മനോരമയും മാതൃഭൂമിയും എന്തു വേണമെങ്കിലും പറയട്ടേ. നമുക്കു് വിഷു ആഘോഷിക്കാം.
എല്ലാവര്ക്കും വിഷു ആശംസകള്‍.
വിഷുക്കണിക്കാവശ്യമായ എല്ലാ സാമഗ്രികളും കിട്ടാത്തതുകൊണ്ടു് കണിയുടെ പടം പോസ്റ്റുചെയ്യുന്നില്ല.
കാലമിനിയുമുരുളും, വിഷു വരും, വര്‍ഷം വരും, തിരുവാതിര വരും…
അന്നൊക്കെ ആരെന്നുമെന്തെന്നും,
ആര്‍ക്കൊക്കെ ബ്ലോഗറു ബ്ലോക്കെന്നും,
ആര്‍ക്കൊക്കെ ബ്ലോഗിനു കോപ്പൊക്കെ തീര്‍ന്നെന്നും,
ജോലി കുമിഞ്ഞെന്നും,
സമയം കുറഞ്ഞെന്നും,
പ്രാരബ്ധമായെന്നും,
സ്വാതന്ത്ര്യം പോയെന്നും,
ബ്ലോഗുറവ വറ്റീന്നും,
നാട്ടീന്നു പോണെന്നും,
കമ്പ്യൂട്ടര്‍ ചത്തെന്നും,
ഭാഷ മറന്നെന്നും,
വരമൊഴി മറന്നെന്നും,
ആല്‍ഷെമിഴ്സ് ബാധിച്ചു മൊത്തം മറന്നെന്നും,
കൈവിരല്‍ വിറച്ചെന്നും,
വിറ വിട്ട കൈകള്‍ക്കു കൂച്ചുവിലങ്ങെന്നും,
കണ്ണുകളടഞ്ഞെന്നും,
അടയാത്ത കണ്‍കളില്‍ തിമിരം പിടിച്ചെന്നും,
പതറുന്നു വാക്കെന്നും,
പതറാത്ത വാക്കുകളില്‍ ഗര്‍വ്വം കലര്‍ന്നെന്നും,
അരുതാത്ത ചെയ്തികളില്‍ ജീവിതമലഞ്ഞെന്നും,
അലറുന്ന കാലത്തൊടെതിരേറ്റു തോറ്റെന്നും,
അറിയുന്നതാരുണ്ടു്?
അതിനാല്‍,
വരിക സഖാക്കളേ,
അരികത്തു ചേര്‍ന്നു നില്ക്കൂ…
ഒരുമിച്ചു കൈകള്‍ കോര്‍ത്തെതിരേറ്റിടാം നമുക്കിന്നത്തെ വിഷുവിനെ,
എന്നിട്ടു നമ്മള്‍ക്കു
കുശുകുശുപ്പില്ലാത്ത,
കുന്നായ്മയില്ലാത്ത,
പരിഹാസമുതിരാത്ത,
സഹജരെക്കുത്താത്ത,
സഹനവും സമതയും കൈയില്‍ മുതലായുള്ള
പുതിയൊരു ബൂലോകമുണ്ടാക്കിടാം, അതില്‍
പുതിയൊരു സൌഹാര്‍ദ്ദമേകാം, പരസ്പരം
ഊന്നുവടികളായ് നില്ക്കാം….
(കക്കാടിനോടും അയ്യപ്പപ്പണിക്കരോടും കടപ്പാടു്)
Umesh | 14-Apr-06 at 6:04 am | Permalink
എല്ലാവര്ക്കും വിഷു ആശംസകള്‍!
ദേവന് | 14-Apr-06 at 6:19 am | Permalink
വിഷു ആശംസകള്‍ ഗുരുകുടുംബമേ.
കണിവയ്ക്കേണ്ട ഉരുളിയില്‍ പായസം വച്ചു. കോടിമുണ്ടിനു പകരം വടക്കരുടെ അമ്പലത്തില്‍ പൂജക്കു കൊടുക്കുന്ന മഞ്ഞമുണ്ട് വച്ചു. സ്വര്‍ണ്ണം തൂക്കുന്ന ത്രാസ്സിലിട്ടു തൂക്കിയ കൊന്നപ്പൂ എരിവെയിലില്‍ വണ്ടി 10 മിനുട്ട് കിടന്നപ്പോ പണ്ട് പുസ്തകത്തിനിടയില്‍ വച്ചുണക്കുന്ന തൊട്ടാവാടിപ്പൂ പോലെയായി. പെര്‍ഫെക്റ്റ് കണി എന്ന സ്വപ്നം ഉപേക്ഷിച്ച് ഇപ്പോ പറ്റുന്നപോലെ ചെയ്യുക എന്ന പോളിസിക്കാരായി ഞങ്ങള്‍. ഇത് ഒപ്പിക്കല്‍ കാലം. ഒരു കണി ഒപ്പിക്കരുതായിരുന്നോ?
Umesh | 14-Apr-06 at 6:30 am | Permalink
കണി ഒപ്പിച്ചു ദേവാ. പടമെടുത്തില്ല എന്നേ ഉള്ളൂ. കൊന്നപ്പൂവും വെള്ളരിക്കയുമൊന്നുമില്ല. ഉള്ളതൊക്കെ വെച്ചു.
ഇപ്പോള്‍ സമയം രാത്രി പതിനൊന്നര. രാവിലെ 6:32-നു് ഉദയം. അതിനു മുമ്പെഴുനേറ്റു കുടുംബത്തെ വിളിച്ചുണര്‍ത്തി കണി കാണിക്കണം. കൈനീട്ടം കൊടുക്കണം. വിഷുവായതുകൊണ്ടു രാവിലെ ചോറു വെച്ചു് അതു് ഓഫീസില്‍ കൊണ്ടുപോയി ഉണ്ണണം. വൈകിട്ടു വീട്ടില്‍ വന്നു ഉള്ളതും കൂട്ടി ഒരുമിച്ചുണ്ണണം…
പിന്നെ ഈസ്റ്ററിനാരെങ്കിലും കഴിക്കാന്‍ വിളിക്കുമെന്നു പ്രതീക്ഷിച്ചു ശനിയാഴ്ച മുഴുവന്‍ കിടന്നുറങ്ങണം…
അങ്ങനെ എനിക്കു വക്കാരിയെപ്പോലാകണം…
wakaari | 14-Apr-06 at 1:03 pm | Permalink
ഉമേഷ്ജീ, കണിയൊക്കെ കണ്ടുകാണുമല്ലേ….
യാത്രാമൊഴി | 14-Apr-06 at 1:15 pm | Permalink
ഗുരുകുലത്തില്‍ എല്ലാവര്ക്കും വിഷു ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു..
Umesh | 14-Apr-06 at 1:18 pm | Permalink
കണ്ടു വക്കാരീ… ഭാര്യയെയും മകനെയും ഉണര്‍ത്താന്‍ പോകുന്നു…
ദൈവമേ, ഈ വര്‍ഷം മുഴുവന്‍ പിടിപ്പതു് ഓഫീസ് പണിയും ഫുള്‍ ടൈം ബ്ലോഗുവായനയും ആണോ??? തുടക്കം അങ്ങനെ തന്നെ…
നന്ദി, യാത്രാമൊഴീ. തിരിച്ചങ്ങോട്ടും. ഇത്ര ചെറുപ്പമാണെന്നറിഞ്ഞിരുന്നില്ല 🙂
നളന് | 14-Apr-06 at 2:22 pm | Permalink
ഉമേഷ്ജി കുടുംബത്തിനു വിഷു ആശംസകള്‍.
ശനിയാഴ്ച ഇങ്ങോട്ടു പോരൂ 🙂
firoze.s.a | 14-Apr-06 at 3:33 pm | Permalink
കരള്‍ പിളരുന്ന കാലത്ത് എന്ത് വിഷു എന്നാണു ഇന്നെനിക്കു തോന്നിയത്. ഗുരുകുലതില് വന്നപ്പോള്‍ എന്തെങ്കിലും കുറിക്കണം എന്നു തോന്നി. മാഫിയകള്‍ പിടിമുറുക്കിയ തിരഞ്ഞെടുപ്പ്കളും, ദാഹം തീര്‍ക്കാന്‍ മകളെ പോലും പ്രാപിക്കുന്ന അച്ചന്മാരുടേയും ,വികസനമന്ത്രങ്ങല് ഉരുവിട്ട് കോടികള്‍ കീശയിലാക്കുന്ന എട്ടുകാലി കുഞ്ഞൂഞ്ഞുമാരുടേയും ലോകത്ത് എന്തു വിഷു,ഓണം…………? and visit http://www.solidaritytoall.blogspot.com
സ്നേഹിതന് | 15-Apr-06 at 5:30 am | Permalink
ഉമേഷിനും കുടുംബാംഗങ്ങള്‍ക്കും വിഷു, ഈസ്റ്റര്‍ ആശംസകള്‍.