അലക്സാണ്ടര്‍ പുഷ്കിന്റെ അധികം പ്രശസ്തമല്ലാത്ത “എക്കോ” എന്ന കവിതയുടെ പരിഭാഷ (1989).
ഒരു ഇംഗ്ലീഷ് പരിഭാഷ ഇവിടെ കാണാം.
മൂലകവിതയിലെ അല്‍പവ്യത്യാസം മാത്രമുള്ള രണ്ടു വൃത്തങ്ങളെ കൂട്ടിക്കലര്‍ത്തിക്കൊണ്ടുള്ള അന്തരീക്ഷം ഉണ്ടാക്കാന്‍ വിയോഗിനിവൃത്തത്തിലെ വിഷമ-സമപാദങ്ങളൂടെ ലക്ഷണങ്ങള്‍ വേര്‍തിരിച്ചെടുത്തുപയോഗിച്ച ഒരു വൃത്തപരീക്ഷണം കൂടിയായിരുന്നു ഈ പരിഭാഷ.
പരിഭാഷ | മൂലകവിത |
---|---|
ഇടിവെട്ടു മുഴങ്ങിടുമ്പൊഴും, വനജീവികളാര്‍ത്തിടുമ്പൊഴും, കുഴലിന്‍ വിളി കേട്ടിടുമ്പൊഴും, കളവാണികള്‍ പാടിടുമ്പൊഴും, |
Ревет ли зверь в лесу глухом, Трубит ли рог, гремит ли гром, Поет ли дева за холмом — |
വ്യതിരിക്തം, ചടുലം, മനോഹരം പ്രതിശബ്ദം ഗഗനത്തില്‍ നിന്നുമേ സ്ഫുടമുച്ചത്തിലുതിര്‍ത്തിടുന്നു നീ! |
На всякий звук Свой отклик в воздухе пустом Родишь ты вдруг. |
ഇടി തന്നുടെ ഞെട്ടല്‍, കാറ്റു തന്‍ രുദിതം, പൊടിയുന്ന പാറ തന്‍ പതനം, നിജ ഗോക്കളേ വിളി- ച്ചിടുവോരിടയന്റെ സംഭ്രമം, |
Ты внемлешь грохоту громов, И гласу бури и валов, И крику сельских пастухов — |
ഇവ കൈക്കൊണ്ടതിനുത്തരം ഭവാ – നുടനേ നല്‍കിലു, മാരുമേകിടാ തിരികെപ്പിന്നതു, മത്സഖേ, കവേ! |
И шлешь ответ; Тебе ж нет отзыва… Таков И ты, поэт! |
ravi | 21-May-12 at 4:59 pm | Permalink
fantastic