1983-ല്‍ അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു ചുട്ടുപഴുത്ത വേനലിനെയാണു കേരളീയര്‍ കണ്ടതു്. ഒ. എന്‍. വി. അന്നെഴുതിയ കവിതയാണിതു്. ഓണത്തിനു് ആകാശവാണി നടത്തിയ കവിയരങ്ങില്‍ കവി തന്നെ ചൊല്ലിയാണു് ഈ കവിത ഞാന്‍ ആദ്യമായി കേള്‍ക്കുന്നതു്. അക്കൊല്ലത്തെ മാതൃഭൂമി ഓണപ്പതിപ്പില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു.
കവിത എന്റെ കയ്യിലില്ല. ഓര്‍മ്മയില്‍ നിന്നു ചൊല്ലുന്നതു്. തെറ്റുകള്‍ കണ്ടേക്കാം. (ഏകദേശം 10 മിനിട്ടു്)
2006/05/17:
ഓര്‍മ്മയില്‍ നിന്നു ചൊല്ലിയതായതുകൊണ്ടു് ഇതില്‍ ചില തെറ്റുകള്‍ വന്നിട്ടുണ്ടു്. ശരിയായ രൂപം മനോജിന്റെ ഈ പാരായണത്തില്‍ കേള്‍ക്കാം.
Manoj | 17-May-06 at 1:46 am | Permalink
Umesh, very nice to listen to that poem. One of my all time favourites. A couple of years back I tried recording a reading of the poem. Unfortunately my voice control is nothing to write home about. But still I’d like to share it here (8 minutes), if nothing else to show my appreciation for this remarkable poem.
Manoj | 17-May-06 at 1:49 am | Permalink
In the above comment, the link appears in my name. Btw, you’ll need to raise the volume to max to hear anything (unless your playback s/w adjusts the volume).
Thulasi | 17-May-06 at 5:02 am | Permalink
umeshetta, ee kavithayute drusyavishkaram uTane purathirangunnundu. R.Sharath (sayahnam fame) aanu director, O.N.V yum kavya madhavanum screenil. realese cheythal njaan sankatippikkan nokkam.
Achinthya | 17-May-06 at 4:22 pm | Permalink
Anichettaa, u were right.Mashe, ONV also. Who next?
Umesh | 17-May-06 at 11:08 pm | Permalink
പാരായണം കേട്ടു, മനോജ്. മനോജിന്റെ ശബ്ദത്തിനു ബാബു നമ്പൂതിരിയുടെ ശബ്ദവുമായി നല്ല സാമ്യം.
ഒരേ കവിത തന്നെ പലര് ചൊല്ലുമ്പോള്‍ ഉള്ള വൈചിത്ര്യം രസാവഹം തന്നെ. ചൊല്ലിയതിലെ പല ഭാഗങ്ങളും എനിക്കിഷ്ടപ്പെട്ടു – പ്രത്യേകിച്ചു് “കത്തുന്ന സൂര്യന്റെ കണ്ണുകളില്‍…” തൊട്ടു കുറച്ചു വരികള്‍.
ഞാന്‍ മനോജിന്റെ ആലാപനവും കൂടി എന്റെ പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ടു്. വിരോധമുണ്ടെങ്കില്‍ അറിയിക്കുമല്ലോ.
അപ്പോള്‍ അചിന്ത്യയ്ക്കു് ഇതിഷ്ടമായി, അല്ലേ. “സഫലമീ യാത്ര”യും ഒന്നു കൂടി ചൊല്ലി റെക്കോര്‍ഡ് ചെയ്യാമോ എന്നു നോക്കട്ടേ.
Umesh | 18-May-06 at 6:39 pm | Permalink
അതു കൊള്ളാമല്ലോ തുളസീ. കവിയായി ഒ. എന്‍. വി. വരുമ്പോള്‍ ഭൂമിയായാണോ കാവ്യ വരുന്നതു്?
മലയാളം ചാനലൊന്നും എടുത്തില്ലാത്തതുകൊണ്ടു് ഇങ്ങനെ ഒരുപാടു കാര്യങ്ങള്‍ മിസ്സു ചെയ്യുന്നുണ്ടു്. എടുത്താല്‍ ഇതൊക്കെ കാണാന്‍ സമയമില്ലല്ലോ എന്നു സങ്കടപ്പെടാതിരിക്കാനാണു് എടുക്കാത്തതു്. പിന്നെ സീരിയല്‍ ബാധയുടെ ഭയവും…