Malayalam translation (1979) of the famous poem Stopping by Woods on a Snowy Evening by Robert Frost.
This is one of my two earliest full translations. I translated this poem and Tagore’s “Where the mind is without fear…” while studying in the 9th standard. The translation is not that good (and I remember I took a lot of pain to do this!) mainly because of my strong affinity towards Sanskrit meters that time.
This poem has a lot of good translations in Malayalam. If anybody knows any of those, please post.
മഞ്ഞു മൂടിയ സന്ധ്യയില്‍ വനത്തിന് ചാരെ നില്ക്കവേ
പരിഭാഷ | മൂലകവിത |
---|---|
അറിഞ്ഞിടുന്നെന്നു നിനപ്പു മുന്നില്‍- ക്കിടക്കുമിക്കാടുടയോനെ നന്നായ് അവന്റെ വീടങ്ങകലത്തു നാട്ടിന്- പുറത്തൊരേതോ വഴിവക്കിലത്രേ; അതാട്ടെ, യീ മഞ്ഞു പുതച്ചു മേവും വനത്തിനിന്നുള്ളൊരു ഭംഗി കാണാന്‍ വഴിക്കു ഞാന്‍ വണ്ടി നിറുത്തി നില്ക്കും കിറുക്കു കാണില്ലവനെന്നു തിട്ടം. |
Whose woods these are I think I know. His house is in the village though; He will not see me stopping here To watch his woods fill up with snow. |
ഹിമം നിറഞ്ഞാകെ മരച്ചു കോച്ചും തടാകമങ്ങേവശ, മിങ്ങു കാടും, ഇവയ്ക്കിടയ്ക്കാണ്ടിലെയേറ്റമൂക്ക- നിരുട്ടു ചൂഴുന്നൊരു സന്ധ്യ നേരം ഒരൊറ്റ വീടിന്നരികത്തു കാണാ- ത്തിടത്തു നിര്‍ത്തിപ്പരതുന്ന വേല വിചിത്രമെന്നെന്‍ കുതിരയ്ക്കു തോന്നി- ത്തുടങ്ങിയെന്നുള്ളതിനില്ല ശങ്ക. |
My little horse must think it queer To stop without a farmhouse near Between the woods and frozen lake The darkest evening of the year. |
“അബദ്ധമേതാണ്ടു പിണഞ്ഞു പോയോ സഖേ നിന”ക്കെന്നുരചെയ്തിടും പോല്‍ അവന് കടിഞ്ഞാണ്മണികള് പതുക്കെ- ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ അതിന്റെ ശബ്ദത്തെയൊഴിച്ചു വേറേ ശ്രവിപ്പതാകെപ്പൊഴിയുന്ന മഞ്ഞും കൊഴിഞ്ഞ പത്രങ്ങളടിച്ചു മാറ്റും സമീരനും മൂളിന മൂളല്‍ മാത്രം. |
He gives his harness bells a shake To ask if there is some mistake. The only other sound’s the sweep Of easy wind and downy flake. |
മനോഹരം, ശ്യാമ, മഗാധമാണീ വനാന്തരം സുന്ദര, മെങ്കിലും ഹാ! എനിക്കു പാലിച്ചിടുവാനനേകം പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍ കിടപ്പു കാതങ്ങളനേകമിക്ക- ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍ കിടപ്പു കാതങ്ങളനേകമിക്ക- ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍! |
The woods are lovely, dark and deep. But I have promises to keep, And miles to go before I sleep, And miles to go before I sleep. |
Kaippally | 26-May-05 at 10:49 am | Permalink
അതിമനോഹരം.Brilliant !!
Umesh P Nair | 26-May-05 at 10:59 am | Permalink
Thanks, Nishad!
– Umesh
പെരിങ്ങോടന് | 26-May-05 at 2:32 pm | Permalink
മനോഹരം, ശ്യാമ, മഗാധമാണീ
വനാന്തരം സുന്ദര, മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം
പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!
ഈ വരികള്‍ പലവട്ടം വായിച്ചു, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ അവസാനവരികള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതിനാല്‍ അഭിപ്രായം പറയുവാന്‍ മടിച്ചതാണു ഞാന്‍… എങ്കിലും പറയട്ടെ എനിക്ക് ചിന്തിക്കാവുന്നതില്‍ നിന്നെല്ലാം മുന്നിട്ടു നില്ക്കുന്നൊരു തര്‍ജ്ജമയാണു താങ്കളുടേത്.
Umesh P Nair | 26-May-05 at 3:09 pm | Permalink
നന്ദി, പെരിങ്ങോടരേ.
സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു വായിച്ച കൃതികളിലധികവും പരിഭാഷകളായിരുന്നു. മുഖ്യമായും സംസ്കൃതകാവ്യങ്ങളുടെയും നാടകങ്ങളുടെയും പരിഭാഷകള്‍. അന്നു് കവികളെക്കാളും കഥാകാരന്മാരെക്കാളും എനിക്കു് ആരാധന അവ നന്നായി തര്‍ജ്ജമ ചെയ്യുന്നവരെയായിരുന്നു. അങ്ങനെയാണു് ഈ ത്ര്ജ്ജമക്കമ്പം തുടങ്ങിയതു്.
“Miles to go before I sleep” എന്നു Frost എഴുതിയപ്പോള്‍ sleep എന്നതിനു മരിക്കുക എന്നൊരര്‍ത്ഥവും ഉദ്ദേശിച്ചിട്ടുണ്ടെന്നു് എനിക്കു തോന്നി. ഒരു പക്ഷേ നെഹ്രുവിനു പ്രിയപ്പെട്ട കവിതാശകലമായതിനാലും നമ്മള് അതു കേട്ടിട്ടുള്ളതു് ആ രീതിയിലായതുകൊണ്ടും ആവാം. എന്തായാലും, രണ്ടര്‍ത്ഥവും ധ്വനിപ്പിക്കുന്ന “കണ്ണടയുക” എന്ന പ്രയോഗം എഴുതിക്കഴിഞ്ഞു് ഒരുപാടു സന്തോഷം തോന്നി.
പക്ഷേ, ഇക്കവിത ഇതിനു മുമ്പു വായിച്ച ആരും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. നിഷാദും താങ്കളും മാത്രം.
– ഉമേഷ്
-സുനില്‍- | 13-Jul-05 at 6:57 am | Permalink
മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
കാത്തിടേണ്ടതുണ്ട് മാമകപ്രതിഞ്ജകള്
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നുമുമ്പ-
തീവദൂരമുണ്ടവിശ്രമം നടക്കുവാന്‍.
താങ്കളുടെ “അക്ഷര”ത്തിലെ വിവര്‍ത്തനം കണ്ട് ചൊല്ലിയത്: സുനില്‍ കൃഷ്ണന്, അല്‍ ഹസ്സ.
എന്നാലും എന്റെ സ്വന്തം അഭിപ്രായത്തില്‍: അനക്കമറ്റു നിദ്രയില്‍ ലയിക്കേണ്ട..
-സു-
-സുനില്‍- | 13-Jul-05 at 7:05 am | Permalink
കവിയുടെ പേര് പറഞുതന്നിരുന്നു സുനില്‍, പക്ഷെ മറന്നു പോയി. കടമ്മനിട്ടയാണ് എന്നു തോന്നുന്നു. വേണമെങ്കില്‍ ചോദിcചു പറയാം.
നമ്പൂതിരിപ്പാട് | 30-Sep-05 at 1:06 am | Permalink
ഇതിനൊരഭിപ്രായം പറയാന്‍ പോലും അശക്തനാണ് ഞാന്‍. അത്രയ്ക്ക് ഇഷ്ടായി എനിയ്ക്കിത്(സഞ്ജയന് എന്നോട് ക്ഷമിയ്ക്കും ന്ന് നിരീയ്ക്കുണു).
“അബദ്ധമേതാണ്ടു പിണഞ്ഞു പോയോ
സഖേ നിന”ക്കെന്നുരചെയ്തിടും പോല്‍
അവന് കടിഞ്ഞാണ്മണികള് പതുക്കെ-
ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ
എത്ര അസ്സലായിരിക്കുന്നു ഈ ഭാഗം!!! ഇപ്പൊ ശരിക്കും ഒന്നുങ്കൂടി സ്കൂളില്‍ പഠിക്കാന്‍ തോന്നണു.
മുതുര്‍ശ്ശ്യമ്പൂരി
Shree | 01-Apr-06 at 4:35 am | Permalink
Schoolil padhikkumpol itharathil pala vikruthikal cheythathorkkunnu!! annu michael jackson-odu cheriya abhinivesam thonniyirunnathinal njangal tagoreinte kavithaykku rock musicn-inte thalamanu koduthuthathu. Athbuthamennu parayatte annu padhicha pala kavithakalil athanu enikkettam ormayullathu.
Umesh-inu abhinandanagal. nannayittundu paribhasha.
സുനില്‍ | 18-Mar-09 at 12:24 pm | Permalink
മനോഹരം!! എന്റെ ബ്ലോഗിലെ ഒരു ചിത്രത്തിന്റെ അടിക്കുറിപ്പായി കുറച്ചുഭാഗം ഉപയോഗിച്ചിട്ടുണ്ട്.സദയം അനുവദിക്കുമല്ലോ..
ചിത്രം ഇവിടെ കാണാം: http://nizhalkkoothu.blogspot.com/2009/03/blog-post_18.html
ദിയ | 31-Jul-09 at 10:04 am | Permalink
താങ്കള്‍ ഒരു നല്ല കവി തന്നെ സംശയം ഇല്ല. മ്മുന്പൊട്ട് ഉള്ള പ്രയണതിനു അനേകം ആശംസകള്‍. ഇത്ര നല്ല തര്‍ജമ ഞാന്‍ വയിചിറ്റില്ല.. നല്ല പ്രയൊഗങള്..
N. Santhosh | 03-Dec-11 at 9:27 am | Permalink
Wonderful translation. Keep going…
GIRISH GOPINATHAN | 31-Dec-12 at 9:24 pm | Permalink
മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ടു കാത്തിടേണ്ട മാമകപ്രതിജ്ഞകള്‍
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നു മുന്പിലായ്
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാന്‍
KADAMMANITTA RAMAKRISHNAN
devi | 09-Feb-13 at 5:10 pm | Permalink
Brilliant work..
S.S.Thampi | 26-Mar-13 at 5:48 am | Permalink
The first translation, an excellent one, was done by E.V .Krishna Vaaryar. Very sorry to say thay that this translation has much influence of E,V’s one.
Umesh:ഉമേഷ് | 26-Mar-13 at 5:55 am | Permalink
S. S. Thampi,
I haven’t read EV’s translation. The only other translation I have read is Kadammanitta’s, and that too after I wrote this. Could you please give EV’s translation? Thanks!
Praveen Karoth | 28-May-13 at 8:53 am | Permalink
കാനനം മയക്കിടും വിധം നിഗൂഡസുന്ദരം
അനേകമുണ്ടെനിക്കു പക്ഷെ കാത്തിടാന്‍ പ്രതിജ്ഞകള്‍
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം
– praveen karoth-
Sebin Abraham Jacob | 03-Jun-13 at 9:01 pm | Permalink
പരിചിതം ഈ കാടകത്തിനുറ്റവന്റെ പാര്‍പ്പിടം
അകലെയങ്ങു നാട്ടകത്തുരാപ്പകല്ക്കഴിയുവോന്
മഞ്ഞണിഞ്ഞവന്മരങ്ങള് നോക്കിനിര്ന്നിമേഷനായി
നില്ക്കയാണുഞാ,നതൊട്ടുമറിയുകില്ലവന്നിജം
തണുത്തുറഞ്ഞ കാനനസ്സരസ്സിനും വനത്തിനും
ഇടയിലീ കനത്തസന്ധ്യ കാവിറങ്ങിനില്ക്കവെ
വിചിത്രമെന്നുരയ്ക്കയാവുമെന്കിടാക്കുതിരയും
തൊഴുത്തടുത്തുരുമ്മിനില്പ്പതല്ലയോ പരിചയം
മണികിലുക്കിയശ്വബാലകന്തിരക്കയാണുപോല്
കുഴപ്പമെന്തുസംഭവിച്ചു, ശബ്ദമൊന്നുമില്ലയോ…
കണികമഞ്ഞു പൊഴിവതെത്ര സൂക്ഷ്മമായ് ശ്രവിച്ചിടാം
അലസമായ കാറ്റുമെല്ലെ ആടിയാടിപ്പോവതും
കാനനം കനത്തിരുണ്ടുവശ്യമാര്ന്ന,തെങ്കിലും
പുലര്ത്തുവാനെനിക്കുമുന്നിലെത്രയെത്ര വാക്കുകള്‍
ഉറക്കമെത്തിടുംവരേക്കനേകകാതമെത്തണം
ഉറക്കമെത്തിടുംവരേക്കനേകകാതമെത്തണം
SAJI SAMUEL | 22-Sep-14 at 10:36 am | Permalink
നന്നായിരിക്കുന്നു. നല്ല പരിഭാഷ.
ATHIRA R KRISHNA | 19-Nov-14 at 2:12 pm | Permalink
വളരെ മനോഹരമായിരിക്കുന്നു….ഒരുപാടു നന്ദി…
SREELAJ SREENIVASAN | 25-Dec-14 at 10:34 am | Permalink
Brilliant ..thattithadanjozhukunna palnura pathayulla oru kocharuvi..
ജി സന്തോഷ് കുമാ൪ | 06-Oct-15 at 3:12 pm | Permalink
കാനനം മോഹനം ശാന്തം തമോവൄതം
ഞാനോ പ്രതിജ്ഞാശതങ്ങളാൽ ബന്ധിതൻ
എത്ര പോയാലൊന്നുറങ്ങാമെനിക്കിനി…….
എത്ര പോയാലൊന്നുറങ്ങാമെനിക്കിനി……..
Prasad sukumaran nai | 17-Aug-16 at 10:32 pm | Permalink
നല്ലോരു സദ്യയുണ്ട സംതൃപ്തി. എല്ലാർക്കും നന്ദി
Vinod Kumar vetarady | 06-Jul-17 at 11:30 pm | Permalink
Very good
Kjuj | 07-Mar-18 at 9:28 am | Permalink
Brilliant work jz amazing
ഞാൻ കേട്ട ഒരു തർജമ
കാനനം മനോഹരം ഇരുണ്ടതാകുമെങ്കിലും
പോകുവാൻ നമുക്കു അനേക ദൂരമുണ്ട്തോതോർതു ഞാൻ
Akhil Babu | 13-May-18 at 3:37 pm | Permalink
മൂലകവിതയോട് അങ്ങേ അറ്റം സത്യസന്ധത.
അവസാന വരികൾ വല്ലാതെ മനസ്സിൽ പതിഞ്ഞു.
SANIJA | 28-May-18 at 3:56 am | Permalink
VANAM MANONJAM NIBIDAM NISANTHAM
ANEEKA DOORAMUNDENUKKU SANCHARIPPAN
ANEKADOORAM VAZHI SANCHARICHE
NINACHIDENDU THALA ONNU CHAYPPAN…..
Maria Rose | 21-Sep-18 at 5:51 am | Permalink
കടമ്മനിട്ടയുടെ വിവര്‍ത്തനത്തിന്റെ പൂര്‍ണ രൂപം ഉണ്ടോ ?
sabu | 12-Nov-18 at 10:35 am | Permalink
കടമ്മനിട്ട ആണോ വിവർത്തകൻ ?? സച്ചിദാന്ദൻ ആണലോ !!
sabu | 12-Nov-18 at 10:41 am | Permalink
sorry that’s my mistake
V.M.Johnappa | 09-Dec-18 at 6:04 am | Permalink
Kananam manoharam nibidam vasyam. pakshe
Katham ereyundenikku thandidan.
Sudheesh Surendran | 04-Sep-19 at 8:55 pm | Permalink
Great Job
midhun | 21-Jan-20 at 6:54 am | Permalink
Can someone post Kadammanitta poem “manoharam mahavanam fully “