മന്‍ജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ജോയ്‌സി കില്‍മര്‍ എന്ന അമേരിക്കന്‍ കവിയുടെ മരങ്ങള്‍ എന്ന കവിത ഇന്നു പരിഭാഷപ്പെടുത്തിയതു്.
പരിഭാഷ | മൂലകവിത |
---|---|
ഒരു മരം പോലെ മനോഹരമായൊരു കവിത ഞാന്‍ കാണുമോ ഭൂവില്‍? കൊതിയോടെ ഭൂമിയുടെ മധുരമാം വിരിമാറില്‍ അധരമര്‍പ്പിച്ചു നില്‍ക്കുന്നു… ഹരിതാഭമാം കൈയുയര്‍ത്തി ലോകേശനു സ്തുതി പാടി വിണ്ണില്‍ നോക്കുന്നു… ചുടുകാലമെത്തവേ, കിളികളുടെ കൂടു തന്‍ മുടിയില്‍ വടിവൊത്തു ചൂടുന്നു… ഹിമമതിന്‍ മാറത്തു കഞ്ചുകം തീര്‍ക്കുന്നു, മഴയില്‍ നനഞ്ഞു കുതിരുന്നു… കവിതകളെന്‍ കണക്കൊരു മണ്ടനെഴുതിടാം – മരമൊന്നു തീര്‍പ്പതവന്‍ താന്‍! |
I think that I shall never see A poem lovely as a tree. A tree whose hungry mouth is prest Against the earth’s sweet flowing breast; A tree that looks at God all day, And lifts her leafy arms to pray; A tree that may in summer wear A nest of robins in her hair; Upon whose bosom snow has lain; Who intimately lives with rain. Poems are made by fools like me, But only God can make a tree. |
അനില്‍ | 22-Apr-06 at 5:39 am | Permalink
മരം മനോഹരം; മൊഴിമാറ്റവും
paappaan | 17-May-06 at 3:16 pm | Permalink
ഉമേഷ്, അനില്‍ പറഞ്ഞതുതന്നെ എനിക്കും പറയാനുള്ളത്.
viswam വിശ്വം | 25-May-06 at 3:28 am | Permalink
1.
Take off the semi-column right before the declaration of span.qmal class
2. Take off the closing tags right after the tags within HTML texts.
This will get the entire poem areas their desired colours / attributes in firefox.
paappaan | 26-May-06 at 10:39 pm | Permalink
ഈ കില്മറ് ഒരു ന്യൂ ജേഴ്സിക്കാരനായിരുന്നു. (എന്താന്നറിയില്ല ഈ ന്യു ജേഴ്സിക്കാരെല്ലാം ഇങ്ങനെ സ്മാര്‍ട്ടാവാന്‍). ഇവിടുത്തെ പ്രധാനവഴിയായ ന്യൂ ജേഴ്സി ടേണ്പൈകിലെ (കുപ്രസിദ്ധമെന്നു പറയപ്പെടുന്ന) ഒരു റെസ്റ്റ് ഏരിയ അങ്ങോരുടെ പേരിലാണ്.
chakkara | 15-Sep-06 at 1:29 pm | Permalink
entu nalla paribhasha. nannai. manjithinu nanni
Umesh::ഉമേഷ് | 15-Sep-06 at 9:59 pm | Permalink
നന്ദി ചക്കരേ. ഒരുപാടു കാലത്തിനു ശേഷം ചെയ്ത ഒരു പരിഭാഷയാണിതു്. ഇതു ചെയ്യാന്‍ പ്രേരിപ്പിച്ച മന്‍ജിത്തിന്റെ കമന്റും മറ്റും ഇവിടെ കാണാം.
മന്‍ജിത്ത് ഇതിനെപ്പറ്റി അഭിപ്രായമൊന്നും പറഞ്ഞില്ലല്ലോ. ഇഷ്ടപ്പെട്ടിരുന്നോ ഇതു്? അതോ വായിക്കാന്‍ വിട്ടുപോയോ?