ഗണിതശാസ്ത്രതത്ത്വങ്ങളെ കുഞ്ഞുകുഞ്ഞു് ആര്യാവൃത്തശ്ലോകങ്ങളില്‍ ഒതുക്കിയ ആര്യഭടന്‍ സംഖ്യകളെ – പ്രത്യേകിച്ചും വളരെ വലിയ സംഖ്യകളെ – സൂചിപ്പിക്കാന്‍ ഒരു രീതി ഉപയോഗിച്ചിരുന്നു. ബുദ്ധിമുട്ടുള്ള രീതിയായതുകൊണ്ടു് പിന്നീടു് കാര്യമായി ആരും ഇതു് ഉപയോഗിച്ചില്ല.
ഈ രീതി ചുരുക്കി താഴെച്ചേര്‍ക്കുന്നു.
- ക മുതല്‍ മ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 1 മുതല്‍ 25 വരെയുള്ള സംഖ്യകളെ സൂചിപ്പിക്കുന്നു.
യ മുതല്‍ ഹ വരെയുള്ള അക്ഷരങ്ങള്‍ യഥാക്രമം 30 മുതല്‍ 100 വരെയുള്ള സംഖ്യകളെ (പത്തിടവിട്ടു്) സൂചിപ്പിക്കുന്നു.അതായതു്,
ക = 1, ഖ = 2, ഗ = 3, ഘ = 4, ങ = 5, ച = 6, ഛ = 7, ജ = 8, ഝ = 9, ഞ = 10, ട = 11, ഠ = 12, ഡ = 13, ഢ = 14, ണ = 15, ത = 16, ഥ = 17, ദ = 18, ധ = 19, ന = 20, പ = 21, ഫ = 22, ബ = 23, ഭ = 24, മ = 25, യ = 30, ര = 40, ല = 50, വ = 60, ശ = 70, ഷ = 80, സ = 90, ഹ = 100.
- ഈ വ്യഞ്ജനങ്ങളോടു് അ മുതല്‍ ഔ വരെയുള്ള 9 സ്വരങ്ങള്‍ (ദീര്‍ഘസ്വരങ്ങള്‍ കൂട്ടേണ്ട.) ചേര്‍ത്താല്‍ 1, 100, 10000 എന്നിങ്ങനെയുള്ള സംഖ്യകള്‍ കൊണ്ടു ഗുണിക്കുന്ന ഫലം വരും.അതായതു്,അ = 1, ഇ = 100, ഉ = 10000, ഋ = 106, ഌ = 108, എ = 1010, ഐ = 1012, ഒ = 1014, ഔ = 1016 എന്നിവയെക്കൊണ്ടു ഗുണിക്കണം.
- ഇങ്ങനെ ഓരോ അക്ഷരത്തിനും ഉള്ള മൂല്യങ്ങളെല്ലാം കൂട്ടിക്കിട്ടുന്ന സംഖ്യ മൊത്തം വാക്കു സൂചിപ്പിക്കുന്ന സംഖ്യയായി.
ഉദാഹരണത്തിനു്, ച = 6, ചി = 600, ചു = 60000 എന്നിങ്ങനെ.
ഉദാഹരണത്തിനു്, “ഗണിതം” എന്ന വാക്കു് 1519-നെ സൂചിപ്പിക്കുന്നു (3 + 1500 + 16). പക്ഷേ, ആര്യഭടീയത്തില്‍ “ഗണിതം” പോലെയുള്ള “നല്ല” വാക്കുകള്‍ കാണാറില്ല; പകരം, “ഞിലാ”, “ചയഗിയിങു” തുടങ്ങിയ രൂപങ്ങളാണു കാണുക.
കൂടുതല്‍ ഉദാഹരണങ്ങള്‍ ഇനിയുള്ള ലേഖനങ്ങളില്‍.
Napat | 19-Sep-14 at 4:58 am | Permalink
Essays like this are so important to bronaenidg people’s horizons.