1991 ഒക്ടോബറിലാണു് യൂണിക്കോഡിന്റെ ഒന്നാമത്തെ വേര്‍ഷന്‍ പ്രസിദ്ധീകരിച്ചതു്. പതിനാറു കൊല്ലത്തിനു ശേഷം, ഇപ്പോഴിതാ യൂണിക്കോഡ് (utf-8) ഇന്റര്‍നെറ്റിലെ ഏറ്റവും ഉപയോഗിക്കുന്ന എന്‍കോഡിംഗ് രീതിയായി മാറി.
2007 ഡിസംബറില്‍ utf-8 രണ്ടു പ്രമുഖ എന്‍കോഡിംഗുകളെ മറികടന്നു: ASCII-യെയും പിന്നീടു് Western European encoding-നെയും. കൂടുതല്‍ വിവരങ്ങള്‍ക്കു് ഗൂഗിളിന്റെ ഔദ്യോഗികബ്ലോഗിലെ ഈ പോസ്റ്റ് കാണുക.
മേല്‍പ്പറഞ്ഞ പോസ്റ്റില്‍ കൊടുത്തിട്ടുള്ള ഈ ഗ്രാഫില്‍ നിന്നു് ആസ്കിയുടെ (ചുവന്ന വര) പതനവും യൂണിക്കോഡിന്റെ (നീല വര) ഉയര്‍ച്ചയും വ്യക്തമായി കാണാന്‍ സാധിക്കും.
ഈയിടെ പുറത്തിറങ്ങിയ യൂണിക്കോഡ് 5.1 വേര്‍ഷനില്‍ മലയാളത്തിന്റെ ഒരു പിടി പുതിയ അക്ഷരങ്ങളുമുണ്ടു്. സ്വതന്ത്രമായ ചില്ലുകള്‍ (ൺ, ൻ, ർ, ൽ, ൾ, ൿ) , അവഗ്രഹം/പ്രശ്ലേഷം (ഽ), പണ്ടു ചില സംഖ്യകളെക്കുറിച്ചിരുന്ന (10, 100, 1000, അര, കാല്, മുക്കാല്‍) ചില ചിഹ്നങ്ങള്‍, തീയതിയെ കാണിക്കുന്ന ചിഹ്നം, ൠ, ഌ, ൡ എന്നിവയുടെ സ്വരചിഹ്നങ്ങള്‍ എന്നിവ. ഗൂഗിള്‍ സേര്‍ച്ച് ഇതിനകം തന്നെ ഈ അക്ഷരങ്ങളെ കണക്കിലെടുക്കുന്നുണ്ടു്.
ഐ. റ്റി. വേള്‍ഡിന്റെ The 10 most important technologies you never think about എന്ന ലേഖനവും വായിക്കുക.
എന്നാണോ നമ്മുടെ എല്ലാ പത്രങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും ഇതു മനസ്സിലാക്കി ആസ്കി ഫോണ്ടുകളെ വിട്ടു യൂണിക്കോഡിലേക്കു മാറുക?
t.k. | 06-May-08 at 12:29 am | Permalink
വിജ്ഞാനപ്രദമായ കുറിപ്പ്. യുണീക്കോഡിന്റെ ഈ പുതിയ രൂപം മലയാളം എഴുതാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ(പ്രധാനമായും വരമൊഴി ഉല്‍പ്പന്നങ്ങള്‍) ഉപയോഗത്തെ എങ്ങനെ ബാധിക്കുമെന്നു കൂടി വ്യക്തമാക്കാമോ?
ABHAYARTHI | 06-May-08 at 2:46 am | Permalink
vici, vini
അപ്പു | 06-May-08 at 3:05 am | Permalink
വിജ്ഞാനപ്രദം. യൂണീക്കോഡ് ഫോണ്ടുകളുടെ കൂട്ടത്തില്‍ ഇംഗ്ലീഷിലെ നിലവിലുള്ള ട്രൂ ടൈപ്പ് ഫോണ്ടുകളും പെടുമോ ഉമേഷേജീ?
സിബു | 06-May-08 at 3:07 am | Permalink
വരമൊഴിയുടെ ഏറ്റവും പുതിയ വേർഷൻ(1.7.1) ഇപ്പോൾ പുതിയ ചില്ലുകൾ ഉപയോഗിക്കുന്നു. അതിനോടൊപ്പം ലഭിക്കുന്ന കീമാനും(1.0.3) പുതിയ ചില്ലുകളാണ് ഉപയോഗിക്കുന്നത്. അഞ്ജലി പണ്ടുമുതലേ ചില്ലുകൾ കാണിക്കുന്നുണ്ട്.
G.Manu | 06-May-08 at 3:24 am | Permalink
Thanks umeshji.
ഹരിയണ്ണന്‍ | 06-May-08 at 3:25 am | Permalink
വിവരമില്ലായ്മകൊണ്ടു ചോദിക്കുകയാണ്..
🙂
ഇതില്‍ പുതിയത് നമ്മള് ഡൌണ്‍ലോഡ് ചെയ്യേണ്ടതുണ്ടോ?
അപ്ഗ്രേഡേഷന്..?
അതോ ഇത് സ്വയം മാറുന്ന പരിപാടിയാണോ?
മണ്ടത്തരത്തിന് ഈ ഗുരുകുലത്തില്‍ ശിക്ഷയില്ലെന്ന് കരുതട്ടെ!!
ഹരിയണ്ണാ,
യൂണിക്കോഡിന്റെ സ്റ്റാന്ഡേര്ഡാണു് ഒരു മാസം മുമ്പു പുറത്തിറങ്ങിയതു്. ഇനി ബ്രൌസറുകള്‍ പുതിയ അക്ഷരങ്ങളെ ശരിയായി കൈകാര്യം ചെയ്യണം, ഫോണ്ടുകള്‍ അവയെ കാണിക്കണം, ടൂളുകള്‍ അവയെ ഉണ്ടാക്കാന്‍ വഴി കൊടുക്കണം, സേര്‍ച്ച് എഞ്ചിനുകള്‍ അവ ഉള്‍പ്പെടുന്ന വാക്കുകളെ ഇന്‍ഡക്സ് ചെയ്യണം ഇങ്ങനെ പല കാര്യങ്ങളുണ്ടു്. അവയൊക്കെ തയ്യാറാവുമ്പോള്‍ അതാതു സോഫ്റ്റ്വെയറിന്റെ പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരും. ഇന്റര്‍നെറ്റ് സര്‍വ്വീസുകള്‍ (സേര്‍ച്ച് എഞ്ചിന് പോലുള്ളവ) ഇതു് കൈകാര്യം ചെയ്യുമ്പോള്‍ നമ്മള് പ്രത്യേകിച്ചു് ഒന്നും ചെയ്യേണ്ടതില്ല.
Nandakumar | 06-May-08 at 3:27 am | Permalink
യൂണിക്കോഡിലേക്ക് ഇപ്പോള്‍ തന്നെ പല പ്രസിദ്ധീകരണക്കാരും മാറിത്തുടങ്ങി എന്നത് ആശാവഹമാണ് ഉമേഷ് ജീ, ചില്ലുകളായിരുന്നു പ്രശ്നക്കാര്‍. അതൊക്കെ പൂര്‍ണ്ണമായി പരിഹരിക്കുന്നതോടെ വരും കാലങ്ങളില്‍ കൂടുതല്‍ പേര് യൂണിക്കോഡീലേയ്ക്ക് മാറൂം എന്നും പ്രതീക്ഷിക്കാം.
സിബൂ, പുതിയ കീമാനും വരമൊഴിയും ഡൌണ്‍ ലോഡാനുള്ള ലിങ്കുകള്‍ കൂടെ കൊടുക്കാമോ പുതിയ ആള്‍ക്കാരുടെ അറിവിനു വേണ്ടി?.
സിബു | 06-May-08 at 3:35 am | Permalink
അയ്യോ.. അങ്ങനെയൊന്നുമല്ല. പുതിയത് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റോൾ ചെയ്യുക തന്നെ വേണം. കിട്ടുന്ന സ്ഥലം
വരമൊഴിയുടെ പതിവുസ്ഥലം തന്നെ. ഇനി നേരെ ലിങ്ക് വേണമെങ്കിൽ ഇതാ
കൈപ്പള്ളി | 06-May-08 at 5:54 am | Permalink
online മലയാള മാദ്ധ്യമങ്ങളുടെ പ്രശ്നം യൂണിക്കോഡ് വന്നതുകൊണ്ട് തീരില്ല. അവരുടെ, They have to seriously re-think their business model on the internet.
ഈ business model restructure ചെയ്യാനുള്ള വിവരവും വിവേകവും അവര്‍ക്ക് കൈവന്നിട്ടില്ല. പറഞ്ഞുകൊടുത്താല്‍ മനസിലാവുകയുമില്ല.
Moorthy | 06-May-08 at 7:15 am | Permalink
നന്ദി…
പ്രദീപ് | 06-May-08 at 9:10 am | Permalink
പോപ്പുലര്‍ സോഫ്റ്റ്വെയറിന്റെയെല്ലാം പുതിയ പതിപ്പുകള്‍ ഇറങ്ങിയാല്‍ മാത്രമേ പുതിയ വരമൊഴി ഉപയോഗിക്കാനാവൂ എന്ന് തോന്നുന്നു. ഉമേഷിന്റെ ഈ പോസ്റ്റിന് സിബുവിട്ട ഒരൊറ്റ കമന്റിലും ചില്ലക്ഷരമില്ല, സ്ക്വയര്‍ മാത്രം!
സിബു | 06-May-08 at 3:07 pm | Permalink
പ്രദീപ്, പുതിയ ചില്ലുകാണിക്കുന്ന ഒരു ഫോണ്ടുണ്ടെങ്കിൽ പിന്നെ എന്താണ് പ്രശ്നം? അഞ്ജലി ഇന്ന് ചില്ലുകൾ കാണിക്കുന്നുണ്ട്. ബാക്കിയുള്ള ഫോണ്ടുകളും അപ്ലിക്കേഷൻസും താമസിയാതെ യുണീക്കോഡ് 5.1ലേയ്ക്ക് എത്തും എന്നാണ് പ്രതീക്ഷ.
എഴുതുന്നവ എപ്പോഴും സ്റ്റാന്റേഡ്സ് അനുസരിച്ച് ആയിരിക്കേണ്ടതുണ്ട്. അതുകൊണ്ട് പുതിയ ചില്ലുകൾ പെട്ടെന്നുപയോഗിച്ചു തുടങ്ങുക തന്നെയാണഭികാമ്യം.
ഏറനാടന്‍ | 06-May-08 at 6:31 pm | Permalink
ഉമേഷ്ജി, എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. എന്നാലും നന്ദി നന്ദി..
anoopsnairkothanallo | 06-May-08 at 8:17 pm | Permalink
നല്ല വിജ്ഞാനപ്രദമായ വിവരണം ഉമേഷ് ജി
സന്തോഷ് | 10-May-08 at 6:25 am | Permalink
കാര്‍ത്തികയില്‍ ‘ഉടനെ’യൊന്നും പുതിയ ചില്ലുകള്‍ വരില്ല. കാര്‍ത്തിക ഫോണ്ടു മാത്രം ഉപയോഗിക്കുന്ന എന്നെപ്പോലെയുള്ളവര്‍ പുതിയ ചില്ലിനുപകരം തല്ക്കാലം ചതുരം കൊണ്ടു തൃപ്തിപ്പെടുകതന്നെ വഴി.
ചന്ദ്രശേഫരന് നായര്‍ | 20-May-08 at 11:51 am | Permalink
മലയാള പത്രങ്ങളായ മാതൃഭൂമി, വീക്ഷണം, മംഗളം എന്നീ പത്രങ്ങള്‍ പൂര്‍ണമായും യൂണികോഡിലേയ്ക് മാറുകയും, പ്രമുഖ വെബ് സൈറ്റുകളായ ദാറ്റ്സ് മലയാളം, യാഹൂ മലയാളം, എംഎസ്എന്‍ മലയാളം, വെബ് ദുനിയാ തുടങ്ങിയ ധാരാളം വെബ് സൈറ്റുകളും യൂണിക്കോഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ദേശാഭിമാനി യൂണികോഡിലേയ്ക്ക് മാറിയിട്ട് പഴയതിലേയ്ക്ക് തിരികെ പോയത് എന്തിനെന്ന് മനസിലാകുന്നില്ല. മാധ്യമവും, മനോരമയും ദീപികയും അവരുടേതായ ലിപികളില്‍ ത്ത്ന്നെ ഉറച്ച് നില്‍ക്കുകയാണ്. യൂണിക്കോഡ് എന്താണെന്ന് ഇവര്‍ അറിയാഞ്ഞിട്ടല്ലല്ലോ.
ബ്ലോഗ് അക്കാദമി | 20-May-08 at 12:15 pm | Permalink
വളരെ ഉപകാരപ്രദമായ പോസ്റ്റ്. നന്ദി.
dinu | 21-May-08 at 7:09 am | Permalink
nice post 🙂
unicodine kurichu padikkan aagrahamunudu.. linkukal tharamo ?
malayalam manorama pazhaya font aanu upayogikkunnathu alle?
ഡി.പ്രദീപ് കുമാര്‍ | 06-Jul-08 at 6:54 am | Permalink
വളരെ ഉപകാരപ്രദമാണു ഈ ലേഖനന്ങള്.തുടര്ചയായിയായി വായിക്കാം.
റോബി | 22-Jul-08 at 12:13 am | Permalink
വിജ്ഞാനപ്രദം !
ചെറിയനാടന്‍ | 08-Oct-08 at 12:49 pm | Permalink
പ്രിയപ്പെട്ട ഉമേഷ്,
ഞാന്‍ കഴിഞ്ഞ ദിവസം ഒരു ബ്ലോഗ് തുടങ്ങി. ഇന്നു നോക്കിയപ്പോഴുണ്ട് അവരതു സ്പാം എന്ന ഗണത്തില്‍ പെടുത്തി ബ്ലോക്കു ചെയ്തിരിക്കുന്നതായിക്കണ്ടു. ആദ്യമായി ഇതില്‍ കൈകടത്തുന്നതുകൊണ്ടാകാം കാര്യമായി ഒന്നും പിടികിട്ടിയില്ല, എങ്കിലും ഒരേകദേശം മനസ്സിലാക്കി അണ്ബ്ലോക്കു ചെയ്യാന്‍ അപേക്ഷ് കൊടുത്തിട്ടുണ്ട്. ഞാന്‍ വരമൊഴിയില്‍ കേരള് എന്ന ഫോണ്ടില്‍ ടൈപ്പ് ചെയ്ത് യൂണിക്കോഡിലേക്കു മാറ്റി ബ്ലോഗില്‍ പേസ്റ്റു ചെയ്യുകയായിരുന്നു. ഏതോ ഫോണ്ട് റൂള്‍സ് വയലേറ്റു ചെയ്തെന്നാണ് അറിയിപ്പില്‍ നിന്നും മനസ്സിലായത് (അങ്ങനെതന്നെയോ?). ഇതെന്തുകൊണ്ടാണെന്നു ഒന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ വളരെ സൌകര്യമായിരുന്നു. നന്ദി…. ചെറിയനാടന്‍