രണ്ടുമൂന്നു കൊല്ലം മുമ്പു പോര്‍ട്ട്ലാന്‍ഡിലെ ഒരു മലയാളി വീട്ടമ്മയ്ക്കു് ഒരു ആശയം തോന്നി.
ഒരു മലയാളം ക്ലാസ് തുടങ്ങിയാലോ?
ഭിലായിയില്‍ ജനിച്ചു വളര്‍ന്ന ഈ വനിതയ്ക്കു മലയാളം നന്നായി പറയാന്‍ അറിയാമെങ്കിലും എഴുതാനും വായിക്കാനും ബുദ്ധിമുട്ടു്. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന അടുത്ത തലമുറയിലെ കുട്ടികള്‍ക്കും കേരളത്തിനു വെളിയില്‍ ജനിച്ചുവളര്‍ന്ന പല മുതിര്‍ന്നവര്‍ക്കും മലയാളം പറയാന്‍ പോലും അറിയില്ല.
ആശയം കുറെക്കാലം മുമ്പു തൊട്ടേ ഉണ്ടായിരുന്നു. പ്രാവര്‍ത്തികമാക്കിയതു് 2004-ലെ വിജയദശമിനാളില്‍.
എല്ലാ ശനിയാഴ്ചയും ഒരു മണിക്കൂര്‍ വീതം. സൌജന്യമാണു ക്ലാസ്. ആദ്യം ആരുടെയെങ്കിലും വീട്ടിലായിരുന്നു. അതു ബുദ്ധിമുട്ടായപ്പോള്‍ ഒരു പള്ളിയോടു ചേര്‍ന്നുള്ള ഒരു മുറി വാടകയ്ക്കെടുത്തു. വാടകയ്ക്കും ഇടയ്ക്കു നടത്തുന്ന ചെറിയ മത്സരങ്ങളില്‍ കൊടുക്കുന്ന സമ്മാനങ്ങള്‍ക്കുമായി (എല്ലാവര്ക്കും സമ്മാനമുണ്ടു്) ഒരു ചെറിയ തുക മാത്രം രക്ഷിതാക്കളില്‍ നിന്നു് ഈടാക്കുന്നു.
ക്ലാസ് എന്നു പറഞ്ഞാല്‍ കട്ടിയുള്ളതൊന്നുമല്ല. ഒരാള്‍ വന്നു രണ്ടുമൂന്നു പാട്ടും കഥയും പറയും. ഒന്നോ രണ്ടോ അക്ഷരം വായിക്കാന്‍ പഠിപ്പിക്കും. മലയാളം ഉപയോഗിക്കേണ്ട ചില ചെറിയ കളികളുമുണ്ടാവും. രണ്ടു വയസ്സു മുതല്‍ പതിനഞ്ചു വയസ്സു വരെയുള്ള വിദ്യാര്‍ത്ഥികള്‍. അവരുടെ കൂടെ വന്നിരിക്കുന്ന രക്ഷാകര്ത്താക്കള്. അദ്ധ്യാപകന്. ഇവരൊന്നിച്ചുള്ള സംഭാഷണങ്ങളും കളികളുമൊക്കെയായി ക്ലാസ് മുന്നോട്ടു പോയി.
ഒരു കൊല്ലത്തിനു ശേഷം അക്ഷരങ്ങള്‍ എഴുതാനും പഠിപ്പിച്ചു തുടങ്ങി.
അദ്ധ്യാപകര്‍ മലയാളത്തില്‍ വിദഗ്ദ്ധരാവണമെന്നു നിര്‍ബന്ധമില്ല. മലയാളം പറയാനും എഴുതാനും അറിയണം. കുട്ടികളോടു സംസാരിക്കാനും കഴിയണം. അത്രമാത്രം.
അദ്ധ്യാപകരെ കൂടാതെ മറ്റു പലരും ഇതില്‍ സഹകരിച്ചിരുന്നു. ആവശ്യമായ പടങ്ങള്‍ വരച്ചു കൊടുക്കുവാനും, ചിത്രങ്ങളും മറ്റും പത്രങ്ങളില്‍ നിന്നും ഇന്റര്‍നെറ്റിന്‍ല്‍ നിന്നും ശേഖരിക്കുവാനും, പഠിപ്പിക്കുന്നതു ടൈപ്പു ചെയ്തു പുസ്തകമാക്കുവാനും തൊട്ടു് ക്ലാസ്റൂമിലെ ബഞ്ചും ഡസ്കും പിടിച്ചു വെയ്ക്കാനും ക്ലാസ് കഴിഞ്ഞാല്‍ തിരിച്ചു വെയ്ക്കാനും വരെ.
വളരെ വിജയകരമായി നടന്നു വരുന്ന ഈ ക്ലാസില്‍ ഇതിനകം എട്ടു പേര് അദ്ധ്യാപകരായിട്ടുണ്ടു്-ഞാനും രാജേഷ് വര്‍മ്മയും ഉള്‍പ്പെടെ. മുപ്പതോളം വിദ്യാര്‍ത്ഥികളും ഉണ്ടു്. കുഞ്ഞുണ്ണിക്കവിതകളും മറ്റു കുട്ടിക്കവിതകളും ഇതിനകം അവര്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടു്. ഇവിടെ നടക്കുന്ന കലോത്സവങ്ങളില്‍ മലയാളത്തില്‍ പരിപാടി അവതരിപ്പിക്കാം എന്ന സ്ഥിതിയിലായി കുട്ടികള്‍.
ഇതിനു വേണ്ടി ഒരു യാഹൂ ഗ്രൂപ്പ് തുടങ്ങിയിരുന്നു. ക്ലാസ്സിലേക്കുള്ള പുസ്തകങ്ങളും മറ്റും അവിടെയാണു് ഇട്ടിരുന്നതു്. അതു കണ്ടിട്ടു് ലോകത്തിന്റെ പല ഭാഗത്തുമുള്ള മലയാളികള്‍ അതില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങി.
ഗ്രൂപ്പു് ഇവിടത്തുകാര്‍ക്കു മാത്രമായി നിലനിര്‍ത്താനാണു് ഉദ്ദേശ്യം. എങ്കിലും വിജ്ഞാനം എല്ലാവര്ക്കും കിട്ടണം എന്ന ആഗ്രഹമുള്ളതുകൊണ്ടു്, ക്ലാസ്സിലെ പഠനസാമഗ്രികള്‍ ഒരു പൊതുസ്ഥലത്തു പ്രസിദ്ധീകരിക്കാം എന്നു തീരുമാനിച്ചു.
അതനുസരിച്ചു്, ചില പുസ്തകങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്. ക്ലാസ്സില്‍ പഠിപ്പിച്ച മുഴുവന്‍ കാര്യങ്ങളുമില്ല. (കഥകള്‍ വളരെ കുറച്ചു മാത്രമേ ടൈപ്പു ചെയ്യാന്‍ പറ്റിയിട്ടുള്ളൂ.) കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു് ഇതു പ്രയോജനപ്രദമായിരിക്കും എന്നു പ്രതീക്ഷിക്കുന്നു.
ഈ സംരഭത്തിന്റെ ഭാഗമായ എല്ലാവര്ക്കും ഈ മൂന്നാം വര്‍ഷത്തില്‍ ആശംസകള്‍!
(വിജയദശമിയ്ക്കു പ്രസിദ്ധീകരിക്കണമെന്നു വിചാരിച്ചതാണു്. സമയപരിമിതി മൂലം സാധിച്ചില്ല.)
Umesh::ഉമേഷ് | 04-Oct-06 at 8:21 pm | Permalink
അമേരിക്കയുടെ ഒരു മൂലയ്ക്കൊരു മലയാളം ക്ലാസ്.
Ganesh | 04-Oct-06 at 8:39 pm | Permalink
Hi,
After long time, had a chance to read kunjunni kavithakal!
Thanks a lot for the post
Ganesh
കൂമന് | 04-Oct-06 at 10:07 pm | Permalink
നല്ല സംരംഭം ഉമേഷേ. ന്യൂജഴ്സിയിലും മലയാളം സ്കൂള്‍ ഉണ്ടെന്ന് പാപ്പാന് പറഞ്ഞതോര്‍ക്കുന്നു. എന്തായാലും കുഞ്ഞുണ്ണിക്കവിതകള്‍ വായിക്കാന്‍ ഒരവസരമായി. എന്റെ നാലര വയസുകാരി മകള്‍ക്ക് അത് വായിച്ചു കൊടുക്കണമെങ്കില്‍ കുറച്ച് ബാക്ക്ഗ്രൌണ്ട് വിവരം കൊടുക്കേണ്ടി വരും. നാട്ടില്‍ വളരുന്ന കുട്ടികളെപ്പോലെ വൃത്തിയായി മലയാളം പറയാന്‍ അവള്‍ക്കാവുന്നില്ല.
“മടല് അടര്‍ന്നു വീണു, മൂസ മലര്‍ന്നു വീണു, മടല് അടുപ്പിലായി, മൂസ കിടപ്പിലായി” എന്നൊക്കെ പറഞ്ഞാല്‍ മടലും മടലു കത്തിച്ചു വയ്ച്ച് കത്തിക്കുന്ന അടുപ്പും കണ്ടിട്ടില്ലാത്ത അവള് ചോദ്യങ്ങളാരംഭിക്കും. പിന്നെ ഉമേഷിനെപ്പോലെ ഞങ്ങളും ഗൂഗിള്‍ ചിത്രങ്ങള്‍ കാട്ടി “ഇതാണു മോളെ അടുപ്പ്” എന്നു കാട്ടിക്കൊടുക്കേണ്ടി വരും. എന്തായാലും ഒരു കൈ നോക്കുക തന്നെ.
സന്തോഷ് | 04-Oct-06 at 11:14 pm | Permalink
2000-ല്‍ മലയാളം പഠിക്കാനാളുണ്ടോ എന്നന്വേഷിച്ച് സീയാറ്റിലിലെ തെരുവീഥികളിലൂടെ അലഞ്ഞതോര്ക്കുന്നു. ആരും തിരിഞ്ഞു നോക്കിയില്ല. ഈ വര്‍ഷം കുട്ടികള്‍ക്ക് വേണ്ടി ക്ലാസ് തുടങ്ങിയിട്ടുണ്ട്. ഇത്ര വിശാലാടിസ്ഥാനത്തിലൊന്നുമല്ല. കുറച്ചൊക്കെ വായിക്കാനും എഴുതാനും പഠിപ്പിക്കണം എന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. (ഞാനല്ല അധ്യാപകന്:))
പുസ്തകങ്ങള്‍ക്ക് വളരെ നന്ദി.
ഇഞ്ചിപ്പെണ്ണ് | 05-Oct-06 at 12:35 am | Permalink
അപ്പൊ വായിക്കനറിയണ വല്ല്യോരെ മാത്രമല്ല, പോര്ട്ടല്ലന്റിലെ കൊച്ചുപിള്ളേരേയും വെറുതെ വിടില്ല്യാല്ലേ? ഭാഗ്യം പോര്ട്ടലാന്റ് നല്ല ദൂരത്തായത്…! ഹൊ! ഇനി അവിടത്തെ സ്റ്റ്രീറ്റ് നേമൊക്കെ മലയാളത്തില്‍ ആയിരിക്കുമോ എന്റെ കര്‍ത്താവേ! 🙂
Adithyan | 05-Oct-06 at 12:50 am | Permalink
ആ പറഞ്ഞത് സത്യം 🙂
ഈ കത്തി ഒക്കെ സഹിക്കുന്ന ആ പിള്ളേര്ടെ ഒരു കഷ്ടകാലമേ…
എന്‍ ജെ മല്ലു | 05-Oct-06 at 3:20 am | Permalink
കൂമാ, ന്യൂ ജേഴ്സിയിലെ മലയാളം സ്കൂള്‍ ആഘോഷമായി പൂട്ടിച്ചു എന്നാണൊടുവില്ക്കിട്ടിയ വാര്‍ത്ത. 🙂
ഓടോ — ആദ്യം ഓടിച്ചുവായിച്ചപ്പോള്‍ “ഞാനും രാജേഷ് വര്‍മ്മയും ഉള്‍പ്പെടെ മുപ്പതോളം വിദ്യാര്‍ത്ഥികളും ഉണ്ടു്.“ എന്നാണു കണ്ടത്. ഒന്നു ഞെട്ടാതിരുന്നില്ല.
kvenunair | 05-Oct-06 at 3:35 am | Permalink
ഉമെഷ്ജീ, നല്ല സംരംഭം.ലോകത്തിന്റെ ഏതു മൂലയിലുള്ള മലയാളിക്കുഞ്ഞുങ്ങള്ക്കും പ്രയോജന പ്രദമാണു്.പുസ്തകങ്ങള്‍ മറുനാട്ടിലെ കുഞ്ഞുങ്ങള്ക്കു് തീര്‍ച്ചയായും ഒരു വരദാനമാണു്.
അനുമോദനങ്ങള്‍.
അരവിന്ദ് | 05-Oct-06 at 4:06 am | Permalink
അഭിവാദ്യങ്ങള്‍..ആശംസകള്‍.
നല്ല ഉദ്യമം ഉമേഷ്ജി.
ഇത് വളര്‍ന്ന് പടര്‍ന്ന് വലുതാവട്ടെ. എല്ലാവരും മലയാളം പഠിക്കട്ടെ.
anil | 05-Oct-06 at 4:39 am | Permalink
ധാരാളം മലയാളിക്കുട്ടികള്‍ അവിടെ വന്നു പഠിക്കട്ടെ. നാവില്‍ റബര്ബാന്ഡിടാത്ത മലയാളം പറയട്ടെ. ആശംസകള്‍!
ഓടോ: യാഹു ഗ്രൂപ്പില്‍ ‘അ’ എന്ന ചിത്രം കണ്ടു. അമ്മച്ച്യാണെ ഞാനത് അവിടന്നു പൊക്കിയതല്ല.
Murali Valoor | 05-Oct-06 at 6:10 am | Permalink
മലയാളമറിയുന്ന മലയാളി എന്നത് ഇപ്പോള്‍ ഒരു ക്രെഡിറ്റ് തന്നെയാണ്. നല്ല ഉദ്യമം. സര്‍വ്വമംഗളം…..
-su- | 05-Oct-06 at 6:16 am | Permalink
വളരെ നല്ലത്, ഉമേഷ്. ഇവിടേയും ഇങ്ങനെ മലയാളം ക്ലാസ്സുകള്‍ ഉണ്ട്, ചിലത് പെട്ടെന്ന് പൂട്ടും, ചെലത് പിന്നേയും ഓടും. അല്‍പ്പം സമാധാനം സി.ബി.എസ്.ഈ സിലബസ്സുള്ള സ്കൂളുകള്‍ ധാരാളമുണ്ട്, അവയില്‍ മലയാളം പഠിപ്പിക്കുന്നുമുണ്ട് എന്നതാണ്.-സു-
Dharma | 05-Oct-06 at 6:29 am | Permalink
ഇതു പോലെ ഉള്ള സംരഭങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്.. ഇതു വായിച്ചപ്പോള്‍ ആദ്യം മനസ്സിലേക്കു ഓടി വന്ന മുഖം , മുംബയിലെ ഒരു മലയാളി സമാജവും മലയാളം പഠിപ്പിക്കുന്ന ശ്രീ ബാബു ഡാനിയലിനെയുമാണു… ഈ പോസ്റ്റിനു വളരെ നന്ദി, പ്രത്യേകിച്ചും ആ ലിങ്കുകള്‍ക്കു ….ഇങ്ങനെയുള്ള സംരഭങ്ങള്‍ തുടങ്ങുന്നവര്‍ക്കു ഇതൊക്കെ വലിയ സഹായം ആകും .
ഭാഷയുടെ വളര്‍ചയ്ക്കും നിലനില്‍പ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ എല്ല സാമൂഹിക പ്രവര്‍ത്തകര്‍ക്കും നന്ദി… അങ്ങയുടെ സംരഭങ്ങള്‍ക്കു എല്ലാ ആശംസകളും .
കെവി | 05-Oct-06 at 6:47 am | Permalink
മാഷേ, ഇടമറുകെഴുതിയ ഈ ലേഖനമൊന്നു വായിച്ചു നോക്കൂ. http://oose.wordpress.com/2006/06/07/%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%82-%e0%b4%93%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e0%b4%b8/
ഒരു വിപ്ലവം നടക്കുന്നുണ്ടു്, മലയാളികളുടെ മനസ്സില്‍. അതിന്റെ അസാധ്യമായ വിജയത്തിനു വേണ്ടി പോരാടുവാന്‍ ഞാനും ഈ അവസരത്തില്‍ എല്ലാ മാതൃഭാഷാസ്നേഹികളോടും അഭ്യര്‍ത്ഥിക്കുന്നു.
ചെണ്ടക്കാരന് | 05-Oct-06 at 6:59 am | Permalink
മൂന്നാം വര്‍ഷമാഘോഷിക്കുന്ന ഈ നല്ല സംരംഭം പടര്‍ന്നു പന്തലിക്കട്ടെ.നാട്ടിലുള്ള പല കുട്ടികളും (സി.ബി.എസ്. സി.)ഇപ്പോള്‍ മലയാളം മൂന്നാം ഭാഷയായിട്ടാണെടുക്കുന്നത്.ഹിന്ദിക്ക് രണ്ടാം സ്ഥാനവും, മലയാളിക്കെന്തോ മലയാളം ഇഷ്ടമല്ല!!
Umesh::ഉമേഷ് | 05-Oct-06 at 4:52 pm | Permalink
അനിലേ,
അനില്‍ അവിടുന്നു പൊക്കിയതല്ല എന്നെനിക്കറിയാം. കാരണം ഞാന്‍ അതു് അനിലിന്റെ ബ്ലോഗില്‍ നിന്നു പൊക്കിയതാണല്ലോ! (കേസു കൊടുത്തേക്കല്ലേ, പേരും അക്ഷരവും പൊക്കിയതിനു് 🙂 )
നല്ല അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
ആദീ, ഇഞ്ചീ,
നിങ്ങളോടു് ഇതൊന്നും പറഞ്ഞിട്ടു കാര്യമില്ല. നിങ്ങള്‍ നന്നാവില്ല 🙂
Umesh::ഉമേഷ് | 05-Oct-06 at 9:17 pm | Permalink
ഒരു ടെസ്റ്റ് കമന്റ്…
Umesh::ഉമേഷ് | 05-Oct-06 at 9:27 pm | Permalink
ഒരു ടെസ്റ്റു കൂടി….
Umesh::ഉമേഷ് | 05-Oct-06 at 9:30 pm | Permalink
ഹാവൂ… അവസാനം അയച്ച ആളിന്റെ പേരു ശരിക്കു വന്നു എന്നു തോന്നുന്നു…
സിംഹളത്തോടു വിട…
ഉമേഷ്::Umesh | 05-Oct-06 at 9:31 pm | Permalink
ഒന്നു കൂടി…
ബിന്ദു | 05-Oct-06 at 9:35 pm | Permalink
നല്ല കാര്യം ഉമേഷ്ജീ.. ഇവിടെ ഉള്ള ഏഴുവയസ്സുകാരി മനോരമഓണ്ലൈനിലെ ബാലരമയില്‍ നോക്കിയാണ് മലയാളം പഠിക്കുന്നത്. അതിനു എളുപ്പവഴിയും ഉണ്ട് കക്ഷിക്ക്. ‘അ’ എഴുതാന്‍ C എഴുതി 3 അതിനോട് ചേര്‍ത്ത് m എഴുതി അങ്ങനെ അങ്ങനെ.:) കുട്ടികളുടെ പുഴ വായിക്കാന്‍ വേണ്ടിയാണ്.
ആംസ്ട്രോങ് | 25-Mar-09 at 8:02 pm | Permalink
ഇഷ്ടമാണു എന്നു ഞാന്‍ എത്രവട്ടം പറഞ്ഞു. ഇനിയും എന്നെ മനസ്സിലാക്കുന്നില്ലെന്നോ! ഇനി ഞാന്‍ എന്തു ചെയ്യണം? മരിക്കാന്‍ എനിക്കു ഭയമാണു…എന്റെ സ്വപ്നങളുടെ നിധിഭണ്ഡാരത്തില് നിനക്കു വേണ്ടി എന്തെല്ലാം സൊരുക്കൂട്ടി വച്ചിരിക്കുന്നു..ഇനിയതെല്ലം ഞാന്‍ ആര്‍ക്കു നല്‍കും? എല്ലാം വ്യര്തഥം! പറയുക; ഞാന്‍ ഇനിയും കാത്തിരിക്കണോ?
Umesh:ഉമേഷ് | 25-Mar-09 at 8:09 pm | Permalink
ആംസ്ട്രോംഗ് എന്താ മലയാളം പഠിച്ചു ലൂനാറ്റിക് ആയോ?
ആംസ്ട്രോങ് | 25-Mar-09 at 8:37 pm | Permalink
പലസ്തീന് പ്രശ്നത്തില്‍ എല്ലവരും എന്തുകൊണ്ടു ആ കൊച്ചു രാജ്യമായ ഇസ്രായേലിനെ പഴിക്കുന്നു? എനിക്കു മനസ്സിലാകുന്നീല്ല. ചുറ്റും കിദക്കുന്ന അറബി രാജ്യങ്ങള്‍ മുഴുവന്‍ ഉപരോധം ഏര്പ്പെടുത്തിയപ്പൊള് ആര്‍ക്കും പ്രതികരണമില്ലായിരുന്നു.സമീപരാജ്യങ്ങളില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സഹിക്കേണ്ടിവരുമ്പോള്‍ നിലനില്പിനായി ചെറുത്തു നില്ക്കുന്ന ആ കൊച്ചു രാജ്യത്തിനായ് വാദിക്കാന്‍ ആരുമില്ലാതെ ലോകം മുഴുവന്‍ അവരെ ഒറ്റപ്പെടുത്തുന്നു.ഇസ്ലാമിക തീവ്രവടങ്ങളുടെ ആള് രൂപങ്ങളായ ബില്ലാദനും നിജാദിയും ലോകം മുഴുവനെയും കാല്കീഴിലാക്കുന്നതിനെ തടഞ്ഞു നിര്‍ത്തുന്ന ഇസ്രായെല്‍ പോരളികള്ക്കു അഭിവദ്യങ്ങള്‍!!!
ആംസ്ട്രോങ് | 25-Mar-09 at 8:42 pm | Permalink
ഉമേഷ്,
എല്ലം സങ്കല്‍പ്പങ്ങള്‍ അല്ലേ?
ആംസ്ട്രോങ് | 07-Apr-09 at 8:09 pm | Permalink
,ഗാഗുല്‍ത്താ മലമുകളില്‍ മരക്കുരിശില്‍ യേശു നമുക്കയ് ബലിയര്‍പ്പിച്ചു. ആ ബലിയുടെ യോഗ്യതയാല്‍ നാം സുഖമാക്കപ്പെട്ടു. യേശുവിന് കോടാനുകോടി നന്ദി.പിതാവേ അങ്ങേക്കും നന്ദി.
അവിടുത്തെ എളിയ ദാസ്സന്‍…ആംസ്ട്രോങ്.