ചില പോസ്റ്റുകള്‍ കുട്ടികളെപ്പോലെയാണു്. മറ്റു ചിലവ വയറിളക്കം പോലെയും.
വളരെയധികം കാലം ആലോചിച്ചിട്ടാണു് ആദ്യത്തെ ജനുസ്സില്‍ പെടുന്ന പോസ്റ്റുകളില്‍ ഒരെണ്ണം ഉണ്ടാക്കുന്നതു്. വരുംവരായ്കകളെപ്പറ്റി ആലോചിക്കും, അതു പുറത്തു വരുമ്പോള്‍ ഏറ്റവും മികച്ചതാവാന്‍ കഴിയുന്നത്ര ശ്രമിക്കും, അതിനെപ്പറ്റി ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞാല്‍ അഭിമാനം കൊള്ളും, പിഴവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അതിനെ തിരുത്താന്‍ ശ്രമിക്കും, എത്ര പ്രായമായാലും വീണ്ടും വീണ്ടും പോയി അതിനെ ഓമനിക്കും.
പലപ്പോഴും ഉണ്ടാവണമെന്നു നാം ആഗ്രഹിക്കുന്ന സമയത്തൊന്നും അതു് ഉണ്ടാവണമെന്നില്ല. അതിനു് അതിന്റേതായ സമയമുണ്ടു്.
കുറേക്കാലം വേണമെന്നു വിചാരിച്ചിട്ടു് പ്രായോഗികബുദ്ധിമുട്ടുകള്‍ പരിഗണിച്ചു വേണ്ടെന്നു വെയ്ക്കുകയും ചെയ്താറുണ്ടു്. എങ്കിലും സൃഷ്ടി ആരംഭിച്ച ഒന്നിനെയും ഡിലീറ്റ് ചെയ്തു കളയാന്‍ ഒരിക്കലും തോന്നാറില്ല. ഗാന്ധാരിയുടെ ഗര്‍ഭം പോലെ, അവ പലപ്പോഴും കുറേക്കാലത്തിനു ശേഷം നൂറു കഷണങ്ങളായി ചിന്നിച്ചിതറുന്നതും കാണാറുണ്ടു്.
രണ്ടാമത്തെ ജനുസ്സില്‍ പെടുന്നവ പ്രായേണ കാലികപ്രാധാന്യമുള്ളവയായിരിക്കും. അപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ പശ്ചാത്തപിച്ചിട്ടു കാര്യമില്ല എന്ന ചിന്തയില്‍ നിന്നാണു് അവ ഉണ്ടാകുന്നതു്. എഴുതണമെന്നു തോന്നിയാല്‍ പിന്നെ ഒരു കണ്ട്രോളും ഉണ്ടാവില്ല, തീരുന്നതു വരെ. എഴുതിക്കഴിഞ്ഞാലും തൃപ്തിയാകാത്തതു പോലെ തോന്നും. ചിലപ്പോള്‍ തുടര്‍ച്ചയായി പിന്നെയും ഉണ്ടായെന്നും വരും. ഉള്ളിലേയ്ക്കു കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമാണോ എന്തോ, ഭാഗ്യവശാല്‍ ഇതു വരെ അവ വലിയ നാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല.
രണ്ടിനും വേദനയുണ്ടു്. ആദ്യത്തേതിന്റെ വേദനയാണു വലുതെന്നു ഭൂരിപക്ഷം ആളുകളും പറയുന്നു. എങ്കിലും കൂടുതല്‍ സുഖവും ആനന്ദവും തരുന്നതും ആദ്യത്തേതാണു് എന്റെ വിശ്വാസം.
വയറിളക്കങ്ങളുടെ ഇടയില്‍ വലയുമ്പോഴും വല്ലപ്പോഴും ഒരു കുട്ടിയുണ്ടാവണേ എന്നാണു പ്രാര്‍ത്ഥന.
പോസ്റ്റിലെ ഉള്ളടക്കത്തോളം തന്നെ പ്രാധാന്യം തലക്കെട്ടിനാണു് എന്നു രാം മോഹന്‍ പാലിയത്തു് പറഞ്ഞിട്ടുള്ളതായി ഒരു കിംവദന്തി പ്രചരിക്കുന്നുണ്ടു്. അതൊന്നു പരീക്ഷിച്ചു കളയാം എന്നു കരുതി. ഇനി വയറിളകുന്ന ഒരു കുട്ടിയുടെ പടം കൂടി കിട്ടിയിരുന്നെങ്കില്‍ വലിപ്പം കുറച്ചു് ഈ പോസ്റ്റിന്റെ മുകളില്‍ ഇടത്തുവശത്തായി കൊടുക്കാമായിരുന്നു 🙂
പാമരന് | 07-Feb-08 at 8:13 pm | Permalink
നന്നായിട്ടു പ്രസവിക്കാനറിയാവുന്ന പലരും വെറുതേ ബാലസുധ കഴിച്ചു സ്ഥലം മെനക്കെടുത്തുന്നതും കാണുന്നുണ്ട് ബൂലോകത്ത്..
നല്ല ചിന്തകള്‍…
Rajesh R Varma | 07-Feb-08 at 10:11 pm | Permalink
രണ്ടാമത്തേതു ശരിയായില്ലെങ്കില്‍ വിഷമം താത്ക്കലികമായിരിക്കും. ഒന്നാമത്തേതു പിഴച്ചുപോയാല്‍ തനിക്കും മറ്റുള്ളവര്‍ക്കും ദീര്‍ഘകാലം ദുരിതം ഫലം.
Umesh:ഉമേഷ് | 07-Feb-08 at 10:52 pm | Permalink
എന്റെ ഒരു വല്യമ്മാവന് പണ്ടു ബസ്സില്‍ വെച്ചു രണ്ടാമത്തേതു ചെയ്തിട്ടു് ഒരുപാടു നാട്ടുകാര്‍ക്കും വലിയ പ്രശ്നമായി രാജേഷേ 🙂
പാമരാ, ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതു മുഴുവന്‍ എന്റെ പോസ്റ്റുകളെപ്പറ്റിയാണു്. അവയെപ്പറ്റി മാത്രമാണു്. ചിലരുടെ പോസ്റ്റുകള്‍ വയറിളക്കം പോലെയാണു് എന്നു ഞാന്‍ പറഞ്ഞതായി അര്‍ത്ഥം വളച്ചൊടിക്കല്ലേ 🙂
പാമരന് | 08-Feb-08 at 1:29 am | Permalink
ഹഹഹാ..! ഞാനും അതുതന്നെ ആണു ഉദ്ദേശിച്ചത്!
അനൂപ് തിരുവല്ല | 08-Feb-08 at 2:33 am | Permalink
വയറിളക്കമായാലും ഞങ്ങള്‍ സഹിച്ചോളാം. പോസ്റ്റുകള്‍ മുടങ്ങാതിങ്ങു പോരട്ടെ.
Jayarajan | 08-Feb-08 at 4:00 am | Permalink
അപ്പോള്‍ പറഞ്ഞു വരുന്നത്, ഉമേഷ്ജീയ്ക്ക് വയറിളക്കം പിടിപെട്ടെന്നാണോ? 🙂 ഓ, സ്വാറി, 2 ദിവസത്തില്‍ 4 കുട്ടികളോ? ശിവ! ശിവ! 🙂
തറവടി | 08-Feb-08 at 5:49 am | Permalink
ഇതാണ് മോനേ പോസ്റ്റ് ! 😉
ഞാന്‍ ചത്തു!
🙂
തറവാടി | 08-Feb-08 at 5:51 am | Permalink
തറവടിയല്ല തറവാടി , ഈ കീ ബോര്‍ഡ് ഞാന്‍ തല്ലിപ്പോളിക്കും 😉
വല്യമ്മായി | 08-Feb-08 at 5:56 am | Permalink
ഉമേഷേട്ടാ,
തലേ’കണ്’ക്കെട്ട് വിദ്യ ഫലിച്ചു, കുട്ട്യോള്‍ക്കുള്ള വല്ല ഒറ്റമൂലിയാണെന്ന് കരുതിയാണ് പെറ്റുകിടക്കുന്നിടത്തുനിന്നും ചാടി ഓടിവന്ന് വായിച്ചത്. 🙂
Aravind | 08-Feb-08 at 7:01 am | Permalink
“എങ്കിലും കൂടുതല്‍ സുഖവും ആനന്ദവും തരുന്നതും ആദ്യത്തേതാണു് എന്റെ വിശ്വാസം”
കള്ളം പറയരുത്. ശരിക്കും ഒന്നാലോചിച്ച് നോക്ക്യേ…
പബ്ലീക് ആയി എവിടെയെങ്കിലും നില്ക്കുമ്പോള് രണ്ടാമത്തത് ക്രിട്ടിക്കല്‍ മാസ്സ് ആയിക്കഴിഞ്ഞ് വയറിനെ ബുദ്ധിമുട്ടിച്ചാല്‍ ഓടി, കുറേ തപ്പി നടന്നതിനു ശേഷം മരുപ്പച്ച പോലെ കണ്ട നല്ല വൃത്തിയുള്ള റ്റോയ്ലെറ്റില്‍ കയറി, പാന്റൊക്കെ ചവുട്ടിക്കൂട്ടിയൂരി, ഇരുന്നു കഴിഞ്ഞ്…..ബ്ലാസ്റ്റോഫ് കഴിഞ്ഞാല്‍ ഉള്ള ആ സുഖം..ഹോ..ഓര്‍ത്തിട്ട് കുളിര് കയറുന്നു.
(സോറി, പറഞ്ഞത് പോസ്റ്റിനെപ്പറ്റിയാണെങ്കിലും എന്റെ ചിന്ത കാട് കയറി)
ഓ.ടോ: തറവടി…ഹാ ഹാ ഹാ…പാവം തറവാടി! 🙂
Benny | 08-Feb-08 at 7:31 am | Permalink
“തറവടി”!!! ചിരിച്ച് ചിരിച്ച് ഞാനെന്റെ കീബോര്‍ഡില്‍ വീഴുമെന്നാ തോന്നുന്നേ!!
“തറവടിയല്ല തറവാടി , ഈ കീ ബോര്‍ഡ് ഞാന്‍ തല്ലിപ്പോളിക്കും”… ഹാഹാഹാ.. നിസ്സഹായാവസ്ഥ ശരിക്കും പ്രതിഫലിപ്പിക്കുന്ന വാചകം!
തല്ലിപ്പൊളിക്കും എന്ന് എഴുതിയപ്പോഴും വന്നു മിസ്റ്റേക്ക്. “തല്ലിപ്പോളി” ആയിപ്പോയി!
ചന്ത്രക്കാറന്‍ | 08-Feb-08 at 8:00 am | Permalink
പോസ്റ്റിനേക്കാള്‍ പ്രാധാന്യമുള്ള തലക്കെട്ട് ബിറ്റില്ലാത്ത ഗിരിജപ്പടംപോലെയാണ് ഉമേഷ് അവര്‍കളേ, പോസ്റ്റര്‍ കണ്ട് അകത്തുകേറുന്നവന്റെ ശാപം ഏഴുജന്മം കഴിഞ്ഞാലും വിടാതെ പിന്തുടരും.
ഉമേഷ് തലക്കെട്ടില്‍ ഏഞ്ചുവടി എഴുതിവച്ചാലും ഞാന്‍ വായിക്കും. എനിക്ക് ഒരു താല്‍പ്പര്യവുമില്ലാത്ത വിഷയംപോലും ഉമേഷെഴുതിയതാണെങ്കില് ആ ഒറ്റക്കാരണത്താല്‍ വായിക്കും. മറ്റതൊരുമാതിരി റോഡില്‍ മൈക്കുംകയ്യില്പ്പിടിച്ച് മൂലക്കുരുവിന് ഒറ്റമൂലിവില്ക്കുന്നവന്റെ പരിപാടിയല്ലേ സര്, അതുവേണോ?
തറവാടി | 08-Feb-08 at 8:41 am | Permalink
ഓ:ടോ : ഓ കിട്ട്ണ ഒരു ചാന്‍സും വിടരുത്ട്ടാ മക്കളേ 😉
ചന്ത്രക്കാറന്‍ | 08-Feb-08 at 9:06 am | Permalink
“വയറിളക്കങ്ങളുടെ ഇടയില്‍ വലയുമ്പോഴും വല്ലപ്പോഴും ഒരു കുട്ടിയുണ്ടാവണേ എന്നാണു പ്രാര്‍ത്ഥന”
അത്യാഗ്രഹം, അത്യാഗ്രഹം!
വയസ്സെത്രയായീന്നാ വിചാരം?
“കണ്ണെഴുതി പൊട്ടുംതൊട്ട്” എന്ന സിനിമയിലെ തിലകന് പഠിക്കാനാണോ പരിപാടി, ഉമേഷ്സാറേ? 🙂
Umesh:ഉമേഷ് | 08-Feb-08 at 10:32 am | Permalink
ഒരു അക്ഷരത്തെറ്റു വന്നതിനു തറവാടി എന്തിനു കീബോര്‍ഡ് തല്ലിപ്പൊട്ടിക്കണം എന്നു മനസ്സിലാകാതെ ഇരിക്കുകയായിരുന്നു ഞാന്‍. ബെന്നിയുടെ കമന്റു കണ്ടപ്പോഴാണു കത്തിയതു്. വയറിളക്കവുമായി ബന്ധപ്പെടുത്തുമ്പോള്‍ “തറവടി” കീബോര്‍ഡ് തല്ലിപ്പൊളിക്കേണ്ട കേസ് തന്നെ!
അരവിന്ദേ, രണ്ടും അനുഭവിച്ചവരോടു ചോദിച്ചു നോക്കൂ. വല്യമ്മായി എന്തു പറയുന്നു? എന്നാലും ഇതൊരു വലിയ കളിപ്പീരായിപ്പോയി, അല്ലേ? കുഞ്ഞുവാവയ്ക്കു വയറിളക്കമൊന്നും ഇല്ലല്ലോ, അല്ലേ? ആയുര്‍വേദമാണോ ചികിത്സ?
കണ്ണെഴുതി പൊട്ടും തൊട്ട തിലകനു വയറിളക്കവും ഉണ്ടായിരുന്നോ, അതു ഞാന്‍ അറിഞ്ഞില്ലല്ലോ 🙂
ചന്ത്രക്കാറനു വേണ്ടി ഞാന്‍ ഉടനെ തന്നെ ഒരു എഞ്ചുവടിപ്പോസ്റ്റ് ഇടുന്നതായിരിക്കും. തലക്കെട്ടു്: ഒന്നേ, രണ്ടേ, മൂന്നേ,…
Umesh:ഉമേഷ് | 08-Feb-08 at 10:34 am | Permalink
അനൂപിനെയും ജയരാജിനെയും വിട്ടുപോയി. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
നളന് | 08-Feb-08 at 10:54 am | Permalink
പോസ്റ്റിനെ വയറിളക്കത്തില്‍ കുടിയിരുത്തിയത് തലയില്ലാത്ത തലക്കെട്ടുപോലുണ്ടല്ലോ ഉമേഷ്ജി
ഉമേഷ്ജിയാണു ചന്ദ്രക്കാറനെന്നും പറയാമെന്നു തോന്നുന്നു.
Snehatheeram | 08-Feb-08 at 2:02 pm | Permalink
ഉമേഷ് പറഞ്ഞത് ശരിയാണ്. ഒരു കുഞ്ഞിനെ ഉദരത്തിലിട്ട് താലോലിച്ച് സ്നേഹിച്ച് പരിലാളിച്ച് പിന്നീട് നോവറിഞ്ഞ് അതിനു ജന്മം കൊടുക്കുന്ന അമ്മയുടെ മനസ്സ് തന്നെയാവണം, ഒരു നല്ല എഴുത്തുകാരനും. മക്കള്‍ അന്തസ്സുള്ളവരും, എല്ലാവരാലും ആദരിക്കപ്പെടുന്നവരും സമൂഹത്തിന്റെ നന്മയ്ക്കു ഉതകുന്നവരുമാകുമ്പോഴാണ്, അമ്മയുടെ ജീവിതം ധന്യമാകുന്നത്.
ഉമേഷിന്റെ ബ്ലോഗില്‍ ആദ്യമായാണ് വരുന്നത്. നല്ലൊരു ലൈബ്രറിയില്‍ വന്ന പ്രതീതി. നന്ദി. അതോടൊപ്പം ആശംസകളും.
Priya Unnikrishnan | 08-Feb-08 at 3:03 pm | Permalink
ഉമേഷ്ജി, നല്ല പോസ്റ്റ്.
കുട്ട്യോള്ടെ പേരില്‍ പോസ്റ്റിറക്കാ ല്ലേ….
വെള്ളെഴുത്ത് | 08-Feb-08 at 3:08 pm | Permalink
സൌന്ദര്യത്തിനും ആരോഗ്യത്തിനും ഒരു കുറവുമില്ല, പാരമ്പര്യം കടുകട്ടി,രാജയോഗം, രവിയും വ്യാഴനും ഉച്ചസ്ഥര്, എന്നിട്ടും കുട്ടികള്‍ വേണ്ട എന്നു സ്വയം തീരുമാനിച്ചവരെ ഏതുഗണത്തില്‍പ്പെടുത്തും ? ഒരു രൂപകത്തിനു ചിലയിടയൊഴുക്കുകളുണ്ടല്ലോ.. ! 🙂
വാല്മീകി | 08-Feb-08 at 3:37 pm | Permalink
അനൂപ് പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. കുട്ടി ആയാലും വയറിളക്കമായാലും പോസ്റ്റുകള്‍ മുടങ്ങാതെ ഇടു. വായനക്കാര്‍ റെഡി.
Rammohan Paliyath | 08-Feb-08 at 8:41 pm | Permalink
“പോസ്റ്റിലെ ഉള്ളടക്കത്തിനേക്കാള്‍ പ്രാധാന്യം തലക്കെട്ടിനാണു് എന്നു രാം മോഹന്‍ പാലിയത്തു് പല സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്”. ഇല്ലെന്നാണ് എന്റെ ഓര്മ. ഉണ്ടെങ്കില്‍ കാണിച്ചുതന്നാല്‍ പിന് വലിയ്ക്കാം. തലക്കെട്ടിന് തീര്‍ച്ചയായും പ്രാധാന്യമുണ്ട് എന്നാണ് പറയുന്നത്. ഉള്ളടക്കത്തോളം എന്നും പറയാം. കാള്‍ വേണ്ട. നിങ്ങള്‍ സ്കോര്പ്പിയോണാ?
കാളിനെ ഓളമാക്കി. സംഗതി കിംവദന്തിയെ കെട്ടിത്തൂക്കിയതാണു് എന്നുമാക്കി. ഞാന്‍ സ്കോര്പ്പിയോയുമാണു്. (ട്രിപ്പിള്‍ സ്കോര്‍പ്പിയോ. പടിഞ്ഞാറന്‍ രീതിയനുസരിച്ചു് സൂര്യനും ചന്ദ്രനും ലഗ്നവും സ്കോര്‍പ്പിയോയില്‍. എന്തേ?) മതിയോ?
റോബി | 09-Feb-08 at 12:46 am | Permalink
ഉമേഷ് വൈദ്യവും എഴുതാന്‍ തുടങ്ങിയോ എന്നു വിചാരിച്ച് ആകാംക്ഷയോടെ വന്നതാ..വയറിളക്കമായിരുന്നു അല്ലേ..:)
ഇളകിയെന്നു പറഞ്ഞാലും അത്യാവശ്യം കനമുണ്ട് കേട്ടോ
syam | 09-Feb-08 at 2:30 am | Permalink
രണ്ടുമല്ലാത്ത ഈ പോസ്റ്റിനെ എതില്പ്പെടുത്തണം ഉമേഷ്ജീ? 🙂
സിമി | 09-Feb-08 at 3:20 am | Permalink
ഉമേഷേ,
spontaneity എഴുത്തില്‍ ഒരു വലിയ factor ആണ്. ഒരുപാടുദിവസം ആലോചിച്ച് മനസ്സിലും കമ്പ്യൂട്ടറിലും ഇട്ട് ചവയ്ച്ച പോസ്റ്റുകള്‍ക്ക് ഈ spontaneity വരാറില്ല.
വയറിളകി എഴുതിയാല്‍ എഴുത്ത് അനിര്‍ഗ്ഗളം വരും. പക്ഷേ പലപ്പൊഴും ചിന്തകള്‍ നേര്ത്തുപോവും. പറയാനുള്ളതു മുഴുവന്‍ പറഞ്ഞില്ലല്ലോ, ഇനിയും ഒരുപാടു നന്നാക്കാമായിരുന്നു എന്നൊക്കെ തോന്നും.
real inspiration എപ്പൊഴൊക്കെയാ വരുന്നതെന്നു പറയാന്‍ പറ്റില്ല. തലയില്‍ തേങ്ങ വീഴുന്നതുപോലെ, അല്ലെങ്കില്‍ വെള്ളിടി വീഴുന്നതുപോലെ.
എന്തായാലും ഒരുപാട് തവണ എഴുതി തൃപ്തിയാവുന്നതുവരെ തിരുത്തിയെഴുതി, എന്നിട്ടും തൃപ്തിയായില്ലെങ്കില്‍ വെട്ടി ദൂരെക്കളഞ്ഞ്, വളരെ ഇഷ്ടപ്പെട്ടവ മാത്രം പോസ്റ്റ് ചെയ്യുന്ന ഒരു എഴുത്തുകാരനുണ്ടെങ്കില്‍ അയാളുടെ എഴുത്തുകള്‍ക്ക് തനിയേ മൂല്യം വന്നോളും. (അത്രേം മൂല്യം എന്തിനാ, തോന്നുന്നതു പറയാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനു ബ്ലോഗ്)
പ്രസവവും തൂറ്റലും നടക്കട്ടെ.
siva | 09-Feb-08 at 6:01 am | Permalink
This is a good post…I agree with with your comment…
Atulya | 09-Feb-08 at 1:48 pm | Permalink
അല്പം കൂവയും കുറുക്കി വന്നതാണീ അമ്മായീ… 🙁 ശ്ശ്ശോ ഇതായിരുന്നോ ?
ഉമേശ് എന്തെഴുതിയാലും ഞാനത് പിഡിഫാക്കും. അതൊണ്ട് പ്ലീസ് കണ്ടിന്യൂ എഴുത്ത്. (പിഡി എഫ് പുസ്തക പ്രകാശനം വല്ലോം നടത്തിയാ കേസാക്കുവോ ഗുരുവേ?) മെയില്‍ ഒന്ന് നോക്കണേ.
സതീശ് മാക്കോത്ത് | 13-Apr-08 at 7:44 am | Permalink
നല്ലൊരു പോസ്റ്റ്.
കാട്ടിത്തന്ന തമനുവിനും നന്ദി