സിദ്ധാര്ത്ഥന് ഒരു ചോദ്യം ഇ-മെയില്‍ വഴി ചോദിച്ചപ്പോഴാണു് പണ്ടുതൊട്ടേ വിചാരിച്ചിരുന്ന “പസില്‍ ബ്ലോഗ്” എന്ന ആശയം ഇവിടെത്തന്നെ തുടങ്ങിയാലോ എന്നു വിചാരിച്ചതു്.
ആശയം ഇതാണു്: രസകരങ്ങളായ പ്രശ്നങ്ങള്‍ (puzzles) ചോദിച്ചിട്ടു് അവയുടെ ഉത്തരങ്ങള്‍ വിശകലനം ചെയ്യുക. കമന്റുകളിലൂടെ കൂടുതല്‍ വിശകലനങ്ങളും കിട്ടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. പ്രധാനമായും ഈ കാര്യങ്ങളില്‍:
- ഇതു വേണോ?
- വേണമെങ്കില്‍, മലയാളമോ ഇംഗ്ലീഷോ ഒന്നു കൂടി നല്ലതു്? അതോ രണ്ടും കൂടിയോ?
- ഈ ബ്ലോഗില്‍ത്തന്നെ വേണോ അതോ വേറൊരു ബ്ലോഗില്‍ വേണോ?
പസിലുകള്‍ക്കു തന്നെ വേറെ ഒരു ബ്ലോഗാണെങ്കില് ഉള്ള മെച്ചങ്ങള്‍:
- പല തരം പസിലുകള്‍ പല കാറ്റഗറികളിലാക്കാം.
- കൂട്ടുബ്ലോഗ് ആക്കാം.
- കമന്റുകള്‍ മോഡരേറ്റ് ചെയ്യാം (വിക്കി ക്വിസ് ടൈം പോലെ). എന്നിട്ടു് ഒന്നിച്ചു പ്രസിദ്ധീകരിക്കാം.
- വേറേ ടെമ്പ്ലേറ്റ് ഉപയോഗിക്കാം.
- കൂടുതല്‍ ഗണിതജ്ഞാനം ആവശ്യമായ പ്രശ്നങ്ങള്‍ ഒഴിവാക്കണോ?
- മലയാളഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചേര്‍ക്കണോ?
ഇതു തുടങ്ങുകയാണെങ്കില്‍ എന്റെ മനസ്സിലുള്ള രീതി ഇതാണു്:
- പ്രധാനമായും നമ്മള് കേട്ടിട്ടുള്ള പ്രശ്നങ്ങള്‍ ആയിരിക്കും ഉണ്ടായിരിക്കുക. നമ്മള് ചോദ്യവും ഉത്തരവും കേട്ടിട്ടുണ്ടായിരിക്കും. പക്ഷേ ഉത്തരം കണ്ടുപിടിക്കാനുള്ള വഴി അറിവുണ്ടാവുകയില്ല. അതറിയാന്‍ ഒരു അവസരം.
- അറിയാവുന്ന രീതികളെക്കാള്‍ എളുപ്പമുള്ള മറ്റു രീതികളുണ്ടാവും. അവയെപ്പറ്റി അറിയുക.
- ഉത്തരങ്ങള്‍ കമന്റായോ ഇ-മെയിലായോ അയയ്ക്കാം. കമന്റുകള്‍ മോഡറേറ്റു ചെയ്യുകയുമാവാം.
- നാലഞ്ചു ദിവസം കഴിഞ്ഞു് ഉത്തരം പോസ്റ്റില്‍ത്തന്നെ ചേര്‍ക്കുക. ഒന്നിലധികം നല്ല ഉത്തരങ്ങളുണ്ടെങ്കില്‍ എല്ലാം ചേര്‍ക്കുക. വേണമെങ്കില്‍ ശരിയുത്തരം അയച്ചവരുടെ പേരുകളും ചേര്‍ക്കാം.
- ഭാസ്കരാചാര്യര്‍ തുടങ്ങിയ ഭാരതീയാചാര്യന്മാര് ശ്ലോകത്തില്‍ ചോദിച്ച ചോദ്യങ്ങളും ചേര്‍ക്കാം. അവയില്‍ പലതും ഈ ബ്ലോഗില്‍ ഈ കാറ്റഗറിയില്‍ മുമ്പു പ്രതിപാദിച്ചിട്ടുണ്ടു്.
അഭിപ്രായങ്ങള്‍ അറിയിക്കുക.
ഉദാഹരണത്തിനു്, രണ്ടു ലളിതമായ ചോദ്യങ്ങള്‍:
- പന്ത്രണ്ടു മണിക്കു് മണിക്കൂര്‍ സൂചിയും മിനിട്ടു സൂചിയും ഒരേ ദിശയിലേക്കു ചൂണ്ടിയിരിക്കുമെന്നറിയാമല്ലോ. അതു കഴിഞ്ഞു് എത്ര സമയം കഴിഞ്ഞാല്‍ അതേ സ്ഥിതി വരും?
1:05-നും 1:10-നും ഇടയ്ക്കാണെന്നറിയാം. കൃത്യമായി എത്ര സമയം എന്നു പറയണം. (സെക്കന്റ് സൂചി പരിഗണിക്കേണ്ട).
- മൂന്നു പെട്ടികള്‍. മൂന്നിലും ആഭരണങ്ങള്‍. മൂന്നിന്റെ പുറത്തും ലേബലുണ്ടു്. “സ്വര്‍ണ്ണം മാത്രം”, “വെള്ളി മാത്രം”, “സ്വര്‍ണ്ണവും വെള്ളിയും” എന്നു മൂന്നു ലേബലുകള്‍. മൂന്നു പെട്ടിയിലും തെറ്റായ ലേബലാണുള്ളതെന്നു നമ്മളോടു പറഞ്ഞിട്ടുണ്ടു്. ഒരു പെട്ടി മാത്രം തുറന്നുനോക്കാന്‍ നമുക്കു് അനുവാദമുണ്ടു്. ഒരു പെട്ടി മാത്രം തുറന്നു നോക്കിയിട്ടു് മൂന്നു പെട്ടിയുടെയും ലേബല്‍ ശരിയാക്കണം. എങ്ങനെ?
കട്ടിയുള്ള പ്രശ്നങ്ങള്‍ പിന്നെ ചോദിക്കാം. ഈ രണ്ടെണ്ണത്തിന്റെ ഉത്തരം ഇപ്പോള്‍ കണ്ടുപിടിക്കണമെന്നില്ല.
Umesh::ഉമേഷ് | 21-Sep-06 at 1:00 am | Permalink
പ്രശ്നങ്ങള്‍ ഇഷ്ടമാണോ ആര്‍ക്കെങ്കിലും?
സന്തോഷ് | 21-Sep-06 at 1:12 am | Permalink
1. വേണം.
2. മലയാളത്തില്‍ മതി.
3. എങ്ങനെയായാലും വിരോധമില്ല!
4. തീര്‍ത്തും ഒഴിവാക്കണമെന്ന അഭിപ്രായമില്ലെങ്കിലും 5%-10% മതി
5. 4-ന്റെ അതേ ഉത്തരം തന്നെ.
Adithyan | 21-Sep-06 at 1:17 am | Permalink
1. വേണം.
2. മലയാളത്തില്‍ മതി.
3. എങ്ങനെയായാലും വിരോധമില്ല!
4. തീര്‍ത്തും ഒഴിവാക്കണമെന്ന അഭിപ്രായമില്ലെങ്കിലും 5%-10% മതി
5. 4-ന്റെ അതേ ഉത്തരം തന്നെ.
ഇഞ്ചിപ്പെണ്ണ് | 21-Sep-06 at 1:28 am | Permalink
ബാക്കിയുള്ളവരു ഉത്തരം പറയണാ കണ്ടോണ്ടിരിക്കാമെന്നതല്ലാതെ….
ഉമേഷേട്ടനും ഒക്കെ ഇവിടെ പലതും പറയുന്നത് തന്നെ എനിക്കൊരു പസ്സള് ആണ്…പിന്നെ എന്തോന്ന് പുതിയ പസ്സിള്‍? 🙂
പക്ഷെ എന്തായലും ഇതും കൂടി വേണം. ഉമേഷേട്ടന് പുതിയ ഒരു ബ്ലോഗ് തുടങ്ങുന്നത് കാണുന്നത് എപ്പോഴും പറ്റുന്ന ഒരു കാര്യമല്ലല്ലോ? ഹിഹി.. സോറി ഫോര്‍ ദ ഓഫ്..
വേണം വേണം വേണം….
Umesh::ഉമേഷ് | 21-Sep-06 at 1:42 am | Permalink
ഇപ്പഴാ ഒരു കാര്യം മനസ്സിലായതു്. ഈ ആദിത്യനും സന്തോഷും ഒരാളാ അല്ലേ?
അതോ, ചോദ്യങ്ങള്‍ വന്നാല്‍ ഉത്തരങ്ങള്‍ എങ്ങനെ എഴുതും എന്നതു് ആദിത്യന് നേരത്തേ തന്നെ വ്യക്തമാക്കിയതാണോ?
🙂
(സന്തോഷിന്റെയും ആദിത്യന്റെയും കമന്റുകള്‍ പിന്മൊഴിയില് വരാഞ്ഞതെന്താ? കൊരട്ടി ഒന്നും കണ്ടില്ലല്ലോ…)
Adithyan | 21-Sep-06 at 1:59 am | Permalink
കൊരട്ടി ഇല്ലായിരുന്നു. പക്ഷെ നെടുനീളത്തില്‍ ഒരു സ്റ്റാക്ക്ട്രേസ് കിട്ടിയിരുന്നു കമന്റ് ഇട്ടപ്പോ. പീയെച്ച്പീലൊരു ഗീത – “നീയൊക്കെ യെന്തിനാണ്ടാ കമന്റിടുന്നേന്ന്”. അപ്പൊഴേ ഞാന്‍ കരുതി ആ കമന്റ് എവിടേം എത്തില്ലെന്ന്. പിന്നെ പസ്സിലിന് ഉത്തരം തരുന്നതില്‍ എന്റെ സ്ട്രാറ്റജി ഇതു തന്നെയായിരിക്കും എന്ന് വാണിംഗ് തരുന്നു. 😉
വല്യമ്മായി | 21-Sep-06 at 3:41 am | Permalink
വേണം. ലളിതമായതും വേണം.കുട്ടികള്‍ക്ക് ഉത്തരം കണ്ടു പിടിക്കാന്‍ കഴിയുന്നവ
പുള്ളി | 21-Sep-06 at 4:07 am | Permalink
ഉത്തരങ്ങള്‍:
1. ഒരുമണിക്കൂര്‍ ഏഴര മിനുട്ട്
2. മൂന്നു പെട്ടിയിലും തെറ്റായലേബലായ സ്ഥിതിക്കു ഒന്നുതുറന്നു നോക്കി അതിലുള്ളസാധനതിന്റെ ലേബല്‍ മറ്റു രണ്ടില്‍ ഒന്നില്‍ നിന്നെടുത്ത് അതിലൊട്ടിക്കുക.
പിന്നെ അതിലുള്ള ലേബല്‍ മൂന്നാം പെട്ടിയിലും മൂന്നാം പെട്ടിയിലെ ലേബല്‍ രണ്ടാം പെട്ടിയിലും ഒട്ടിക്കുക.
***********
പിന്നെ ആമുഖ ചൊദ്യങ്ങള്‍ പഴയ പാട്ടു വേണോ പുതിയവ വേണൊ, യേശുദാസിന്റെ വേണൊ ജയ ചന്ദ്രന്റെ വേനോ എന്നൊക്കെ ചോദിക്കുന്നതു പൊലെ ആയി.
ചോദിച്ച സ്ഥിതിക്കു പറയാം പുതിയതൊന്നായാല് നന്ന്.
::ശരിയുത്തരം ഒടുക്കം അറിയിക്കുമല്ലോ..
കുട്ട്യേടത്തി | 21-Sep-06 at 4:26 am | Permalink
ഉമേഷ്ജി, ഉഗ്രന്‍ ഐഡിയ. തുടങ്ങൂ തുടങ്ങൂ. മലയാളം മതി. കമന്റ് മോഡ്രേറ്റ് ചെയ്തൊടുവില്‍ ഉത്തരം പറഞ്ഞാല്‍ മതി. അല്ലെങ്കില്‍ പിന്നെ ആദിത്യന് ഇപ്പോ ചെയ്ത മാതിരി ആകുമെല്ലാ കമന്റും .
ഒരു സാമ്പിള്‍ ഇതാ എന്റെ വക. ആകാശത്തൂടി കൊറെ കിളികള്‍ പറന്നു പോകുന്ന കണ്ട കുട്ടി താഴെ നിന്നു പറഞ്ഞു. ‘അംബമ്പോ… നൂറു കിളികള്‍’.. അപ്പോള്‍ പറന്നു പോയ കൂട്ടത്തിലെ ഒരു കിളി തിരിഞ്ഞു പറഞ്ഞു ‘ഞങ്ങള്‍ നൂറൊന്നുമില്ല. ഞങ്ങളും ഞങ്ങളോളവും ഞങ്ങളില്‍ പാതിയും, അതില്‍ പാതിയും പിന്നെ നീയും കൂടി ചേറ്ന്നാലേ നൂറാവുകയുള്ളൂ’.
അങ്ങനെയെങ്കില്‍ ആകെ എത്ര പക്ഷികളായിരുന്നു പറന്നു പോയിരുന്നത് ? 🙂 കല്ലേച്ചി പണ്ടൊരു പോസ്റ്റില്‍ പറഞ്ഞ മാതിരി, ‘ഇതു സോള്‍വ് ചെയ്യാനെന്റെ വിശാഖ് മതിയല്ലോ.. ‘ എന്നുമേഷ്ജിയുടെ ആത്മഗതം ഞാന്‍ കേട്ടു 🙂
പുള്ളി | 21-Sep-06 at 4:38 am | Permalink
കുട്ട്യേടത്തീ,
ആള്‍ജിബ്ര,
x + x + x/2 + x/4 + 1 = 100;
x കണ്ടുപിടിയ്കുക
— (3 മാര്‍ക്ക്)
ക്ഷമിയ്ക്കണം പ്രശ്നങ്ങള്‍ എന്റെ ഒരു പ്രശ്നമാണ്. ഉത്തരം ശരിയായാലും തെറ്റായാലും
വല്യമ്മായി | 21-Sep-06 at 4:46 am | Permalink
36
rakesh | 21-Sep-06 at 5:02 am | Permalink
verified 36 birds
Umesh::ഉമേഷ് | 21-Sep-06 at 5:06 am | Permalink
പുള്ളീ,
രണ്ടാം ചോദ്യത്തിന്റെ ഉത്തരം ശരിയാണു്. ആദ്യത്തേതിന്റേതല്ല.
കുട്ട്യേടത്തീ, ഹന്നമോളുടെ കണക്കുപുസ്തകത്തില്‍ നിന്നാണോ ഇവിടെ പസില്‍ ചോദിക്കുന്നതു്? വല്യമ്മായി പറഞ്ഞല്ലോ. ഇനി ഇതു് ആല്‍ജിബ്രാ ഉപയോഗിക്കാതെ ചെയ്യാമോ?
ഭാസ്കരാചാര്യരുടെ രീതി പറയാം. ആദ്യം നൂറെന്നല്ലേ വിചാരിച്ചതു്. അങ്ങനെ തന്നെ ഇരിക്കട്ടേ. അങ്ങനെയാണെങ്കില്‍ 100+100+50+25=275 ആകും. ചോദ്യമനുസരിച്ചു് ഇതു് 99 ആണു്. 275 കിട്ടാന്‍ 100 വേണമെങ്കില്‍ 99 കിട്ടാന്‍ എത്ര വേണം? 100/275*99 = 36.
100-നു പകരം x ഉപയോഗിക്കുന്നതാണു് ആല്‍ജിബ്ര. അപ്പോള്‍ പുള്ളി പറഞ്ഞതുപോലെ ഭിന്നസംഖ്യയൊക്കെ വരും. അതു സോള്‍വു ചെയ്യണം. x-നു പകരം ഏതു സംഖ്യ വേണമെങ്കിലും ഉപയോഗിക്കാം എന്ന അറിവു വരുമ്പോള്‍ ആള്‍ജിബ്രയുടെ കണ്‍സെപ്റ്റു പൂര്‍ത്തിയാവുന്നു.
പുള്ളി | 21-Sep-06 at 5:07 am | Permalink
വല്ല്യമ്മായീടെ ഉത്തരം ചോദ്യത്തിലാരോപിച്ചാല് 100 തികയില്ല.
ഉത്തരം ശരിതന്നെ, ചോദ്യം ശരിയായിരുന്നെങ്കില്‍!
ചോദ്യം തുടങ്ങെണ്ടതിങ്ങനെ…
ഞാനും, ഞങ്ങളും, ഞങ്ങളോളവും….
കട: മൊഹമ്മദ്-അല്‍-കൊറൈസിമി എഴുതിയ അള്ജിബര്-വ്വ്-അല്‍-മുകബെല്ള
Umesh::ഉമേഷ് | 21-Sep-06 at 5:10 am | Permalink
ആദിത്യോ,
നിങ്ങള്‍ രണ്ടുപേരുടേതും എറര്‍ ഉണ്ടാക്കിയ സ്ഥിതിയ്ക്കു് എനിക്കു ഡീബഗ് ചെയ്യാന്‍ എളുപ്പമായി. ഞാന്‍ ഇനി അതു തന്നെ കുറേ കോപ്പി/പേസ്റ്റ് ചെയ്തു ടെസ്റ്റു ചെയ്യാന്‍ പോകുന്നു.
എന്റെ ഇ-മെയിലില്‍ അതു കിട്ടുന്നുണ്ടു്. പിന്മൊഴിയില് പോകാന്‍ ഞാന്‍ എഴുതിയ കോഡിലാണു് എറര്‍ വരുന്നതു്. അതങ്ങനെയേ വരൂ. ഞാനല്ലേ കോഡെഴുതിയതു്!
Umesh::ഉമേഷ് | 21-Sep-06 at 5:11 am | Permalink
എന്താ പുള്ളീ,
കുട്ട്യേടത്തി അവസാനം എന്നെ കൂട്ടുന്നതിനു പകരം നിന്നെ കൂട്ടിയതു കണ്ടില്ലേ?
36+36+18+9+1 = 100 അല്ലേ? ഒന്നുകൂടി കൂട്ടിനോക്കിക്കേ.
Umesh::ഉമേഷ് | 21-Sep-06 at 5:12 am | Permalink
1. വേണം.
2. മലയാളത്തില്‍ മതി.
3. എങ്ങനെയായാലും വിരോധമില്ല!
4. തീര്‍ത്തും ഒഴിവാക്കണമെന്ന അഭിപ്രായമില്ലെങ്കിലും 5%-10% മതി
5. 4-ന്റെ അതേ ഉത്തരം തന്നെ.
വല്യമ്മായി | 21-Sep-06 at 5:20 am | Permalink
ഒരു നാണയത്തിന്റെ അരികത്ത് റ്റാന്ജന്റായി ഒരു നൂല് ഒട്ടിക്കുക.നൂലിന്റെ മറ്റേ അറ്റത്ത് ഒരു പെന്‍സില്‍.അതിനടിയിലായി നീളത്തിലുള്ള ഒരു പേപ്പര്‍.നാണയം വട്ടത്തില്‍ കറക്കുകയും പേപ്പര്‍ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്ക് ചലിപ്പിക്കുകയും ചെയ്താല്‍ എന്ത് ആകൃതിയായിരിക്കും പേപ്പറില്‍ പതിയുക?
(റാഗിങ്ങിനിടയില്‍ ഈ ചോദ്യത്തിന് ശരിയുത്തരം നല്‍കിയതിനാലാണ് ഒരാളിപ്പോഴും എന്നെ സഹിക്കുന്നത്)
പുള്ളി | 21-Sep-06 at 5:20 am | Permalink
ഉമേഷ്ജി,
ഭസ്കരാചര്യരുടെ വഴി കൊള്ളാം.
പിന്നെ ഞാന്‍ കേട്ടിട്ടുള്ള പോലെ അല്ല കുട്ട്യെടത്തി ചോദിച്ചത് . ഒരു പക്ഷി ഒരു ചിറകും ഒന്നര കാലുമായി പറക്കണ്ടാന്നു കരുതിയാണു` ഉത്തരം കാണാതെ formulaമാത്രം പറഞ്ഞത്.
പിന്നെ തോന്നി മലയ്ക്കു മമ്മതിന്റെ അടുത്തു പോവാമെങ്കില്‍ ചോദ്യമെന്തുകൊണ്ടു മാറ്റിക്കൂടാ? 😉
വല്യമ്മായി | 21-Sep-06 at 5:22 am | Permalink
അയ്യൊ,ഞാന്‍ ചോദ്യം വായിച്ചിരുന്നില്ല.പുള്ളിയുടെ സമവാക്യത്തിന് ഉത്തരം കണ്ടെത്തിയതാ
പുള്ളി | 21-Sep-06 at 5:22 am | Permalink
ഓ ശരിതന്നെ. ഞാനൊരു…
എന്റെ മുകളിലെ കമന്റൊന്നു വെട്ടിക്കളഞ്ഞേക്കൂ
Umesh::ഉമേഷ് | 21-Sep-06 at 5:22 am | Permalink
Testing…
1. വേണം.
2. മലയാളത്തില്‍ മതി.
3. എങ്ങനെയായാലും വിരോധമില്ല!
4. തീര്‍ത്തും ഒഴിവാക്കണമെന്ന അഭിപ്രായമില്ലെങ്കിലും 5%-10% മതി
5. 4-ന്റെ അതേ ഉത്തരം തന്നെ.
Umesh::ഉമേഷ് | 21-Sep-06 at 5:28 am | Permalink
ആദിത്യോ, ഞാനതങ്ങു ഫിക്സു ചെയ്തു. (ഹോ, എന്റെ ഒരു മിടുക്കേ!)
ഒരു sprintf($comment->content) function ഉണ്ടായിരുന്നു. നിങ്ങളുടെ കമന്റില്‍ % ഉണ്ടായിരുന്നതുകൊണ്ടു് അവന് അതിനെ format string ആയി എടുത്തു. അപ്പോള്‍ ഇതുവരെ % ഉണ്ടായിരുന്ന കമന്റുകളാണു് ഇങ്ങനെ അടിച്ചുപോയതു്. പലപ്പോഴും ഇതു സംഭവിച്ചിട്ടുണ്ടു്. എപ്പോഴെന്നു മനസ്സിലായിരുന്നില്ല.
അപ്പോള്‍ സന്തോഷിനും കോപ്പിയടിച്ച ആദിത്യനും നന്ദി. കോപ്പിയടിച്ചതുകൊണ്ടല്ലേ ഇപ്പോള്‍ ഇതു കണ്ടുപിടിക്കാന്‍ പറ്റിയതു്!
ഇതിനകത്തും കുറേ % ഉണ്ടു്. ഇതു പിന്മൊഴിയില് പോകുമോ എന്നു നോക്കട്ടേ.
രാജ് | 21-Sep-06 at 5:33 am | Permalink
x-നു പകരം ഏതു സംഖ്യ വേണമെങ്കിലും ഉപയോഗിക്കാം എന്ന അറിവു വരുമ്പോള്‍ ആള്‍ജിബ്രയുടെ കണ്‍സെപ്റ്റു പൂര്‍ത്തിയാവുന്നു.
പൂര്‍ണ്ണമായും ശരി തന്നെ.
ഇനി അഭിപ്രായരൂപീകരണത്തിനായി ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി.
1. വേണം.
2. മലയാളം മാത്രം മതി (ഒന്നു മുതല്‍ നാലുവരെ കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷകളൊന്നും പഠിപ്പിച്ചു പോകരുത് എന്നു ഡോ.ബാബുപോളിന്റെ അഭിപ്രായം വായിച്ചു കോള്മയിര് കൊണ്ടെഴുതുന്നതു്)
3. വേറെ ബ്ലോഗ് മതി
4 & 5. ഗണിതത്തിനും മലയാളത്തിനും സംവരണമോ അയിത്തമോ കല്പിക്കേണ്ടതില്ല. മികച്ച പസിലുകള്‍ അവതരിപ്പിക്കാനുള്ള ഒരു അവസരവും പസിലുകള്ക്കായുള്ള ബ്ലോഗ് നഷ്ടപ്പെടുത്തരുതു്.
കുസ്രുതിക്കുടുക്ക | 21-Sep-06 at 5:40 am | Permalink
വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല 🙂
പിന്നെ ലളിതവും ആകാം , കടു കട്ടിയും ആകാം , നൊ പ്രോബ്ലെം ബികൊസ്,
എന്തായാലും ഞാന്‍ അതിന്റെ ഉത്തരം അറിഞ്ഞതിനു ശെഷമേ ചോദ്യം വായിക്കുകയുള്ളൂ 😉
കുസ്രുതിക്കുടുക്ക | 21-Sep-06 at 6:04 am | Permalink
പുള്ളീ , ഈ EXCEL ഒക്കെ ഉള്ളതു കൊണ്ടു പസ്സില്‍ ഒക്കെ കണ്ടു പിടിക്കാന്‍ എന്തെളുപ്പം
A1 = x
B1 = A1
C1= A1/2
D1=A1/4
E1= 1
F1= SUM(A1:E1)
ഹൊ പിന്നെ F1 ല്‍ 100 കാണുന്നതു വരെ A1ല്‍ 1 to x ടൈപ്പ് ചെയ്തു നോക്കുക 100 കണ്ടാല്‍ നിര്‍ത്തുക
വല്യമ്മായീ, രാകേഷ് , കമ്പ്യൂട്ടറില്‍ EXCELഉണ്ടല്ലെ 🙂
Umesh::ഉമേഷ് | 21-Sep-06 at 6:21 am | Permalink
ചുമ്മാതല്ല അച്ഛനുമമ്മയും കുസൃതിക്കുടുക്കേന്നു പേരിട്ടതു് 🙂
ഇനി EXCEL ഉപയോഗിച്ചു മൂക്കേല് തൊടുന്നതെങ്ങനെയാണെന്നു പറഞ്ഞേ…
(അതുപോലെ ഞാന്‍ ചോദിച്ച ആ രണ്ടു ചോദ്യങ്ങളും…)
അരവിന്ദന് | 21-Sep-06 at 7:06 am | Permalink
x + x + x/2 + x/4 + 1 = 100;
x കണ്ടുപിടിയ്കുക
– (3 മാര്‍ക്ക്)
പ്ലീസ്, ഇത്തിരി കൂടി പ്രയാസമുള്ളത് ചോദിക്കൂ..
x അതാ ആ വരിയുടെ ഏറ്റവും ഇടത്തെ അറ്റത്ത്. ഇത് കണ്ടുപിടിക്കാനാണോ പ്രയാസം!
ക:ട് : ഏതോ പിതൃശൂന്യ ഈമെയില്‍
ഉമേഷ്ജീ പസില്‍ സോള്‍വ് ചെയ്യാന്‍ കൈതരിക്കുന്നു…തുടങ്ങൂ തുടങ്ങൂ…രണ്ടുമൂന്നെണ്ണം എന്റെ കൈയ്യിലും ഉണ്ട്.
സാമ്പിള്‍ : ഞെട്ടില്ലാ വട്ടയില.
wakaari | 21-Sep-06 at 7:34 am | Permalink
പത്ത് കോഴിക്ക് അറുപത് രൂപാ വിലയെങ്കില്‍ മുപ്പത് താറാവിന്റെ വിലയെത്ര?
പത്ത് കോഴി = 60
ഒരു കോഴി = 60/10 പൂജ്യോം പൂജ്യോം വെട്ടി, പിന്നെ ആറ് ബൈ ഒന്ന് സമം ആറ്
ഒരു താറാവ്…താറാവ്..താറാ…ങേ താറാവോ? നേരത്തെ കോഴിയല്ലായിരുന്നോ
(പണ്ട് പറഞ്ഞതാ, കണക്കില്‍ ഇതൊക്കെയേ അറിയുകയുള്ളൂ എങ്കില്‍ പിന്നെ എന്തോന്ന് ചെയ്യും?)
സിദ്ധാര്ത്ഥന് | 21-Sep-06 at 8:46 am | Permalink
ആഹാ ഇതിത്രവരെയെത്തിയോ?
ഉമേഷിന്റെ ഒരു വകുപ്പായിരിക്കുന്നതാണു നല്ലതെന്നാണെന്റെ മതം, ജാതി, ജാതകം. അപ്പോള്‍ തെരഞ്ഞെടുത്തവ മാത്രം ഇട്ടു് ദീര്‍ഘകാലം കൊണ്ടു നടക്കാം. വേറെ ബ്ലോഗ്ഗാക്കണമെങ്കില് ആളുകളെ കൂട്ടണം ;-).
പിന്നെ ഉത്തരം എത്രനാള്‍ കഴിഞ്ഞാലും പോസ്റ്റില്‍ ചേര്‍ക്കരുതു്. അവസാന കമന്റായോ തൊട്ടടുത്ത പോസ്റ്റായോ ഒരാഴ്ച കഴിഞ്ഞു് ഇടാം. അതിനു കാരണം ഉത്തരത്തിലല്ല പസിലുകളുടെ രസം അതു കണ്ടുപിടിക്കാന്‍ യത്നിക്കുന്നതിലാണു് എന്നതു തന്നെ.
ക്ലോക്ക് പ്രശ്നത്തിന്റെ ഉത്തരം എനിക്കു് 5.454545 എന്നു കിട്ടി. അഥവാ 1.05 കഴിഞ്ഞു് 27 സെക്കന്റും ചില്ലറയും കഴിയുമ്പോള്‍ എന്നു്.
ഇതു ഉറപ്പുവരുത്താന്‍ ഞാനുച്ചതിരിഞ്ഞീ സമയം വരെ കാത്തിട്ടു് പോസ്റ്റാക്കാം 😉
കുസ്രുതിക്കുടുക്ക | 21-Sep-06 at 8:59 am | Permalink
ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിച്ചില്ല…പക്ഷെ അതു കാണാനുള്ള വഴി കണ്ടുപിടിച്ചു…..
കൈയിലുള്ള വാച്ച് (ഡിജിറ്റല്‍ അല്ല) ഊരി അതിന്റെ സൂചി തിരിച്ചു നോക്കുക.. ഒന്നു മറ്റൊന്നിന്റെ മുകളില്‍ വരുന്നതു വരെ.. സോ സിംപിള്‍ 🙂
എന്റെയടുക്കല്‍ ഡിജിറ്റല്‍ വാച്ചാണെ… 😉
ഉമേഷ്ജീ , വീട്ടിലിരിക്കുന്ന അച്ഛനുമമ്മയെയും ബ്ലോഗില്‍ പറയരുത് 🙁
ഇതു അവര്‍ ഇട്ട പേരല്ല ;;)….
എനിക്കൊരു പ്രൊഫൈല്‍ പിക് അയച്ചു തരുമോ, സമ്മനോം കിട്ടും 🙂
താര | 21-Sep-06 at 10:38 am | Permalink
ഉമേഷ്ജീ, വളരെ നല്ല ഐഡിയ…എന്നെപ്പോലത്തെ ട്യൂബുലൈറ്റുകളുടെ ബ്രെയിന്‍ ഒക്കെ ഒന്ന് വര്‍ക്ക് ചെയ്യട്ടെ…
എന്റെ അഭിപ്രായങ്ങളിതാ..
1. തീര്‍ച്ചയായും വേണം.
2. മലയാളത്തിലും ഇംഗ്ലീഷിലുമാവാം.
3. വേറെ ഒരു ബ്ലോഗില്ത്തുടങ്ങിയിട്ട് ഇവിടെ ലിങ്കുകളിട്ടാലും
പോരേ?
4. അതും ഇരുന്നോട്ടെ…എനിക്കൊക്കെ ചുമ്മാ ഇതൊക്കെ
കേട്ടിട്ടുണ്ടെന്നെങ്കിലും പറയാല്ലോ…:)
5. ചേര്‍ക്കണം.
ചോദ്യങ്ങള്‍ക്കുത്തരം അറിയാം…പക്ഷെ പറയില്ല..:D
Jacob | 21-Sep-06 at 10:56 am | Permalink
1.വേണം
2.മലയാളം
3.വേറൊരു ബ്ലോഗില്‍
4.വേണ്ട
5.വേണം
Dr.N.S.Panicker | 21-Sep-06 at 11:23 am | Permalink
puLLI chETTaa,
അപ്പോ ഇതല്ലേ ഞങ്ങള്‍ ചെറുപ്പത്തില്‍ ” ഞങ്ങളും ഞങ്ങളോളോം ഞങ്ങളില്‍ പാതിയുമതില് പാതിയും ഒന്നും കൂടിചേര്‍ത്താല്‍ നൂറ് എന്നാല്‍ ഞങ്ങളെത്ര ” എന്നു ചോദിച്ചു കളിച്ചിരുന്നത്?
Dr.N.S.Panicker | 21-Sep-06 at 11:33 am | Permalink
ഏതായാലും ഇത്രയൊക്കെ ആയില്ലേ ഞാനും ഒന്നു ചോദിച്ചോട്ടേ?
ഒരു നായയ്ക്ക് ഒരു കാട്ടിനുള്ളിലേക്ക് എത്ര ദൂരം ഓടാന്‍ സാധിക്കും?
ഓ. ടോ പഴയ ചോദ്യമാണേ പുതിയതൊന്നുമല്ല, എണ്റ്റേതുമല്ല)
സിദ്ധാര്ത്ഥന് | 21-Sep-06 at 11:50 am | Permalink
ഇതു് വെറും വയറ്റില്‍ ഒരാള്‍ എത്ര ഇഡ്ഡലി തിന്നും എന്ന പോലുള്ള ചോദ്യമാണോ പണിക്കര്‍ സാറെ?
ആണെങ്കില്‍,
നായയുടെ അത്രയും ദൂരം എന്നായിരിക്കും ഉത്തരം
വല്യമ്മായി | 21-Sep-06 at 11:53 am | Permalink
ഞാനൊരു ചോദ്യം ചോദിച്ചിട്ട് ആര്‍ക്കും ഉത്തരം കിട്ടിയില്ലേ ഇതു വരെ
Jacob | 21-Sep-06 at 11:57 am | Permalink
a line with a slope
Jacob | 21-Sep-06 at 12:43 pm | Permalink
x.(360/12.60.60)=(x.(360/60.60))-360
എനിക്കും സിദ്ധാര്‍ത്ഥന്റെ ഉത്തരമാണ് കിട്ടിയത്
ikkaas | 21-Sep-06 at 1:00 pm | Permalink
പണിക്കര്‍ സാറേ, കാടിന്റെ പകുതിവരെ. പിന്നേമോടിയാല് കാടിന്റെ പുറത്തേക്കാവും ഓട്ടം.
ഉമേഷ്ജീ, വേണ്ടതു തന്നെ എല്ലാം. മലയാളത്തില്‍ മതി.
Dr.N.S.Panicker | 21-Sep-06 at 1:05 pm | Permalink
സിദ്ധാര്‍ഥാ
ആ ചോദ്യത്തിന് ശരിയായ കണക്കില്‍ തന്നെ ഒരു ശരി ഉത്തരമുണ്ട്, ചോദ്യം ഏതാണ്ട് അത്തരം ആണെങ്കിലും
ചോദ്യം ശ്രദ്ധിച്ച് വായിക്കുക
Umesh::ഉമേഷ് | 21-Sep-06 at 2:31 pm | Permalink
ഹലോാാാാാാാാാ,
ഇവിടെ ചോദ്യം ചോദിക്കുന്നതു ഞാന്‍. ഉത്തരം പറയുന്നതു നിങ്ങള്‍. നിങ്ങള്‍ ഓരോരുത്തരും ചോദ്യം ചോദിക്കാന്‍ തുടങ്ങിയാല്‍ പുലിവാലാകും.
പുതിയ പസില്‍ ബ്ലോഗ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. താമസിയാതെ പുറത്തിറങ്ങും. ജാഗ്രതൈ!
ജേക്കബ് | 21-Sep-06 at 4:03 pm | Permalink
ഇനി കുസൃതിക്കുടുക്കക്ക് Excel വഴി കണ്ടു പിടിക്കാന്‍ minutes =FLOOR(((360*120*A1/11)/60-(60*A1)),1)
seconds =TRUNC((((360*120*A1/11)/60-(60*A1))- FLOOR(((360*120*A1/11)/60-(60*A1)),1))*60)
എന്‍ ജെ മല്ലു | 21-Sep-06 at 4:22 pm | Permalink
ഒരു പസിള്‍:
ഹനുമാനും, ബാച്ചി ക്ലബ്ബംഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്ത്?
ഉത്തരം: ഹനുമാന് നിത്യബ്രഹ്മചാരിത്വം സ്വമേധയാ വരിച്ചവന്‍. ബാച്ചിക്ലബ്ബന്മാര് നിത്യബ്രഹ്മചാരിത്വത്തിനു നിര്‍ബ്ബന്ധിതരായവര്‍.
ബിന്ദു | 21-Sep-06 at 4:29 pm | Permalink
ഉമേഷ്ജീ.. പ്രശ്നങ്ങള്‍ ഇഷ്ടമാണോ എന്നു കണ്ട് ഞാനൊന്നു തെറ്റിദ്ധരിച്ചു( ഒരു പ്രശ്നവും ഉണ്ടാവരുതെ എന്നാണേ ആഗ്രഹം.;) ). പസില്സിന് പദപ്രശ്നം എന്നോ പ്രശ്നോത്തരി എന്നോ മറ്റോ അല്ലേ? ഞാന്‍ ഓടിച്ചൊന്നു വായിച്ചതേ ഉള്ളൂ.. കമന്റ്സ് ഒന്നും കണ്ടിട്ടില്ല. തെറ്റിയെങ്കില്‍ ക്ഷമിക്കു. 🙂
kvenunair | 21-Sep-06 at 4:36 pm | Permalink
പണിക്കരു സാറേ,
നായയ്ക്കു് കാടിന്റെ ഉള്ളു വരേ ഓടാന്‍ കഴിയൂ എന്നു തൊന്നുന്നു.
ഉമേഷ്ജീ.
1.വേണം
2.മലയാളം
3.വേറൊരു ബ്ലോഗില്‍
4.വേണ്ട
5.വേണം
Umesh::ഉമേഷ് | 21-Sep-06 at 10:51 pm | Permalink
പാവം ബിന്ദു! എന്തോ പ്രശ്നമാണെന്നു കരുതി വന്നതാണു്. പ്രശ്നം എവിടെയുണ്ടോ അവിടെ ബിന്ദുവുമുണ്ടു് 🙂
പദപ്രശ്നം crossword puzzle അല്ലേ? അതുപോലെയുള്ള word games-നെയും അങ്ങനെ പറയാം എന്നു തോന്നുന്നു. പ്രശ്നോത്തരി എന്നതു ചോദ്യോത്തരം അഥവാ ക്വിസ് പ്രോഗ്രാം അല്ലേ? നല്ല പേരു വല്ലതും കിട്ടിയാല്‍ അറിയിക്കണേ. ഈ വിശ്വം എവിടെപ്പോയി?
ക്ലോക്ക് പ്രശ്നത്തില്‍ സിദ്ധാര്‍ത്ഥനും ജേക്കബും പറഞ്ഞ ഉത്തരം ശരിയാണു്. ഇതിനു് ആല്‍ജിബ്രയും ഒന്നും വേണ്ടാത്ത ഒരു രീതിയുണ്ടു്. ഒരു നാലാം ക്ലാസ്സുകാരനോ പലചരക്കുകടക്കാരനോ ചെയ്യാവുന്ന ഒരു രീതി. ആര്‍ക്കെങ്കിലും കിട്ടിയോ?
ഈ രണ്ടു ചോദ്യങ്ങളും ഉത്തരങ്ങളോടുകൂടിത്തന്നെ ഞാന്‍ പ്രസിദ്ധീകരിക്കാം-പുതിയ ബ്ലോഗില്‍.
ദിവാസ്വപ്നം | 22-Sep-06 at 2:59 am | Permalink
“ഹലോാാാാാാാാാ,
ഇവിടെ ചോദ്യം ചോദിക്കുന്നതു ഞാന്‍. ഉത്തരം പറയുന്നതു നിങ്ങള്‍. നിങ്ങള്‍ ഓരോരുത്തരും ചോദ്യം ചോദിക്കാന്‍ തുടങ്ങിയാല്‍ പുലിവാലാകും“
ഹ ഹ ഹ ഇതു വായിച്ചിട്ടാണെന്റെ ചിരി നില്‍ക്കാത്തത്… 🙂
അപ്പോള്‍;
1. തീര്‍ച്ചയായും വേണം
2. മലയാളം (പസില്‍ വായിച്ചുത്തരം പറയാന്‍ മാത്രം തല പുകച്ചാല്‍ മതിയല്ലോ)
3. ബ്ലോഗേതായാലും പസില്‍ നന്നായാല്‍ മതി.
4. ലളിതമായ ഗണിതമൊക്കെ പോരേ, പ്ലീസ് (ഇത്തിരി കോമ്പ്ലിക്കേറ്റഡായാലേ രസമുള്ളൂ, എന്നാലും ദയവു ചെയ്ത് സൈനും കോസും തീറ്റയുമൊന്നും വരാതിരുന്നാല്‍ മതി)
5. ഭാഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്വാഗതം
(സത്യം പറഞ്ഞാല്‍, രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരമായി ‘പുള്ളി’ പറഞ്ഞത് തമാശയാണെന്നാണ് ഞാന്‍ കരുതിയത്. എന്റെ ബൌദ്ധിക നിലവാരം എല്ലാവര്ക്കും മനസ്സിലായിക്കാണുമല്ലോ. ഒരു വായനക്കാരനായി കൂടമെന്ന് കരുതുന്നു)
മണി | 22-Sep-06 at 10:19 am | Permalink
1. വേണം
2. മലയാളം
3. ഏതായാലും കുഴപ്പമില്ല.
4. വേണ്ട.
5. വേണം
pulluran | 22-Sep-06 at 11:23 am | Permalink
ഒരു യൂറോപ്പ്യന്‍ പ്രശ്നം: fwd mail ആയി പണ്ട് കിട്ടീതാ. ഇതു മലയാളത്തിലാക്കി ഇടാനുള്ള ക്ഷമ ഇല്ലാത്തത് കൊണ്ട് കോപ്പി പേസ്റ്റ് ചെയ്യുന്നു. പുതിയ പ്രശ്ന ബ്ലോഗ് തയ്യാറായാല്‍ ഇത് മലയാളത്തിലേക്ക് മാറ്റി അവിടെ ഇടാന്‍ ഉമേഷ്ജി യൊട് അഭ്യര്‍ത്ഥിച്ച് കൊണ്ട് കോപ്പി പേസ്റ്റിലേക്ക്:
This is a quiz written by Einstein in the last century. He said that 98% of the world’s population could not solve it….”
Let us see how many amoung us r in the 2% of the population This is followed by a series of fifteen clues about five European men who live in houses of different houses, drink different beverages, smoke different cigarettes, and keep different pets.
Who keeps the fish?
FACTS OF THE PUZZLE
1. There are five houses in five different colors.
2. In each house lives a person of a different nationality.
3. These five owners drink a certain beverage, smoke a certain brand of cigarette and keep a certain pet.
4. No owners have the same pet, smoke the same brand of smoke or drink the same drink.
HINTS
1. The Brit lives in the red house.
2. The Swede keeps dogs as pets.
3. The Dane drinks tea.
4. The green house is on the left of the white house.
5. The green house owner drinks coffee.
6. The person who smokes Pall Mall rears birds.
7. The owner of the yellow house smokes Dunhill.
8. The man living in the house right in the center drinks milk.
9. The Norwegian lives in the first house.
10. The man who smokes Blend lives next to the one who keeps cats.
11. The man who keeps horses lives next to the man who smokes Dunhill.
12. The owner who smokes Blue Master drinks beer.
13. The German smokes Prince.
14. The Norwegian lives next to the blue house.
15. The man who smokes Blend has a neighbor who drinks water.
The question is: WHO OWNS FISH?
പിന്നെ ഇത് ഐന്സ്റ്റീന് ന്റെ ചോദ്യമാണോ അല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്.. എനിക്കറിയൂല്ല..
പക്ഷേ ചോദ്യം നല്ല രസമുള്ളതാണ് .!!
Dr.N.S.Panicker | 23-Sep-06 at 6:38 am | Permalink
കലക്കി ഇക്കാസേ കലക്കി കൊടു കൈ
എന്നാല്‍ ഇനി വേറൊന്ന് — ഇതു കുട്ടികള്‍ക്ക് നന്നായിരിക്കും.
നിങ്ങളുടെ കയ്യില്‍ ആയിരം രൂപ ഉണ്ട്. പത്തു സഞ്ചികളിലായി ആ രൂപ എത്രയെങ്കിലും വീതം വിഭജിച്ചു കെട്ടി വയ്ക്കണം. പക്ഷെ അതിനു ശേഷം ഒന്നുമുതല്‍ ആയിരം വരെയുള്ള ഏതു സംഖ്യ ചോദിച്ചാലും അത് , ഒരു സഞ്ചിയായോ പലസഞ്ചികള് ചേര്‍ത്തോ ആ സംഖ്യ കൊടുക്കണം . ഇതു സാധ്യമാണോ ആണെങ്കില്‍ എങ്ങനെ, അല്ലെങ്കില്‍ എന്തുകൊണ്ട്?
babu kalyanam | 23-Sep-06 at 10:19 am | Permalink
1.yes
2.english or malayalam anything is ok
3.it’s better to have a seperate blog for puzzles
4.Needn’t avoid any kind of puzzzles. You can use some kind of classification. Give choice to the readers
Sajith | 24-Sep-06 at 7:45 pm | Permalink
നല്ല ഐഡിയ ഉമേഷ്ജി. പംക്തിക്കായി കാത്ത് നില്ക്കുന്നു.
ഇങ്ങിനെ ആയാലൊ പണിക്കര്‍ സര്(1, 2, 4, 8, 16, 32, 64, 128, 256, 489)
മന്‍ജിത് | 24-Sep-06 at 10:54 pm | Permalink
പുല്ലൂരാനേ, ജര്‍മന്‍ കാരനാണോ ഫിഷിനെ വളറ്ത്തുന്നതു ?
ഞാന്‍ ഉപയോഗിച്ച ലോജിക് ഇതാണ്. നോറ്വീജിയന് ഒന്നമത്തെ വീട്ടിലാണെന്നും, രണ്ടാമത്തെ വീട് നീല ആണെന്നും പറഞ്ഞിട്ടുണ്ടല്ലോ. അപ്പോള്‍ പിന്നെ ചുവന്ന വീട്ടില്‍ താമസിക്കുന്ന ബ്രിറ്റീഷ് കാരന് മൂന്നാമത്തെയോ നാലമത്തെയോ അഞ്ച്ചാമത്തെയോ വീട്ടില്‍ ആവണം. വെള്ളായും പച്ചയും വീടുകള്‍ ഇടതും വലതുമായതിനാല്, അവ ഒന്നുകില്‍ മൂന്നും നാലും ആവണാം, അല്ലെങ്കില്‍ നാലും അഞ്ചും ആകണം. (കാരണം, രണ്ടാമത്തെ വീടു നീല ആയി പോയ സ്ഥിതിക്ക്, വേറെ ഒരു പൊസിഷനിലും വെള്ളയ്ക്കും പച്ചയ്ക്കും ഇടതും വലതും ആയി വരാന്‍ പറ്റില്ലല്ലോ ).
ഇത്രയും അനുമാനങള് കഴിഞ്ഞപ്പോള്‍ ആകെ ബാക്കിയുള്ളതു മഞ്ഞ. അപ്പോള്‍ പിന്നെ മഞ്ഞയില്‍ നമ്മുടെ നോറ്വീജിയന് ആണേന്നും ഉറപ്പല്ലേ ? (കാരണം ചുവപ്പില്‍ ബ്രിട്ടീഷ് കാരനാണ്, നോര്‍വീജിയന്‍ ഒന്നാമത്തെ വീട്ടിലെന്നു നമുക്കറിയാം, നീലയുടെ അടുത്താണേന്നറിയാം, പച്ചയോ വെള്ളയോ ഒന്നാമത്തെ വീടാവില്ലെന്നറിയാം ). അപ്പോ പിന്നെ മഞ്ഞ വീട്ടില്‍ താമസിച്ചു ഡണ്ഹില് വലിക്കുന്നതു നോറ്വീജിയന് തന്നെ.
മന്‍ജിത് | 24-Sep-06 at 11:02 pm | Permalink
അയ്യോ, പകുതി എഴുതി പോസ്റ്റ് ക്ലിക് ചെയ്തു പോയി പുല്ലൂരാനേ.
യെലോ ബ്ലൂ റെഡ് വൈറ്റ് ഗ്രീന്‍
നോര്‍വീജിയ ഡാനിഷ് ബ്രിട്ടീഷ് സ്വീടന്‍ ജറ്മ
വാട്ടര്‍ റ്റീ മില്‍ക് ബിയറ് കോഫി
ക്യാറ്റ്സ് ഹോര്‍സ് ബേറ്ട് ഡോഗ്
ഡണ്ഹില് ബ്ലെണ്ഡ് പാള്‍മാള്‍ ബ്ലൂമാസ്റ്ററ് പ്രിന്
അപ്പോ ആകെ ഫില്ല് ആവാതെ ബാക്കിയുള്ളതു ജറ്മന് കാരന്റെ ഫിഷ് മാത്രം.
കുട്ട്യേടത്തി | 24-Sep-06 at 11:05 pm | Permalink
അയ്യോ, മനു ലോഗിന്‍ ചെയ്തു കിടന്നതു ഞാന്‍ കണ്ടില്ല. മുകളിലെ രണ്ടു കമന്റും ഇട്ടതു ഞാനാണേ, പുല്ലൂരാനേ 🙂
സിദ്ധാര്ത്ഥന് | 25-Sep-06 at 8:55 am | Permalink
ജര്‍മ്മന്‍ തന്നെ മീങ്കാരന് എന്നെനിക്കും തോന്നുന്നു മന്‍ജിത്തേ. (അതോ കുട്ട്യേടത്തിയോ?) ഏതാണ്ടീവഴിക്കു തന്നെയാണു് ലോജിക്കു വര്‍ക്കായതും.
ഞാനൊന്നു് തിരിഞ്ഞ തക്കത്തിനു് ഇവിടെ വീണ്ടും ചോദ്യഓത്തര പംക്തിയാക്കിയോ എന്നു ചോദിച്ചിതിന്റെ ഓണറിപ്പൊ വരും. ഒന്നു ഹാന്‍ഡില്‍ ചെയ്തോണേ. 😉
വല്യമ്മായി | 25-Sep-06 at 9:03 am | Permalink
ഞാന്‍ ചോദിച്ച ചോദ്യത്തിന് ജേക്കബിന്റെ ഉത്തരം തെറ്റാണ്.sine wave ആണ് ശരിയായ ഉത്തരം.
ജേക്കബ് | 25-Sep-06 at 9:25 am | Permalink
ശരി വല്ല്യമ്മായി.. പക്ഷെ തുടക്കത്തില്‍ ആ പെന്‍സില്‍ നാണയത്തില്‍ വന്നു മുട്ടുന്നത് വരെ ഉള്ള സമയത്ത് ഒരു വര ഉണ്ടാവില്ലേ?
വല്യമ്മായി | 25-Sep-06 at 9:31 am | Permalink
കടലാസിനേക്കാളും നീളമുള്ള നൂലാണ്.അതിനാല്‍ ഒരിക്കലും പെന്‍സിലും നാണയവും തൊടില്ല.നാണയം വൃത്തത്തിലും പേപ്പര്‍ നീളത്തിലും ചലിക്കുന്നു.
പുല്ലൂരാന് | 28-Sep-06 at 11:02 am | Permalink
ക്ഷമിക്കണം. ലേറ്റ് ആയി. കുട്ട്യേടത്തി… സിദ്ധാര്‍ഥ് …
ജര്മ്മന്കാരന് തന്നെ മത്സ്യം വളര്‍ത്തുന്ന ആള് ..!!
Dr.N.S.Panicker | 29-Sep-06 at 5:37 am | Permalink
Sajith u did it. congrats.
No more questions from my side as i read that instruction today only — that questions are to be put by the owner only.
നിധീഷ് | 01-Jun-09 at 6:59 am | Permalink
പുല്ലൂരാന്റെ പസില്‍ ഞന്‍ മലയാളതില്‍ പോസ്റ്റിയിറ്റുന്ട്.http://gandharvavicharangal.blogspot.com/2009/05/answer-riddle.html മുന്‍പെ പോസ്റ്റിയതാ
faisal | 27-Nov-17 at 6:42 pm | Permalink
A എന്ന വ്യക്തിക്ക് നഗരത്തിലേക്ക് പോകണം വഴിയിൽ രണ്ട് ഗുഹകൾ ഉണ്ട്, ഒരു ഗുഹയിലെ പോയാൽ നഗരത്തിലേക്കും മറ്റേ ഗുഹയിലെ പോയാൽ കാടിലേക്കുമാണ് എത്തിച്ചേരുക, ഓരോ ഗുഹക്കും ഓരോ കാവൽക്കാരനുമുണ്ട് (x,y എന്ന് പേര് വിളിക്കാം) ഇതിൽ രണ്ടുപേർക്കും അറിയാം ഏതാണ് ശരിയായ വഴി എന്ന് പക്ഷെ ഈ രണ്ട് കാവൽക്കരിൽ ഒരാൾ സത്യം മാത്രം പറയുന്നവനും ഒരാൾ കളവ് മാത്രം പറയുന്നവനുമാണ് ..അവർക്ക് രണ്ടുപേർക്കും പരസ്പരം അറിയാം ആരാണ് കളവ് പറയുന്നവൻ എന്നും ആരാണ് സത്യം പറയുന്നവനുമെന്നും. A ക്ക് ലക്ഷ്യസ്ഥാനത്തു എത്താൻ ഇവരോട് ഒരു ചോദ്യം മാത്രം ചോദിക്കാം..എങ്ങനെ A ലക്ഷ്യ സ്ഥാനത്ത് എത്തും?