ദുര്‍ഗ്ഗയുടെ പരമാനന്ദം സംഗീതം… വായിച്ചപ്പോള്‍ ഓര്‍മ്മ വന്നതു്. ശാസ്ത്രീയസംഗീതം പഠിക്കാന്‍ അവസാനമായി ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ 1992-ല്‍ ബോംബെയില്‍ വെച്ചു് എഴുതിയതു്.
നാവെപ്പോള്‍ മുരളുന്നതും പരുഷമാം ഹുങ്കാരമാണെങ്കിലും,
ഭാവം താളമിതൊക്കെയെന്റെ ധിഷണയ്ക്കപ്രാപ്യമാണെങ്കിലും,
നീ വാഗ്വര്‍ഷിണി, നൂപുരധ്വനിയുതിര്‍ത്തെത്തീടവേ, കേള്‍ക്കുവാ-
നാവും മച്ഛ്രുതികള്‍ക്കു – ഞാനവനിയില്‍ സംഗീതമേ, ഭാഗ്യവാന്!
(മത് + ശ്രുതി = മച്ഛ്രുതി. “എന്റെ ചെവി” എന്നര്‍ത്ഥം.)
su | 07-Dec-06 at 4:55 am | Permalink
നടന് ശ്രീനിവാസന് പറഞ്ഞിട്ടുണ്ട് എത്രയോ സിനിമകള്‍ രക്ഷപ്പെട്ടു എന്ന്, അയാള്‍ അഭിനയിക്കാത്തതുകൊണ്ട്. അതുപോലെയാണ് എനിക്ക് സംഗീതവും. ഞാന്‍ പാടാത്തതുകൊണ്ട് അത് രക്ഷപ്പെട്ടു. 😉
വല്യമ്മായി | 07-Dec-06 at 3:51 pm | Permalink
നീയെന്തു വേണമെങ്കിലും ചെയ്തോ പക്ഷെ പാടരുത് എന്ന് തറവാടിയുടെ ഓര്‍ഡര്‍,എന്തെങ്കിലും കഴിവില്ലാത്തതില്‍ എനിക്ക് വിഷമമുണ്ടെങ്കില്‍ അത് പാടാന്‍ കഴിയാത്തതില്‍ മാത്രം.
jyothi | 08-Dec-06 at 4:35 pm | Permalink
പാടാന്‍ പാടില്ല, യേശുദാസിനും ചിത്രച്ചേച്ചിയ്ക്കും പിന്നെ എനിയ്ക്കും:-)
അഗ്രജന് | 09-Dec-06 at 6:33 am | Permalink
മദ്രസ്സയില്‍ നബിദിനാഘോഷങ്ങളുടെ ഭാഗമായി എന്നെ ‘പാട്ട് മതസര’ത്തിന് ചേര്‍ത്തു അദ്ധ്യാപകന്, രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു ‘പാട്ട് വേണ്ട, നീ പ്രസംഗമത്സരത്തിന് നിന്നാല്‍ മതി‘ എന്ന്. അതിനര്‍ത്ഥം അന്ന് മനസ്സിലായില്ലെങ്കിലും ഇപ്പോ ശരിക്കും അറിയാം 🙂
Rajesh R Varma | 14-Dec-06 at 4:29 am | Permalink
ഉമേഷിന്റെ ശ്ലോകങ്ങളില്‍ ഏറ്റവും ഹൃദയസ്പര്‍ശിയാണിത്. നന്ദി.
അഗ്രജന്റെ കമന്റു വായിച്ചപ്പോള്‍ ഓര്‍മ്മവന്നത്: ‘കയ്യോടു കൈ, മെയ്യോടു മെയ്’ എന്ന സംഘഗാനം പാടാന്‍ ചെന്ന എന്നോടു നാലാംക്ലാസില്‍ വെച്ചു ഒന്നാംസാര്‍ (ഞങ്ങള്‍ ഹെഡ്മിസ്ട്രസ്സിനെ അങ്ങനെയാണു വിളിച്ചിരുന്നത്) പറഞ്ഞത് ഓര്‍മ്മവന്നു, “വര്‍മ്മേ, നമുക്കു സമ്മാനം കിട്ടണ്ടേ, അതുകൊണ്ടു വര്‍മ്മ പാടണ്ട.”
Driving Schools in Milton Keynes | 06-Oct-09 at 12:58 pm | Permalink
Nicely written, so have you any other information on that, if yes, then please send it to me, I am hungry to read your next post.