ജ്യോതിയുടെ ഒരു ബ്ലോഗ്പോസ്റ്റില്‍ ഒരിക്കല്‍ വിശ്വം ഇട്ട കമന്റില്‍ നിന്നു കിട്ടിയ ശ്ലോകം:
ദിവാ പശ്യതി നോലൂകഃ
കാകോ നക്തം ന പശ്യതി
അപൂര്‍വഃ കോऽപി കാമാന്ധോ
ദിവാ നക്തം ന പശ്യതി
അര്‍ത്ഥം:
ഉലൂകഃ ദിവാ ന പശ്യതി | : | മൂങ്ങയ്ക്കു പകല്‍ കാഴ്ചയില്ല |
കാകഃ നക്തം ന പശ്യതി | : | കാക്കയ്ക്കു രാത്രിയില്‍ കാഴ്ചയില്ല |
അപൂര്‍വഃ കഃ അപി കാമാന്ധഃ | : | കാമാന്ധനു് |
ദിവാ നക്തം ന പശ്യതി | : | പകലും രാത്രിയും കണ്ണുകാണില്ല |
അര്‍ത്ഥം ഞാന്‍ ഒരല്പം മാറ്റി-സുഭാഷിതമാക്കാന്‍. ശ്ലോകത്തില്‍ ഇതു് ഏതോ സന്ദര്‍ഭത്തില്‍ ഒരു പ്രത്യേക കാമാന്ധനെപ്പറ്റി പറയുന്നതാണു്. “മുമ്പില്ലാത്ത ഒരു കാമാന്ധന്” എന്നാണു മൂന്നാം വരിയുടെ അര്‍ത്ഥം. “അപൂര്‍വഃ” എന്നതിനു പകരം “അപൂര്‍വം” എന്നു ക്രിയാവിശേഷണമായിട്ടാണെങ്കില്‍ വേണമെങ്കില്‍ സാമാന്യമാക്കാം.
വിശ്വത്തിനേ പൂര്‍ണ്ണമായ വിവരം അറിയൂ.
Umesh::ഉമേഷ് | 11-Aug-06 at 2:33 pm | Permalink
എപ്പോഴും അന്ധരായവര്‍-സുഭാഷിതത്തില്‍.
വിശ്വത്തിന്റെ ഒരു കമന്റില്‍ നിന്നു് ഒരു ശ്ലോകം അടിച്ചുമാറ്റി ഇവിടെ ഇടുന്നു. വിശ്വത്തെ നന്നായി അറിയാവുന്നതുകൊണ്ടു് ക്ഷമിക്കും എന്ന ഉത്തമവിശ്വാസത്തില്‍.
അരവിന്ദന് | 11-Aug-06 at 2:44 pm | Permalink
കാമാന്ധന് മാത്രമാണോ?
ഏത് കാര്യത്തോടും അമിതമായ ആസക്തിയുള്ളവര്ക്കെല്ലാം ഈ ടൈപ്പ് അന്ധത ഉണ്ടെന്ന് തോന്നുന്നു.
സെലക്റ്റീവ് അന്ധത.വിചാരിക്കുന്ന കാര്യത്തെക്കുറിച്ചല്ലാതെയുന്നും കാണില്ല.
ബ്ലോഗിംഗ് തുടങ്ങിയ അവസരത്തില്‍ രാത്രിയും പകലും എനിക്ക് ബ്ലോഗുകളേ കാണാന്‍ കഴിയുന്നുണ്ടായിരുള്ളൂ..ബ്ലോഗാന്ധന് ആയിരുന്നു.
ഇപ്പോ കുറഞ്ഞു. 🙂
Umesh::ഉമേഷ് | 11-Aug-06 at 2:49 pm | Permalink
“കാമം” എന്നാല്‍ സംസ്കൃതത്തില്‍ ആഗ്രഹം, ആസക്തി എന്നാണു് അര്‍ത്ഥം. മലയാളത്തില്‍ അതു് ഒരു പ്രത്യേകകാര്യത്തോടു മാത്രമുള്ള ആസക്തിയായി മാറി.
സംഗാത് സംജായതേകാമഃ
കാമാത് ക്രോധോऽഭിജായതേ
എന്നു ഭഗവദ്ഗീത പറയുന്നതു സ്ത്രീപുരുഷാസക്തി മാത്രമല്ലല്ലോ.
Su | 11-Aug-06 at 2:49 pm | Permalink
അമിതമായ താത്പര്യം ഉള്ളത് എന്തും മനുഷ്യരെ അന്ധരാക്കുന്നു.
അരവിന്ദന് | 11-Aug-06 at 3:01 pm | Permalink
കാമം എന്നാല്‍ ജെനറലായി എന്തിനോടുമുള്ള ആസക്തി എന്നേയുള്ളോ?
അപ്പോ വാത്സന്യായനന് എഴുതിയ പുസ്തകത്തിന്റെ പേരോ? അത് മലയാളീകരിച്ചതാണോ?
Umesh::ഉമേഷ് | 11-Aug-06 at 3:22 pm | Permalink
കാമകല, കാമസൂത്രം തുടങ്ങിയവ കാമദേവന്റെ കല എന്നും മറ്റുമുള്ള അര്‍ത്ഥത്തിലാണു് അരവിന്ദാ. കക്ഷി എല്ലാ ആഗ്രഹത്തിന്റെയും ദേവനായിരുന്നെങ്കിലും ഈ കാര്യത്തിലായിരുന്നല്ലോ സ്പെഷ്യലൈസ് ചെയ്തിരുന്നതു് 🙂
പുരാണപുരുഷന്റെയും ടിയാന്റെ ഭാര്യയുടെയും (രതി) പേരു് ഈ സംഭവത്തോടു ചേര്‍ത്തു് ഉപയോഗിച്ചു് അവയ്ക്കു് ആ അര്ത്ഥങ്ങളുമുണ്ടു്.
കാമത്തിനു് ആ അര്‍ത്ഥം സംസ്കൃതത്തിലില്ല എന്നല്ല ഞാന്‍ ഉദ്ദേശിച്ചതു്. ആഗ്രഹം എന്നാണു് പ്രധാന അര്‍ത്ഥം. “എന്താണു വേണ്ടതു്” എന്നര്‍ത്ഥത്തില്‍ “കിം കാമം” എന്നു സംസ്കൃതത്തില്‍ ചോദിക്കാം. മലയാളത്തില്‍ ചോദിച്ചാല്‍ അടി കിട്ടും 🙂
ഹിന്ദിയിലെ “കാംനാ”യും സംസ്കൃതത്തിലെ കാമമാണെന്നു തോന്നുന്നു.
Raghavan P K | 11-Aug-06 at 6:42 pm | Permalink
ശ്ലോകങ്ങളൊക്കെ ഞാനും വായിച്ചു മനസ്സിലാക്കന്‍ ശ്രമിക്കുന്നുണ്ട്.പക്ഷെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ മാത്രം മലയാള പരിജ്നാനമില്ലല്ലോ എന്നു ഖേദിക്കുന്നു.
Rajesh R Varma | 12-Aug-06 at 8:08 am | Permalink
‘കാംന’ നമ്മുടെ കാമനയായിരിക്കണം. ‘ജാന്‍കി’യെയും ‘ദേവ്കി’യെയുമൊക്കെപ്പോലെ.
Rajesh R Varma | 15-Aug-06 at 1:57 pm | Permalink
ഒരു പരിഭാഷ കാണുക
Rodrigo | 19-Sep-14 at 5:09 pm | Permalink
I have exactly what info I want. Check, please. Wait, it’s free? Awmosee!