“നിന്റെ ബ്ലോഗ് വായിക്കാറുണ്ടു്. കമന്റിടണമന്നു് എപ്പോഴും തോന്നും. എന്നാലും ഇടാറില്ല.”
“അതെന്താ തോന്നിയിട്ടും ഇടാത്തതു്?”
“മംഗ്ലീഷില്‍ കമന്റിട്ടാല്‍ കൈ വെട്ടിക്കളയുമെന്നല്ലേ നീ പറഞ്ഞിട്ടുള്ളതു്?”
“അതേ. ഇംഗ്ലീഷിലോ മലയാളത്തിലോ കമന്റിട്ടോളൂ. മംഗ്ലീഷില്‍ കമന്റിട്ടാല്‍ കീബോര്‍ഡു ഞാന്‍ വെട്ടും!”
“മലയാളത്തില്‍ കമന്റിടാനുള്ള ടെക്നിക് എന്റെ കയ്യിലില്ല.”
“സ്വനലേഖ ഉപയോഗിച്ചുകൂടേ?”
“അതു് ലിനക്സില്‍ മാത്രമല്ലേ ഉള്ളൂ?”
“ഗ്നു ലിനക്സ് എന്നു പറയൂ. സന്തോഷ് തോട്ടിങ്ങലോ ഞാനോ കേട്ടാല്‍ കൊന്നുകളയും…”
“നീ കേട്ടാല്‍ ഞൊട്ടും…”
“അയ്യോ ഞാന്‍ അല്ല. ഞാന്‍. ഞാന്‍ എന്ന ബ്ലോഗര്‍…”
“എന്നാലേ, ഞാന്‍ സാധാരണ ഉപയോഗിക്കുന്നതു് വിന്‍ഡോസ് ആണു്.”
“വിന്‍ഡോസില്‍ മലയാളം കീബോര്‍ഡുകള്‍ ഉണ്ടല്ലോ. മൈക്രോസോഫ്റ്റ് തരുന്നതുണ്ടു്. അതല്ലാതെ മറ്റു പല കീബോര്‍ഡുകളും ഉണ്ടു്. ദാ റാല്‍മിനോവ് ഉണ്ടാക്കിയ രണ്ടെണ്ണം-പഴയ ചില്ലുള്ളതു് ഇവിടെ. പുതിയ ചില്ലുള്ളതു് ഇവിടെ.”
“ചില്ലും പുല്ലുമൊന്നും എനിക്കു പ്രശ്നമല്ല. പക്ഷേ ഇതുപയോഗിക്കാന്‍ അതിന്റെ കീ സീക്വന്‍സ് പഠിക്കണ്ടേ?”
“അതു നമുക്കു മാറ്റാന്‍ പറ്റുമല്ലോ.”
“നടക്കുന്ന കാര്യം വല്ലതും പറയു്. ആരെങ്കിലും ഉണ്ടാക്കിത്തന്നാല് ഞാന്‍ ഉപയോഗിക്കും. എന്നെക്കൊണ്ടു് ഇതൊന്നും ഉണ്ടാക്കാന്‍ പറ്റില്ല.”
“വരമൊഴി ഉപയോഗിക്കൂ.”
“എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ എനിക്കു് അഡ്മിന് പവറില്ല. മാത്രമല്ല, പിന്നെ വരമൊഴിയില്‍ ടൈപ്പു ചെയ്തു്… കണ്ട്രോള് യൂ അടിച്ചു്… വലിയ പണി തന്നെ…”
“കണ്ട്രോള് യൂ ഒക്കെ പണ്ടു്. പുതിയ വരമൊഴിയില്‍ യൂണിക്കോഡ് നേരേ കിട്ടും.”
“എനിക്കു വയ്യ. എനിക്കു് ആ സാധനമേ കണ്ടുകൂടാ. ഒരു കറുത്ത വിന്‍ഡോ വരും. എനിക്കു പേടിയാ. പിന്നെ അതില്‍ നിന്നു കോപ്പി പേസ്റ്റു ചെയ്യുകയും വേണം.”
“എന്നാല്‍പ്പിന്നെ മൊഴി കീമാന്‍ ഉപയോഗിക്കൂ…”
“നിന്നോടു ഞാന്‍ മലയാളത്തിലല്ലേ പറഞ്ഞതു്, എന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ അതിടാനുള്ള അഡ്മിന് പവര്‍ ഇല്ലെന്നു്. പിന്നെ ഞാന്‍ ചിലപ്പോള്‍ ലിനക്സിലായിരിക്കും. അവിടെ എന്തു കീമാന്‍?”
“ലിനക്സില്‍ കീമാനെക്കാള് അടിപൊളി സാധനങ്ങളുണ്ടല്ലോ. സ്കിം…”
“നീ ഒന്നു പോയേ. അതൊക്കെ ഇന്‍സ്റ്റാള്‍ ചെയ്യണ്ടേ? മാത്രമല്ല, അപ്പോള്‍ വിന്‍ഡോസില്‍ എന്തു ചെയ്യും?”
“അപ്പോള്‍ വിന്‍ഡോസിലും ലിനക്സിലും ഉപയോഗിക്കണം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പവറുമില്ല. അല്ലേ?”
“തന്നെ, തന്നെ.”
“ഗൂഗിള്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിക്കാമല്ലോ…”
“ബെസ്റ്റ്! ചക്കു് എന്നു ടൈപ്പു ചെയ്താല്‍ കൊക്കു് എന്നു വരും. പിന്നെ സെലക്ഷനില്‍ പോയി ചക്കിനെ പൊക്കണം. എനിക്കിങ്ങനെ ചകചകാന്നു ടൈപ്പു ചെയ്തു പോകണം.”
“ചകചകാന്നു ടൈപ്പു ചെയ്താല്‍ ചക്ക് എന്നാവില്ല. വിരാമ എന്നൊരു സാധനം ഇടയ്ക്കു വേണം.”
“അവന്റെയൊരു വിരാമം! നീ പോടാ…”
“ഇളമൊഴിയോ മലയാളം ഓണ്‍ലൈനോ ഉപയോഗിക്കാമല്ലോ.”
“ഉപയോഗിക്കാം. പക്ഷേ അതില്‍ നിന്നും വെട്ടിയൊട്ടിക്കണ്ടേ?”
“എന്നാല്‍പ്പിന്നെ ഒരു വഴിയേ ഉള്ളൂ…”
“അതെന്തരു്?”
“ദാ എന്റെ ബ്ലോഗില്‍ ഒരു കീബോര്‍ഡ് ഇട്ടിട്ടുണ്ടു്. കുറച്ചു ബഗ്ഗൊക്കെ ഉണ്ടു്. ഒന്നു ട്രൈ ചെയ്തു നോക്കു്.”
“നീ ഉണ്ടാക്കിയതാണോ?”
“ഏയ്, അല്ല. ഗൂഗിളില്‍ത്തന്നെ വേറേ ഒരാള്‍ ഉണ്ടാക്കിയതാണു്. മലയാളം ഉള്‍ക്കൊള്ളിച്ചതു സിബുവാണു്.”
“ഇതു കൊള്ളാമല്ലോ. ഇതു ബ്ലോഗ്സ്പോട്ടില് വരാന്‍ എന്താണു വഴി?”
“അതു ഗൂഗിള്‍ അവരുടെ കമന്റ് പേജില്‍ ഇടണം. നമ്മളെക്കൊണ്ടു രക്ഷയൊന്നുമില്ല.”
“ശ്ശെടാ, എനിക്കു കമന്റിടേണ്ടതു് അവിടെയൊക്കെയായിരുന്നു. ബെര്‍ലിയുടെ ബ്ലോഗില്‍, കൊടകരപുരാണത്തില്…”
“കൊടകരപുരാണത്തില് എന്തൂട്ടു കമന്റ്? പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്നോ?”
“അതു ശരിയാണല്ലോ. ചുള്ളന് എഴുത്തു നിര്‍ത്തിയോ?”
“അതൊക്കെ വിടു്. ഇനി മുതല്‍ എന്റെ ബ്ലോഗില്‍ തുരുതുരാ കമന്റുകള്‍ എഴുതുകയായിരിക്കുമല്ലോ, അല്ലേ?”
“ഏയ് പറ്റില്ല.”
“അതെന്താ?”
“എന്റെ കയ്യില്‍ ഇപ്പോള്‍ ഒരു ആപ്പിള്‍ മാക്ക് മെഷീനാ. അതില്‍ എന്തു ടൈപ്പുചെയ്താലും ചോദ്യചിഹ്നം വരുന്നു…”
“ഛീ… ഓട്രാ മടിയാ…”
മലയാളത്തില്‍ കമന്റിടാന്‍ ഒരു വഴി കൂടി.
വരമൊഴിയിലോ ഇളമൊഴിയിലോ മലയാളം ഓണ്‍ലൈനിലോ ഗൂഗിള്‍ ട്രാന്സ്ലിറ്റ്രേഷനിലോ ടൈപ്പു ചെയ്തു വെട്ടിയൊട്ടിക്കണ്ടാ. കീമാനോ സ്കിമ്മോ മലയാളം കീബോര്‍ഡോ സ്വനലേഖയോ കമ്പ്യൂട്ടറിലില്ലെങ്കില് വിഷമിക്കണ്ടാ. ഈ കാരണങ്ങള്‍ പറഞ്ഞു് എന്റെ ബ്ലോഗില്‍ മലയാളത്തില്‍ കമന്റിടാന്‍ മടിയ്കണ്ടാ എന്നു സാരം.
എന്റെ പോസ്റ്റുകളുടെ താഴെ വലത്തുവശത്തായി “മലയാളം മൊഴി” എന്നൊരു സാധനം കാണാം. അതില്‍ ക്ലിക്കു ചെയ്യുക. അപ്പോള്‍ ഒരു കീബോര്‍ഡു പൊന്തി വരും. ഇനി കമന്റ് ബോക്സില്‍ പോയി മൊഴി സ്കീമില്‍ ടൈപ്പു ചെയ്യുക. മലയാളം തന്നെ വരും. ഇനി സ്കീമറിയില്ലെങ്കില് കീബോര്‍ഡില്‍ ക്ലിക്കു ചെയ്താലും മതി. ഷിഫ്റ്റ് കീ അടിക്കുമ്പോള്‍ മൊഴി സ്കീം അനുസരിച്ചു് കീബോര്‍ഡിലെ അക്ഷരങ്ങളും മാറും.
ഗൂഗിളില്‍ നിന്നു തന്നെയുള്ള ഒരു പരീക്ഷണസംരംഭമാണിതു്. ഈ കീബോര്‍ഡ് അമ്പതിലധികം ഭാഷകള്‍ക്കു ലഭ്യമാണു്. മലയാളം മാത്രമേ ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ-ഒരു പരീക്ഷണത്തിനു വേണ്ടി.
“അടയ്ക്കുക” എന്നതില്‍ ക്ലിക്കു ചെയ്താല്‍ കീബോര്‍ഡ് അടഞ്ഞു് ഇംഗ്ലീഷ് തിരിച്ചു വരും. ചില ബ്രൌസറുകളില് ഇതു ശരിക്കു നടക്കുന്നില്ല. അതിനു് കണ്ട്രോള്-ജി അടിച്ചാല്‍ മതി.
ചില ബഗ്ഗുകള്‍ ഒക്കെ ഉണ്ടു്. കാണുന്ന ബഗ്ഗുകള്‍ ഈ പോസ്റ്റില്‍ കമന്റുകളായി ദയവായി ഇടുക. കാലക്രമേണ ശരിയാക്കാം.
ഇനി പറയൂ. മലയാളത്തില്‍ കമന്റിടാന്‍ എന്താണു തടസ്സം?
“അല്ലാ, ഈ സന്തോഷ് പിള്ള ഇവിടെ പറയുന്ന ഈ കുന്ത്രാണ്ടവും ഇതു തന്നെ ചെയ്യുമല്ലോ.”
“ചെയ്യും. പക്ഷേ അതൊരു ഫ്രീ സോഫ്റ്റ്വെയറല്ല. ഒരു ഭാഷയുടേതു് വേണമെങ്കില്‍ ഉപയോഗിക്കാം എന്നു പറഞ്ഞിട്ടുണ്ടു്.”
“സന്തോഷ് തോട്ടിങ്ങലിന്റെ സ്വനലേഖ ഓണ്‍ലൈനോ?”
“അതു ഞാന്‍ കണ്ടിരുന്നില്ല. ജിനേഷാണു പറഞ്ഞുതന്നതു്. അടിപൊളി. ശ്ശെടാ, ഞാന്‍ ഇതു് ഇതുവരെ കണ്ടില്ലല്ലോ.”
“സ്വനലേഖയെ കമന്റ് ബോക്സില്‍ ചേര്‍ക്കണ്ടേ?”
“പറ്റില്ല. നീ തന്നെ നിന്റെ ബ്രൌസറില്‍ ഒരു ബുക്ക്മാര്ക്ക്ലെറ്റായി ചേര്‍ക്കൂ.”
ഞാന്‍ | 24-Jun-08 at 2:24 am | Permalink
ഇതു കൊള്ളാം… പക്ഷെ അടയ്ക്കാന്‍ പറ്റുന്നില്ല…:)
workersforum | 24-Jun-08 at 2:26 am | Permalink
ഒന്നിട്ട് നോക്കിയതാ
കൊള്ളാലോ
ഇടക്കിടെ ഗ്യാപ് വരുന്നുണ്ട്
ഒന്നു തിരിഞ്ഞു നോക്കണം
അഭിനന്ദനങ്ങള്‍
പാമരന് | 24-Jun-08 at 2:27 am | Permalink
ഇതു കൊള്ളാല്ലോ വീഡിയോണ്..!
vrajesh | 24-Jun-08 at 2:30 am | Permalink
നല്ല പരിപാടി.
നന്ദി.
sankuchithan | 24-Jun-08 at 3:04 am | Permalink
പരീക്ഷണം…..
കോട്ടക്കുന്നന്‍ | 24-Jun-08 at 3:12 am | Permalink
മ്മ് കൊള്ളാമല്ലൊ;
Moorthy | 24-Jun-08 at 3:14 am | Permalink
കൊള്ളാലോ ഐഡിയോണ്…
സന്തോഷ് | 24-Jun-08 at 3:21 am | Permalink
കീമാന്‍ വെബില്‍ മലയാളമുള്‍പ്പെടെ നാനൂറോളം ഭാഷകള്‍ക്കുള്ള ഇത്തരം കീബോഡുകള്‍ ലഭ്യമാണു്. ഒരു കീബോഡുമാത്രമനുവദിക്കുന്ന ബേയ്സിക് സബ്സ്ക്രിപ്ഷന് ഫ്രീ ആണു്. അതുവഴി നിങ്ങളുടെ സൈറ്റിലും ഇത്തരം ഒരു കീബോഡു സ്ഥാപിക്കാം. (ബ്ലോഗ്സ്പോട്ടില്, പക്ഷേ, ഇതുപയോഗിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.
റോബി | 24-Jun-08 at 3:45 am | Permalink
പരീക്ഷണം…
വൈരുദ്ധ്യാത്മക ഭൊഉതികവാദം, ഹൃദയാഞ്ജലി.
ഭൌതികത്തി ഔ ശരിയാകുന്നില്ലല്ലോ
സനാതനന് | 24-Jun-08 at 3:50 am | Permalink
സംഗതി ഉഗ്രന്‍ … പക്ഷേ അടയുന്നില്ല.
എങ്ങനെയാ ഇതു നമ്മുടെ പേജില്‍ പേസ്റ്റു ചെയ്യുക?
ശ്രീ | 24-Jun-08 at 3:56 am | Permalink
പരിപാടി കൊള്ളാം ഉമേഷ്ജി.
ctrl+G അടിച്ചപ്പോഴാണ് അടഞ്ഞത്. 🙂
ഞാന്‍ ‘ഉമേഷ്ജീ” എന്നെഴുതാനാണ് ശ്രമിച്ചത് ജീ എന്ന് എഴുതാന്‍ പറ്റുന്നില്ലല്ലോ. “ജ്ഈ” എന്നേ വരുന്നുള്ളൂ
സന്തോഷ് തോട്ടിങ്ങല്‍ | 24-Jun-08 at 3:58 am | Permalink
കൊള്ളാം.
റ എന്നു ടൈപ്പ് ചെയ്യാന്‍ പറ്റുന്നില്ല.
പിന്നെ സ്വനലേഖയില് കോപി പേസ്റ്റ് ചെയ്യണമെന്നു പറഞ്ഞതു് തെറ്റ്. സ്വനലേഖ കൊണ്ട് ഏത് അപ്ലിക്കേഷനിലും നേരിട്ടു ടൈപ്പ് ചെയ്യുകയാണു് ചെയ്യുന്നതു്.
മൊഴിയിലെ ബഗ്ഗ് (ജാവാസ്ക്രിപ്റ്റില്‍) – എന്‍കോഡിങ്ങ് ബഗ്ഗ് ഇവിടെയും ഉണ്ട്. അതു തിരുത്തൂ. വിക്കിപീഡിയയിലെ മൊഴിയുടെ ജാവാസ്ക്രിപ്റ്റ് ഞാന്‍ ഫിക്സ് ചെയ്തിട്ടുണ്ടു്. അതൊന്നു നോക്കിക്കോളൂ.
സ്വനലേഖ ഇതു വരെ ഒന്നു് ഉപയോഗിച്ചു നോക്കാത്തതിന്റെ കുഴപ്പം! ക്ഷമിക്കൂ സന്തോഷേ. പോസ്റ്റ് തിരുത്താം. എന്‍കോഡിംഗ് ബഗ് എന്താണെന്നു പറഞ്ഞാല്‍ അതും ഇതിന്റെ ഡെവലപ്പറെ അറിയിക്കാം.
gireesh | 24-Jun-08 at 4:00 am | Permalink
ഒരു പ്രശ്നവുമില്ല! ദാ ഇട്ടിരിക്കുന്നു, മലയാളത്തില്‍ കമന്റ് 🙂
ചില ബഗ്ഗുകള്‍ കിട്ടിയ പോലെ…അതോ ഇനി എന്റെ ബ്രൗസര്‍ ഇഷ്യു ആണൊ എന്നറിയില്ല. ഒന്നു നോക്കുമല്ലോ?
1. റ ടൈപ് ചെയ്യാന്‍ പറ്റുന്നില്ല.
ഇളമൊഴി: aRiyilla -> അറിയില്ല
ഇവിടെ: aRiyilla -> അഋഇയില്ല
2. അതേ പോലെ,
ഇളമൊഴി: atheE -> അതേ
ഇവിടെ: atheE -> അതഏ
ഓ.ടോ.
പിന്നെ, ആ വീഡിയൊ അപ് ലോഡ് ചെയ്തിട്ട് ലിങ്ക് അയയ്ക്കാം ഏന്നു പറഞ്ഞിരുന്നു.
gireesh | 24-Jun-08 at 4:09 am | Permalink
ദയവായി രണ്ടാമത്തെ പോയന്റ് ഇങ്ങനെ വായിക്കുക.
athe backspace E
mullappoo | 24-Jun-08 at 4:16 am | Permalink
ഇത് കൊല്ലം. കമന്റദിക്കാന് പറ്റാതെ കലുങ്കിന് പുരത്തിരിക്കുകയായിരുന്നു ഞാന്‍.
(ഇതിലെ അക്ഷരതെറ്റിനൊന്നും ഞാന്‍ ഉത്തരവാദി അല്ല automatikkayittu aksharathetu thiruthana oru yanthram koodi …pls 🙂 )
comment verification dead line cross cheytha kondano vetti kootti ittirikkunne ? athil 0 and 9 confusion varunnu ,vettu kondappol. moonnaam thavan aanu post click cheyyane.
Sujith Bhakthan | 24-Jun-08 at 4:33 am | Permalink
ഇതു കൊള്ളാം. ഹാ തകര്‍പ്പന്‍
ctrl+g cheythal close aakunnundu
Umesh::ഉമേഷ് | 24-Jun-08 at 4:48 am | Permalink
അയ്യോ, ഇതു് എന്റെ സൃഷ്ടിയൊന്നുമല്ല. ഒരു റഷ്യക്കാരനാണു് ഇതിന്റെ പിന്നില്‍. മലയാളം കീമാപ്പ് ഉള്‍പ്പെടുത്താന്‍ സിബു സഹായിച്ചിട്ടുണ്ടു്.
റോബീ, ഇതില്‍ ബേസിക് മൊഴിയേ ഉള്ളൂ, വരമൊഴിയുടെ അത്ര ഇന്റലിജന്റ് അല്ല. സൗ എന്നു കിട്ടാന്‍ sau എന്നടിക്കണം, sou പോരാ.
റ ടൈപ്പു ചെയ്യാന്‍ rr ഉപയോഗിക്കുക. R അടിച്ചാല്‍ ഋ ആയിപ്പോകും.
ഇനി ഞാനൊന്നു ടെസ്റ്റു ചെയ്യട്ടേ: ക്രൗഞ്ചം ശ്രുതിയിലുണര്‍ത്തും നിസ്വനം മദ്ധ്യമം.
Rajeev | 24-Jun-08 at 4:48 am | Permalink
കൊള്ളാം!
cibu | 24-Jun-08 at 4:50 am | Permalink
ഇതു http://code.google.com/p/keyboard-greasemonkey/ ലെ ഓപ്പൺസോഴ്സ് കോഡുവച്ചുണ്ടാക്കിയതാണ്.
എന്ന ലൈൻ ചേർത്താൽ ഏതുപേജിലും ഈ കീബോർഡ് കിട്ടും.
ഭൗതികത്തിനെന്താ കുഴപ്പം? ഭൗ ഭൗ ഭൗ..
കഴിഞ്ഞ വെർഷനിൽ മൊഴി സ്കീം ചെറുതായൊന്നു പുതിക്കിയിരുന്നു. അതുപ്രകാരം rr = റ; R = ഋ എന്നാണ്. ആ കുനിഷ്ടുപിടിച്ച ^ ഒഴിവായിക്കിട്ടിയല്ലോ.
നന്ദു | 24-Jun-08 at 5:02 am | Permalink
ഉമേഷ് ജീ, നല്ല പരിപാടി,
കീ മാന്‍ പോലെ ഇതു ഡൊഉണ്‍ ലോഡ് ചെയ്യാന്‍ പറ്റില്ലെ?.
ഗുരുകുലത്തില്‍ മാത്രെ ഈ സംഗതിവഴി മലയാളം ടൈപ്പാന്‍ പറ്റുകയുള്ളോ?.
ഡൊഉണ്ലോഡ് ഈ വാക്ക് എങ്ങിനെയാ ശരിയാക്കുന്നെ?. നോക്കണേ.
നന്ദു | 24-Jun-08 at 5:03 am | Permalink
ഓ.ക്കെ ഉമേഷ് ജീ ഇപ്പഴാ മുകളിലെ കമന്റ് കണ്ടത്. സംശയം തീര്‍ന്നു.!
വിനോദ് ബാലകൃഷ്ണന് | 24-Jun-08 at 5:05 am | Permalink
കണകുണമണകുണാദി………
ആഹ,ആഹഹ
അടിപൊളി പൊളപ്പനായിരിക്കണണ്ണാ.
ഇനി ലിവനെയെപ്പടി എന്റെ പോസ്റ്റിലൊന്നു ചാമ്പാന്‍ പറ്റുമെന്നു നോക്കട്ടെ.
ക്ഷ,പിടിച്ചേട്ക്കുണൂട്ടോ ഗംഭീരായേട്ക്കുണു.
ശര്യായില്യാച്ചാല് നോം ഒന്നുങ്കുടീം ങ്കട് വരും ന്ന് സാരം.
ഡാലി | 24-Jun-08 at 5:16 am | Permalink
സൗന്ദര്യം!! എപ്പോഴാണ് സൗന്ദര്യത്തിലെ കെട്ടുപുള്ളി പോയത്. അറിഞ്ഞില്ലല്ലോ.
ശ്രീവല്ലഭന് | 24-Jun-08 at 5:31 am | Permalink
വളരെ നല്ല കാര്യം.:-) പക്ഷെ ഇതെങ്ങനെ മ്മടെ അങ്ങോട്ട്
കൊണ്ടുപോകും?
..::വഴിപോക്കന് | 24-Jun-08 at 5:33 am | Permalink
ഹായ്..കൊള്ളാല്ലോ ഈ സാധനം
മാരീചന് | 24-Jun-08 at 5:39 am | Permalink
ഇന്‍സ്ക്രിപ്റ്റ് വരുന്നില്ലല്ലോ. മംഗ്ലീഷ് ഏര്‍പ്പാട് മാത്രേയുള്ളോ?
സന്തോഷ് | 24-Jun-08 at 5:51 am | Permalink
ഇതുപോലൊന്നു നിങ്ങള്‍ക്കെങ്ങനെ സംഘടിപ്പിക്കാം എന്നു് ഇവിടെ. 🙂
വളരെ നന്ദി, സന്തോഷ്! കീമാന്‍ വെബ്ബിന്റെ ഡെമോ കഴിഞ്ഞ ഒക്ടോബറില്‍ കണ്ടപ്പോള്‍ അതിനെപ്പറ്റി ഒരു പോസ്റ്റിടണമെന്നു കരുതിയതാണു്. പിന്നെ വിട്ടുപോയി.
ഇനി അതൊന്നു ശ്രമിച്ചു നോക്കണം.
ചിതല് | 24-Jun-08 at 6:11 am | Permalink
അതേ ഉഗ്രന്‍…അടക്കാനും വലിയ പ്രശ്നം ഒന്നും കാണുന്നില്ല..
കുഞ്ഞന്‍ | 24-Jun-08 at 6:26 am | Permalink
ഉമേഷ്ജീ..സംഭവം ഉഗ്രന്‍..എന്നാലും സ്പെയ്സ് വീഴുന്നു..സമയമെടുക്കുന്നു തെറ്റുകള്‍ തിരുതുവാന് (ത്ത..എങ്ങിനെയാണു ടൈപ്പുചെയ്യുന്നത്..?)
പല അക്ഷരങ്ങളും വരുന്നില്ല..ഇത് കീമാനിലാണ് എഴുതുന്നത്
അഭിലാഷങ്ങള്‍ | 24-Jun-08 at 6:33 am | Permalink
ടെസ്റ്റിങ്ങ്.. ടെസ്റ്റിങ്ങ്…
സൗ…
ആഹാ..
കൗ..
ഓഹോ..
മോശമില്ല… കൊള്ളം കൊള്ളാം…
🙂
തമനു | 24-Jun-08 at 6:49 am | Permalink
ഗൊള്ളാം, കൊള്ളാം
അടയ്ക്കുകേ ഞെക്കിയാ അടേന്നില്ല, കമ്പ്യൂട്ടറിന്റെ പ്ലഗ്ഗ് ഊരണമെന്നു തോന്നുന്നു. 🙂
അലി കരിപ്പുര്‍ | 24-Jun-08 at 6:54 am | Permalink
അങനെ ഞാനും ഇതോന്ന് ടെസ്റ്റ് ചെയ്യാന്‍ വന്നതാ, എന്റ്റമ്മച്ചി, എന്തോരം ഗ്യാപ്പ്. സൊഉജന്യം എന്ന് എഴുതാന്‍ കഴിയുന്നില്ല. ഇത് തന്നെ സിബുവിന്റെ വരമൊഴിയിലും പ്രശ്നം.
എന്നാലും ഇത് കോള്ളമല്ലോ.
ഞാനും എന്റെ ബ്ലോഗില്‍ ഇത് കൂറ്റിചേര്ക്കട്ടെ.
അലി കരിപ്പുര്‍
ആഷ | 24-Jun-08 at 6:59 am | Permalink
നോക്കട്ടേ നോക്കട്ടെ
കൊള്ളാം കൊള്ളാം
ബിക്കു | 24-Jun-08 at 7:49 am | Permalink
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം.
ഗൊള്ളാം.. 🙂
മറ്റൊരാള്‍ | 24-Jun-08 at 8:09 am | Permalink
പരീക്ഷണം !… കൊള്ളാം.. നന്ദി. അക്ഷരന്ങളുടെ ഇടയ്ക്കുള്ള അകലം ഒരു പ്രശ്നം ആണ്. പരിഹരിക്കുമല്ലോ?
ജിഹേഷ് | 24-Jun-08 at 8:22 am | Permalink
ബഗ്ഗുകള്‍ ഫിക്സ് ചെയ്ത് വേഗം പുഋഅത്തിഋഅക്കൂ
Ra – sharikkum varunnilla 🙁
ചിത്രകാരന് | 24-Jun-08 at 8:25 am | Permalink
കൊള്ളാം ! കീമാന്‍ പോലെതന്നെ ! അക്ഷരം വേരിട്ടു പോകുന്നല്ലോ. :)നന്നായി വരട്ടെ !
പപ്പൂസ് | 24-Jun-08 at 8:48 am | Permalink
കൊള്ളാം. ഒരു കുഴപ്പവുമില്ല എന്നു ടൈപ്പ് ചെയ്തപ്പോളാണ് ഇടയില്‍ ചില ചതുരന്മാര്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടത്… അദ്ദ് ഇങ്ങനെ ഡിലീറ്റ് ചെയ്യണമെന്നതൊഴിച്ചാല്‍ വേരേ കുഴപ്പമില്ല.
‘വേരേ’ അടിച്ചപ്പം മനസ്സിലായി. Ra യും പ്രശ്നം താന്‍!
But the tool is wonderful? engane kittum?
പച്ചാളം | 24-Jun-08 at 9:02 am | Permalink
ഉമേഷേറ്റാ (ട്ടാ) സുട്ടിടുവേന്‍..
കുന്തം, വാള്, കഠാര, ഇഷ്ടിക, കവണി, ആശ്ചര്യം.
ട്ടായ്ക്ക് പകരം റ്റാ വന്നു. എന്നാലും സംഭവം കൊള്ളാം. കാണിച്ചു തന്നതിനു നന്ട്രി.
സിയ | 24-Jun-08 at 11:44 am | Permalink
ബ്ലോഗ്സ്പോട്ട് ബ്ലോഗില്‍ ഇത് നടക്കുമോ?
തറവാടി | 24-Jun-08 at 12:11 pm | Permalink
>>>ഈ കാരണങ്ങള്‍ പറഞ്ഞു് എന്റെ ബ്ലോഗില്‍ മലയാളത്തില്‍ കമന്റീടാന്‍ മടിയ്കണ്ടാ എന്നു സാരം.
അതു ശരി , ഞാന്‍ കരുതി എന്നെപ്പോലുള്ളവര്ക്കെ കമന്റിനാഗ്രഹമുള്ളൂന്ന് അപ്പോ എല്ലാവര്ക്കും ഉണ്ടല്ലെ ഞാന്‍ എന്റ്റെ ധാരണ തിരുത്തി 😉
ഈ ഓര്‍മ്മ ചിലപ്പോളൊക്കെ വല്യ പ്രശ്നമാ അല്ലെ ഉമേഷേട്ടാ 🙂
സത്യം പറയട്ടേ, ആ വാക്യം എഴുതിയപ്പോള്‍ തറവാടിയായിരുന്നു എന്റെ മനസ്സില്‍. തറവാടിയോ വല്യമ്മായിയോ ഇതു പറഞ്ഞു് ഇവിടെ എത്തുമെന്നും എനിക്കറിയാമായിരുന്നു.
ഇവിടെ അടിവരയിടേണ്ടതു് “മലയാളത്തില്‍” എന്നതാണു്, “എന്റെ ബ്ലോഗില്‍” എന്നതല്ല. തത്ക്കാലം ഇതു് എന്റെ ബ്ലോഗില്‍ മാത്രമുള്ളതുകൊണ്ടു് മാത്രമാണു്
“എന്റെ ബ്ലോഗില്‍” എന്നെഴുതിയതു്.
കമന്റുകളെപ്പറ്റിയുള്ള എന്റെ അഭിപ്രായത്തിനു മാറ്റമൊന്നുമില്ല തറവാടീ. ഞാന്‍ എഴുതുന്ന കാര്യങ്ങള്‍ താത്പര്യമുള്ള ഒരു ന്യൂനപക്ഷം വായിക്കണമെന്നു് ആഗ്രഹമുണ്ടു്. കമന്റിടണമെന്നു് യാതൊരു ആഗ്രഹവുമില്ല.
(സ്മൈലി കാണാത്തതല്ല, കേട്ടോ :))
ജിസോ | 24-Jun-08 at 12:43 pm | Permalink
കൊള്ളാലോ വിഡിയൊണ് !!
ഇഞ്ചിപ്പെണ്ണ് | 24-Jun-08 at 1:33 pm | Permalink
നെദ്ഫ്ദ്ഫ്സ്ദ്ഫ്ദ്സ്ഫ്ദ്സ്ഫ്ദ്സ്ഫ്ദ്സ്ഫ്ദ്സ്സ്ദ്ഫ്സ്ദ്ഫ്സ്ദ്ഖ്വെരെവ്റ്റ്രെറ്റ്യ്റ്റുഇഒപ്ക്.ക്മ്ബ്ബ്ക്സ്കസ്ദെര്
മടിയില്‍ കുണ്ജ്ജുണ്ടായിരുന്നു…അതാ മുകളില്‍ അണ്ഇനെ ട്യപ്പ്യ്..പിന്നെ ഒരക്ഷരമൊക്കെ ചാടി ദേ ഈ ബോക്സിന്റെ വെളീലോട്ട് പോയി…
shams | 24-Jun-08 at 2:08 pm | Permalink
ഉമേഷ്ജി,
ഇതു കൊള്ളാമല്ലൊ
സംഗതി സൂപ്പര്‍.
Umesh::ഉമേഷ് | 24-Jun-08 at 2:32 pm | Permalink
മലയാളം ടൈപ്പു ചെയ്യാന്‍ ഇന്നു ലഭ്യമായ ടെക്നിക്കുകളുടെ വിവരങ്ങള്‍ അടങ്ങിയ ഒരു സംഭാഷണം കൂടി ചേര്‍ത്തു. ഇനി എന്താണു പ്രശ്നം മലയാളത്തില്‍ കമന്റിടാന്‍? 🙂
അനില്‍ | 24-Jun-08 at 3:21 pm | Permalink
കാരണം തേങ്ങാമുറി.
സതീഷ് | 24-Jun-08 at 3:33 pm | Permalink
നന്നായിട്ടുണ്ടല്ലോ! സംഗതി കൊള്ളാം!
ജിനേഷ് | 24-Jun-08 at 4:03 pm | Permalink
ഉമേഷേട്ടാ,
സ്വനലേഖ വിന്‍ഡോസില്‍ ഫയര്‍ഫോക്സില്‍ വര്‍ക്ക് ചെയ്യും.
ഇവിടെ നോക്കൂ.
വളരെ നന്ദി, ജിനേഷ്! ഇതിനെപ്പറ്റി അറിഞ്ഞിരുന്നില്ല. അപ്പോള്‍ അതും കമന്റ് ബോക്സില്‍ ചേര്‍ക്കാമല്ലോ, അല്ലേ? നോക്കട്ടേ…
പോസ്റ്റില്‍ അതും ചേര്‍ത്തിട്ടുണ്ടു്.
ഇഞ്ചിപ്പെണ്ണ് | 24-Jun-08 at 6:46 pm | Permalink
ചതുരം വരുന്നത് എന്താന്ന് നോക്കാരുന്നു. nga വരുന്നില്ല? ചിലതൊക്കെ ഈ കമന്റ് ബോക്സിന്റെ വെളിയിലോട്ട് ചാടി പോവുന്നു. ഠ ആണ് ചാടിപ്പോവുന്നത്.
ഉമേഷ് | Umesh | 24-Jun-08 at 8:04 pm | Permalink
ങ ങ്ങ ഠ റ…
ഏതാണു ചാടിപ്പോകുന്നതു്? ഓപ്പറേറ്റിംഗ് സിസ്റ്റം, ബ്രൗസര്‍, വേര്‍ഷന്‍ എന്നിവയും പറഞ്ഞുതരൂ ഇഞ്ചിപ്പെണ്ണേ..
മാരാര്‍ | 25-Jun-08 at 2:38 am | Permalink
ടെസ്റ്റിങ് .. ടെസ്റ്റിങ്ങ് …
ഹാ ഉഗ്രന്‍..
ഇടക്കു ബ്ലാങ്ക് സ്പേസ് വരുന്നുണ്ട്. അതു ഡിലീറ്റ് ചെയ്തു കൊടുത്താല്‍ മതി
അതുല്യ | 25-Jun-08 at 2:41 am | Permalink
ഉമേഷ്ജിയേ ഇത് മതി ഇത് മാത്രം മതി. എന്തതിശയമേ!
ഒട്ടും പാടില്ല്യാണ്ടെ, കീമാന്‍ അടിയ്ക്കുന്ന വേഗത്തില്‍, മരുന്നിനു പോലും ഒരു ബഗ്ഗ് വരാണ്ടെ, നല്ല രസായിട്ട് ഞാനിത് റ്റെപ്പ് ചെയ്തു. ഗൂഗിള്‍ മലയാളം അടിച്ച് നോക്കീട്ട് ഇനി മേലാല്‍ കീമാന്‍ അല്ലാണ്ടെ ഒന്നും മലയാളത്തിനു ഉപയോഗിയ്ക്കില്ലാന്ന് തീരുമാനിച്ചതാണു.
തമന്നൂന്റെ കമന്റ് വായിച്ച ചിരി തീര്‍ന്നില്ല.
Jayarajan | 25-Jun-08 at 3:41 am | Permalink
ഞാന്‍ ക്ലിക്ക് ചെയ്തിട്ട് ഒന്നും വന്നില്ല 🙁 ടൈപ്പ് ചെയ്യുമ്പോള്‍ വരുന്നുണ്ട്.
ഈ ചതുരക്കട്ടകള്‍ വരാതിരിക്കാന്‍ എന്തെങ്കിലും വഴി?
സന്തോഷ് തോട്ടിങ്ങല്‍ | 25-Jun-08 at 4:05 am | Permalink
സ്വനലേഖ ഓണ്‍ലൈന്‍ ചേര്‍ക്കേണ്ടതു് കമന്റ് ബോക്സിലല്ല. ഫയര്‍ഫോക്സ് ബ്രൌസറിന്റെ ബുക്ക്മാര്‍ക്ക്സ് ടൂള്ബാറിലേക്കാണു്. ഇവിടെ ഉള്ള നീലബട്ടനെ ടൂള്‍ബാറിലേക്ക് വലിച്ചിട്ടാല്‍ സംഗതി തീര്‍ന്നു. ഏതു ബ്ലോഗിലും, ഓര്‍ക്കുട്ടിലും, വിക്കിപീഡീയയിലും എവിടെ വേണമെങ്കിലും ഉപയോഗിക്കാം.
എന്റെ ലാപ്ടോപ്പില്‍ നിന്നല്ലാതെ മലയാളം ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ വിന്‍ഡോസായാലും ഗ്നുലിനക്സായാലും ഞാനതാണു് ഉപയോഗിക്കുന്നതു്.
പോസ്റ്റ് തിരുത്തിയിട്ടുണ്ടു്. വളരെ നന്ദി.
സ്വനലേഖ ഓണ്‍ലൈന്‍ അടിപൊളി! പക്ഷേ, ഞാന്‍ ടൈപ്പു ചെയ്തതൊക്കെ രണ്ടായിട്ടു കാണുന്നു. (സത്യമായും ഞാന്‍ മദ്യപിച്ചിട്ടില്ല!) വിന്‍ഡോസ് എക്സ്പി (സര്‍വ്വീസ് പായ്ക്ക് 3), ഫയര്‍ഫോക്സ് 3.
മുകളിലെഴുതിയതു സ്വനലേഖ ഓണ്‍ലൈന്‍ ഉപയോഗിച്ചു് എഴുതിയതു താഴെ.
സ്വനലേഖ ഓണ്‍ലൈന്‍ അടിപൊളി! പക്ഷേ ഞാന്‍… ശ്ശെടാ, ഇപ്പോള്‍ കുഴപ്പമില്ലല്ലോ. അപ്പോള്‍ ശരി, കുഴപ്പമില്ല.
ടെസ്സി | 25-Jun-08 at 4:08 am | Permalink
കൊള്ളാം… ഞാന്‍ ഒന്നു പരീക്ഷിച്ചു നോക്കുവാരുന്നു… പക്ഷെ ഈ പേജില്‍ മാത്രേ ഉള്ളല്ലോ!!!
🙂
കുമാര്‍ | 25-Jun-08 at 4:54 am | Permalink
ആഹാ കൊള്ളാം
സന്തോഷ് തോട്ടിങ്ങല്‍ | 25-Jun-08 at 5:10 am | Permalink
ഉമേഷേട്ടാ, ആ ബഗ്ഗ് ഇതാണു്.
അതോര്മ്മയുണ്ടു്. വരമൊഴി ആവശ്യമില്ലാത്ത ചില ജോയിനറുകള്‍ ഇടുന്നു എന്നു്. അതു് ഇവിടെയും ഉണ്ടു്, അല്ലേ?
കനല് | 25-Jun-08 at 6:17 am | Permalink
ഹായ് ഇതു കൊള്ളാല്ലോ?
സനൂജ് | 26-Jun-08 at 4:13 am | Permalink
കൊള്ളാം..ഇതുപൊലൊരെണ്ണം തുടങിയതാണു.. പതിവുപോലെ മുഴുമിപ്പിക്കാന്‍ പറ്റിയില്ല 🙂 ഗൂഗിള്‍ ട്രന്സ്ളിറെരറേനില് വരുന്ന കീബോര്‍ഡ് ഇങ്ങനെ ഇടാന്‍ പറ്റുമോ?
സന്തോഷിന്റെ സ്വനലേഖ ഓണ്‍ലൈന്‍ ഇപ്പോഴാണ് കണ്ടത്.. കൊള്ളാം നന്നായിട്ടുണ്ട് 🙂
അങ്കിള്‍ | 28-Jun-08 at 5:40 am | Permalink
ഞാനും പരീക്ഷണത്തിനൊരുങുന്നു. എന്റെ ബ്രൗസര്‍ : ഫയര്‍ഫോക്സ്. കീമാനുപയോഗിച്ച് അനായാസം ടൈപ്പ് ചെയ്ത് ശീലിച്ചതിനാലാകണം ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍.
സ്കീമുപയോഗിച്ചേ പറ്റുന്നുള്ളൂ. പോപ്പപ്പ് കീബോര്ഡുപയോഗിച്ചാല് ഇത്രയും ടൈപ്പ് ചെയ്യാന്‍ ഒരു മണിക്കൂറെങ്കിലും എടുക്കും.
ഹരിയണ്ണന്‍ | 19-Jul-08 at 10:24 pm | Permalink
എന്റെ ദൈവമേ..
ഇതെന്തൊരു മായ??!
കീമാനെ ഇനി ഞാന്‍ എങ്ങനെ മറക്കാതിരിക്കും?!:)
പരീക്ഷണം:
സുകൃതം. പാഠപുസ്തകം. മലമ്പാമ്പ്. ഉടുമ്പന്‍ചോല.
സമാധാനമായി!
റാല്‍മിനോവ് | 30-Jul-08 at 7:33 am | Permalink
അതാണതിന്റെ ബ്യൂട്ടി.
ഇതു് എന്റെ വേര്ഡ്പ്രെസ്സിലേക്കു് കൊണ്ടുവരാന്‍ എന്തു് ചെയ്യണം ?
പ്ലഗ്ഗിന് ഉണ്ടോ ?
വേര്‍ഡ്പ്രെസ്സിന്റെ ബഗ് ശ്രദ്ധിച്ചു് തിരുത്തുമല്ലോ !
സിബു | 31-Jul-08 at 3:49 am | Permalink
റാല്‍മിനോവ്, അത് എളുപ്പമാണ്. എല്ലാം ഈ ലിങ്കില്‍ വിവരിച്ചിട്ടുണ്ട്.
റാല്‍മിനോവ് | 06-Aug-08 at 4:17 pm | Permalink
Cibu,
This is what I see there.
This site has been disabled for violations of our Terms of Service. If you feel this disabling was in error, please visit our contact page to let us know. Contact Us
and others,
The wordpress bug is really in the font I use. sorry for the false alarm.
റാല്‍മിനോവ് | 06-Aug-08 at 4:20 pm | Permalink
Cibu,
ഇങ്ങനെയാണു് അവിടെ കണ്ടതു്.
This site has been disabled for violations of our Terms of Service. If you feel this disabling was in error, please visit our contact page to let us know. Contact Us
and others,
വേര്‍ഡ്പ്രെസ് ബഗ് എന്നു് പറഞ്ഞതു് എന്റെ ഫോണ്ടിന്റെ കുഴപ്പമാണു്. അനാവശ്യ “ബഗ്” റിപ്പോര്‍ട്ടിങ്ങില്‍ ഖേദിക്കുന്നു.
സിബു | 06-Aug-08 at 10:40 pm | Permalink
എന്താ സംഗതി എന്ന് എനിക്കൊരു പിടിയുമില്ല 🙁
ഞാന്‍ വരമൊഴി വിക്കിയില്‍ നിന്നും സൈറ്റിലെയ്ക്ക് കോപ്പി ചെയ്തതുകൊണ്ടായിരിക്കും എന്നു വിചാരിക്കുന്നു. അന്വേഷിക്കട്ടെ.
ബാബു മാത്യൂ | 09-Aug-08 at 5:47 am | Permalink
ചേട്ടാ, ഇതു വളരെ നല്ല ഒരു സാധനം ആണ്. എനിക്ക് എങ്ങനെ ഒരു മലയാളം വെബ് സൈറ്റ് ഉണ്ടാക്കാം എന്ന് പറഞ്ഞ് തരാമോ ?….
Raji Chandrasekhar | 15-Aug-08 at 1:52 pm | Permalink
ഞാനും ഉപയോഗിച്ചു നോക്കി.
praveen payyanur | 22-Aug-08 at 10:44 am | Permalink
ഇതു അടിപൊളി.
ഉമേഷ് | Umesh | 10-Nov-09 at 7:33 pm | Permalink
Adithyan | 11-Nov-09 at 1:36 pm | Permalink
Keyboard maattaruthu!!! 🙂
cALviN::കാല്വിന് | 12-Nov-09 at 12:38 am | Permalink
I second Adithyan 😉