പ്രശസ്ത റഷ്യന്‍ കവിയായ അലക്സാണ്ടര്‍ പുഷ്കിന്റെ ശീര്‍ഷകമില്ലാത്ത ഒരു കവിതയുടെ മലയാളപരിഭാഷ (1988):
പരിഭാഷ | മൂലകവിത |
---|---|
കോലാഹലമയമാകും തെരുവിലലയുമ്പൊഴു- മാളുതിങ്ങുമമ്പലത്തില്‍ കയറുമ്പൊഴും കൂട്ടുകാരോടൊത്തു മേളിച്ചിടുന്നൊരു സമയത്തും വേട്ടയാടുകയാണെന്റെ കിനാക്കളെന്നെ. |
Брожу ли я вдоль улиц шумных, Вхожу ль во многолюдный храм, Сижу ль меж юношей безумных, Я предаюсь моим мечтам. |
ഇത്രമാത്രം പറയുന്നേന് : കുതിക്കുന്നു സമയമി- ന്നെത്ര പേരിങ്ങവശേഷിച്ചിരിപ്പു നമ്മള്? ചിലരാ ശാശ്വതപദമണഞ്ഞുകഴിഞ്ഞു, മറ്റു ചിലരുടെ സമയമൊട്ടടുത്തിടുന്നു. |
Я говорю: промчатся годы, И сколько здесь ни видно нас, Мы все сойдём под вечны своды – И чей-нибудь уж близок час. |
തഴച്ചു വളര്‍ന്നൊറ്റയ്ക്കു നിലകൊള്ളും മരത്തിനെ മിഴിച്ചു നോക്കുന്നു ഞാന്‍; ഈ വൃക്ഷമുത്തച്ഛന്‍ എന്‍ പിതാക്കളുടെ കാലത്തിതുപോലെ നിലകൊണ്ടാന്‍, എന്റെ കാലം കഴിഞ്ഞാലുമിതേ നില താന്‍! |
Гляжу ль на дуб уединённый, Я мыслю: патриарх лесов Переживет мой век забвенный, Как пережил он век отцов. |
ഓമനയാമൊരു കുഞ്ഞിനോടു ചേര്‍ന്നു കളിക്കുന്ന നേരത്തു ഞാന്‍ വിചാരിപ്പൂ :- “വിട നല്ക നീ, നിനക്കു വേണ്ടി ഞാന്‍ വഴിയൊഴിയുന്നു, സമയമാ- യെനിക്കഴുകാന്‍, നിനക്കു വിടരുവാനും.” |
Младенца ль милого ласкаю, Уже я думаю: прости! Тебе я место уступаю: Мне время тлеть, тебе цвести. |
ദിനങ്ങളും വര്‍ഷങ്ങളുമോരോന്നായിക്കടന്നുപോ- യിടുമ്പൊഴെന്‍ ചിന്തകളും കുന്നുകൂടുന്നു. അവയ്ക്കിടയിലെത്തുന്ന മരണവാര്‍ഷികങ്ങളെ ശരിക്കു കണ്ടെത്താനേറെപ്പണിപ്പെടുന്നു. |
День каждый, каждую годину Привык я думой провождать, Грядущей смерти годовщину Меж их стараясь угадать. |
എവിടെ മരിച്ചുവീഴാനാണെനിക്കു വിധി? യുദ്ധ- ക്കളത്തിലോ, വഴിയിലോ, സമുദ്രത്തിലോ? അടുത്തുള്ള താഴ്വരയില് ചിലപ്പോഴെന്‍ ശരീരത്തെ- യടക്കിയേക്കാം – തണുത്തു പൊടിയായേക്കാം. |
И где мне смерть пошлет судьбина? В бою ли, в странствии, в волнах? Или соседняя долина Мой примет охладелый прах? |
എങ്ങുതന്നെയായെന്നാലും നിര്‍ജ്ജീവമാമീ ശരീരം മണ്ണായ്ത്തീരുമളിഞ്ഞീടുമെന്നിരിക്കിലും എനിക്കു പ്രിയങ്കരമാമീയൂഴിയില്‍ത്തന്നെയെനി- ക്കൊടുക്കവും കിടക്കണമെന്നാണാഗ്രഹം. |
И хоть бесчувственному телу Равно повсюду истлевать, Но ближе к милому пределу Мне все б хотелось почивать. |
എന്റെ ശവകുടീരത്തിന് മുകളില്‍ യഥേഷ്ടമേറെ- പ്പിഞ്ചുകുഞ്ഞുങ്ങള്‍ ചാഞ്ചാടിക്കളിച്ചിടട്ടെ; എന്നും സമദര്‍ശിയാകും പ്രകൃതിയാ പ്രദേശത്തെ തന് പ്രഭയില്‍ കുളിപ്പിച്ചു വിളങ്ങിടട്ടെ. |
И пусть у гробового входа Младая будет жизнь играть, И равнодушная природа Красою вечною сиять. |
Umesh | 04-Jun-06 at 2:37 pm | Permalink
ഒ. എന്‍. വി. കുറുപ്പു് പുഷ്കിന്റെ 23 കവിതകള്‍ പരിഭാഷപ്പെടുത്തി ജീവചരിത്രം, പഠനം എന്നിവ ചേര്‍ത്തു് 1999-ല്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടു് – “പുഷ്കിന് – സ്വാതന്ത്ര്യബോധത്തിന്റെ ദുരന്തഗാഥ” എന്ന പേരില്‍. ഈ കവിതയ്ക്കു് ഒ. എന്‍. വി. ചെയ്ത പരിഭാഷ താഴെക്കൊടുക്കുന്നു. റഷ്യനില്‍ നിന്നു നേരിട്ടല്ല, Babette Deutsch-ന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നാണു് അദ്ദേഹം ഇതു പരിഭാഷപ്പെടുത്തിയതു്.
ചില ഭാഗത്തു് അദ്ദേഹത്തിന്റെയും എന്റെയും പരിഭാഷകളില്‍ അര്‍ത്ഥഭേദം കാണുന്നുണ്ടു്. തണുപ്പന്‍ ഒന്നു പരിശോധിക്കുമോ?
മൂലകവിതയ്ക്കു ശീര്‍ഷകമില്ല. “ചിതറിയ ചിന്തകള്‍“ എന്നാണു ഒ. എന്‍. വി. ശീര്ഷകമിട്ടതു്. “ശിഥിലചിന്തകള്‍” എന്നായിരുന്നു എന്റെയും ശീര്‍ഷകം.
അലയുന്നു ഞാന്‍ ശബ്ദാകുലമാം
പല നടവഴികളിലൂടെ.
മണിയൊച്ചയിലൂടൊരു ദേവാലയ-
മെന്നെ വിളിക്കുകയാവാം.
വെറിയന്മാരാം തരുണരുമായ് ഞാന്‍
വെറുതേ കാലം കളയേ
ഇത്തരമോരോ നിനവുകളെന്നും
പേര്ത്തുമലട്ടുന്നെന്നെ!
വത്സരമൊന്നിനു പിമ്പേ മറ്റൊ-
ന്നായ് മറയാമതിവേഗം.
തൊട്ടരികില്‍ നാം കാണ്മവരും ഹാ!
നിത്യതയില്‍ വിലയിക്കാം.
അതിന് മുഹൂര്‍ത്തം ചിലര്ക്കിതാ വ-
ന്നടുത്തിടുന്നനുമാത്രം!
“ഓക്ക്”വൃക്ഷമിതൊറ്റയ്ക്കാണിതു
നോക്കി നില്ക്കുന്നേരം,
എനിക്കു തോന്നുവതെന്തെന്നോ? ഞാന്‍
മരിച്ചു മണ്ണായാലും,
“ഓക്ക്”വൃക്ഷപിതാമഹനിവിടെ
ദീര്ഘായുസ്സായ് നില്ക്കാം
എന്റെ പിതാവിനെയെന്നതുപോലെയ-
തെന്നെയുമതിജീവിക്കാം.
ഒരു ശിശുവിനെ ഞാന്‍ താലോലിക്കേ,
ഓര്ക്കുവതിങ്ങനെ: “നാളെ
നിനക്കു ഞാനിടമൊരുക്കുവാനായ്
വിടമറയും, പോയ് മറയും!
എന്‍ പകല്‍ വാടിക്കൊഴിയും വേളയില്‍
നിന്റെ വികാസമുഹൂര്ത്തം!
ഓരോ ദിവസവുമോരോ വര്‍ഷവു-
മോടിപ്പോയ് മറയുമ്പോള്‍,
എന്റെയൊടുക്കത്തേതാകുന്നൊരു
ബിന്ദു – അതെങ്ങായീടാം!
വിധിയുടെയന്ത്യപ്രഹരത്താല് ഞാന്‍
നിപതിച്ചീടുവതെങ്ങോ?
ഏതു വഴിത്താരയില്‍? അങ്കക്കലി-
യേറുമരങ്ങില്? കടലില്‍?
മൃണ്മയമാമീയുടലിന്നന്തിമ-
മന്ദിരമാകുവതെങ്ങോ?
ബോധം വാര്‍ന്ന ജഡത്തിന്നഴുകാ-
നേതിടമായാലെന്തേ?
പ്രിയതരമായൊരിടം ഞാനുള്ളില്‍
കരുതുകയാണെന്നാലും!
എന്റെ സമാധിക്കരികില്‍ വാഴ്വിന്
പിഞ്ചുമുഖങ്ങള്‍ ചിരിക്കട്ടേ!
അവിടെ പ്രകൃതിയൊരുക്കുമനശ്വര-
ലാവണ്യത്തിന് മലര്‍വിരികള്‍!
Umesh | 04-Jun-06 at 2:47 pm | Permalink
ഒ. എന്‍. വി. ഉപയോഗിച്ച ഇംഗ്ലീഷ് പരിഭാഷ(അവലംബം: http://www.members.tripod.com/~halonine/1827-29.htm)
Wandering the noisy streets,
Entering the crowded church,
Sitting among wild young men,
I am lost in my thoughts.
I say to myself: the years will fly,
And however many are here, we shall all
Go down under the eternal vaults.
Someone’s hour is already at hand.
Gazing at a solitary oak,
I think: this patriarch
Will outlive my forgotten age
As it outlived the age of my fathers.
When I caress a dear child,
I’m already thinking: goodbye!
I yield my place to you: it’s time
For me to decay and you to blossom.
I say goodbye to each day,
Trying to guess
Which among them will be
The anniversary of my death.
And how and where shall I die?
Fighting, travelling, in the waves?
Or will the neighbouring valley
Receive my cold dust?
And though it’s all the same
To the feelingless body,
I should like to rest
Closer to the places I love.
And at the grave’s entrance
Let young life play,
And the beauty of indifferent nature
Never cease to shine.