അക്ഷരശ്ലോകസദസ്സിനു വേണ്ടി എഴുതിയ മറ്റൊരു ശ്ലോകം:
കേഴും കുട്ടികള്‍, വൃത്തികെട്ട തൊടിയും, ചോരുന്ന മ, ച്ചെപ്പൊഴും
വാഴും മൂട്ടകളുള്ള ശയ്യ, പുക മൂടീടുന്ന വീട്ടിന്നകം,
പോഴത്തം പറയുന്ന ഭാര്യ, കലിയാല്‍ തുള്ളുന്ന കാന്തന്, തണു-
പ്പാഴും വെള്ളമഹോ കുളിപ്പതിനു – ഹാ കഷ്ടം ഗൃഹസ്ഥാശ്രമം!
ഇതു് താഴെക്കൊടുക്കുന്ന സംസ്കൃതശ്ലോകത്തിന്റെ പരിഭാഷയാണു്.
ക്രോശന്തഃ ശിശവഃ, സവാരിസദനം, പങ്കാവൃതം ചാങ്കണം,
ശയ്യാ ദംശവതീ ച രൂക്ഷമശനം, ധൂമേന പൂര്‍ണ്ണം ഗൃഹം,
ഭാര്യാ നിഷ്ഠുരഭാഷിണീ, പ്രഭുരപി ക്രോധേന പൂര്‍ണ്ണഃ സദാ
സ്നാനം ശീതളവാരിണാഹി സതതം — ധിഗ് ധിഗ് ഗൃഹസ്ഥാശ്രമം!
Umesh | 03-May-06 at 6:52 pm | Permalink
കലേഷിന്റെ അഞ്ചു വര്‍ഷം കഴിഞ്ഞുള്ള സ്ഥിതി 🙂
രാജ് | 03-May-06 at 7:40 pm | Permalink
ഇതെന്താ തമിഴ് സിനിമാപ്പാട്ടു പോലെ ധിഗ് ധിഗ് ശബ്ദങ്ങളൊക്കെ. ഇതും സംസ്കൃതാ?
Umesh | 03-May-06 at 7:48 pm | Permalink
“ധിക്” എന്നു പറഞ്ഞാല്‍ (ഇതാണു സന്ധിയില്‍ “ധിഗ്” ആകുന്നതു്) മലയാളത്തില്‍ “ഛീ” എന്നു പറയുന്നതു തന്നെ. “ഛീ ഛീ ഗൃഹസ്ഥാശ്രമം” എന്നതിനേക്കാള്‍ ഭേദം “കഷ്ടം ഗൃഹസ്ഥാശ്രമം” എന്നു തോന്നി.
“ധിക്” ഒന്നു ഗൂഗിളില്‍ തെരഞ്ഞാല്‍ നമ്മുടെ അക്ഷരശ്ലോകസദസ്സില്‍ നിന്നു രണ്ടുമൂന്നു ശ്ലോകങ്ങള്‍ കിട്ടും. മലയാളവുമുണ്ടു്.
anil | 03-May-06 at 9:27 pm | Permalink
അത് അറബിയില്‍ എന്താന്ന് സ്വാര്‍ത്ഥന്‍ പറയട്ടെ.(കലേഷ് സ്ഥലത്തില്ലല്ലോ)
atulya | 04-May-06 at 4:27 am | Permalink
ഉമേഷന് മാഷേ, നമുക്കിത് കൃമി ടൊമീനെ കൊണ്ട് പാടിച്ചാലോ? ധിഗ് ധിഗ്….
പൂര്‍വ ജന്മ ക്രതം പാപം
ഭാര്യ രൂപേണ ദൃശ്യതി….
Umesh | 04-May-06 at 5:25 am | Permalink
അതു കൊള്ളാമല്ലോ അതുല്യേ.
പൂര്‍വ്വജന്മകൃതം പാപം
ഭാര്യാരൂപേന ദൃശ്യതി
ഇതെവിടുന്നു കിട്ടിയതാ? ബാക്കി എന്താ?
atulya | 04-May-06 at 5:35 am | Permalink
ഉമേഷന് മാഷേ,
പൂര്‍വ ജന്മ കൃതം പാപം
വ്യാധി രൂപേണ ദൃശ്യതീ
എന്നാണു. മുഴുവന്‍ തരം കിട്ടുമ്പോ പിന്നെ എഴുതാം ട്ടോ.
കലേഷ് | 29-Jul-06 at 6:09 am | Permalink
ഉമേഷേട്ടാ, ഞാനിതിപ്പഴാ കണ്ടത്!
കലക്കീ!
കലേഷ് | 05-Sep-06 at 6:21 am | Permalink
ഉമേഷേട്ടാ, ദാ, ഞാനിത് വീണ്ടും വായിച്ചു!
ആദ്യം വായിച്ചപ്പം തോന്നിയതില്‍ നിന്ന് വ്യത്യസ്തമായൊരു ഫീലിംഗ് ഇപ്പം തോന്നുന്നു!
ചേട്ടനും ചേച്ചിക്കും മക്കള്‍ക്കും എന്റെയും റീമയുടെയും ഓണാശംസകള്‍!
കലേഷ് | 14-Mar-12 at 3:28 am | Permalink
ഉമേഷേട്ടാ, 5 വർഷം ആകുന്നു… കൊച്ചുങ്ങളില്ലെന്നൊഴിച്ചാൽ ബാക്കിയെല്ലാം സത്യം!
Umesh | 15-Sep-18 at 7:02 am | Permalink
ഇപ്പോൾ കൊച്ചുങ്ങളുണ്ടല്ലോ കലേഷേ. ഇപ്പോൾ എങ്ങനെയുണ്ട്? ഇങ്ങനൊക്കെയാണോ?