സ്പാം ഒഴിവാക്കാന്‍ ഒരു പുതിയ പണി നോക്കുകയാണു്. വേര്‍ഡ് വേരിഫിക്കേഷനു പകരം നമ്പര്‍ വേരിഫിക്കേഷന്.
കമന്റിനു താഴെ ഒരു നമ്പര്‍ ചിത്രമായി ഉണ്ടാവും. അതു ടെക്സ്റ്റ് ബോക്സില്‍ ടൈപ്പു ചെയ്യുക. അതു ശരിയായാലേ കമന്റിനെ സ്വീകരിക്കുകയുള്ളൂ.
ഈ സെക്യൂരിറ്റി കോഡ് തെറ്റുകയോ മറ്റു തെറ്റുകള്‍ ഉണ്ടാവുകയോ ചെയ്താല്‍ അതു വേറൊരു പേജില്‍ എറര്‍ മെസ്സേജ് കാണിക്കും. അവിടെ Back button അമര്‍ത്തി തിരിച്ചു പോസ്റ്റിലേക്കു പോകാം.
ഇതു ടെസ്റ്റു ചെയ്യുന്നതു വരെ ദയവായി കമന്റിനെ കോപ്പി ചെയ്തിട്ടു മാത്രം പോസ്റ്റു ചെയ്യുക-നഷ്ടപ്പെട്ടു പോകാതിരിക്കാന്‍.
പ്രശ്നങ്ങള്‍ കണ്ടാല്‍ അറിയിക്കുക-ഉമേഷ്.പി.നായര്‍ അറ്റ് ജീമെയില്.കോം.
Umesh::ഉമേഷ് | 07-Sep-06 at 6:13 pm | Permalink
കമന്റ് സ്പാം കുറയ്ക്കാന്‍ നമ്പര്‍ വേരിഫിക്കേഷന്.
മലയാളം4യു | 08-Sep-06 at 2:58 am | Permalink
ഞാനൊന്നു റ്റെസ്റ്റ് ചെയ്തോട്ടേ ഉമേഷാട്ടാ (പഴയ് കുഴിക്കാലാ). സക്സസ് ആയാല്‍ വെറ്ഡ് വേര്ഫികേഷനെക്കാള് എളുപ്പമാകും എന്ന് തോന്നുന്നു.
ദിവാസ്വപ്നം | 08-Sep-06 at 3:15 am | Permalink
അത് നല്ലൊരു കാര്യമാണ്. മലയാളത്തില്‍ ടൈപ്പ് ചെയ്തിട്ട് പിന്നെ കീമാനില്‍ മാറ്റി ഇംഗ്ലീഷിലാക്കുന്നത് ചിലപ്പോഴെങ്കിലും അലോസരമുണ്ടാക്കാറുണ്ട്.
ഓഫായി ഒരു സംശയം ചോദിച്ചോട്ടേ :
ബീറ്റാ ബ്ലൊഗറില്‍ ചെയ്യുന്ന പോസ്റ്റുകളിലൊന്നിലും കമന്റ് ചെയ്യാന്‍ പറ്റുന്നില്ലല്ലോ. എറര്‍ മെസ്സേജ് വരുന്നു. പക്ഷേ, ആ പോസ്റ്റിലൊക്കെ മറ്റു കമന്റുകള്‍ കാണുകയും ചെയ്യുന്നു. എന്റെ എന്തെങ്കിലും സെറ്റിംഗിന്റെ കുഴപ്പമാണോ…
wakaari | 08-Sep-06 at 4:07 am | Permalink
ഞാന്‍ UMEASHPEENAYAR@JEEMAIL.COM ലേക്ക് ഒരു മെയിലയച്ചിട്ട് തിരിച്ച് വന്നിളിച്ച് കാണിച്ചു 🙂
(വേണമെങ്കില്‍ ഒരു തല്ല് ഇന്ന് കൊള്ളാമെന്ന നിലയിലായിട്ടുണ്ട്)
നമ്പറിനെ രണ്ടായി പകുത്തുകൊണ്ട് ഒരു എക്സ്പ്രസ്സ് ഹൈവേ പോകുന്നതുകാരണം വലിയ കണ്ഫ്യൂഷനൊന്നുമില്ലെങ്കിലും പൂജ്യത്തിന്റെ കുറുകെ വരയുള്ളതുകൊണ്ട് പൂജ്യമാണോ എട്ടാണോ എന്നൊക്കെ സംശയിക്കില്ലേ എന്നൊരു സംശയം. ഈ വര എനിക്ക് മാത്രമേ ഉള്ളോ എന്നുമൊരു സംശയം.
qw_er_ty
Umesh::ഉമേഷ് | 08-Sep-06 at 5:00 am | Permalink
വര എപ്പോഴും നടുക്കല്ല വക്കാരീ. കണ്‍ഫ്യൂഷ്യസ്/ലാവോട്സെ ആയാല്‍ പേജ് റിഫ്രെഷ് ചെയ്താല്‍ വര മിക്കവാറും വേറേ എവിടെയെങ്കിലും പൊയ്ക്കോളും. കമന്റ് ടൈപ്പു ചെയ്യുന്നതിനു മുമ്പു ചെയ്യണേ അതു്:)
വര മാറ്റാന്‍ പറ്റുമോ എന്നു നോക്കട്ടേ.
ഇവിടെ കമന്റിടാന്‍ പറ്റിയില്ലെങ്കില്‍ അറിയിക്കാനായിരുന്നു ഇ-മെയില്‍.
പീയുടെ ഇടത്തും വലത്തും രണ്ടെണ്ണം (കുത്തുകള്‍) കിടക്കുന്നതു കണ്ടില്ലായിരുന്നോ?
വല്യമ്മായി | 08-Sep-06 at 5:04 am | Permalink
ഞാനും ഒരുകൈ നോക്കട്ടെ
wakaari | 08-Sep-06 at 5:05 am | Permalink
ശരിയാ. ഒന്ന് റിഫ്രഷ് ചെയ്തപ്പോള്‍ ഹിന്ദി പോലെയായി. വരയില്‍ തൂങ്ങി അക്കങ്ങള്‍ 🙂
അപ്പോള്‍ umesh.p.nayar@jeemail.com ലേക്ക് ഒരുമെയില്‍ അയക്കാമല്ലേ 🙂
(ഇന്ന് മിക്കവാറും തല്ല് കൊള്ളും-എന്നാലും ചൊറിയാനെന്ത് സുഖം) 🙂
qw_er_ty
jyothirmayi | 08-Sep-06 at 5:30 am | Permalink
ഞാനും പരീക്ഷിച്ചു, മറ്റു രണ്ടു പോസ്റ്റുകളില്‍ കമന്റി. ഇതു കൊള്ളാമല്ലോ, ‘potapulle’ ന്നൊന്നും ആരും ഇനി വിളിയ്ക്കില്ലല്ലോ. ന്നാലും ഈ കണ്ണിനെ പരീക്ഷിച്ചാല്‍ വരുന്നതു നല്ലാളാണോ എന്നു മനസ്സിലാക്കുന്നതെങ്ങനെ എന്നു മാത്രം ഒരു പിടീം ഇല്ല്യ. വടവരിയില് (വക്കാരീടെ)തട്ടിവീണു വീണ്, ഇപ്പോ കഷ്ടിച്ച് നേരെ വായിക്കാന്‍ പഠിച്ചുവരുകയായിരുന്നു. എണ്ണാന്‍ അത്രയും വിഷമം തോന്നുന്നില്ല :-))
anil | 08-Sep-06 at 9:36 am | Permalink
ഒരു നംബരിട്ടു നോക്കട്ടെ
അരവിന്ദന് | 08-Sep-06 at 9:42 am | Permalink
ഹോ! ഈ ഉമേഷ്ജീടെ ഒരോരോ കണ്ടു പിടുത്തങ്ങളേ!
ആളൊരു കൊച്ച് എഡിസണ് തന്നെ 😉
ദേ ഞാനും ഒന്നു ടെസ്റ്റട്ടെ!
അരവിന്ദന് | 08-Sep-06 at 9:45 am | Permalink
എന്നതാ ഉമേഷ്ജീ നമ്പറിന്റെ നടുക്കൂടെ ഒരു വര?
അഞ്ഞൂറിന്റെ നോട്ടില്‍ കാണുന്ന പോലെ ഒറിജിനലാന്ന് കാണിക്കാനുള്ള നൂലാണോ?
ഹോ ഉമേഷ്ജ്ജീടെ ഓരോരോ സെറ്റപ്പുകളേ! 🙂
സിദ്ധാർത്ഥൻ | 08-Sep-06 at 10:25 am | Permalink
ഇതു കൊള്ളാമുമേഷ്മാഷെ. വെ.വെയെക്കാളും നന്നു്. സ്പാമരന്മാരു് ‘കാഴ്ച്ച’കളിൽ വന്നപ്പൊ ഞാനവിടേം കാവൽക്കാരെ വച്ചു. ഇങ്ങനെ വല്ലതുമവിടെ ഫിറ്റു ചെയ്യാൻ പറ്റിയാൽ കൊള്ളാമായിരുന്നു
valayam | 08-Sep-06 at 4:49 pm | Permalink
വെറും ബ്ലരീക്ഷണം
സതീഷ് | 10-Sep-06 at 3:01 pm | Permalink
പരിപാടി കൊള്ളാം..
സാധാരണ ഉമേഷ്മാഷിന്റെ പോസ്റ്റ് വായിച്ചാല്‍ കമന്റാന്‍ ശക്തി ഉണ്ടാവാറില്ല! കിട്ടിയ ചാന്‍സ് കളയാതെ ഒന്നു കമന്റുന്നു!
ആദ്യം മൂന്നു തവണ പരാജയപ്പെട്ടു.. ദേ, ഈ താഴെ കാണുന്നതാണ് ടൈപ്പാന്‍ കിട്ടിയത്..
5110
ഇവിടെയിപ്പോ ആ ചരിഞ്ഞ വര വേണോ, വേണ്ടണോ? പക്ഷെ രണ്ടും ചെയ്ത് നോക്കിയിട്ടും നാസ്തി!
സതീഷ് | 10-Sep-06 at 3:04 pm | Permalink
സംഗതികള്ക്കെന്തോ കുഴപ്പമുണ്ട്.. ഞാന്‍ നേരത്തെ എഴുതിയ നമ്പറിനിടക്ക് ഒരു slash ഉണ്ടായിരുന്നു.. കമന്റില്‍ അത് കാണാനില്ല..ഇതിനാണോ ഈ ക്രോസ് സൈറ്റ് …ന്ന് പറയുന്നത്?
Umesh::ഉമേഷ് | 13-Sep-06 at 1:27 pm | Permalink
ഇവിടെയും മറ്റു പോസ്റ്റുകളിലും കമന്റിട്ടു ഈ പുതിയ പരിപാടിയെ ടെസ്റ്റു ചെയ്ത എല്ലാവര്ക്കും നന്ദി.
സതീഷിന്റെ പ്രശ്നം എന്താണെന്നൊരു പിടിയുമില്ല. ങാ, പോട്ടേ…
സ്പാമന്മാരെ ഒഴിവാക്കാന്‍ തന്നെയാണു നടുക്കു വരയും പശ്ചാത്തലത്തില്‍ വൃത്തങ്ങളും. അവ പ്രശ്നമൊന്നുമുണ്ടാക്കുന്നില്ലെന്നു പ്രതീക്ഷിക്കുന്നു.
അരവിന്ദോ, ഇതു് എന്റെ പരിപാടിയല്ല. വേറേ ഒരുത്തന് എഴുതിയ പി. എഛ്. പി. കോഡാണു്. അവനെ ഇതിനകത്തു പിടിപ്പിക്കാന്‍ തന്നെ ഞാന്‍ ഇത്തിരി വിയര്‍ത്തു.
എനിക്കു പണ്ടേ ഇഷ്ടമല്ല വേര്‍ഡ്വേരി. വല്ലപ്പോഴുമേ ഞാന്‍ ബ്ലോഗറില്‍ ആദ്യത്തെ തവണ കടന്നുകൂടാറുള്ളൂ. അതുകൊണ്ടു് മനുഷ്യര്‍ക്കു ബുദ്ധിമുട്ടു് ഏറ്റവും കുറവുള്ള സാധനം അന്വേഷിച്ചു പോയപ്പോഴാണു് ഇതു കിട്ടിയതു്.
കുറേക്കൂടി ചെയ്യാനുണ്ടു്. തെറ്റു വന്നാല്‍ ഈ പേജില്‍ത്തന്നെ തിരുത്താന്‍ പറ്റുമോ എന്നു നോക്കണം. വേര്‍ഡ്പ്രെസ്സില്‍ ബ്ലോഗറെപ്പോലെ കമന്റ് മാനേജ് ചെയ്യുന്നതു് ഒരു പ്രത്യേക പേജല്ലാത്തതാണു പ്രധാന പ്രശ്നം. കമന്റ് പോസ്റ്റിന്റെ കീഴില്‍ത്തന്നെ വരുന്നതുകൊണ്ടു് അതു് അതാതു തീം (ടെമ്പ്ലേറ്റ്) ആണു കാണിക്കുന്നതു്. തെറ്റുകള്‍ ചെക്ക് ചെയ്യുന്നതു് വേര്‍ഡ്പ്രെസ്സിന്റെ പ്രധാന സാധനവും.
ഒന്നു രണ്ടു മണിക്കൂര്‍ വേണ്ടി വരും ഇതൊന്നു പഠിച്ചു നേരെയാക്കാന്‍. ലിയാനാര്‍ഡോ പറയുന്നതു് ആ സമയം കൊണ്ടു് എല്ലാമുള്ള ഒരു പുതിയ സിസ്റ്റം എല്ലാവര്ക്കും ഉണ്ടാക്കിക്കൊടുക്കാമെന്നാണു്. ഔട്ട്സോഴ്സ് ചെയ്താലോ 🙂
(ഞാന്‍: ഇതിട്ടതിനു ശേഷം കമന്റുകളുടെ വരവു കുറഞ്ഞോ എന്നൊരു സംശയം…
അവന്: അതു നീ പോസ്റ്റൊന്നും ഇടാത്തതുകൊണ്ടാഡേ…)
ഇഞ്ചിപ്പെണ്ണ് | 13-Sep-06 at 1:32 pm | Permalink
അയ്യൂ..എന്നിട്ട് ഞാന്‍ ഇതു കണ്ടില്ലല്ലൊ.ഈ ശ്ലൊകം രാജേഷേട്ടന് എന്താണാവൊ തര്‍ജ്ജമ ചെയ്യാത്തെ.;)
സ്വന്തമായി നമ്പറുള്ളവന് ഹയ്
സ്പാമുമാരുടെ പേടി സ്വപ്നം ഹയ്
ഇത് നമ്മുടെ ഉമേസന് സാര്‍ ഹയ്
kukku | 13-Sep-06 at 1:45 pm | Permalink
022624
022824\ithu oru paTaaNe
qw_er_ty
ബിന്ദു | 13-Sep-06 at 6:28 pm | Permalink
സമയം കളയാതെ ഞാനുമൊന്നു പരീക്ഷിക്കട്ടെ. വീഴുമോ അതൊ ചാടിക്കയറാന്‍ പറ്റുമോ? വണ്‍.. ടൂ.. ത്രീ… 🙂