ഇരുപത്തൊന്നു കൊല്ലം മുമ്പെഴുതിയ ഒരു കവിത. നഷ്ടപ്പെട്ടുപോയെന്നു കരുതിയിരുന്ന ഈ കവിത ഓര്‍ത്തെഴുതാന്‍ ഒരു ശ്രമം നടത്തിയെങ്കിലും മുഴുവന്‍ ഓര്‍മ്മ കിട്ടിയില്ല. ഈയിടെ വീടു മാറിയപ്പോള്‍ ഇതെഴുതിവെച്ചിരുന്ന ഒരു പഴയ നോട്ടുബുക്കു കിട്ടി. ഇത്രയും കാലത്തിനു ശേഷം വായിക്കുമ്പോള്‍ ബാലിശമായിത്തോന്നുന്നു. ഏതായാലും ഇവിടെ ഇടുന്നു. ബാലിശമായതും ഇടാനല്ലേ ബ്ലോഗ്?
സന്ദര്‍ഭം: 1986-ലെ ഏഷ്യാഡ്. അന്നു ഞാന്‍ ആര്‍. ഇ. സി. യില്‍ ഒരു പ്രധാന പരീക്ഷയുടെ സ്റ്റഡിലീവിലായിരുന്നു. അപ്പോഴാണു ട്രാക്ക് മാറി ഓടിയതുകൊണ്ടു ഷൈനി വില്‍സനെ (ഷൈനി ഏബ്രഹാം) അയോഗ്യയാക്കിയ വാര്‍ത്ത ആരോ പറഞ്ഞതു്. അതു വളരെയധികം വിഷമമുണ്ടാക്കി. ഈ എഞ്ചിനീയറിംഗു തന്നെ തനിക്കിഷ്ടമല്ലാത്ത വിഷയമാണെന്നുള്ള അറിവും അതു പഠിക്കാന്‍ വന്നപ്പോള്‍ അക്ഷരശ്ലോകം, സാഹിത്യം, ചെസ്സ് തുടങ്ങിയ കാര്യങ്ങള്‍ക്കായി പഠിത്തത്തില്‍ നിന്നു വ്യതിചലിക്കുന്നതിനെപ്പറ്റിയുള്ള ആലോചനയും ചേര്‍ന്നപ്പോള്‍ പരീക്ഷയ്ക്കു പഠിക്കുന്നതിനു പകരം ഈ കവിത എഴുതി.
മാതൃഭൂമി ആഴ്ചപ്പതിപ്പു് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി നടത്തിയ കവിതാമത്സരത്തിനു് ഇതയച്ചുകൊടുത്തു. സമ്മാനം കിട്ടിയില്ലെന്നു മാത്രമല്ല, “സമ്മാനം അര്‍ഹിക്കുന്ന കവിതകളൊന്നും ഇക്കുറി കിട്ടിയില്ല, തമ്മില്‍ ഭേദമെന്നു തോന്നുന്ന മൂന്നെണ്ണം ഇതാ” എന്നു പറഞ്ഞു മൂന്നു പരട്ടക്കവിതകള്‍ അവര്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. അതിലും വലിയ ഒരു അപമാനമില്ല. പത്രമാസികകള്‍ക്കു സൃഷ്ടികള്‍ അയയ്ക്കുന്ന പരിപാടി അതോടെ നിര്‍ത്തി. മലയാളികളുടെ ഭാഗ്യം!
അതിലും വലിയ പ്രശ്നമുണ്ടായതു് വീട്ടില്‍ ഈ കവിത കാണിച്ചപ്പോഴാണു്. മലയാളാദ്ധ്യാപികയായ അമ്മയ്ക്കു് ഇതിഷ്ടപ്പെടുമെന്നാണു ഞാന്‍ കരുതിയതു്. പക്ഷേ അതൊരു ദുരന്തമായി കലാശിച്ചു. ഇതിലെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും “ഇവരാണു നാടിന്റെ ശാപം” എന്നു പറഞ്ഞതു് എന്റെ സ്വന്തം കാര്യമാണെന്നു് എന്റെ അദ്ധ്യാപിക കൂടിയായിരുന്ന അമ്മ തെറ്റിദ്ധരിച്ചു. ഒരു ലക്ഷ്യം മനസ്സില്‍ അടിച്ചുകയറ്റി അതിലേക്കു കുട്ടികളെ തള്ളിവിടുന്നവരെപ്പറ്റിയാണു ഞാന്‍ എഴുതിയതെന്നു ഞാന്‍ പറഞ്ഞതൊന്നും അമ്മയുടെ തലയില്‍ കയറിയില്ല. അതിനു ശേഷം എന്റെ ജീവിതത്തിനെ സംഭവിക്കുന്ന ഒരു കാര്യത്തിലും അമ്മ അഭിപ്രായം പറയാറില്ല. “നീ നിന്റെ വഴി, അതു മാറ്റിപ്പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല” എന്ന മട്ടു്.
ഷൈനി വില്‍സനു് ഈ കവിത അയച്ചുകൊടുക്കണം എന്നു് ഒരിക്കല്‍ ഞാന്‍ കരുതിയിരുന്നു. ചെയ്തില്ല. ഷൈനിയ്ക്കു കവിത ഇഷ്ടമാണോ എന്നറിയില്ലല്ലോ. പിന്നെ ഇതു് എങ്ങനെ അവരെ ബാധിക്കും എന്നറിയുകയുമില്ലല്ലോ.
എന്റെ ചില അടുത്ത കൂട്ടുകാര്‍ മാത്രമേ അന്നു് ഈ കവിത കണ്ടിട്ടുള്ളൂ. ആദ്യമായാണു് എവിടെയെങ്കിലും ഇതു പ്രസിദ്ധീകരിക്കുന്നതു്. അന്നത്തെ അമിതമായ പ്രാസഭ്രമവും കാല്പനികതാഭ്രമവും സംസ്കൃതപക്ഷപാതിത്വവും എഴുത്തിന്റെ തഴക്കക്കുറവും ഇതില്‍ കാണാം.
ഇനി കവിത:
ഇതു നിന്റെ മാത്രമാമഴലല്ല ഷൈനി, ഈ ധരണിയുടെ മൊത്തമഴലത്രേ; ഒരു സ്വര്‍ണ്ണമെഡലിന്റെ കഥയല്ല, പൊയ്പ്പോയ പെരുമകള്‍ക്കുള്ള കഥയത്രേ. |
മെഡലല്ല നീയോടി നേടിയതു, ഭാരത- |
ഉഷയൊത്തു നീയാര്‍ന്ന വിജയങ്ങളോര്‍ക്കുകില്‍ വെടി കേട്ടിടും മുമ്പു പായാതെ, നഗ്നമാം |
കുതി കൊണ്ടു നീയെത്ര ട്രാക്കുകളി, ലെത്രയോ |
ഒരു വേള, മാര്‍ഗ്ഗമ, ല്ലണയേണ്ട ലക്ഷ്യമാ- അണയേണ്ട ലക്ഷ്യമാണരുളേണ്ട മാര്‍ഗ്ഗത്തില്‍ |
ലക്ഷ്യത്തിലെത്താന്‍-ജയിക്കാന്‍-നമുക്കേതു |
ലക്ഷ്യമല്ലേറ്റം പ്രധാനം-പ്രധാനമോ |
വളരുന്ന പൈതലിനെ ‘യിഞ്ചിനീ’രാക്കുവാന്‍ |
ഇവരൊന്നു ചേര്‍ന്നിട്ടു പൈതലില്‍ ദുരാശ തന്‍ |
ആശിച്ച ലക്ഷ്യത്തിലെത്താതെ പോയവര്‍- |
ഒരു ലക്ഷ്യമില്ലാതെ മുന്നോട്ടു പോകുന്ന- ഇതു നിന്റെ മാത്രമാം കഥയല്ല ഷൈനി, യുവ- |
കഴിവുണ്ടു ശേഷിയുണ്ടകതാരിനെങ്കിലും |
“എല്ലാവരും പിന്നി”ലെന്നുള്ളൊരാ വെറും |
നീയറിഞ്ഞീല നീ ഗതി മാറി, വഴി വിട്ടു |
വഴി മാറിയെന്ന കഥയറിയുന്നു ഞങ്ങളി- |
വെങ്കലമെങ്കിലും കിട്ടുമപ്പാതയിനി- അറിയാതെ ഞാന്‍ കാടു കയറി, നിന്‍ പുണ്ണിനി |
ഒരു കോച്ചുമില്ലാതെ, സ്വപ്രയത്നത്തിന്റെ |
bindu | 12-Jul-07 at 3:47 am | Permalink
ഇടയ്ക്കു ഇഞ്ചിനീരു വന്നതുകൊണ്ടാവും അമ്മയ്ക്കു സംശയമായത്. ഷൈനിക്കയച്ചുകൊടുത്തിരുന്നെങ്കില് ഇനി മേലാല്‍ ഓടില്ല എന്നു തീരുമാനിച്ചേക്കുമായിരുന്നു. :)ഇനിയും അപ്പോള്‍ ഇതുപോലെ കവിതകള്‍ എവിടെയെങ്കിലും ഒളിച്ചിരിപ്പുണ്ടായിരിക്കുമല്ലൊ. ബ്ലോഗില്‍ ഇടൂ പ്ലീസ്.
su | 12-Jul-07 at 4:17 am | Permalink
കവിത നന്നായി. ഇതില്‍ വളരെയധികം പാഠങ്ങള്‍ ഉണ്ട്. പിന്നെ, അമ്മ പ്രോത്സാഹിപ്പിക്കാഞ്ഞത് ബ്ലോഗര്‍മാരുടെ ഭാഗ്യം. എഴുതിയെഴുതി എവിടെയെങ്കിലും എത്തിയിരുന്നെങ്കില്‍ ഞങ്ങള്‍ക്കൊന്നും ഉമേഷ്ജിയെ കാണാന്‍ പറ്റില്ലായിരുന്നു.
🙂
പൊതുവാള് | 12-Jul-07 at 5:58 am | Permalink
ഉമേഷേട്ടാ,
കവിത വളരെ നന്നായിരിക്കുന്നു.എക്കാലത്തും പ്രസക്തിയുള്ള ഒരു വിഷയമാണിതെന്നെനിക്ക് തോന്നുന്നു.
ഇത്തരം രചനകള്‍ ഇനിയും ഏതെങ്കിലും മൂലകളില്‍ പൊടിപിടിച്ചു കിടപ്പുണ്ടെങ്കില്‍ ,അവയൊക്കെ ഇവിടെ ഞങ്ങള്‍ക്കു വേണ്ടി പ്രസിദ്ധപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
പൊതുവാള്.
ദില്ബാസുരന് | 12-Jul-07 at 6:27 am | Permalink
ഉമേഷേട്ടാ,
ഷൈനി വിത്സണ് എന്നെപ്പോലെ കവിത ആസ്വദിക്കുന്ന ആളാണെങ്കില്‍ ഇത് വായിച്ച് ആഹ്ലാദിച്ചേനേ. കവിത ഒരു സര്‍ഗശക്തിയാണ്, അത് ശരിക്ക് വായിച്ച് മനസ്സിലാക്കാന്‍ കഴിവ് വേണം. അല്ലെങ്കില്‍ തന്നെ ജാവലിന്‍ ത്രോയെ പറ്റി മലയാളത്തില്‍ വളരെ ചുരുക്കം കവിതകളല്ലെ വന്നിട്ടുള്ളൂ? 😉
അപ്പു | 12-Jul-07 at 7:02 am | Permalink
ഉമേഷ് ജീ, ഈ കവിത കൊള്ളുകയില്ലെന്നു പറഞ്ഞവരെ ചവിട്ടണം. ഞാനീയിടെ ബൂലോകത്തുവായിച്ചതിലേക്കും നല്ല പ്രാസവും, ഈണവും, താളവും ഒക്കെ ഒത്ത ഒരു കവിത. നന്നായിരിക്കുന്നു.
വിശാലാനന്ദന്‍ | 12-Jul-07 at 8:25 am | Permalink
ഈ കവിതക്ക് നിലവാരമില്ല എന്ന് പറഞ്ഞവനെ ഇടിക്കാനാണ് ദൈവം നമ്മുടെ കാലുകള്‍ക്ക് മുട്ട് തന്നിട്ടുള്ളത്.
“ഇതു നിന്റെ മാത്രമാം കഥയല്ല ഷൈനി, യുവ-
ജനത തന്‍ കദനകഥയത്രേ;
ഒരു വെറും ട്രാക്കിന്റെ വ്യഥയല്ല, ജീവിത-
പ്പെരുവഴികള്‍ തന്റെ കഥയത്രേ“
അത്താണ് പോയിന്റ്!
മാര്‍ ഇവാനിയസ്!! (മാര്വലസ്സിന്റെ അളിയനായിട്ട് വരും. അല്ലെങ്കില്‍ ഞാന്‍ വരുത്തും)
രാജ് | 12-Jul-07 at 3:41 pm | Permalink
ട്രാക്ക് മാറി ഓടാന്‍ സാധ്യതകളുണ്ടായിരുന്ന ഒരു ‘കാലം’ കഴിഞ്ഞ് ഉമേഷ് എത്തുമ്പോള്‍ അത്ര വലുതായൊന്നും ട്രാക്ക് മാറിയിട്ടില്ലെന്ന് തോന്നുന്നു.
മൂര്‍ത്തി | 12-Jul-07 at 7:37 pm | Permalink
ആദ്യം ഒന്ന് ഓടിച്ചു 🙂 വായിച്ചു… പിന്നെ ശരിക്ക് വായിച്ചു…മെഡലു തരാമെങ്കില്‍ അഭിപ്രായം പറയാം..
mukkuvan | 13-Jul-07 at 11:26 pm | Permalink
vaayichu. aaswadhichoo… its marvelous umesh. may be I was too late come here to read this.
ശ്രീജിത്ത് കെ | 16-Jul-07 at 4:26 pm | Permalink
പ്രാസത്തിനായി ഇത്ര കിണഞ്ഞ് പരിശ്രമിക്കേണ്ടിയിരുന്നില്ല. പാസമില്ലെങ്കിലും കവിത നന്നാവും, ഇംഗ്ലീഷ് കവിതാ രീതി നമ്മളും പിന്തുടരേണ്ട കാര്യമില്ലല്ലോ.
കവിത ഉമേഷേട്ടന്റെ മുന്‍ പോസ്റ്റുകളേക്കാള്‍ നിലവാരം പുലര്‍ത്തി 😉 ഇനിയും പോരട്ടെ ഓരോന്ന് ഇങ്ങട്.
ഓ.ടോ: ദില്ബന്റെ കമന്റ് കലക്കി.
കണ്ണൂസ് | 16-Jul-07 at 4:45 pm | Permalink
പ്രാസത്തിന്റെ കാര്യം ജിത്ത് പറഞപ്പോഴാ ഓര്‍ത്തത്. എന്റെ “പാട്ടിന്റെപെട്ടി” എന്ന ജി-മെയിലിന്റെ പാസ്വേഡ് “നീ പോടാ പട്ടീ” എന്നായിരുന്നു. (അതു മാറ്റി. ആരും നോക്കി മെനക്കെടണ്ട).
ഉമേഷേ, ക്ഷമി. കവിതയെപ്പറ്റി അഭിപ്രായം പറയണ്ട സ്ഥലമല്ലല്ലോ ഇത്.
khanpothencode | 18-Jul-07 at 12:33 pm | Permalink
ഞാനുമൊരു മലയാളം ബ്ലോഗു ഉണ്ടാക്കി പക്ഷെ ഇവിടെ കാണുന്നില്ല……
ചിത്രകാരന് | 20-Jul-07 at 2:26 pm | Permalink
🙂
fazal | 01-Jan-08 at 8:14 pm | Permalink
Kavithayum kondoru oattam,
aa oattathinoru swarna medal,
pinneya swarndam kondoru kavitha..
സനാതനന് | 20-Aug-08 at 1:38 pm | Permalink
കണ്ണൂസേ എന്തിനാ ഉമേഷ്ജിയെ നീ പോടാ പട്ടീ എന്ന് വിളിച്ചത്!
കവിത ഇഷ്ടപ്പെടാഞ്ഞിട്ടാണോ? ‘ബാലിശ’മായിപ്പോയി 😉
വിട്ടുകള സനാതനാ, ബാലചാപല്യമല്ലേ? 🙂
വാല്മീകി | 20-Aug-08 at 2:57 pm | Permalink
വായിക്കാന്‍ എന്തു രസം. ശരിക്കും പ്രാസം ഉള്ളതുകൊണ്ടു തന്നെയാണെന്ന് തോന്നുന്നു ആ വായനാസുഖം കിട്ടുന്നത്.
സിയ | 20-Aug-08 at 5:42 pm | Permalink
ഈ കവിത ഞാനാസ്വദിച്ചു.
പല കാരണങ്ങളാല്‍ ഈ കവിത ഇന്നും എന്നും പ്രസക്തമാണ്.
എന്തായാലും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനു ഒന്നയച്ചു കൊടുക്കൂ ഉമേഷേട്ടാ… 🙂
ഒളിമ്പിക്സില്‍ എക്കാലത്തെയും വലിയ വിജയക്കുതിപ്പ് നടത്തുന്ന ഇന്ത്യക്ക് തുടര്‍ന്നങ്ങോട്ടും പ്രചോദനമായി ഈ കവിതയുമുണ്ടാവട്ടെ!
ഇന്തോ-ആംഗ്ലിക്കന്‍ ക്രിറ്റിക്ക് കെ.ശ്രീജിത്തിന്റെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉമേഷേട്ടനു കൊള്ളാം…
ദില്‍ബേഷ് കുമാരനും ഒരു സലാം 🙂