ഇത്തവണ ഓണത്തിനു് ഗൂഗിളിന്റെ വകയായി മലയാളികള്‍ക്കു് ഒരു സമ്മാനം. ഇന്നു മുതല്‍ ഗൂഗിള്‍ ന്യൂസ് മലയാളത്തിലും!
ഇതിനെപ്പറ്റിയുള്ള ഗൂഗിളിന്റെ ഔദ്യോഗിക അറിയിപ്പു് ഇവിടെ.
ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്കു ശേഷം ഗൂഗിളിന്റെ ഇന്ത്യന്‍ വാര്‍ത്തകള്‍ തമിഴിലും പ്രസിദ്ധീകരണമാരംഭിച്ചതു് ഒരു വലിയ വാര്‍ത്തയായിരുന്നു. ഹിന്ദിയ്ക്കും തമിഴിനും ശേഷം മൂന്നാമത്തെ ഇന്ത്യന്‍ ഭാഷയായി ഗൂഗിള്‍ തിരഞ്ഞെടുത്തതു് മലയാളമാണെന്നതു വളരെ സന്തോഷകരം തന്നെ.
മലയാളവാര്‍ത്തകള്‍ സംഭരിക്കുന്ന ധാരാളം സ്ഥലങ്ങളുണ്ടെങ്കിലും പല പത്രങ്ങളിലെയും സമാനവാര്‍ത്തകള്‍ ഒന്നിച്ചു കാണിക്കുന്നതു് ഇതാദ്യമായാണെന്നു തോന്നുന്നു. വാര്‍ത്തകളെ പല വിഭാഗങ്ങളാക്കുന്നതിനു പുറമേയാണിതു്. ഇങ്ങനെ വാര്‍ത്തകളെ തരംതിരിക്കുന്നതും സമാനവാര്‍ത്തകള്‍ ഒന്നിച്ചുകാണിക്കുന്നതും മനുഷ്യരുടെ സഹായമില്ലാതെ കമ്പ്യൂട്ടര്‍ തന്നെ അതിന്റെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണു്. മലയാളമറിയാത്ത ഒരു തലച്ചോറാണു് ഇതിനു പിന്നിലെന്നതു് അദ്ഭുതാവഹമാണു്. ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ ഇവ മാറി പുതിയ വാര്‍ത്തകള്‍ വന്നു നിറയുകയും ചെയ്യും.
പ്രധാന വാര്‍ത്തകള്‍, ലോകം, ഇന്ത്യ, കേരളം, അറബിനാടുകള്‍, വാണിജ്യം, കായികം, വിനോദം തുടങ്ങി പല വിഭാഗങ്ങളുണ്ടു്. മലയാളികളില്‍ ഒരു നല്ല പങ്കു് ഗള്‍ഫ് രാജ്യങ്ങളിലായതുകൊണ്ടു് “അറബിനാടുകള്‍” എന്നൊരു പ്രത്യേകവിഭാഗം ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ഓരോ വിഭാഗത്തിലും വാര്‍ത്തകള്‍ ഏതൊക്കെ, എങ്ങനെ, എത്രയെണ്ണം വേണം എന്നും അവ ഏതു ക്രമത്തില്‍ കാണണമെന്നും വായനക്കാരനു നിയന്ത്രിക്കാം. ഒന്നിലധികം ഭാഷകളിലെ വാര്‍ത്തകള്‍ ഒന്നിച്ചു് ഒരു പേജില്‍ കാണാനും സാധിക്കും.
പത്രങ്ങളിലെ മാത്രമല്ല, വെബ്ദുനിയാ, യാഹൂ, ദാറ്റ്സ് മലയാളം തുടങ്ങിയ വെബ്പോര്‍ട്ടലുകളിലെയും വാര്‍ത്തകള്‍ കാണിക്കുന്നുണ്ടു്. ഗൂഗിള്‍ ഉദ്ധരിക്കുന്ന പല പത്രങ്ങളും യൂണിക്കോഡിലല്ല എന്നതാണു മറ്റൊരു പ്രത്യേകത. ആസ്കി ഫോണ്ടുകളിലുള്ള ആ പത്രങ്ങളിലെ വാര്‍ത്തകള്‍ യൂണിക്കോഡിലേയ്ക്കു മാറ്റിയാണു് കാണിക്കുന്നതു്.
യൂണിക്കോഡിലേയ്ക്കു മാറാന്‍ പത്രങ്ങള്‍ക്കു് ഒരു പ്രചോദനം കൂടി.
ശ്രീ | 11-Sep-08 at 5:32 am | Permalink
നല്ല വാര്‍ത്ത തന്നെ.
🙂
പാമരന് | 11-Sep-08 at 5:42 am | Permalink
നന്ദി!
കുഞ്ഞന്‍ | 11-Sep-08 at 5:56 am | Permalink
മലയാളികള്‍ക്ക് അഭിമാനിക്കാം..!
മാഷെ ഈ വാര്‍ത്തക്കു നന്ദി
കുഞ്ഞന്‍സ് | 11-Sep-08 at 6:19 am | Permalink
ഉമേഷേട്ടാ അറിയിച്ചതിനു നന്ദി. സിഫിയൊക്കെ മലയാളത്തില്‍ ഉണ്ടെന്ന് തന്നെ അറിയില്ലായിരുന്നു.
കുറുമാന് | 11-Sep-08 at 6:31 am | Permalink
സന്തോകരമായ വാര്‍ത്ത. ഈ വാര്‍ത്ത നല്കിയ ഉമേഷ്ജിക്ക് നന്ദി. പിന്നെ താങ്കള്‍ നല്‍കിയിരിക്കുന്ന ലിങ്ക് ഇതേ ജനലില്‍ അല്ലാതെ പുതിയ ഒരു ജനലില്‍ തുറക്കാന്‍ സാധിച്ചാല്‍ സൌകര്യമായിരുന്നു.
മോഹന്‍ പുത്തന്‍ചിറ | 11-Sep-08 at 7:01 am | Permalink
ഈ വാര്ത്തയെത്തിച്ചതിന് ഉമേഷ്ജിക്കു നന്ദി. ഗൂഗിളിന്റെ ഓണസമ്മാനം വളരെ നന്നായി. മലയാള ഭാഷയുടെ ഉപയോഗം കുറെക്കൂടി വ്യാപകമാകാനും, ഭാഷാകൈകാര്യം എളുപ്പമുള്ളതാക്കാനും ഇതുപകരിക്കട്ടെ. മലയാളം യൂണികോഡിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നന്ദി.
M.O.Varma | 11-Sep-08 at 9:17 am | Permalink
അഭിനന്ദനങ്ങള്‍!!!!!
ഇന്റര്‍നെറ്റ് മലയാളത്തില്‍ സുവര്ണ്ണലിപികളില് കൊത്തിവയ്കേണ്ട ഈ നാഴികക്കല്ലിന് പിന്നില്‍ അഹോരാത്രം പ്രയത്നിച്ച ഉമേഷ് മാഷിന് അഭിനന്ദനങ്ങളുടെ ഒതളങ്ങാ കുലകള്‍!
ഗൂഗിളിന്റെ ഈ സമ്മാനം കാരണം, റ്റൈം, ബിസിനസ്സ് വീക്ക്, ഫോര്‍ച്യൂണ്‍, ഇക്കണോമിസ്റ്റ്, വാഷിംഗ്ടന്‍ പോസ്റ്റ്, വാള് സ്റ്റ്റീറ്റ് ജേര്‍ണല്‍ മുതലായ പ്രസിദ്ധീകരണങ്ങള്‍ മലയാളം പതിപ്പുകള്‍ ഇറക്കും എന്ന് പ്രതീക്ഷിക്കാം.
മറ്റേ കൈയ്യില്‍ (ഓണ്‍ ദി അദര്‍ ഹേന്റ് ഉം ഉം) ഗൂഗിള്‍ മലയാത്തിന്റെ അഭിമാനസ്തംഭങ്ങളായ, ക്രൈം, തീപ്പന്തം, മുത്തുച്ചിപ്പി, ഈവനിംഗ് റിപ്പോര്‍ട്ടര്‍ മുതലായവയേയും ലിസ്റ്റില്‍ പെടുത്തുമെന്ന് ആശിക്കാം.
ഒരിക്കല്‍ കൂടി, ഈ പ്രൊജെക്റ്റ് നയിച്ച ഉമേഷന് മാഷിന് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍.
(ഈ അവസരത്തില്‍ ഗൂഗിള്‍ ക്രോം വിന്‍ഡോസില്‍ മഹാ തല്ലിപ്പൊളിയാണെന്ന് കൂടെ ഖേദപൂര്‍വ്വം അറിയിക്കട്ടെ. പണ്ടാരം ചില വിന്ഡോസൊന്നും തുറക്കുന്നു പോലുമില്ല. എന്റെ ഇ-
ബാങ്കിംഗ് വിന്‍ഡോ ഫോര്‍ എക്സാംപിള്. ചില ബ്ലോഗിന്റെ കമന്റ് പേജുകളും. എന്തുവാ ഇദ്?)
മഞ്ഞ ഒതളങ്ങാ വര്‍മ്മേ,
ഞാന്‍ ഈ പ്രോജക്റ്റില്‍ ഒന്നും ചെയ്തിട്ടില്ല. വെറുതേ ഇല്ലാത്തതു് ഊഹിച്ചു പറയാതെ. ഞാന്‍ വിവരം പറഞ്ഞെന്നേ ഉള്ളൂ. Don’t shoot the messenger 🙂
സിബു ഇതില്‍ ചെറുതല്ലാത്ത ഒരു പങ്കു വഹിച്ചിട്ടുണ്ടു്. പ്രധാന ആളുകള്‍ മറ്റു പലരുമാണു്.
moorthy | 11-Sep-08 at 12:53 pm | Permalink
നന്ദി…
ആസ്കി യൂനിക്കോഡിലേക്ക് മാറ്റുന്നുണ്ടോ? ദേശാഭിമാനി, മാധ്യമ വാര്‍ത്ത ഒക്കെ അതിന്റെ ലിങ്ക് അല്ലേ കൊടുത്തിരിക്കുന്നത്?
സിബു | 11-Sep-08 at 3:25 pm | Permalink
മൂർത്തി, ഉവ്വ് മാറ്റുന്നുണ്ട്..
സിബു | 11-Sep-08 at 3:54 pm | Permalink
മഞ്ഞ ഒതളങ്ങേ, ക്രോമില്‍ വര്‍ക്ക് ചെയ്യാത്ത ലിങ്കുകളൊക്കെ തന്നാട്ടേ.. പിന്നെ അതൊക്കെ റിപ്പോര്‍ട്ട് ചെയ്യാന്‍ current page controls-ല്‍ വഴിയുണ്ട്ട്ടോ. ഇങ്ങനെ റിപ്പോര്‍ട്ട് കിട്ടുമ്പോളല്ലേ പരിപാടി ഗംഭീരമാകുന്നത്
സനൂജ് | 11-Sep-08 at 5:16 pm | Permalink
കൊള്ളാം.. നന്ദി 🙂
മനു, Portland | 12-Sep-08 at 3:00 am | Permalink
രാവിലെ ഗൂഗിള്‍ ന്യൂസ് തുറന്നപ്പൊഴേ ഞെട്ടി. കുറെക്കാലത്തിനു ശേഷം ദേശാഭിമാനി വാര്‍ത്തകള്‍ വായിച്ചു :).
jayarajan | 12-Sep-08 at 4:07 am | Permalink
ഉമേഷ്ജീ, ഓണാശംസകൾ!
അങ്കിള്‍ | 12-Sep-08 at 9:58 am | Permalink
വിവരം അറിയിച്ച ഉമേഷിനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സിബുവിനും കൂട്ടര്‍ക്കും അകമഴിഞ്ഞ നന്ദി.
bobinson | 13-Sep-08 at 9:17 am | Permalink
കൊള്ളാം നല്ല വാര്‍ത്ത.
സയന്‍സ് അങ്കിള്‍ | 14-Sep-08 at 2:25 am | Permalink
സുഖമുള്ള വര്‍ത്തമാനം. All the best team google!
rahulks | 29-Jan-10 at 12:08 pm | Permalink
kollam nannayivaratte..
cALviN::കാല്വിന് | 15-Mar-10 at 9:06 pm | Permalink
നെറ്റ്ഫ്ലിക്സ് ഇപ്പോഴും ക്രോമിൽ പണിമുടക്കാണല്ല് സിബൂ.
അവരുടെ കുഴപ്പമാവും
http://www.netflix.com
problem is with online viewing of movies
സിബു | 15-Mar-10 at 10:26 pm | Permalink
ശരിക്കും?! ഞാൻ ഇന്നലെ കണ്ടതേ ഉള്ളല്ലോ. ക്രോംക്രോം 5.0
calvin | 15-Mar-10 at 10:48 pm | Permalink
ശരിയാണ്. ഇപ്പോള്‍ കിട്ടുന്നുണ്ട്. മുന്‍പ് കിട്ടാതിരുന്നത് കാരണം ഒത്തിരി കാലമായിരുന്നു ക്രോമില്‍ ട്രൈ ചെയ്തിട്ട്.
നന്ദി
Adithyan | 16-Mar-10 at 3:58 am | Permalink
കാല്വിന് , ഒരുമാതിരി ശേഷു റേഞ്ചിലെ കമന്റായിപ്പോയല്ലോ… 😉 (ഓരോരുത്തര് ഭാഷയ്ക്കു പുതിയ പ്രയോഗങ്ങള്‍ സംഭാവന ചെയ്യുന്നത് എത്ര പെട്ടെന്നാ? “സംസ്കൃതം കണ്ട ശേഷുവിനെപ്പോലെ”, “ശേഷുവിനെപ്പോലെ കമന്റുക” അങ്ങനെ അങ്ങനെ…)
നെറ്റ്ഫിക്സ് ക്രോമില്‍ ട്രൈ ചെയ്യാതിരുന്നാല്‍ എങ്ങനെ ക്രോമില്‍ കിട്ടും? ;))
എന്നെ തല്ലരുത്, വിരട്ടിവിട്ടാ മതി.
jack | 07-Jun-11 at 3:00 am | Permalink
പ്രേയ പെട്ട ഗൂഗിള്‍ തന്ഗേല് ഇംഗ്ലീഷ് നികണ്ട് വാകുകള്‍ തെര്ഗെമ്മ ചയാന്‍ മലയാളം അര്തതെലോടു തെര്ഗ്ഗെമ്മ ചയാന്‍ ഉള്ള സോമ്ഫെടനം ചായനം
dear google we need to transulate english thesaurus words means transulate malayalam we need wate good transulate english dictnery from google