മലയാളത്തിൽ ബ്ലോഗെഴുതിത്തുടങ്ങിയിട്ടു് ഈ ജനുവരി 19-നു് അഞ്ചു വർഷം തികഞ്ഞു.
(“ഈ മലയാളത്തെ സമ്മതിക്കണം” എന്നു മുല്ലപ്പൂ.)
പ്രായം കൂടുന്നതോടെ ആക്ടിവിറ്റികളും കുറഞ്ഞു. കഴിഞ്ഞ വർഷത്തിൽ ആകെ എഴുതിയ പോസ്റ്റുകളുടെ എണ്ണം 22. 134 പോസ്റ്റുകളിട്ട വർഷവും 21 പോസ്റ്റുകളിട്ട മാസവും ഉണ്ടായിരുന്നു – ഒരു കാലത്തു്. (വിശദവിവരങ്ങൾ ഇവിടെ). അതൊക്കെ അന്തക്കാലം! ഇപ്പോൾ പ്രായം കുറേ ആയില്ലേ? അഞ്ചുകൊല്ലം ബ്ലോഗിംഗ് എന്നു പറഞ്ഞാൽ ചില്ലറക്കാര്യമാണോ?
എന്തായാലും, മുടന്തിയും ഇഴഞ്ഞും തപ്പിത്തടഞ്ഞും കുറേക്കാലം കൂടി അങ്ങു പോകും എന്നു കരുതുന്നു…
Writings on Sand | 22-Jan-10 at 3:57 pm | Permalink
ആശംസകള്‍… 🙂
എണ്ണത്തെ പറ്റി ബേജാറാവണ്ട എന്നാണു എനിക്ക് തോന്നുന്നത്… ഇന്ന് രാവിലെ ഒരു സുഹൃത്തുമായി ബ്ലോഗെഴുത്തിനെ പറ്റി സംസാരിക്കുമ്പോള്‍ പറയുകയായിരുന്നു, ഉമേഷേട്ടനോക്കെ ഇപ്പോള്‍ ബ്ലോഗ് ലൈഫ് സൈക്കിളിലെ മെച്യൂരിറ്റി സ്ടേജ് ആയി. ഇനി വല്ലപ്പോഴും ഒരു പോസ്ടിട്ടാലും അതിനു വേണ്ടി വായനക്കാരുടെ ഒരു വല്യ കൂട്ടം വേഴാമ്പല്‍ മഴയെ എന്ന പോലെ കാത്തിരിക്കും 🙂
പുതുതായി വരുന്നവര്‍ക്ക് വായിക്കാന്‍ ഒരുപാട് ഇപ്പോള്‍ തന്നെ ഇവിടെ ഉണ്ടല്ലോ…
കൂടുതല്‍ കുട്ടികളെ പ്രതീക്ഷിക്കുന്നു. വല്ലപ്പോഴും ഒരു വയറിളക്കവും ആവാം… 🙂
കോട്ടയം കുഞ്ഞച്ചന് | 22-Jan-10 at 5:35 pm | Permalink
ആശംസകള്‍ …
cALviN::കാല്വിന് | 22-Jan-10 at 6:46 pm | Permalink
ഗണിതാചാര്യമത്യന്ത
ബുദ്ധിരാക്ഷസമവ്യയം
ബ്ലോഗജ്ഞപീഠമാസീനം
ഉമേഷംപ്രണമാമ്യഹം.
ആയിരക്കണക്കിനു പോസ്റ്റുകളെഴുതാനായാംശസകൾ!
മുല്ലപ്പൂ | 23-Jan-10 at 3:11 am | Permalink
അഞ്ചാം പിറന്നാള്‍ …
വായിക്കാനും ചിന്തിക്കാനും,
ചിലപ്പോഴൊക്കെ ചിന്തിച്ചു അന്തം വിട്ടു ഇരിക്കാനും
ഉതകുന്ന ഒരുപാടു പോസ്റ്റുകള്‍.
അഞ്ചാം പിറന്നാളിന് ആശംസകള്‍.
ഇനിയും തുടരട്ടെ…
മയൂര | 23-Jan-10 at 3:33 am | Permalink
അഞ്ചാം പിറന്നാളാശംസകള്‍!
ബ്ലോഗില്‍ എഴുതാന്‍ തുടങ്ങും മുന്‍പേ വായിച്ചിരുന്നൊരു ബ്ലോഗാണ് ഗുരുകുലം.
visalamanaskan | 23-Jan-10 at 4:57 am | Permalink
ആശംസകൾ. അമ്പതാം പിറന്നാൾ ആഘോഷിക്കണം നമുക്ക്!
oru yathrikan | 23-Jan-10 at 5:29 am | Permalink
കുറെ കാലമായി കൂടെ തന്നെ ഉണ്ട്. തളര്‍ന്നാല്‍ ശരിയാവില്ല…..ബൂസ്റ്റ് കഴിക്കൂ… സസ്നേഹം
oru yathrikan | 23-Jan-10 at 5:32 am | Permalink
ആശംസകള്‍….
Deepak | 23-Jan-10 at 6:46 am | Permalink
ആശംസകള്‍…
ബി | 23-Jan-10 at 7:11 am | Permalink
ബ്ലിറന്നാളാശംസകള്.
suraj | 23-Jan-10 at 7:53 am | Permalink
ഒരു സ്മൈലിയിടണോങ്കിലും പേരും നാളും മെയിലൈഡീം…സെക്യൂരിറ്റിക്കോഡും… ഹൊ കോപ്പ്… ങ്ഹാ എന്നാലും ഇരിക്കട്ട്…
🙂
ജിവി | 23-Jan-10 at 9:25 am | Permalink
ആശംസകള്‍
Upasana | 23-Jan-10 at 10:00 am | Permalink
oru chiriyilothukkunnellaam..
🙂
നിരക്ഷരന് | 23-Jan-10 at 12:39 pm | Permalink
3-)0 പിറന്നാളിന്റെ വരെ കേക്ക് കഷ്ണം കിട്ടീട്ടുണ്ട്. അഞ്ചാം പിറന്നാളാഘോഷത്തില്‍ ഇതാദ്യമായിട്ടാ പങ്കെടുക്കുന്നത്. കേക്ക് മാത്രം പോരാട്ടോ 🙂
നിരക്ഷരന് | 23-Jan-10 at 12:40 pm | Permalink
അഞ്ചാം പിറന്നാളാശംസകള്‍
ചാണക്യൻ | 23-Jan-10 at 4:58 pm | Permalink
ആശംസകൾ……….
ഹരിത് | 24-Jan-10 at 4:21 am | Permalink
അഞ്ചാം പിറന്നാള്‍ ആയി അല്ലേ? അപ്പൊ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കാമല്ലോ!
ആശംസകള്‍.
abdu | 24-Jan-10 at 7:24 am | Permalink
Best wishes
മാരീചന് | 24-Jan-10 at 9:49 am | Permalink
സാരമില്ല.. വര്‍ഷം പത്തു മുപ്പത്തിയഞ്ച് പടങ്ങള്‍ ചെയ്തുകൊണ്ടിരുന്ന മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഇപ്പോ വര്‍ഷത്തില്‍ രണ്ടോ മൂന്നോ പടങ്ങള്‍ ചെയ്താലായി.. ചെയ്തില്ലെങ്കിലായി…
ഇതൊക്കെയാണ് ഈ സൂപ്പര്‍താരങ്ങളുടെ ഗതികേട്… അനുഭവിക്യാ… അല്ലാണ്ടെന്തു ചെയ്യാനാ…
സി.കെ.ബാബു | 24-Jan-10 at 5:27 pm | Permalink
ഇവിടെ സെക്യൂറിറ്റി കോഡും, കളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുമൊക്കെ കാണിക്കണമെന്നതിനാൽ സാധാരണ കമന്റിടാറില്ല. ഇതിപ്പോ ഒരു പഞ്ചവത്സരപദ്ധതി പൂർത്തിയാക്കിയ അവശതയിൽ അതുതന്നെ വരണം എന്നെങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു കുറ്റബോധമായി മനസ്സിൽ കിടന്നാലോ? വീഴുമ്പോഴല്ലേ പറ്റൂ! 🙂
ഇതു് കണ്ടിരുന്നോ? ആ സ്ഥിതിക്കു് ഇഴയൽ ഒന്നുമായിട്ടില്ല, മുടന്തൽ തുടങ്ങിയിട്ടേയുള്ളു. 🙂
ആശംസകള്‍ !
ദേവന് | 25-Jan-10 at 6:00 am | Permalink
ഗുരുക്കളേ,
അഞ്ചാം പിറന്നാള്‍ സ്പെഷല്‍ പോസ്റ്റ് പോലും ഇച്ചിരീം ആയിപ്പോയല്ലോ. കുഴപ്പമില്ല, ബ്ലോഗ് നിര്‍ത്താതെ തുടരുന്നതിലാണു കാര്യം പോസ്റ്റ് എണ്ണത്തില്‍ കുറഞ്ഞാലും വേണ്ടൂല്ല.
ഒരു സംശയം- കണക്കിനോടുള്ള ആക്രാന്തം കൊണ്ടാണോ ഇവിടെ വേര്‍ഡ് വേരിഫിക്കേഷനു പകരം നമ്പര്‍ വേരിഫിക്കേഷന് ആക്കിയിരിക്കുന്നത്?
cALviN::കാല്വിന് | 25-Jan-10 at 6:02 am | Permalink
വേഡ് വെരി ആായി സംസ്കൃതവൃത്തത്തിൽ കവിത എഴുതാൻ പറഞ്ഞില്ലല്ലോ അതന്നെ ഭാഗ്യം 😉
നമ്പർ ആവുമ്പോൾ കീമാൻ മലയാളം മാറ്റണ്ട വേഡ് വെരി അടിക്കാൻ.. ഐ ലവ് ഇറ്റ്
ഹരി | 26-Jan-10 at 7:34 am | Permalink
ഉമേഷ് സാര്‍,
ഈ പോസ്റ്റിലെന്താണൊരു വ്യഥ ഫീല്‍ ചെയ്യുന്നത്? അഞ്ചു കൊല്ലം എന്നു പറയുന്നത് മലയാളം ബ്ലോഗിങ്ങിലെ ഒരു റെക്കോഡ് ആണല്ലോ. പഴയ പോസ്റ്റുകള്‍ പതിയെ ഞാന്‍ വായിച്ചു വരികയാണ്. എല്ലാം നിലവാരം പുലര്‍ത്തുന്നവ തന്നെ. പലപ്പോഴും കമന്റിട്ടവര്‍ ഗുണമേന്മയുടെ കാര്യത്തില്‍ ലേഖകനേക്കാളും മുന്നിലേക്ക് ഓടിയെത്താന്‍ ശ്രമിക്കുന്നത് കണ്ടു. എണ്ണം തികക്കാനുള്ള പോസ്റ്റിങ്ങിനു വേണ്ടിയായിരുന്നില്ല, പഴയ ലേഖനങ്ങള്‍. ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നറിയാം.
ഈ ഗണിതസ്നേഹത്തിന്റെ ഗുണഫലം അനുഭവിക്കുന്നവരാണല്ലോ ഞങ്ങള്‍..
അഞ്ചാം പിറന്നാളിന്റെ പക്വതയാര്‍ന്ന കൗമാരത്തിന് ആശംസകള്‍…
Kannus | 26-Jan-10 at 12:59 pm | Permalink
എന്ന് നിര്‍ത്തും? 😉
Melethil | 26-Jan-10 at 4:24 pm | Permalink
ആശംസകള്‍!
Gupthan | 27-Jan-10 at 5:38 pm | Permalink
http://www.youtube.com/watch?v=u_u9cQCDDUg&feature=related
അഞ്ചുകൊല്ലമല്ലേ.. ഇതിന്റെ പകുതിമൊതല് കണ്ടോ 🙂
Ashly A K | 30-Jan-10 at 3:55 am | Permalink
ആശംസകൾ!!!
kalavallabhan | 02-Feb-10 at 6:50 am | Permalink
പ്രായം ഒന്നും കൂടിയിട്ടില്ല, പ്രായം കൂടിയിട്ടുണ്ടെന്ന് സ്വയം വിചാരിക്കരുത്,എന്തെന്നാൽ അത് പ്രായത്തെ കൂട്ടും. നാട്ടിലുണ്ടയിരുന്ന സമയത്തെ ചില കാര്യങ്ങൾ ഒന്നു ഒർത്തുനോക്കൂ, അപ്പോൾ ചെറുപ്പമായതായി തോന്നും.
തിരഞ്ഞെടുത്ത ആക്റ്റിവിറ്റീസ് നിലനിർത്തുക.
ആശം സകൾ !
ചിത്രകാരന് | 03-Feb-10 at 11:11 am | Permalink
ബൂലോകത്തെ അഞ്ചു വര്‍ഷം ഏതാണ്ട് അഞ്ചു യുഗങ്ങള്‍ക്ക് തുല്യമാണ്. ഒന്നോ രണ്ടോ യുഗങ്ങളിലധികം ജീവിച്ചിരിക്കുന്ന ബ്ലോഗുകള്‍
കുറവാണ്.ബ്ലോഗര്‍മാരും. ബൂലോകത്ത് കലികാലം തുടങ്ങിയിട്ട് അഞ്ചാറു മാസമേ ആയുള്ളു 🙂