ജ്യോതിഷത്തിനു ശാസ്ത്രസാധുത ഉണ്ടെന്നും ആധുനികജ്യോതിശ്ശാസ്ത്രത്തോടു കിടപിടിക്കുന്ന തിയറികൾ സഹസ്രാബ്ദങ്ങൾക്കു മുമ്പു് ഭാരതീയജ്യോതിഷത്തിലുണ്ടായിരുന്നു എന്നും ഊന്നിപ്പറയുന്ന ‘ന്യൂ ഏജ് സയന്റിസ്റ്റ് ‘ ഡോ. ഗോപാലകൃഷ്ണന്റെ ഒരു വീഡിയോ സീരീസിനെ വിമർശിച്ചു ഞാൻ എഴുതിയ “സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ” എന്ന പോസ്റ്റിനും സൂരജ് രാജൻ എഴുതിയ “ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസർത്തുകൾ” എന്ന പോസ്റ്റിനും വളരെ നല്ല സ്വീകരണമാണു് വായനക്കാരിൽ നിന്നു കിട്ടിയതു്. ഇവ രണ്ടും ചേർത്തു് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കണം എന്നു പലരും ആവശ്യപ്പെട്ടു. അതനുസരിച്ചു്, ആ രണ്ടു പോസ്റ്റുകളും, അതോടൊപ്പം ശ്രീഹരി (കാൽവിൻ) കുറച്ചു കാലം മുമ്പെഴുതിയ “അന്ധവിശ്വാസങ്ങൾ വരുന്ന വഴികളേ!” എന്ന പോസ്റ്റും ചേർത്തു് ഒരു പി. ഡി. എഫ്. രൂപത്തിൽ ഒരു പുസ്തകം തയ്യാറാക്കിയിട്ടുണ്ടു്. അതു ഡൗൺലോഡ് ചെയ്യാൻ വലത്തു വശത്തുള്ള ഐക്കണിൽ ക്ലിക്ക് ചെയ്യുക.
പോസ്റ്റുകളിൽ ഉണ്ടായിരുന്ന ചില അക്ഷരത്തെറ്റുകളും മറ്റും തിരുത്തുകയും അവയെ അല്പം കൂടി നന്നാക്കുകയും ചെയ്തിട്ടുണ്ടു്. കൂടാതെ അവയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾക്കു് വിപുലമായ റെഫറൻസുകൾ അനുബന്ധമായി ചേർത്തിട്ടുമുണ്ടു്. ഉള്ളടക്കത്തിന്റെ സൂചികയും ഫുട്ട്നോട്ടുകളും പോസ്റ്റുകളെ അപേക്ഷിച്ചു് ഇതിന്റെ പ്രത്യേകതയാണു്.
പ്രിന്റു ചെയ്തോ കമ്പ്യൂട്ടറിലോ വായിക്കാൻ ഉതകുന്ന വിധത്തിലാണു് ഇതിന്റെ രൂപകല്പന. ഇതിലെ ഫുട്ട്നോട്ട് റെഫറൻസുകൾ, ലിങ്കുകൾ, ഉള്ളടക്കത്തിന്റെ സൂചിക എന്നിവ ക്ലിക്കബിൾ ലിങ്കുകളാണു്. പുസ്തകത്തിൽത്തന്നെയുള്ള ലിങ്കുകളിലേയ്ക്കു ക്രോസ് റെഫറൻസിംഗും വെളിയിലുള്ളവ നേരേ ബ്രൗസറിൽ തുറക്കാനുമുള്ള സംവിധാനമുണ്ടു്. ഡോ. ഗോപാലകൃഷ്ണന്റെ വിമർശനവിധേയമായ എല്ലാ വീഡിയോയിലേക്കുമുള്ള ലിങ്കുകളും പുസ്തകത്തിലുണ്ടു്.
മലയാളം യൂണിക്കോഡ് കമ്പ്യൂട്ടറിൽ കാണാൻ കഴിയാത്തവർ, അച്ചടിച്ച പുസ്തകം വായിക്കാൻ താത്പര്യമുള്ളവർ, യൂണിക്കോഡ് സപ്പോർട്ടില്ലെങ്കിലും പി. ഡി. എഫ്. വായിക്കാൻ പറ്റുന്ന മൊബൈൽ ഫോണുകളും മറ്റും ഉള്ളവർ തുടങ്ങിയവർക്കു് ഈ പുസ്തകം പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇത്തരം പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്കു് എത്തേണ്ടതു് ശാസ്ത്രബോധമുള്ള സമൂഹത്തിന്റെ ആവശ്യമാണു്. ഇതു് ഉപയോഗപ്രദമെന്നു തോന്നിയാൽ കൂടുതൽ ആളുകളുമായി പങ്കുവെയ്ക്കുക.
Update (April 19, 2010):
ഈ പുസ്തകം മലയാളം പഴയ ലിപിയിൽ കിട്ടിയാൽ കൊള്ളാം എന്നു പലരും ആവശ്യപ്പെട്ടിരുന്നു. അതു് വലത്തു വശത്തുള്ള ഐക്കണിൽ ക്ലിക്കു ചെയ്തു ഡൗൺലോഡ് ചെയ്യാം.
ഇന്നു് അച്ചടിക്കുന്ന പുസ്തകങ്ങളിൽ ഭൂരിഭാഗവും പുതിയ ലിപിയിൽ ആയതുകൊണ്ടാണു് ഇതും ആദ്യം പുതിയ ലിപിയിൽ തയ്യാർ ചെയ്തതു്. സാധാരണയായി ഞാൻ ഉപയോഗിക്കുന്നതും ബഹുഭൂരിപക്ഷം ഉപയോഗിക്കാത്തതുമായ ഉകാരം ചേർത്ത സംവൃതോകാരവും ഈ പുസ്തകത്തിൽ വേണ്ടെന്നു വെച്ചിരുന്നു.
Melethil | 16-Apr-10 at 3:29 am | Permalink
ഒരു നൂറു സല്യുട്ട്
ഇത് വായിച്ചിട്ട് ഒരു പത്തു പേര് ചേഞ്ച് ആയാല്‍ അത് മതി.പത്തു നൂറും ആയിരവും ഒക്കെയായിക്കോളും. ലോകം ചെറുതാവുന്നു എന്നല്ലേ പറയാറ്.അങ്ങനെ കുറച്ചു കഴിയുമ്പോള്‍ ഇത് പോലത്തെ ഒന്നിനും നിലനില്‍പ്പില്ലാതാവും. പക്ഷെ അത് വരെ നമ്മള് കാത്തിരിയ്ക്കേണ്ടി വരും. നമ്മുടെ പോലത്തെ സമൂഹത്തിലോക്കെ ചെയ്ഞ്ച്സ് വരണമെന്കില് ഇത്തിരി പ്രയാസം തന്നെ.
ഞാന്‍ | 16-Apr-10 at 3:39 am | Permalink
ഓടോ: ഈ പുസ്തകം കമ്പ്യൂട്ടറില്‍ വായിക്കാന്‍ അഡോബേ അക്രോബാറ്റോ അക്രോബാറ്റ് റീഡറോ വേണം എന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ. അതു ഡൗണ്‍ലോഡ് ചെയ്യാന്‍ ഇടത്തു വശത്തുള്ള ഈ ഐക്കണില്‍ ക്ലിക്കു ചെയ്യുക.
എന്ന വാക്യം പൂര്‍ണ്ണമായും ശരിയല്ല. വിന്‍ഡോസ് ഉപയോഗിക്കുന്ന കമ്പ്യൂട്ടറിലാണെങ്കില്‍, ശ്രീ. ഉമേഷ് പറയുന്നത് ഒരു പരിധി വരെ ശരിയാണ്. എന്നാല്‍, ഗ്നു/ലിനക്സില്‍ അക്രോബാറ്റ് റീഡറില്ലെങ്കിലും വായിക്കാന്‍ പറ്റും, കേട്ടാ. വിന്‍ഡോസില്‍ പോലും അക്രോബാറ്റിലാതെ തന്നെ, സ്വതന്ത്ര സോഫ്റ്റ്വെയറുകള് ഉപയോഗിച്ച് [ഉദാ: Evince] പിഡിഎഫുകള്‍ വായിക്കുവാന്‍ കഴിയും. പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറുകള് വായനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന ശ്രീ. ഉമേഷിന്റെ ഹിഡന്‍ അജണ്ടയെ തിരിച്ചറിയുക. പ്രതികരിക്കുക. 😉
നവീൻ ശങ്കർ | 16-Apr-10 at 3:45 am | Permalink
ഗുരോ..
സാഷ്ടാംഗപ്രണാമം.
ടി.പി.വിനോദ് | 16-Apr-10 at 3:51 am | Permalink
thank you very much
Haree | 16-Apr-10 at 3:56 am | Permalink
Great Effort!
I use Foxit Reader to view PDFs. Simple and light weight.
—
Charli | 16-Apr-10 at 4:34 am | Permalink
നമസ്കാരം ഉമേഷ്ജി..
താങ്കളുടെയും സൂരജിന്റെയും പരിശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളൂം..
പിന്നെ..ഈ വിമര്‍ശനങ്ങള്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ ഡോ. ഗോകൃഷ്ണന് തയ്യാറല്ല എന്നാണ് മനസ്സിലാക്കേണ്ടത്.. as per iish.org,
SOME CRITICAL MESSAGES SPREAD THROUGH WEBSITES/ BLOGS. HOW DO YOU RESPOND ? I heard that few blogs have appeared in the internet on my lectures delivered in astrology.. All the criticisms are the part of social work. The answers for the criticisms are THE DOGS WILL BARK THE CARAVANS WILL MOVE TO THE MARKET. Every criticism is a blessing for self evaluation for anyone. All the criticisms are publicity for iish and we welcome that. All what ever is said and spread are available in the website. Those who would like to get the details can go through http://www.iish.org
സെബിന് | 16-Apr-10 at 4:34 am | Permalink
ഈ പുസ്തകം കമ്പ്യൂട്ടറില്‍ വായിക്കാന്‍ അഡോബേ അക്രോബാറ്റോ അക്രോബാറ്റ് റീഡറോ വേണം എന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ.
അതു തന്നെ വേണമെന്നു നിര്‍ബന്ധമുണ്ടോ? ഞാന്‍ okular ഉപയോഗിച്ചാണു് പിഡിഎഫ് വായിക്കുന്നതു്.
സുബിന് | 16-Apr-10 at 4:53 am | Permalink
അഭിവാദ്യങ്ങള്‍
സുബിന് | 16-Apr-10 at 5:12 am | Permalink
ഗോ എങ്ങനെ സ്വീകരിക്കും? അയാള്‍ക്ക് ഇത് വയറ്റില്‍ പിഴപ്പല്ലേ.. പി എച്ച് ഡി വിറ്റ് അരി വാങ്ങാന്‍ കഴിയിലാല്ലോ.. (ഇത് ഒരു കണക്കിന് അത് തന്നെ ആണെങ്കിലും) എന്നാലും നോക്കണേ, വിമര്‍ശനങ്ങള്‍ക്ക് അതെ നാണയത്തില്‍ മറുപടി നല്കാനല്ലാ ചാസ്ത്രഅജ്ഞ്ജന്റെ പരിപാടി.. ഉത്തരം മുട്ടുമ്പോളത്തെ ചീത്തവിളി.. അപ്പൊ എവിടെയൊക്കെയോ കൊള്ളുന്നുണ്ട് ഉമേഷിന്റെയും സൂരജിന്റെയും ഒക്കെ അമ്പുകള്‍. 🙂
bijuchandran | 16-Apr-10 at 5:26 am | Permalink
അഭിവാദ്യങ്ങള്‍ ഉമേഷ്ജി!
ഗോപാലകൃഷ്ണവധം ഇങ്ങനെ ഒരു കുടക്കീഴില് കിട്ടിയത് നന്നായി. ഒരു അമ്പതു പേര്‍ക്ക് അയച്ചു കൊടുക്കാം. ഗണപതിയുടെ അത്ഭുതങ്ങളും കണ്ണില്‍ കൂടി ചോരവന്ന മാതാവിന്റെ കഥകളുമൊക്കെ മാത്രം നെറ്റിലൂടെ കറങ്ങി നടന്നാല്‍ പോരല്ലോ…
Umesh:ഉമേഷ് | 16-Apr-10 at 5:53 am | Permalink
പി. ഡി. എഫ്. വായിക്കാൻ അഡോബെ റീഡറോ അക്രോബാറ്റോ വേണമെന്ന പരാമർശം നീക്കം ചെയ്യുന്നു.
തെറ്റായ പരാമർശത്തിനു ക്ഷമാപണം. ഞാൻ തന്നെ മാക് പ്രിവ്യൂ ഉപയോഗിച്ചാണു പി. ഡി. എഫ്. വായിക്കുന്നതു്. (അതും സ്വതന്ത്രസോഫ്റ്റ്വെയർ അല്ലെന്നതു മറ്റൊരു കാര്യം.)
(എന്റമ്മേ! ഇത്രയും ഫ്രീ സോഫ്റ്റ്വെയർ ഉണ്ടോ ഭൂമുഖത്തു്?)
Sreekumar | 16-Apr-10 at 6:16 am | Permalink
ഉമേഷ്ജി ജ്യ്യൊതിഷം തെറ്റാണെന്നാണൊ ജ്യോതിഷന്മാറ് തെറ്റാണെന്നാണൊ സ്ഥപിക്കാന്‍ ശ്രമിക്കുന്നത്, കുറെയൊക്കെ ശരിയാണു എന്നാണെണ്റ്റെ അനുഭവം വേറെ ഒരു സയന്‍സും അത്റ പോലും മനുഷ്യ പ്റക്റ്തിയെപറ്റി പറയാന്‍ സാധിക്കുന്നില്ലല്ലോ ഉദാഹരണം സ്ത്റീയുടെ മാസമുറയും ചാന്ദ്ര ഭ്റമണ കാലവും, വാവിനു തിരമാലകള്‍ ഉയരുന്നത് വ്റ്ക്ഷത്തിലെ വടങ്ങള്‍ ചില് നിമിത്തങ്ങള്‍ അവനവനു തന്നെ തോന്നുന്ന ചില ഇണ്റ്റ്യൂഷന് ഇതൊക്കെ ഒരു പരിധി വരെ സത്യമല്ലെ
മരണ സമയവും നാളുമായുള്ള അടുപ്പം ജ്യോതിഷം സത്യമല്ല എന്നു അടച്ചാക്ഷേപിക്കാന്‍ പറ്റില്ല
ഞാന്‍ പന്ത്റണ്ടില് ശുക്റന് ഉള്ള ആളാണു മേടത്തിലും പക്ഷെ ഗോപാലക്രിഷ്ണന് പറഞ്ഞ തരക്കരന് അല്ല ഇവിടെ ഉമേഷ്ജി പറയുന്നതാണു കൂടുതല്‍ ശരി എന്നു തോന്നി അതായത് സമ്പത്തു വന്നു ചേരും
കരിങ്കല്ല് | 16-Apr-10 at 7:05 am | Permalink
ഈ പി.ഡി.എഫ് കണ്ടാലേ വായിക്കാന്‍ തോന്നും… 60 പേജും.. ഇന്നു രാത്രി ഇനി വേറൊന്നും വായിക്കലുണ്ടാവില്ല..
ഉമേഷ്, ഒരു കുഞ്ഞഭിപ്രായമുണ്ട്.. ആമുഖത്തിലോ മറ്റോ “ഗോകൃന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നു, എന്നാല്‍ ആര്‍ഷഭാരതത്തിലെ ശരികള്‍ ശരികള്‍ തന്നെ, ആകെമൊത്തംടോട്ടല് തെറ്റാണെന്നു പറയുന്നില്ല” എന്നൊരു ഡിസ്കൈമള് മാഷുണ്ടെങ്കില്‍ നന്നായിരുന്നു.
ബ്ലോഗ്ഗില്‍ വായിച്ചിട്ടു തന്നെ (even when they are in the right context) ആള്‍ക്കാര്‍ക്കു മനസ്സിലാവുന്നില്ല നിങ്ങളുടെ പടവാള് (തൂലിക/കീബോര്‍ഡ്) ആര്ഷഭാരതത്തിന്നെതിരല്ല, വിഡ്ഢിത്തങ്ങള്ക്കെതിരെ ആണെന്നു. അപ്പൊ പ്രിന്റ് ഔട്ടിലായാല് പിന്നെ പറയണോ? (ഉദാ: അമ്പ് വരുമ്പോള്‍ മുണ്ടും വാരിപ്പിടിച്ച് ഓടുന്നതും ആര്‍ഷഭാരത സംസ്കാരത്തില്‍ പെടുമല്ലോ! എന്നു സൂരജിന്റെ ആദ്യ ഖണ്ഡികയില്‍ വായിച്ചു ഞാന്‍ ചിരിച്ചു.. പക്ഷെ എല്ലാരും ചിരിക്കില്ല..കുറച്ചു പേര്‍ക്കൊക്കെ എന്തൊക്കെയോ വികാരങ്ങള്‍ സടകുടഞ്ഞെഴുന്നേല്ക്കും)
ഇനി ഇപ്പൊ, we don’t care about them, എന്നാണെങ്കില്‍ ഇതു പബ്ലിഷ് ചെയ്യേണ്ട കാര്യമില്ലല്ലോ…
A disclaimer and a request to keep their mind open to question what they’ve heard – in preface or foreword would/could be good.
ഇനി വേണെങ്കില്‍ “സത്യമേവ ജയതേ” എന്നും കൂടി ചേര്‍ത്തു ആര്‍ഷഭാരതത്തെ കൂട്ടു പിടിക്കാം. 😛
ഇന്നിനി ആര്‍ഷഭാരതം എന്ന വാക്കു കണ്ടാല്‍ എനിക്കു വട്ടു പിടിക്കും.
അത്രേ ഉള്ളൂ.. 🙂
സുനില്‍ കൃഷ്ണന് | 16-Apr-10 at 7:35 am | Permalink
ശ്രീകുമാര്‍,
സ്ത്രീയുടെ മാസമുറയും, ചന്ദ്രഭ്രമണകാലവുമൊക്കെ എങ്ങനെയാണു ജ്യോതിഷവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ജഗദീശ്.എസ്സ് | 16-Apr-10 at 7:49 am | Permalink
നല്ല കാര്യം
വളരെ നന്ദി.
Sreekumar | 16-Apr-10 at 11:08 am | Permalink
ചന്ദ്രനു ഭൂമിയെ വലം വെയ്ക്കാന്‍ ഇരുപത്തേഴു ദിവസം അതു തന്നെ നോര്‍മല്‍ ആയ മാസമുറക്കാലം വെളുത്ത പക്ഷത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കു കറുത്ത പക്ഷത്തിലെ കുട്ടികളെക്കാള്‍ തമോഗുണം കുറയും, വാവടുക്കുമ്പോള്‍ മനുഷ്യരിലും മ്റഗങ്ങളിലും കാമവികാരം കൂടും ഇതൊക്കെ ചന്ദ്രന് നമ്മളെ സ്വാധീനിക്കുന്നതിനു തെളിവല്ലെ വട്ടന്മാറ്ക്കു ചങ്ങല വേണം വെളുത്ത വാവില്‍ അതിനറ്‍ഥം പ്ളനറ്റ്സ് നമ്മളെ സ്വാധീനിക്കുന്നു അപ്പോല്‍ ജ്യോത്സ്യം തെറ്റാകാന്‍ വഴിയില്ലല്ലോ ഇണ്റ്ററ്‍ പ്രെറ്റേഷന് തെറ്റാകാം കാവ്യാ മാധവന് കല്യാണം കഴിഞ്ഞപ്പോള്‍ ഒരുത്തനും മിണ്ടിയില്ല ഡിവോറ്സ് ആയപ്പോള്‍ ചൊവ്വ കേതു അങ്ങിനെ നൂറു എക്സ്ക്യൂസസ്
ramachandran | 16-Apr-10 at 11:11 am | Permalink
വളരെ വളരെ നല്ല പ്രയത്നം.
എല്ലാ ”ഭാവി’ പറ്റിയുള്ള പ്രകടനം നടത്തുന്നവരെ ’ടാര്ജെട്’ ചെയ്യണം.
രാമു.
ranjit | 16-Apr-10 at 11:32 am | Permalink
ഉമേഷ് അണ്ണാ കരിങ്കല്ലിന്റെ അഭിപ്രായം തന്നെ എനിക്കും.
അനില്‍ | 16-Apr-10 at 1:49 pm | Permalink
നന്ദി.
ഇവിടെയും ഒരു ചര്‍ച്ച് സ്കോപ്പ് കാണുന്നുണ്ട്, അതിനാല്‍ കമന്റ്സിനായി ഒരു കമന്റ്.
🙂
അനില്‍ | 16-Apr-10 at 1:50 pm | Permalink
അയ്യോ, ചര്‍ച്ച് അല്ല, ചര്‍ച്ചക്ക്.
സത്യാന്വേഷി | 16-Apr-10 at 2:30 pm | Permalink
ഈ പോസ്റ്റുകള്‍ പ്രിന്റെടുക്കാന്‍ ആലോചിച്ചിരിക്കയായിരുന്നു.അപ്പോഴാണ് പിഡിഎഫ് ആക്കിയത്. ഉടന്‍ പ്രിന്റെടുത്തു.സാധാരണ, വലിയ പോസ്റ്റുകള്‍ വായിക്കാതെ മാറ്റിവയ്ക്കും .പിന്നീട് വായിക്കാനും സാധിക്കില്ല. പ്രിന്റ് മീഡിയയില്‍ ഇത്ര മികച്ച ലേഖനം ഇതു സംബന്ധമായി ആരും എഴുതിക്കണ്ടിട്ടില്ല.അഭിനന്ദനങ്ങള്‍,സൂരജിനും ഉമേഷിനും ശ്രീഹരിക്കും.
ശ്രീ (sreyas.in) | 16-Apr-10 at 3:10 pm | Permalink
വളരെ അഭിനന്ദനീയമായ പ്രയത്നം.
ശ്രീ എന്‍ ഗോപാലകൃഷ്ണനോട് ബഹുമാനം ഉണ്ട്. പക്ഷേ, ബ്ലോഗ്ഗുകളോട് അദ്ദേഹം ന്യൂസ്ലെറ്ററില്കൂടി പ്രതികരിച്ച വിധം ഒട്ടുംതന്നെ സ്വീകാര്യമല്ല. അദ്ദേഹത്തെകുറിച്ച് ബ്ലോഗുകളില്‍ ഉപയോഗിച്ച വാക്കുകള്‍ ഒട്ടുംതന്നെ പ്രതിപക്ഷബഹുമാനമില്ലാതെയായിരുന്നു എന്നത് വളരെ സത്യം തന്നെയാണ്. എന്തുകൊണ്ടോ അവരങ്ങനെ ശീലിച്ചു പോയി, കുറ്റപ്പെടുത്തിയാലും നന്നാവില്ല എന്നവര്‍ പല തവണ തെളിയിച്ചതുമാണ്. എന്നിരുന്നാലും അവരുടെ ചോദ്യങ്ങള്‍ പലതും അര്‍ത്ഥവത്തായിരുന്നു. അതിനു ഉത്തരം കൊടുക്കാനുള്ള സമയംകൂടി ശ്രീ എന്‍ ഗോപാലകൃഷ്ണന് കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നമ്മുടെ തെറ്റും ശരിയും സ്വീകരിക്കണം, അതാണല്ലോ ധാര്‍മ്മികത. അതല്ലാതെ ഒരു proverb ഉദ്ധരിച്ച് പ്രതികരിച്ചത് നല്ലതായി കരുതുന്നില്ല.
സൂരജ് | 16-Apr-10 at 4:08 pm | Permalink
@ ശ്രീകുമാര്‍ ,
“ചന്ദ്രനു ഭൂമിയെ വലം വെയ്ക്കാന്‍ ഇരുപത്തേഴു ദിവസം അതു തന്നെ നോര്‍മല്‍ ആയ മാസമുറക്കാലം വെളുത്ത പക്ഷത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്കു കറുത്ത പക്ഷത്തിലെ കുട്ടികളെക്കാള്‍ തമോഗുണം കുറയും, വാവടുക്കുമ്പോള്‍ മനുഷ്യരിലും മ്റഗങ്ങളിലും കാമവികാരം കൂടും ഇതൊക്കെ ചന്ദ്രന് നമ്മളെ സ്വാധീനിക്കുന്നതിനു തെളിവല്ലെ വട്ടന്മാറ്ക്കു ചങ്ങല വേണം വെളുത്ത വാവില്‍ അതിനറ്‍ഥം പ്ളനറ്റ്സ് നമ്മളെ സ്വാധീനിക്കുന്നു അപ്പോല്‍ ജ്യോത്സ്യം തെറ്റാകാന്‍ വഴിയില്ലല്ലോ ഇണ്റ്ററ്‍ പ്രെറ്റേഷന് തെറ്റാകാം കാവ്യാ മാധവന് കല്യാണം കഴിഞ്ഞപ്പോള്‍ ഒരുത്തനും മിണ്ടിയില്ല ഡിവോറ്സ് ആയപ്പോള്‍ ചൊവ്വ കേതു അങ്ങിനെ നൂറു എക്സ്ക്യൂസസ് ”
ജോത്സ്യം തെറ്റാണെന്ന് പറയുമ്പോള്‍ പ്രതിരോധിക്കാന്‍ ജോത്സ്യന്മാര് സ്ഥിരം എടുത്തലക്കുന്ന മണ്ടന്‍ ന്യായമാണ് ഇത്.
മൃഗങ്ങളിലെ രതിവാഞ്ഛയും മാസമുറയും മാത്രമല്ല പൂമ്പൊടി തേടിയലയുന്ന തേനീച്ചകള്‍ കൂട്ടില്ചെന്ന് കൂട്ടരോട് ലൊക്കേഷന്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന “തേനീച്ചനൃത്തം” മുതല്‍ മൃഗങ്ങളുടെ ഉറക്കവും ഉയിര്‍പ്പും വരെയുള്ള നൂറുകണക്കിന് പ്രകൃതി പ്രതിഭാസങ്ങള്‍ വെളിച്ചത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന നാഡികളാല്‍ നിര്‍മ്മിതമായ ഒരു ആന്തരിക ഘടികാരത്തെയാണ് സൂചിപ്പിക്കുന്നത്. ഉയര്‍ന്ന ശ്രേണിയിലെ മൃഗങ്ങളില്‍ ഈ “ജൈവ ഘടികാരം” Suprachiasmatic Nucleus (SCN) എന്ന മസ്തിഷ്ക കേന്ദ്രത്തിലെ ചാക്രിക ന്യൂറോഹോര്‍മോണ്‍ സിഗ്നലുകളുമായി ബന്ധപ്പെട്ട് നില്ക്കുന്നവയാണ്. ഇത് വളരെ വിശദമായ ഗവേഷണങ്ങള്‍ നടക്കുന്ന ഒരു രംഗമാണ്. ജോതിഷം പോലെ കറക്കിയടി ഉഡായിപ്പൊന്നുമല്ല. കോടിക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമം ജന്തുക്കളിലെ (സസ്യങ്ങള്‍ക്കും അവയുടേതായ മെക്കാനിസമുണ്ട്) ഈ ചാക്രികപ്രതിഭാസങ്ങളെ സൂര്യന്റെയോ ചന്ദ്രന്റെയോ (രണ്ടിന്റെയും കൂടിയോ) വെളിച്ച സൈക്കിളുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
കണ്ണില്‍ നിന്നും തലച്ചോറിലേയ്ക്ക് പ്രകാശത്തെ രേഖപ്പെടുത്തുന്ന സിഗ്നലുകളെത്തുന്നതനുസരിച്ച് മേല്‍പ്പറഞ്ഞ SCN എന്ന മസ്തിഷ്ക കേന്ദ്രം ഉല്പാദിപ്പിക്കുന്ന ഹോര്‍മോണുകളെ ആശ്രയിച്ചാണ് പലമൃഗങ്ങളിലും ആര്‍ത്തവ/രതിവാഞ്ഛാ ചക്രങ്ങള്‍ (menstrual/estrous cycles) മാത്രമല്ല, വെള്ളം കുടിയ്ക്കാന്‍ പോകുന്നതും സഞ്ചാരത്തിനുള്ള മോട്ടോര്‍ സിഗ്നലുകളും പോലും അയക്കപ്പെടുന്നത്. കണ്ണില്‍ നിന്നും തലച്ചോറിലേക്ക് നീളുന്ന നാഡികളെ പല സ്ഥലങ്ങളില്‍ വിച്ഛേദിച്ച് നടത്തുന്ന പരീക്ഷണങ്ങള്‍ ഈ രംഗത്ത് വളരെയേറെ വിവരങ്ങള്‍ തന്നിട്ടുണ്ട് (ഉദാ: Stephan & Zucker, Moore & Eichler, Inouey & Kawamura et al.).SCN-ന്റെ മെലാറ്റോണിന്‍ ഉത്സര്‍ജ്ജനത്തിന് ഉത്തേജനം കൊടുക്കാന്‍ സസ്തനികളുടെ നേത്രനാഡീപടലങ്ങളില് പ്രത്യേകം പിഗ്മെന്റുകള്‍ കണ്ടെത്തിയതും മറ്റും 90കളുടെ അവസാനത്തിലാണ്.
സൂര്യവെളിച്ചം മാത്രമല്ല ചാന്ദ്ര വെളിച്ചവും ഈ പ്രക്രിയകളില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. കറുത്ത വാവിന് മെലാറ്റോണിന്‍ ഹോര്‍മോണിന്റെ ഉത്സര്‍ജ്ജനം താഴുന്നതും തന്മൂലം അണ്ഡാശയപ്രവര്ത്തനത്തിന്മേല് മെലാറ്റോണിനുള്ള inhibition കുറയുകയും അണ്ഡവിസര്‍ജ്ജനം (ovulation) ഈ സമയങ്ങളില്‍ കൂടുതല്‍ നടക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും മുന്‍പ് പറഞ്ഞ പ്രകാശവുമായി ബന്ധപ്പെട്ട ജൈവചക്രങ്ങളുടെ പ്രാധാന്യത്തിനൊരുദാഹരണമാണ് (രാത്രികാലങ്ങളില്‍ ഉണര്‍ന്ന് ജോലിചെയ്യുന്ന സ്ത്രീകളില്‍ ചില്ലറ ആര്ത്തവവ്യതിയാനങ്ങളും ഗര്ഭസംബന്ധിയായ പ്രശ്നങ്ങളും നിരീക്ഷിക്കപ്പെട്ടിട്ടുള്ളതും ഒരു സൂചകമാണ് – ഇതിനി പതഞ്ജലി പറഞ്ഞതാണെന്ന് പറയല്ല്!). അതുമാത്രമല്ല, ഭൂമിയുടെ ഏറ്റവും അടുത്തുള്ള ഭീമഗോളമെന്നനിലയ്ക്ക് ചന്ദ്രന് ചെലുത്തുന്ന ഗുരുത്വാകര്‍ഷണം ചില്ലറയല്ല. അതിന്റെ ഫലമായുണ്ടാകുന്ന വേലിയേറ്റങ്ങളും വേലിയിറക്കങ്ങളുമനുസരിച്ച് ഭൂമിയിലെ ജന്തു-സസ്യ ജാലത്തില്‍ വലിയൊരു പങ്കും തങ്ങളുടെ ജീവിതചക്രം പൂര്‍ണമോ ഭാഗികമായോ ക്രമപ്പെടുത്തിയിട്ടുണ്ട് (അഥവാ പരിണാമപ്രക്രിയ അവയെ മെരുക്കിയെടുത്തിട്ടുണ്ട്). ദശലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന പരിണാമപ്രതിഭാസങ്ങള് ക്രമേണ ജീനുകളില്‍ ആലേഖനം ചെയ്യപ്പെടുന്നതും സ്വാഭാവികമാണ്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കിപ്പുറം സമുദ്രസമീപത്തുനിന്ന് മാറി ആവാസവ്യവസ്ഥ രൂപപ്പെടുത്തിയാലും പല ജന്തുക്കളെയും ഈ “ആദിമ” വാഞ്ഛ പിന്തുടരുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.
വാവുമായി ബന്ധപ്പെട്ടും വേലിയേറ്റവുമായി ബന്ധപ്പെട്ടും ഉണ്ടാവുന്ന ജൈവചക്ര പ്രതിഭാസങ്ങള്‍ ജോത്സ്യന്മാര് അവകാശപ്പെടുമ്പോലെ ഏതെങ്കിലും “അതിഭൗതിക” ശക്തിയുടെ അപഹാരവും കാരകത്വവുമൊന്നുമല്ല. സാധാരണ ശാസ്ത്രവിശദീകരണമുള്ള സംഗതികള്‍ തന്നെയാണ് അവ. സൂര്യ ചന്ദ്രന്മാര് നമ്മെ സ്വാധീനിക്കുന്നത് ഗുരുത്വാകര്‍ഷണവും വെളിച്ചവും ചൂടും പോലെയുള്ള തികച്ചും physical ആയ ഗുണങ്ങളിലൂടെയാണ്. പരിണാമത്തിലൂടെ നമ്മുടെ ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഈ bio-cycles ഇനി ഭൂമിയിലെ മനുഷ്യനെയും മൃഗങ്ങളെയുമൊക്കെ വാരിക്കൂട്ടി മറ്റേതെങ്കിലും നക്ഷത്ര സ്മൂഹത്തിലെ പ്ലാനെറ്റില്‍ കൊണ്ട് വിട്ടാലും ഇങ്ങനെ തന്നെ കുറേക്കാലം അങ്ങ് പോകും. കോടിക്കണക്കിനു വര്‍ഷങ്ങളുടെ പരിണാമഫലമായി ഉറച്ച സൈക്കിളുകള്‍ മാറാനും കുറച്ച് സമയമെടുക്കും.
സിമ്പിള്‍ വിശദീകരണമുള്ള ഈ materialistic facts ഒക്കെ എടുത്ത് ജ്യോതിഷത്തിലെ “ഏഴരാണ്ട ശനി”യേയും “ഏഴില്‍ ചൊവ്വ”യേയും “രാഹുകാല”ത്തേയും ഒന്നും വിശദീകരിക്കാതെ. അത് വേ, ഇത് റേ.
ഓഫ് : “തമോഗുണമുള്ള കുഞ്ഞ്” എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും ? ;))
കാലിക്കുട്ടന് | 16-Apr-10 at 4:21 pm | Permalink
“തമോഗുണമുള്ള കുഞ്ഞ്” എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും ?
ദാ, ഏതാണ്ട് സാക്ഷിയെപ്പോലെ ഇരിക്കും.
സൂരജ് | 16-Apr-10 at 5:50 pm | Permalink
“എന്തുകൊണ്ടോ അവരങ്ങനെ ശീലിച്ചു പോയി, കുറ്റപ്പെടുത്തിയാലും നന്നാവില്ല എന്നവര്‍ പല തവണ തെളിയിച്ചതുമാണ്”
ഇനി മുതല്‍ നന്നായിക്കോളാം സാര്‍ ! ഇനി സംസ്കൃതത്തില്‍ സംബോധനചെയ്യാന്‍ ശ്രദ്ധിച്ചോളാം …. 😀
shaji.k | 16-Apr-10 at 7:35 pm | Permalink
വളരെ നന്ദി .
ഉമേഷ്,സൂരജ് ,ശ്രീഹരി (കാൽവിൻ) നിങ്ങള്‍ വളരെ അഭിന്ദങ്ങള്‍ അര്‍ഹിക്കുന്നു.
ഈ പരിശ്രമങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഷാജി ഖത്തര്‍.
ശ്രീ (sreyas.in) | 16-Apr-10 at 9:49 pm | Permalink
@സൂരജ്
“ഇനി മുതല്‍ നന്നായിക്കോളാം സാര്‍ ! ഇനി സംസ്കൃതത്തില്‍ സംബോധനചെയ്യാന്‍ ശ്രദ്ധിച്ചോളാം … :D”
ദയവായി അത്തരം കടുത്ത നടപടിയിലേക്ക് നീങ്ങരുത് …, ഞങ്ങള്‍ പാവം മലയാളികള്‍ ബുദ്ധിമുട്ടിപ്പോകും! ഉദാഹരണത്തിന്, സ്വന്തം അച്ഛനെ തന്ത എന്നും പിതാ എന്നും വിളിക്കുന്നതിനേക്കാള്‍ മലയാളിക്ക് കേള്‍ക്കാന്‍ സുഖം അച്ഛന് എന്നു വിളിക്കുന്നതാണല്ലോ, അത്രമാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ. (ഇനി ഇതില്‍ പിടിച്ചു തൂങ്ങേണ്ട…!)
Hari | 17-Apr-10 at 12:30 am | Permalink
മൂവരുടേയും അദ്ധ്വാനത്തിന് അഭിനന്ദനങ്ങള്‍. ഇവിടത്തെ ചര്‍ച്ചകളെല്ലാം നേരത്തേ തന്നെ വായിച്ചിരുന്നതാണെങ്കിലും ഒരൊറ്റക്കുടക്കീഴില്‍ വന്നപ്പോള്‍ ഗംഭീരമായെന്നു പറയാതെ വയ്യ. ക്ഷമ, പെര്‍ഫക്ഷനു വേണ്ടിയുള്ള പരിശ്രമം എന്നിവ ഇ-പുസ്തകത്തിന്റെ എല്ലാ തലങ്ങളിലുമുണ്ട്. പുസ്തകത്തിന്റെ അടുത്ത എഡിഷനില്‍ ഈ പോസ്റ്റുമായി ബന്ധപ്പെട്ട മികച്ച കുറച്ചു കമന്റുകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു.
Bhodham | 17-Apr-10 at 5:46 am | Permalink
ഗോപാലകൃഷ്ണന്റെ പ്രസങ്ങതിലുട നീളം പറയുന്നുണ്ട്… ഇതിനു ശാസ്ത്ര തെളിവുകള്‍ ഇല്ലായെന്ന്…. പക്ഷെ…ജ്യോതിഷം ഉപയോഗിച്ചിരിക്കുന്ന കണക്കുകളുടെ അടിസ്ഥാനം എന്താണെന്നും വളരെ നന്നായി ആ വിഡിയോ ഇല് പറഞ്ഞിട്ടുമുണ്ട്… സത്യ സന്ധമായി കാര്യങ്ങളെ വിശദീകരിച്ച ഗോപാലകൃഷ്ണന് സാറിനോട് നിങ്ങള്‍ക്കുള്ള വിരോധം മനസ്സിലാവുന്നില്ല… ഇത് വഴി അങ്ങേര് കശുണ്ടാക്കുന്നുവെന്നും തോന്നുന്നില്ല.. എന്നാല്‍ ടി.വി യില്‍ കൂടിയും വെബ്സൈറ്റ് വഴിയും… യന്ത്രങ്ങള്‍ ഉള്‍പ്പെടെ വിറ്റു മനുഷ്യരെ പറ്റിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്ന ആറ്റുകാല്‍ രാധാകൃഷ്ണന്, കടമാളൂര്‍ ശര്‍മ എന്നിവരെ കുറിച്ചൊന്നും അണ്ണന്മാര് ഇതുവരെ എഴുതിക്കണ്ടില്ല.. അപ്പോള്‍ ഇത് വെറും രാഷ്ട്രീയ വൈരഗ്യമല്ലേ? അല്ല..അളിയന്മാരുടെ ലക്ഷ്യം എന്താണ് ??മനസ്സിലാകുന്നില്ല??….അതോ ഭാരതം, പൈതൃകം എന്നൊക്കെ കേട്ടാല്‍ അണ്ണന്മാരുടെ തൊലി പോള്ളുമോ? ഒന്ന് വിശദീകരിച്ചാല്‍ കൊള്ളാം..
Bhodham | 17-Apr-10 at 5:52 am | Permalink
സൂരജ് സാറേ..
തമ, രജ, സത് ഗുണം സാറന്മാരെ എല്ലാര്ക്കും ഉണ്ട്… സാറന്മാര് ഗോപാലകൃഷ്ണന്റെ പോസ്റ്റ് എഴുതുമ്പോള്‍ അത് രജോഗുണം,,,, തൊഴിചെറിയും…. പെന്നുംപിള്ളയുടെ അടുത്ത് ചെല്ലുമ്പോള്‍ തല കുനിച്ചു ഒശ്ചാനിച്ചു നില്ക്കും അത് “തമോ” ഗുണം… സാറിനു സത് ഗുണം ഉള്ളതായി തോന്നുന്നില്ല… 🙂 😀
ബോധം ഉള്ളവന് | 17-Apr-10 at 5:57 am | Permalink
അങ്ങനെ ഡോഗോയുടെ ടീം മൊത്തം ഇളകി തുടങ്ങി. പൊളിച്ചടുക്കി കൊടുത്താലും മനസ്സിലാകില്ല എന്ന് വച്ചാല്‍ പിന്നെ എന്ത് ചെയ്യും? വളച്ചൊടിച്ചു പച്ചക്കള്ളം വിളിച്ചു പറയുന്നവന് മാനനീയ ഗോ .. അത് തുറന്നു പറഞ്ഞവന്..
നന്ദന | 17-Apr-10 at 7:54 am | Permalink
ഇതായിരുന്നു ഗോയുടെ മറുപടി
SOME CRITICAL MESSAGES SPREAD THROUGH WEBSITES/ BLOGS. HOW DO YOU RESPOND ? I heard that few blogs have appeared in the internet on my lectures delivered in astrology.. All the criticisms are the part of social work. The answers for the criticisms are THE DOGS WILL BARK THE CARAVANS WILL MOVE TO THE MARKET. Every criticism is a blessing for self evaluation for anyone. All the criticisms are publicity for iish and we welcome that. All what ever is said and spread are available in the website. Those who would like to get the details can go through http://www.iish.org
Life and social work will have Positives+ negatives, Happiness + sorrow; Ups + downs; Success+ failure; Criticisms + apreciations and so on. Face them boldly and adopt appropriate pathways to solve them or face them. This is what Lord Krishna has told to Arjuna ( and to us) in Geetha
നന്ദന | 17-Apr-10 at 8:05 am | Permalink
ഒപ്പം ഇതും
HOW TO FACE CRITICISMS ? : People have got the freedom to criticize. Anyone can criticize others constructively or destructively. Even Mahathma Gandhi, Socrates’, Lord Jesus, Lord Krishna, Lord Rama, Swamy Vivekananda, every minister, ……..all of them face criticisms. None can escape the criticism of others whether they do good or bad. Our aim should be utising these criticisms and comments for building our strength. Always remember that survival of the noblest is the message of India. Whichever is dharmic in practice that will survive. Supporting good mission oriented work is a difficult task, but criticizing others is an easy task, Criticizing others make the person happy for his doing nothing for the world
ഇദ്ദേഹം എങ്ങനെ എഴുതിയാലും ഞാനൊരാൾ ഉമേഷിന്റേയും സൂരജിന്റേയും പോസ്റ്റ്കാരണം രക്ഷ്പ്പെട്ടിട്ടുണ്ടെങ്കിൽ അത് ചില്ലറകാര്യമല്ല!! ഇതുപോലെ ഒരുപാട് പേർ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കാം.
Bhodham:- എന്നാല്‍ ടി.വി യില്‍ കൂടിയും വെബ്സൈറ്റ് വഴിയും… യന്ത്രങ്ങള്‍ ഉള്‍പ്പെടെ വിറ്റു മനുഷ്യരെ പറ്റിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്ന ആറ്റുകാല്‍ രാധാകൃഷ്ണന്, കടമാളൂര്‍ ശര്‍മ എന്നിവരെ കുറിച്ചൊന്നും അണ്ണന്മാര് ഇതുവരെ എഴുതിക്കണ്ടില്ല..
പതിനാറ് പീച്ഡി എടുത്ത ഡോകടറും ആറ്റുകാലും ഒന്നാണോ?? അവരെ ജനങ്ങൾ തിരിച്ചറിയും ഇദ്ദേഹത്തെ തിരിച്ചറിയാൻ ഇത്തിരി അറിവ് വേണം, അത് പകർന്നുനൽകുന്നു ഈ രണ്ട് പേരും
ഇവരാരും എന്റെ അളിയന്മാരല്ലട്ടോ!!!
Bhodham:- അപ്പോള്‍ ഇത് വെറും രാഷ്ട്രീയ വൈരഗ്യമല്ലേ?
ഇത് മറ്റൊരുതലത്തിലേക്ക് തിരിച്ചുവിടാനുള്ള കൂർമ്മ ബുദ്ധി അപാരം തന്നെ??
ശേഷു,,, | 17-Apr-10 at 9:16 am | Permalink
ശ്രീ ബോധം ഉള്ളവന്
ശ്രീ ഉമേഷ് ചെയ്ത കാര്യങ്ങൾ വളരെ പ്രശംസനീയമായതാണ്…
പക്ഷെ പല പോസ്റ്റിലും സത്യം മനസ്സില്ലാക്കാർ ശ്രമിക്കാതെ കമന്റ് ചെയ്യുന്ന കുറേ ആളുകൾ ഉണ്ട്…
യോജന എന്ന പോസ്റ്റിൽ ശ്രീ സുഭാഷ് കാകെയേയും നിമേഷ കണക്കുകളേയും വ്യാഘ്യാനിച്ചതിൽ ഉണ്ടായ വ്യത്യാസം മനസ്സില്ലാക്കാൻ ഒരു 400 പോസ്റ്റുകൾ വരെ എടുത്തു. അതിനുമുൻബ് എത്രയോ പേർ കാകെയെപ്പറ്റി സ്ഭ്യത വിട്ട് സംസാരിച്ചു… അത് അതുകഴുഞ്ഞ് ആരും അത് തിരുത്താൻ തയാറായത് കണ്ടില്ല… കാകെ പറഞ്ഞ ശ്ലോകം ഇല്ല എന്നു ഉമേഷ് വാദിച്ചപ്പോൾ അതു കാണിച്ചുകൊടുത്തപ്പോൾ ഉമേഷ് യോജനക്കണക്കുകളെ കൂട്ടുപിടിക്കുകയാണ് ചെയ്തത്..
അല്ലെങ്കിൽ, പറയുന്നതെല്ലാം ശരി എന്നു കരുതി ചിന്തിക്കാൻ പോലും കൂട്ടാക്കതെയാണ് പലരും കമന്റുകൾ ഇറക്കുന്നത്.. സ്വന്തമായി ഒന്ന് analyse ചെയ്യാൻ പോലും ശ്രമിക്കാത്തവർ ധാരാളം…
ശ്രീ ഗോപാലകൃഷ്ണന്റെ പ്രസംഗം കേൾക്കുന്നവരും ചെയ്യുന്നത് ഇതായിരിക്കാം…
“Dozens of people from Kollam and Alapuzha who attended the classes donated high quality dresses for distributing in different colonies in Kottayam for the Vishu. More than Rs. 5000 was donated by different people for distributing note books to poor students in Trissur”
ശ്രീ (sreyas.in) ഉദ്ധരിച്ച IISHഇന്റെ ലിങ്കിൽ നിന്നാണ് ഈ വാക്കുകൾ.
പവപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങൾ കൊടുക്കുക എന്നത് വളരെ മഹനീയമായ പ്രവർത്തിയാണ്. അതിന് പ്രേരിപ്പിക്കുകയെന്നത് അതിലും മഹത്തായ കാര്യമായി എനിയ്ക്ക് തോന്നുന്നു.
എങ്കിലും ശ്രീ ഉമേഷ് ചെയ്ത കാര്യങ്ങൾ വളരെ പ്രശംസനീയമാണ്. വിമർശനങ്ങളുണ്ടെങ്കിലേ എവിടെയും വളർച്ചയുള്ളൂ… നല്ല വിമർശനങ്ങൾ എപ്പോഴും ആവശ്യവുമാണ്…
ശ്രീ ഗോപാലകൃഷ്ണൻ തെറ്റുകൾ മനസ്സിലാക്കി അദ്ദേഹത്തിന്റെ ജോലി തുടരട്ടെ.. ഉമേഷ് വീണ്ടും നന്നായി വിമർശ്ശിച്ചോട്ടേ… എന്നാൽ നമുക്ക് ഇവിടെ വീണ്ടും നല്ല ചർച്ചകൾ പ്രതീക്ഷിക്കാം…..
പിന്നെ ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം(ഇതിൽ ചുറ്റിപ്പറ്റി ഒരു തല്ലിന് ഞാൻ ഇല്ല)
ശ്രീ നന്ദന..
രക്ഷപ്പെടുക എന്നത് ഒരു ഒളിച്ചോട്ടമായാണോ ഉദ്ദേശിച്ചത്…?
എനിയ്ക്ക് തോന്നുന്നു പ്രസംഗം കേട്ടിട്ട് ഏതാണ് ശരി ഏതാണ് തെറ്റ് മനസ്സിലാകാനുള്ള തിരിച്ചറിവാണ് ശരിയായ ജ്ഞാനം എന്ന്…
വീണ്ടും… ഇതൊക്കെ എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്…
നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങളിൽ തന്നെ നിന്നുകൊള്ളൂ…
ഈ വാക്കുകൾ ക്വോട്ട് ചെയ്യുന്നവർ ദയവായി മറുപടി പ്രതീക്ഷിക്കല്ലേ…
അപ്പൊ bye…
കവറ് താത്ത | 17-Apr-10 at 11:10 am | Permalink
വ്യാജമദ്യക്കേസില്‍ അകത്തായ മണിച്ചനും പേരുകേട്ട പരോപകാരിയായിരുന്നു. ഒത്തിരി കുടുംബങ്ങള്‍ക്ക് ധനസഹായം ചെയ്തിരുന്നു. തന്റെ സില്‍ബന്ദികളില്‍ പലരുടെയും മക്കളുടെ കല്യാണം നടത്തി സഹായിച്ചു. പാവം മണിഛന്. ആശാനെ ആരും മനസിലാക്കിയില്ല. ആ ഹ്രുദയം ആരും കണ്ടില്ല. പോലീസും കണ്ടില്ല.
M Mercutio | 17-Apr-10 at 6:15 pm | Permalink
ഗോപാലകൃഷ്ണന് ജ്യോതിഷത്തെ (കപട)ശാസ്ത്രമായി ചിത്രീകരിക്കുന്നതിനു എതിരായി നിങ്ങള്‍ നടത്തുന്ന പോരാട്ടത്തിനെ ശ്ലാഘിച്ചു കൊണ്ടുതന്നെ പറയട്ടെ ഞങ്ങളെ കൊണ്ട് ഡൌണ്‍ലോഡ് ചെയ്യിച്ച ഇ ബൂക്കിനെ അങ്ങനെ വിളിക്കാമോ? അത് ഒരു പി ഡി എഫ് ഡോക്കുമെന്റ് മാത്രമല്ലെ? ഇ ബുക്കിനെ നിര്‍വചിക്കുന്ന വിക്കി താളുകള്‍ നിങ്ങള്‍ അംഗികരിക്കുന്നെങ്കില് അതു ഇ ബുക്ക് അല്ലല്ലോ. അല്ല, തര്ക്കിക്കുവാനാണു തയാറെങ്കില്‍ അസ്റ്റ്രോണമിയെ ആനമയിലൊട്ടകമാക്കിയ ഗോപാലകൃഷ്ണനും നിങ്ങളും തമ്മില്‍ അധികം വിത്യാസം ഇല്ല എന്നു പറയേണ്ടി വരും.
ranjit | 17-Apr-10 at 8:59 pm | Permalink
ശ്രീ ബോധം , സൂരജിനെ അദ്ദേഹത്തിന്റെ ആരാധനാ മൂര്‍ത്തിയായ ശ്രീ പോത്തുകാലപ്പന് രക്ഷിക്കട്ടെ എന്നല്ലാതെ നമുക്കെന്തു പറയാന്‍ കഴിയും
Umesh:ഉമേഷ് | 18-Apr-10 at 12:31 am | Permalink
മെർകുഷ്യോയുടെ വാദം അംഗീകരിക്കുന്നു. വിക്കിപീഡിയ അനുസരിച്ചു് അച്ചടിയിൽ വന്ന ഒരു പുസ്തകത്തിന്റെ ഇലക്ട്രോണിക് രൂപമാണു് ഇ-ബൂക്.
പോസ്റ്റിൽ വേണ്ട മാറ്റങ്ങൾ വരുത്തിയിട്ടുണ്ടു്. മെർകുഷ്യോയ്ക്കു നന്ദി.
Farmis | 18-Apr-10 at 8:47 am | Permalink
Hats off to Umesh, Sooraj and Sree Hari. Great job!
Adithyan | 18-Apr-10 at 10:21 am | Permalink
ട്രാക്കിങ്ങ്
vavvakkavu | 19-Apr-10 at 6:41 pm | Permalink
ഗോപാലക്യഷ്ണന്റെ ഒരു സമയമേ
Prabhakaran Nair | 21-Apr-10 at 5:00 am | Permalink
Hello Umesh,
I am reading your blog for the first time. I got the PDF document forwarded by a friend. I read a few of your earlier posts also. From your writing, you look like a reasonable person who take things objectively, hence this comment.
I saw some people ridiculing people who cannot type Malayalam. I am not used to that. I tried Google transliteration but it is very slow. I am very comfortable writing Malayalam but not that great writing English. Please don’t laugh at people with less skill.
Now, coming to the point. You have done a marvellous job of listening those videos several times, extracting the text from those and refuting the errors committed by Dr. Gopalakrishnan. As you correctly pointed out, Dr. Gopalakrishnan bluffed a lot of facts during his speech.
However, consider the fact that Dr. G. did this speech in one stretch of two hours without looking into even a piece of paper. I don’t know whether you have ever spoke to an audience on stage for even a quarter of that time. If you have, you’ll appreciate his talent and skill in delivering that magnificent speech full of content. It is easy to criticize when you are not behind the podium.
Unlike Suraj, who was opposing everything that is related to ancient Indian knowledge, you haven’t raised any issues against the basic principles Dr. K. raised. You don’t look like a person who oppose Indian heritage. What you have done is cherry-picking some mistakes that happened during a continuous, spontaneous speech that lasted two hours. Believe me, such mistakes happen in speeches. (Try a speech next time at some Malayali function, if you have some there)
Your approach sometimes is very silly. What Dr. G. was saying is Indians found heliocentric theory before Copernicus. That is all. What you tried to refute is the numbers he quoted. He might have made a mistake in calculations when he was giving the speech. Or he might have forgotten that the quote is by Aryabhatta, and might have thought that it is Sulba Sutras. Such things happen.
You wrote in a comment that you took more than two months to write that article. You took 2 months to refute something Dr. K. said in two hours! That shows the difference between you two. If, instead, you were arguing with him on stage, you would have made more mistakes. On the other hand, if Dr. G. had written an article instead of delivering a speech, he would not have made any of these mistakes. The references about Clint (He didn’t even remember his name) came accidentally. He told that story to show that there are some inherent traits in people which cannot be explained by science, and not any incarnation theory as you accused.
You commented that Dr. G. initially said the meaning of the katapayadi “gopajnjaya gunadhama”. I consider it as a greatness of him. He first said that from his memory, and then realizing that it has mistakes, he mentally evaluated the katapayadi and gave the correct value without mistakes! Also remember that he said that as an answer to somebody’s question and not a prepared one. It is so silly of you to find such mistakes.
If you have the courage to refute Dr. G.’s theories, do one of these:
1) Have a debate with him on stage or TV, with a neutral audience.
2) Criticize his writings. He has penned a lot of books in English and Malayalam, with explanation of Sanskrit words. He devoted a lot of time to write those, and I challenge you to find errors in that.
Don’t list spelling errors from that. I saw you found some irrelevant errors in NS Madhavan’s novel. You look like a person who enjoys finding others’ faults. People can find errors in your blog also, if they read them cautiously.
Also, understand that to err is human. It is true that Dr. G. was supporting astrology in his speech, and rationalists like you oppose that. It is like a marxist preaching communism and a congressman not liking it, or a Christian priest preaching that Jesus is the only salvation, and a Hindu not liking it. More studies need to be done to prove or disprove astrology. Let Dr. K. say his opinions based on his experience and knowledge in science.
I wish you spend your energy in more productive writing, especially since you seem to have a good command in Sanskrit and good knowledge in Mathematics.
God bless you.
Prabhakaran
നന്ദന | 21-Apr-10 at 5:12 am | Permalink
ഇത് ഗോപാലൻ സാറ് തന്നെ!!!
എല്ലാവരേയും ടിവിയിലേക്ക് ക്ഷണിക്കുന്നു, അന്നത്തെ ദിവസം പപ്പടവും പായസവും ഉണ്ടയായിരിക്കും.
1) Have a debate with him on stage or TV, with a neutral audience.
2) Criticize his writings. He has penned a lot of books in English and Malayalam, with explanation of Sanskrit words. He devoted a lot of time to write those, and I challenge you to find errors in that.
സൂരജ് | 21-Apr-10 at 5:35 am | Permalink
“Unlike Suraj, who was opposing everything that is related to ancient Indian knowledge, you haven’t raised any issues against the basic principles Dr. K. raised”
ഇതെനിക്കങ്ങ് ഇഷ്ടപ്പെട്ടു പ്രഭാകരന് നായരേട്ടാ ! ഒന്നൊന്നര കണ്ടുപിടിത്തമായിപ്പോയിട്ടാ ;))
“Criticize his writings. He has penned a lot of books in English and Malayalam, with explanation of Sanskrit words. He devoted a lot of time to write those, and I challenge you to find errors in that”
അപ്പോ പ്രഭാകരന്നായരേട്ടന് ടിയാന്റെ പുസ്തകമൊന്നും വായിക്കാതാണോ ഈ വയറിളകിയതും വിജൃംഭിച്ചതും ? അത്ഭുതം ! മഹാത്ഭുതം ! ഡോ.ഗോ പ്രസംഗത്തിലടിക്കുന്ന മണ്ടത്തരങ്ങള്‍ ഏതാണ്ടെല്ലാം തന്നെ വാരിക്കൂട്ടി എഴുത്താക്കിയതാണ് ടി.പുസ്തകങ്ങള്‍. നായരേട്ടന് സൌകര്യം പോലെ ഒന്ന് വായിച്ച് നോക്ക്. എന്നിട്ട് ടിയാന്റെ പ്രസംഗങ്ങളുമായി ഒന്ന് താരതമ്യപ്പെടുത്ത്. അപ്പോ താനേ പിടികിട്ടും.
(ങ്ഹാ, പിടികിട്ട്യാലും വല്യ ഗുണമൊന്നുമില്ലാന്ന് എഴുതാപ്പുറം വായിക്കണ കണ്ടപ്പഴേ തോന്നി…)
ഗോപാലകൃഷ്ണനെ “ഊരിക്കൊടുക്കാ”ന് കാണിക്കുന്ന ഈ വ്യഗ്രതയുടെ പിന്നിലെ ചേതോവികാരം പിടികിട്ടും. ഏതായാലും ഇത്രയും ഊരിക്കൊടുത്ത സ്ഥിതിക്ക് അടിയന്റെ പോസ്റ്റിലിട്ട ഈ കഷ്ണം കൂടി ഊരിക്കൊടുക്ക് :
“2006 ഓഗസ്റ്റില്‍ സായിബാബയുടെ ആശ്രമത്തിന്റെ ആശീര്‍വാദത്തോടെ നടന്ന അതിരുദ്രമഹായജ്ഞത്തില്‍ പ്രസംഗിക്കുമ്പോള്‍ ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും ശിവലിംഗാരാധന നടക്കുമ്പോള്‍ ലോകത്തെ ന്യൂക്ലിയര്‍ റിയാക്റ്ററുകളെല്ലാം ഊര്‍ജ്ജത്താല്‍ “connect” ചെയ്യപ്പെടുമ്പോലെയാണ് ശിവലിംഗങ്ങള്‍ വഴി ശിവന്റെ energy ബന്ധിപ്പിക്കുന്നത് എന്ന് പ്രസംഗിച്ചയാളാണ് ഈ ഗോപാലകൃഷ്ണന്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് സംഘടിപ്പിച്ച “ശാസ്ത്ര” കോണ്‍ഫറന്‍സില്‍ വച്ച് “ഗര്‍ഭസ്ഥശിശുവിന്റെ ആതമാവ് രണ്ടാം മാസത്തില്‍ അതിന്റെ അമ്മയെയും ശരീരത്തെയും തനിക്ക് പറ്റിയതല്ല എന്ന് തിരിച്ചറിയുമ്പോഴാണ് അബോര്ഷന് സംഭവിക്കുന്നത്” എന്ന അറുവങ്കത്തരം നാണം ലവലേശമില്ലാതെ വിളിച്ചു കൂവിയ ഈ മഹാശയന് പതഞ്ജലീ യോഗസൂത്രത്തില്‍ ഡാര്വീനിയന് പരിണാമസിദ്ധാന്തവും ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവുമുണ്ടെന്ന് പറഞ്ഞത് എന്താണെന്ന് ഇവിടെ നാം കണ്ടു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്ന ഭാരതീയ അന്ധവിശ്വാസത്തിന്റെ “സയന്‍സ്” നാളെയൊരുപക്ഷേ ശാസ്ത്രം കണ്ടെത്തും എന്നൊക്കെ ടീവിയിലൂടെ അടിച്ചു വിട്ടതും ഇദ്ദേഹം തന്നെയാണ്.”
ഇതൊക്കെ ‘അറിയാതെ പറ്റിയ’താണെന്നോ, 4 മണിക്കൂര്‍ പ്രസംഗത്തിനിടെ പറ്റിയ സ്ഖലിതങ്ങളാണെന്നോ ഒക്കെ ഒന്ന് വാദിച്ച് നോക്ക്. ‘ശരിക്കും ബിരിയാണി ഉണ്ടെങ്കിലാ’ എന്ന് കരുതി വാപൊളിച്ചിരിക്കുന്ന ടീമുകള്‍ക്ക് മുന്നിലെങ്കിലും എറിയ്ക്കും.
Prabhakaran Nair | 21-Apr-10 at 6:53 am | Permalink
Hello Suraj,
I was not talking to you. I was responding to Umesh. If I have something to tell you, I will come to your blog and comment.
I found your language and attitude quite disturbing. The same thing is reflected in your comment here as well. My comment was very polite and clear, and anyone who thinks objectively will find it reasonable. It had nothing to provoke you to use such obscene language. As I told before, I am quite proficient in Malayalam and can reply to you in similar language but my dignity doesn’t allow me to do that in a public place.
I hope Umesh will reply to me when he reads this. I have no intentions to respond to your nonsense.
I’ll just tell this: Umesh criticized about wrong values quoted by Dr. G. on Aryabhatta, Bhaskara and Brahmagupta commenting on beginning of Kali. Dr. G. was wrong here. It is understandable that he could not keep all those values in his head. But he has given the correct values in his book “Indian Scientific Heritage”, the same values given by Umesh. Go get a copy of that book and then make all these allegations.
Prabhakaran
Marathalayan | 21-Apr-10 at 6:57 am | Permalink
Dear Umesh, Suraj and Sree hari
Keep the good work going
@ Shri Prabhakaran
“Criticize his writings. He has penned a lot of books in English and Malayalam, with explanation of Sanskrit words. He devoted a lot of time to write those..”
How do you know tha, sir? Are you Dr. G K ?
Shan | 21-Apr-10 at 7:31 am | Permalink
ആഹാ സംവാദം പിന്നെയും തുടങ്ങുകയാണോ….
തീ പാറും എന്ന് തോനുന്നു ….സൂരജിനെ കൂട്ടും എന്ന് തോനുന്നില്ല …
എന്തായാലും കണ്ണില്‍ എണ്ണയൊഴിച് കാത്തിരിക്കുന്നു
റോബി | 21-Apr-10 at 11:42 am | Permalink
അല്ല പ്രഭാകരന് നായരെ,
ഗോപാലകൃഷ്ണന് പ്രസംഗിക്കുമ്പോള്‍ നോട്ടുകള്‍ ഉപയോഗിക്കരുതെന്ന് നിയമം വെച്ചിട്ടുണ്ടായിരുന്നോ സംഘാടകര്‍?
അല്ലെങ്കില്‍ പിന്നെയെന്താണ് ത്രയധികം ഡാറ്റ പ്രസംഗത്തില്‍ ഉപയോഗിക്കേണ്ടി വരും എന്നറിഞ്ഞിട്ടു തന്നെ കക്ഷി നോട്ട്സ് ഉപയോഗിക്കാതിരുന്നത്?
അപ്പപ്പോള്‍ വായില്‍ വരുന്നത് തട്ടിവിടുക എന്നതുതന്നെയാണു രീതി. അതു തന്നെയാണു പ്ലാനും. കൂടുതല്‍ ഡാറ്റ സിസ്റ്റമാറ്റിക്കായി ഉണ്ടാക്കാനൊന്നും ഗോ.കൃഷ്ണനുമറിയില്ല.
സാധാരണ, 45 മിനിറ്റ് സംസാരിക്കണമെങ്കില്‍ എനിക്ക് 2-3 ആഴ്ചത്തെ വായനയും പ്രപ്പറേഷനും വേണം. ഡാറ്റ പ്രെസന്റ് ചെയ്യാന്‍ പവര്‍ പോയിന്റ് ഉപയോഗിക്കും, അതും റെഫറന്‍സ് അടക്കം. സയന്‍സ് അറിയാവുന്നവരുടെ കൂടെ കുറച്ചുകാലം ജോലി ചെയ്ത ഗോ.ക്രിയ്ക്ക് ഈ മെത്തേഡൊന്നും അറിയില്ലെന്നോ? അതല്ല, എന്തും വിഴുങ്ങാന്‍ തയ്യാറുള്ളവരുടെ മുന്നില്‍ ഗ്യാസടിക്കുക എന്നതു തന്നെ ലക്ഷ്യവും മാര്‍ഗവും.
ഒഴുകുന്ന നദി... | 21-Apr-10 at 3:05 pm | Permalink
ശ്രീ റോബീ….
താങ്കൾ പറയുന്ന ന്യായങ്ങൾ കേൾക്കുംബോൾ വിഷമം തോന്നുന്നു…
എങ്ങനെ പ്രസംഗിക്കണം എന്ന് തീരുമാനിക്കുന്നത് ഒരു വ്യക്തിയല്ലേ…
ഫോർ എക്സാംബിൾ… നോട്ട്സ് എഴുതി പ്രസംഗിച്ചു ശീലിച്ച താങ്കളോട് ഒരു സുപ്രഭാതത്തിൽ നോട്ട്സ് ഇല്ലാതെ പ്രസംഗിക്കണം എന്ന് സംഘാടകർ പറഞ്ഞാൽ താങ്കൾക്ക് അങ്ങനെ ചെയ്യാൻ കഴിയുമോ..?
ഇങ്ങനത്തെ ഒരു വാദം തന്നെയല്ലേ (മറ്റൊരുരീതിയുലാണെങ്കിലും) താങ്കൾ വാദിക്കുന്നത്..?
നോട്ട്സ് ഉപയോഗിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് പ്രസംഗിക്കുന്ന വ്യക്തിയല്ലേ…? പിന്നെ… ഒരു പ്രസംഗം നന്നാവണമെങ്കിൽ നോട്ട്സ് വേണം എന്നു നിർബന്ദം ഉണ്ടോ..?
മാത്രമല്ല ഇത് ഒരു തീസിസ് ടിഫെൻസോ.. പ്രോജെക്റ്റ് പ്രസന്റേഷനോ ആണോ പവര്‍ പോയിന്റ് ഉപയോഗിച്ച് പ്രസംഗിക്കാൻ…? മാത്രവുമല്ല കേരളത്തിൽ സാധാരണ വേദികളിൽ പ്രൊജക്റ്റർ ഉണ്ടാവാറുണ്ടോ…?
ഒരു 45 മിനിറ്റ് സംസാരിക്കണമെങ്കിൽ കേവലം 10 മിനിറ്റ് മാത്രം തയ്യാറെടുക്കുന്നവർ വരെ നന്നായി പ്രസംഗിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്…
എന്താ സുഹൃത്തെ ഇങ്ങനെ ചട്ടക്കൂടുകളിൽ നിന്ന സംസാരിക്കുന്നത്…?
ദയവായി കുറച്ച്കൂടി വിശാലമനസ്ക്കനായി വിമർശിക്കൂ…
ഇതു കേവലം വിമർശിക്കാൻ വേണ്ടി മാത്രമുള്ള വിമർശനം ആയിരുന്നോ എന്നൊരു സംശയം…? 🙂
കടല്‍ | 21-Apr-10 at 3:22 pm | Permalink
അതൊരു വല്ലാത്ത ന്യായം ആയിപ്പോയല്ലോ നദീ.. ഇത്രയധികം സംഖ്യകളും മറ്റും ഓര്‍ത്തിരിക്കാന്‍ കഴിയില്ല എന്ന് തെളിയിക്കപ്പെടുകയും നോട്സ് ഉപയോഗിക്കണ്ട എന്ന് സംഘാടകര്‍ പറയാതിരിക്കുകയും ചെയ്യാത്ത ഒരു സാഹചര്യം നിലനില്ക്കുമ്പോള് നോട്സ് ഉപയോഗിക്കാതിരിക്കുകയും ജനത്തോട് ഗ്യാസ് അടിക്കുകയും എന്നിട്ട് അത് തെറ്റാണെന്ന് വന്നപ്പോള്‍ നോട്സ് ഉപയോഗിക്കാതതുകൊണ്ടാനെന്നു പറയുകയും എന്നിട്ട് അതിനെ ഇങ്ങനെ നട്ടാല്‍ കിളുക്കാത്ത ന്യായം പറഞ്ഞു സാധൂകരിക്കുകയും ചെയ്യാന്‍ ഒരു ഡോഗോ അല്ലെങ്കില്‍ ഡോഗോ ഫാനിനേ പറ്റൂ.
ഒഴുകുന്ന നദി... | 21-Apr-10 at 3:31 pm | Permalink
“അത് തെറ്റാണെന്ന് വന്നപ്പോള്‍ നോട്സ് ഉപയോഗിക്കാതതുകൊണ്ടാനെന്നു പറയുകയും“
ദേ കാണണേ അടുത്ത തെറ്റ്…ഞാൻ അങ്ങനെ പറഞ്ഞോ..?
ഇത് 34ഇൽ കമന്റ് ചെയ്ത വ്യക്തി തന്നെയാണ് കെട്ടോ… ബ്ലോഗിന്റെ പേരുതന്നെ ഇട്ടു എന്നേ ഉള്ളൂ…:-)
calvin | 21-Apr-10 at 3:38 pm | Permalink
ബഹുമാനപ്പെട്ട പ്രഭാകരന് നായര്‍ സാര്‍,
സൂരജിന്റെ ഭാഷയെ നമുക്ക് തല്ക്കാലം നമുക്ക് മാറ്റി നിര്‍ത്താം. അതിന് താങ്കള്‍ മറുപടി നല്കുന്നില്ലെങ്കില് വേണ്ട. താങ്കളുടെ ഇഷ്ടം.
താങ്കള്‍ക്ക് മറുപടി പറയാന്‍ വേണ്ടി താങ്കള്‍ക്കാവശ്യമുള്ള ഭാഷയില്‍ അതേപോയിന്റുകള് താഴെ എഴുതുന്നു.
““2006 ഓഗസ്റ്റില്‍ സായിബാബയുടെ ആശ്രമത്തിന്റെ ആശീര്‍വാദത്തോടെ നടന്ന അതിരുദ്രമഹായജ്ഞത്തില്‍ പ്രസംഗിക്കുമ്പോള്‍ ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും ശിവലിംഗാരാധന നടക്കുമ്പോള്‍ ലോകത്തെ ന്യൂക്ലിയര്‍ റിയാക്റ്ററുകളെല്ലാം ഊര്‍ജ്ജത്താല്‍ “connect” ചെയ്യപ്പെടുമ്പോലെയാണ് ശിവലിംഗങ്ങള്‍ വഴി ശിവന്റെ energy ബന്ധിപ്പിക്കുന്നത് എന്ന് ബഹുഃ ഗോപാലകൃഷ്ണന് സാര്‍ പ്രസം ഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് സംഘടിപ്പിച്ച “ശാസ്ത്ര” കോണ്‍ഫറന്‍സില്‍ വച്ച് “ഗര്‍ഭസ്ഥശിശുവിന്റെ ആതമാവ് രണ്ടാം മാസത്തില്‍ അതിന്റെ അമ്മയെയും ശരീരത്തെയും തനിക്ക് പറ്റിയതല്ല എന്ന് തിരിച്ചറിയുമ്പോഴാണ് അബോര്ഷന് സംഭവിക്കുന്നത്” എന്ന വിഡ്ഢിത്തം അവതരിപ്പിച്ച ഇദ്ദേഹം പതഞ്ജലീ യോഗസൂത്രത്തില്‍ ഡാര്വീനിയന് പരിണാമസിദ്ധാന്തവും ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവുമുണ്ടെന്ന് പറഞ്ഞത് എന്താണെന്ന് സൂരജിന്റെ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്ന ഭാരതീയ അന്ധവിശ്വാസത്തിന്റെ “സയന്‍സ്” നാളെയൊരുപക്ഷേ ശാസ്ത്രം കണ്ടെത്തും എന്നൊക്കെ ടീവിയിലൂടെ അടിച്ചു വിട്ടതും ഇദ്ദേഹം തന്നെയാണ്.”
ഇതൊക്കെ ‘അറിയാതെ പറ്റിയ’താണെന്നോ, 4 മണിക്കൂര്‍ പ്രസംഗത്തിനിടെ പറ്റിയ അബദ്ധങ്ങളാണെന്നോ താങ്കള്‍ വാദിക്കുന്നോ ഇല്ലയോ. അത്രയും പറയുക. യെസ് ഓര് നോ തന്നെ ധാരാളം.
മറുപടി പ്രതീക്ഷിക്കുന്നു
ഒഴുകുന്ന നദി... | 21-Apr-10 at 3:48 pm | Permalink
കടൽ.. വീണ്ടും…
“നോട്സ് ഉപയോഗിക്കണ്ട എന്ന് സംഘാടകര്‍ പറയാതിരിക്കുകയും ചെയ്യാത്ത“
അടുത്ത തെറ്റ്…
“നോട്സ് ഉപയോഗിക്കണ്ട എന്ന് സംഘാടകര്‍ പറയാതിരിക്കുകയും ചെയ്ത“ എന്നല്ലേ…? 🙂
Shan | 21-Apr-10 at 4:38 pm | Permalink
കുറെ ജനങ്ങളെ പടു വിഡ്ഢികള്‍ ആക്കാന്‍ ശ്രമിച്ച്, അത് കണ്ടു പിടിക്കപ്പെട്ടപ്പോള്‍ അക്ഷരത്തെറ്റ് ആയിരുന്നു എന്ന് പറയാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം …
നമിച്ചു സാറേ നമിച്ചു….
Syam Kumar R | 21-Apr-10 at 4:41 pm | Permalink
“ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും ശിവലിംഗാരാധന നടക്കുമ്പോള്‍ ലോകത്തെ ന്യൂക്ലിയര്‍ റിയാക്റ്ററുകളെല്ലാം ഊര്‍ജ്ജത്താല്‍ “connect” ചെയ്യപ്പെടുമ്പോലെയാണ് ശിവലിംഗങ്ങള്‍ വഴി ശിവന്റെ energy ബന്ധിപ്പിക്കുന്നത് എന്ന് ബഹുഃ ഗോപാലകൃഷ്ണന് സാര്‍ പ്രസംഗിച്ചിട്ടുണ്ട്.”
ശാസ്ത്രബോധമുള്ള ഒരാള്‍ ഇങ്ങനെയൊക്കെ പറയുമോ? ഇങ്ങനെയൊക്കെ വിഡ്ഡിത്തം പറയുന്ന ഒരാള്‍ വെറും ഫ്രോഡാകാന് പോലും സാധ്യതയില്ല, ഇതെന്തോ ‘മതിഭ്രമ’ ത്തിന്റെ പ്രശ്നമാണെന്നു തോന്നുന്നു. :p
ഒഴുകുന്ന നദി... | 21-Apr-10 at 5:04 pm | Permalink
ശ്രീ ഷാൻ.. (ഷാനോട് മാത്രം)
“കുറെ ജനങ്ങളെ പടു വിഡ്ഢികള്‍ ആക്കാന്‍ ശ്രമിച്ച്, അത് കണ്ടു പിടിക്കപ്പെട്ടപ്പോള്‍ അക്ഷരത്തെറ്റ് ആയിരുന്നു എന്ന് പറയാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം“
താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്..?
ഉമേഷ് തെറ്റുകൾ കണ്ടുപിടിച്ചു.. അത് ഒരു നല്ല കാര്യമാണെന്ന് ഞാൻ പറഞ്ഞു.അക്ഷരതെറ്റാണെന്ന് വാദിച്ചുമില്ല.
റോബിയോ കടലോ പറഞ്ഞതിലെ തെറ്റുകൾ ആല്ലേ ഞാൻ പറഞ്ഞത്…
കൺഫ്യൂഷൻ അപ്പപ്പൊ ക്ലിയർ ചെയ്യണമല്ലോ…
ranjit | 21-Apr-10 at 5:10 pm | Permalink
“ഇത് 34ഇൽ കമന്റ് ചെയ്ത വ്യക്തി തന്നെയാണ് കെട്ടോ”
അല്ല ഷേശു നല്ല ഫോമിലാണല്ലോ? കീരി പോയി ചെങ്കീരിയെ കൊണ്ട് വന്നതാണോ? എന്തായാലും ഒന്നാമന് കടിക്കാനറികേമില്ല രണ്ടാമന്റെ പല്ല് കൊഴിഞ്ഞ കാരണം കടി എല്‍ക്കുന്നുമില്ല. കഷ്ടം! 🙁
കാലിക്കുട്ടന് | 21-Apr-10 at 5:13 pm | Permalink
ശ്രീ പ്രഭാകരന് നായര്‍,
താങ്കള്‍ പറഞ്ഞല്ലോ “Criticize his writings. He has penned a lot of books in English and Malayalam, with explanation of Sanskrit words. He devoted a lot of time to write those, and I challenge you to find errors in that.” എന്ന്. താഴെ കാണുന്നവ ഡോ. ഗോപാലകൃഷ്ണന് എഴുതിയ “SCIENTIFIC AND TECHNOLOGICAL HERITAGE OF HINDUS” എന്ന പുസ്തകത്തിലെ “More Examples” എന്ന് തുടങ്ങുന്ന ഒരേയൊരു ഖണ്ഡികയില്‍ (പേജ് 12-13) നിന്ന് മാത്രമാണ്:
“Do not keep the direction of the head towards north because the magnetic meridian of the earth retards the blood flow through brain capillaries and affect the functioning of brain cells.”
ഇതിനെന്തെങ്കിലും തെളിവുണ്ടോ? ഇല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്.
“Avoid taking bed coffee to prevent the obnoxious decomposed materials generated by microorganism in the mouth (in the night ) going to the stomach to avoid the chance of stomach cancer.”
ഇതിനെന്തെങ്കിലും തെളിവുണ്ടോ? വായ കഴുകിയില്ലെന്കില് കാന്‍സര്‍ വരുമെന്കില് വായ കഴുകാത്ത എല്ലാ ജീവികളും വയറ്റില്‍ കാന്‍സര്‍ വന്നാണോ മരിക്കുന്നത്?
“Temples are not merely prayer halls, they are quantum healing centers”
എന്താണീ quantum healing centers?
“Doing pradakshina to aswatha gives an atmosphere/ air through which traces of ozone produced by the tree goes to the lungs and purifies the lungs.”
മരങ്ങള്‍ ozone ഉത്പാദിപ്പിക്കുമോ? ഇല്ലെന്നാണ് ഗൂഗിള്‍ പറയുന്നത്.
ശ്രീ ഗോ. അദ്ദേഹത്തിന്റെ ആധികാരികതക്ക് തെളിവായി പറഞ്ഞു നടക്കുന്നത് scientist, research papers, patents എന്നൊക്കെ ആയ നിലയ്ക്ക് ഇതൊക്കെ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഈ പറയുന്നതിന് എന്തെങ്കിലും അടിസ്ഥാനം ഉണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതല ഇല്ലേ? ഒരു Wikipedia ലേഖനത്തില്‍ കൂടി reference ആവശ്യമാണ്. Research paper ന്റെ കാര്യം പറയേണ്ടതില്ലല്ലോ.
പ്രശ്നം ഇതാണ് ; ശാസ്ത്രജ്ഞന് ആണെന്ന് പറയുക, എന്നിട്ട് Scientific method നെ പുച്ഛത്തോടെ കാണുക. യാതൊരു അടിസ്ഥാനവും ഇല്ലാതെ ഇതെല്ലാം സയന്‍സ് ആയി അവതരിപ്പിച്ചു വായനക്കാരെയും ശ്രോതാക്കളെയും തെറ്റിദ്ധരിപ്പിക്കുക.
താങ്കള്‍ പറഞ്ഞു “It is like a marxist preaching communism and a congressman not liking it” എന്നൊക്കെ. ഇതെല്ലാം ഒരു വിശ്വാസം ആണ് എന്നാണ് ശ്രീ ഗോ. പറഞ്ഞിരുന്നതെന്കില് ആര്‍ക്കും ഒരു പരാതിയും ഉണ്ടാവില്ല, പക്ഷെ ഇതെല്ല ശാസ്ത്രം ആണെന്ന് പറയുമ്പോള്‍ ശാസ്ത്രത്തിന്റെ നിയമങ്ങള്‍ പാലിച്ചേ പറ്റൂ. അവകാശം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കാന്‍ ബാധ്യസ്ഥരാണ് എന്ന് മനസ്സിലാക്കുക. അത് പരിശോധിക്കാതെ വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള കൂട്ടത്തില്‍ പെട്ടവരാണ് ഉമേഷും സൂരജും ഇവിടെ കമന്റിയ മിക്കവരും.
ഒഴുകുന്ന നദി... | 21-Apr-10 at 5:15 pm | Permalink
ശ്രീ രഞ്ചിത്ത്..
നമുക്ക് സംവാദിക്കമെന്നെ… ഇപ്പൊ സമയമില്ല..
നല്ല വേറൊരു റ്റോപ്പിക്ക് വരട്ടെ… നേർക്കുനേരെ.. എന്തു പറയുന്നു..? 🙂
കാത്തിരിക്കാം… 🙂
ഒഴുകുന്ന നദി... | 21-Apr-10 at 5:16 pm | Permalink
ശ്രീ രഞ്ചിത്ത്..
നമുക്ക് സംവാദിക്കമെന്നെ… ഇപ്പൊ സമയമില്ല..
നല്ല വേറൊരു റ്റോപ്പിക്ക് വരട്ടെ… നേർക്കുനേരെ.. എന്തു പറയുന്നു..? 🙂
കാത്തിരിക്കാം… 🙂
നല്ല ഫോമിൽ ആകാൻ വേറെ ഒരു കാരണമുണ്ട്… ഇന്ന് പ്രത്യേകിച്ച് വേറെ പണി ഒന്നും ഇല്ല… 🙂 പക്ഷെ ഇപ്പൊ പോകുന്നു bye…
Shan | 21-Apr-10 at 5:17 pm | Permalink
പ്രസംഗത്തിലെ തെറ്റുകളെ തീരെ ലളിതവത്കരിച്ചതിനെയാണ് അക്ഷരത്തെറ്റ് എന്നത് കൊണ്ട് ഉദ്ദേശിച്ചത്
Syam Kumar R | 21-Apr-10 at 5:29 pm | Permalink
ഗോ. കൃ പറയുന്നത് : “Doing pradakshina to aswatha gives an atmosphere/ air through which traces of ozone produced by the tree goes to the lungs and purifies the lungs.”
യാഥാര്‍ത്ഥ്യം : ഓസോണ്‍ ശ്വസിക്കുന്നതു് അപകടകരമാണ്. ശ്വാസകോശത്തെ ശുദ്ധീകരിക്കുന്ന ഒന്നല്ല അതു്.
വിക്കിപീഡിയ പറയുന്നു :
“Ozone in the lower atmosphere is an air pollutant with harmful effects on the respiratory systems of animals and will burn sensitive plants; however, the ozone layer in the upper atmosphere is beneficial, preventing potentially damaging ultraviolet light from reaching the Earth’s surface”
— http://en.wikipedia.org/wiki/Ozone
കാലിക്കുട്ടന് | 21-Apr-10 at 6:00 pm | Permalink
ശ്യാം കുമാറിന് (#62) നന്ദി.
@ശ്രീ പ്രഭാകരന് നായര്‍,
Science എന്നതിനു ഭാരതീയ ഭാഷകളില്‍ ശാസ്ത്രം എന്നാണ് പറയാറ്. ഇത് ശാസ്ത്രം = science എന്നുള്ള തെറ്റിദ്ധാരണ ഉണ്ടാക്കുന്നു . Wikipedia പറയുന്ന – പൊതുവേ അംഗീകരിക്കപ്പെട്ട നിര്‍വചനം – പോലെ “To be considered a science, a body of knowledge MUST STAND UP TO REPEATED TESTING BY INDEPENDENT OBSERVERS.”
പക്ഷി “ശാസ്ത്രം”, കോടാങ്കി “ശാസ്ത്രം” എന്നൊക്കെ പറഞ്ഞാല്‍ അത് science ആവില്ല.
ഇനി pseudoscience എന്താണെന്നു കൂടി നോക്കാം;
“An area of study or speculation that masquerades as science in an attempt to claim a legitimacy that it would not otherwise be able to achieve is sometimes referred to as pseudoscience, fringe science ”
ഇനി പറയൂ ശ്രീ ഗോ. പറയുന്നത് ഇതില്‍ ഏതാണ്? (ഇതൊക്കെ സയന്‍സ് ആണെന്ന് പറയുന്നത് ഞാനല്ല, ശ്രീ ഗോ. ആണ്).
ശ്രീ ഗോ. ഇതെല്ലാം സയന്‍സ് ആണെന്ന് പറഞ്ഞു. ഈ വിഷയങ്ങളില്‍ അറിവുള്ള ഉമേഷും സൂരജും അത് ശരിയാണോ എന്ന് പരിശോധിച്ച് നോക്കി. അപ്പോള്‍ തിരുത്തുന്നതിനും പകരം capslock stuck ആയ Nigerian സ്കാമ്മറെ പോലെ “THE DOGS WILL BARK THE CARAVANS WILL MOVE TO THE MARKET” എന്നൊക്കെയുള്ള നെടുങ്കന്‍ ഡയലോഗ് അടിക്കരുത് (അല്ല മാഷേ., “The dogs may bark but the caravan moves/ on” എന്നല്ലേ ശരി?)
Umesh:ഉമേഷ് | 21-Apr-10 at 6:06 pm | Permalink
പ്രഭാകരൻ നായർക്കു്,
താങ്കൾ വളരെ ‘പൊളൈറ്റ്’ ആയി എഴുതിയ വരികളിലും അത്യാവശ്യം ആക്ഷേപം ഉണ്ടല്ലോ. അരമണിക്കൂർ സ്റ്റേജിൽ നിന്നു് ഒരു സദസ്സിനെ അഭിമുഖീകരിക്കാൻ മുട്ടിനു ബലമില്ലാത്തവനാണു ഞാൻ എന്നും, ഡോ. ഗോപാലകൃഷ്ണൻ രണ്ടു മണിക്കൂർ കൊണ്ടു പറഞ്ഞതു മനസ്സിലാക്കാൻ ഞാൻ രണ്ടു മാസമെടുത്തതിൽ നിന്നു രണ്ടു പേരു തമ്മിലുള്ള വ്യത്യാസം മനസ്സിലാകും എന്നും മറ്റുമുള്ള പരാമർശങ്ങൾ. അശ്ലീലം വാക്കുകളിൽ മാത്രമല്ല എന്നു് ആലോചിക്കുന്നതു നന്നു്.
താങ്കളും, താങ്കൾക്കു മുമ്പു പറഞ്ഞവരും ഉന്നയിച്ച ചോദ്യങ്ങൾക്കു് ഞാൻ വിശദമായ ഒരു മറുപടി തയ്യാറാക്കുന്നുണ്ടു്. അതു വഴിയേ എഴുതാം. താങ്കൾക്കു മാത്രമായി ചില കാര്യങ്ങൾ:
1) ഞാൻ ജോലിയുടെ ഭാഗമായി ഒരു മണിക്കൂർ നീണ്ടതും സാമൂഹികബന്ധങ്ങളുടെ ഭാഗമായി 10 മിനിറ്റു മുതൽ ഒന്നര മണിക്കൂർ വരെയും നീളുന്ന പ്രഭാഷണങ്ങൾ നാനൂറു് ആളുകൾ വരെയുള്ള സദസ്സിനു മുമ്പിൽ ചെയ്യാറുണ്ടു്. നാലര വയസ്സിലാണു് ആദ്യമായി സ്റ്റേജിൽ കയറി പ്രസംഗിച്ചതു്. ഡിബേറ്റുകളിലും (മലയാളവും ഇംഗ്ലീഷും) ധാരാളമായി പങ്കെടുത്തിട്ടുണ്ടു്. ഗോപാലകൃഷ്ണനെ മുന്നിൽ കണ്ടാൽ മുട്ടിടിക്കും എന്നു വിചാരിക്കണ്ടാ. പിന്നെ, അദ്ദേഹത്തെപ്പോലെ പ്രസംഗിക്കാൻ എനിക്കു കഴിയില്ല. ഒന്നുകിൽ പറയാനുള്ളതു നേരത്തേ തയ്യാറെടുക്കും. അല്ലെങ്കിൽ അറിയാവുന്നതു മാത്രം പറയും. ഗ്യാസടിക്കാതെ പ്രസംഗിക്കാൻ കഴിയില്ലെന്നു പറയുന്നതു താങ്കൾ നല്ല പ്രഭാഷകരെ കേട്ടിട്ടില്ലാത്തതു കൊണ്ടാണു്. സുകുമാർ അഴീക്കോടിനെയും എം. പി. മന്മഥനെയും താങ്കൾ കേട്ടിട്ടില്ലേ?
2) ഇതു ബ്ലോഗാണു്. താങ്കൾ ഒരു ചോദ്യം ചോദിച്ചാൽ അതു വായിക്കുന്ന ആളുകൾ പലരും അതിനു് ഉത്തരം പറയും. (അവയിൽ തോന്നുന്നതു് ബ്ലോഗുടമയ്ക്കു് വേണമെങ്കിൽ നീക്കം ചെയ്യാം എന്നു മാത്രം.) പ്രത്യേകിച്ചു് എന്റെ ബ്ലോഗിൽ. എനിക്കറിയാവുന്നതിനു വെളിയിലുള്ള വിഷയങ്ങളിലേക്കു ചർച്ചകൾ പോകാറുണ്ടു്. അപ്പോൾ അതാതു വിഷയങ്ങളുടെ വിദഗ്ദ്ധരാണു പിന്നീടു് ഉത്തരം പറയുക. അതുൾക്കൊള്ളാനുള്ള സഹിഷ്ണുതയില്ലെങ്കിൽ ഇവിടെ കമന്റ് ചെയ്യേണ്ട കാര്യമില്ല. എന്നോടു ചോദിച്ച ചോദ്യത്തിനു് സൂരജോ മറ്റാരെങ്കിലുമോ മറുപടി പറയുന്നതു് എനിക്കു പൂർണ്ണസമ്മതമാണെന്നു മാത്രമല്ല, അതു വളരെ ആരോഗ്യകരമാണെന്നുമാണു് എന്റെ അഭിപ്രായം.
താങ്കൾ ചോദിച്ച മറ്റു ചോദ്യങ്ങൾക്കു മറുപടി വഴിയേ പറയാം.
Joshy | 21-Apr-10 at 6:53 pm | Permalink
Comment tracking
ranjit | 21-Apr-10 at 7:05 pm | Permalink
ശേഷു എല്ലാ ആശംസകളും. ഏപ്രില്‍ ഒന്നിന് തന്നെ ബ്ലോഗ് തുറന്ന താങ്കള്‍, ശ്രീ ഗോപാലകൃഷ്ണന് സാറിനെപ്പോലെ ഒരു വല്യ “ശാസ്ത്രകാരന്” ആയ് വരട്ടെ! താങ്കളുടെ ഗവേഷണങ്ങള്‍ തടസ്സമില്ലാതെ മുന്നേറട്ടെ!
കടല്‍ | 21-Apr-10 at 7:18 pm | Permalink
എനിക്ക് വന്നുപോയ ഒരു അക്ഷരത്തെറ്റിന് ഞാന്‍ അത് കാര്യമായി എടുക്കുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നു.
@ ശ്രീ ഒഴുകുന്ന നദി,
സൂരജും പിന്നെ കാല്വിനും ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇനിയും മറുപടി ഒന്നും കണ്ടില്ല.
ഒഴുകുന്ന നദി... | 21-Apr-10 at 7:26 pm | Permalink
ശ്രീ കടൽ..
എന്നോട് അവർ ഒന്നും ചോദിച്ചതായി അറിവില്ല…
കാലിക്കുട്ടന് | 21-Apr-10 at 11:49 pm | Permalink
@ പ്രഭാകരന് നായര്‍
“I challenge you to find errors in that” എന്നൊക്കെ (സുരേഷ് ഗോപിയുടെ പോലെ) പറഞ്ഞതിന് ഈ ഉദാഹരണങ്ങള്‍ കൂടിയിരിക്കട്ടെ. “Vegetarian Food: A Scientific Analysis” എന്ന ഗ്രന്ഥത്തില്‍ (ഇതിനി deadtree edition അല്ല എന്നൊന്നും പറയരുത്. Online Book എന്നാണ് IISH തന്നെ പറയുന്നത്) നിന്നാണ്:
——————————————————-
Non Vegetarian Food and Health (പേജ് 6)
The non vegetarian food can cause disease even upto genetic level in the human body.
Though the no vegetarians appear outwardly calm, mentally they will be in a Conflicting state.
The details of the research work done by Prof. Vinburg, a famous doctor in Massachusetts institute of Technology in America about non vegetarians are very significant:
As alcohol and smoking affected brain, Non vegetarian food also affect the brain. Those who take non vegetarian food, because easily get agitated both mentally and physically. Just like the carnivorous animals that that walls in the night for hunting its prey, the non vegetarians will lose their peaceful mental state in the night. They also develop cruelty in them like the flesh eating animals.
The herbivorous animals like elephant, horse, camel etc gets energy from vegetarian food and they will be calm and soft in nature and they will live longer. The animals and human beings that depend on vegetarian food will have a longer life span.
The people of Ambkhasian, a state in Russia, does not use egg milk and milk products. They are 100% vegetarians. The life span of the people living there are nearly 100 years, people having the longest life span in the world.
——————————————————
ഈ Vinburg നെ ഗൂഗിളില്‍ (“Vinburg vegetarian”) തിരഞ്ഞപ്പോള്‍ ആകെ കിട്ടിയത് ഇതേ ലേഖനത്തിന്റെ കോപ്പികളാണ്. ഇത്ര “famous“ ഡോക്ടര്‍ ആണെങ്കില്‍ ഇത്ര കണ്ടാല്‍ പോരല്ലോ.
പിന്നെ “Ambkhasian, a state in Russia” എന്നൊരു സ്ഥലമില്ല. ഉദ്ദേശിക്കുന്നത് Abkhazia ആണെന്ന് തോന്നുന്നു. ഇവര്‍ “100% vegetarians” ഒന്നുമല്ല.
മറ്റുള്ളതിനെ കുറിച്ചു ഒന്നും പറയാനില്ല. പണ്ട് സഞ്ജയന് നരഭോജികളെ പറ്റി പറഞ്ഞ പോലെ “മൃഗങ്ങളെ തിന്നാല്‍ മൃഗീയത കൂടുമെങ്ങില് മനുഷ്യരെ തിന്നാല്‍ മനുഷ്യത്വം കൂടി അവര്‍ ദേവന്മാര് അവന്ടതല്ലേ”
vegetarian diet നെ കുറിച്ച് പറഞ്ഞു വിഷയം ആരും മാറ്റല്ലേ, പ്ലീസ്.
സൂരജ് | 22-Apr-10 at 3:47 am | Permalink
പ്രഭാകരന് നായര്‍ സാറിന് വയറ് നിറച്ച് കിട്ടിയ സ്ഥിതിക്ക് ഇനിയിപ്പം ഞാനായിട്ട് കൂടുതല്‍ എഴുതണ്ടല്ലോ. ല്ലേ സാറേ ? ഗോപാലകൃഷ്ണന് പി.എച്.ഡീയുടെ വിവരം മുകളില്‍ കാലിക്കുട്ടന് എന്നയാള്‍ ക്വോട്ട് ചെയ്ത ഗോപാലവചനങ്ങളില് നിന്ന് മനസ്സിലായിക്കാണുമല്ലോ. ഏതായാലും ഗോപാലണ്ണനെ പൊളിക്കുന്ന പരിപാടി ഇതു കൊണ്ടൊന്നും തീരാറായിട്ടില്ല എന്ന് എല്ലാര്ക്കും മനസ്സിലാകാനും സയന്‍സ് എന്നാല്‍ ഈവക വ്യഭിചാരമല്ല എന്ന് ഓര്‍മ്മിക്കാനും കാലിക്കുട്ടന്റെ “ക്വട്ടേഷന്‍” കാരണമാകുമെന്ന് കരുതുന്നു. ഗോപാലണ്ണന്റെ “ഇടത്തൂടെ എഴീച്ചാല് മാഗനെറ്റിക് മെറിഡിയന്” തെറ്റുന്ന പുളുത്തിയ സിദ്ധാന്തവും “ആലുമരത്തിന്റെ മൂട്ടില് നിന്ന് ഓസോണ്‍ വലിച്ചു” കേറ്റുന്ന ഏര്‍പ്പാടും അടക്കം പൊളിച്ചടുക്കാന്‍ വങ്കത്തരങ്ങള്‍ ഒരുപാടുണ്ട്. ഓരോന്നോരോന്നായി പോസ്റ്റുകള്‍ പുറകേ വരും പ്രഭാകരന് നായര്‍ സാറേ. സാറ് ഭാഷ ശരിയാക്കിത്തരാന്‍ അപ്പഴും വരണേ….! പിന്നെ, ഡിബേറ്റിന്റെ കാര്യം — അന്തരീക്ഷത്തില്‍ ഓസോണ്‍ ഉണ്ടാകുന്നതെങ്ങനെയെന്നും അത് ഭൂമിക്കുമേല്‍ അള്‍ട്രാവയലറ്റ് രശ്മികളെ തടുക്കാന്‍ കെല്പുള്ള “കുട”യായി പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നും എസ്.എസ്.എല്‍.സിക്കോ മറ്റോ പഠിക്കുന്ന ബേസിക് കാര്യമാണ്. ഓസോണ്‍ (O3) ജൈവരൂപങ്ങള്‍ക്ക് ഹാനികരമാണെന്നു പഠിക്കുന്നത് എവല്യൂഷനെക്കുറിച്ചുള്ള യുറേ-മില്ലര്‍ എക്സ്പെരിമെന്റൊക്കെ പരിചയപ്പെടുന്ന പ്രായത്തിലും. പിള്ളേര്‍ക്കു പോലും അറിയാവുന്ന സയന്‍സ് അറിയാത്ത ഗോപാലണ്ണന്‍ ആദ്യം പോയി സയന്‍സ് പഠിക്കട്ടെ. എന്നിട്ടാവാം ഡിബേറ്റാന് ഇറക്കുന്നത്. ഒരു ചാത്രച്ചന് !!
നന്ദന | 22-Apr-10 at 5:00 am | Permalink
ഈ പ്രഭാകരൻ സാറേ കാണാനില്ലല്ലോ??
സാറ് വന്നാട്ടെ, മുകളിൽ പറഞ്ഞതിനൊക്കെ മറുപടി പറഞ്ഞാട്ടെ!!!
താങ്കളുടെ മറുപടി അറിയാൻ ആഗ്രഹമുണ്ട്, ഞാനും ഈ ഗോപാലേട്ടന് ഇത്തിരി കാശൊക്കെ കൊടുത്തിരുന്നു.
റോബി | 22-Apr-10 at 6:22 am | Permalink
ഒ.നദീ,
പ്രഭാകരന് നായര്‍ എഴുതി “However, consider the fact that Dr. G. did this speech in one stretch of two hours without looking into even a piece of paper.” അതായത് നോട്ട്സുപോലും നോക്കാതെ പ്രസംഗിച്ചതിനാലാണു തെറ്റു പറ്റിയതെന്ന്. ഈ എക്സ്ക്യൂസിനായിരുന്നു എന്റെ മറുപടി. (ഇതുപോലുള്ള സില്ലി മിസ്റ്റേക്കുകള് മാത്രമല്ല ഗോ.ക്രിയുടെ പ്രസംഗത്തില്‍ എന്ന് പോസ്റ്റുകള്‍ വായിച്ച എല്ലാവര്‍ക്കുമറിയാം.)
പ്ര. നായര്‍,
രാജീവ് ചേലനാട്ടിന്റെ ബ്ലോഗില്‍ ഗോ.കൃ ഈ പോസ്റ്റുകള്‍ക്കായി എഴുതിയ മറുപടി ഇട്ടിട്ടുണ്ട്. ‘പട്ടികള്‍ കുരയ്ക്കുന്നു’, ‘കുറുക്കന്മാര് ഓരിയിടുന്നു’ തുടങ്ങിയ പ്രയോഗങ്ങള്‍ കൊണ്ടാണ് ഗോ.കൃ. ഉമേഷിനെയും സൂരജിനെയും വിശേഷിപ്പിക്കുന്നത്. ആ പ്രയോഗങ്ങളില്‍ താങ്കള്‍ക്ക് അശ്ലീലം തോന്നുന്നുണ്ടോ? ഇതേ പോലെ ഭാഷാപ്രയോഗം ഉപദേശിക്കുന്ന ഒരു മെയില്‍ ഗോപാലകൃഷ്ണനും അയച്ചുവോ ഇയാള്‍?
shan | 22-Apr-10 at 7:21 am | Permalink
mr നായരെ കാണാനില്ല !!!!!!!!!!
Subin | 22-Apr-10 at 12:08 pm | Permalink
Mr. Nayar, the TROLL!
സേതുരാമന്നായര് CBI | 22-Apr-10 at 12:28 pm | Permalink
പ്രഭാകരന് നായരെ കണ്ടുപിടിക്കാനുള്ള എന്റെ ശ്രമം ഞാന്‍ ഉപേക്ഷിക്കുന്നു. ചുട്ട മറുപടികളുടെ ലേസര്‍ കിരണങ്ങളേറ്റ് അദ്ദേഹം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിച്ചതായിരിക്കാം. എന്റെ ഔദ്യോഗിക ജീവിതത്തിലെ പ്രഥമ പരാജയം. ഡോഗോയോടും അനുയായികളോടും കളിച്ചാല്‍ കാളി കളി പഠിപ്പിക്കും എന്ന് എനിക്കും മനസ്സിലായി. ഞാന്‍ ഇന്നു മുതല്‍ വെറും സേതുരാമന് നായര്‍.
സ്വ. ലേ. | 23-Apr-10 at 1:28 am | Permalink
കാണ്മാനില്ല
തിരുവനന്തപുരം: പാപ്പനംകോട് സ്വദേശി പ്രഭാകരന് നായര്‍ എന്ന യുവാവിനെ നിന്ന് രണ്ടു ദിവസമായി ഗുരുകുലം ബ്ലോഗില്‍ കാണാനില്ലെന്ന് പരാതി. കാണാതാവുമ്പോള്‍ ഒരു കാവി മുണ്ടും മെതിയടിയും കമണ്ഡലുവും ആണ് വേഷം. ഇന്ഗ്ലീഷും മലയാളവും അറിയാം. രണ്ടു ദിവസം മുമ്പ് ഗുരുകുലം ബ്ലോഗില്‍ കയറി ചിലരെ വെല്ലു വിളിച്ച ശേഷം ഇറങ്ങിപ്പോയെ ഇദ്ദേഹത്തെ അന്ന് തന്നെ പാപ്പനംകോടുള്ള IISH ന്ടെ ഓഫീസില്‍ കണ്ടവരുണ്ട്. വെല്ലുവിളിച്ചെങ്കിലും നേരിടാനുള്ള ഭയം കൊണ്ട് ആകെ വിഷമത്തിലായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു
ഇദ്ദേഹത്തിനെ കണ്ടു കിട്ടുന്നവര്ക്ക്ത ഗുരുകുലം ബ്ലോഗ് നിവാസികള്‍ ഇനാം പ്രഖ്യിച്ചിട്ടുണ്ട്. കാണുന്നവര്‍ പാപ്പനംകോട് പോലീസ് സ്റെഷനിലോ താഴെക്കാണുന്ന വിലാസത്തിലോ അറിയിക്കാന്‍ അപേക്ഷ:
ഉമേഷ്
ഗുരുകുലം ബ്ലോഗ് PO
ഇന്റര്നെ റ്റ്
പാപ്പനംകോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈപ്പള്ളി | 23-Apr-10 at 4:42 pm | Permalink
പ്രഭാകരൻ നായർ സാർ ഗോപാലകൃഷ്ണന്റെ ആരായിട്ട് വരും?
Prabhakaran Nair | 02-May-10 at 6:56 am | Permalink
Dear Umesh,
I tried several times to comment to your blog, but find it very
difficult because the box is very small. I lost a couple of typed
comments due to wrong number. So I am typing this separately and will
be copy-pasting to your blog comment box.
I was travelling, so could not comment here for a few days, even
though I could read the comments through the emails. It was very
disappointing and disheartening to read some comments. People are
using bad words to oppose me rather than opposing the views I put
forward. One even called me a coward. The people who commented may
be living in the internet twentyfour hours, but I am not such a
person. I find it very strange that you didn’t try to moderate or
delete such offensive comments.
Coming to the point, nobody has answered my questions. Suraj and
Calvin replied, but they were talking a completely different subject.
I am not here to defend whatever Dr. Gopalakrishnan said in his life
time. I am here to show you that some of the arguments you raised in
your blog and document by cherry-picking some words from Dr. G.’s
speach have holes.
Let me make this clear: I am not a follower of Dr. G. I have read
some of his books and have listened to some of his cassettes/CDs, and
have liked some of them. Also, I am not a strong believer of
Astrology. I do not go to the astrologer for every thing in my life.
I consult an astrologer for important things like marriage, new house
etc., but nothing more than that. My take is that, we don’t know many
things, so I am not in a position to judge whether it is right or
wrong. So, I listen to both sides.
Let me explain what I meant by my previous comment.
1) If you have listened Dr. G.’s speech carefully, you might have
noticed there are more than 1000 original books on Astrology and
more than one hundred thousand books as commentaries. Dr. G. is a
person who devoted an entire lifetime to study these books and his
observations are based on that. He himself mentioned in the speech
that one cannot achieve the same wisdom by reading a couple of
books in two months. But, that is exactly what you did. You read
a chapter each from two books among these hundred thousand books,
interpreted them with the little Sanskrit knowledge you have and
trying to prove that what Dr. G. said is wrong! Are you sure that
none of the other books gives the information he gave? If
Astrology is a science, it must have undergone refinements through
observation and experiment (the two things you give as the
nailstones of modern science in your latest post) and later experts
must have given more refined results. I am not familiar with those
works, but Dr. G. must be.
Your arguments that the information Dr. G. gave do not tally with
Varamhamihiracharya or Manthreswaracharya is correct. But that
doesn’t prove anything. It is like showing that a modern
physicist’s speech quoting from latest Quantum mechanics theory
does not tally with Archimedes’s theory.
2) In speaches, especially when they are long, uninterrupted ones,
small errors happen. You mentioned about Dr. G. giving wrong
values for the “paralpperu” he quoted from his memory when somebody
asked a question. It was wrong first time, but immediately
corrected it. That is what I asked in my previous comment. That
comment got some irrelevant responses. One person named Roby was
trying to preach how Dr. G. should talk. According to him,
speakers should always refer to notes or prepare slides for
preparations. The poor chap hasn’t seen real speakers! We had a
chief minister like that – Sri E K Nayanar. He always delivered
his speaches by reading a paper some knowledgeable IAS officer has
written. That too he had difficulties. Whatever he said outside
the written speech was nonsense.
Looks like you (Umesh) misunderstood what I said. You claimed that
you can deliver speeches for an extended period of time. I didn’t
mean that you cannot. The only thing I meant is, when you deliver
such a long speech, you make small errors like that, which you may
or may not correct when you go along. If you don’t believe, record
one of your presentations and watch/hear that later. Is it free
from minor errors like the paralpperu errors Dr. G. made (and
subsequently corrected)?
3) I don’t buy the arguments like scientifically planets do not impact
humans etc. It is scientifically proved that the Sun and Moon
impact tides, mensural cycles, astma, childbirth etc. Statistical
studies should be done to find the accuracy of these. Such neutral
studies have not been done so far. All “studies” disproving
astrology were done by rationalists who wanted to prove these
wrong. For that, they use the same cherry-picking you use in your
works.
4) I sympathize with the person who wrote under the name Kalikkuttan.
He is quoting everything from Google. My dear friend, Google is
not an encyclopedia. If you want to get some information from
Google, somebody else need to put that in Google before. Not
everything in the world is put in Google or internet. Modern
generation believes that everything they see in the internet is the
truth. Only a very small percentage of Ancient Indian Knowledge is
available in internet. Similar is the case of modern science and
technology. Most of them are published in the form of technical
journal papers; you need to go to a library that subscribes those
journals to read those scientific details.
5) Somebody named “marathalayan” asked whether I am Dr. G. in
disguise. Looks like the name given to this person by his parents
was “marathalayan”, right? Only people who do not have the courage
to write on their own name will think and others also do the same.
If Dr. G. wants to write a comment in this blog (I think his time
is better spent in many other more useful things), he will use his
name.
6) Some people asked Dr. G. to write a blog. That will be a good
chance for these namesless, faceless creatures to abuse him. From
some friends who read Malayalam blogs I came to know that it is a
common practice to defame famous persons here. People like a famous
literary critic, a poet, a film star and journalist gave up their
blogging because of such people. The jealousy towards famous
people, the freedom to write anything under any assumed name
etc. make these possible. Some comments show that trait. They do
not have any value more than the graffiti on public toilet walls.
Dr. G. has authored numerous books. He is speaking to many eminent
audiences, and he is appearing on the TV many times. He doesn’t
need to write a blog and called by bad words by illiterate chaps.
7) Looks like you have read quite a lot about Indian Mathematics, but
I would like to point out that your understanding is flawed. In an
earlier post, you made some bad remarks about the great
mathematician Aryabhatta. You called him “poor chap” or something
like that. That yojana post is an example of how cherry-picked
information can be manipulated. Everybody knows that many yojanas
were in practice. You may be true that Sayana’s words coinciding
with the speed of light is just a coincidence, but the claim that
Aryabhatta etc. were wrong is just plain wrong. Especially his
value of earth’s size. In another post, you meantion that he
manipulated the puranic facts like Meru, Lanka, Devas, Asuras
etc. to make them look right. What basis do you have to make such
a claim? When you were mentioning about Indian Mathematical
heritage, you completely forgot about Vedic Mathematics, where a
lot of mathematic theories were discussed in stapadi veda.
8) I do not want to comment anything on Suraj’s post because it is
only a collection of quotes from some anti-Indian, european-centric
books. The kind of arguements europeans like Max Muller have been
telling for a long time. Same with Sreehari, the contents of which
are taken from skeptic websites.
Anybody who can think logically can understand that you were
cherry-picking things you can put forward an argument against from
Dr. G.’s speech. You write excellent prose in Malayalam, and by
presenting it in a beautiful way, you make people believe that
everything Dr. G. has said are blunders. By quoting Sanskrit verses
and giving word-by-word interpretations, you mislead people in
believeing that your words are authentic. You are doing huge damage
to a society which even otherwise is forgetting its heritage.
I again challenge you to (a) debate with him directly about these
topics, and (b) find faults in writings like the book “Indian
Scientific Heritage” or many books that are available in iish.org.
Good bless you.
Prabhakaran
കടല്‍ | 02-May-10 at 7:38 am | Permalink
ഇതാണ് കാല്വിന് ചോദിച്ചത്.
ബഹുമാനപ്പെട്ട പ്രഭാകരന് നായര്‍ സാര്‍,
സൂരജിന്റെ ഭാഷയെ നമുക്ക് തല്ക്കാലം നമുക്ക് മാറ്റി നിര്‍ത്താം. അതിന് താങ്കള്‍ മറുപടി നല്കുന്നില്ലെങ്കില് വേണ്ട. താങ്കളുടെ ഇഷ്ടം.
താങ്കള്‍ക്ക് മറുപടി പറയാന്‍ വേണ്ടി താങ്കള്‍ക്കാവശ്യമുള്ള ഭാഷയില്‍ അതേപോയിന്റുകള് താഴെ എഴുതുന്നു.
““2006 ഓഗസ്റ്റില്‍ സായിബാബയുടെ ആശ്രമത്തിന്റെ ആശീര്‍വാദത്തോടെ നടന്ന അതിരുദ്രമഹായജ്ഞത്തില്‍ പ്രസംഗിക്കുമ്പോള്‍ ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും ശിവലിംഗാരാധന നടക്കുമ്പോള്‍ ലോകത്തെ ന്യൂക്ലിയര്‍ റിയാക്റ്ററുകളെല്ലാം ഊര്‍ജ്ജത്താല്‍ “connect” ചെയ്യപ്പെടുമ്പോലെയാണ് ശിവലിംഗങ്ങള്‍ വഴി ശിവന്റെ energy ബന്ധിപ്പിക്കുന്നത് എന്ന് ബഹുഃ ഗോപാലകൃഷ്ണന് സാര്‍ പ്രസം ഗിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെറിറ്റേജ് സംഘടിപ്പിച്ച “ശാസ്ത്ര” കോണ്‍ഫറന്‍സില്‍ വച്ച് “ഗര്‍ഭസ്ഥശിശുവിന്റെ ആതമാവ് രണ്ടാം മാസത്തില്‍ അതിന്റെ അമ്മയെയും ശരീരത്തെയും തനിക്ക് പറ്റിയതല്ല എന്ന് തിരിച്ചറിയുമ്പോഴാണ് അബോര്ഷന് സംഭവിക്കുന്നത്” എന്ന വിഡ്ഢിത്തം അവതരിപ്പിച്ച ഇദ്ദേഹം പതഞ്ജലീ യോഗസൂത്രത്തില്‍ ഡാര്വീനിയന് പരിണാമസിദ്ധാന്തവും ഹൈസന്‍ബര്‍ഗിന്റെ അനിശ്ചിതത്വ സിദ്ധാന്തവുമുണ്ടെന്ന് പറഞ്ഞത് എന്താണെന്ന് സൂരജിന്റെ പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുതെന്ന ഭാരതീയ അന്ധവിശ്വാസത്തിന്റെ “സയന്‍സ്” നാളെയൊരുപക്ഷേ ശാസ്ത്രം കണ്ടെത്തും എന്നൊക്കെ ടീവിയിലൂടെ അടിച്ചു വിട്ടതും ഇദ്ദേഹം തന്നെയാണ്.”
ഇതൊക്കെ ‘അറിയാതെ പറ്റിയ’താണെന്നോ, 4 മണിക്കൂര്‍ പ്രസംഗത്തിനിടെ പറ്റിയ അബദ്ധങ്ങളാണെന്നോ താങ്കള്‍ വാദിക്കുന്നോ ഇല്ലയോ. അത്രയും പറയുക. യെസ് ഓര് നോ തന്നെ ധാരാളം.
മറുപടി പ്രതീക്ഷിക്കുന്നു
ഇത് ഗോ പറഞ്ഞതല്ലേ? കാല്വിന് ഉണ്ടാക്കിയതാണോ? ഉത്തരം ഇല്ലേങ്കില്‍ ബ്ലാ ബ്ലാ പറയാന്‍ ഇത്ര വലിയ മറുപടി ഒക്കെ വേണോ?
കടല്‍ | 02-May-10 at 7:43 am | Permalink
Some people asked Dr. G. to write a blog. That will be a good chance for these namesless, faceless creatures to abuse him.
Or just in fear that he can’t answer them?
ഒഴുകുന്ന നദി... | 02-May-10 at 9:12 pm | Permalink
കടല്‍ | 02-May-10 at 7:38 am |
“ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും”
താങ്കളുടെ പരാമർശം കണ്ട് വെറുതേ ഒന്ന് ഗൂഗിൾ സെർച്ച് ചെയ്തതാണ്…
ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ ചെറിയ രൂപസാദൃശ്യം ഉണ്ട് എന്ന് തോന്നുന്നു… ആദ്യ സെർച്ച് റിസൾട്ട് ഇതാണ്…
http://images.google.de/images?um=1&hl=de&client=firefox-a&rls=org.mozilla:en-GB:official&tbs=isch:1&q=nuclear+reactor&sa=N&start=0&ndsp=21
ഒരു cuboidal അല്ലെങ്കിൽ piramidal shape അല്ലെങ്കിൽ മറ്റേതോ shape ഉള്ള ഒരു ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ പോലും കണ്ടില്ല…യാദൃശ്ചികമായിരിക്കാം…
ഒഴുകുന്ന നദി... | 02-May-10 at 9:25 pm | Permalink
പക്ഷെ വികിപീടിയയിൽ പല തരത്തിലുള്ള ന്യൂക്ലിയര്‍ റിയാക്റ്ററുകൾ കാണിക്കുന്നുണ്ട്..
http://en.wikipedia.org/wiki/Nuclear_reactor_technology
ശ്രീ (sreyas.in) | 03-May-10 at 2:24 am | Permalink
ഇന്നത്തെ വാര്‍ത്തകളില്‍ നിന്നും.
മാതൃഭൂമി, മെയ് 3
ജ്യോതിഷ അക്കാദമി സ്ഥാപിക്കണം: ജ്യോതിഷപരിഷത്ത്
തൃശ്ശൂര്‍: ജ്യോതിഷത്തിന്റെ ഉപരിപഠനത്തിനും ഗവേഷണത്തിനും വേണ്ടി തൃശ്ശൂരില്‍ ‘ജ്യോതിഷഅക്കാദമി’ സ്ഥാപിക്കണമെന്ന് കേരള ജ്യോതിഷപരിഷത്ത് സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. ജ്യോതിഷത്തിനെതിരെയുള്ള പ്രചാരണത്തിനെതിരെ ശാസ്ത്രീയവശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതികരിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. ഞായറാഴ്ച നടന്ന പൊതുസമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയായിരുന്നു. പാരമ്പര്യത്തിന്റെ ഈടും കാമ്പുമുള്ള ജ്യോതിഷം ആധുനിക സങ്കേതങ്ങളോടെ സ്ഫുടം ചെയ്തെടുക്കണമെന്ന് മന്ത്രി പറഞ്ഞു. തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ. അധ്യക്ഷനായിരുന്നു.
മനോരമ, മെയ് 3
ജ്യോതിഷം ശാസ്ത്രീയ പഠനം വേണം: മന്ത്രി കടന്നപ്പളളി.
തൃശ്ശൂര്‍: ജ്യോതിഷം ശാസ്ത്രീയമായി പഠിക്കാന്‍ സാഹചര്യം ഒരുക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അഭിപ്രായപ്പെട്ടു.
എന്താ ഇത്രപോരെ ഒരു സര്‍ക്കാരിനു ജ്യോതിഷത്തെ പിന്തുണയ്ക്കാന്‍? നല്ല കാര്യം.
ജംബുലിംഗം | 03-May-10 at 2:33 am | Permalink
ന്യൂക്ലിയര്‍ റിയാക്റ്ററിന് ശിവലിംഗത്തിന്റെ രൂപവുമായാണ് സാമ്യമെന്ന് പറഞ്ഞാലല്ലേ ആഭാസത്തില്‍ മദിച്ചുമതിമറക്കുന്ന മണ്ടന്മാരുടെ കൈയ്യടി കിട്ടൂ.
അല്ലാതെ ലിംഗത്തെപ്പോലെയാണിരിക്കുന്നത് എന്ന് പറഞ്ഞാല്‍ അതിപ്പോ ശിവങ്കുട്ടീടെ ലിംഗവുമാവാം അപ്പുറത്തെ ബഷീറിന്റെ ലിംഗവുമാകാം. Actually ബഷീറിന്റെ സുന്നത്ത് ചെയ്ത ലിംഗമായിര്ഇക്കും കുറച്ചുകൂടി കറക്റ്റാവുക. പക്ഷേ അതെങ്ങനെ പറയ്ഉം ? അതിനൊരു ഗുമ്മില്ലല്ലോ. ആഭാസക്കാരന് ശിവന്റെ ലിംഗം തന്നെ തപ്പിപ്പോയാലല്ലേ “അതും ഞമ്മടയാ” എന്ന് പറയാന്‍പറ്റൂ.
ഒഴുകുന്ന നദി ഒരു കാര്യം ചെയ്യ്. ഇതുപോലെ steam ഡ്രയറും സ്പാര്ജറും ഫ്ലക്സ് ഡിറ്റക്റ്ററുമൊക്കെ ഫിറ്റു ചെയ്ത ഒരു ‘ശിവലിംഗം’ പൊളിച്ചുവച്ച പടവും കൊണ്ടു വാ.
ഒഴുകുന്ന നദി... | 03-May-10 at 6:20 am | Permalink
കമന്റ് 84
താങ്കളെ സമ്മതിക്കണം…
വെറും കല്ലുകൊണ്ടുണ്ടാക്കുന്ന ശിവലിംഗത്തിൽ steam ഡ്രയറും സ്പാര്ജറും ഫ്ലക്സ് ഡിറ്റക്റ്ററുമൊക്കെ ഉണ്ടാവണം എന്നു ചിന്തിക്കാൻ ചില്ലറ imagination ഒന്നും പോര… 🙂
Syam Kumar R | 03-May-10 at 6:25 am | Permalink
ഒഴുകുന്ന നദി, അതു വെറും കല്ലാണെന്ന ബോധം ഉണ്ടായിട്ടും പിന്നെ എന്തിനാ അതിനെ റിയാക്ടറുമായി താരതമ്യം ചെയ്തു നാണം കെടുന്നതു്?
ഒഴുകുന്ന നദി... | 03-May-10 at 6:28 am | Permalink
അതുശരി
“ലോകത്തിലെ ന്യൂക്ലിയര്‍ റിയാക്റ്ററുകള്‍ക്ക് ശിവലിംഗത്തിന്റെ രൂപമാണെന്നും“
ഇതു ഞാനാണോ ഇവിടെ പറഞ്ഞത്…
കേട്ടപ്പോൾ ചുമ്മ ഒന്ന് search ചെയ്തു നോക്കി
അത്ര തന്നെ…
Syam Kumar R | 03-May-10 at 6:50 am | Permalink
ഒഴുകുന്ന നദി, റിയാക്ടറിന്റെ രൂപമല്ല ഇവിടെ ചര്‍ച്ചയ്ക്കു വിഷയം, “ശിവലിംഗാരാധന നടക്കുമ്പോള്‍ ലോകത്തെ ന്യൂക്ലിയര്‍ റിയാക്റ്ററുകളെല്ലാം ഊര്‍ജ്ജത്താല്‍ “connect” ചെയ്യപ്പെടുമ്പോലെയാണ് ശിവലിംഗങ്ങള്‍ വഴി ശിവന്റെ energy ബന്ധിപ്പിക്കുന്നത് എന്ന് ബഹുഃ ഗോപാലകൃഷ്ണന് സാര്‍ പ്രസംഗിച്ചിട്ടുണ്ട്.” എന്നതാണു്.
ഒഴുകുന്ന നദി... | 03-May-10 at 6:56 am | Permalink
ശ്രീ ശ്യാംകുമാർ…
കൂടുതൽ ബഹളമുണ്ടാക്കാതെ വീട്ടിപ്പോടേയ്..
തനിക്ക് തല്ലുപിടിക്കാൻ നാട്ടിൽ പണിയില്ലാത്തവർ ധാരാളം കിട്ടും…
വല്ലവരും പ്രസംഗിച്ചത് defend ചെയ്യലല്ല എന്റെ ജോലി..
പണിയൊന്നുമില്ലെങ്കിൽ കുറച്ച് മരം നട്… നാടിന് വല്ല പ്രയോജനവും ഉണ്ടാവട്ടെ…
Syam Kumar R | 03-May-10 at 7:11 am | Permalink
ഈ പറഞ്ഞതൊക്കെ തനിക്കുമാകാമല്ലോ, വെറുതെ അതുമിതും പറഞ്ഞു നാണം കെട്ടതിനു എന്റെ നേരേ വരുന്നതെന്തിനാ?
ശ്രീ (sreyas.in) | 03-May-10 at 7:16 am | Permalink
ഇവിടെ ഏതു ശിവന്റെ കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്? ശിവന് ഇപ്പോള്‍ കൈലാസത്തില്‍ നിന്നും താമസം മാറി റിയാക്ടറിലേക്ക് കുടിയേറിയോ? വിശ്വനാഥനെ വെറുമൊരു റിയാക്ടര്നാഥന് ആക്കിയോ? ശിവ ശിവ! ഞാനൊരു കൈലാസയാത്രയ്ക്ക് പോകുന്നു, ഒരു സങ്കടഹരിജി കൊടുക്കണം. ആരെങ്കിലും ഒരു കമ്പനിക്ക് വരുന്നോ?
സാക്ഷാല്‍ ഗോപാലകൃഷ്ണന് ഭഗവദ്ഗീതയില്‍ പറഞ്ഞിരിക്കുന്നത് “ഞാന്‍ മാത്രമേയുള്ളൂ” എന്നാണ്. ഈ ഞാന്‍ തന്നെ ശിവം. ഈ ശിവം തന്നെ എല്ലാം. പിന്നെ ഈ റിയാക്ടറിലെ ശിവനെവിടെ?
Dear Prabhakaran Nair,
സാക്ഷാല്‍ ഗോപാലകൃഷ്ണന് ഗീതയിലും ഭാഗവതത്തിലും ഉപദേശിച്ചത്, ആദ്ധ്യാത്മ രാമായണത്തില്‍ ശിവന് പാര്‍വതിക്ക് രാമതത്ത്വം ഉപദേശിച്ചത്, വ്യാസന് ശ്രീരാമന് ജ്ഞാനവാസിഷ്ഠം ഉപദേശിച്ചത്, രാമന് ഹനുമാനും ലക്ഷ്മണനും ഉപദേശിച്ചത്, നമുക്ക് പഠിക്കാം. മറ്റെല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ, അതല്ലേ നല്ലത്?
കാലിക്കുട്ടന് | 09-May-10 at 3:35 pm | Permalink
പ്രഭാകരാ, നിങ്ങള്‍ക്ക് കമന്റ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് മനസ്സിലായി. എല്ലാവര്ക്കും പല പ്രശ്നങ്ങളും ഉണ്ടാകും, എങ്കിലും തിരിച്ചു വരാന്‍ മനസ്സ് കാണിച്ചതിന് നന്ദി.
ഉമേഷ് പറഞ്ഞതിനെ ഖണ്ഡിക്കുന്ന മറുപടിയൊന്നും പറഞ്ഞില്ല. നിങ്ങള്‍ വീണ്ടും കൊണ്ടുവരുന്നത് ഡോ ഗോ ഉപയോഗിക്കുന്ന Appeal to authority എന്ന argument ആണ്.
വീണ്ടും “find faults in writings like the book “Indian Scientific Heritage” or many books that are available in iish.org” വെല്ലു വിളി നടത്തുന്നതിന് മുന്‍പ് മുന്‍പ് ചൂണ്ടിക്കാണിച്ച തെറ്റുകള്‍ (പോസ്റ്റ് 58 & 69) ശരിയാണെന്ന് തെളിയിക്കൂ. അല്ലാതെ ചെവിയില്‍ വിരല്‍ തിരുകി ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ-ലാ എന്ന് പറഞ്ഞു എതിര്‍വാദങ്ങള്‍ drown out ചെയ്യാന്‍ ശ്രമിക്കുന്നത് ശരിയല്ല.
പിന്നെ ‘ഗൂഗിളില്‍ കണ്ടില്ല’ എന്ന് പറഞ്ഞതില്‍ തൂങ്ങണ്ട (condescension കയ്യില്‍ വെച്ചാല്‍ മതി. ഗൂഗിള്‍ എന്താ എന്നൊക്കെ ഇവിടെ മിക്കവര്‍ക്കും അറിയാം). തിരഞ്ഞു നോക്കിയപ്പോള്‍ ഡോ ഗോ പറഞ്ഞത് കണ്ടില്ല എന്ന് പറഞ്ഞപ്പോള്‍ അതിനെതിരായ പലതും കണ്ടു എന്ന് പറയാന്‍ വിട്ടു പോയതാണ്.
ശരി, ഒരു തെറ്റല്ലേ നിങ്ങള്‍ക്ക് വേണ്ടൂ? ഇതാ ഒരു തെറ്റ്. “Ozone produced by the tree goes to the lungs and purifies the lungs”. (“Scientific And Technological Heritage Of Hindus” പേജ് 13, വരി 12).
National Institute of Health ഇതാണ് പറയുന്നത്:
“Long-term exposure to high concentrations of ozone can cause a significant reduction in lung function, inflammation of the airways, and respiratory distress.”
കൂടുതല്‍ റിസേര്‍ച് വേണമെങ്കില്‍ pubmed ലേക്കുള്ള ലിങ്കും ഇവിടെത്തന്നെ കാണാം.
പിന്നെ പറയുന്നവന് മരത്തലയന് ആണോ, മത്തങ്ങാത്തലയന്‍ ആണോ എന്നത് ഒരു വിഷയമല്ല. പറയുന്നതില്‍ കാര്യമുണ്ടോ എന്നതാണ്. ഈ ഒരു കാര്യം ശരിയാണെന്ന് സമര്‍ഥിച്ചു കാണിക്കൂ. ഒരു മടിയും ഇല്ലാതെ തെറ്റ് സമ്മതിക്കാം. John Maynard Keynes പറഞ്ഞ പോലെ “When the facts change, I change my mind. What do you do, sir?”
അയ്യപ്പദാസ് | 24-May-10 at 2:30 pm | Permalink
ശ്രീ ഉമേഷ്,
താങ്കളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച “astrology and science” (pdf) വായിക്കാന്‍ ഇട വന്നു. വളരെ സ്തുത്യര്‍ഹമായ ഒരു സംരംഭം എന്ന അഭിപ്രായം അറിയിക്കട്ടെ. കുറേ അന്യ-ഭാഷാ സ്നേഹിതര്‍ പരിഭാഷ ആവശ്യപ്പെടുക ഉണ്ടായി. അവരുടെ ആവശ്യം പ്രമാണിച്ച് ഞാന്‍ പ്രധാന സംഗതികള്‍ English-ലേക്ക് പരിഭാഷ ചെയ്തു കൊടുത്തു.
ഈ ലേഖനം മൊത്തമായി English-ലേക്ക് തര്‍ജ്ജമ ചെയ്തു കൂടെ?
സ്നേഹപൂറ്വ്വം
അയ്യപ്പദാസ്.
ANIL.S | 11-Jun-10 at 9:20 am | Permalink
അഭിനന്ദനങ്ങൾ സൂരജ്,ഉമേഷ്,കാൽവിൻ. ഈ പോസ്റ്റ് യുക്തിവാദിസംഘത്തിന്റെ മാസികയായ യുക്തിരേഖയിൽ പ്രസിദ്ധീകരിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
Suraj Rajan | 11-Jun-10 at 11:34 am | Permalink
@ അനില്‍
കമന്റ് ഇന്നാണ് കണ്ടത്.
എന്റെ പോസ്റ്റ് (ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്ത്തുകള് ) പ്രസിദ്ധീകരിക്കാന്‍ യുക്തിരേഖയ്ക്ക് അനുവാദം മുന്‍കൂറായി തന്നിരിക്കുന്നു.
കാല്വിന് | 11-Jun-10 at 12:42 pm | Permalink
@അനില്‍
സിംഗുലാരിറ്റിയിലെ പോസ്റ്റുകളെല്ലാം നേരത്തെ തന്നെ കോപ്പി-ലെഫ്റ്റ് വിഭാഗത്തില്പ്പെടുത്തിയിരിക്കുന്നതാണ് 🙂
ധൈര്യമായി പ്രസിദ്ധീകരിക്കാം. ഈ പോസ്റ്റില്‍ ഇട്ട പിഡീഎഫില് നിന്നും കണ്ടന്റ് എടുക്കാന്‍ താല്പര്യം. ടെക്സ്റ്റ് ആയി വേണമെങ്കില്‍ ഒരു മെയില്‍ അയക്കുക.
Umesh:ഉമേഷ് | 11-Jun-10 at 4:40 pm | Permalink
എന്റെ ലേഖനവും പ്രസിദ്ധീകരിക്കാൻ വിരോധമില്ല. ബാക്കി രണ്ടുപേരും അനുവാദം തന്നതിനാൽ ഈ പുസ്തകം മുഴുവനും വേണമെങ്കിൽ പ്രസിദ്ധീകരിക്കാവുന്നതാണു്. പോസ്റ്റുകളിൽ നിന്നു് എടുക്കുന്നതിനേക്കാൾ പുസ്തകത്തിൽ നിന്നു് എടുക്കുന്നതായിരിക്കും നല്ലതു്. ഇതു് യൂണിക്കോഡിലോ മറ്റേതെങ്കിലും ആസ്കി ഫോണ്ടിലോ വേണമെങ്കിൽ അറിയിക്കുക.
seethalakshmi | 13-Jun-10 at 3:14 pm | Permalink
dear Umesh, Suraj and Sreehari, .
If you have any dispute abut gopalakrishnan’s deals, you can go directly and contact him, on the other hand, if you try to spread stale thing about a person publicly or make fun of him publicly, my dear boys, it will make others know about your culture.
Sad to see that the people of one’s own religion are scandalising..
seethalakshmi | 13-Jun-10 at 3:21 pm | Permalink
this will not happen in any other religions..No one is spreading anything bad about you people.so your morality&culture also will not allow you to talk stale about others, am I rt?
Subin | 13-Jun-10 at 3:25 pm | Permalink
So Madam, have you read it and see what is written in the pdf and how much correct it is?
Subin | 13-Jun-10 at 3:28 pm | Permalink
He can tell whatever he likes and the ignorant ones do believe him. If his culture allows spreading rubbish theories and fake pride, he deserves this as well. Isn’t it good to tell those people who blindly believe him that what he said is foolishness and make them think?
കാല്വിന് | 13-Jun-10 at 4:58 pm | Permalink
@സേതുലക്ഷ്മി,
“Sad to see that the people of one’s own religion are scandalising.. ”
എന്റെ മതം , നിന്റ മതം , അവരുടെ മതം അങ്ങനെ എന്തെല്ലാം വേര്തിരിവുകളല്ലേ…
Umesh:ഉമേഷ് | 13-Jun-10 at 7:29 pm | Permalink
സീതാലക്ഷ്മീ,
ഈ പുസ്തകം വായിച്ചുവോ? വായിച്ചിട്ടു് ഇതു് ഹിന്ദുമതത്തിനെതിരായ പുസ്തകമാണെന്നു തോന്നിയോ? ഹിന്ദുമതപ്രഭാഷണം നടത്തുന്ന ഡോ. ഗോപാലകൃഷ്ണൻ ശാസ്ത്രത്തെയും ജ്യോതിഷത്തെയും പറ്റി നടത്തിയിട്ടുള്ള ചില പ്രസ്താവനകളിൽ ഞങ്ങൾക്കു തെറ്റെന്നു തോന്നിയതു ചൂണ്ടിക്കാണിക്കുന്നതല്ലേ ഈ പുസ്തകം?
ഡോ. ഗോപാലകൃഷ്ണനെ നേരിട്ടു കോണ്ടാക്ട് ചെയ്തു് സംശയനിവാരണം വരുത്താൻ ഞങ്ങൾക്കു് ഉദ്ദേശ്യമില്ല. “പട്ടികൾ പുറകേ വന്നാലും ഞാൻ ചന്തയ്ക്കു പോകും” എന്നു പ്രഖ്യാപിച്ച അദ്ദേഹത്തിന്റെ അടുത്തു നിന്നും നേരേ ചൊവ്വേ ഉള്ള മറുപടി പ്രതീക്ഷിക്കുന്നുമില്ല. കലാനാഥനോടും മറ്റും വേദിയിൽ സംവദിക്കാതെ അവരെപ്പറ്റി വേണ്ടാത്തതു് പ്രസംഗങ്ങളിൽ അധിക്ഷേപിക്കുന്ന ഡോ. ഗോപാലകൃഷ്ണനെ ഇങ്ങനെ തന്നെ വിമർശിക്കാനാണു് ഞങ്ങൾക്കു താത്പര്യം. അദ്ദേഹം പറയുന്നതു മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങുന്ന ജനത്തിന്റെ മുമ്പിൽ അദ്ദേഹം ഇതിനു മറുപടി പറഞ്ഞേക്കും – ഞങ്ങൾ അടുത്ത ജന്മത്തിൽ പട്ടികളായി ജനിക്കുമെന്നും അപ്പോൾ അദ്ദേഹം ഒട്ടകപ്പുറത്തു ചന്തയ്ക്കു പോകുമെന്നും മറ്റും. അതു കേട്ടു കൈയടിക്കാൻ സീതാലക്ഷ്മി പൊയ്ക്കൊള്ളൂ.
മറ്റു മതങ്ങളിലെ നേതാക്കന്മാർ പറയുന്ന അശാസ്ത്രീയതയെ ഞങ്ങൾ എതിർക്കുന്നില്ല എന്നു പറയുന്നതു ശരിയല്ല. എഴുതി വെച്ചിരിക്കുന്ന പുസ്തകങ്ങളിൽ പറയുന്നതൊക്കെ ശരിയാണെന്നു വീമ്പിളക്കുന്നവരെയൊക്കെ വിമർശിക്കുന്നുണ്ടു്. ഖുറാനിൽ മുറുകിപ്പിടിച്ചിരിക്കുന്നവരെ എതിർക്കുന്ന ധാരാളം ബ്ലോഗ്പോസ്റ്റുകൾ വന്നിട്ടുണ്ടു്. അറബി അറിയാത്തതു കൊണ്ടാണു് ഞാൻ അതിനെപ്പറ്റി അധികം എഴുതിയിട്ടില്ലാത്തതു്. എങ്കിലും അത്തരം ലേഖനങ്ങൾ എഴുതുന്നവരെ പ്രോത്സാഹിപ്പിക്കുന്നുണ്ടു്.
ഡോ. ഗോപാലകൃഷ്ണനെ എതിർക്കുന്നതു് ആർഷഭാരതസംസ്കാരത്തെയോ ഇടത്തുപക്ഷക്കാരല്ലാത്തവരെയോ ഹിന്ദുമതത്തിനെയോ എതിർക്കുന്നതാണെന്ന വാദം വഴി ഇതിന്റെ ഉദ്ദേശ്യത്തെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമം ഇതിനു മുമ്പു് ഒരുപാടു പേർ നോക്കിയതാണു്. കഴിഞ്ഞ കുറേ പോസ്റ്റുകളുടെ കമന്റുകളൊക്കെ ഒന്നു വായിച്ചു നോക്കൂ. ഭവതി മേഞ്ഞിടത്തു തന്നെയാണു മേയുന്നതു് എന്നു മനസ്സിലാകും.
Suraj | 13-Jun-10 at 7:31 pm | Permalink
സീതാലക്ഷ്മി മാഡം, നൈസ് റ്റു മീറ്റ് യൂ 😉
പിന്നേയ്,
ദാ ഇത് : “Sad to see that the people of one’s own religion are scandalising..”എന്നേം കൂടി ഉള്‍പ്പടെയാണ് എഴുതിവച്ചിരിക്കുന്നതെങ്കില്, I just have this much to say — മതം കൊണപ്പിക്കലൊക്കെ കൈയ്യിത്തന്ന വച്ചാമതി കേട്ടാ.
ത്ഫൂ….!
seethalakshmi | 14-Jun-10 at 9:02 am | Permalink
thanks to all…:)
Bodham | 20-Jun-10 at 1:57 am | Permalink
വെറുതെ ഇവിടെ ചെസ്സ് കളിച്ചു കൊണ്ടിരിക്കാതെ ഇത് കാണു കേട്ടോ….
ഗോപാലകൃഷ്ണന് ആരാന്നാ വിചാരം? നിങ്ങള്‍ക്ക് മൊത്തം മറുപടി ദോണ്ടേ ലൈവ് വീഡിയോ ആയി വന്നു കഴിഞ്ഞു…. 11 ഭാഗം ഉണ്ട്… മൊത്തം മനസ്സിരുത്തി കാണൂ ഇനിയെങ്കിലും അങ്ങേരെ സപ്പോര്‍ട്ട് ചെയ്താലോ?
http://www.youtube.com/watch?v=NQ1-nei7gK4
അബോധം | 20-Jun-10 at 4:16 am | Permalink
ഗോപാലകൃഷ്ണന് ആരാന്നാ വിചാരം? 2010ല്‍ ഉമേഷും സൂരജും കാല്വിനും ‘ആഭാസ’ന്മാരെ പൊളിച്ചടുക്കുമെന്നു ദീര്‍ഘദര്‍ശനം ചെയ്ത് 2005 നവംബര്‍ ആറാംതീയതി തന്നെ മറുപടിപ്രസംഗം നടത്തിയില്ലേ?
(ഒന്നു പോ ഹേ, വീണിടത്തുകിടന്നുരുളാതെ. ഇനി അതിനൂടെ കുത്തിയിരുന്നു് വിമര്‍ശനമെഴുതി ഇവരുടെ സമയം കളയണമെന്നായിരിക്കും. Gopalakrishnan is an exposed fraudster. There is no need to reiterate it now and then. )
ബോധം | 20-Jun-10 at 4:39 am | Permalink
എടാ ലോക പൊട്ടന് ബോധം ഇല്ലാത്തവനെ…അതാദ്യം കേള്‍ക്കൂ.അങ്ങേരു അന്ന് 2005 ഇല നിങ്ങള്‍ പോട്ടന്മാര്ക്ക് മറുപടി പറഞ്ഞു….അത് അങ്ങേരുടെ ദൈവവിശ്വാസത്തിന്റെ ഗുണം
അബോധം | 20-Jun-10 at 6:49 am | Permalink
Da ബോധം പൊട്ടാ, നിനക്കുള്ള മറുപടി ഇവിടെ പിള്ളേര് പറഞ്ഞിട്ടുണ്ട്. വിഡിയോ കാണ്, കേള്‍ക്ക്.
nothing | 20-Jun-10 at 8:26 am | Permalink
http://kpsukumaran.blogspot.com/2010/06/blog-post_18.html
ബോധം | 20-Jun-10 at 4:06 pm | Permalink
ഡാ ന്നോ? ഡാ കണാര…ഞാന്‍ എന്ത് പറയാനാ////നിന്റെ ബന്ധുക്കളുടെ വീഡിയോ എന്നെ കാണിക്കുകയോ….അടി അടി… 🙂 നീ നന്നകൂല്ല…
Ravishanker C N | 13-Sep-10 at 7:44 am | Permalink
anna 1000 danks. ithu innu tanne print eduthu vitharanam tudanganam!.
anna oru english translationu vakuppundo???
രേവതി | 13-Sep-10 at 12:19 pm | Permalink
വ്യക്തിഹത്യ, കുപ്രചരണം, ഇന്റര്‍നെറ്റ് വഴി അപവാദപ്രചരണം, മാനനഷ്ടം മുതലായവയ്ക്ക് ശ്രീ ഗോപാലകൃഷ്ണന് ഇതിനകം കേസ് കൊടുത്തതായിട്ട് വല്ലോം അറിയുമോ?
Christopher | 14-Sep-10 at 6:34 am | Permalink
Ambo! jan wonder adichu irikkayanu!! muzhuvan vayikkan pattiyilla, pdf dwonload cheythittundu, roomil poyi vayikkanam, valare nallathu, rreally exciting!!
Thanks a lot for uploading such a knowldge from your great brain…
Chris Muscat
Ravishanker C N | 14-Sep-10 at 10:08 am | Permalink
umeshji.. oru cheriya comment..
“കാംബോജിയുടെ “ഹരികാംബോജി” എന്ന പേരുപയോഗിച്ചിട്ടു് അതിലെ “ഹരി” എന്നതിന്റെ പരൽപ്പേരനുസരിച്ചിട്ടുള്ള “28″ എടുക്കണം. അവിടെയാണു കാംബോജി”
harikambojiyum, kambojiyum onnanu ennu oru dharana varunnu.. kamboji harikambojide janyam..
അനില്‍ സോപാനം | 24-Feb-12 at 10:57 am | Permalink
അഭിവാദ്യങ്ങള്‍ ഉമേഷ്ജി!
ഹൈന്ദവ പുരാണങ്ങള്‍ അധികരിച്ച് ഇത്രയും വിവരക്കേട് വിളിച്ചു പറഞ്ഞ ഒരു മഹാനെ തുറന്നു കാട്ടിയതിനു അങ്ങേക്കും ശ്രീഹരിക്കും സൂരജിനും. പുരാണഅവഗാഹം ടിയാന്റെ പ്രഭാഷണങ്ങളില്‍ കൂടി ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ. സത്യം വദ, ധര്‍മം ചര…
അഭിനന്ദനങ്ങള്‍ അങ്ങേക്കും ശ്രീഹരിക്കും സൂരജിനും..
Prasasd | 04-Nov-12 at 10:10 am | Permalink
സൂരജേ ഉമേഷേ അപ്പോള്‍ നിങ്ങള്‍ ഈ വീഡിയോ കണ്ടില്ലേ അതോ കണ്ടില്ല എന്ന് നടിക്കുന്നോ?
http://www.muslimvideo.com/tv/watch/1aaacee576832f80ab8d/Dr.-Zakir-Naik—Does-God-exist
Potiasan | 18-Oct-14 at 3:22 pm | Permalink
യുക്തിബോധത്തെ എതിര്‍ക്കാന്‍ പലരും ദേശവര്ഗ്ഗബോധത്തെ ഉപയോഗിക്കും. ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും കൂട്ടിക്കുഴയ്ക്കും. സൗകര്യപൂര്‍വം തനിക്ക് അഭിമതമായത് മാത്രം ഉയര്‍ത്തിക്കാണിക്കും.
ഡോ.ഗോപാലകൃഷ്ണന്റെ തന്ത്രം മനസ്സിലാക്കാന്‍ നല്ല ശ്രദ്ധവേണം. അല്ലെങ്കില്‍ വാക്ചാതുരിയില് ആരേയുംവീഴ്ത്തും. പക്ഷേ വിഷജടിലവും കപടവുമാണ് ഉള്ളില്‍. പ്രഭാകരന്മാസ്റ്റരും അതില്‍ വീണതിലാണ് അത്ഭുതം