1992-ല്‍ മുംബൈലേക്കു തീവണ്ടി കയറിയതോടെ ആനുകാലികങ്ങള്‍ വായിക്കുന്നതു നിന്നു. അമേരിക്കയിലെത്തിയപ്പോള്‍ പറയുകയും വേണ്ടാ. അതു കഴിഞ്ഞു് ഇപ്പോഴാണു് ഒന്നു് ഉഷാറായതു്. ക്ഷുരകനെയും രാത്രിഞ്ചരനെയും പെരിങ്ങോടനെയും വിശ്വത്തെയും സൂര്യഗായത്രിയെയും സുനിലിനെയും ഏവൂരാനെയുമെല്ലാം മുഴുവന്‍ ആര്‍ത്തിയോടെ വായിക്കുന്നു. നിത്യവും മൊത്തം വായിക്കാന്‍ പറ്റാത്തതു പോളിനെയാണു്. അതു് ആഴ്ചയിലൊരിക്കല്‍ സമയം കിട്ടുമ്പോള്‍.
എഴുതുന്ന എല്ലാവര്ക്കും നന്ദി. ഇവയെല്ലാം ഒന്നിച്ചു ചേര്‍ക്കുന്ന മനോജിനു നന്ദി. അഞ്ജലീപിതാവായ കെവിനു നന്ദി. വരമൊഴി എന്ന വരം ദാനം ചെയ്ത സിബുവിനു നന്ദി. അഭിപ്രായങ്ങള്‍ എഴുതുകയും തിരുത്തിത്തരികയും ചെയ്യുന്ന എല്ലാവര്ക്കും നന്ദി. തിരക്കുകള്‍ക്കിടയിലും മലയാളം വായിക്കാന്‍ സമയം കണ്ടെത്തുന്ന എല്ലാവര്ക്കും ഒരുപാടു നന്ദി.
ഒരു ആഗ്രഹം കൂടിയുണ്ടു്. വീട്ടില്‍ എനിക്കു് ഒരു linux machine ആണുള്ളതു്. ആപ്പീസിലും അതുതന്നെ. (പിന്നെ ഒരു solaris-ഉം.) ഇവറ്റകളില്‍ ഇതൊന്നും വായിക്കാന്‍ പറ്റുന്നില്ല. ആരെങ്കിലും വല്ല എക്സെല്‍ ഷീറ്റോ പ്രോജക്റ്റ് ഫയലോ മറ്റോ അയച്ചാല്‍ വായിക്കാന്‍ വേണ്ടി ആപ്പീസില് ഒരു ജാലകയന്ത്രം തന്നിട്ടുണ്ടു്-പണ്ടു ജാംബവാന് കണ്ണുകാണാതായപ്പോള്‍ സന്തതിപരമ്പരകള്‍ക്കു കൊടുത്തതു് ഇവിടത്തെ ഒരു മാനേജര്‍ക്കു കിട്ടിയതാണു്. അതാണു് ഇപ്പോള്‍ ശരണം. യൂണിക്കോഡും വരമൊഴിയുമെല്ലാം അതിലാണു്. വൈകുന്നേരം വീട്ടിലിരുന്നു ബ്ലോഗുകള്‍ വായിക്കുമ്പോള്‍ കുറേ കൊടിലുകളും ചോദ്യചിഹ്നങ്ങളുമൊക്കെ കാണുമ്പോള്‍ അവ വായിക്കുവാന്‍ ഒരു രാത്രി കഴിയണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു സങ്കടം. മലയാളം ലിനക്സിലും വായിക്കാന്‍ സംവിധാനം ദയവുചെയ്തു് ആരെങ്കിലും ഉണ്ടാക്കണേ! അവര്‍ക്കു് അഡ്വാന്‍സായി ഒരുപാടു നന്ദി.
Paul | 06-May-05 at 2:12 pm | Permalink
umesh,
I read all these blogs in linux machines.
01. Install all the malayalam fonts. If your distro has a font installation tool or utility, please use it to install the fonts.
02. Use firefox and install the auto character coding switcher available at http://downloads.mozdev.org/quicktools/AutoCharacterCoding.xpi
03. Enable PANGO rendering for firefox. If you are using fedora set the env variable MOZ_ENABLE_PANGO=1
If your distro doesn’t have a pango enabled firefox, download and install it from http://bunny.medhas.org/download/firefox-1.0.3.en-US.linux-pango-i686.installer.tar.gz (http://bunny.medhas.org)
Let me know if you face any issues. Peringodan is also an expert in setting up linux machines for malayalam (read http://linux-n-malayalam.blogspot.com/)
BTW, What is your distro?
And thanks for reading my blog regularly 🙂
Anonymous | 06-May-05 at 11:45 pm | Permalink
Umesh,
njaan ezhuthiundaakkunnathokke vayikkunnathinu angottum nandi. ini parasparam nandi vendatto.:)
Su.
Sunil | 07-May-05 at 2:15 am | Permalink
Umesh,
“nandi njaanarOtu chollenTu….”
ormayunTo ee varikaL?
enthaayaalum enne thoTTuNarthiyath~ aksharaslOakam group aan~
bhaashayoTu nandi paRayaam namukk~
Sunil
പെരിങ്ങോടന് | 07-May-05 at 2:43 am | Permalink
ഉമേഷ്,
പ്രത്യേകിച്ച് വിക്രസ്സുകളൊന്നും ചെയ്തുകൂട്ടാതെ തന്നെ ഊബുണ്ടു ലിനക്സ് ഈ വിധം മലയാളം എഴുതി കാണിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ വായിക്കാവുന്ന സ്ഥിതിയിലെത്തിയിട്ടുണ്ട് സംഗതികള്‍ എന്നു ചുരുക്കം. എങ്കിലും ലിനക്സിലെ മലയാളം ഇപ്പോഴും കുറച്ചു മോശക്കാരന്‍ തന്നെ. പോളിന്റെ ലിനക്സ്-മലയാളം സ്ക്രീന്‍ഷോട്ട് ഒന്നു കാണുവാന്‍ തരപ്പെടുകയാണെങ്കില്‍ പൊതുവായ സ്വഭാവം മനസ്സിലാക്കാമായിരുന്നു.
അടിക്കുറിപ്പ്: സ്കീന്ഷോട്ടില് കാണിച്ചിരിക്കുന്നത് ഒരു Fake Installation ആണ്. QEmu എന്ന emulator ഉപയോഗിച്ചുകൊണ്ടുള്ള installation ആണിത്.
Paul | 07-May-05 at 5:39 pm | Permalink
perigz,
I looked at your screenshot, and it looks very similar to mine. I will post a screen shot later. there are rendering problems with many koottaksharangal.
Paul
evuraan | 07-May-05 at 6:52 pm | Permalink
പോളും ഉബണ്ടുവാണോ ഉപയോഗിക്കുന്നതു?
–ഏവൂരാന്.
Paul | 08-May-05 at 4:21 pm | Permalink
I mainly use ARCH Linux. I tried the last version of Ubuntu, but didn’t quite like it.
Rathrincharan | 08-May-05 at 11:50 pm | Permalink
ithu ezhuthiyathinu valare valare nandi 🙂
Anonymous | 09-May-05 at 3:21 pm | Permalink
വെറുതേ ഒരു മൂലയില്‍ കിടന്ന് വായുഗോളങ്ങള്‍ മാത്രം അയവിറക്കുകയായിരുന്ന എത്തിയോപ്പിയന്‍ പശുവും ഇവിടെത്തിയത് അക്ഷരശ്ലോകം എന്ന പച്ചത്തുരുത്തു താണ്ടിയാണ്.
ഇപ്പോഴും ഈ മൃഷ്ടാന്നഭോജനം, വരാനിരിക്കുന്ന ഒരു മഹാസദ്യയുടെ അത്താഴൂട്ടു മാത്രമായാണ് പശുവിനു തോന്നുന്നത്.
ഒരുവേള, പെട്രോമാക്സ് വെളിച്ചത്തില്‍ ഇവിടെയിരുന്നു കഷണം നുറുക്കുകയും അട അണിയുകയും നാളികേരം ചിരകുകയും കാളന് ഇളക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നമുക്കൊക്കെക്കൂടിത്തന്നെ പരസ്പരം നന്ദി പറഞ്ഞുകൊണ്ടിരിക്കാം.
പിന്നെ, അതിക്കാലത്തുതന്നെ വന്നുചേരാന്‍ പോകുന്ന വിരുന്നൂണുകാരെ എതിരേല്ക്കാന് വേണ്ടി നമുക്കതിമനോഹരമായി അണിഞ്ഞൊരുങ്ങാം…
-എത്തിയോ. പശു.
-സുനില്‍- | 13-May-05 at 10:03 pm | Permalink
paSu viLa maathram thinnaruth~. pEru parayoo allenkil swantham blOgikkoo, malayalathil. athinte address kooTi aRiyikkoo. ee paSuvine nOTTamiTTiTTu ku
Racchu naaLaayi.
paappaan | 12-Jul-06 at 11:46 am | Permalink
പശു അന്നു പറഞ്ഞത് എത്ര ശരി! ഒരാറെട്ടുമാസം മുമ്പായിരിക്കണം നേരം പുലര്‍ന്ന് വിരുന്നുകാരൊക്കെ കൂട്ടമായി എത്തിത്തുടങ്ങിയത് എന്നു തോന്നുന്നു.
Umesh | 12-Jul-06 at 2:00 pm | Permalink
നോം 2005 ജനുവരിയിലാണു സംഗതി തുടങ്ങിയതു പാപ്പാനേ. മെയ് ആയപ്പൊഴാണു നന്ദി പറയണമെന്നു തോന്നിയതു്.
ഈ പശു ഇന്ദുമേനോന്റെ ലെസ്ബിയന്‍ പശുവല്ല; എത്തിയോപ്പിയന്‍ പശു എന്നു സ്വയം വിളിച്ചിരുന്ന സാക്ഷാല്‍ വിശ്വം ആണു്.
അപ്പോ പഴയ പോസ്റ്റൊക്കെ വായിക്കുകയാണു്, അല്ലേ? സന്തോഷം. നന്ദി.
പശു | 12-Jul-06 at 9:46 pm | Permalink
എത്തിയോപ്പ്യന്‍ പശുക്കൂട്ടങ്ങള്ക്ക് വര്‍ഷത്തിലൊരിക്കല്‍ തെക്കോട്ടും പിന്നെ തിരിച്ചും യാത്രപോകേണം.
ആ സംക്രമണകാലങ്ങളിലാണ് അവ പെരുകുകയും ഒഴിയുകയും ചെയ്യാറ്.
ഇപ്പോള്‍ പഴയ ദാരിദ്ര്യമില്ല പശുവിന്. പള്ളയിലെ ത്രികോണങ്ങള്‍ വീര്‍ത്തിരിക്കുന്നു. അരഞ്ഞുചേര്‍ന്ന പുല്‍പ്പച്ച നിറമാണവയ്ക്കിപ്പോള്.
എങ്കിലും പശു ഇപ്പോളും എത്തിയോപ്പ്യന്‍ തന്നെ.
ഒട്ടിയ കവിളുകള്‍ക്കും കൂര്‍ന്ന നെഞ്ചിന്പാളികള്ക്കുമുള്ളില് നെഫ്രിറ്റിയും ഷീബയും കൂടുവെച്ചിരിക്കുന്നു….
സോളമന്റെ വയല്പ്പുരകള്ക്കുമുന്നില് വീണ്ടുംകറുകപ്പാടങ്ങള് മുള പൊട്ടുന്നു…..