Malayalam translation (1979) of the famous poem Stopping by Woods on a Snowy Evening by Robert Frost.
This is one of my two earliest full translations. I translated this poem and Tagore’s “Where the mind is without fear…” while studying in the 9th standard. The translation is not that good (and I remember I took a lot of pain to do this!) mainly because of my strong affinity towards Sanskrit meters that time.
This poem has a lot of good translations in Malayalam. If anybody knows any of those, please post.
മഞ്ഞു മൂടിയ സന്ധ്യയില്‍ വനത്തിന് ചാരെ നില്ക്കവേ
| പരിഭാഷ | മൂലകവിത |
|---|---|
|
അറിഞ്ഞിടുന്നെന്നു നിനപ്പു മുന്നില്‍- ക്കിടക്കുമിക്കാടുടയോനെ നന്നായ് അവന്റെ വീടങ്ങകലത്തു നാട്ടിന്- പുറത്തൊരേതോ വഴിവക്കിലത്രേ; അതാട്ടെ, യീ മഞ്ഞു പുതച്ചു മേവും വനത്തിനിന്നുള്ളൊരു ഭംഗി കാണാന്‍ വഴിക്കു ഞാന്‍ വണ്ടി നിറുത്തി നില്ക്കും കിറുക്കു കാണില്ലവനെന്നു തിട്ടം. |
Whose woods these are I think I know. His house is in the village though; He will not see me stopping here To watch his woods fill up with snow. |
|
ഹിമം നിറഞ്ഞാകെ മരച്ചു കോച്ചും തടാകമങ്ങേവശ, മിങ്ങു കാടും, ഇവയ്ക്കിടയ്ക്കാണ്ടിലെയേറ്റമൂക്ക- നിരുട്ടു ചൂഴുന്നൊരു സന്ധ്യ നേരം ഒരൊറ്റ വീടിന്നരികത്തു കാണാ- ത്തിടത്തു നിര്‍ത്തിപ്പരതുന്ന വേല വിചിത്രമെന്നെന്‍ കുതിരയ്ക്കു തോന്നി- ത്തുടങ്ങിയെന്നുള്ളതിനില്ല ശങ്ക. |
My little horse must think it queer To stop without a farmhouse near Between the woods and frozen lake The darkest evening of the year. |
|
“അബദ്ധമേതാണ്ടു പിണഞ്ഞു പോയോ സഖേ നിന”ക്കെന്നുരചെയ്തിടും പോല്‍ അവന് കടിഞ്ഞാണ്മണികള് പതുക്കെ- ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ അതിന്റെ ശബ്ദത്തെയൊഴിച്ചു വേറേ ശ്രവിപ്പതാകെപ്പൊഴിയുന്ന മഞ്ഞും കൊഴിഞ്ഞ പത്രങ്ങളടിച്ചു മാറ്റും സമീരനും മൂളിന മൂളല്‍ മാത്രം. |
He gives his harness bells a shake To ask if there is some mistake. The only other sound’s the sweep Of easy wind and downy flake. |
|
മനോഹരം, ശ്യാമ, മഗാധമാണീ വനാന്തരം സുന്ദര, മെങ്കിലും ഹാ! എനിക്കു പാലിച്ചിടുവാനനേകം പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍ കിടപ്പു കാതങ്ങളനേകമിക്ക- ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍ കിടപ്പു കാതങ്ങളനേകമിക്ക- ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍! |
The woods are lovely, dark and deep. But I have promises to keep, And miles to go before I sleep, And miles to go before I sleep. |
Kaippally | 26-May-05 at 10:49 am | Permalink
അതിമനോഹരം.Brilliant !!
Umesh P Nair | 26-May-05 at 10:59 am | Permalink
Thanks, Nishad!
- Umesh
പെരിങ്ങോടന് | 26-May-05 at 2:32 pm | Permalink
മനോഹരം, ശ്യാമ, മഗാധമാണീ
വനാന്തരം സുന്ദര, മെങ്കിലും ഹാ!
എനിക്കു പാലിച്ചിടുവാനനേകം
പ്രതിജ്ഞയുണ്ടിന്നിയു, മെന്റെ മുന്നില്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍
കിടപ്പു കാതങ്ങളനേകമിക്ക-
ണ്ണടഞ്ഞിടും മുമ്പിവനിന്നു താണ്ടാന്‍!
ഈ വരികള്‍ പലവട്ടം വായിച്ചു, റോബര്‍ട്ട് ഫ്രോസ്റ്റിന്റെ അവസാനവരികള്‍ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞതിനാല്‍ അഭിപ്രായം പറയുവാന്‍ മടിച്ചതാണു ഞാന്‍… എങ്കിലും പറയട്ടെ എനിക്ക് ചിന്തിക്കാവുന്നതില്‍ നിന്നെല്ലാം മുന്നിട്ടു നില്ക്കുന്നൊരു തര്‍ജ്ജമയാണു താങ്കളുടേത്.
Umesh P Nair | 26-May-05 at 3:09 pm | Permalink
നന്ദി, പെരിങ്ങോടരേ.
സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു വായിച്ച കൃതികളിലധികവും പരിഭാഷകളായിരുന്നു. മുഖ്യമായും സംസ്കൃതകാവ്യങ്ങളുടെയും നാടകങ്ങളുടെയും പരിഭാഷകള്‍. അന്നു് കവികളെക്കാളും കഥാകാരന്മാരെക്കാളും എനിക്കു് ആരാധന അവ നന്നായി തര്‍ജ്ജമ ചെയ്യുന്നവരെയായിരുന്നു. അങ്ങനെയാണു് ഈ ത്ര്ജ്ജമക്കമ്പം തുടങ്ങിയതു്.
“Miles to go before I sleep” എന്നു Frost എഴുതിയപ്പോള്‍ sleep എന്നതിനു മരിക്കുക എന്നൊരര്‍ത്ഥവും ഉദ്ദേശിച്ചിട്ടുണ്ടെന്നു് എനിക്കു തോന്നി. ഒരു പക്ഷേ നെഹ്രുവിനു പ്രിയപ്പെട്ട കവിതാശകലമായതിനാലും നമ്മള് അതു കേട്ടിട്ടുള്ളതു് ആ രീതിയിലായതുകൊണ്ടും ആവാം. എന്തായാലും, രണ്ടര്‍ത്ഥവും ധ്വനിപ്പിക്കുന്ന “കണ്ണടയുക” എന്ന പ്രയോഗം എഴുതിക്കഴിഞ്ഞു് ഒരുപാടു സന്തോഷം തോന്നി.
പക്ഷേ, ഇക്കവിത ഇതിനു മുമ്പു വായിച്ച ആരും നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. നിഷാദും താങ്കളും മാത്രം.
- ഉമേഷ്
-സുനില്‍- | 13-Jul-05 at 6:57 am | Permalink
മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
കാത്തിടേണ്ടതുണ്ട് മാമകപ്രതിഞ്ജകള്
അനക്കമറ്റു നിദ്രയില്‍ ലയിപ്പതിന്നുമുമ്പ-
തീവദൂരമുണ്ടവിശ്രമം നടക്കുവാന്‍.
താങ്കളുടെ “അക്ഷര”ത്തിലെ വിവര്‍ത്തനം കണ്ട് ചൊല്ലിയത്: സുനില്‍ കൃഷ്ണന്, അല്‍ ഹസ്സ.
എന്നാലും എന്റെ സ്വന്തം അഭിപ്രായത്തില്‍: അനക്കമറ്റു നിദ്രയില്‍ ലയിക്കേണ്ട..
-സു-
-സുനില്‍- | 13-Jul-05 at 7:05 am | Permalink
കവിയുടെ പേര് പറഞുതന്നിരുന്നു സുനില്‍, പക്ഷെ മറന്നു പോയി. കടമ്മനിട്ടയാണ് എന്നു തോന്നുന്നു. വേണമെങ്കില്‍ ചോദിcചു പറയാം.
നമ്പൂതിരിപ്പാട് | 30-Sep-05 at 1:06 am | Permalink
ഇതിനൊരഭിപ്രായം പറയാന്‍ പോലും അശക്തനാണ് ഞാന്‍. അത്രയ്ക്ക് ഇഷ്ടായി എനിയ്ക്കിത്(സഞ്ജയന് എന്നോട് ക്ഷമിയ്ക്കും ന്ന് നിരീയ്ക്കുണു).
“അബദ്ധമേതാണ്ടു പിണഞ്ഞു പോയോ
സഖേ നിന”ക്കെന്നുരചെയ്തിടും പോല്‍
അവന് കടിഞ്ഞാണ്മണികള് പതുക്കെ-
ക്കിലുക്കി നില്‍ക്കുന്നരികത്തു തന്നെ
എത്ര അസ്സലായിരിക്കുന്നു ഈ ഭാഗം!!! ഇപ്പൊ ശരിക്കും ഒന്നുങ്കൂടി സ്കൂളില്‍ പഠിക്കാന്‍ തോന്നണു.
മുതുര്‍ശ്ശ്യമ്പൂരി
Shree | 01-Apr-06 at 4:35 am | Permalink
Schoolil padhikkumpol itharathil pala vikruthikal cheythathorkkunnu!! annu michael jackson-odu cheriya abhinivesam thonniyirunnathinal njangal tagoreinte kavithaykku rock musicn-inte thalamanu koduthuthathu. Athbuthamennu parayatte annu padhicha pala kavithakalil athanu enikkettam ormayullathu.
Umesh-inu abhinandanagal. nannayittundu paribhasha.