കലേഷിന്റെ കല്യാണമൊക്കെ പൊടിപൊടിക്കാന്‍ പോവുകയാണല്ലോ. ലൈവ് അപ്ഡേറ്റും കിട്ടുന്നുണ്ടു്. ഇതുപോലെ ലോകം മുഴുവന്‍ ആഘോഷിക്കുന്ന ഒരു വിവാഹം ചാള്‍സ് – ഡയാന സംഭവത്തിനു ശേഷം ഉണ്ടായിട്ടില്ലെന്നു തോന്നുന്നു.
നാട്ടിലെ വിവാഹത്തെപ്പറ്റി പറഞ്ഞപ്പോള്‍ പണ്ടു് അക്ഷരശ്ലോകസദസ്സില്‍ “ഛ” എന്ന അക്ഷരം വന്നപ്പോള്‍ എഴുതിയ ഈ ശ്ലോകം ഓര്‍മ്മവന്നു.
ഛായാഗ്രാഹകപൃഷ്ഠദര്‍ശന, മലര്‍ച്ചെണ്ടിന്റെ ചീയും മണം,
തീയൊക്കും വെയിലത്തു മേനികള്‍ വിയര്‍ത്തീടുന്നതില്‍ സ്പര്‍ശനം,
മായം ചേര്‍ത്തൊരു ഭക്ഷണം, ചെകിടടച്ചീടും വിധം ഭാഷണം,
നായന്മാര്‍ക്കു വിവാഹഘോഷണ, മഹോ! പഞ്ചേന്ദ്രിയാകര്‍ഷണം!
“നായന്മാര്‍ക്കു്” എന്നതു ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ചേര്‍ത്തതാണു്. എല്ലാവരുടെയും കല്യാണം കണക്കു തന്നെ.
Umesh | 03-May-06 at 4:34 pm | Permalink
കലേഷിന്റെ കല്യാണവും ഇങ്ങനെ ആയിരിക്കുമോ എന്തോ!
wakaari | 03-May-06 at 5:17 pm | Permalink
ഛായാഗ്രാഹകപൃഷ്ഠദര്‍ശനം തകര്‍ത്തൂ, ഉമേഷ്ജീ… ദോ ഇവിടുണ്ട്
കലേഷ് | 29-Jul-06 at 6:15 am | Permalink
ഉമേഷേട്ടാ, ഇതിലും ക്രൂരമായിരുന്നു എന്റെ കല്യാണം!
ഭക്ഷണം ഓക്കെ ആയിരുന്നു എന്നതാണേക ആശ്വാസം!
മെയ് മാസത്തെ ചൂട്.
വേദിയില്‍ വല്യ വിളക്കുകള്‍ കത്തിച്ച് വച്ചിരിക്കുന്നത് അണയാതിരിക്കാനായി ഫാന്‍ ഇട്ടിട്ടില്ല.
4 വീഡിയോ ലൈറ്റുകളുടെ ചൂട്!
ഇട്ട തുളസി മാലയുടെ കമ്പുകള്‍ കഴുത്തില്‍ തുളച്ചുകയറുന്നതിന്റെ വേദന.
മുണ്ട് അഴിഞ്ഞുപോകുമോന്നുള്ള ടെന്‍ഷന്‍!
എന്റമ്മോ!