ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദും (ഇന്ത്യ) വെസെലിൻ ടൊപാളൊവും (ബൾഗേറിയ) തമ്മിൽ നടക്കുന്ന ലോകചെസ്സ്ചാമ്പ്യൻഷിപ്പ് മത്സരത്തിന്റെ എട്ടാമത്തെ കളി വളരെ ശ്രദ്ധേയമായിരുന്നു. ആദ്യത്തെ കളി തോറ്റതിനു ശേഷം, പിന്നെയുള്ള ആറു കളികളിലും മികച്ച നിലവാരം പുലർത്തിയ ആനന്ദ് 4:3-നു മുന്നിട്ടു നിൽക്കുകയായിരുന്നു. എട്ടാമത്തെ കളിയിൽ ടൊപോളൊവിനായിരുന്നു മുൻതൂക്കം. എങ്കിലും 51 നീക്കങ്ങൾക്കു ശേഷം ആനന്ദിനു സമനില പിടിക്കാൻ കഴിയും എന്നൊരു സ്ഥിതി വന്നതായി തോന്നി. ഈ കളി ഓരോ നീക്കമായി വീക്ഷിച്ചു കൊണ്ടിരുന്ന രാജേഷ് കെ. പി. ഇട്ട ബസ്സിൽ ഞങ്ങൾ ആ നിലയെപ്പറ്റി ഒരു വിശകലനം നടത്തിയിരുന്നു. സമനിലയാകുമെന്നു ഞങ്ങൾ കരുതിയെങ്കിലും, ആനന്ദ് 56 നീക്കങ്ങളിൽ തോൽവി സമ്മതിക്കുകയായിരുന്നു.
ആ എൻഡ്ഗെയിമിനെപ്പറ്റി രാജേഷും ഞാനും കൂടി നടത്തിയ വിശകലനമാണു് ഈ പോസ്റ്റിനു് ആധാരം.
താഴെക്കൊടുത്തിരിക്കുന്ന ബോർഡിൽ കളി കാണാം. ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്ന ഏതു ബ്രൗസറിലും ഇതു കളിച്ചുനോക്കാം.
ഈ കളിയിൽ ടോപാളൊവ് ആനന്ദിനെക്കാൾ വളരെ നന്നായി കളിച്ചു എന്നതിനു യാതൊരു സംശയവുമില്ല. ഇരുപത്തിരണ്ടാം നീക്കത്തിൽ കാലാളിനെ f4-ലേയ്ക്കു തള്ളിയ ആനന്ദിന്റെ ശ്രദ്ധക്കുറവിനെ ശരിക്കും മുതലെടുത്ത ടോപാളൊവ് (അദ്ദേഹത്തിന്റെ 23. Ne4! ഈ കളിയിലെ ഏറ്റവും നല്ല നീക്കമാണെന്നു പറയാം.) അവസാനം ആലംബമറ്റ ആ കാലാളിനെ മുപ്പത്തിമൂന്നാം നീക്കത്തിൽ വെട്ടിയെടുത്തു. ഒരു കാലാളിന്റെ മുൻതൂക്കവും ആനന്ദിന്റെ e6-ലുള്ള കാലാളിന്റെ ദൗർബല്യവും ടോപാളൊവിനു കൂടുതൽ നല്ല സാദ്ധ്യതകൾ കൊടുക്കുന്നുണ്ടെങ്കിലും, വിപരീതകളങ്ങളിലൂടെ സഞ്ചരിക്കുന്ന ആനകൾ മാത്രം (രാജാവും കാലാളുകളും ഒഴികെ) ഉള്ള അന്ത്യഘട്ടം (Opposite colored Bishops’ end game) ആയതിനാൽ സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്.
മുകളിൽ പറഞ്ഞതു് ഒന്നുകൂടി വിശദമാക്കാം. ഈ നില നോക്കുക.
d6, e5 എന്നീ കറുത്ത കളങ്ങൾ കറുപ്പിന്റെ രാജാവും ആനയും കൂടി നിയന്ത്രിച്ചിരിക്കുന്നു. വെളുപ്പിനു രണ്ടു കാലാൾ കൂടുതലുണ്ടെങ്കിലും ഒന്നും ചെയ്യാൻ സാദ്ധ്യമല്ല. രാജാവു കൊണ്ടു മാത്രം കാലാളുകളെ മുന്നോട്ടു നീക്കാനോ കറുത്ത രാജാവിനെയോ ആനയെയോ ആ കളങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്നു തടുക്കാനോ സാദ്ധ്യമല്ല. e5-ലുള്ള പിടി വിടാതെ ആനയെ അങ്ങോട്ടുമിങ്ങോട്ടും (a1-h8 ഡയഗണലിലോ b8-h2 ഡയഗണലിലോ) നീക്കിക്കളിച്ചാൽ കറുപ്പിനു സമനില പിടിക്കാം.
വിപരീതനിറങ്ങളുള്ള കളങ്ങളിൽ സഞ്ചരിക്കുന്ന ആനകളുള്ള എല്ലാ അന്ത്യഘട്ടങ്ങളും സമനിലയിൽ നീങ്ങും എന്നല്ല ഇതിനർത്ഥം. പക്ഷേ അവയ്ക്കു സമനിലയ്ക്കുള്ള സാദ്ധ്യത കൂടുതലാണു്. ചില കളങ്ങളെ മുൻതൂക്കമുള്ള ആളെക്കാൾ നന്നായി മറ്റേ ആൾക്കു നിയന്ത്രിക്കാൻ പറ്റുന്നതാണു കാരണം.
ഈ കളിയിൽ വെളുപ്പിന്റെ അൻപത്തിമൂന്നാം നീക്കത്തിനു ശേഷമുള്ള സ്ഥിതി ഒന്നു പരിശോധിക്കാം.
ഒരു കാലാൾ കൂടുതലുണ്ടെങ്കിലും വെളുപ്പിനു് (ടൊപാളോവ്) ഒന്നും ചെയ്യാൻ കഴിയില്ല. കറുപ്പിന്റെ കാലാളുകളെല്ലാം വെളുത്ത കളങ്ങളിലായതു കൊണ്ടു് വെളുത്ത ആനയ്ക്കു് അവയെ ഒന്നും ചെയ്യാൻ പറ്റില്ല. വെളുപ്പിനു ജയിക്കണമെങ്കിൽ ഒന്നുകിൽ ഇനിയും കാലാളുകളെ വെട്ടിയെടുക്കണം. അല്ലെങ്കിൽ രാജാവു് c7, e7, e6 എന്നിവിടങ്ങളിലെവിടെയെങ്കിലും എത്തി കാലാളിനെ d7-ലേയ്ക്കു കളിച്ചു് കറുപ്പിന്റെ ആനയെ നേടണം. പക്ഷേ ഇതൊന്നും നടക്കില്ല.
മന്ത്രിയുടെ വശത്തേയ്ക്കു രാജാവു പോയാൽ കറുത്ത രാജാവിനും അങ്ങോട്ടു പോകാൻ പറ്റും. (53… Bc6 54. Ke3 Kf7 55. Kd4 Ke8 56. Kc5 Kd7 57. Kb6 Bd5; ഇവിടെ 55. f4 Bd7 56. g3 Bc6 57. g4 Bd7 58. Kd4 Ke8 59. Kc5 Bc6 60. Kb6 Kd7) മറ്റേ വശത്തേയ്ക്കു പോകാനും നിവൃത്തിയില്ല. കാലാളുകളെ നീക്കി ഫയലിൽ ഒരു പാസ്ഡ് പോൺ ഉണ്ടാക്കാൻ പറ്റുമെങ്കിലും ഫയലുകൾ വളരെ അടുത്തായതിനാൽ കറുത്ത രാജാവിനും ആനയ്ക്കും കൂടി അവയെ തടുക്കാൻ സാധിക്കും.
a4-e8 ഡയഗണലിൽ ആനയെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിക്കുന്നതിനു പകരം 53… Kf7 കളിക്കേണ്ട യാതൊരു കാര്യവും ആനന്ദിനില്ലായിരുന്നു. പക്ഷേ, ആനന്ദിന്റെ ശവക്കുഴി തോണ്ടിയതു് ആ നീക്കമല്ല. 54. Kg5-നു ശേഷം 54… Bc6?? കളിച്ചതാണു്. ഇനിയിപ്പോൾ h7-ലെ കാലാളിനെ ആനയ്ക്കു പിന്തുണയ്ക്കാൻ കഴിയില്ല. 54… Ke8 55. Kh6 Bd3 ഫലപ്രദമായ പ്രതിരോധം കാഴ്ചവെയ്ക്കുന്നു. 54…Bd3 55. Bf6 Ke8 കളിച്ചാലും മതി.
കിട്ടിയ അവസരം ടോപാളോവ് ശരിക്കു വിനിയോഗിച്ചു. 55. Kh6 Kg8 56. g4 എന്നിവയ്ക്കു ശേഷം ആനന്ദിനു നിവൃത്തിയില്ല. 56… Be8 57. g5 Bd7 58. Bg7! Be8 59. f4! Bd7 60. g6 hxg6 61. Kxg6 എന്നിവ കഴിഞ്ഞാൽ Kf6, Bh6, Kxe6/Ke7, d7 എന്നിവയെ പ്രതിരോധിക്കാൻ ആനന്ദിനു് ഒന്നും ചെയ്യാൻ കഴിയില്ല. വെളുപ്പിന്റെ രാജാവും ആനയും കൂടി കറുപ്പിന്റെ രാജാവിനെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണു്, d7 സംരക്ഷിക്കാൻ പോകുന്നതിൽ നിന്നു്. ആനന്ദ് ഇവിടെ തോൽവി സമ്മതിച്ചു. (കളി മുകളിലുള്ള ബോർഡിൽ കളിച്ചു നോക്കാം.)
എന്തുകൊണ്ടു് ഇങ്ങനെയൊരു അബദ്ധം ആനന്ദിനു സംഭവിച്ചു?
ടൈം പ്രെഷർ തന്നെയാവും കാരണം. രണ്ടാമത്തെ ടൈം ലിമിറ്റ് 60-ആമത്തെ നീക്കത്തിലാണു്. ആ ഏഴു നീക്കങ്ങൾ നീക്കാൻ ആനന്ദിനു വളരെക്കുറച്ചു സമയമേ ഉണ്ടായിരുന്നിരിക്കുകയുള്ളൂ. 18. a5 ഈ കളിയിലെ ഒരു പുതിയ നീക്കമായിരുന്നു. ആനന്ദ് അടുത്ത നീക്കത്തിനു 15 മിനിറ്റെടുത്തു. പിന്നെയും കുറച്ചു നീക്കങ്ങൾ ടോപാളോവിന്റെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നിരിക്കണം.
ലോകത്തിലെ ഏറ്റവും വേഗതയേറിയ കളിക്കാരനായിരുന്നു ആനന്ദ് ഒരിക്കൽ. ടൈം പ്രെഷർ അദ്ദേഹത്തിനു വരാറേയില്ലായിരുന്നു. പ്രായമായതാണോ, അതോ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഓപ്പണിംഗ് പ്രിപ്പറേഷനുകൾ (മുമ്പു് ഇതു ഫലപ്രദമായി ഉപയോഗിച്ച ഒരാളാണു് ആനന്ദ്.) കളികളുടെ ഗതി നിയന്ത്രിക്കുന്നതോ?
കളി ഇപ്പോൾ 4-4 എന്നു സമനിലയിലാണു്. ഇനി 4 കളികൾ കൂടിയുണ്ടു്. അവയിൽ ജയങ്ങളിൽ കൂടുതൽ തോൽവികൾ ഉണ്ടായില്ലെങ്കിൽ പണ്ടായിരുന്നെങ്കിൽ നിലവിലുള്ള ചാമ്പ്യനായ ആനന്ദിനു കിരീടം നിലനിർത്താമായിരുന്നു. ഇപ്പോൾ ടൈ-ബ്രേക്കർ കളികൾ കളിക്കേണ്ടി വരും.
കാത്തിരുന്നു കാണുക തന്നെ.
റിസ് | 06-May-10 at 8:09 am | Permalink
ഉമേഷ്ജി! കളി നേരിട്ട് കണ്ട പ്രതീതിയുളവാക്കി ഈ പോസ്റ്റ്! (സത്യമായിട്ടും എനിക്ക് മനസ്സിലായി)
ജരാല്ക്കാരു | 06-May-10 at 8:20 am | Permalink
റിസ്സിനു മനസ്സിലായ പോലെ എനിക്കും മനസ്സില്ലായി!:))
യോജന | 06-May-10 at 8:56 am | Permalink
ആന(ന്ദ)മഠയൻ! ഈ ഉഡായിപ്പനേക്കുറിച്ചു ഒരു വിശദലേഘനം ആവാം.
santhosh | 06-May-10 at 9:01 am | Permalink
oru sada kalikaran anu.
International kali onum kanditila.
A game paadil, Last movil game end ayirikunathu enagane anu enu mansailayila. How anand declared captured? plz explain.
ചെക്ക്മേറ്റ് ആകുന്നതിനു വളരെ മുമ്പു തന്നെ, തോൽക്കുമെന്നു് ഉറപ്പായാൽ കളിക്കാർ തോൽവി സമ്മതിക്കാറുണ്ടു്. ഇവിടെയും അതാണു സംഭവിച്ചതു്. എങ്ങനെയാണു തോൽവി ഉറപ്പായതെന്നു പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ടു്.
ബിജുകുമാര്‍ | 06-May-10 at 9:28 am | Permalink
ഹായ് ഉമേഷ് ഇതു വളരെ നന്നായി. ഈ കളി ഒന്നു കിട്ടാന്‍ കാത്തിരിയ്ക്കുകയായിരുന്നു. വളരെ നന്ദി.
തറവാടി | 06-May-10 at 10:08 am | Permalink
ബ്ലോഗ്സ്ഫിയറിന്റെ മഹാഭാഗ്യം! താങ്കളെപ്പോലൊരു ബ്രില്യന്റിനെ ലഭിച്ചതിന്.
Manu | 06-May-10 at 11:05 am | Permalink
ഹലോ ഉമേഷ്. വളരെ നന്നായി വിശകലനം ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങള്‍.
ഈ ചെസ്സ് ബോര്‍ഡ് എങ്ങിനെയാണ് പോസ്റ്റില്‍ ഉള്പ്പെടുത്തിയതെന്നറി്യാന് ആഗ്രഹിക്കുന്നു. ഞാന്‍ ബ്ലോഗിങ്ങില്‍ ഒരു തുടക്കക്കാരനാണ്.
മനു,
ചെസ്സുകളി കാണിക്കുന്നതു് jsPgnViewer എന്ന ജാവാസ്ക്രിപ്റ്റ് വിഡ്ജറ്റ് ഉപയോഗിച്ചുള്ള ഒരു വേർഡ്പ്രെസ്സ് ആഡ്-ഓൺ ആണു്. ചെസ്സ് ഡയഗ്രം കാണിക്കുന്നതു് Chess Imager എന്ന സേവനം ഉപയോഗിച്ചും.
Anoni MalayaLi | 06-May-10 at 2:00 pm | Permalink
ബിജുകുമാര്‍
അത്രമാത്രം കാത്തിരിക്കേണ്ടതില്ല, ദാ, എല്ലാ ഗൈമുകളും ഇവിടെയുണ്ട്. ഏതുവേണമെങ്കിലും കളിച്ചും നോക്കാം
Anoni MalayaLi | 06-May-10 at 5:34 pm | Permalink
കളി നടക്കുമ്പോള്‍ കളിയുടെ ഓരോ നീക്കങ്ങളും ലൈവ് ആയി ഇവിടെയുണ്ട്. ഇപ്പോള്‍ 9-ം ഗൈമിന്റെ 51-ം നീക്കം ആനന്ദ് നടത്തിയിരിക്കുകയാണ്. എനിക്കു തോന്നുന്നു, അതോടെ ആനന്ദ് ജയിച്ചെന്ന്.
Pranayam | 06-May-10 at 5:35 pm | Permalink
Umesh Said:
“…d6, e5 എന്നീ കറുത്ത കളങ്ങള്‍ കറുപ്പിന്റെ രാജാവും ആനയും കൂടി നിയന്ത്രിച്ചിരിക്കുന്നു. വെളുപ്പിനു രണ്ടു കാലാള്‍ കൂടുതലുണ്ടെങ്കിലും ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. രാജാവു കൊണ്ടു മാത്രം കാലാളുകളെ മുന്നോട്ടു നീക്കാനോ കറുത്ത രാജാവിനെയോ ആനയെയോ ആ കളങ്ങള്‍ നിയന്ത്രിക്കുന്നതില്‍ നിന്നു തടുക്കാനോ സാദ്ധ്യമല്ല. e5-ലുള്ള പിടി വിടാതെ ആനയെ അങ്ങോട്ടുമിങ്ങോട്ടും (a1-h8 ഡയഗണലിലോ b8-h2 ഡയഗണലിലോ) നീക്കിക്കളിച്ചാല്‍ കറുപ്പിനു സമനില പിടിക്കാം….”
പക്ഷെ, കറുപ്പിനുള്ളത് വെളുത്ത ആനയല്ലേ? പിന്നെങ്ങനെ a1-h8 അല്ലെങ്കില്‍ b8-h2 കളിക്കാന്‍ പറ്റും ? How he can control d6 & e5 with White Bishop?
ഉദാഹരണത്തിൽ കൊടുത്തിരിക്കുന്ന കറുത്ത ആന a1 എന്ന കറുത്ത കളത്തിലല്ലേ?
Anoni MalayaLi | 06-May-10 at 5:44 pm | Permalink
Please tell me why Anand did not play 54 Rh7?
Pranayam | 06-May-10 at 6:04 pm | Permalink
White will play Ka6 and then come out from the rook trap
ഒഴുകുന്ന നദി... | 06-May-10 at 6:05 pm | Permalink
I think its because Black will play KA6 and then it could be easier for the black king to come near the guarding pawns..
but by playing 54 Nc4 by Anand i think the way is clear so that the black king cannot now cross the 6th lane and the victory can be assured in any two future moves..
im not so great in chess.. but just my thoughts… 🙂
bijukumar | 06-May-10 at 6:05 pm | Permalink
ആനന്ദ് രാജാവിനെ H3 ലേറ്യ്ക്ക് നീക്കുകയല്ലായിരുന്നോ വേണ്ടത്?
ഒഴുകുന്ന നദി... | 06-May-10 at 6:12 pm | Permalink
bijukumar
IF you are talking about the 9th game between Anand and Topolov here http://www.anand-topalov.com/en/live.html, i think 54 KH3 will cause loss of pawn or loss of rook by QH1
just my thoughts…
Pranayam | 06-May-10 at 6:13 pm | Permalink
Sorry, What I meant to say was “black (Topalov)”
ഒഴുകുന്ന നദി... | 06-May-10 at 6:24 pm | Permalink
I think 54KH3 could be very harmful to white because QH1 can capture a minimum of 2 pawns and there is also an option for black for an exchange of a knight for a rook in future moves
by Qh1+, Qxd2+, Qxf3…
bijukumar | 06-May-10 at 6:47 pm | Permalink
61 ആം നീക്കത്തില്‍ രാജാവിനെ H3യിലേയ്ക്ക് നീക്കിയ ശേഷം തേര് h5 ലേയ്ക്ക് വലിച്ച് കുതിരയും തെരും ബലികൊറ്റുത്ത് മന്ത്രിയെ എടുക്കാമായിരുന്നു. തുടര്‍ന്നുള്ള കാലാളുകളെ തേരിനുമെടുത്താല് ജയ്സാധ്യത ആനന്ദിനുണ്ടായിരുന്നു എന്നു തൊന്നുന്നു.
Joshy | 06-May-10 at 6:53 pm | Permalink
ഇതിപ്പോ എട്ടാണോ ഒമ്പതാണോ അതോ ഇനി നടക്കാൻ പോവുന്നതാണോ ചർച്ച?
bijukumar | 06-May-10 at 6:55 pm | Permalink
ഇപ്പോ നടന്നതു തന്നെ
Deepak | 07-May-10 at 5:41 am | Permalink
ഉമേഷ്,
വളരെ നല്ല വിശകലനം. അടുത്ത 4 കളികളുടെയും വിശകലനങ്ങള്‍ ഓരോ പോസ്റ്റ് ആയി പ്രതീഷിക്കട്ടെ?
ഷാജി ഖത്തര്‍ | 07-May-10 at 11:05 am | Permalink
ദേ ചാനെല്‍ ന്യൂസ് ഒമ്പതാം റൌണ്ടില്‍ ആനന്ദിന് സമനില.
ഉമേഷ് വളരെ നന്ദി ഇത് കാണിച്ചു തന്നതിന്.ചെസ്സ് ചെറുതായിട്ട് കളിക്കാറുണ്ട്,ഒരു വലിയ കളിയെ പറ്റി ഇപ്പോഴാണ് മനസ്സിലാകുന്നത്.ഞങ്ങള്‍ കളിക്കുമ്പോള്‍ ചെക്ക് മേറ്റ് വരെ കളിക്കാരാണ് പതിവ്.
അനോനിമലയാളി നന്ദി കളിയുടെ ലൈവ് ലിങ്കിനു.
Anoni MalayaLi | 07-May-10 at 4:46 pm | Permalink
See live comments of Game 10 here
Anoni MalayaLi | 07-May-10 at 4:56 pm | Permalink
Ref Game 10.
ഇപ്പോൾ 49 നീക്കം ആയി. ആനന്ദിന്റെ കുതിര റ്റോപ്പലോവിന്റെ ആനയേക്കാൾ വലിയ ശക്തനാൺ. കൂടാതെ പ്രതിബന്ധങ്ങളില്ലാതെ കയറിപ്പോകാവുന്ന കാലാളുകളും. പിന്നെ, റ്റോപ്പലോവിനേക്കാൾ ഇരട്ടി സമയവും ബാക്കി. ഇതു വിജയം ഉറപ്പ്.
bijukumar | 07-May-10 at 4:59 pm | Permalink
ആനന്ദിന്റെ ഇന്നലത്തെ കളി കണ്ടിട്ട് ഇതും സമനില ആകാനേ തരമുള്ളു എന്നാണെനിയ്ക്ക് തോന്നുന്നത്
വഷളന്‍ | 07-May-10 at 11:17 pm | Permalink
ഉമേഷ്, കുറച്ചു നാളായി ചെസ്സി മറന്നിരിക്കുകയായിരുന്നു. എന്തായാലും interest ഉണര്ത്തിയത്തിന് നന്ദി. നല്ല വിശദീകരണം. വളരെ ഇഷ്ടപ്പെട്ടു.
13-ആം നീക്കം എത്തിയപ്പോള്‍ ടോപാളോവിനു ഒരു positional advantage തോന്നിച്ചു.
വളരെ കറക്റ്റ്… 54… Bc6 ആണ് ആനന്ദിനെ കുളത്തില്‍ ചാടിച്ചത്.
53 ല്‍ bishop ഉം king ഉം മാത്രമേ ഉള്ളൂ കളിയ്ക്കാന്‍ .…ഉമേഷ് പറഞ്ഞപോലെ ബിഷപ്പിന് പകരം Kf7 കളിച്ചതിന്റെ ഗുട്ടന്‍സ് എന്താണാവോ?
നന്ദന | 09-May-10 at 7:26 am | Permalink
പണ്ട് കോളേജിൽ പഠിക്കുമ്പോൾ മത്സരത്തിൽ കളിച്ചുജയിച്ചിരുന്നു. അതിനു ശേഷം നല്ലൊരുകളിയുടെ മൂഡ്വന്നത് ഇപ്പോഴാണ്. നന്ദി ഉമേഷ്.
Hari | Maths | 11-May-10 at 5:11 pm | Permalink
അങ്ങനെ, നമ്മളെല്ലാവരും കൂടി ആനന്ദിനെ കളി പഠിപ്പിച്ചു. ഇത്തരത്തില്‍ തന്റെ നീക്കങ്ങളെ ഉമേഷ്ജിയും സംഘവും ചേര്‍ന്ന് കീറിമുറിക്കുമെന്ന് പാവം, ആനന്ദ് പോലും വിചാരിച്ചിട്ടുണ്ടാകില്ല. എന്തായാലും നാലാം വട്ടവും ആനന്ദ് ലോകചെസ് കിരീടം ചൂടുമ്പോള്‍ ഉള്ളു കുളിര്‍ത്ത് ആനന്ദിക്കാന്‍ ഗുരുകുലം വായനക്കാരുമുണ്ട് ഒപ്പം. ഈ വാര്‍ത്ത ഫ്ലാഷ് ന്യൂസായി കണ്ടപ്പോള്‍ ഈ ചര്‍ച്ച മനസ്സിലേക്കോടി വന്നു. സമയം പാഴാക്കിയില്ല.
bijukumar | 11-May-10 at 5:18 pm | Permalink
ആനന്ദ് തന്റെ ഏറ്റവും നല്ല കളി അവസാനത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു എന്നു തോന്നുന്നു. ഉജ്വലമായ കളിയായി 12മത് കളി. ടോപലോവിനെ നിലം തൊടുവിച്ചില്ല എന്നു പറയുന്നതാണ് ശരി.
ഏതായാലും ആനന്ദിന് അഭിനന്ദനങ്ങള്‍ . ഒപ്പം ഈ മുറിവൈദ്യന്മാരുടെ വിവരക്കേടിന് മാപ്പും
തറവാടി | 12-May-10 at 4:25 am | Permalink
ഒരു തമാശക്കാണെങ്കില്‍ പോലും ഒരാള്‍ ചെയ്തത് മണ്ടത്തരം അല്ലെങ്കില്‍ മണ്ടന്‍ എന്നൊക്കെ പരസ്യമായി പറയാന്‍ / എഴുതാന്‍ അദ്ദേഹത്തിനേക്കാളും വെവരവും ബുദ്ധിയുമൊക്കെയുള്ള ആള്‍ക്കേ പറ്റൂ എന്ന യൂണിവേഴ്സല്‍ ട്രൂത്ത് എന്തെ ആളുകള്‍ മനസ്സിലാക്കാത്തത്?
അതുകൊണ്ടല്ലേ ഞാന്‍ പോലും ആദ്യകമന്റില് അത് സൂചിപ്പിച്ചത്! 😉
Umesh:ഉമേഷ് | 12-May-10 at 4:43 am | Permalink
തറവാടീ,
Anand’s blunder എന്നു് ഇംഗ്ലീഷിൽ കണ്ടാൽ കുഴപ്പമില്ല, “ആനന്ദിന്റെ മണ്ടത്തരം” എന്നു മലയാളത്തിൽ കണ്ടാലേ പ്രശ്നമുള്ളൂ, അല്ലേ? തമാശയ്ക്കല്ല അതു പറഞ്ഞതു്. ആനന്ദ് ആ കളിയിൽ ചെയ്ത ആ നീക്കം വലിയ ഒരു ബ്ലണ്ടർ ആണു്. മണ്ടത്തരം എന്നു മലയാളത്തിൽ പറയും. ടൈം പ്രെഷർ കൊണ്ടാവണം. അല്ലാതെ ആനന്ദ് മണ്ടനായതു കൊണ്ടല്ല.
മുമ്പൊരിക്കൽ കൈപ്പള്ളി ചെയ്ത ഒരു പ്രവൃത്തി അല്പത്തരമാണു് എന്നു പറഞ്ഞതിനെ ഞാൻ കൈപ്പള്ളി അല്പനാണു് എന്നു പറഞ്ഞു എന്നൊരു ബഹളം കേട്ടിരുന്നു. മണ്ടത്തരം വളരെയധികം ചെയ്യുന്നവനാണു മണ്ടൻ.
പിന്നെ, ഒരുവന്റെ മണ്ടത്തരം ചൂണ്ടിക്കാണിക്കാനോ, മണ്ടനായ ഒരുവനെ മണ്ടൻ എന്നു വിളിക്കുവാനോ അവനെക്കാൾ കൂടുതൽ മിടുക്കനാവണം എന്നെ തിയറി കുറേ ദശാബ്ദങ്ങളെങ്കിലും (നൂറ്റാണ്ടുകൾ അല്ലെങ്കിൽ) മുമ്പു കാലഹരണപ്പെട്ടതാണു്.. അല്ലെങ്കിൽ യേശുദാസിന്റെ പാട്ടിനെയോ അബ്ദുൾ കലാമിന്റെ അഭിപ്രായങ്ങളെയോ മോഹൻലാലിന്റെ അഭിനയത്തെയോ ഇവിടെ ആർക്കും വിമർശിക്കാൻ പറ്റില്ലല്ലോ.
അപ്പോൾ ചുരുക്കത്തിൽ: blunder എന്നതിന്റെ മലയാളമായാണു് മണ്ടത്തരം എന്നുപയോഗിച്ചതു്. മണ്ടത്തരവും മണ്ടന്റെ സ്വഭാവവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ടു്. തറവാടിയും തറവാടിത്തവും തമ്മിൽ ഉള്ളതു പോലെ.
(ഒരുപാടു പേർക്കു് ഈ പോസ്റ്റ് വായിച്ചിട്ടു ഞാൻ ആനന്ദിനെ മണ്ടൻ എന്നു വിളിച്ചു എന്നു തോന്നിയെങ്കിൽ “മണ്ടത്തരം” എന്നതിനെ “പിഴ” എന്നോ “പാകപ്പിഴ” എന്നോ തിരുത്താം. അതിനിനി ആനന്ദ് പെഴയാണെന്നു ഞാൻ പറഞ്ഞെന്നു വ്യാഖ്യാനം വരുമോ എന്തോ?)
ഒഴുകുന്ന നദി... | 12-May-10 at 6:26 am | Permalink
വല്ല അബദ്ധം എന്നോ മറ്റോ എഴുതിയാൽ മതിയായിരുന്നു എന്നു തോന്നുന്നു…
പിന്നെ ഇതൊന്നും പറയാൻ അത്ര വലിയ ജ്ഞാനം എനിക്കില്ല എന്നത് മറ്റൊരു സത്യം…
തറവാടി | 12-May-10 at 11:42 am | Permalink
ഉമേഷ്,
ആസ്വാദകന്റെ മനോനിലയരിസിച്ച് വിലയിരുത്തപ്പെടുന്നവയായതിനാലാണ് സാഹിത്യത്തിലും കലയിലുമൊക്കെ വിമര്‍ശനത്തിനും വിലയിരുത്തുന്നതിനും അവസരമുണ്ടായത്. എന്നാല്‍ വിമര്‍ശനങ്ങളേയും വിലയിരുത്തലുകളേയും സ്വീകരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡം വിമര്‍ശിച്ച ആളുടെ യോഗ്യതയാണ്.
യോജിക്കുന്നില്ല. ലോകത്തിലെ പ്രശസ്തരായ നിരൂപകരിൽ പലരും നല്ല കവികളോ കഥാകൃത്തുക്കളോ ആർട്ടിസ്റ്റുകളോ അല്ല. ആസ്വദിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവാണു് വിമർശകനു വേണ്ടതു്. ആനന്ദ് കണ്ണുകെട്ടി എന്നെപ്പോലുള്ള ഇരുപതു പേരെ ഒരേ സമയത്തു തോല്പിക്കും. പക്ഷേ, അതു കൊണ്ടു് ആനന്ദിനു പറ്റിയ ഒരു അബദ്ധം എനിക്കു മനസ്സിലാവില്ല എന്നും അതിനെ വിമർശിക്കാൻ എനിക്കു് അർഹതയില്ല എന്നുമുള്ള വാദത്തിൽ കഴമ്പില്ല.
(തെങ്ങ് കയറ്റക്കാരന് കുഞ്ഞന്‍ അടൂര്‍ ഗോപാല കൃഷ്ണന്റെ സിനിമകണ്ടിട്ട് ‘വളിപ്പ് സിനിയാണ്’ എന്ന് വിമര്‍ശിച്ചാല്‍ അതിനെത്ര സ്വീകാര്യതയുണ്ടാവും എന്നത് വിശദീകരിക്കേണ്ടതില്ലല്ലോ)
തെങ്ങുകയറ്റക്കാരൻ കുഞ്ഞനെന്താ സിനിമയെപ്പറ്റി അഭിപ്രായം പറയാൻ അവകാശമില്ലേ? അവനെന്താ ആസ്വാദനക്ഷമതയില്ലേ? അവനു വളിപ്പാണെന്നു തോന്നിയാൽ അതു് അവൻ പറയും. അവനെക്കൊണ്ടു് അങ്ങനെ പറയിപ്പിച്ചതിൽ അടൂർ ഗോപാലകൃഷ്ണനു ഖേദിക്കാൻ അവകാശമുണ്ടു താനും.
അടൂർ ഗോപാലകൃഷ്ണന്റെ സിനിമയെ വിമർശിക്കാനുള്ള മിനിമം യോഗ്യത എന്താണു തറവാടീ? എനിക്കു വിമർശിക്കാമോ? താങ്കൾക്കു വിമർശിക്കാമോ? ഇവിടെ ചിത്രനിരൂപണമെഴുതുന്ന ലതീഷ് മോഹൻ, ഹരീ, ബെർലി തോമസ്, റോബി എന്നിവരിൽ ആർക്കൊക്കെ വിമർശിക്കാം?
പിന്നെ, ഒടുക്കം പറഞ്ഞതു സത്യം. കുഞ്ഞൻ പറയുന്നതു പലരും കാര്യമായി എടുത്തില്ലെന്നു വരും. കുഞ്ഞൻ തെങ്ങുകയറ്റക്കാരനായതു കൊണ്ടു് പുച്ഛമുള്ളവർ അതിനെയും പുച്ഛിക്കും. കുഞ്ഞൻ സാധാരണയായി വെളിവില്ലാതെയാണു സംസാരിക്കുന്നതെങ്കിലും അയാൾ പറയുന്നതു ചിലപ്പോൾ ആളുകൾ ചെവിക്കൊണ്ടില്ലെന്നു വരും.
അതു പോലെ, ഞാൻ പറയുന്നതു തറവാടിയെപ്പോലുള്ളവർ, എന്തു കാരണം കൊണ്ടായാലും, പുച്ഛിച്ചു തള്ളിയാൽ, അതും സ്വാഭാവികം. എല്ലാവരും പിന്താങ്ങും എന്നു കരുതിയല്ല ഒന്നും എഴുതുന്നതു്. വിമർശനത്തിനു സ്വാഗതം. ഞാൻ മണ്ടത്തരം എന്നു വിളിച്ച നീക്കത്തിനു ശേഷം ആനന്ദിനു് ആ കളി ജയിക്കാൻ വഴി വല്ലതും നിർദ്ദേശിക്കാനുണ്ടെങ്കിൽ അതും ചെയ്യുക.
*************************************
മത്സരങ്ങള്‍ സാഹിത്യത്തെപ്പോലെയോ കലയെപോലെയോ അല്ല, മത്സര ഫലങ്ങള്‍ക്ക് സര്‍വ്വ സമ്മതിയുണ്ടാകുമ്പോള് കലയുടെ/ സാഹിത്യത്തിന്റെ ഫലങ്ങള്‍ക്ക് അത് ( സര്‍വ്വ സമ്മതി) ഉണ്ടാണ്ടാവുന്നില്ല.
അതായത് മത്സരത്തില്‍ തോറ്റവന് തോറ്റു; ജയിച്ചവന് ജയിച്ചു അവിടെ അഭിപ്രായവ്യത്യാസമില്ല അതുകൊണ്ട് തന്നെ വിമര്‍ശനത്തിന് അവസരവുമില്ല.
എന്നാല്‍ കലാസൃഷ്ടിയുടെ ഫലം ആസ്വാദകരുടെ മനോനിലയാണ് തീരുമാനിക്കുന്നത്, അഭിപ്രായവ്യത്യാസമുള്ളയിടത്ത് വിമര്‍ശനത്തിന് അവസരമുണ്ടാവുന്നു.
എന്തോന്നാണു് ഈ പറയുന്നതു്?
ഒരു കളിക്കും ശേഷം വിശകലനം നടക്കാറില്ലേ? ചെസ്സ് പോലെയുള്ള കളികളുടെ വിശകലനം വളരെ വലിയ തോതിൽ നടക്കാറുണ്ടു്. വിശകലനവും പിന്നെ വിമർശിക്കപ്പെടാറുണ്ടു്. ബോബി ഫിഷർ എഴുതിയ My 60 memorable games എന്ന പുസ്തകത്തിലെ പല അനാലിസിസും പിൽക്കാലത്തു് ആളുകൾ തെറ്റാണെന്നു തെളിയിച്ചിട്ടുണ്ടു്. ഇവരൊന്നും ഫിഷറിനെക്കാൾ മികച്ച കളിക്കാരായിരുന്നില്ല.
പിന്നെ, ചെസ്സുകളിയും ഒരു കലയാണു്, കലയുടെ ഏതു നിർവ്വചനമനുസരിച്ചു നോക്കിയാലും.
ആനന്ദ് ലോകകിരീടം നേടിയെന്നതിന് അഭിപ്രായവ്യത്യാസമില്ലല്ലോ!
യാതൊരു സംശയവുമില്ല. ആനന്ദ് തന്നെ ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച കളിക്കാരൻ. ആ മാച്ചിലെ അവസാനത്തെ കളി വളരെ ബ്രില്യന്റ് ആണു്. (ഇനി ബ്രില്യന്റ് ആണെന്നു പറയാനും ആനന്ദിനെക്കാൾ മികച്ചതോ മോശമോ ആയ കളിക്കാരൻ ആവണോ?) അതിൽ സംശയമില്ല. അതേ സമയം ഞാൻ ഇവിടെ പറഞ്ഞ നീക്കങ്ങൾ മണ്ടത്തരവുമാണു്.
ഒരു മണ്ടത്തരം ചെയ്യുന്നവനല്ല, മണ്ടത്തരം മാത്രം ചെയ്യുന്നവനാണു മണ്ടൻ എന്നു് ഇനിയും പറയേണ്ട കാര്യമുണ്ടോ?
ലോകകിരീടം നേടാന്‍ തനിക്ക് ലഭ്യമായവയില്‍ എത്ര എണ്ണത്തില്‍ വിജയിക്കണം എന്ന് പൂര്‍ണ്ണ നിശ്ചയമുള്ള, വര്‍ഷങ്ങളായി ലോക ചാമ്പ്യനായ, ചെസ്സില്‍ വളരെ പ്രാഗല്ഭ്യം തെളിയിച്ചയാളാണ് ആനന്ദ്.
തന്റെ ലക്ഷ്യം നന്നായറിയുന്ന അദ്ദേഹം മൊത്തം കളികളില്‍ പലനിലവാരമുള്ള കരുനീക്കങ്ങള്‍ ഉള്‍പ്പെടുത്തിയേക്കാം. അതില്‍ ചിലത് വിജയലക്ഷ്യത്തിനാകാം എതിരാളിയെ വിലയിരുത്തുന്നതിനാകാം മറ്റെന്തിനുമാകാം , എന്തായാലും ആത്യന്തികമായി അദ്ദേഹം ലക്ഷ്യം കാണുകയും ചെയ്തു.
മൊത്തം കളികളിലൊന്നില്‍ എന്തോ ഉദ്ദേശത്തോടെയോ അല്ലാതെയോ അദ്ദേഹമെടുത്ത, ഒരു കരുനീക്കത്തെ അടിസ്ഥാനപ്പെടുത്തി ‘മണ്ടത്തരം’ എന്ന് വിമര്‍ശിക്കുന്നതിനെ വിവരക്കേടെന്നേ പറയാന്‍ പറ്റൂ;
ഹോ!
എതിരാളിയെ വിലയിരുത്താൻ മണ്ടത്തരം കളിച്ചു നോക്കി അതിൽ നിന്നു പഠിക്കുമെന്നോ? തറവാടീ, ദയവായി പഴയ ചെസ്സ് കളികളൊക്കെ ഒന്നു കളിച്ചു നോക്കൂ. വേൾഡ് ചാമ്പ്യൻഷിപ്പ് മാച്ചുകൾ. ഇങ്ങനെ ആരും ചെസ്സിൽ കളിക്കാറില്ല. (ബാസ്കറ്റ് ബോളിലോ ഗുസ്തിയിലോ മറ്റോ കളിച്ചേക്കാം.) ഓരോ പോയിന്റും ഇവിടെ പ്രധാനമാണു്. പ്രത്യേകിച്ചു് തന്നെക്കാൾ 18 പോയിന്റ് എലോ റേറ്റിംഗ് ഉള്ള ടോപാലോവിനോടു് ആനന്ദ് അങ്ങനെ ചെയ്യില്ല. ഈ മാച്ചിനു മുമ്പു നേരിട്ടു നടന്നിട്ടുള്ള കളികളിൽ ടോപാലോവാണു് ആനന്ദിനെക്കാൾ കൂടുതൽ തവണ ജയിച്ചിട്ടുള്ളതു് എന്നും ഓർക്കുക.
ഈ മാച്ചിൽ ആനന്ദ് മൂന്നു കളിയും ടോപാലോവ് രണ്ടു കളിയും ജയിച്ചു. ആനന്ദ് തോറ്റ രണ്ടു കളികളും അദ്ദേഹം ടോപോലോവിനെക്കാൾ മോശമായി കളിച്ചതു കൊണ്ടു തന്നെ തോറ്റതാണു്. അല്ലാതെ ടെസ്റ്റു ചെയ്തതൊന്നുമല്ല. മൊത്തത്തിൽ ഏറ്റവും നന്നായി കളിക്കുന്നവനാണു ചാമ്പ്യനാകുന്നതു്. അങ്ങനെയാണു് ആനന്ദ് ചാമ്പ്യനായതു്. അല്ലാതെ നൂറു ശതമാനം പേർഫക്റ്റ് ആയി കളിച്ചതുകൊണ്ടോ എല്ലാ കളിയും ജയിച്ചതു കൊണ്ടോ അല്ല.
ആനന്ദ് എന്ന അപൂര്‍വ്വ പ്രതിഭയുമായി തട്ടിച്ചുനോക്കുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച കുഞ്ഞനെപ്പോലുള്ളവരാകുന്നവര് വിമര്‍ശിക്കുമ്പോള്‍ അത് ആന മണ്ടത്തരമാകുന്നു.
താങ്ക്സ്! താങ്കളുടെ ആ അഭിപ്രായത്തോടു എനിക്കു വിയോജിപ്പൊന്നുമില്ല. മണ്ടത്തരം കാരണം കാണിക്കാത്തപ്പോൾ കാണുന്നവന്റെ കണ്ണിലാണല്ലോ!
അത് സൂചിപ്പിച്ചതിന് അതിനെ എന്റെ ബ്ലോഗ് നാമവും ഞാനും തമ്മിലുള്ള ദൂരത്തെ തിട്ടപ്പെടുത്തുന്നതിനെ വങ്കത്തം എന്നു പറയും.
വിശദമാക്കാം. തറവാടികളല്ലാത്തവരും (എന്നെപ്പോലുള്ള സാധാരണക്കാരും) വല്ലപ്പോഴുമൊക്കെ തറവാടിത്തമുള്ള പ്രവൃത്തികൾ ചെയ്തെന്നു വരാം. അതുകൊണ്ടു തന്നെ എന്നെപ്പോലുള്ളവരെ “തറവാടി” എന്നു വിളിക്കുന്നതു ശരിയല്ല എന്നേ ഉദ്ദേശിച്ചുള്ളൂ. എന്റെ മറ്റു പ്രവൃത്തികൾ കൂടി നോക്കി ആവണം എന്നു മാത്രം. ഉദാഹരണം പറഞ്ഞപ്പോൾ താങ്കളുടെ ബ്ലോഗ് നാമമാണു് ആദ്യം മനസ്സിൽ വന്നതു് എന്നേ ഉള്ളൂ. അല്ലാതെ താങ്കളെ വ്യക്തിപരമായി പരാമർശിച്ചതല്ല.
(പിന്നെ, ഞാൻ “എന്നെ ദാ തറവാടി വങ്കൻ എന്നു വിളിച്ചേ” എന്നു മോങ്ങുമെന്നും, അപ്പോൾ “Got you! വങ്കനും വങ്കത്തരവും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ടു്” എന്നു താങ്കൾക്കു പറയാൻ പറ്റുമെന്നും വിചാരിച്ചോ? :))
വറതാടി | 12-May-10 at 3:52 pm | Permalink
സ്വന്തമായി ഇതുവരെ കൊള്ളാവുന്ന ഒരു പോസ്റ്റ് പോയിട്ട് ബസ്സില്‍ സ്റ്റാറ്റസ് മെസ്സേജ് പോലും ഇടാന്‍ കഴിവില്ലാത്ത ചിലരൊക്കെ ഇവിടെ വന്ന് ഷോ കാണിക്കുന്നത് കണ്ടിട്ട് സഹതാപം തോന്നുന്നു. മാത്സ് ബ്ലോഗില്‍ ചെന്ന് അലമ്പുണ്ടാക്കാന്‍ നോക്കി നടന്നില്ല. ആളുള്ളിടത്തെല്ലാം ചെന്ന് അല്പത്തരം വിളമ്പിയേ പറ്റൂ അല്ലേ?
Umesh:ഉമേഷ് | 12-May-10 at 6:49 pm | Permalink
തറവാടിക്കു മറുപടി കമന്റിൽത്തന്നെ ചേർത്തിട്ടുണ്ടു്. ആവർത്തിച്ച കമന്റുകളിൽ ആദ്യത്തേതു നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ടു്.
കൊച്ചിന് രമേഷ് ടെണ് | 12-May-10 at 7:26 pm | Permalink
ഓരത്തിന് തല്ലാന്‍ പറ്റിയ നല്ലൊരു ഷോട്ട് പിച്ച് ബോള്‍ വരുമ്പം അതെടുത്ത് കാവടിയാടാതെ പകരം ക്രീസിന്നിറങ്ങി ഒരു റിവേഴ്സ് സ്വീപ്പ് പരീക്ഷിച്ച് കീപ്പറ് സ്റ്റംപ് ചെയ്ത് സച്ചിന് ഔട്ടായാല്‍ . സച്ചിന്റെ മണ്ടത്തരം” എന്ന് പറയണമെങ്കില്‍ ഞാന്‍ എത്ര സെഞ്ച്വറി അടിക്കണം അണ്ണാച്ചിമാരേ?
– കൊച്ചിന് രമേഷ് ടെണ്ടുല്‍ക്കര്‍
മണ്ടന്‍ മുത്തപ്പ | 13-May-10 at 1:26 am | Permalink
ഡോ തറവാടി, മണ്ടന്മുത്തപ്പയാണെന്നുവച്ച് മണ്ടത്തരം പറയുന്നതിനും ഒരു കണക്കുവേണം. വിമര്‍ശനത്തിന്റെ മാനദണ്ഡം വിമര്‍ശിച്ച ആളുകളുടെ യോഗ്യതയാണെന്നൊക്കെ പറയുന്നത് എന്ത് കോപ്പറിഞ്ഞിട്ടാ കൂവേ? താന്‍ ഹരിപ്രസാദ് ചൌരസ്യ എന്ന് കേട്ടിട്ടുണ്ടോ(പേരുകേട്ട ഇലക്ട്രിക്കല്‍ എഞ്ചിനീയറായിരുന്നു!), അങ്ങേര് ഇടക്കൊക്കെ ഫ്ലൂട്(അയ്യോ അതല്ല!) എന്ന ഒരു കൊഴലെടുത്ത് ഊതി(അയ്യോ, ഇതും അതല്ല!) അതില്‍നിന്ന് ചില ശബ്ദങ്ങളൊക്കെ വരുത്തും. അതില്‍ ഒരു നോട് തെറ്റിയാല്‍ പാമരില് പാമരനായ എനിക്ക് മനസ്സിലാവും, ചെലപ്പോ പറയേം ചെയ്യും. എന്നുവച്ച് അയാളാ കൊഴലെടുത്ത് എന്റെ കയ്യില്‍ത്തന്ന് എന്നാപ്പിന്നെ നീയങ്ങു വായിച്ചോ എന്നു പറഞ്ഞാല്‍ ഞാനെന്നാ ചെയ്യും മണ്ടന്മുത്തപ്പാ? അതെടുത്ത് ഒടിച്ചുമടക്കി അടുപ്പില്ത്തിരുകും, അത്രതന്നെ.
കൊണ്ടോട്ടി മൂസ | 13-May-10 at 3:30 am | Permalink
അള്ളാ പടച്ചോനേ ഇനീപ്പം കോഴിമുട്ട ചീഞ്ഞതാന്ന് പറയണോങ്കീ ഞമ്മളാദ്യം മുട്ടയിടാനും പടിക്കണോ ?
(* ബെര്‍ണാഡ് ഷാ ?)
തറവാടി | 13-May-10 at 10:51 am | Permalink
>>ആസ്വദിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവാണു് വിമർശകനു വേണ്ടതു്
തറവാടി | 13-May-10 at 11:06 am | Permalink
******ആസ്വദിക്കാനും വിശകലനം ചെയ്യാനുമുള്ള കഴിവാണു് വിമർശകനു വേണ്ടതു്*********
അല്ലെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ!
യോഗ്യത എന്നാല്‍ വിദ്യാഭ്യാസയോഗ്യതയുമായി മാത്രം ബന്ധപ്പെട്ടതാണെന്നാരാണ് താങ്കളോട് പറഞ്ഞത്?
ആര്‍ക്കും ആരേയും എന്തും വിമര്‍ശിക്കാം എന്നാല്‍ വിമര്‍ശനത്തിന്റെ അംഗീകാരമാണ് യോഗ്യത നിശ്ചയിക്കുന്നത്.
ആനന്ദ് ലോകത്തിലെ നമ്പര്‍ വണ്‍ ചെസ്സ് ചാമ്പ്യനാണ്, എത്രയോ മത്സരങ്ങളിലൂടെയാണദ്ദേഹം ആ സ്ഥാനത്തിനര്‍ഹനായത്, അത്തരത്തിലുള്ള ഒരാളുടെ മൊത്തം പെര്‍ഫോമന്‍സില്‍ ഒരെലിമെന്റ് ഞോണ്ടിയെടുത്ത് ആനന്ദിന്റെ മണ്ടത്തരം എന്ന് പൊതു സദസ്സില്‍ അവതരിപ്പിച്ചതിനെയാണ് വിവരക്കേടെന്ന് പറഞ്ഞത്.
താങ്കള്‍ സൂചിപ്പിച്ചതുപോലെ ചെസ്സ് ഒരു കലയല്ല അതൊരു മെന്റല്‍/ ബ്രെയിന്‍ സ്പോര്‍ട്ട്സാണ്.
എതിരാളിയെ പരാജയപ്പെടുത്തുക എന്ന കൃത്യമായ ലക്ഷ്യമുള്ള മത്സരമാണ് ചെസ്സ്. അതില്‍ ഒരാളുടെ ഓരോ മൂവും തീരുമാനിക്കുന്നത് എതിരാളിയുടെ മൂവും/ വരാനിരിക്കുന്ന മൂവിനെപറ്റിയുള്ള ഭാവനയുമാണ്.
അതുകൊണ്ട് തന്നെ, ഒരു കളിയില്‍ തോറ്റാല്‍ ‘ഓ ആ മൂവായിരുന്നു’ തോല്‍വിക്ക് കാരണം എന്ന് വിലയിരുത്തുന്നവന് വിഡ്ഡിയല്ല പമ്പവിഡ്ഡിയാണ്; അതായത് ഉമേഷ് കരുതുന്നതുപോലെ ആനന്ദ് കളിച്ചാല്‍ പോലും വിജയിക്കണമെന്നില്ലെന്ന് ചുരുക്കം!
( ഉമേഷല്ലല്ലോ ആനന്ദ് , ആനന്ദല്ലല്ലോ അദ്ദേഹത്തിന്റെ എതിരാളി ടൊപ്പോലൊവ്! )
ബാക്കിയുള്ളതൊക്കെ എന്റെ കമന്റ് മനസ്സിലാക്കാതെയുള്ള / ഉദാഹരണത്തെ വിലയിരുത്തുന്ന വാചകകസര്‍ത്തുകള്‍ മാത്രമായതിനാല്‍ ഒന്നും പറയാനില്ല.
ഓഫ്:
ഓ! ശിങ്കിടികളൊക്കെ വന്നല്ലോ! ഇറങ്ങിയതോ ഇറക്കിയതോ? രണ്ടായാലും കുഴപ്പമില്ല എന്നാല്‍ സ്വന്തം പേരെങ്കിലും പറഞ്ഞിട്ട് ചെലക്കാന്‍ കെലിപ്പുള്ളവരെ ഇറക്കൂ/റങ്ങൂ; അറിഞ്ഞിട്ട് മൂക്കില്‍ വലിച്ചുകയറ്റാനൊന്നുമല്ല ഒന്ന് കാണാനാ!
മണ്ടന്‍ മുത്തപ്പ | 13-May-10 at 11:18 am | Permalink
ഒവ്വ, ഉമേഷിന് ശിങ്കിടികളെ മൊത്തമിറങ്ങി ഒതുക്കണ്ട ഒരു പീസും!
മൂക്കില്‍ വലിക്കാനോ മണ്ടന്മുത്തപ്പാ? അതതിമോഹമാണ് മോനേ ആസ്ഥനബ്ലോഗ്മണ്ടാ, വെറും അതിമോഹം. മുത്തപ്പയെ വലിക്കുകയാണെങ്കില്ത്തന്നെ ആസനം വഴിയേ വലിക്കൂ, അത് കട്ടായം.
തീവ്രവാദി ചന്തു | 13-May-10 at 11:53 am | Permalink
ഉമേഷണ്ണാ- യെന്തരു പ്രശ്നം? അണ്ണന്റെ “സഹായിക്കടാ എതിരാളി വന്നൂ” എന്ന എസ്സെമ്മെസ് കിട്ടിയപ്പോ ഞാനങ്ങ് പേടിച്ച് കെട്ടാ.. ഗോക്രി വന്നു ബ്ലോഗില്‍ എന്തരോ അലമ്പ് ഒപ്പിച്ചെന്നു!
അല്ല, ഞാന്‍ മലപ്പൊറം കത്തി പ്രയോഗിക്കണാ.. അതോ എകെ 48 യൂസു ചെയ്യണാ?
തറ | 13-May-10 at 11:59 am | Permalink
ഇവനൊക്കെ തറവാടീന്ന് പേരിട്ടവനെയാ ആദ്യം തല്ലേണ്ടത്! ഇനിയെങ്കിലും നന്നായി കൂടടോ! ആവശ്യമില്ലാത്ത കാര്യത്തിന് വായിട്ടടിച്ചിട്ടെന്ത് കാര്യം തറവാടീ!
രാജ് കലേഷ് | 13-May-10 at 12:21 pm | Permalink
പത്തോവർ ബാക്കി നിൽക്കേ ജയിക്കാൻ രണ്ട് മാത്രം വേണ്ട അവസരത്തിൽ ആവശ്യമില്ലാത്ത ഒരു റണ്ണിനു ശ്രമിച്ച് അവസാന വിക്കറ്റും കളഞ്ഞ് കുളിച്ച് ഒരു കളിയും അതുവഴി ഒരു സീരിസും തോൽക്കേണ്ടി വന്നാൽ അതിനെ ബാറ്റ്സ്മാന്റെ മണ്ടത്തരം എന്നല്ലാതെ എന്താണു തറവാടീ വിശേഷിപ്പിക്കുക ? താങ്കൾ അതിനെ എന്ത് വിളിക്കും എന്നറിയാൻ താല്പര്യമുണ്ട്.
bijukumar | 13-May-10 at 1:19 pm | Permalink
പശൂം ചത്തു മോരിന്റെ പുളീം പോയിട്ടുമിപ്പോഴും ഈ ചേട്ടന്മാരു തല്ലുകൂടുന്നതെന്തിനാണാവോ? ഏതെങ്കിലും സെറ്റ് ഒന്നയഞ്ഞു കൊടുക്കൂ ചേട്ടന്മാരെ
Sreenadhan | 17-May-10 at 2:25 am | Permalink
ഇത്രമാത്രം റേഞ്ച് ഉള്ള ഒരു മലയാളിയെ വിസ്മയത്തോടെ നോക്കിനിൽക്കട്ടെ!
തറവാടി | 17-May-10 at 4:06 am | Permalink
ഇപ്പൊഴാണ് ശ്രദ്ധിച്ചത് 45 ആമത്തെ കമന്റ് എന്റെതല്ല ഏതോ ശികിടി ഒപ്പിച്ച പണിയാ, ഇവിടെയെങ്കിലും ഇതുമാതിരിയുള്ള പോക്രിത്തരം ഒന്ന് നോക്കിക്കൂടെ ബ്ലോഗുടമേ!
തറവാടിയുടെ അപരന്റെ കമന്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടു്. മൂന്നാലു ദിവസമായി ഇങ്ങോട്ടു വന്നിട്ടില്ലായിരുന്നു. ആവശ്യമില്ലെങ്കിൽ ആരെഴുതിയെന്നു കൂടുതൽ ശ്രദ്ധിക്കാറുമില്ലായിരുന്നു.
Jose | 19-May-10 at 2:01 am | Permalink
കൊള്ളാം നല്ല വിശകലനം. ഞാന്‍ ഓഫീസ്ടൈം ല്‍ എല്ലാ കളികളും സുസന്‍ പോല്ഗാര്ന്റെ ബ്ലോഗ് ലും ഒഫീഷ്യല്‍ സൈറ്റ് ഇലും കാണാറുണ്ടായിരുന്നു :-). പക്ഷെ ഇതു കുറച്ചു വ്യത്യസ്തമായി തോന്നി.മലയാള ത്തില്‍ ആയതു കൊണ്ടായിരിക്കും Good Stuff Umesh. But I am sad over one fact. Indian media is not giving much coverage to Anand. Only the chess fans like us notice these things.
രശ്മി | 01-Sep-10 at 5:05 am | Permalink
ചെസ്സിലെ പലതരം ഒപ്പനിങ്ങുകളുടെ popularity (ഇതിന്റെ മലയാളം എന്താണ് ? ജനപ്രിയത?) യെക്കുറിച്ച് ഒരു പഠനം.
ഓഫ് ടോപ്പിക്ക് ആണ്, എന്നാലും ചെസ്സ് കളിക്കുന്നവര്‍ക്ക് കൌതുകം ഉണ്ടാവാം.
http://physics.aps.org/articles/v2/97
Ravishanker C N | 13-Sep-10 at 8:29 am | Permalink
chumma… tangal valare nannayi ezhuthiyirikkunu.. enikku pratyekichu paniyonnum illathathathinal onnu commentunnnu.. chumma..
“യാതൊരു സംശയവുമില്ല. ആനന്ദ് തന്നെ ലോകത്തിലെ ഇപ്പോഴത്തെ ഏറ്റവും മികച്ച കളിക്കാരൻ. ആ മാച്ചിലെ അവസാനത്തെ കളി വളരെ ബ്രില്യന്റ് ആണു്. (ഇനി ബ്രില്യന്റ് ആണെന്നു പറയാനും ആനന്ദിനെക്കാൾ മികച്ചതോ മോശമോ ആയ കളിക്കാരൻ ആവണോ?) അതിൽ സംശയമില്ല. അതേ സമയം ഞാൻ ഇവിടെ പറഞ്ഞ നീക്കങ്ങൾ മണ്ടത്തരവുമാണു്. ”
avasanathe kaliyil(game 12) topalov aarum cheyyan idayillatha mandatharangalude oru ghoshayatra tanne nadathi(danks Anish Giri’s analysis).. chumma kingine bisop attacknu vittu kodukathakka vannam ponine munoppt neekii kolamakki.. ere kore oree strngth position aarunna kali angine pulli kolam thondi…. hmmm… enthayalum njan ee kalikalode, topalovne ishtapettu.. pullide avasanam vare talarathe poradanulla shramam sammathikkanam.. (anand mosham anennonnum vaichekkaruthe.. anandne pande ishtam aanu… )