ഗുരുകുലം ബ്ലോഗിന്റെ ടെമ്പ്ലേറ്റ് (തീം) മാറ്റാന്‍ ഒരു ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണു്. പാതി വഴിയേ ആയിട്ടുള്ളൂ. അഭിപ്രായങ്ങള്‍ ദയവായി കമന്റുകളായി അറിയിക്കുക. ശരിയായിക്കഴിഞ്ഞാല്‍ ഈ പോസ്റ്റ് എടുത്തുകളയും.
2006-05-14 4:13 pm GMT
ടെമ്പ്ലേറ്റ് മാറ്റം
RSS Feeds: Comments (This post), All Posts, All comments
Umesh | 14-May-06 at 4:14 pm | Permalink
അഭിപ്രായങ്ങള്‍ ദയവായി അറിയിക്കുക.
രാജ്നായര്‍ | 14-May-06 at 4:24 pm | Permalink
എനിക്കിഷ്ടായില്ല ഭയങ്കര ബ്രൈറ്റ് കളേഴ്സ്, ഇവിടെയുള്ള കാര്യങ്ങളാവട്ടെ വളരെ ശ്രദ്ധാപൂര്‍വ്വം വായിക്കേണ്ടവയും, ചുറ്റുമുള്ള കളറുകള്‍ ഡിസ്റ്റ്രാക്റ്റിങ് ആവുമ്പോള്‍ വായന ബുദ്ധിമുട്ടേറിയ കാര്യമാകുന്നു.
wakaari | 14-May-06 at 4:28 pm | Permalink
എനിക്കു തോന്നുന്നത് പ്രശ്നം വലതുഭാഗത്താണെന്നാണ്. അവിടെ ഇന്‍ഡെക്സ് നീലയും ബാക്ക്ഗ്രൌണ്ട് ഡാര്‍ക്ക് കളറുമാകുമ്പോളുള്ള കോണ്ട്രാസ്റ്റ് പ്രശ്നമുണ്ട്. പക്ഷേ മാറ്റര്‍ ഉള്ള സ്ഥലം വെളുപ്പില്‍ കറുപ്പായതുകൊണ്ട് വലിയ പ്രശ്നം തോന്നുന്നില്ല. പെരിങ്ങോടര് പറഞ്ഞതുപോലെ വലതുവശം വായനയെ ഡിസ്ട്രാക്ട് ചെയ്യുന്നുണ്ടോ എന്നൊരു സംശയം.
രാജ്നായര്‍ | 14-May-06 at 4:34 pm | Permalink
കസ്റ്റമൈസ് ചെയ്യുവാന്‍ സൌകര്യമുള്ള സ്ഥിതിക്കു Regulas, Hemingway-white എന്നിവയൊക്കെ ശ്രമിച്ചുനോക്കാവുന്നതാണു്.
Viswaprabha വിശ്വപ്രഭ | 14-May-06 at 4:48 pm | Permalink
എന്റെ അഭിപ്രായം:
എനിക്കിഷ്ടായി! (on 1280×1024 SXGA 19″ LCD ClearType-WinXP Profiled sRGB).
വലതുവശത്തെ സൈഡ് ബാര്‍ മാത്രമാണ് അതിനുള്ളിലുള്ളതൊക്കെ വായിക്കാന്‍ പ്രശ്നമുണ്ടാക്കുന്നത്! ആ ഗ്രേ മാറ്റിയാല്‍ മതി.
അത്യാവശ്യം കൊള്ളാവുന്ന ഒരു മോണിട്ടറും അവനവന്റെ കണ്ണു സൂക്ഷിക്കാന്‍ ശ്രദ്ധയുമുണ്ടെങ്കില്‍ ആ മോണിട്ടര്‍ ഒന്നു നന്നായി പ്രൊഫൈല്‍ ചെയ്ത് ഇത്തരം നിറങ്ങള്‍ തന്നെയാണുപയോഗിക്കേണ്ടത്.
കണ്ണറിവു പകുതിമാത്രം വെന്ത സോഫ്റ്റുവെയര്‍ ഉദ്യോഗസ്ഥന്മാരാണ് നമ്മുടെ വര്‍ണ്ണക്കാഴ്ചകളെ മുഴുവന്‍ അസംബന്ധമാക്കിക്കളഞ്ഞത്!
Umesh | 14-May-06 at 5:02 pm | Permalink
നിറങ്ങള്‍ മൊത്തം കസ്റ്റമൈസു ചെയ്യാന്‍ പറ്റും. തുടക്കത്തിനു് ഞാന്‍ ചില നിറങ്ങള്‍ ഇട്ടുവെന്നേ ഉള്ളൂ. അഭിപ്രായങ്ങള്‍ പറയൂ. ഓരോന്നിനും പറ്റിയ RGB values പറഞ്ഞുതന്നാല്‍ ഉപകാരമായിരിക്കും.
നിറമൊഴികെയുള്ള ലേയൌട്ടിന്റെ അഭിപ്രായവും പറയൂ. Font size തുടങ്ങിയവയെപ്പറ്റിയും, അതുപോലെ excerpts (ഇപ്പോള്‍ 10 വാക്കുകളാണു് ഇട്ടിരിക്കുന്നതു്), പുതിയ പോസ്റ്റ് കാണിക്കുന്നതു്, latest comments കാണിക്കുന്നതു് തുടങ്ങിയവയെപ്പറ്റിയുമ്ം അറിയിക്കുക.
ഒരു തീം എടുത്തിട്ടു് അതിന്റെ PHP configuration files മാറ്റിയാണു് ഇതുണ്ടാക്കുന്നതു്. കഴിഞ്ഞതിലും അതു ചെയ്തു് അവസാനം ആകെ കുളമായി.
kumar | 14-May-06 at 5:06 pm | Permalink
ചോദിച്ചതല്ലെ, അഭിപ്രായം പറയാം.
എനിക്കും ഇഷ്ടായില്ല.
പച്ച കണ്ണില്‍ കൊത്തിവലിക്കുന്നു.
ഫ്ലൂറസന്റ് പച്ചയ്ക്ക് കറുപ്പിനടുത്തിരിക്കുമ്പോള് അഹങ്കാരം കൂടും.
ഈ നീല കൊള്ളാം പക്ഷേ അതിന്റെ വലതുവശത്തുള്ള നിറം നീലയുമായി ചേര്‍ന്നുപോകുന്നില്ല. അതില്‍ വന്നിരിക്കുന്ന നീല അക്ഷരങ്ങള്‍ വായനയെ തകര്‍ക്കുന്നു എന്നതില്‍ നിന്നും മനസിലാക്കാം ആ കാക്കിനിറവും നീലയും തമ്മില്‍ ചേരില്ല എന്നു.
ഇതിനിടയില്‍ കുരുങ്ങിക്കിടക്കുന്ന വെള്ള മനോഹരിയായിരിക്കുന്നു.
എന്റെ കണ്ണറിവിനു എത്രമാത്രം വേവായി എന്നറിവില്ല. സാരമില്ല എന്റേത് സോഫ്റ്റ്വെയര് ഫീല്‍ഡ് അല്ല. അഡ്വര്‍റ്റൈസിങ് അല്ലേ? അവിടെ ഇത്തിരി വേവാകാം.
ഉമേഷ്ജീ, ഇനിയെങ്കിലും ആരോടും അഭിപ്രായങ്ങള്‍ ചോദിക്കരുത്. അങ്ങു ചെയ്യുക അഭിപ്രായം ചോദിച്ചു തുടങ്ങിയാല്‍ നമുക്കു 256 ബില്യണ്‍ കളേര്‍സ് ഒന്നും പോരാതെ വരും.
ഏവൂരാന് | 14-May-06 at 7:14 pm | Permalink
കണ്ണ് ഫ്യൂസായി പോയ പോലെ. ഫയര്‍ഫോക്സില്‍ (വിന്‍ഡോസ്) ആ സൈഡ് ബാറും കുളമായി. ഫ്ലൂറസന്റ് പച്ച മാറ്റിയിട്ട് ഈ കമ്മന്റ് ബോക്സിലിപ്പോള് വരുന്ന നീല (ഇളം നീലയോ വയലറ്റോ എന്തോ) ആയാലോ?
മന്‍ജിത് | 14-May-06 at 7:37 pm | Permalink
കുറേ കളര്‍ വാല്യൂസ് ഇവിടെയുണ്ട്.
http://en.wikipedia.org/wiki/List_of_colors
സിബു | 14-May-06 at 11:12 pm | Permalink
ഫയര്‍ഫോക്സില്‍ വലത് ടൂള്‍ബാര്‍ കുളമായിരിക്കുന്നു. കുറച്ചുപേരെങ്കിലും ഫയര്‍ഫോക്സില്‍ വായിക്കുന്നുവെന്നുള്ളതുകൊണ്ട് അതിലും ഒന്ന് ടെസ്റ്റ് ചെയ്യണേ.
ഇതിലപ്പുറം കളര്സ്കീമിനോട് വലിയ പരാതി എനിക്കില്ല. ഒറിജിനല്‍ സ്കീം അതേപടി ഉപയോഗിക്കുന്നതാവും നല്ലത്. അതില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ സമയം പോകുന്നത് മാത്രമാവും മെച്ചം.
സന്തോഷ് | 15-May-06 at 4:21 am | Permalink
എന്റമ്മോ… ഉമേഷ് തമിഴ്നാട്ടിലേയ്ക്ക് സ്ഥലം മാറിയോ?
എനിക്കു തോന്നിയ പ്രശ്നങ്ങള്‍: ഫ്ലൂറസന്റ് പച്ച, കടും നീല ക്യാറ്റഗറി ഇന്‍ഡക്സ്, നീല സൈഡ് ബാര്‍…
രാജ്നായര്‍ | 15-May-06 at 5:28 am | Permalink
വിശ്വം color ergonomics ഒരു ഫാക്റ്റ് ആണു്, ഗൂഗിള്‍ പോലുള്ള സോഫ്റ്റ്വെയര് ഭീമന്മാര് എല്ലാവരും അതു കഴിയുന്നത്ര പാലിക്കുന്നുമുണ്ടു്. മോണിറ്ററിന്റെ കളര്‍ പ്രൊഫൈല്‍ എത്ര അഡ്ജസ്റ്റ് ചെയ്താലും ആ കളര്‍ നന്നായി കാണാം എന്നുമാത്രമല്ലേ കാര്യമുള്ളൂ, ആ കളര്‍ ഉപയോഗിക്കുമ്പോഴുള്ള യൂസബിളിറ്റിയില് വലിയ മാറ്റങ്ങളൊന്നും വരില്ല. ഉമേഷ് ഉപയോഗിച്ചിരിക്കുന്ന കളറുകള്‍ എല്ലാ വൈവിധ്യങ്ങളോടും കൂടി എന്റെ മോണിറ്ററിലും കാണാം എന്നുകരുതി ആ ഡിസൈന്‍ നല്ലതാകുമോ?
ഉമേഷ്, വേര്ഡ്പ്രസ്സിന്റെ ഒരു ഗുണം എന്താണെന്നുവെച്ചാല്‍ കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും ഫീഡുകളുണ്ടു്, അപ്പോള്‍ ഡിസൈന്‍ തിരഞ്ഞെടുക്കുന്നതില്‍ അധികം ശ്രദ്ധകൊടുക്കേണ്ടതില്ല, വായിക്കേണ്ടവര് ആര്.എസ്.എസിലൂടെയെങ്കിലും വായിച്ചുകൊള്ളും. അതറിയാത്തവര്‍ കണ്ണുചിമ്മിയിരിക്കും. പിന്നെ സിബൂന്റെ അഭിപ്രായമാ എനിക്കും; പ്രത്യേകിച്ചും വെബ്ഡിസൈന്‍ ഗുരുക്കള്‍ കളറും ഫോണ്ടുമെല്ലാം അഡജസ്റ്റ് ചെയ്തു നിര്‍മ്മിച്ച തീമുകളില്‍ അധികം കളിച്ചു സമയം കളയാതിരിക്കുന്നതാണു് നല്ലതു്. സ്വല്പം സീയെസ്സെസ് റ്റ്വീക്ക്സ് വേണ്ടി വരും, അതും കൃത്യമായി മലയാളം കാണിക്കുന്നതിനു് – അലൈന്മെന്റും ഫോണ്ട്-ഫാമിലിയുമെല്ലാം അഡ്ജസ്റ്റ് ചെയ്യുന്നതിനു്.
wakaari | 15-May-06 at 5:46 am | Permalink
പണ്ടു സീയെസ്സ് പറഞ്ഞതുപോലെ കുളമായ കളറെന്നോ കളര്‍ കുളമായെന്നോ മറ്റോ…
(….എന്താണാവോ ഞാനിങ്ങിനെ?)
Devanand Pillai | 15-May-06 at 5:59 am | Permalink
നളാ,
അഞ്ചാലുമ്മൂട്ടില്‍ ഇറച്ചി വെട്ടുന്ന അയമ്മദ് വീട്ടിനു സര്‍വ്വ കളറും വാങ്ങിച്ചങ്ങു അടിച്ച്. എന്തൊരു പണിയാ കാണിച്ചേന്നു ബീടര് ചോദിച്ചപ്പോ മൂപ്പരു പറഞ്ഞു
“ഡീ, ലെഷ്ഷം കൊരേ എണ്ണി ഞമ്മളു കൊടുത്ത വീടായിത്. ആരുടേം കണ്ണി പെടാണ്ടെ പോവല്ല് ഇത്”
അതുപോലെ ഐ ക്യാച്ചിംഗ് ആക്കിയതാണോ ഇത്?
രാജ്നായര്‍ | 15-May-06 at 6:26 am | Permalink
അഞ്ചുറുപ്യ കടം കൊടുത്തതു് തിരികെ കിട്ടാതായപ്പോള്‍, കടപ്പെട്ടവന്റെ സ്ഥാപരജംഗമങ്ങളിലെ പെയിന്റ്, പെയിന്റ് പാട്ട, പെയിന്റ് ബ്രഷ് എന്നിവ വസൂലാക്കി പച്ച ചിരവ, ചുവപ്പ് ഉരല്, മഞ്ഞ കയില്‍കണ, പഞ്ചവര്‍ണ്ണ കോഴിക്കൂട്, മഴിവില്‍ പോലത്തെ ജനല്‍ എന്നിവ സൃഷ്ടിച്ചെടുത്ത പെയിന്റര്‍ കുഞ്ഞപ്പൂന്റെ ആരേലും ആണോ ഇറച്ചിവെട്ടുന്ന അയമ്മദ് 😉
atulya | 15-May-06 at 6:29 am | Permalink
ഉമെഷേ.. ഇനി ഞാനൊന്നും പറഞ്ഞില്ലാന്ന് വേണ്ടാ..
ആത്മ ബുദ്ധി സ്ഥിരം ചെയ്വാ
പലബുദ്ധി വിനാശക എന്നല്ലേ…
എന്നാകിലും കൊച്ചി കലൂരു വഴി പോണേക്കര തീര്ഞ്ഞ് എളമക്കര പരിസരങ്ങളില്‍ ഈ നിറത്തിലാ വീടും ഗേയ്റ്റും ഒക്കെ. മൊഹ്മ്മദ്, നൂര്‍ മൊഹമ്മദ്, നൂറ്റമ്പദ് മൊഹമ്മദ്, നൂറില്ലാത്ത മൊഹമ്മദ്…
ആകാശനീലിമയില്‍ ഒരു മെറൂണ്‍ ആയാലോ…..
ഓഫ് ടൊ..
വേദിക്ക് മാത്തമാറ്റിക്സ് ഡിസ്ക്കഷെനെന്തെങ്കിലും സ്കോപ്പുണ്ടെങ്കില്‍ ശര്മ്മാജീനേം കൂട്ടണേ. ആളൊരു പുലിയാ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. എനിക്ക് 4ഉം 3ഉം എഴ് എന്നറിയണമെങ്കില്‍ ഒരു മിനിമം 25 തവണ വിരലു മടക്കണം. ചുമ്മാറ്റല്ലാ ഈയിടെയായി സന്ധിവാതവും, പരിണിതകേരാദിയും, പ്രസരണാദികുഴമ്പും, ഗന്ധര്‍വഹസ്താദി കഷായവും ഒക്കെ ആയി നടക്കണത്. വിരലൊന്നും ഇപ്പോ മടങ്ങുന്നില്ല.
Devanand Pillai | 15-May-06 at 6:36 am | Permalink
ഓ ടോ.
പച്ചമലയാളക്കാരു സോറി പോലും പറയാന്‍ സമ്മതിക്കാത്ത സ്ഥിതിക്ക് ശര്‍മ്മാജിടെ പേരും ഒന്നു മലയാളം ആക്കാം അതുല്യേ.
ഈ ശരം അല്ലെ നാണം? അപ്പൊ ശര്‍മ്മാജി = നാണപ്പന്.
ഇനി മുതല്‍ അങ്ങനെ വിളിക്കാം..
Devanand Pillai | 15-May-06 at 6:59 am | Permalink
പെയിന്റര്‍ കുഞ്ഞപ്പൂനെക്കാള് എനിക്ക് ഓര്‍മ്മയില്‍ കോണ്‍ഗ്രസ് വളന്റിയര്‍ കുഞ്ഞപ്പുവ.. കരിക്കില്‍ സ്മാള്‍സ്..
അതുല്യേ
ഇനി എറണാകുളത്തു പോകുമ്പോ ലക്ഷദ്വീപ് റ്റെലിഫോണ്‍ ഡയറക്റ്ററി ഒന്നു നോക്കണേ. പണ്ട് ജോണ്‍ “എത്രയെത്ര മത്തായിമാര്‍ എന്നു പറഞ്ഞപോലെ” എത്ര കോയാമാരാണെന്ന്?
* വെറും കോയ & പൂക്കോയ (സാദാ നാന് & ബട്ടര്‍ നാന് പോലെ)
* ആറ്റക്കോയ (അതു സീയെസ്സിന്റെ നാനോ ടെക്നോളജി)
*തിത്തിരി കോയ (മൂപ്പര്‍ക്ക് തിരി തെറുത്തു വില്‍ക്കുന്ന ജോലിയാ)
സാദിരിക്കോയ ( സാദിരി എന്നാന് എന്റെ നെഞ്ചാമ്മൂടി എന്നര്‍ത്ഥം. ഇയാള്‍ വിശാലനെ പോലെ എയര്‍ പിടിച്ചാ നില്‍പ്പ്)
കാതിരിക്കോയ, മാമുക്കോയ കുഞ്ഞിക്കോയ ആക്കോയ ഈക്കോയാ തല കറങ്ങിപ്പോകും..
atulya | 15-May-06 at 7:17 am | Permalink
ശംഖു പുഷ്പം കൊണ്ട് കണ്ണെഴുതീട്ട് നീറ്റലുണ്ടായ പോലെ റ്റമ്പ്ലേറ്റ് ഓമ്ലെറ്റ് സ്ക്രാമ്പിള്ട് എഗ്ഗ് പരുവമാക്കല്ലേ ദേവാ. ത്രേഡ് പാളം തെറ്റിച്ച് അങ്ങനെ സുഖമായിട്ട് കണക്കു കൂട്ടി ഇരിയ്കാ അല്ലേ? ഇനി ആളുകളു ലക്ഷദ്വീപിന്റെ ടിപ്പു സുല്‍ത്താന്റെ തോളെലു കേറും.
ദേ.. പിന്നെയും ഓ.ടോ.
ആര്‍ക്കെങ്കിലും ഒരു ലക്ഷദ്വീപ് ട്രിപ്പിനു മോഹമുണ്ടെങ്കില്‍ എന്നെ അറിയിച്ചിട്ട് പോകുക. എന്റെ മിലിട്ടറി ഡിറ്റാച്ച്മന്റ് ഉണ്ട് അവിടെ. ആവുന്ന വേവുന്ന സഹായം ഓസായും അല്ലാതെയും ചെയ്യാം.
50 ദിര്‍ഹംസ് അടച്ച് പേരു ഇപ്പോ തന്നെ രജീസ്റ്റര്‍ ചെയ്യുക. ഡെപ്പോസിറ്റ് തിരിച്ച് തരുന്നതല്ലാ.
പാപ്പാന് | 15-May-06 at 9:18 pm | Permalink
ടോ: സൈഡ് ബാര്‍ ആകെ കൊഴഞ്ഞുകൂടി ഇരിക്കുന്നൂന്നതൊഴിച്ചാല് സങ്കതി കൊള്ളാം.
ഓട്ടോ: അതുല്യയെപ്പറ്റിയാണോ പണ്ട് സാഹിര്‍ “കഭീ കഭീ”ന്നുള്ള സിനിമാപ്പാട്ടിലെഴുതീത് “സിമട് രഹീ ഹേ തൂ ശര്‍മ്മാ കെ അപ്നി ബാഹോം മേം” ന്നു?
യാത്രമൊഴി | 16-May-06 at 1:57 am | Permalink
ആകെപ്പാടെ കളര്‍ഫുള്‍ ആണല്ലോ ഗുരുകുലം. വല്ലാത്ത കളറുകള്‍ ഗുരുവേ..
കുറച്ചു കൂടി മയപ്പെടുത്തിയെടുത്താല്…
കണ്ണിന്നും സൌഖ്യം മഹാദേവശംഭോ!!
Umesh | 16-May-06 at 1:59 pm | Permalink
സുഹൃത്തുക്കളേ,
ഒരു വലിയ പനിയടിച്ചു കിടപ്പിലാണു്. കഴിഞ്ഞ രണ്ടു ദിവസത്തെ കമന്റുകളും പോസ്റ്റുകളുമൊന്നും വായിക്കാന്‍ പറ്റിയില്ല. എഴുനേറ്റു കമ്പ്യൂട്ടറില്‍ നോക്കാറാകുമ്പോള്‍ മറുപടി എഴുതാം.
ഈ ടെമ്പ്ലേറ്റിന്റെ ഒറിജിനല്‍ രൂപം
ഇവിടെ കാണാം. അതിന്റെ സൈഡ്ബാര്‍ എനിക്കു തീരെ പിടിച്ചില്ല. സൈഡ്ബാറിന്റെ കളര്‍ മാറ്റിയതാണു് ഞാന്‍ ആകെ ചെയ്ത കളര്‍ ചെയ്ഞ്ച്.
പിന്നെ content area-യുടെയും side bar-ന്റെയും വീതിയും കൂട്ടി. ശാര്ദ്ദൂലവിക്രീഡിതത്തിലെ ശ്ല്ലോകങ്ങളുടെ വരികള്‍ ഒരു വരിയില്‍ നില്ക്കാതിരുന്നതുകൊണ്ടു്.
Recent comments കാണിക്കുന്നതു് വേറൊരുത്തന് എഴുത്തിയ ഒരു PHP function ഉപയോഗിച്ചാണു്. അതിനു് ഇവിടെ പ്രശ്നമെന്താണെന്നു നോക്കണം.
Configure ചെയ്യാന്‍ വളരെ എളുപ്പമായതുകൊണ്ടാണു് ഈ theme ഉപയോഗിച്ചതു്. ഉദാഹരണമായി colors.php എന്ന ഫൈലിലാണു നിറങ്ങളൊക്കെ define ചെയ്തിരിക്കുന്നതു്. വ്യക്തമായ കമന്റുകളോടെ.
കമന്റുകളില്‍ odd comments, even comments, author’s comments എന്നിവയ്ക്കു പ്രത്യേകം നിറം കൊടുക്കാനും വകുപ്പുണ്ടു്.
സകലമാന ബാക്ക്ഗ്രൌണ്ടും വെള്ളയാക്കട്ടേ?
എവൂരാന്‍ | 16-May-06 at 3:05 pm | Permalink
ഉമേഷേ,
വെറുതെയിരിക്കുകയാണെങ്കില്‍, ഒരു ലിനക്സ് മെഷീന് തട്ടിക്കൂട്ടീന്.. 🙂
Raj | 16-May-06 at 6:45 pm | Permalink
ഒഴിഞ്ഞ പോസ്റ്റില്‍ ഗോളടിക്കാതിരിക്കൂ ഏവൂരാനെ 😉 ഉമേഷ്ജിയുടെ പനിയൊക്കെ മാറട്ടെ 🙂
Umesh | 18-May-06 at 7:24 pm | Permalink
Test
Umesh | 22-May-06 at 7:18 pm | Permalink
ടെമ്പ്ലേറ്റ് ഒന്നുകൂടി മാറ്റി. അഭിപ്രായങ്ങള്‍ അറിഞ്ഞിട്ടു് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാമെന്നു കരുതി. ദയവായി അഭിപ്രായങ്ങള്‍ അറിയിക്കുക.
സിബു | 22-May-06 at 8:07 pm | Permalink
കഴിഞ്ഞതവണത്തെ ടെമ്പ്ലേറ്റിന് ചെറുപ്പം കൂടിപ്പോയതാണ് പ്രശ്നമായതെങ്കില്‍, ഇത്തവണത്തേതിന് നര ഏറിപ്പോയി. രണ്ടിനും ഇടയ്ക്കുള്ളതൊന്നുമില്ലേ ഉമേഷേ കയ്യില്‍? ഗൂഗിളൊന്നടിച്ചാല് പേജാകെ വേഡ്പ്രെസ്സ് ടെമ്പ്ലേറ്റുകളണല്ലോ.. എന്നിട്ടും?
paappaan | 22-May-06 at 8:10 pm | Permalink
ആദ്യത്തേതിനെക്കാളും ഇതാണ് എനിക്കു കൂടുതലിഷ്ടപ്പെട്ടത്. പ്രത്യേകിച്ചും ചാരനിറം എനിക്കേറ്റവും പ്രിയമായതുകൊണ്ടുമാകാം.
Umesh | 22-May-06 at 8:17 pm | Permalink
സിബു,
ഗൂഗിളിലടിച്ചു കിട്ടുന്ന വേര്‍ഡ്പ്രെസ്സ് ടെമ്പ്ലേറ്റുകളോരോന്നും പരിശോധിച്ചു നോക്കൂ. ഓരോന്നിനും ഓരോ പ്രശ്നമുണ്ടു്. എനിക്കിഷ്ടപ്പെടുന്നതാണു് ഞാന്‍ ട്രൈ ചെയ്യുന്നതു്.
പിന്നെ, നിറം മാറ്റാന്‍ ബുദ്ധിമുട്ടില്ല. ലേ ഔട്ടാണു് എനിക്കു കൂടുതല്‍ പ്രധാനം. സംഗതിയൊക്കെ വായിക്കാന്‍ പറ്റണം, വേണ്ട വിവരങ്ങളൊക്കെ (തീയതി, കാറ്റഗറി തുടങ്ങിയവ) എല്ലായിടത്തും വേണം തുടങ്ങി.
നല്ലതു വല്ലതും കണ്ടാല്‍ അറിയിക്കണേ.
പാപ്പാനേ, ആനകളുടെ കൂടെയല്ലേ സഹവാസം. നരച്ചതേ ഇഷ്ടപ്പെടൂ 🙂
kuttyedathi | 22-May-06 at 8:19 pm | Permalink
നേരത്തെ ഇവിടെ നിറങ്ങളുടെ ഉത്സവമായിരുന്നല്ലോ. ഇപ്പോള്‍ മൊത്തത്തില്‍ വെളുപ്പായി പോയില്ലേ ?
സിബു | 22-May-06 at 8:30 pm | Permalink
ഇതാ എനിക്കിഷ്ടപ്പെട്ട കുറേ എണ്ണം.. ആദ്യത്തേത് ഏറ്റവും ഇഷ്ടമായി.
http://managedtasks.com/wpthemes/blog/index.php?wptheme=ChinaRed
http://managedtasks.com/wpthemes/blog/index.php?wptheme=Dark+Maple
http://managedtasks.com/wpthemes/blog/index.php?wptheme=Gentle+Calm
http://managedtasks.com/wpthemes/blog/index.php?wptheme=OrangeSky
http://managedtasks.com/wpthemes/blog/index.php?wptheme=Red+Train
http://managedtasks.com/wpthemes/blog/index.php?wptheme=Wuhan
http://managedtasks.com/wpthemes/blog/index.php?wptheme=Almost+Spring
സന്തോഷ് | 22-May-06 at 8:57 pm | Permalink
ഇത് ആകെ ഡള്ളായി. നെക്സ്റ്റ് പ്ലീസ്…
Dev | 22-May-06 at 9:49 pm | Permalink
സീതി ഹാജി പറഞ്ഞപോലെ
“ഇതു പുരോഗതിയാ സാറേ, ഇതു പഴേതിനെക്കാള് പുരോഗതിയാ”
paappaan | 22-May-06 at 10:33 pm | Permalink
(Wuhan ആണ് എനിക്ക് സിബുവിന്റെ ലിസ്റ്റില്‍ ഏറ്റവും ഇഷ്ടമായത്. എന്റെ രണ്ടു പൈസ.)
Umesh | 22-May-06 at 10:39 pm | Permalink
ആ ചൈനാറെഡ് ഞാന്‍ ചത്താലും ഇടില്ല സിബൂ. സിബുവിനും പാപ്പാനും ഇഷ്ടമായ വൂഹാന്‍ വളരെ പ്ലെയിന്‍ അല്ലേ? സിബുവിന്റെ ബാക്കി സെലക്ഷനൊക്കെ കൊള്ളാം.
ഞാന്‍ Gentle Calm എടുത്തു വെച്ചിട്ടുണ്ടു്. ഇപ്പോഴത്തേതിനെപ്പറ്റി പെരിങ്ങോടന്റെയും മറ്റും അഭിപ്രായം കൂടി അറിയട്ടേ.
യാത്രാമൊഴി | 22-May-06 at 11:00 pm | Permalink
വുഹാനു ഒരു വോട്ടു കൂടി. പേരു കേട്ടിട്ടു ഒരു വക്കാരി മണം!
എവൂരാന്‍ | 23-May-06 at 12:28 am | Permalink
കുഴപ്പമില്ല, ഇനിയും നന്നായേക്കും എന്ന് തോന്നുന്നു.
wakaari | 23-May-06 at 1:51 am | Permalink
ഒരു ഒന്നൊന്നരക്കൊല്ലം കഴിഞ്ഞാല്‍ ഉമേഷ്ജിയുടെ മുടിയും ഇതുപോലെയാകുമോ ആവോ.
ഇനിയിപ്പം ഈ കമന്റുകളൊക്കെ ആദ്യം മുതല്‍ വായിക്കുന്ന ഒരാള്‍ക്ക് ഇവിടെ കമന്റിട്ടവന്മാരൊക്കെ മുഴുഭ്രാന്തന്മാരാണെന്ന് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ബ്രൈറ്റ് കളേഴ്സ്, ഇന്‍ഡക്സ് നീല, പച്ച, മഞ്ഞ, കറുപ്പ്, വെളുപ്പ്…
…യെവടെ!!
bindu | 23-May-06 at 2:22 am | Permalink
പത്തു പേരോടു ചോദിച്ചാല്‍ പതിനൊന്നഭിപ്രായം !! അതുകൊണ്ട് ഞാനായിട്ടൊന്നും പറയുന്നില്ല. 🙂
പാപ്പാന് | 23-May-06 at 5:13 am | Permalink
ആ ചൈനാ റെഡ് ഇട്ടാ ഞാന്‍ കൊന്നാലും ഇതു വായിക്കൂല്ല 🙂
Raj Nair | 23-May-06 at 7:55 am | Permalink
Blix കൊള്ളാവുന്ന ഒന്നാണു്: http://www.kingcosmonaut.de/blix/
Gentle Calm എനിക്കും ഇഷ്ടമായി, വേര്ഡ്പ്രസ്സിന്റെ Classic തീം എടുത്ത് കളറുകള്‍ അഡ്ജസ്റ്റ് ചെയ്താലും നല്ലൊരു തീം ലഭിക്കും.
Regulus ഉം എനിക്കിഷ്ടമാണു്, feminine ആയിട്ടുള്ള കളറുകള്‍ ഒന്നു മാറ്റിയാല്‍ നല്ല റീഡബിളിറ്റിയുള്ള തീമാകും : http://beta.binarymoon.co.uk/
ഈ തീമും വലിയ കുഴപ്പമില്ല, സൈഡ്ബാര്‍ റൈറ്റില്‍ അലൈന്‍ ചെയ്തുകാണുന്നതാണു് എന്റെ കണ്ണിനു സുഖം.
Umesh | 23-May-06 at 8:31 pm | Permalink
അടുത്ത ടെമ്പ്ലേറ്റ് – Gentle Calm. ഇതു പൊതുവേ കൊള്ളാമെങ്കിലും എനിക്കു് ഇഷ്ടപ്പെട്ടില്ല.
ചെറിയ ഫോണ്ടുകള്‍. ഫോണ്ട് വലുതാക്കാന്‍ പറ്റില്ല (Text size കൂട്ടിയാലും). Comment
box ആകെ കുളം.
മൂന്നാലു മണിക്കൂര്‍ ഇതിവിടെ ഇട്ടേക്കാം. എന്നിട്ടു പഴയതിലേക്കു പോകും. ഞാന്‍ ഒരു നരയനെല്ലേ,
എന്റെ ബ്ലോഗും അല്പം നരച്ചിരുന്നോട്ടേ… 🙂
വൂഹാനും നോക്കിയിരുന്നു. അതിനും പല പ്രശ്നങ്ങളും കണ്ടു.
paappaan | 23-May-06 at 8:33 pm | Permalink
എന്റമ്മോ, ഒന്നും വായിക്കാന്‍ കഴിയുന്നില്ല. കണ്ണു പീസായതാണോ എന്തോ…
യാത്രാമൊഴി | 24-May-06 at 12:13 am | Permalink
ഒരു മൈക്രോസ്കോപ് കിട്ടിയിരുന്നെങ്കില്‍.ല്‍.ല്‍.ല്‍.ല്‍.ല്‍…..
Umesh | 24-May-06 at 12:29 am | Permalink
ഒരു ടെമ്പ്ലേറ്റു കൂടി…
ഇതു പെരിങ്ങോടന് നിര്‍ദ്ദേശിച്ച Regulus. സംഗതി കൊള്ളാം, പക്ഷേ എന്റെ ബ്ലോഗിനു പറ്റുമോ എന്നു സംശയം. വീതി പോരാ. പിന്നെ അല്പം സ്ലോ ആണോ എന്നു സംശയം.
ഇതും കിടക്കട്ടേ ഏതാനും മണിക്കൂറുകള്‍….
പാപ്പാന് | 24-May-06 at 3:36 am | Permalink
ഭയങ്കര ബ്രൈറ്റ്
Umesh | 24-May-06 at 6:32 am | Permalink
തമ്മില്‍ ഭേദം എന്റെ പഴയ നരയന്‍ തീം തന്നെയെന്നു തിരിച്ചറിഞ്ഞ ഞാന്‍ പരീക്ഷണങ്ങളൊക്കെ നിര്‍ത്തി. ഇനി ഇതിന്റെ കളര്‍ മാറ്റുകയാണു് അടുത്ത വിനോദം. ഫിറ്റര്‍ കുഞ്ഞപ്പുവിനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു്…
അല്ലാ, അപ്പോള്‍ ഉലക്കയ്ക്കു് ഏതു കളര്‍ കൊടുക്കണം?… 🙂
Umesh | 07-Jun-06 at 1:38 am | Permalink
ഈ ടെമ്പ്ലേറ്റു തന്നെ മതി എന്നു തീരുമാനിച്ചു. അല്പം നരയനാണെങ്കിലും. ഞാനും ഒരു നരയനാണല്ലോ…
അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാവര്ക്കും നന്ദി. ഒരു ദിവസത്തിനുള്ളില്‍ ഈ പോസ്റ്റും അതിന്റെ കമന്റുകളും ശുട്ടിടുവേന്‍… (പ്രയോഗത്തിനു വക്കാരിയോടു കടപ്പാടു്) കൂടുതല്‍ അഭിപ്രായങ്ങളുണ്ടെങ്കില്‍ അറിയിക്കുക.
കുമാറും ബിന്ദുവും പറഞ്ഞതാണു് അതിന്റെ ശരി. പത്തു പേരോടു ചോദിച്ചാല്‍ പതിനഞ്ചഭിപ്രായം. സിബുവിനിഷ്ടപ്പെടുന്നതു പാപ്പാന് ചത്താലും വായിക്കില്ല. പെരിങ്ങോടനിഷ്ടപ്പെടുന്നതു സിബുവിനിഷ്ടപ്പെടുന്നില്ല. ഇവര്‍ക്കു രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്നതു സന്തോഷിനു പിടിക്കുന്നില്ല. ഇവര്‍ക്കെല്ലാം പിടിക്കുന്നതു് എനിക്കു പിടിക്കുന്നില്ല. കളറില്ലെങ്കില് വിശ്വം ഓടിക്കും. കളറിട്ടാല് ബാക്കിയെല്ലാവരും കൂടി ഓടിക്കും. എന്തു ചെയ്താലും ഏവൂരാന് ചീത്തവിളിക്കും. വക്കാരി എന്താ പറഞ്ഞതെന്നു മനസ്സിലാകുകയും ചെയ്തില്ല.
നാല്പത്തെട്ടു കമന്റായി. കുറേ വധം റ്റെമ്പ്ലേറ്റുകളിട്ടിരുന്നെങ്കില് കുട്ട്യേടത്തിയെ ഒന്നു് ഓവര്‍ടേക്കു ചെയ്യാമോ എന്നു നോക്കാമായിരുന്നു…
bindu | 07-Jun-06 at 1:44 am | Permalink
ഹാഫു കൊണ്ടു തൃപ്തിപ്പെടുമെങ്കില്‍ ഞാന്‍ ഹെല്പ് ചെയ്യാം. (ഹോ.. ഇനിയൊരെണ്ണം കൂടി… അരേലും ഒന്നു….. ) 🙂
bindu | 07-Jun-06 at 1:47 am | Permalink
ആരെങ്കിലും ഒന്നു.. എന്നു വായിക്കാന്‍ അപേക്ഷ ! ഇനി വേണ്ട അല്ലേ???
🙂
പാപ്പാന് | 07-Jun-06 at 2:13 am | Permalink
“എന്തു ചെയ്താലും ഏവൂരാന് ചീത്തവിളിക്കും. വക്കാരി എന്താ പറഞ്ഞതെന്നു മനസ്സിലാകുകയും ചെയ്തില്ല.” അതു കലക്കി 🙂 കൊടുമേഷേ കൈ!
എവൂരാന്‍ | 07-Jun-06 at 4:18 am | Permalink
ഉമേഷേ,
ന്യായീകരണമില്ല. എന്നേക്കൊണ്ട് ശല്ല്യം തന്നെയാണ്. 🙂
വക്കാരിയേക്കാള് വിശ്വം പറയുന്നതാണ് ചിലനേരത്ത് ഓവര്‍ഹെഡ് ട്രാന്സ്മിഷനായിട്ട് എനിക്ക് തോന്നാറുള്ളത്. 🙂
രണ്ടാം ഖണ്ഡികയാല്, വക്കാരിക്ക് എന്നോട് കൂടുതല്‍ സ്നേഹവും വിശ്വത്തിനെന്നോട് കൂടുതല്‍ ദേഷ്യവും ഉണ്ടാകാന്‍ പാടുള്ളതല്ലായെന്ന് വ്യക്തമാക്കിക്കൊള്ളുന്നു..
എന്നാലും, ഉമേഷേ, ഈ ആര്ട്ടിക്കിളൊന്ന് രണ്ടിടത്ത് ഞാന്‍ ക്വോട്ടിയിട്ടുണ്ട് — അതിനാല്‍ “അയ്യാ, ശുട്ടിടരുതെന്ന് കേക്കിറേന്‍..”
പാപ്പാന് | 07-Jun-06 at 4:23 am | Permalink
ഉമേഷേ, “ന്യായീകരണം”, “നീതീകരണം” ഇവ തെറ്റ്, “ന്യായവത്കരണം”, “നീതിമത്കരണം” ഇവ ശരി എന്നു പ്രൊഫ. എം. കൃഷ്ണന് നായര്‍ എഴുതുമായിരുന്നു. താങ്കളുടെ അഭിപ്രായം?
wakaari | 07-Jun-06 at 4:42 am | Permalink
അല്ലാ, എന്താ ഇവിടൊരു കുശുകുശുപ്പ്? എവരിതിംഗ് ഓക്കേ? എന്തായാലും ആ ശുട്ടിടുവേന്‍ ശരിക്കും ഏറ്റു. പാവം ഉമേഷ്ജി.
രാജ് | 07-Jun-06 at 5:20 am | Permalink
പോസ്റ്റെന്തിനാ ഡിലീറ്റ് ചെയ്യണേ? ഇവിടെത്തന്നെയിരിക്കട്ടെ, വേര്ഡ്പ്രസ്സുകാര്ക്കായുള്ള കുറേ നല്ല തീമുകളുടെ ലിങ്കുകള്‍ പിന്മൊഴിയിലുള്ളതല്ലേ.
Sunil | 07-Jun-06 at 5:36 am | Permalink
ഫൈനലായാല് ഒന്ന് പറയൂട്ടൊ. എന്നിട്ട് വേണം എനിക്ക് അത് കോപ്പ്യടിക്കാന്. ലിങ്കും വേണേ.-സു-
wakaari | 07-Jun-06 at 5:49 am | Permalink
ഉമേഷ്ജീ, ഈ പോസ്റ്റെങ്ങാനും ഡിലീറ്റിയാല്‍………
……….ശുട്ടിടുവേന്‍.
(നോക്കട്ടെ, ഏക്കുവോന്ന്)
സന്തോഷ് | 07-Jun-06 at 6:48 am | Permalink
പാപ്പാന്റെ ‘കൊടുമേഷേ’ എന്നത് വായിച്ചെടുക്കാന്‍ കഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ബെന്നി ‘ഒരുവനിതാ’ (ഒരുവന് ഇതാ) എന്നുപറഞ്ഞത്, ‘ഒരു വനിത’ എന്നു വായിച്ചപോലൊരു ശങ്ക.
Umesh | 07-Jun-06 at 1:04 pm | Permalink
ഇതു നല്ല കൂത്തു്! എന്റെ പോസ്റ്റ്. എപ്പോ ശുടണമെന്നു തീരുമാനിക്കേണ്ടതു ഞാന്‍ ഞാന്‍ മാത്രം. (ഞാന്‍ ഏകനാണു്, എന്നെ ഞാന്‍ തേടുന്നു, എനിക്കു ഞാന്‍ സ്വന്തം, ഞാനൊരു പാവം മോറീസ് മൈനര്‍….) അതു ചെയ്യാന്‍ വിചാരിച്ചാല്‍ ശുടുമെന്നോ. ഇതേതു കുക്കുംബര്‍ സിറ്റി (ഇനി വെള്ളരിക്കയുടെ ഇംഗ്ലീഷ് കുക്കുംബര്‍ അല്ല്ലെന്നു വരുമോ? ആ പോട്ടേ… എന്റെ ബോട്ടണി അല്പം വീക്കാ…) വക്കാരീ?
രാജു പറഞ്ഞതു് (രാജു അല്ല, രാജ്. ഇതാണു സംവൃതോകാരം ആവശ്യമില്ലാത്തിടത്തു പ്രയോഗിച്ചാലുള്ള കുഴപ്പം) ആണു കാര്യം. ഈ ബ്ലോഗ് ഞാനിതുവരെ ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാ തീമിലും പ്രദര്‍ശിപ്പിച്ചതിന്റെ ഓരോ സ്ക്രീന്‍ ഷോട്ട് ഇടട്ടേ?
wakaari | 07-Jun-06 at 1:36 pm | Permalink
ഉമേഷ്ജീ, കാലം മാറി, കഥ മാറി, മയ്യഴിപ്പുഴയിലൂടെ ഒത്തിരി വെള്ളമൊഴുകി. ഇപ്പോള്‍ ഉമേഷ്ജി ബ്ലോഗുലോകത്തിന്റെ പൊതുസ്വത്തല്ലിയോ. ഞങ്ങള്‍ ആരാധകര്‍ തീരുമാനിക്കും എപ്പോള്‍ ശുടണമെന്ന്.. ഫേമസായലുള്ള കുഴപ്പമാ. 🙂
സംവൃതമെന്നു കേട്ടപ്പോള്‍ സംവൃതാ സുനിലിനെയാ ഓര്‍മ്മ വന്നത്. ഏതോ തെലുങ്കു പടത്തിലും അഭിനയിക്കാന്‍ പോകുന്നെന്ന് കേട്ടു.
ഇത്രയും പാരലലായി. ഇനി സീരീസ്സായിട്ടു പറഞ്ഞാല്‍, അക്ഷരങ്ങളുടെ വലിപ്പം ഒരു പൊടിക്ക് കൂട്ടണോ? സിദ്ധാര്‍ത്ഥന്റെ പടത്തിലെ കൊതുകിനെ കാണാന്‍ വയ്യാത്ത ഉമേഷ്ജിയെങ്ങിനെ ഇവിടുത്തെ അക്ഷരങ്ങള്‍ വായിച്ചെടുക്കും. എനിക്കേതായാലും ഓക്കേ. ബാക്കിയെല്ലാവര്‍ക്കും ഓക്കേയാണെങ്കില്‍ എനിക്ക് ഡബിളോക്കേ
അനില്‍ | 07-Jun-06 at 2:48 pm | Permalink
പോസ്റ്റ് ചുട്ടുകരിക്കല്ലേ.
അതിനുപകരം ആ പരീക്ഷണ പ്ലേറ്റുകളുടെ സാമ്പിള്‍ പടങ്ങളോ മറ്റൊ ഒക്കെയിട്ടും, ചില്ലറ ഫാക്കുകള് പോസ്റ്റ് ചെയ്തും ഒരു റെഫറന്‍സ് പോസ്റ്റ് ആക്കി വയ്ക്കൂന്ന്.
വേഡ്പ്രെസ് ബ്ലോഗ് സെറ്റിങ്സ് ചക്കയാണോ മാങ്ങയാണോന്നറിയാത്ത എന്നെപ്പോലുള്ളവര്‍ എന്നെങ്കിലും അതിലെടുത്തു ചാടിയാല്‍ പിടിച്ചു കയറാന്‍ വേണ്ടിയെങ്കിലും…
Umesh | 07-Jun-06 at 6:34 pm | Permalink
പാപ്പാനേ, ആ ചോദ്യത്തിനുത്തരം എന്റെ അടുത്ത വ്യാകരണലേഖനത്തിലുണ്ടാവും. കുറെക്കാലമായി എഴുതണമെന്ന്നു വിചാരിക്കുന്നു. ഇപ്പോള്‍ ഒരു പ്രചോദനമായി.
അക്ഷരത്തിന്റെ വലിപ്പം കൂട്ടാന്‍ ബ്രൌസറില്‍ വകുപ്പുണ്ടല്ലോ വക്കാരീ. ഞാന്‍ നേരത്തെ ശ്രമിച്ച ചില ടെമ്പ്ലേറ്റുകളില്‍ എന്തു ചെയ്താലും അക്ഷരത്തിന്റെ വലിപ്പം മാറില്ലായിരുന്നു.
എന്റെ ആദ്യത്തെ ടെമ്പ്ലേറ്റിലെ അക്ഷരങ്ങള്‍ക്കു വലിപ്പം കൂടുതലാണെന്നായിരുന്നു രാജേഷ് വര്‍മ്മയുടെ പരാതി 🙂
കൊടു “മേഷേ” എന്നോ? മ്ഹേ… മ്ഹേ…
“സുമേഷ്” എന്ന വാക്കിനു കാമദേവന് എന്നും (സുമേശന്‍) സുമയുടെ ഭര്‍ത്താവു് എന്നും കൂടാതെ “നല്ല ആടു്” എന്നും അര്‍ത്ഥമുണ്ടെന്നു് എനിക്കു പറഞ്ഞു താന്നതു രാജേഷ് വര്‍മ്മയാണു്. അദ്ദേഹത്തിന്റെ ഒരു കഥയിലെ നായകനായ ആട്ടിന്‍കുട്ടിയുടെ പേരാണു “സുമേഷ്”.
Sunil | 08-Jun-06 at 6:16 am | Permalink
മേഷം എന്നു പറഞാല്‍ ആടല്ലെ ഉമേഷ്? ദക്ഷന്റെ യാഗം തീര്‍ക്കാന്‍ അവസാനം യാഗശാലയിലെ ആടിന്റെ തലവെട്ടി ദക്ഷന്റെ ശരീരത്തില്‍വച്ച് “മ്ഹേ..മ്ഹേ..”പാടണ ഒരു മന്ത്രവുമില്ലേ? എല്ലാം ഒരോര്‍മ്മ…-സു-
Umesh | 08-Jun-06 at 12:53 pm | Permalink
മേഷം ആടു തന്നെ സുനിലേ. അതറിയാമായിരുന്നു. “സുമേഷ്” എന്ന വാക്കിനു് അങ്ങനെയൊരു അര്‍ത്ഥം ചിന്തിച്ചിരുന്നില്ല എന്നേ ഉള്ളൂ.
ദക്ഷന്റെ ദേഹത്തു് ആടിന്റെ തല… അങ്ങനെയൊരു സംഭവമുണ്ടായോ? അതു ഞമ്മളറിഞ്ഞില്ലല്ലോ… 🙂
സതീഷ് | 08-Jun-06 at 3:41 pm | Permalink
ഇവിടെ ഇങ്ങനെയൊരു സംഭവം നടക്കുന്നതറിയാന്‍ കുറച്ച് വൈകി..വന്നു നോക്കിയപ്പം എന്താ ഈ പറയുന്നത് എന്നു മനസ്സിലാക്കാന്‍ അതിലും വൈകി.. ഇനി എന്തെങ്കിലും ഒരു അഭിപ്രായം പറയാന്നു വെച്ചാല്‍, ഒരു വിധത്തില്‍ പെട്ട അഫിപ്രായങ്ങളൊക്കെ നിരന്ന് പരന്ന് കിടക്കുന്നു..
ഇനി ആകെ പറയേണ്ടത് , ഉമേഷേട്ടാ, ഈ പോസ്റ്റ് അങ്ങെടുത്ത് കള…
Sunil | 10-Jun-06 at 4:39 am | Permalink
ഉമേഷറിയാത്ത ഒരു സംഭവമോ?വീരഭദ്രനേയും കാളിയേയും ദഖന്റെ യാഗം നശിപ്പിക്കാന്‍ അയച്ചപ്പോള്‍ ശിവന്റടുത്ത് വ്വേറെ ദൂതന്മാറ് കുറവായിരിന്നിരിക്കാം, അപ്പോ ഉമേഷനെ വിട്ടുപോയതാകാം!അല്ലെങ്കില്‍ ദേഷ്യം കാരണം മറ്റെല്ലാം മറന്നതാകാം. സാരല്ല്യ ന്നാലും ഉമേശനല്ലേ?. ദക്ഷയാഗം കഥകളിയും മുത്തശ്ശിയമ്മയും ആണെന്റെ വിവര സ്രോതസ്സുകള്‍.-സു-