ഇന്‍ഡിബ്ലോഗീസ് 2006-ന്റെ ഏറ്റവും നല്ല മലയാളബ്ലോഗിനുള്ള പുരസ്കാരം കുറുമാന്റെ “കുറുമാന്റെ കഥകള്‍”ക്കു്. മൊത്തം പോള്‍ ചെയ്ത വോട്ടുകളുടെ 37% വോട്ടു നേടിക്കോണ്ടു് കുറുമാന് തകര്‍പ്പന്‍ ജയം നേടി. ബാക്കിയുള്ളവര്‍ക്കെല്ലാം കെട്ടിവെച്ച കാശു നഷ്ടമായി 🙂
വിശദവിവരങ്ങള്‍ ഇവിടെ.
താഴെപ്പറയുന്ന ക്രമത്തിലാണു് നില.
മൊത്തം വോട്ടുകള്‍: 133
സ്ഥാനം | ബ്ലോഗ് | വോട്ടുകള്‍ | ശതമാനം |
1 | കുറുമാന്റെ കഥകള്‍ | 49 | (36.8%) |
2 | ഗുരുകുലം | 25 | (18.8%) |
3 | ഇടിവാള്‍ | 22 | (16.5%) |
4 | മൊത്തം ചില്ലറ | 19 | (14.3%) |
5 | കൊടകരപുരാണം | 13 | (9.8%) |
6 | ശേഷം ചിന്ത്യം | 5 | (3.8%) |
കുറുമാനു് അഭിനന്ദനങ്ങള്‍! കറന്റ് ബുക്സ്കാരേ, ഇപ്പോഴേ ബുക്കുചെയ്തോളൂ…. 🙂
(ബൂലോഗക്ലബ്ബില്‍ പോസ്റ്റു ചെയ്യാന്‍ നോക്കിയിട്ടു പറ്റിയില്ല. പുതിയ ബ്ലോഗര്‍ പ്രശ്നം. ആരെങ്കിലും അവിടെയും ദയവായി ഇടൂ…)
Umesh::ഉമേഷ് | 22-Feb-07 at 8:38 pm | Permalink
ചൂടുവാര്‍ത്ത: Indibloggies പുരസ്കാരം കുറുമാന്റെ കഥകള്ക്കു്.
പ്രദീപാാാം…
സിബു | 22-Feb-07 at 8:48 pm | Permalink
കുറുമാനേ.. അഭിനന്ദനത്തിന്റെ ഒരു നൂറു ഡാഫോഡില്‍ പൂക്കള്‍ (കഥകളിലൂടേ ഒരു യൂറോപ്യന്‍ പര്യടനം കഴിഞ്ഞു വന്നതായതുകൊണ്ടാ). കറന്റ് ബുക്സേ, കുറുമാനെ കിട്ടിയില്ലെങ്കില്‍ ഗുരുകുലവും നോക്കാവുന്നതാണ് 😉
tharavadi | 22-Feb-07 at 8:51 pm | Permalink
കുറുമാന് ,
അഭിനന്ദനങ്ങള്‍
അരവിന്ദന് | 22-Feb-07 at 8:55 pm | Permalink
(ആരേലും എന്നെയൊന്ന് താങ്ങോ..ഞാന്‍ ദേ താഴെപ്പോയേ…)
ധിം.
ഠിശ്…(സോഡ പൊട്ടിക്കുന്നു)
ഗ്ലക് ഗ്ലക് ഗ്ലക് (കുടിക്കുന്നു)
“വളരെ പൈശാചികവും മൃഗീയവുമായ ഒരു ഫലമായിപ്പോയി ഇത്.വ്യാപകമായ കള്ളവോട്ട് നടന്നു.ബൂത്ത് പിടിത്തവും.റീപോളിംഗ് നടത്തണേ…..അയ്യോ റീപോളിംഗ് നടത്തണേ!
ദേ ഇടിഗഡി എന്നെ വെട്ടിച്ചു!! ദുഷ്ടന്…ആ മൂന്ന് വോട്ട് കള്ളവോട്ടാണേ…
വിയെമ്മേ സന്തോഷ്ജീ കൂയ്! 🙂 എന്റെ വിജയ പ്രകടന ജാഥ സന്തോഷ് ജിയുടെവീടിന് മുന്പില് തുടങ്ങി വ്യിയെമ്മിന്റെ വീടിനു മുന്പില് തീരും)
കുറുമയ്യാ!!!! അഭിനന്ദനങ്ങള്‍ (അടുത്ത പ്രാവശ്യം കാണിച്ച് തരാ ട്ടാ, യൂറോപ്പിലേക്ക് ഞാനും പോണ്ണ്ട് )
ഉമേഷ്ജീ പോട്ടെ സാരല്ല. കെട്ടിവെച്ച കാശ് നമ്മള്‍ക്കാര്‍ക്കും കിട്ടിയില്ലല്ലോ! 🙂
പച്ചത്തൊപ്പീ..എന്റെ ഇലക്ഷന് ക്യാമ്പെയിനറേ..പുല്ലുപോലെ ജയിക്കുമെന്ന് പറഞ്ഞാശിപ്പിച്ചിട്ട്..ഇതാണോഡേയ്?
ഒബറോയി നിന്റെ അന്ത്യമായിരിക്കും!
🙂 ആരും ആപ്പീസിലേക്ക് ഇത് വച്ച് ആരും മെയിലയക്കല്ലേ..പ്ലീസ്.തമാശ് ആണേ.
divaswapnam | 22-Feb-07 at 8:56 pm | Permalink
Congratulations KURU…
🙂
സന്തോഷ് | 22-Feb-07 at 9:05 pm | Permalink
സന്തോഷിനു വേണ്ടി ഒരു സുഹൃത്താണ് ഇതെഴുതുന്നത്. (സന്തോഷ് ബോധം കെട്ട് കിടപ്പാണ്).
“കുറുമാന് ആശംസകള്‍. ഇന്‍ഡിബ്ലോഗീസ് അവാര്‍ഡിനേക്കാള്‍ ജനങ്ങള്‍ നല്കുന്ന അംഗീകാരമാണ് വലുത് എന്നൊന്നും പറയാന്‍ ഞാനില്ല.”
ബൂലോഗ ക്ലബില്‍ ഒരു നോട്ടീസ് വന്നു കിടപ്പുണ്ട്. അത് സന്തോഷിന്റ് പേരില്‍ വിശാലന് ഇട്ടതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അനംഗാരി | 22-Feb-07 at 9:23 pm | Permalink
കുറുമാന് അഭിനന്ദനങ്ങള്‍.
ഓ. ടോ.കുറുമാനെ വോട്ട് മറിക്കാന്‍ എത്ര പേര്‍ക്ക് കള്ളചാരായവും, കാശും കൊടുത്തു:) അരവിന്ദനെയും, സന്തോഷിനേയും രഹസ്യമായി അറിയിച്ചാല്‍ മതി.അടുത്ത തവണ അവര്‍ക്കും പരീക്ഷിക്കാമല്ലോ?
ഞാന്‍ ഇവിടെയില്ല.ഇന്നലത്തെ ഫ്ലൈറ്റിന് കേരളത്തില്‍ എത്തി.
ഏവൂരാന് | 23-Feb-07 at 2:07 am | Permalink
കുറുമയ്യ്,
അഭിനന്ദനങ്ങള്‍..! ഇനിയും പോരട്ടേ ഇതു പോലെ മെഗാഹിറ്റുകള്‍..! ആശംസകള്‍..!
യാത്രാമൊഴി | 23-Feb-07 at 3:58 am | Permalink
കുറുമാന്,
അഭിനന്ദനങ്ങള്‍,
ആശംസകള്‍!
തഥാഗതന് | 23-Feb-07 at 4:51 am | Permalink
കുറുമാന് ആയിരം ആയിരം ആശംസകള്‍. യൂറൊപ്യന്‍ സ്വപ്നങ്ങള്‍ വരാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനസ്സില്‍ തോന്നിയതാണ് കുറുമാന് ഇങ്ങനെ എന്തെങ്കിലും കിട്ടും എന്ന്..
ഒരിയ്ക്കല്‍ കൂടെ അഭിനന്ദനങ്ങള്‍
കൈപ്പള്ളി | 23-Feb-07 at 4:57 am | Permalink
കുറുമാന് കങ്കാരുലേഷന്‍സ്
party !!!!!!!!!!!!!!!!
കലേഷ് | 23-Feb-07 at 5:04 am | Permalink
രാഗേഷേട്ടാ
അഭിനന്ദനങ്ങള്‍…..
കലേഷ് & റീമ
തമനു | 23-Feb-07 at 5:10 am | Permalink
കുറുമാന് അഭിനന്ദനങ്ങള്‍..
വേണു | 23-Feb-07 at 5:17 am | Permalink
അഭിനന്ദനങ്ങള്‍. ആശംസകള്‍
ഉമര്‍ ഫാറൂഖ് ബക്കര്‍ | 23-Feb-07 at 5:31 am | Permalink
രാജേഷ് (രാഗേഷ്)എന്ന കുറുമാന് എന്റേയും പ്രിയ പത്നി സലീനയുടേയും എന്റെ മോള് സ്നേഹ സെലിനിന്റേയും ഹൃദയം നിറഞ്ഞ ആശംസകള്‍
ഹൃദയംകൊണ്ടെഴുതിയ മനോഹര അനുഭവങ്ങളാണ് യൂറോപ്പ് അനുഭവങ്ങള്‍
മത്സരത്തില്‍ പങ്കെടുത്ത മറ്റു കൃതികള്‍ മോശമായതുകൊണ്ടായിരിക്കില്ല മാര്‍ക്ക് കുറഞ്ഞു പോയത് അതുകൊണ്ടവരൊരിക്കലും നിരാശരാവരുത് അവര്‍ക്കും എന്റേയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
മുല്ലപ്പൂ | 23-Feb-07 at 5:31 am | Permalink
കുറൂ,
അഭിനന്ദനങ്ങള്‍..
ഹഹ അരവീ, സന്തോഷേ… 🙂
മുല്ലപ്പൂ | 23-Feb-07 at 5:34 am | Permalink
യ്യോ മറന്നു.
രണ്ടാം സ്ഥാനക്കാരനും
പിന്നെ 3,4,6 നും അഭിനന്ദനങ്ങള്‍.
5 ഓ ? അതു മനപൂര്‍വ്വം വിട്ടതാ. ഇനി കയ്യൊപ്പിട്ട കോപ്പി കിട്ടിട്ടേ പൂച്ചെണ്ടു കൊടുക്കൂ.
അലിഫ് | 23-Feb-07 at 6:02 am | Permalink
കുറുമാന്‍സ്, അഭിനന്ദനങ്ങളും ആശംസകളും ഒരു പാട്.
സിജു | 23-Feb-07 at 6:07 am | Permalink
എന്റെ വക ചിന്ന അഭിനന്ദനങ്ങള്‍
കെട്ടി വെച്ച കാശു പോയോര്‍ക്കും അഭിനന്ദനങ്ങള്‍. കെട്ടി വെക്കാന്‍ പറ്റുകയെന്നു പറയുന്നതും ചില്ലറക്കാര്യമൊന്നുമല്ലല്ലോ.. 🙂
bahuvreehi | 23-Feb-07 at 6:25 am | Permalink
congratulations!!!! kuruman.
കരീം മാഷ് | 23-Feb-07 at 8:25 am | Permalink
കുറുമാന് ഗുരുക്കളെ! ഇതിന്റെ കൂടെ പൈസ ഇല്ലങ്കില്‍ ഈ അവാര്ഡങ്ങു നിഷേധിച്ചേക്ക്, അതാപ്പോ ഫാഷന്‍.
കാശില്ലങ്കില്‍ കൂമ്പാരി, വീട്ടില്‍ വേറെ കേസ്സാവും.
മഴത്തുള്ളികള്‍ | 23-Feb-07 at 9:11 am | Permalink
കുറുമാന് മാഷേ, അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ 🙂
ഇതില്‍ പങ്കെടുത്ത ഉമേഷ്ജി, ഇടിവാള്‍, മൊത്തം ചില്ലറ, വിശാലമനസ്കന്, ശേഷം ചിന്ത്യം എന്നിവര്‍ക്കും വരും വര്‍ഷങ്ങളിലെ അവാര്‍ഡ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
Arun | 23-Feb-07 at 9:52 am | Permalink
കൊടകരപുരാണം?
su | 23-Feb-07 at 10:12 am | Permalink
കുറുമാന് അഭിനന്ദനങ്ങള്‍. 🙂
prapra|പ്രാപ്ര | 23-Feb-07 at 2:00 pm | Permalink
കുറുമാന് ആശംസകലു വിന്താലു…
കുമാര്‍ | 23-Feb-07 at 7:48 pm | Permalink
കുറുമാനു കുറുകുറാന്നു അഭിനന്ദനങ്ങള്‍.
ഒപ്പം ലിസ്റ്റില്‍ ഉള്ള എല്ലാവര്ക്കും.
drishyan | 24-Feb-07 at 7:14 am | Permalink
പങ്കെടുത്ത എല്ലാവര്ക്കും അഭിനന്ദനങ്ങള്‍!!!
സസ്നേഹം
ദൃശ്യന്‍
visalamanaskan | 24-Feb-07 at 7:53 am | Permalink
കുറു കുറു കുറുമാ കുറുമായ്യാ..
ആയിരമായിരം അഭിവാദ്യങ്ങള്‍.
റഷ്യന്‍ ട്രിപ്പും പോന്നോട്ടേ!!
പ്രിയ ബൂലോഗ കൂടപ്പിറപ്പുകളേ..ഇത് നമുക്കൊന്ന് ആഘോഷിക്കണ്ടേ??
പുസ്തകപ്രകാശനത്തിന്റെ കൂടെ നമ്മുടെ കുറു പുലിയെ ഒന്നാദരിക്കല്ലേ? ആര്‍ഭാടമായി??
പ്രോഗ്രാം കൊഴുപ്പിക്കാന്‍, അന്ന് നമുക്ക് ഒരു സിനിമാറ്റിക്ക് ഡാന്‍സ് പ്ലാന്‍ ചെയ്താലോ..
പാട്ട് ഞാന്‍ സെലക്റ്റ് ചെയ്തിട്ടുണ്ട്. കുറുമാന് ഞാന്‍ തായത്ത് കെട്ടിക്കും! എന്നിട്ട്,
“കാടുമി നാടുമെല്ലാം വാഴും മാനത്തെ തമ്പുരാനെ..
തായത്ത് കെട്ടിക്കാം നിനക്ക് താമ്പോലം തന്നീടാം“
എന്ന പാട്ട് വച്ച് കുറുവും ദില്ബനും തമനുവും സംഘവും കാട്ടുജാതിക്കാരുടെ വേഷം കെട്ടി ഡാന്‍സ് ചെയ്യണതൊന്ന് ആലോചിച്ചേ…
🙂
visalamanaskan | 24-Feb-07 at 7:54 am | Permalink
കുറു കുറു കുറുമാ കുറുമായ്യാ..
ആയിരമായിരം അഭിവാദ്യങ്ങള്‍.
റഷ്യന്‍ ട്രിപ്പും പോന്നോട്ടേ!!
പ്രിയ ബൂലോഗ കൂടപ്പിറപ്പുകളേ..ഇത് നമുക്കൊന്ന് ആഘോഷിക്കണ്ടേ??
പുസ്തകപ്രകാശനത്തിന്റെ കൂടെ നമ്മുടെ കുറു പുലിയെ ഒന്നാദരിക്കല്ലേ? ആര്‍ഭാടമായി??
പ്രോഗ്രാം കൊഴുപ്പിക്കാന്‍, അന്ന് നമുക്ക് ഒരു സിനിമാറ്റിക്ക് ഡാന്‍സ് പ്ലാന്‍ ചെയ്താലോ..
പാട്ട് ഞാന്‍ സെലക്റ്റ് ചെയ്തിട്ടുണ്ട്. കുറുമാന് ഞാന്‍ തായത്ത് കെട്ടിക്കും! എന്നിട്ട്,
“കാടുമി നാടുമെല്ലാം കാക്കും മാനത്തെ തമ്പുരാനെ..
തായത്ത് കെട്ടിക്കാം നിനക്ക് താമ്പോലം തന്നീടാം“
എന്ന പാട്ട് വച്ച് കുറുവും ദില്ബനും തമനുവും സംഘവും കാട്ടുജാതിക്കാരുടെ വേഷം കെട്ടി ഡാന്‍സ് ചെയ്യണതൊന്ന് ആലോചിച്ചേ…
🙂
കുറുമാന് | 24-Feb-07 at 4:36 pm | Permalink
ഈ പോസ്റ്റ് ഉമേഷ്ജി ഇട്ടപ്പോഴാണു ഞാന്‍ അവാര്‍ഡ് കിട്ടി എന്നറിഞ്ഞത്. അതിനുശേഷമാണ്, ബി ബി സി യില്‍ നിന്നും, സി എന്‍ എന്നില്‍ നിന്നും ഫോണ്‍ വന്നത്. അതും കഴിഞ്ഞ് രണ്ടു മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം മാത്രമേ, ഏഷ്യാനെറ്റ്, കൈരളി, ജീവന്, മരണം, തുടങ്ങിയ ടി വിയില്‍ നിന്നും വിളി വന്നത്.
ഈ അവാര്‍ഡ് കിട്ടിയില്ലായിരുന്നുവെങ്കില്‍ എന്റെ ഭാവി എന്തായേനെ? ഹൌ, ഭാഗ്യം തന്നെ. കുറുമാന് ഇച്ഛിച്ചതും, ഇന്‍ഡി ബ്ലോഗ് കല്പ്പിച്ചതും അവാര്‍ഡ്! എന്തൊരു കോഴിസഡന്‍സ്!
എനിക്കു വേണ്ടി ബൂലോകത്ത് നിന്നും 49 പേര് വോട്ടു ചെയ്തു. നന്ദിയുണ്ട് സുഹൃത്തുക്കളെ. വളരെ നന്നി (അയ്യേ ഞാനെന്താ പന്നിയുടെ ന്നി ഇവിടേ എഴുതിയിരിക്കുന്നത്, പോര്‍ക്ക് വിന്താലു ഉച്ചക്ക് കഴിച്ചതിന്റെ ഫലമാകും). നന്ദി.
ഈ അവാര്‍ഡിനു എന്നെ നോമിനേറ്റു ചെയ്തതാരാണോ, അവര്‍ക്കും നന്ദി. ബ്ലോഗാഭിമാനിയില്‍ വന്നപ്പോഴാ ഞാന്‍ ഇങ്ങനെ ഒരു അവാര്‍ഡിനെ കുറിച്ചറിഞ്ഞത്. അപ്പോ തന്നെ പത്ത് മുന്നൂറു ഐ ഡി ക്രിയേറ്റ് ചെയ്ത് എനിക്ക് തന്നെ വോട്ടു ചെയ്താലോ എന്ന് കരുതിയെങ്കിലും, വേണ്ട എന്തായാലും എനിക്ക് കിട്ടാനുള്ളത് എനിക്ക് തന്നെ എന്ന് എന്റെ മനസ്സ് പറഞ്ഞകാരണം (ബലേ ഭേഷ്) ഞാന്‍ അത് ചെയ്തില്ല.
അപ്പോ എനിക്ക് കിട്ടിയ അവാര്‍ഡ്, അതിന് വല്ല പ്രൈസുമുണ്ടെങ്കില്‍, അതു കിട്ടുകയാണെങ്കില്‍, അനാഥാലയത്തിലേക്ക്/വൃദ്ധ സദനത്തിലേക്ക് സംഭാവന ചെയ്യുന്നതാണ് എന്ന് പ്രഖ്യാപിക്കുന്നു.
ഒരിക്കില് കൂടീ എന്റെ പ്രിയ വായനക്കാര്‍ക്കും, ഈ പോസ്റ്റിട്ട ഉമേഷ്ജിക്കും നന്ദി.
ഇടിവാള്‍ | 24-Feb-07 at 5:27 pm | Permalink
ഡോ കുറുമാനേ…
ഇന്‍ഡി ബ്ലോഗേഴ്സ് അവാര്‍ഡിനു കാശ്അവാര്ഡ് ല്ലെന്നു ആരോ തന്നെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നു ഇപ്പോ മനസ്സിലായി 😉 ഹിഹി..
ഉമേഷ്ജി.. 23 ബിരിയാണിയുടെ കാശും ചോദിച്ച് ദില്ബന് ഉമേഷ്ജിയെ തപ്പി നടക്കുന്നുണ്ട്. ( എന്റെ ആരാധകര്‍ക്കു ഞാന്‍ കൊടുത്ത ബിരിയാണിപ്പാര്ട്ടീടെ കാശേ..)
മുല്ലപ്പൂ | 27-Feb-07 at 6:26 am | Permalink
ഉമേഷേ(ട്ടാ),
Liked the new way of showing links to comments on left side of the post.But On windows restored state, the above looks overlapped.
(pls remove this comment after reading.)
qw_er_ty