ഇന്നു് തിയാനന്മെൻ കൂട്ടക്കൊലയുടെ ഇരുപതാം വാർഷികം. എത്ര പേർ മരിച്ചെന്നു് ഇപ്പോഴും അറിയില്ല. എന്താണു നടന്നതെന്നു് ഇപ്പോഴും വ്യക്തമല്ല. ഇരുപതാം വാർഷികത്തിലെ പ്രതിഷേധങ്ങളുടെ ആകെത്തുക എന്താണന്നു പുറം ലോകം അറിയാതിരിക്കുവാൻ ഇന്നും ചൈനയിലെ ഗവണ്മെന്റ് കിണഞ്ഞു ശ്രമിക്കുന്നു എന്നു മാത്രം അറിയാം.
ജെയിംസ് ഫെന്റന്റെ പല പുരസ്കാരങ്ങൾ നേടിയ പ്രശസ്ത കവിതയുടെ മലയാളപരിഭാഷ. Leon Wing-ന്റെ ഈ പോസ്റ്റിൽ മോണോസിലബിൾ വാക്കുകളുപയോഗിച്ച ഈ കവിതയുടെ ഘടനയെപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ടു്. ആ ഘടന മലയാളത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഒരു ആശയാനുവാദം മാത്രം.
തിയാനന്മെൻ |
Tiananmen (James Fenton) |
|
|
download MP3 | |
|
|
തിയനന്മെന്നിലെ ചതുരം വിസ്തൃതം വളരെ നിർമ്മലം! മൃതിയടഞ്ഞവർ ഇവിടെയെങ്ങു? ഹാ, പറയാനാവില്ല… അതു കഴിഞ്ഞിട്ടു നടന്നതൊന്നുമേ പറയാൻ നാവില്ല… |
Tiananmen Is broad and clean And you can’t tell Where the dead have been And you can’t tell What happened then And you can’t speak Of Tiananmen. |
ഉരിയാടീടൊല്ല, മനമുരുക്കൊല്ല, ബ്രഷുകളൊന്നുമേ മഷിയിൽ മുക്കൊലാ, അവിടെയുണ്ടായ, തിയനന്മെന്നിലെ ചതുരം കണ്ടൊരാ കഥകളൊന്നുമേ വെളിയിൽ മിണ്ടൊലാ… |
You must not speak. You must not think. You must not dip Your brush in ink. You must not say What happened then, What happened there. What happened there In Tiananmen. |
പടുകിഴവന്മാർ, കുടിലർ, പൊട്ടന്മാർ, കൊല നടത്തുവാൻ മടി കളഞ്ഞവർ, ഒരു നാൾ ശ്വാസത്തിൻ കണിക കിട്ടാതെ സഹജരെപ്പോലെ അവരും ചത്തിടും തിയാനന്മെന്നിൽ താൻ ബഹുമതികളോ- ടൊടുക്കത്തെക്കിട- പ്പവർ കിടന്നിടും. |
The cruel men Are old and deaf Ready to kill But short of breath And they will die Like other men And they’ll lie in state In Tiananmen. |
ഒടുക്കത്തെക്കിട- പ്പവർ കിടന്നിടും ഒടുക്കത്തെ നുണ- യവർ പറഞ്ഞിടും തിയാനന്മെന്നിലെ രുധിരമൊക്കെയും കഴുകിത്തീർക്കുവാൻ കുടിലബുദ്ധികൾ എറിഞ്ഞു കൂട്ടിയോ- രൊടുക്കത്തെ നുണ- പ്പെരുംകൂമ്പാരത്തി- ലവരലഞ്ഞിടും. |
They lie in state. They lie in style. Another lie’s Thrown on the pile, Thrown on the pile By the cruel men To cleanse the blood From Tiananmen. |
രഹസ്യമാവണം ഇവിടെ സത്യങ്ങൾ അടക്കി വെയ്ക്കണം മനസ്സിലും പോരാ അതിന്നുമുള്ളിലായ് ഇരുട്ടു ചൂഴുന്ന കൊടിയ മാളത്തിൽ അടക്കി വെയ്ക്കണം തിയാനന്മെന്നിലേ- യ്ക്കൊടുവിൽ സത്യങ്ങൾ ഇനി വരും വരെ. |
Truth is a secret. Keep it dark. Keep it dark. In our heart of hearts. Keep it dark Till you know when Truth may return To Tiananmen. |
തിയാനന്മെന്നിലെ ചതുരം വിസ്തൃതം വളരെ നിർമ്മലം! മൃതിയടഞ്ഞവർ ഇവിടെ എങ്ങു? ഹാ, പറയാനാവില്ല… ഇനിയവരെന്നു തിരികെ വന്നിടും? പറയാനാവില്ല… തിയാനന്മെന്നിലേ- യ്ക്കിനിയവർ, ദൃഢം തിരികെ വന്നിടും… |
Tiananmen Is broad and clean And you can’t tell Where the dead have been And you can’t tell When they’ll come again. They’ll come again To Tiananmen. |
ഒരിക്കൽ കൂടി ആദരാഞ്ജലികൾ!
[2009-06-06] കവിതയുടെ ആലാപനവും പോസ്റ്റിൽ ചേർത്തു.
venu | 04-Jun-09 at 6:19 pm | Permalink
Tiananmen
Is broad and clean
And you can’t tell
Where the dead have been
And you can’t tell
When they’ll come again.
They’ll come again
To Tiananmen.
ഇനിയവരെന്നു
തിരികെ വന്നിടും ?
പറയാനാവില്ല.
തിയനമെന്നിലേ-
യ്ക്കിനിയവര്‍ , ദൃഢം
തിരികെ വന്നിടും.
ആദരാഞ്ജലികൾ.!!!
സെബിന് | 04-Jun-09 at 6:51 pm | Permalink
ഒരു ശ്രമം > ചുമ്മാ കിടക്കട്ടെ.
ശുദ്ധം വിസ്തൃതമിന്നു ടിയാന്മെന്
പറയാനാവില്ലെവിടെ മരിച്ചവര്‍
പറയാനാവില്ലെന്തുപിണഞ്ഞ
ന്നരുതുരിയാടീടരുതു് ടിയാന്മെന്
അരുതേ ഭാഷണമരുതേ ചിന്ത
അരുതേ വരകുറി, ബ്രഷില്‍ ചായം
എന്താണെന്താണവിടെനടന്നതു
മന്നുനടന്നതുമെന്നിനിയാരും
അരുതുപറഞ്ഞീടരുതു് ടിയാന്മെന്
ക്രൂരന്മാരവര് വൃദ്ധര്‍ ബധിരര്‍
വായുവലിപ്പവര് കൊല്ലാന്‍ സജ്ജര്‍
മറ്റവരെപ്പോലിവരും ചാകും
ബഹുമാനിതരായവരുശയിക്കും
കപട ടിയാന്മെന്
ആചാരാദരവോടെ ശയിക്കും
ചമയമണിഞ്ഞിവിടവരു ശയിക്കും
വിലയില്ലാത്തകബന്ധക്കൂട്ട
മൊഴുക്കിയചോര മെഴുക്കിയ തറയില്‍
മറ്റൊരു നുണയായ് മാണ്ടുകിടക്കും
ക്രൂര ടിയാന്മെന്
നേരിവിടെത്രരഹസ്യം പരമം
സൂക്ഷിക്കാമവ മുറ്റുമിരുട്ടില്
കാളിമയെഴുമാ ഹൃത്തടമുള്ളില്
മനതാരിന്നകമാകുമിരുട്ടില്
നേരിവിടേക്കു് തിരിച്ചുവരുന്നൊരു
നാളുണ്ടാവതുമറിയുംവരെയും
ഉള്ളിന്റുള്ളില് തന്നെ ടിയാന്മെന്
ശുദ്ധം വിസ്തൃതമിന്നു ടിയാന്മെന്
പറയുകവയ്യമരിച്ചവരെവിടെ
പറയുകവയ്യവരെന്നുയിര്കൊള്ളും
എന്നവരെത്തും തിരികെ മിടിപ്പായ്
ഇവിടെ ടിയാന്മെന്
ചെങ്കൊടി പാപ്പച്ചന് | 05-Jun-09 at 8:26 am | Permalink
അപ്പോള്‍ പാര്‍ട്ടി മാറിയോ?
പോളിറ്റ് ബ്യൂറോ ആക്ഷന്‍ എടുക്കാന്‍ സാധ്യതയുണ്ട്.
ക്യൂബയില്‍ ടൂറിസ്റ്റായി ചെന്ന സായിപ്പ് വളി വിട്ടതിനു വരെ ഘോരഘോരം ആന്റി ബൂര്‍ഷ്വാ പീഢന പോസ്റ്റുകളിടുന്ന ചില അടിമസഗാക്കള് ഇതിനെക്കുറിച്ചൊന്നും മിണ്ടില്ല. വയറ്റിപ്പിഴപ്പല്ലേ..പോട്ട്.
കൊന്നത് കമ്യൂണിസ്റ്റാകുമ്പോള്‍ ചത്തത് വെറും കൊടിച്ചി പട്ടികളായിരിക്കും? അല്ലെങ്കില്‍ തന്നെ ചൈനയുടെ കാര്യം നോക്കാന്‍ പാര്‍ട്ടിയില്ലേ? നമുക്ക് അമേരിക്കയെ പോലെ വല്ലതും പറഞ്ഞാല്‍ അടി കിട്ടാത്ത സ്ഥലത്ത് കിടന്ന് വെരകിയാല് മതി.
ഏതായാലും ഇതിട്ടതിന് “സഖാവിന്” ഒരു സലാം.
ഡോക്ടര്‍ സൂരജും ഇതേ പോസ്റ്റിട്ടിരിക്കുന്നു. അദേഹത്തിനും സലാം.
ഭീകര പാര്‍ട്ടിക്ക് തലച്ചോറ് അടിയറ വയ്കാത്ത പുതിയ സഖാക്കള്‍ വരട്ടെ.
നാടക ട്രൂപ്പ് | 05-Jun-09 at 12:56 pm | Permalink
ചെങ്കൊടിയേ, ഇതൊക്കെ സഗാക്കളുടെ അടവല്ല്യോ! ആ പോസ്റ്റ് ഇട്ടാൽ ഇനിയാരും ച്യോദിക്കൂലല്ലല്ല്. പിന്നെ തിരഞ്ഞെടുപ്പ് തോറ്റതിന്റെ ക്ഷീണം ഒന്നു തീർക്കുകയും ചെയ്യണം. നമ്മളെയൊക്കെ വിറ്റ കാശ് അവരുടെ കയ്യിലുണ്ടേ. പിന്നേ തിയാന്മെന്റിന്റെ ദുഖം അണപൊട്ടി ഒഴുകവല്ലോ.
kuttappan from usa | 05-Jun-09 at 3:40 pm | Permalink
hahaha comments kanditta!
Junaid | ജുനൈദ് | 06-Jun-09 at 2:04 pm | Permalink
ആദ്യത്തെ രണ്ട് ഖണ്ഡികയിലും (ഇനി കവിതയില്‍ ഖണ്ഡിക എന്നായിരിക്കില്ലേ പറയുക??) നിങ്ങള്‍ക്ക് പറയാനാവില്ല എന്ന് പറയുന്നില്ലേ? പരിഭാഷയില്‍ സ്വയം പറയാനിവില്ല എന്നുമാത്രമല്ലേ ധ്വനിയുള്ളൂ??
പരിഭാഷയിൽ “എനിക്കു്” എന്നു തോന്നുമോ? ആർക്കും, നമുക്കു് എന്നേ തോന്നൂ എന്നാണു ഞാൻ കരുതിയതു്. മൂലകവിതയിൽ നിങ്ങൾ എന്നു വ്യക്തമായി പറയുന്നുണ്ടു്. എന്നാൽ അതു് ഒഴിവാക്കുന്നതു കൊണ്ടു് ആശയത്തിനു പ്രശ്നം ഉണ്ടാകുന്നുണ്ടോ?
പരിഭാഷ ഏറ്റവും മോശമായതു നാലാം ഖണ്ഡത്തിലാണു്. lie, state എന്ന വാക്കുകളുടെ രണ്ടർത്ഥങ്ങൾ കൊണ്ടുള്ള ആ പ്രയോഗം തർജ്ജമ ചെയ്യാൻ കഴിഞ്ഞില്ല. ഒടുക്കത്തെ എന്നതിന്റെ രണ്ടർത്ഥം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
മൂലകവിതയുടെ തീവ്രത മൊത്തത്തിൽ കൊണ്ടുവരണമെന്നേ ഉദ്ദേശിച്ചുള്ളൂ.
കവിതയെപ്പറ്റി അഭിപ്രായം പറഞ്ഞതിനു വളരെ നന്ദി.
Umesh:ഉമേഷ് | 06-Jun-09 at 8:43 pm | Permalink
ഈ കവിത ചൊല്ലിയതും പോസ്റ്റിൽ ചേർത്തിട്ടുണ്ടു്.
rajeeve chelanat | 07-Jun-09 at 4:05 am | Permalink
ഒരേസമയം, ടിയനന്മെനിലെ ആ വലിയ തെറ്റിന്റെ ഓര്‍മ്മപ്പെടുത്തലും തിനുള്ള പ്രായശ്ചിത്തവുമാകുന്നുണ്ട് ഈ കവിത.
ആലാപനമാണ് പരിഭാഷയേക്കാള്‍ മികച്ചുനില്ക്കുന്നത് എന്നും അഭിപ്രായമുണ്ട്.
അഭിവാദ്യങ്ങളോടെ
രാജീവ്,
തെറ്റു ചെയ്ത ആൾ ചെയ്യുന്ന ഒരു പ്രവൃത്തിയല്ലേ പ്രായശ്ചിത്തം? ഇവിടെ ചൈനീസ് അധികാരികൾ ചെയ്തതു തെറ്റാണെന്നു സമ്മതിക്കുന്നതു പോയിട്ടു് സംഭവത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന വഴിയിൽ അല്ലേ? ചൈനീസ് വിരോധിയായ ഒരു കവി എഴുതിയ ഈ കവിത എങ്ങനെ പ്രായശ്ചിത്തമാകും? ഇടത്തുപക്ഷത്തോടു് അനുഭാവമുള്ള ഞാൻ ഇതു പരിഭാഷപ്പെടുത്തിയതും ചൊല്ലി ഇവിടെ പോസ്റ്റു ചെയ്തതും പ്രായശ്ചിത്തമായല്ല, പ്രതിഷേധമായാണു്.
നല്ല വാക്കുകൾക്കു നന്ദി.
ചെങ്കൊടി പാപ്പച്ചന് | 07-Jun-09 at 10:05 am | Permalink
അഭിവാദ്യസഖാവേ
തോന്ന്യാസം കാണിച്ചിട്ട് ഒരു കവിതയെഴുതിയാല്‍ പ്രായശ്ചിത്തമാകുമോ?
ജൂതനും അമേരിക്കനും ഓരോ കവിത കാച്ചട്ടെ? കമ്മറ്റി പാസ്സാക്കുമോ?
പ്രിയംവദ | 07-Jun-09 at 10:20 am | Permalink
ലോകം അനുസമരിക്കുന്നു…ചൈന ഗവ: അത് മറക്കാനും മറയ്ക്കാനും ശ്രമിക്കുന്നു..ഇന്നത്തെ യുവ തലമുറയ്ക്ക് ഇതിനെ പറ്റിയൊന്നും വ്യക്തമായി അറിയില്ല എന്നും എന്റെ ചൈനീസ സഹപ്രവര്ത്തകറ് പറയുന്നു..വാര്‍ഷികത്തിന് തലേനാള്‍ മുതല്‍ തന്നെ രാഷ്ട്രീയ താല്പര്യങള് ഉണ്ടെന്നു സംശയിക്കുന്ന വെബ് സൈറ്റുകള്‍ ചൈനയില്‍ ലഭ്യമല്ലത്രെ..
അടുത്തു തന്നെ ഒരു മടക്കം ? സാധ്യതയില്ല എന്നവറ്…
സിമി | 09-Jun-09 at 12:45 pm | Permalink
നന്നായി ഉമേഷേ,
എല്ലാ കൂട്ടക്കൊലകളെയും പേടിയാണ് – ടിയാനമിന് മാത്രമല്ല, അവസാനം ശ്രീലങ്ക വരെ.
ഒരു ദിവസം ഞാന്‍ ടി.വി. കണ്ടിരിക്കുമ്പോള്‍, സുഖശീതളമെത്തയില് ഭാര്യയെയും കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍, എരിയും പുളിയുമുള്ള കോഴിക്കാലിന്റെ രുചിനോക്കുമ്പോള്, വെറുതേ ചിരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശബ്ദമില്ലാതെ കൊല്ലപ്പെട്ടവര്‍ മലയിടിഞ്ഞതുപോലെ പൊട്ടിത്തെറിച്ചുവരുമെന്ന് – ജീവനോടെ രക്ഷപെട്ടവരിലാരോ എഴുതിയ ഒരു കവിതയുടെ വരികളില്‍ നിന്ന് ചോര കിനിയുമെന്ന്, അവന്റെ ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ച് ഒറ്റയ്ക്കിരിക്കുമ്പോള്‍ പോലും ഞാന്‍ നഗ്നനാണെന്ന് തോന്നുമെന്ന് – വെറുതേ പേടിയായി.
കവികളും കവിതകളും നീണാള്‍ വാഴട്ടെ.
ഇഞ്ചിപ്പെണ്ണ് | 12-Jun-09 at 11:18 pm | Permalink
Tiananmen
Is broad and clean
And you can’t tell
Where the dead have been
And you can’t tell
What happened then
And you can’t speak
Of Tiananmen.
എന്തിനാണ് കവിതകള്‍ പരിഭാഷപ്പെടുത്തുമ്പോള്‍ അതേപടി പരിഭാഷപ്പെടുത്തുന്നത്? അങ്ങിനെ നിയമങ്ങളുണ്ടോ? സത്യം പറഞ്ഞാല്‍ നല്ല ബോറാവാണ് അപ്പോള്‍. ഇംഗ്ലീഷിലുള്ളതിന്റെ വാക്യങ്ങളുടെ ശക്തിയും സന്ദേശവും മലയാളത്തില്‍ ഒട്ടും കിട്ടുന്നില്ല. ഇംഗ്ലീഷില്‍ അത് വായിക്കുമ്പോള്‍ കിട്ടുന്ന ആ ഫീലിങ്ങ് മലയാളം വായിക്കുമ്പോള്‍ എങ്ങോട്ടെങ്കിലും ഓടിപ്പോവാന്‍ തോന്നാണ്. ഇംഗ്ലീഷിലെ കവിത ഒരു മുദ്രവാക്യം ഫീല്‍ അല്ലേ? സച്ചിദാന്ദന്റെ ഒക്കെ ചില കവിതകള്‍ പോലെ?
വൃത്തിയും വെടിപ്പുമുള്ള തിയാന്മനേ
നിന്നില്‍ കുഴിച്ചുമൂടപ്പെട്ടവരെവിടെ?
തിരയുമ്പോഴും അറിയുന്നില്ല
തിയാന്മന്നേ, നിന്നെക്കുറിച്ച്
വിലപിക്കാന്പോലുമാവില്ല
ഞാനൊണെങ്കില് ഇങ്ങിനയേ ഒക്കയേ അതിനെ തര്ജ്ജമപ്പെടുത്തൂ. ഇതിപ്പൊ ഒരു സെക്കന്റില്‍ തോന്നിയത് എഴുതിയന്നേയുള്ളൂ. അതില്‍ കയറിപിടിക്കരുത്. ആ ഫീലിന്റെ കാര്യം പറയാന്‍ വേണ്ടി എഴുതിയതാണ്. ഇംഗ്ലീഷിലുള്ളത് വളരെ സിമ്പിള്‍ വാക്യങ്ങളല്ലേ? മലയാളത്തിലെ തര്‍ജ്ജമ കണ്ടിട്ട് സത്യം പറഞ്ഞാല്‍ എന്തോ ഭയമാവുന്നു.
Umesh:ഉമേഷ് | 12-Jun-09 at 11:38 pm | Permalink
ഇഞ്ചീ,
ഇവിടൊക്കെ ഉണ്ടു് എന്നറിയുന്നതിൽ സന്തോഷം. ബ്ലോഗും മറ്റും പൂട്ടി കുറേ ദിവസമായി ഇഞ്ചിയെ കാണാനില്ല എന്നു കേട്ടിരുന്നു.
ഞാൻ പരിഭാഷപ്പെടുത്തുന്നതിന്റെ കാരണവും മനശ്ശാസ്ത്രവും ഇവിടെ പറഞ്ഞിട്ടുണ്ടു്. അങ്ങനെയുള്ള പല കവിതകളും മറ്റു പലർക്കും ഇഷ്ടപ്പെട്ടു എന്നു പറഞ്ഞിട്ടുള്ളതു കൊണ്ടു് പ്രസിദ്ധീകരിക്കുന്നു എന്നു മാത്രം.
ചെറുപ്പത്തിൽ ഒരുപാടു കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടു്. മോശമാണെന്ന തോന്നൽ കൊണ്ടു് അവ ആരെയും കാണിച്ചിരുന്നില്ല. ആ അപകർഷതാബോധം തിരികെ കിട്ടാൻ ഇഞ്ചിയുടെ കമന്റ് സഹായിച്ചു. അത്ര ബോറാണോ ഈ തർജ്ജമ? അതു ചൊല്ലിയതു കേട്ടു നോക്കിയോ?
Umesh:ഉമേഷ് | 12-Jun-09 at 11:43 pm | Permalink
എന്റെ പരിഭാഷ മോശമാണെന്നതിൽ എനിക്കും എതിരഭിപ്രായമില്ല. പക്ഷേ ഇഞ്ചിയുടെ പരിഭാഷ അതിലും ബോറായി തോന്നുന്നു.
മൂലകവിത വായിക്കുന്നതാണു നല്ലതു്. അതുകൊണ്ടു തന്നെയാണു മൂലകവിതയും കൂടെ കൊടുക്കുന്നതു്.
എന്റെ പരിഭാഷയും പെട്ടെന്നെഴുതിയതാണു്. അന്നു രാവിലെ ഈമെയിലിൽ ഈ കവിത കിട്ടി. ബസ്സിലിരുന്ന 15 മിനിട്ടു കൊണ്ടാണു് ഇതെഴുതിയതു്. ചെറിയ തിരുത്തുകൾ പിന്നെ വരുത്തിയിട്ടുണ്ടു്.
സമയം കിട്ടിയാൽ ഒന്നുകൂടി ശ്രമിക്കാം. പക്ഷേ ഇതിലും നന്നാവുമെന്നു തോന്നുന്നില്ല.
ഇഞ്ചിപ്പെണ്ണ് | 13-Jun-09 at 2:00 am | Permalink
എന്റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേയുള്ളൂ. ഇതില്‍ അപകര്‍ഷതാബോധം എന്നൊരു ഗുലുമാലുണ്ടെന്ന് അറിഞ്ഞില്ല. അങ്ങിനെയൊന്നും ഉദ്ദേശിച്ചില്ല. മൂലകവിത വായിച്ചിട്ടുണ്ട്, അതുകൊണ്ടാണ് പറഞ്ഞതും. മൂലകവിത ഇല്ലെങ്കില്‍ ഇതിനെപറ്റി ഇത്ര പറയണ്ടല്ലോ.
ഞാന്‍ കവിതയുടെ ഫീലിനെപറ്റി എഴുതാന്‍ വേണ്ടിയാണ് അവിടെ എന്റെ അറിവില്ലായ്മില് നിന്നു തര്ജ്ജമിച്ചത്. എങ്ങിനെ പറഞ്ഞു മനസ്സിലാക്കണമെന്ന് അറിയില്ലാത്തതുകൊണ്ട്. അതില്‍ കയറി പിടിക്കരുത് എന്ന് പറഞ്ഞതും അതുകൊണ്ടാണ്.
മൂലകവിതയിലെ ചെറിയ സിമ്പിള്‍ വരികളില്‍ നിറഞ്ഞു നില്ക്കുന്ന രോഷമൊന്നും തര്‍ജ്ജമയില്‍ പൊടിപോലുമില്ല. ഇതാവുമോ ചിലപ്പോള്‍ സോഫിയ കോപ്പോളയുടെ ലോസ്റ്റ് ഇന്‍ ട്രാന്സ്ലേഷന്?ആ എന്തെങ്കിലും ആകട്ടെ.
രാം മോഹന്‍ പാലിയത് | 16-Jun-09 at 10:16 am | Permalink
അനന്തസുന്ദരം – ടിയാനന്മെന്നെന്നോ?
ഇവിടെയാളുകള്‍ മരിച്ചുവ്ഈണെന്നോ?
അതുകഴിഞ്ഞെന്ത് നടന്നെന്നോ? മിണ്ടാ-
തിരിയ്ക്കലേ ബുദ്ധി.
വെള്ള | 27-Jun-09 at 5:38 pm | Permalink
സത്യം എന്നൊന്നില്ല തര്ജുമകളേ(വ്യാഖ്യാനങ്ങളേ) ഉള്ളൂ എന്ന് നീത്ഷേ !
അപകര്‍ഷതാബോധം
ഇഞ്ചീ, അപകര്‍ഷബോധമാണ് ശരി !
[കളിക്കുമ്പം പുലിമടയില്‍ കയറി തന്നെ കളിക്കണമല്ലോ.:) ]
അപ്പറഞ്ഞിതിനോട് ഞാനും യോജിക്കുന്നു. പരിഭാഷകള്‍, മലയാളരീതിയനുസരിച്ചുള്ള വൃത്തവും താളവും തേടുമ്പോള്‍ ശക്തി ചോരുന്നുണ്ട്. ഒരു വല്ലായ്മയും അനുഭവപ്പെടുന്നുണ്ട്.
മെര്‍ക്കുഷ്യോ | 28-Jun-09 at 3:48 pm | Permalink
ഉമേഷ് മണ്ടന്‍ജി> താങ്ങളുടെ കവിതയുടെ മുഖ്യപ്രശ്നം താങ്ങള് പറഞ്ഞതു തന്നെയാണു: വൃത്ത അന്നനടയാണു.
സമ്മതിക്കുന്നു 90% ഭാഗങ്ങളിലും മെക്കാനിക്കല്‍ അന്നനടയാണു. അതാക്കുവാനുള്ള തത്രപ്പാടില്‍ കവിത ചോര്‍ന്നുപ്പോയി. you are not natural.
ബാക്കി 10% ഭാഗങ്ങള്‍?
ഇങ്ങനെ ഇരിക്കും:
എറിഞ്ഞു കൂട്ടിയോ-
രൊടുക്കത്തെ നുണ-
പ്പെരുംകൂമ്പാരത്തി-
ലവരലഞ്ഞിടും.
ഡാഷിട്ടതു കൊണ്ടു ആറാമത്തെ അക്ഷരത്തില്‍ യതിയാകില്ല, പൊന്നു മണ്ടാ.
പറയണ്ടാ എന്നു വച്ചതാണു; പക്ഷേ, ഇന്നാണു ഒരു കോട്ടേഷന് പാര്‍ട്ടിയുടെ പൊസ്റ്റില്‍ താന്‍ എഴുതുയ കമന്റ് കണ്ടതു.
മണ്ടന്‍ജി, ഈ കമന്റിന്റെ ഒരു കോപ്പി തന്റെ പോസ്റ്റിലും കൊടുത്തിട്ടുണ്ടു. ആരാന്റെ പോസ്റ്റില്‍ ചെന്നു മറ്റുള്ളവരെ കളിയാക്കുന്നതു, മണ്ടന്‍ സഹായ്ജി, അത്ര നല്ല കാര്യമല്ല.
Umesh:ഉമേഷ് | 28-Jun-09 at 4:12 pm | Permalink
മെർകുഷ്യോ,
അറിയാൻ വയ്യാത്ത കാര്യങ്ങളിൽ ചൊറിയാൻ പോയാൽ ഇങ്ങനിരിക്കും. രാവണന്റെ പത്തു തലയും കൂടി ഈ പദ്യത്തിന്റെ വൃത്തം ചികഞ്ഞിട്ടു് ഇത്രയേ കിട്ടിയുള്ളൂ. അന്നനടയുടെ ലക്ഷണം വായിച്ചിട്ടു് ഒരു കുന്തവും മനസ്സിലായില്ല, അല്ലേ?
ഇനി യതിയെപ്പറ്റി: ഇത്തരം ഭൂലോകമണ്ടത്തരങ്ങൾ എഴുതിപ്പിടിപ്പിക്കുന്നതിനു മുമ്പു് ഏ. ആറിന്റെ വൃത്തമഞ്ജരി എടുത്തു വായിച്ചു നോക്കി യതി എന്താണെന്നു മനസ്സിലാക്കൂ. കൂട്ടിയോരു+ഒടുക്കത്തെ എന്ന സന്ധി ചേരുന്നിടത്തു യതി ഉണ്ടോ ഇല്ലയോ എന്നു്. സ്കൂളിൽ മലയാളം ക്ലാസ്സിൽ വൃത്തങ്ങളുടെ ബാലപാഠങ്ങൾ പഠിപ്പിച്ചപ്പോൾ അകത്തു പ്രവർത്തിക്കുന്ന എന്തെങ്കിലുമുള്ള ഒരു തലയുമില്ലേ മെർകുഷ്യോയുടെ കൂട്ടത്തിൽ?
പിന്നെ, ഏ. ആർ. പറഞ്ഞിരിക്കുന്ന അന്നനടയുടെ ലക്ഷണത്തിൽ നിന്നു് ഈ കവിതയിൽ ഒരിടത്തു വ്യത്യാസം വരുത്തിയിട്ടുണ്ടു്. അതു മനഃപൂർവ്വം വരുത്തിയതുമാണു്. ചുമ്മാ പറഞ്ഞെന്നേ ഉള്ളൂ. മെർകുഷ്യോ തലകൾ കുത്തി നിന്നാലും അതു കണ്ടുപിടിക്കാൻ സാദ്ധ്യത കുറവാണു്.
ഇന്റർനെറ്റിൽ സേർച്ചു ചെയ്തു് കനേഡിയൻ ഡോളറിന്റെ കൺവേർഷൻ റേറ്റും വരദാചാരിയുടെ പിൻ കോഡും ഒക്കെ കണ്ടുപിടിക്കുന്ന പണി ചെയ്താൽ പോരേ മെർകുഷ്യോ? വൃത്തം കണ്ടുപിടിക്കുന്നതു പോലെയുള്ള കട്ടിയുള്ള പണിയൊന്നും ചെയ്യല്ലേ. ചൂടാവുന്നതു പത്തു തലയാണേ…
(ഇതെന്താണെന്നു് ആർക്കെങ്കിലും മനസ്സിലായില്ലെങ്കിൽ ഈ പോസ്റ്റിലെ കമന്റുകളും ഈ പോസ്റ്റും വായിക്കുക.)
സ്കോ യാര്‍ഡ് വര്‍മ് | 28-Jun-09 at 8:49 pm | Permalink
ഇപ്പോള്‍ മനസ്സിലായി എല്ലാം.
വേറൊരു കൂട്ടിനും ഇത്രയും വലിയ സാധനം ഉണ്ടാക്കാന്‍ പറ്റില്ല. സിമ്പിള്‍ എലിമിനേഷന് പ്രോസസ്.
മെര്‍ക്കുഷ്യോ എന്നാല്‍ പത്തു പേരാണ്. അത് താഴെപ്പറയുന്നവരാണ്,
1.എം കെ ഹരികുമാര്‍
2. രാജ് നീട്ടിയത്ത്
3.സഗീര്‍ പണ്ടാരത്തില്‍
4. കാപ്പിലാന്
5. കാണാപ്പുറം നകുലന്
6.ഗുപ്തന്
7.സലാഹുദ്ദീന്
8. ഇഞ്ചി പെണ്ണ്
9. ഡീക്കന്‍ റൂബിന്
10. രാജു ഇരിങ്ങല്‍
മെര്‍ക്കുഷ്യോ | 29-Jun-09 at 2:32 am | Permalink
അതു ശരി, ഭക്തിയെ പറ്റി സംസാരിച്ചപ്പോള്‍ പിന്നെയും വിഭക്തി… (വല്ലതും മനസിലായോ എന്തൊ?)
നുണ-
പ്പെരും
ഇവിടത്തെ ഇരട്ടിപ്പില്‍ ഗുരു നിത്യചൈതന്യന്‍ എവിടെ പോയി?
മനുഷ്യര്‍ക്ക് ചൊല്ലാന്‍ സുഖത്തിലുള്ള കവിത കവക്കാന്‍ നോക്ക് മനുഷ്യാ, പിന്നെ കാണിച്ചാ മതി വൃത്തം
umesh | 30-Jun-09 at 1:32 am | Permalink
ഒരബദ്ധത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ അതിലും വലിയ അബദ്ധത്തിലാണല്ലോ രാവണന് ചാടുന്നതു്. നുണ-പ്പെരും എന്നിടത്തു യതിയില്ലെന്നാണോ പറഞ്ഞു വരുന്നതു്? മക്കള്‍ എവിടെനിന്നാണു വൃത്തവും യതിയുമൊക്കെ പഠിച്ചതു്? കടലാസ്സില്‍ എഴുതി വെച്ചു ഗണം തിരിച്ചു കണ്ടു പിടിക്കാനേ അറിയുകയുള്ളോ, അതോ ചൊല്ലിനോക്കിയാല്‍ മനസ്സിലാവുമോ? ഇല്ലെങ്കില്‍ ഇതു കൂടുതല്‍ പറഞ്ഞിട്ടും വലിയ കാര്യമില്ല.
ഒരു കാര്യം ചെയ്യൂ. ഏതെങ്കിലും ഹൈസ്കൂള്‍ മലയാളാദ്ധ്യാപകന്റെ അടുത്തു ചെന്നു് (ട്യൂട്ടോറിയല്‍ കോളേജ് മാഷായാലും മതി) ഇതൊക്കെ എന്താണെന്നു ചോദിച്ചു പഠിച്ചിട്ടു വാ. വൃത്തമഞ്ജരിയിലെ ആദ്യത്തെ അദ്ധ്യായമോ ഭാഷാഭൂഷണത്തിലെ കാവ്യദോഷങ്ങളെപ്പറ്റി പറയുന്ന അദ്ധ്യായത്തിലെ ഹതവൃത്തം എന്ന ഭാഗമോ വായിച്ചാലും മതി. അല്ലാതെ ഇന്റര്‍നെറ്റ് നോക്കി പിന്‍കോഡ് കണ്ടുപിടിക്കുന്നതു പോലെ അത്ര എളുപ്പമല്ല രാവണാ…
പത്തു തലയും കൂടി അറിയാം എന്നു നടിക്കുന്ന കുറേ വിഷയങ്ങള്‍ ഉണ്ടല്ലോ. അതു വല്ലതും പറഞ്ഞു തര്‍ക്കിച്ചാല്‍ പോരേ? ഈ വൃത്തവും യതിയും തന്നെ വേണോ? “ഈ വേലയ്ക്കൊരബദ്ധമച്ചുപിഴയില്പെട്ടേ പെടുള്ളൂ ദൃഢം” എന്നു് എനിക്കുറപ്പിച്ചു പറയാവുന്ന വിഷയമാണു് ഇതു്.
അപ്പോള്‍ ശരി. വൃത്തശാസ്ത്രത്തില്‍ മെര്കുഷ്യോയുടെ അടുത്ത കണ്ടുപിടിത്തത്തിനായി കാത്തിരിക്കുന്നു.
എന്റെ കവിത മോശമാണെന്നു സമ്മതിക്കുന്നു. അന്നനട ചൊല്ലാന്‍ കൊള്ളുന്ന വൃത്തമല്ല എന്നൊക്കെ പറഞ്ഞാല്‍… എഴുത്തച്ഛന് (നിറന്ന പീലികള്‍….) മുതല്‍ ജി. ശങ്കരക്കുറുപ്പു (പാണനാര്) വഴി കടമ്മനിട്ട (പരാ പരാ പരാ…) വരെ വായിച്ചിട്ടുള്ളവര്‍ക്കു ചിലപ്പോള്‍ യോജിക്കാന്‍ പറ്റിയില്ല എന്നു വരും.
പിന്നെ, കവയ്ക്കാനും വൃത്തം കാണിക്കാനുമൊക്കെ അങ്ങു മണ്ഡോദരിയുടെ അടുത്തു പോയി പറയൂ രാവണാ. മണ്ഡോദരിയില്ലെങ്കില്‍ കൈകസിയുടെയോ ശൂര്പ്പണഖയുടെയോ അടുത്തു്. ഇവിടെ വന്നു തരവഴി പറയല്ലേ.
(വിന്‍ഡോസ് മെഷീന് കയ്യിലില്ല. മലയാളം ഫോണ്ടില്ലാത്ത ഒരു കമ്പ്യൂട്ടറില്‍ ഇളമൊഴി ഉപയോഗിച്ചു ടൈപ്പു ചെയ്യുന്നതാണു് ഇതു്. അക്ഷരത്തെറ്റുകള്‍ ഉണ്ടാവും. ഇനി അതില്‍ പിടിച്ചു തൂങ്ങണ്ടാ.)
മെര്‍ക്കുഷ്യോ | 30-Jun-09 at 5:21 am | Permalink
കൊച്ചു പുസ്തകങ്ങള്‍ വച്ചു വ്യാകരണം പഠിപ്പിക്കാതെ. ഛി, ചിരിപ്പിക്കതെ. ട്യുട്ടോറിയലില്‍ പഠിച്ചതിന്റെ ഒരു ദോഷം നിങ്ങള്‍ കാണിക്കുന്നുണ്ട്: പീര്‍ ഗ്രൂപ്പ് മോശമായതു കൊണ്ട്, ലോകം മുഴുവന്‍ മിഡിയോക്കറാണെന്ന വിചാരം.
ഉത്തരം താങ്ങി നിര്‍ത്തുന്ന പല്ലിയ്ക്ക് മാത്രമേ നിങ്ങള്‍ പറഞ്ഞ ഈ ഉളുപ്പില്ലായ്മ പറയാന്‍ പറ്റൂള്ളൂ: “എനിക്കുറപ്പിച്ചു പറയാവുന്ന വിഷയമാണു് ഇതു്.“ എതു? വൃത്തം, വ്യാകരണം!
മനുഷ്യാ, അതൊക്കെ പറയണമെങ്കില്‍ പണ്ഡിതനായിരിക്കണം. ഇന്റര്‍നെറ്റിലെ ചില പിള്ളാര് നാരിയല്‍ കി പാനി കുടുപ്പിക്കുന്നു എന്നു കരുതി നെഗളിക്കാതെ.
പിന്നെ ജോക്ക് ഓഫ് ദ് യിയര്‍! ഹ ഹ ഹ താന്‍ എഴുതി: “അന്നനട ചൊല്ലാന്‍ കൊള്ളുന്ന വൃത്തമല്ല എന്നൊക്കെ പറഞ്ഞാല്‍… എഴുത്തച്ഛന് (നിറന്ന പീലികള്‍….) മുതല്‍ ജി. ശങ്കരക്കുറുപ്പു (പാണനാര്) വഴി കടമ്മനിട്ട (പരാ പരാ പരാ…) വരെ വായിച്ചിട്ടുള്ളവര്‍ക്കു ചിലപ്പോള്‍ യോജിക്കാന്‍ പറ്റിയില്ല എന്നു വരും.”
നിങ്ങടെ കവിത മോശമാണെന്നു പറഞ്ഞാല്‍ വൃത്തമേ മോശാമാണെന്നു ഞങ്ങള്‍ പറഞ്ഞുവെന്നാക്കി. ലാവലിന്‍ അഴിമതിയെ പിന്തുണയ്ക്കുന്ന ഒരാളുടെ അടുത്തു നിന്നു ഇന്റലക്ച്ച്വല്‍ ഹോണസ്റ്റി പ്രതിക്ഷിക്കുവാന് വയ്യ.
ഇതു തനിക്ക് ബാറ്റ് ചെയ്യാന്‍ അറിയില്ല എന്നു പറഞ്ഞാല്‍ സച്ചിന് തെണ്ഡുല്ക്കറും ലാറയും ബാറ്റു ചെയ്യ്യുന്നതു കണ്ടിട്ട് ബാറ്റിങ് എന്ന പരിപാടി മോശമാണെന്നു പറയാന്‍ പറ്റുമോ എന്നു പറയുന്ന പോലെയാണു.
എതായലും നന്ദി. ഞങ്ങളുടെ മുന്പില് വന്നുപെട്ടതിനു. താന്‍ കള്ളനാണയമാണെന്നു പലരും പറഞ്ഞു അറിയാമായിരുന്നു. ഇപ്പോള്‍ മുഖത്തു നോക്കി പറയാന്‍ അവസരം നല്‍കിയതിനു നന്ദി.
umesh | 30-Jun-09 at 11:21 pm | Permalink
മെര്‍കുഷ്യോ,
കള്ളനാണയങ്ങളെ തുറന്നുകാട്ടുന്ന നിങ്ങളുടെ ശ്രമങ്ങള്‍ക്കു് എല്ലാ ആശംസകളും. വൃത്തം, യതി തുടങ്ങിയവയെപ്പറ്റി ഇതുപോലെയുള്ള മഹത്തായ ഉള്‍വിളികള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും പങ്കുവെയ്ക്കണേ.
റായ്ചരണ് | 01-Jul-09 at 11:50 am | Permalink
കഷ്ടം.
സംസ്കാരവും ബുദ്ധിയും പക്വതയും ഉളുപ്പുമില്ലാത്ത അൽപ്പന്മാരോട് ഉത്തരം പറയാൻ നിൽക്കാൻ നിങ്ങൾക്ക് നാണമില്ലേ ഉമേശൻ മാഷെ.
അവർക്കെന്തും പറയാം. ആസനത്തിൽ മുളച്ച ആല് അവർക്ക് തണലാണ്. രാവണനാണ് പോലും.
ഈ വിഡ്ഡിക്കൂഷ്മാണ്ഡങ്ങളുടെ വൃത്തികെട്ട കമന്റുകൾ എടുത്ത് കളയു
Joju John C | 17-Jul-09 at 3:16 am | Permalink
ഉമേഷ്, ഒരു ഓഫ് ടോപ്പിക്ക്.
മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.