If you ask me which one I consider as the most beautiful and touching poem I ever read, I will definitely vote this short poem:
The music of silence
Entered my heart
And made seven holes
To make it a flute
This was written by a gifted girl named Sujatha, a few months before her death by heart disease. I don’t know whether her disease was due to holes in the heart though…
ഞാനിതിനെ തര്‍ജ്ജമ ചെയ്യാന്‍ പലതവണ ശ്രമിച്ചിട്ടുണ്ടു്. ഒന്നും ഈ കവിതയുടെ നൂറിലൊന്നു വികാരം പോലും ഉണ്ടാക്കിയില്ല. ഒരു വിഫലശ്രമം (1984) താഴെച്ചേര്‍ക്കുന്നു:
ഈ നിശ്ശബ്ദത – ഉണ്ടിതിന്നൊരു നറും സംഗീതം – ഇന്നെന്റെയീ
ഗാനത്തിന്നു വിതുമ്പി നിന്ന ഹൃദയം തന്നില്‍ക്കടന്നിട്ടിതാ
ഞാനോരാതെ, യതിന്റെയുള്ളിലതുലം ദ്വാരങ്ങളേഴെണ്ണമി-
ട്ടാനന്ദാമൃതമേകിടുന്ന മുരളീനാദത്തെയുണ്ടാക്കി ഹാ!
Does anyone know any other poem by Sujatha? She had written poems in English and Malayalam. I was a small boy when I heard about her death and this poem.
2005/11/17:
ഇതിന്റെ ഞാന്‍ ചെയ്ത മറ്റു ചില പരിഭാഷകള്‍ കൂടി കാണണമെന്നു പലരും ആവശ്യപ്പെട്ടു. ഓര്‍മ്മയുള്ള രണ്ടെണ്ണം താഴെച്ചേര്‍ക്കുന്നു:
1.
മൌനസംഗീതമിന്നെന്റെ
ഹൃത്തില്‍ താമസമാക്കിയോ
ഏഴു ദ്വാരങ്ങളിട്ടിട്ടൊ-
രോടപ്പുല്‍ക്കുഴലാക്കുവാന്‍?
2.
മധുരമൊഴി തൂകിടും നിശ്ശബ്ദതയ്ക്കെന്റെ
ഹൃദയമൊരു സംഗീതഗേഹമായ്ത്തീരവേ
സുഷിരമതിലേഴെണ്ണമിട്ടുവോ, രമ്യമാം
കളമുരളിയാക്കിക്കലാശം മുഴക്കുവാന്‍?
കൂടുതല്‍ പരിഭാഷകള്‍ക്കു് സുനിലിന്റെ വായനശാലയിലെ ഈ ലേഖനവും അതിന്റെ പിന്മൊഴികളും വായിക്കുക.
2006/03/27:
“വായനശാല”യിലെ പരിഭാഷാമത്സരത്തിനു വേണ്ടി ഞാന്‍ മറ്റൊരു പരിഭാഷയും കൂടി എഴുതിയിരുന്നു. അതു താഴെച്ചേര്‍ക്കുന്നു:
ഒരുപാടു സംഗീതമിയലുന്ന മൌനമെന്‍
ഹൃദയത്തിലേറിത്തുളച്ചൂ
സുഷിരങ്ങളേഴെണ്ണ, മതിനെയെന്നിട്ടൊരു
മുരളികയാക്കിച്ചമച്ചൂ
-സുനില്‍- | 07-May-05 at 2:44 am | Permalink
Umesh, This is really fantastic. I read your translation also. I think you can do better. I thought and thought and thought. Atlast I found that these lines can not be translated!
നമ്പൂതിരിപ്പാട് | 30-Sep-05 at 1:40 am | Permalink
ശരിയാണ് ഉമേശാ, ഇത്രേം കൊര്‍ച്ച് വരികളില്‍ ഇത്ര മനോഹാരിയായ ഒരു കവിത ഞാന്‍ ഇതിന് മുമ്പ് കേട്ടിട്ടില്ല. സംശല്ല്യ.
അങ്ങേടെ തര്‍ജ്ജമ ഞാനും വായിച്ചു. പക്ഷെ ഒന്നുങ്കൂടി ശ്രമിച്ചാല്‍ അങ്ങെയ്ക്ക് നന്നാക്കാന്‍ പറ്റും ന്നന്ന്യാ എന്റെ വിശ്വാസം.
എന്തായാലും മൂലകവിത ഹൃദയഹാരി തന്നെ. അതില്‍ തര്ക്കല്ല്യ…
സ്നേഹത്തോടെ,
മുതുര്‍ശ്ശ്യമ്പൂരി
sreekumar | 27-Mar-06 at 11:20 am | Permalink
Dear Umesh,
ee sujatha marichchu , sradhikkan karanam athinte sundaramaya kannuka
aanu, sujathayude oru book ottakkiliyude thengal enna peril athinte
achchanum ammayum prasidheekarichchu, ee poem pinne onnu randu poem
with aa photoyum njan sookshichchu vachchirunnu
Athile oru padu varikal njan koppi adichchu pranayalekhanam ezhuthiyirunnu Bsckku padikkumpol
nokkatte pazhaya diary kurippukalil kaanum
(if wife doesnt destroyed it , I may post after Vishu)
ഉമേഷ് | 27-Mar-06 at 3:06 pm | Permalink
ശ്രീകുമാര്‍ എഴുതിയ കമന്റ്: (മലയാളത്തിലല്ലെങ്കില്‍ പിന്മൊഴികളില് പോകാത്തതു കാരണം വളരെപ്പേര്‍ക്കു് വായിക്കാന്‍ കഴിയാത്തതിനാല്‍ ഞാന്‍ ഇതു് മലയാളം യൂണിക്കോഡിലേക്കു മാറ്റുന്നു)
ഈ സുജാത മരിച്ചു, ശ്രദ്ധിക്കാന്‍ കാരണം അതിന്റെ സുന്ദരമായ കണ്ണുകള്‍ ആണു്. സുജാതയുടെ ഒരു ബുക്ക് “ഒറ്റക്കിളിയുടെ തേങ്ങല്‍” എന്ന പേരില്‍ അതിന്റെ അച്ഛനും അമ്മയും പ്രസിദ്ധീകരിച്ചു, ഈ കവിതയും പിന്നെ ഒന്നു രണ്ടു കവിതകളും ആ ഫോട്ടോയും കൂടി ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്നു.
അതിലെ ഒരുപാടു വരികള്‍ ഞാന്‍ കോപ്പിയടിച്ചു പ്രണയലേഖനം എഴുതിയിരുന്നു ബി. എസ്. സി. യ്ക്കു പഠിക്കുമ്പോള്‍. നോക്കട്ടെ, പഴയ ഡയറിക്കുറിപ്പുകളില്‍ കാണും. (If wife hasn’t destroyed it, I may post after Vishu)
ഉമേഷ് | 27-Mar-06 at 3:09 pm | Permalink
നന്ദി, ശ്രീകുമാര്‍. സുജാത ബ്ലോഗുലകത്തിലെ പ്രിയപ്പെട്ട കവയിത്രിയാണു്. ഞാന്‍ മുകളില്‍ കൊടുത്തിട്ടുള്ള, വായനശാല ബ്ലോഗിലെ ലേഖനവും അതിന്റെ കൂടെയുള്ള മറ്റു ലേഖനങ്ങളും വായിക്കുക.
ആ പടം എനിക്കും ഓര്‍മ്മയുണ്ടു്. എനിക്കു് ആദ്യമായി ഇഷ്ടപ്പെട്ട ഇംഗ്ലീഷ് കവിതയാണുിതു്. മറ്റൊന്നും ഓര്‍മ്മയില്ല.
babukalyanam | 12-Feb-10 at 7:54 pm | Permalink
ഇത് ഞാന്‍ നേരത്തെ കണ്ടില്ലല്ലോ 🙁
Sabu M H | 10-Apr-10 at 12:03 am | Permalink
ഒരെളിയ ശ്രമം..
കടന്നുവെൻ ഹൃത്തിൽ ഒരു മൗനഗീതം
സുഷിരമേഴിട്ടൊരു മുരളിയായ് മാറുവാൻ..
I know that this is not coming anywhere near to the
original..still..
btb, enikku vrithamonnum arinjooda..ignorance..padikkanam..vaayikkanam..
Sabu M H | 10-Apr-10 at 12:40 am | Permalink
തിരുത്ത്
..
കടന്നുവെൻ ഹൃത്തിൽ ഒരു മൗനഗീതം
സുഷിരമേഴിട്ടൊരു മുരളിയായ് മാറ്റുവാൻ…