നിങ്ങളില്‍ കുറേപ്പേരെങ്കിലും എന്റെ അച്ഛനും മകനും എന്ന പോസ്റ്റു വായിക്കുകയും അതിലുണ്ടായിരുന്ന ഓഡിയോ റെക്കോര്‍ഡിംഗുകള്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവും. അന്നു് അഞ്ചു വയസ്സൂണ്ടായിരുന്ന വിശാഖും (എന്റെ മകന്) ഞാനും കൂടി നടത്തിയ ഒരു ലഘുനാടകത്തിന്റെ ഓഡിയോ ആയിരുന്നു അതില്‍.
അതിനും അഞ്ചാറു മാസം മുമ്പാണു് (2005 നവംബര്‍ – വിശാഖിനു നാലര വയസ്സു്) ആ പ്രോഗ്രാം പോര്‍ട്ട്ലാന്‍ഡിലെ മലയാളിസംഘടനയായ സ്വരത്തിന്റെ ഓണാഘോഷത്തില്‍ അതു് അരങ്ങേറിയതു്. അതിന്റെ വീഡിയോ ഇവിടെ കാണാം.
(ഇതു കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു നേരിട്ടു കാണുക.)
ഇനി അച്ഛനും മകനും എന്ന പോസ്റ്റു വായിക്കാത്തവര്‍ അതു വായിക്കുക. അതില്‍ വിശാഖ് അച്ഛനും ഞാന്‍ മകനുമായി ഒരു പ്രകടനവും ഉണ്ടു്. അതിന്റെ സ്ക്രിപ്റ്റ് ഇവിടെ വായിക്കാം.
പോര്ട്ട്ലാന്ഡില് നിന്നു കാലിഫോര്ണിയയിലേക്കു മാറിയതിനു ശേഷം ഇതു് അവതരിപ്പിക്കാന്‍ പറ്റിയ ഒരു വേദിയും ഞങ്ങള്‍ വിട്ടില്ല. ബേ ഏറിയയിലെ മലയാളികള്‍ക്കു് ഞങ്ങളുടെ ആ സ്കിറ്റ് കണ്ടു മതിയായി. “അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍…” എന്നു പറയുന്നതു പോലെ വിശാഖിന്റെ സ്കിറ്റ് കണ്ടിട്ടില്ലാത്തവരില്ല മലയാളികള്‍ എന്ന സ്ഥിതിയായി.
ഇനി നിന്നുപിഴയ്ക്കാന് വേറേ ഏതെങ്കിലും സ്ഥലത്തേയ്ക്കു മാറണമല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണു് ഇവിടുത്തെ ചെറിയ ഒരു കൂട്ടായ്മയുടെ ഈസ്റ്റര്‍/വിഷു പ്രോഗ്രാം വന്നതു്.
അതിനോടനുബന്ധിച്ചു് ഞങ്ങള്‍ ആ സ്കിറ്റിനൊരു രണ്ടാം ഭാഗം അവതരിപ്പിച്ചു. സ്റ്റേജിലൊന്നുമായിരുന്നില്ല. അതുകൊണ്ടു് കാണികളുടെ ഇടപെടലും ഉണ്ടു്. നേരത്തേ പ്ലാന്‍ ചെയ്തതല്ലെങ്കിലും വിശാഖിന്റെ അനിയന് വിഘ്നേശും ചെറിയ ഒരു റോള്‍ ചെയ്യുന്നുണ്ടു്.
(ഇതു കാണാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇവിടെ നിന്നു നേരിട്ടു കാണുക.)
പഴയ സ്കിറ്റിന്റെ വീഡിയോ പ്രൊഫഷണല്‍ വീഡിയോഗ്രാഫര്‍മാര്‍ റെക്കോര്‍ഡു ചെയ്തു് പിന്നെ എഡിറ്റു ചെയ്തു് ഓഡിയോ മിക്സ് ചെയ്തു് ഉണ്ടാക്കിയതാണു്. ഇതു് ഒരു സാദാ കാംകോഡറില്‍ ഒരു സാദാ മനുഷ്യന് സാദാ ആയി റെക്കോര്‍ഡു ചെയ്തതും.
വനിതാലോകം ബ്ലോഗിലെ കവിതാക്ഷരിയിലേയ്ക്കു് ഒരു കവിത ചൊല്ലി അയയ്ക്കാന്‍ വിശാഖ് ശ്രമിക്കുന്നതും ഓരോ കവിതയ്ക്കും ഓരോ പ്രശ്നം കാണുന്നതും വിഷയമാക്കി ഒരു ഓഡിയോ സ്കിറ്റ് ഉണ്ടാക്കി വനിതാലോകത്തിലേയ്ക്കു് അയച്ചു കൊടുക്കണം എന്നൊരു ആശയം എന്റെ മനസ്സിലുണ്ടായിരുന്നു. അതു നടന്നില്ല. അപ്പോഴാണു് ഈ പരിപാടി വന്നതും അതു് ഈ വിധത്തിലായതും.
നാടോടിക്കാറ്റു്, ഒരു സി. ബി. ഐ. ഡയറിക്കുറിപ്പു്, കിലുക്കം, Die hard, Terminator, Matrix തുടങ്ങിയ സിനിമകള്‍ക്കു പറ്റിയതു പോലെ ഈ സീക്വലും ഒരു ഫ്ലോപ്പാകുമോ?
മിടുക്കന് | 08-May-08 at 4:21 pm | Permalink
ശ്ശെടാ, നാടകം കാണിക്കാന്‍ യൂ ട്യൂബ് സമ്മതിക്കുന്നില്ലല്ലോ..?
എന്തോ സാങ്കേതിക പ്രശ്നം ..
ഇതെന്റെ പ്രശ്നമാണോ അതോ ?
ഡാലി | 08-May-08 at 6:04 pm | Permalink
കവിതാക്ഷരിയ്ക്കു് കവിത ചൊല്ലി അയക്കാതിരുന്ന ഒരു “വഞ്ചകനെ “ ബൂലോകര്‍ക്ക് പിടികിട്ടി 🙂
ആദ്യത്തെതന്നെ സൂപ്പര്‍.
സി.ബി.ഐ ഡയറിക്കുറുപ്പ് എല്ലാ ഭാഗവും ഹിറ്റ് അല്ലേ..
വേണു | 08-May-08 at 6:36 pm | Permalink
വലിയോരേ…..
വലിയോരേ…..
എന്നു പറയുന്ന വിശാഖിന്റെ ചിത്രം ഞങ്ങൾ സങ്കല്പിച്ചു രസിക്കുമായിരുന്നു. മക്കളെ അതു കേൾപ്പിച്ചു് അവരുടെ മലയാള വിമുഖത മാറ്റിക്കാനും ഒക്കെ ഞങ്ങൾ കേട്ടും കേൾപ്പിച്ചും ആസ്വദിക്കുന്ന ഒരു സ്കിറ്റാണതു്. ഇന്നു് ഞങ്ങളുടെ മനസ്സിലെ കൊച്ചു മിടുക്കനെ കാണാൻ കഴിഞ്ഞു.
വലിയോരേ….
ആശംസകളോടെ….
വേണു.
ഹാഹാ…
പാവം നായരു മൃഗം.:) .
Nandakumar | 08-May-08 at 8:42 pm | Permalink
വിശാഖ് അച്ചനെ കടത്തിവെട്ടി…ആശംസകൾ
Kuttyedathi | 08-May-08 at 11:53 pm | Permalink
വിശാഖൊരൊന്നന്നര മിടുക്കന് തന്നെ. കലക്കി കടുകു വറുത്തു. സ്ക്രിപ്റ്റ് നേരത്തെ തയാറാക്കി വിശാഖിനെ പഠിപ്പിച്ചതോ, അതോ സ്പൊണ്ടേനിറ്റി യോ ? എന്തായാലും യാതോരു സഭാകമ്പവുമില്ല കൊച്ചു മിടുക്കന്..
വിശാഖിന്റെ ആന്‍ വരുന്നേ ആന വരുന്നേ… ഇപ്പോളും ഞങള്ടെ കാറിലെ മോസ്റ്റ് വാണ്ടട് സോങ്ങാണ്.. അന്നു ഹാനക്കുട്ടി..ഇന്നിപ്പോ ഹാരി മോന്…
തര്‍ക്കുത്തരം പറയാന്‍ വിശാഖ് മോശമൊന്നുമല്ലെങ്കിലും ഈ സ്കിറ്റുകള്‍ നേരത്തേ തയ്യാറാക്കി റിഹേഴ്സല്‍ എടുത്തു ചെയ്തതു തന്നെയാണു്. ആദ്യത്തേതു് ഒരു മാസം പ്രാക്ടീസ് ചെയ്യുകയും പലരുടെ മുന്നില്‍ കാണിക്കുകയും ചെയ്തതിനു ശേഷമാണു് (അച്ഛന് കണ്ണു തുറന്നു ചെയ്യുന്നതു ഞാന്‍ കണ്ണടച്ചു ചെയ്യാം എന്നു പറഞ്ഞിട്ടു് മുളകുപൊടി എടുക്കാന്‍ പോകുന്ന ഭാഗമൊക്കെ ഈ പ്രിവ്യൂവില്‍ കട്ടു ചെയ്തു.) സ്റ്റേജില്‍ അവതരിപ്പിച്ചതു്. രണ്ടാമത്തേതു് തട്ടിക്കൂട്ടിയതാണു്. കഷ്ടിച്ചു രണ്ടു ദിവസം മുമ്പാണു് സ്ക്രിപ്റ്റെഴുതിയതു്. കുറേ ഡയലോഗിന്റെ ആശയം വിശാഖിന്റേതാണു്. ആദ്യം പുസ്തകമെടുത്തു വായിക്കുമ്പോള്‍ അതു വിശാഖ് തല തിരിച്ചു പിടിക്കുന്നതും, “പുസ്തകം നേരേ പിടിക്കാന്‍ പോലുമറിയില്ല, എന്നിട്ടു വായിക്കാന്‍ നടക്കുന്നു!” എന്നു ഞാന്‍ പറയുന്നതും അവിടെച്ചെന്നപ്പോള്‍ മറന്നുപോയി 🙁
Nishanth | 09-May-08 at 12:53 am | Permalink
മാഷേ, അടിപൊളി ആണുകേട്ടോ! പറ്റിയ അച്ഛനും മകനും തന്നെ! 🙂
പിന്നെ ഒരു ഓ.ടോ. കിടിലന്‍ ഫയര്‍പ്ലെയ്സ്! നല്ലവലുത്.
bahuvreehi | 09-May-08 at 2:29 am | Permalink
Umesh ji,
POst nannE rasicchu,
ViSakh miDukkante kavithakshariyile kavithakkum abhinandanangaL…
അങ്കിള്‍ | 09-May-08 at 5:19 am | Permalink
ഉമേഷേ,
ചിരിച്ച്, ചിരിച്ച് എന്റേം ശ്രിമതിയുടേയും വയറ് വേദനിക്കാന്‍ തുടങ്ങിയിട്ട് അരമണിക്കൂറോളം ആയി. ആ കുസൃതികുട്ടന്റെ വീഡിയോ കണ്ടപ്പോഴാണേ. ഇതെന്താ ഞങ്ങള്‍ നേരത്തേ കാണാത്തത്?
ഹരിയണ്ണന്‍ | 11-May-08 at 11:33 am | Permalink
ഇപ്പോ മനസ്സിലായി!
മോന് തന്നെ അച്ഛനെക്കാള്‍ മിടുക്കനെന്ന്!!
🙂
Rammohan Paliyath | 15-May-08 at 3:45 am | Permalink
കഴിവുകള്‍ പാരമ്പര്യമായി കിട്ടുന്നതാണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ മനസ്സിലായി ഉമേഷിന് ഇതൊക്കെ എങ്ങനെ കിട്ടുന്നുവെന്ന്. മകന്റെ കയ്യീന്ന്.
സാദയോ സാധയോ?
Asha Mahesh | 02-Jun-08 at 6:13 am | Permalink
Umesh,
Fantastic. Achan & Makan kalakki.
Ashok | 30-Aug-12 at 12:08 pm | Permalink
Hi Umesh,
Both are great. I liked the second one more. Visakh is too good in the sequel… When is the next sequel expected?
Congrats!!!
Ashok