പ്രാചീനഭാരതത്തില്‍ വലിയ സംഖ്യകളെ സൂചിപ്പിക്കാന്‍ പല പേരുകളും ഉപയോഗിച്ചിരുന്നു. ഇവയ്ക്കു് ഒരു ഐകരൂപ്യവുമില്ലായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടോടെ താഴെക്കൊടുക്കുന്ന സമ്പ്രദായം പ്രചാരത്തിലായി.
മൂല്യം | പേരു് |
---|---|
ഏകം | |
ദശം | |
ശതം | |
സഹസ്രം | |
അയുതം | |
ലക്ഷം | |
പ്രയുതം | |
കോടി | |
അര്‍ബുദം | |
അബ്ജം | |
ഖര്‍വ്വം | |
നിഖര്‍വ്വം | |
മഹാപദ്മം | |
ശങ്കു | |
ജലധി | |
അന്ത്യം | |
മദ്ധ്യം | |
പരാര്‍ദ്ധം |
ഭാസ്കരാചാര്യരുടെ ലീലാവതിയിലെ ഈ ശ്ലോകങ്ങള്‍ ഇവ ക്രമമായി ഓര്‍ക്കാന്‍ ഉപയോഗിക്കാം:
ഏകദശശതസഹസ്രാ-
യുതലക്ഷപ്രയുതകോടയഃ ക്രമശഃ
അര്‍ബുദമബ്ജം ഖര്‍വനി-
ഖര്‍വമഹാപദ്മശംഖവസ്തസ്മാത്
ജലധിശ്ചാന്ത്യം മധ്യം
പരാര്‍ദ്ധമിതി ദശഗുണോത്തരാ സംജ്ഞാഃ
സംഖ്യായാഃ സ്ഥാനാനാം
വ്യവഹാരാര്‍ത്ഥം കൃതാഃ പൂര്‍വ്വൈഃ
ഇതിലെ ഏറ്റവും വലിയ സംഖ്യ പരാര്‍ദ്ധം ആയതുകൊണ്ടു്, “അനന്തസംഖ്യ” എന്ന അര്‍ത്ഥത്തിലും അതു് ഉപയോഗിക്കാറുണ്ടു്. മഹാകവി ഉള്ളൂര്‍
പരാര്‍ദ്ധസംഖ്യം പരമാണുഗണം പരസ്പരം ചേരും
ശരീരമുടയോന്നല്ലീ സകലം ചരാചരഗ്രാമം
എന്നു പ്രേമസംഗീതത്തില്‍ പാടിയതു് ഈ അര്‍ത്ഥത്തിലാണു്.
Umesh | 01-Jun-06 at 2:30 pm | Permalink
ഏകം, ദശം, ശതം തുടങ്ങി ഭാരതീയഗണിതജ്ഞര്‍ ഉപയോഗിച്ചിരുന്ന സംഖ്യകള്‍.
paappaan | 02-Jun-06 at 9:03 pm | Permalink
ഉമേഷേ, രാമായണത്തില്‍ “ഇരുപത്തൊന്നു വെള്ളം പട” എന്നൊരു പ്രയോഗമില്ലേ. ഈ “വെള്ളം” എന്നാല്‍ ഒരു സംഖ്യയാണോ?
Umesh | 02-Jun-06 at 9:08 pm | Permalink
“വെള്ള”വും സംഖ്യ തന്നെ. എത്രയാണെന്നു മറന്നുപോയി. “ശബ്ദതാരാവലി”യില്‍ ഉണ്ടു്. നോക്കിയിട്ടു പറയാം.
Viswaprabha വിശ്വപ്രഭ | 02-Jun-06 at 10:00 pm | Permalink
ഭാസ്കരാചാര്യരുടെ ത്രുടി മുതല്‍ പ്രളയം കൂടി പോരട്ടെ…
Umesh | 02-Jun-06 at 10:58 pm | Permalink
ത്രുടിയും പ്രളയവും സമയത്തിന്റെ അളവുകളല്ലേ വിശ്വം?
സത്യത്തില്‍ ഈ പോസ്റ്റ് പെട്ടെന്നെഴുതിയതാണു്. ഇതിനടുത്ത പോസ്റ്റാണു് ആദ്യം എഴുതിയതു്. അതില്‍ “പരാര്‍ദ്ധം” എന്നു പറയുന്നുണ്ടായിരുന്നു. (പരാര്‍ദ്ധം വ്യാസമുള്ള വൃത്തത്തിന്റെ പരിധി) പരാര്‍ദ്ധം എന്തെന്നു് അവിടെ പറയുന്നതിനെക്കാള്‍, സംഖ്യകള്‍ വേറേ ഒരു പോസ്റ്റാക്കാം എന്നു കരുതി, ഇതെഴുതി പ്രസിദ്ധീകരിച്ചിട്ടു് അതു പ്രസിദ്ധീകരിച്ചു.
Viswaprabha വിശ്വപ്രഭ | 02-Jun-06 at 11:36 pm | Permalink
അതേ!
അതുതന്നെയാണുദ്ദേശിച്ചത്.
അടുക്കിവെച്ച ഈ താമരയിതളുകളിലൂടെ ഇനിയൊരു സൂചി പായിച്ചുകൂടേ?
(സിദ്ധാന്തശിരോമണി)
Umesh | 04-Jun-06 at 10:01 pm | Permalink
പാപ്പാനേ,
“ശബ്ദതാരാവലി”യിലെ വിവരമനുസരിച്ചു കണക്കുകൂട്ടിയപ്പോള്‍ “വെള്ളം” എന്നു കിട്ടി. ഏതായാലും അത്രയും ആളുകള്‍ പടയിലുണ്ടായിരുന്നു എന്നതു ശരിയല്ല. എവിടെയോ പിശകുണ്ടു്.