട്ടു കുത്തി. എങ്കിലും ചോര വാര്‍ന്നില്ല.
എങ്കിലും തികച്ചും ദുര്‍വ്യാഖ്യാനവും ആക്ഷേപഹാസ്യവും മാത്രം കണ്ട് ഈ പോസ്റ്റ് നന്നായി ആസ്വദിക്കുവാന്‍ എനിക്ക് കഴിയുന്നുണ്ട്.ചിലപ്പോള്‍ അത് നിര്‍മ്മിക്കാന്‍ ഉമേഷ്ജി ഉപയോഗിച്ച ഇന്റലിജന്‍സ് മറ്റെല്ലാം മറയ്കുന്നത് മൂലമാകാം.
ഒളിച്ചുവച്ചിരിക്കുന്നതില് പലതും എനിക്കിപ്പോഴും മനസ്സിലായിരിക്കില്ല. ചിലത് പറഞ്ഞ് തന്ന ഉമേഷ്ജിക്ക് നന്ദി(ജയ് ഉമേഷ്ജി!).
കമന്റുകള്‍ വായിച്ചിട്ട് ചെറിയ കണ്‍ഫ്യൂഷനായി.എങ്കിലും ചിത്രകാരനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ഒരിക്കല്‍ കൂടി….
അള്‍ട്ടിമേറ്റ്.
🙂
Rajesh R Varma | 11-Jan-07 at 6:48 am | Permalink
ഉമേഷ്,
ദേശാടനം കഴിഞ്ഞുവന്നപ്പോഴാണ് ഈ കമന്റുകള്‍ വായിച്ചത്. താങ്കള്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
ഒരു രഹസ്യം പറയാം. ഈ വ്യാഖ്യാനം മുഴുവന്‍ ആദ്യം രാജേഷിനുയച്ചുകൊടുത്തു് അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനു ശേഷമാണു പ്രസിദ്ധീകരിച്ചതു്. മിക്കവാറും പദങ്ങള്‍ കൊണ്ടു് ഉദ്ദേശിച്ചതെന്താണെന്നു് അദ്ദേഹം തന്നെയാണു പറഞ്ഞുതന്നതു്.
ഈ ഭാഗം വായിച്ചത് വഴിഞ്ഞൊഴുകുന്ന കണ്ണുനീരോടെയും ഇടറുന്ന കണ്ഠത്തോടെയും ഏതാണ്ട് ഒരഞ്ചു മിനിറ്റ് നീണ്ടുനിന്ന രോമാഞ്ചത്തോടെയുമാണ്. കാരണമെന്താണെന്നോ? എനിക്ക് അങ്ങനെ ഒരു മെയില്‍ താങ്കളുടെ കയ്യില്‍നിന്നു കിട്ടുകയോ ഞാനതിനു മറുപടി എഴുതുകയോ ഉണ്ടായില്ല. താങ്കള്‍ക്ക് വ്യാഖ്യാനത്തില്‍ ഈ-മെയില്‍ വഴി സഹായിക്കുകയും സംശയങ്ങള്‍ ദൂരികരിക്കുകയും ചെയ്തത് അപ്പോള്‍ ആരാണ്? ദാസന്മാര്ക്കു ദാസനായ ആ തിരുവടിയല്ലാതെ ആരായിരിക്കാം അത്?
ഇത്തരം ഒന്നുരണ്ടനുഭവങ്ങള്‍ കേട്ടറിവുള്ളതു കൊണ്ട് വലിയ അദ്ഭുതം തോന്നിയില്ല. എന്റെ ഒരു ബന്ധുവുണ്ടായിരുന്നു. സത്യസായിബാബയുടെ പരമഭക്തനായ ഒരു ബാങ്കുദ്യോഗസ്ഥന്. ഒരിക്കല്‍ അദ്ദേഹത്തിന്റെ ചില സാമ്പത്തികക്രമക്കേടുകളെപ്പറ്റി അന്വേഷിക്കാന്‍ വന്ന ഉദ്യോഗസ്ഥന് ഷെല്‍ഫില്‍ നോക്കിയപ്പോള്‍ മര്‍മ്മപ്രധാനമായ തെളിവുകളുള്ള ഒരു ഫയല്‍ കാണുന്നില്ല. കീഴുദ്യോഗസ്ഥരോടന്വേഷിച്ചപ്പോള് ഇടതൂര്‍ന്ന ചുരുണ്ടമുടിയുള്ള ഒരു യുവാവ് കടന്നുവന്ന് താന്‍ കേന്ദ്ര ഓഫീസിലെ ഓഡിറ്ററാണെന്ന് അവകാശപ്പെട്ട് ഫയല്‍ കൊണ്ടുപോയതായി പറഞ്ഞു. ആ ഓഡിറ്റര്‍ ആരായിരുന്നു?
മറ്റൊന്ന്. എന്റെ ഒരു സുഹൃത്ത് ഫ്ലോറിഡയിലെ ഒരു ബീച്ചില്‍ മുട്ടറ്റം വെള്ളത്തില്‍ നില്ക്കുമ്പോള് അദ്ദേഹത്തിന്റെ കയ്യിലെ സണ്‍ഗ്ലാസ് കടലില്‍ വീണുപോയി. “എന്റെ മാതാവേ, അഞ്ഞൂറു ഡോളറിന്റെ ഗ്ലാസാണല്ലോ പോയത്” എന്നു വിലപിച്ച അദ്ദേഹം തിരികെ റിസോര്‍ട്ടിലെത്തിയപ്പോള്‍ റിസപ്ഷനിസ്റ്റ് വന്ന് കണ്ണട കയ്യില്‍ കൊടുത്തു. മീന്പിടുത്തക്കാരിയായ ഒരു പെണ്‍കുട്ടി സുഹൃത്തിന്റെ പേരുപറഞ്ഞ് അവിടെ ഏല്പിച്ചിട്ടു പോയതാണ് എന്നാണ് അയാള്‍ പരഞ്ഞത്. ആ പെണ്‍കുട്ടി ആരായിരുന്നു?
ആശാന് പാടിയതുപോലെ:
“തപ്തര്ക്കഴലിലഥവാ തുണയ്ക്കുവാന്‍
എത്തും നിയതിയോരോവടിവില്”
അരവിന്ദന് | 11-Jan-07 at 12:54 pm | Permalink
അല്ല വര്‍മ്മസാറേ, ഉമേഷ്ഗുരുക്കളേ…
ശ്രീ ശ്രീ ശ്രീ ഛീ ഛീ ഛീ ജോര്ജ്ബുഷാനന്ദതിരുവടികളേക്കുറിച്ച് ആ സന്നിധാനത്തില്‍ ധ്യാനമഗ്നരായിരിക്കുന്ന നിങ്ങളില്‍ നിന്നും ഈ മോഡല്‍ ഒരു ശ്രീ ബുഷാസഹസ്രനാമാക്ഷേപസ്ത്രോത്രം പ്രതീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ?
സഹസ്രനാമത്തില് കൊള്ളിച്ചാലും ബാക്കി പിന്നേയും കിടക്കും ആ എന്തിരുവടിയുടെ ഗുണഗണങ്ങള്‍.
മാത്രമല്ല, അത് ജാതി മത ദേശ ഭേദമെന്യേ എല്ലാവര്ക്കും ഉപയോഗിക്കാം…പ്രാര്‍ത്ഥിക്കാം, ഉദ്ദിഷ്ടകാര്യം നേടാം.
പോരാത്തതിന്,
ജനങ്ങള്‍ നിങ്ങളെ വീരനായകരാക്കും…
കുത്തക-സാമ്രാജിത്വ ശക്തികളോട് പോരാടുന്നവരുടെ ചക്രവര്ത്തികളാക്കും….
നിങ്ങള്‍ക്ക് പല്ലുവേദനയോ വയറ്റിളക്കമോ വന്നാല്‍ കേരളത്തില്‍ ഹര്‍ത്താലാചരിക്കും….
സദ്ദാം എന്ന മഹാന്റെ അനുയായികള്‍ നിങ്ങളെ രക്തഹാരമണിയിക്കും.
മാത്രമല്ല, അഷ്ടോത്തരം മൂലം വന്നു ചേര്‍ന്ന പാപങ്ങള്‍ക്ക് ഒരു പ്രായശ്ചിത്തമാകു(മായിരിക്കും)
ഹോ! ഓര്‍ത്തിട്ട് തന്നെ കണ്ടാ കണ്ടാ എന്റെ കൈയ്യിലെ രോമങ്ങള്‍ എഴുന്നേറ്റ് നില്‍ക്കുന്നത്!
കുഴപ്പമാകുമോന്നോ? ഏയ്..അതിത്തിരി കഴിഞ്ഞാല്‍ ശരിയായിക്കോളും..
🙂
jyothirmayi | 12-Jan-07 at 10:11 am | Permalink
“ഹഹഹഹ…
2007-ലെ ആദ്യത്തെ ഫലിതം കേട്ടു ചിരിച്ചു പോയതാണു്. ഫലിതം മറ്റൊന്നുമല്ല. ജ്യോതിയുടെ കമന്റ്.”
എനിയ്ക്ക് 2007ലെ ആദ്യത്തെ ഫലിതം (താങ്കളുടെ തന്നെ അഭിപ്രായമാണേ)
കേള്‍പ്പിച്ചതിന് സമ്മാനം വേണം. 🙂
“ജ്യോതിയുടെ ആദ്യത്തെ കമന്റിലെ പരിഹാസം ആദ്യം മനസ്സിലാക്കാന്‍ വിട്ടുപോയി. ഇപ്പോള്‍ മനസ്സിലായി.”
ആദ്യത്തെ കമന്റില്‍ പരിഹാസമില്ല. പറയാനുള്ള കാര്യം വ്യക്തമായി പറഞ്ഞു എന്നാണെനിയ്ക്കു തോന്നിയത്. പരിഹസിച്ചു എന്നു തോന്നിയെങ്കില്‍ മാപ്പ്.
“ജ്യോതി പറഞ്ഞതു ശരി തന്നെ. ഇതൊരു ദുര്‍വ്യാഖ്യാനം തന്നെയാണു്. അതു തന്നെയായിരുന്നു ഇതിന്റെ ലക്ഷ്യവും. ദുര്‍വ്യാഖ്യാനത്തിന്റെ തീക്ഷ്ണത പ്രകടമാക്കുക.”
ഇതു ദുര്‍വ്യാഖ്യാനമാണെന്നും പറഞ്ഞില്ല. നല്ല ഒരു വ്യാഖ്യാനമാണ്. പക്ഷേ, അതിന് കൃതിയിലെ വെറും വാക്കുകള്‍ മാത്രമായിരുന്നില്ല അവലംബം എന്നു താങ്കള്‍ തുറന്നു സമ്മതിച്ചുവല്ലോ. ഇതു ദുര്‍വ്യാഖ്യാനമാണെന്നു വരുത്തി പ്ലേറ്റ് മാറ്റണ്ട.
:-))
Adithyan | 12-Jan-07 at 2:24 pm | Permalink
രാജേഷ്വര്മ്മ എഴുതിയതിലോ അദ്ദേഹത്തിന്റെ (ആ പോസ്റ്റിലെ)കമന്റുകളിലോ നര്‍മ്മമോ ആക്ഷേപമോ പരിഹാസമോ ഒന്നും ഇല്ല. ഭക്തിയും ബഹുമാനവും മാത്രമേ ഉള്ളൂ.
ജ്യോതിടീച്ചര്,
ഉമേഷ്ജി എഴുതിയതില്‍ നര്‍മ്മവും ആക്ഷേപവും പരിഹാസവും എവിടെയാണ്? വ്യാഖ്യാനം മിക്കവാറും പദാനുപദ തര്‍ജ്ജിമ അല്ലെ? പിന്നെ ഉപക്രമത്തിലെ കാര്യങ്ങള്‍ ആറു നൂറ്റാണ്ട് കഴിഞ്ഞ് വായിക്കേണ്ട കാര്യങ്ങള്‍ അല്ലെ? അപ്പോള്‍ അതിലും പരിഹാസം എവിടെയാണ്?
ബ്ലോഗിനെപ്പറ്റിയും ഉമേഷ്ജിയെപ്പറ്റിയും ഒന്നും അറിയാത്ത ഒരാളെ ഉമേഷ്ജിയുടെ ഈ പോസ്റ്റ് കാണിച്ചാല്‍ അയാളും ജ്യോതിടീച്ചര് പറഞ്ഞ കാര്യങ്ങള്‍ തന്നെ പറയില്ലേ? ജ്യോതിടീച്ചര്‍ക്കും ഞങ്ങള്‍ക്കും ഉമേഷ്ജിയെ അറിയാവുന്നതു കൊണ്ടല്ലേ ഇത് ആക്ഷേപമാണെന്ന് പറയാന്‍ പറ്റുന്നത്? വരികള്‍ മാത്രം വായിച്ചാല്‍ ഇതും സ്തുതിയല്ലേ? 🙂
manojkuroor | 12-Jan-07 at 4:36 pm | Permalink
പ്രിയപ്പെട്ട ഉമേഷ്, കവിതകള്‍ക്കായി ഒരു ബ്ലോഗ് തുടങ്ങി. പേര് ഉത്തമപുരുഷന്.(manojkuroor2.blogspot.com)
മറുപടിക്കു നന്ദി.
wakaari | 12-Jan-07 at 8:30 pm | Permalink
ആദിത്യാ, ഞാന്‍ ഒരു വഴി പറഞ്ഞുതരാം.
ആദ്യമായി ഉമേഷ്ജിയുടെ ഈ പോസ്റ്റിനെപ്പറ്റി മൊത്തം മറക്കുക. എന്നിട്ട് രാജേഷ് വര്‍മ്മയുടെ ഇ.എം.എസ്സ് പോസ്റ്റിലേക്ക് പോവുക. ശ്രദ്ധ അവിടെ മാത്രമാക്കുക. ഉമേഷ്ജിയുടെ ഈ പോസ്റ്റ് ഒരു പരാമര്‍ശ വിഷയമേ അല്ല എന്ന് കരുതുക. രാജേഷ് വര്‍മ്മയുടെ ശ്ലോകങ്ങളും അതിന് അവിടെ ഉമേഷ്ജി കമന്റായി കൊടുത്ത വ്യാഖ്യാനവും ശ്രദ്ധിക്കുക.
അവിടെ രാജേഷ് വര്‍മ്മയുടെ ഇയെമ്മെസ് ശ്ലോകം വായിച്ചവര്‍ അദ്ദേഹം ഇയെമ്മെസ്സിനെ ദൈവമാക്കി, ഈയെമ്മെസ്സിനെ കളിയാക്കി എന്നൊക്കെ പറഞ്ഞപ്പോള്‍ ഉമേഷ്ജി ആ ശ്ലോകത്തിന് അവിടെത്തന്നെ (ഈ പോസ്റ്റിലല്ല, ആ പോസ്റ്റില്‍ തന്നെ) വ്യാഖ്യാനം നല്കി. അതാദ്യം വായിച്ചവര്‍ ഉദ്ദേശിച്ചതുപോലെയല്ല രാജേഷ് വര്‍മ്മ ഉദ്ദേശിച്ചതെന്നും ഇതാണ് ഉദ്ദേശിച്ചതെന്നും പറഞ്ഞ് അവിടെ (രാജേഷ് വര്‍മ്മയുടെ പോസ്റ്റില്‍) ഉമേഷ്ജി വ്യാഖ്യാനം നല്കി.
അതായത് അവിടെ ആള്ക്കാര് മനസ്സിലാക്കിയതു പോലെയല്ല ശരിക്കുള്ളതെന്ന് വ്യാഖ്യാനിക്കാം. ഉമേഷ്ജി ചെയ്തത് വ്യാഖ്യാനിച്ച് ശരിപ്പെടുത്തലാണെന്ന് ആരും അവിടെ പറഞ്ഞില്ല. എല്ലാവരും ആ വ്യാഖ്യാനത്തെ അംഗീകരിച്ചു. പക്ഷേ പുരാണങ്ങളിലും മറ്റും വരുമ്പോള്‍ ആരെങ്കിലും പലരും മനസ്സിലാക്കിയത് പോലെയല്ല യഥാര്‍ത്ഥ വ്യാഖ്യാനം എന്ന് പറഞ്ഞാല്‍ അതിനെ വ്യാഖ്യാനിച്ച് വളച്ചൊടിക്കലായി ലേബലടിക്കും. നമ്മള് കേട്ടറിഞ്ഞതുപോലെയോ ഒറ്റ വായനയ്ക്ക് മനസ്സിലായതുപോലെയോ അല്ലാത്ത ഒരു വ്യാഖ്യാനത്തെയും പലരും അംഗീകരിക്കില്ല.
ഞാന്‍ മനസ്സിലാക്കിയിടത്തോളം അതുകൊണ്ടാണ് ജ്യോതിടീച്ചര് –
“അതോ താങ്കളും സമ്മതിയ്ക്കുന്നുവോ, എഴുതിയ അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും മാത്രമല്ല അവയുടെ അര്‍ഥം, എന്ന്? ഈയൊരു ചെറിയ രചനയ്ക്കുതന്നെ, കവി വ്യക്തമായിക്കാണിച്ച ഭക്തിയും ബഹുമാനവുമല്ല, പ്രധാനവിഷയം, മറിച്ച് ആക്ഷേപഹാസ്യമാണ്, എന്നു പറയാമെങ്കില്‍, ഗഹനങ്ങളായ പലകൃതികളേയും സമീപിയ്ക്കുമ്പോള്‍, അടിസ്ഥാനപരമായകാര്യങ്ങള് മുതല്‍ ക്രമമായിപ്പഠിച്ച്, അതുവരേയുള്ള കാര്യങ്ങള്‍ കൂടി മനസ്സിരുത്തിവേണം വ്യാഖ്യാനിയ്ക്കാന്‍ എന്നെങ്കിലും അംഗീകരിയ്ക്കണം. ഗീതയിലേയോ മനീഷാപഞ്ചകത്തിലേയോ ഒരു ശ്ലോകം എടുത്ത് അതിലെ ഓരോവാക്കിനും പരിമിതമായ അര്‍ഥം കൊടുത്ത് വ്യാഖ്യാനിയ്ക്കുന്നതിനെ എങിനെ അതേപടി അംഗീകരിയ്ക്കുന്നു? അഥവാ, ഈ വിഷയത്തില്‍ ആധികാരികമായി പറയാന്‍ കഴിവുള്ളവര്‍ പറയുന്നതിനെ ‘വ്യാഖ്യാനിച്ചുശരിപ്പെടുത്തല്’ എന്നു പരിഹസിയ്ക്കുന്നതെന്തേ?“
എന്ന് ചോദിച്ചത്.
ഒന്നുകില്‍ രാജേഷ് വര്‍മ്മയുടെ ആ പോസ്റ്റില്‍ ആള്ക്കാര് മനസ്സിലാക്കിയതുപോലെ തന്നെയാണ് രാജേഷ് വര്‍മ്മ ഉദ്ദേശിച്ചതെന്ന് അംഗീകരിച്ച് അക്കാര്യത്തില്‍ അവിടെ (ആ പോസ്റ്റില്‍) വ്യാഖ്യാനമൊന്നും കൊടുക്കാതിരിക്കണം; അല്ലെങ്കില്‍ അവിടെ അങ്ങിനെ ഒരു വ്യാഖ്യാനം കൊടുത്താല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ എന്താണ് ആ ശ്ലോകങ്ങള്‍ കൊണ്ട് ഉദ്ദേശിച്ചതെന്ന് ആള്‍ക്കാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റൂ എങ്കില്‍ പല പുരാണ ശ്ലോകങ്ങള്‍ക്കും അതേ കാരണത്താല്‍ തന്നെ വ്യാഖ്യാനം കൊടുക്കേണ്ടി വരും എന്ന കാര്യം അംഗീകരിച്ച് അങ്ങിനെ വ്യാഖ്യാനിക്കുന്നവരെ വ്യാഖ്യാനിച്ച് ശരിപ്പെടുത്തലുകാര് എന്ന് പരിഹസിക്കാതിരിക്കണം. ഇതു രണ്ടും ഒരാള്‍ തന്നെ ചെയ്യുമ്പോളുള്ള പ്രശ്നമാണ് ജ്യോതിടീച്ചര് ചൂണ്ടിക്കാണിച്ചതെന്ന് തോന്നുന്നു.
ഉമേഷ്ജിയുടെ ഈ പോസ്റ്റിനെക്കാളുപരി രാജേഷ് വര്‍മ്മയുടെ ആ പോസ്റ്റും അതിലെ ഉമേഷ്ജിയുടെ കമന്റുമാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം ജ്യോതിടീച്ചറുടെ കമന്റിന്റെ പ്രതിപാദ്യവിഷയം. പക്ഷേ ഉമേഷ്ജിയും മറുപടി പറയുന്നത് ഈ പോസ്റ്റിനെ ആധാരമാക്കിയാണെന്ന് തോന്നുന്നു (ഞാന്‍ ഈ പറയുന്നതെല്ലാം ഞാന്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ മാത്രം കേട്ടോ).
ബ്ലോഗ്/കമന്റ് പ്രതിരോധശാസ്ത്രം എത്രമാത്രം സങ്കീര്‍ണ്ണമാണെന്നും മനസ്സിലായി. ജ്യോതിടീച്ചറുടെ കമന്റിനെ പരിഹാസമെന്ന് മുദ്രകുത്തി ഉമേഷ്ജി ജ്യോതിടീച്ചറിനെ പ്രതിരോധത്തിലാഴ്ത്തി. ഇനി ജ്യോതിടീച്ചര് അത് പരിഹാസമല്ല എന്ന് പറഞ്ഞ് അതിനെ പ്രതിരോധിക്കാനും കൂടി നോക്കണം.
Adithyan | 12-Jan-07 at 10:02 pm | Permalink
വക്കാരി സാര്‍,
ജ്യോതിടീച്ചര്, രാജേഷ് വര്‍മ്മയുടെ പോസ്റ്റിനു വ്യാഖ്യാനമായി എഴുതിയ ഉമേഷ്ജിയുടെ പോസ്റ്റില്‍ വന്ന്, രാജേഷ് വര്‍മ്മയുടെ പോസ്റ്റ് ഹാസ്യമാണെന്നും ഉമേഷ്ജിയുടെ പോസ്റ്റ് ഹാസ്യമല്ലെന്നും (“ഉമേഷ്ജിയ്ക്ക് ചിലരെ പരിഹസിയ്ക്കണം, എന്ന ലക്ഷ്യം മുന്‍നിര്‍ത്തി എഴുതിയുണ്ടാക്കിയതല്ലേ, ഈ വ്യാഖ്യാനം എന്നു ഞാന്‍ ന്യായമായും സംശയിക്കുന്നു.“) പറഞ്ഞപ്പോ ഞാന്‍ കരുതിയത് ജ്യോതിടീച്ചര് ഉമേഷ്ജിയുടെ ഈ പോസ്റ്റിനെപ്പറ്റിയാണ് പറഞ്ഞതെന്നാണ്. ജ്യോതിടീച്ചര്, രാജേഷ്വര്‍മ്മയുടെ പോസ്റ്റില്‍ ഉമേഷ്ജി ഇട്ട കമന്റിനെപ്പറ്റിയാണ് പറഞ്ഞിരുന്നതെന്ന് രാജേഷ് വര്‍മ്മയുടെ പോസ്റ്റിന് വ്യാഖ്യാനമായി എഴുതിയ ഉമേഷ്ജിയുടെ ഈ പോസ്റ്റ് വായിച്ച് എനിക്ക് സത്യമായും മനസിലായില്ല.
എന്നെ തല്ലരുത്, പ്ലീസ് :)) വിരട്ടുന്നതില് വിരോധമില്ല. 😉
Umesh::ഉമേഷ് | 13-Jan-07 at 3:42 am | Permalink
ആദിത്യന്റെയും വക്കാരിയുടെയും വാദം കഴിയട്ടേ. ഒന്നിച്ചു മറുപടി പറയാം 🙂
വ്യാഖ്യാനങ്ങളെപ്പറ്റി എന്റെ അഭിപ്രായങ്ങള്‍ ഒരു പോസ്റ്റായിത്തന്നെ എഴുതുന്നുണ്ടു്. തെറ്റിദ്ധാരണകള്‍ അപ്പോള്‍ മാറും എന്നു കരുതുന്നു.
ഇഞ്ചിപ്പെണ്ണ് | 29-Jan-07 at 12:48 am | Permalink
അല്ല ഉമേഷേട്ടാ എനിക്ക് മനസ്സിലാവാത്തോണ്ട് ചോദിക്കുവാണെ. ഈ രാജേഷേട്ടന്റെ പോസ്റ്റില്‍ ഒരു കമന്റ് വരുമ്പൊ എങ്ങിനെയാ ഉമേഷേട്ടന് ഉടനെ മറുപടി എഴുതണേ? അതും സ്വന്തം ബ്ലോഗ് പോസ്റ്റിന്റെ ലിങ്കിടാന്‍ വേണ്ടി? ;)(ഇങ്ങിനേം മാര്‍ക്കെറ്റ് ചെയ്യുവോ മനുഷ്യന്മാര്
)
.അല്ല എന്നാലും അതെന്തു ടെക്കനിക്ക്? എന്തെങ്കിലും ഓട്ടോമാ റ്റിക്കാ നടക്കുന്നുണ്ടൊ അവിടെ? എ? രാജേഷേട്ടന് പോലും രണ്ട് മാസം കഴിഞ്ഞിട്ടാണ് സ്വന്തം പോസ്റ്റില്‍ കമന്റ് വരുന്നതു അറിയുന്നതെന്ന് അദ്ദേഹത്തിന്റെ കമന്റുകളില്‍ നിന്ന് വ്യക്തം 🙂
(ഓടോ: ഈ ലിങ്കിട്ടതു നന്നായി, ഞാനിതിപ്പഴാ കണ്ടേ..) 🙂
ഇഞ്ചിപ്പെണ്ണ് | 29-Jan-07 at 12:52 am | Permalink
ഉമേഷേട്ടന് ഇങ്ങിനെ വ്യാഖ്യാനിക്കണതുകൊണ്ടാണെന്ന് തോന്നണു ലാപുടാജി കവിത എഴുത്ത് നിറുത്തി. രാജേഷേട്ടനും ആ വഴി പിന്തുടരുമൊ ആവൊ? 🙂
qw_er_ty
മൂര്‍ത്തി | 03-Mar-07 at 10:12 pm | Permalink
എന്ടമ്മേ…തിരോന്തരം വി.ജെ.ടി ഹാളിലെയും മറ്റും നര്മ്മകൈരളിയും അതുപോലുള്ള ദ്വയാര്ത്ഥപ്രയോഗ സദസ്സുകളും കണ്ടും നര്‍മ്മഭൂമിയിലെ ആസ്ഥാനഫലിതക്കാരുടെ വളിപ്പുകള്‍ വായിച്ചും ഹാസ്യം മരിച്ചു എന്നു കരുതിയിരിക്കുകയായിരുന്നു..വര്‍മ്മയുടെ പോസ്റ്റും ഈ വ്യാഖ്യാനവും വായിച്ചപ്പോഴാണ് സമാധാനമായത്..ഒന്നാംതരം.. ബ്ലോഗുലകത്തില്‍ നിന്നു പോകാന്‍ തോന്നുന്നില്ല…കുറെ നേരമായി കയറിയിട്ട്…
എന്ടെ വക ഒരെണ്ണം കാച്ചിയില്ലെങ്കില്‍ കാശു മുതലാകില്ല..
ഇത്രയും വന്നതല്ലേ..ഒരെണ്ണം ഇരിക്കട്ടെ
എണ്ടെ ഒരു സുഹൃത്തിന് ഇത്തിരി ഇളകിയപ്പോള്‍ തിരുവമ്പാടിയില്‍ ചെന്ന് പ്രാര്‍ത്ഥിച്ചിരുന്നത് ഇങനെയായിരുന്നു..
ഓം മാര്‍ക്സായ നമ:
ഓം ഏംഗത്സായ നമ:
ഓം ലെനിനായ നമ:
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ, ഇന്ത്യയില്‍ വിപ്ലവം നടത്താന്‍ ഇവിടുത്തെ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് ശക്തിയും ബുദ്ധിയും ധൈര്യവും നല്കേണമേ…
കൃപാണത്തെക്കുറിച്ചുള്ള തമാശ ആസ്വദിക്കാന്‍ പറ്റിയാലേ സിക്കുകാരന് യഥാര്‍ത്ഥ സിക്കുകാരന് ആവൂ എന്ന് ഒ.വി.വിജയന് പറഞിട്ടുണ്ട്..അതുപോലെ ഇ.എം.എസ്സിനെക്കുറിച്ചുള്ള തമാശകളും ആസ്വദിക്കാം..എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് തന്നെ..
Rajesh R Varma | 04-Mar-07 at 10:16 am | Permalink
മൂര്‍ത്തേ,
നന്ദി. 🙂
pcmadhuraj | 09-Mar-07 at 8:04 am | Permalink
upakRamam- 4th SLOkam
“….niNAth athiSONitham”. niNAth ithi panchami. chOrayEkkAL chuvannathum ennu aRththhm paRayaNam.
sagouravam,
madhuraj
(‘gou’ enna ravam,Sabdam uNTAkkan vAya kOTTumpoL unTAkunna chirirahithamAya mukhabhAvaththOTukUTi,)
Murugesan.MSP. | 11-Mar-07 at 1:42 pm | Permalink
Terrible maashe. chirichu chiruchu kannuneeru ozhugi. Vayaru nondhu. Pinnae oru ahladha siddiyum kitti. janantharan galudae viddiththam manasilakki adichu ketri irukkunnu Ini vaerae oru tharathile satire undakkuga. Idu madhi. Varddhichaal Mushingu povum. Angane oru shrusti undaakan Ningalkku kazhiyum. Njaan Malayali alla. Patche Malayalathe snehikkunnavanu.Malayaalikaleyum Keralatheyum Ningal kruthi Aa snehathae urappakki. abinandhanangal.
Raji chandrasekhar | 08-Aug-07 at 5:40 pm | Permalink
ഉമേഷേ (സ്നേഹം കൂടിയപ്പോള്‍ ജി വിട്ടുപോയതാണ്).
വെറുതെയല്ല……………………………
മ -യുടെ വ്യാഖ്യാനം, അനുയോജ്യമായ ശ്ലോകങ്ങള്‍ കണ്ടെത്തല്‍ ഇതിനൊന്നും കഴിയാത്തവര്‍ക്ക് അസൂയയും കുശുമ്പുമൊക്കെ തോന്നുക സ്വാഭാവികം.
എനിക്ക് “ജനിതക വൈക്ലബ്യം” ഇല്ലാത്തതുകൊണ്ട് അതു രണ്ടുമില്ല.
സഞ്ജയനോട് മാറിനില്ക്കാന് പറയണ്ട, തനിയെ മാറിക്കോളും.
ഇതൊരു ’നമന’മായി കണക്കാക്കില്ലല്ലൊ.
ഈ വ്യാഖ്യാനത്തിനൊരു വ്യാഖ്യാനം കൂടി നല്കിയാലൊ എന്നൊരാലോചനയുണ്ട്. വ്യാഖ്യാനവും അതിന്റെ വ്യാഖ്യാനവും അതിനൊരു വ്യാഖ്യാനവും,,,അതാണല്ലൊ അതിന്റെയൊരു രീതി.
(ഈ കമന്റിന് വിശദീകരണമോ വ്യാഖ്യാനമോ ഉണ്ടായിരിക്കുന്നതല്ല.)
Roby | 24-Apr-08 at 4:38 pm | Permalink
എനിക്ക് തോന്നിയ ഒരു പ്രശ്നം, രാജേഷിന്റെ പോസ്റ്റില്‍ രാജേഷ് കമന്റുകള്‍ക്ക് മറുപടി പറയുന്നതും പോസ്റ്റെഴുതിയ അതേ ‘ഭക്തിയിലാണ്’, അതായത് ഒരിക്കലും ബ്ലോഗര്‍ എന്ന ഐഡന്റിറ്റിയിലേക്കു വരുന്നില്ല.
ഇവിടെ ഉമേഷ് പോസ്റ്റിനു ശേഷം ചരിത്രകാരനല്ലാതാകുന്നു. ബ്ലോഗര്‍ മാത്രമാകുന്നു.
നല്ല പോസ്റ്റ്, (ഈ കമന്റ് കുറെ നാള് മുന്‍പ് ഇടണമെന്നു കരുതിയതായിരുന്നു; മറന്നു, പിന്നെ പുതിയ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു)
ആര്യന് | 18-Mar-09 at 10:19 am | Permalink
ഇനി എന്ത് പറയാന്‍?
മലയാളം ബ്ലോഗില്‍ ഞാന്‍ വായിച്ചിട്ടുള്ള ഏറ്റവും കിടിലന്‍ കോമഡി എന്ന് മാത്രം…
cALviN::കാല്വിന് | 07-May-09 at 5:19 am | Permalink
ഇനിയും ഒരു കമന്റ് ഇവിടെ ഇട്ടില്ലെങ്കില്‍ അതൊരു പാതകമാവും ( ഇത്രേം തവണ വായിച്ചിട്ടും!)
ഓരോ തവണ വായിക്കുമ്പോഴും ഓരോ പുതിയ അര്‍ഥങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു…
ആദ്യം പറഞ്ഞതെത്ര ശരി! “ഇതിലുള്ളതു മറ്റു പലയിടത്തും കണ്ടേക്കാം; പക്ഷേ, ഇതിലില്ലാത്തതു മറ്റൊരിടത്തും കാണുകയില്ല.”
ആദിത്യന്റെ കമന്റിന്റെ മുഴുവന്‍ അര്‍ഥവും ഇപ്പോഴാണ് മനസിലാവുന്നത് … ഗ്രേറ്റ് 🙂
ലെനിനസ്റ്റാലിനപാദസരോരുഹം
ചെഗുവരാദിനിണാദതിശോണിതം
ഫിഡലകാസ്ട്രപരാഗയുതം വരം
കമലമന്വഹമാശ്രയ മാര്‍ക്സിസം
എന്നുരുവിട്ടു കൊണ്ട് നിര്‍ത്തുന്നു
Umesh:ഉമേഷ് | 07-May-09 at 6:03 pm | Permalink
ആദിത്യൻ കുറേ കമന്റിട്ടിട്ടുണ്ടല്ലോ. അതിൽ ഏതു കമന്റിന്റെ കാര്യമാണു കാൽവിൻ?
ശ്രീഹരി::Sreehari | 07-May-09 at 7:40 pm | Permalink
കമന്റ് നമ്പ്ര 53…
ഞാന്‍ മനസിലാക്കിയത് ശരിയാണെങ്കില്‍ സര്‍ക്കാസം അറ്റ് ഇറ്റ്സ് ബെസ്റ്റ് 🙂
cALviN::കാല്വിന് | 07-May-09 at 7:41 pm | Permalink
ഈ വേഡ്പ്രസ്സില് കമന്റ് ഇടുമ്പോള്‍ എപ്പോഴും പേരു മാറും 🙁
ravi | 06-Jan-11 at 7:26 pm | Permalink
pala thevana vayichu ithu.. asadhyam…