(പൈയുടെ മൂല്യം, പൈയുടെ മൂല്യം പരല്‍പ്പേരുപയോഗിച്ചു്, ഭൂതസംഖ്യ എന്നീ ലേഖനങ്ങളെയും കാണുക.)
ഭാസ്കരാചാര്യരുടെ (ക്രി. പി. 12-ാം നൂറ്റാണ്ടു്) ലീലാവതിയില്‍ നിന്നു്:
ഖബാണസൂര്യൈഃ പരിധിഃ സസൂക്ഷ്മഃ
ദ്വാവിംശതിഘ്നേ വിഹൃതേऽഥ ശൈലൈഃ
സ്ഥൂലോऽഥവാ സ്യാത് വ്യവഹാരയോഗ്യഃ
വ്യാസത്തെ 3927 (ഭ-നന്ദ-അഗ്നി = 27-9-3) കൊണ്ടു ഗുണിച്ചു് 1250 (ഖ-ബാണ-സൂര്യ = 0-5-12) കൊണ്ടു ഹരിച്ചാല്‍ സൂക്ഷ്മമായും, 22 കൊണ്ടു ഗുണിച്ചു് 7 (ശൈലം) കൊണ്ടു ഹരിച്ചാല്‍ സ്ഥൂലമായും പരിധി ലഭിക്കും. ഭൂതസംഖ്യയുടെ ഉപയോഗം ശ്രദ്ധിക്കുക.
എന്നതു് ആര്യഭടന്റെ എന്ന ഭിന്നത്തിന്റെ സരളരൂപമാണു്. 3.1416 എന്നു ദശാംശരീതിയില്‍. (3.142857…) എന്നതു് പൈയ്ക്കു പകരം ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭിന്നവും.
February 12th, 2006 at 7:39 pm
ഹാവൂ! പരല്‍പ്പേരൊഴികെയുള്ളതെല്ലാം ബഹുകഷ്ടം! വേദിക്‍ മാത്തമാറ്റിക്സ് ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു.
February 14th, 2006 at 1:30 pm
രാജ്,
ആര്യഭടീയസംഖ്യാക്രമത്തിനു് ഒരുദാഹരണത്തിനു് അടുത്ത ലേഖനം കാണുക.
വേദിക് മാത്തമാറ്റിക്സിനെപ്പറ്റി അത്ര നല്ല കാര്യങ്ങളല്ല ഞാന്‍ എഴുതാന്‍ പോകുന്നതു്. ഒരുപക്ഷേ, ഒരു വലിയ വിവാദത്തിനു് അതു വഴിയൊരുക്കിയേക്കും.
February 14th, 2006 at 6:51 pm
മുമ്പു സൂചിപ്പിച്ചതു ഓര്‍മ്മയുണ്ടായിരുന്നു, അതുകൊണ്ടു തന്നെയാണു് അവ പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞതു്.
February 18th, 2006 at 10:56 am
ee vazhi ippozhaanu vannathu..
nannaayirikkunnu..
bhaarathathinte ganitha saasthra sambhaavanaye kurichu kootuthal ariyaanum manassilaakkanum saadhikkumennu karuthunnu..
keralathinte sambhaavanakale kurichu chila lEkhanangalum, avatharanangalum ivite kaanaam..
Neither Newton nor Leibnitz — The Pre-History of Calculus and Celestial Mechanics in Medieval Kerala
http://www.canisius.edu/images/userImages/chuckp/Page_7164/Spring2005.pdf
http://www.pas.rochester.edu/~rajeev/canisiustalks.pdf
February 18th, 2006 at 2:45 pm
Sreejith,
Thanks for the links.
To avoid spam, I had turned on comment moderation if there are two or more links in a comment. That is why your comment didn’t immediately get approved.
– Umesh