കുറേക്കാലമായി ഇവിടെ ഒരു സമസ്യ ഇട്ടിട്ടു്. ദുര്യോധനവധം കഥകളി കഴിഞ്ഞു. ഇനി അല്പം ശ്ലോകവും ചതുരംഗവും ആവാം, അല്ലേ?
സമസ്യ:
– – – – – – – – – – –
– – – – – – – – – – –
– – – – – – – – – – –
— ചതിക്കരുതൊരാളെയുമീവിധം നീ
വൃത്തം:
വസന്തതിലകം (ത ഭ ജ ജ ഗ ഗ : – – v – v v v – v v – v – -). ഈ പോസ്റ്റും കാണുക.
പൂരണങ്ങൾ അയയ്ക്കുക. വൃത്തം ശരിയാക്കാൻ ബുദ്ധിമുട്ടുള്ളവർ വൃത്തസഹായി ഉപയോഗിക്കുക. സൂര്യനു കീഴിലുള്ള എന്തിനെപ്പറ്റിയും എഴുതുക. തെറി ദയവായി എഴുതാതിരിക്കുക.
എന്റെ പൂരണം:
നേടീ സുനന്ദ വെയിലത്തു വിയർ; ത്തെടുത്തു
ചാടീ തരൂരൊരു ബിനാമി നടത്തുവാനായ്;
ആടീ കസേര, പണമില്ല, തുലഞ്ഞു മാനം –
മോഡീ, ചതിക്കരുതൊരാളെയുമീവിധം നീ!
സമസ്യാപൂരണങ്ങളെപ്പറ്റി കൂടുതൽ അറിയാൻ രസകരങ്ങളായ സമസ്യാപൂരണങ്ങൾ എന്ന പോസ്റ്റ് വായിക്കുക.
ഈ ബ്ലോഗിൽ ഇതിനു മുമ്പു വന്ന സമസ്യകൾ:
ഉമേഷ് | Umesh | 20-Apr-10 at 5:46 pm | Permalink
എന്റെ പൂരണം:
നേടീ സുനന്ദ വെയിലത്തു വിയർ; ത്തെടുത്തു
ചാടീ തരൂരൊരു ബിനാമി നടത്തുവാനായ്;
ആടീ കസേര, പണമില്ല, തുലഞ്ഞു മാനം –
മോഡീ, ചതിക്കരുതൊരാളെയുമീവിധം നീ!
Babukalyanam | 20-Apr-10 at 6:00 pm | Permalink
വൃത്ത സഹായി പോരാട്ടോ! “ചതിക്കരുതൊരാളെയുമീവിധം നീ” എന്ന് പേസ്റ്റ് ചെയ്തപ്പോള്‍ വൃത്തം അറിഞ്ഞൂടാ എന്നാ പറയുന്നേ… ഇത് പറയാന്‍ ഒരു സഹായി വേണോ?
വൃത്ത സഹായിയോടും എനിക്കിത പറയാനുള്ളത് “ചതിക്കരുതൊരാളെയുമീവിധം നീ!”
Babukalyanam | 20-Apr-10 at 6:02 pm | Permalink
my bad! “മോഡി” ഇല്ലാത്തതായിരുന്നു പ്രശ്നം!
Dilbaasuran | 20-Apr-10 at 6:16 pm | Permalink
മോഡീ നിങ്ങൾക്കുമില്ലേ ബ്രദറും ഡാഡിയും
പോയിതല്ലോ തരൂരണ്ണൻ പാട്പെട്ട്
വളച്ചൊരു പെണ്ണും ഫ്രാഞ്ചൈസിയും
തെണ്ടീ ചതിക്കരുതൊരാളെയുമീവിധം നീ
അഭിലാഷങ്ങള്‍ | 20-Apr-10 at 6:24 pm | Permalink
കൊച്ചിക്കു കിട്ടിയൊരു ഐപ്പിയെല്‍ ടീമിതല്ലോ
പേരോ ദുഷിച്ചു ജനനത്തിനുമേറെ മുന്‍പേ
പോയീ തരൂരൊരുവര്ഷംതികയുംമുന്പേ! ഹേ
മോഡീ, ചതിക്കരുതൊരാളെയുമീവിധം നീ!!
Umesh:ഉമേഷ് | 20-Apr-10 at 6:30 pm | Permalink
കവികളുടെ പ്രത്യേക ശ്രദ്ധയ്ക്കു്:
ഈ സമസ്യ “ചതിക്കരുതൊരാളെയുമീവിധം നീ” എന്നാണു്. “മോഡീ, ചതിക്കരുതൊരാളെയുമീവിധം നീ” എന്നല്ല.
സൂരജ് | 20-Apr-10 at 6:37 pm | Permalink
ശ്ലോകം കേറ്റാന്‍ കിട്ടുന്ന ഒരു ഗ്യാപ്പും വിടല്ല്…
calvin | 20-Apr-10 at 7:04 pm | Permalink
അയ്യോ ഒരുണ്ടമ്പൊരിപോലെ പോയി ലാവ്ലിന്
തള്ളേ ഒരങ്കിളിനെയുമിപ്പോള് കാണ്മതില്ലാ
ചാണ്ടീ ഇനിത്താനെന്തു കളവു ചൊല്ലും എടോ
കോപ്പേ, ചതിക്കരുതൊരാളെയുമീവിധം നീ!!
വൃത്തസഹായിയൊന്നുമില്ല… ചുമ്മാ കെടക്കട്ടെ.
Your Old friend | 20-Apr-10 at 7:10 pm | Permalink
ശുഷ്കിച്ചിടിഞ്ഞു ചുളിവാർന്ന കുജദ്വയത്തെ
*ഇമ്പ്ലാന്റിനാൽ ഭരിതമാക്കിയ ചാരുശീലേ
മാലോകർ ഞങ്ങളതു കണ്ടു നടുങ്ങി നിൽപ്പൂ
യോഷേ, ചതിക്കരുതൊരാളെയുമീവിധം നീ…
*ഇമ്പ്ലാന്റ് = Silicon implant
ranjit | 20-Apr-10 at 7:13 pm | Permalink
വിദേശകാര്യ വകുപ്പാളിയ ശശിതന്‍ കാമുകി
സുന്ദരി സുനന്ദ പുഷ്ക്കരെ ബഹുമാനമെന്ന്യേ
വൃദ്ധയെന്നാക്ഷേപിച്ച ക്രൂരനാം ഉമേഷനണ്ണാ
ദുഷ്ടാ ചതിക്കരുതൊരാളെയുമീവിധം നീ!!
അഭിലാഷങ്ങള്‍ | 20-Apr-10 at 7:34 pm | Permalink
:::ഇന്ത്യന്‍ ക്രയോജനിക്ക് പരീക്ഷണങ്ങള്‍:::
“റോക്കറ്റ് പൊങ്ങുമൊരു ടൈമിലെനിക്ക് തോന്നീ
വെക്കാം കനത്തിലൊരുബെറ്റ് സുഹൃത്തുമായീ
പോയീ ദിര്ഹംഎഴുപതും ഒരുപേനയും, ഹേ
ഇന്ത്യേ, ചതിക്കരുതൊരാളെയുമീവിധം നീ!“
🙁
Thomas | 20-Apr-10 at 8:43 pm | Permalink
ചുമ്മാ തുടങ്ങി മതിഭ്രമം വിനാശകാലേ
ചെമ്മേ നടിക്കും തിലകനെ വിലക്കി നിര്‍ത്തി
തമ്മില്‍ കൂടും താരനൃപ സില്ബന്ധികൂട്ടമാം –
‘അമ്മേ ‘ചതിക്കരുതൊരാളെയുമീവിധം നീ
വസന്തതിലകവൃത്തത്തിലാക്കിയതു്:
ചുമ്മാ മനസ്സിനു ഭ്രമം വലുതായ നാളിൽ
ചെമ്മേ നടിച്ച തിലകന്നു വിലക്കു നൽകി
തമ്മിൽ കുനഷ്ടു വലുതാക്കി മുടിച്ചു വാഴും
അമ്മേ! ചതിക്കരുതൊരാളെയുമീവിധം നീ
Bodham | 20-Apr-10 at 10:20 pm | Permalink
വെറുതെ തുടങ്ങിയൊരു ബ്ലോഗും
അതിന്പേര് “ഗുരുകുലം” എന്നാക്കിയവനും നീ
പുറം ചൊറിഞ്ഞു മേയും നായ്ക്കള്‍ക്ക് അലയാന്‍
“ദ്രോഹീ” ചതിക്കരുതൊരാളെയുമീവിധം നീ
ബോധം എഴുതാൻ ശ്രമിച്ചതിനെ വസന്തതിലകവൃത്തത്തിലാക്കിയതു്:
ചുമ്മാ തുടങ്ങിയൊരു ബ്ലോഗു, പുറം ചൊറിഞ്ഞു
തമ്മിൽ സുഖം വടിവിലേകിന പട്ടികൾക്കായ്
ഏകുന്നു പേർ “ഗുരുകുലം”! വഴിയൊക്കെ വേറേ…
ദ്രോഹീ! ചതിക്കരുതൊരാളെയുമീവിധം നീ
ദുർവ്വാസാവ് | 20-Apr-10 at 11:25 pm | Permalink
ആബാലവൃദ്ധജനതയ്ക്കു പ്രിയങ്കരൻ ഡോ.
ഗോപാലകൃഷ്ണനുടെ ട്രൗസറു കീറിയോനേ..
ഹേ പാപപങ്കില, ഉമേശ, നിനക്കു കിട്ടും
ശാപം, ചതിക്കരുതൊരാളെയുമീവിധം നീ
paracetamol | 21-Apr-10 at 1:20 am | Permalink
പെട്ടി തുറന്നാല്‍ സീരിയല്‍ റിയാലിറ്റി ഷോ
ന്യൂസ് ചാനലില്‍ കോമാളി ചര്‍ച്ചകളും
വിട്ടിത്തരങ്ങള് വിളമ്പും പുന്ഗവന്മാര്
ടീവീ ചതിക്കരുതോരാലെയുമീവിധം നീ
paracetamol | 21-Apr-10 at 1:53 am | Permalink
പാരീസില്‍ പോണമെന്ന് വാമഭാഗം
നുള്ളിപ്പെറുക്കി ടിക്കറ്റ് രണ്ടു വാങ്ങി
അഗ്നിപര്‍വ്വതം വിഘ്നമായി
ദൈവേ ചതിക്കരുതൊരാളെയുമീവിധം നീ
കരീം മാഷ് | 21-Apr-10 at 3:53 am | Permalink
വാടീ ചരക്ക്! വെയിലത്തുഴിയാട്ടെ വേഗം…
ആടേം ഒരു പൂടേം ഇല്ലാത്ത മേനിയിൽ
ആണിയുള്ള കാലിനാലോ ചവിട്ടെന്റെ
ദുഷ്ടേ, ചതിക്കരുതൊരാ ളെയുമീവിധം നീ
ഉണ്ണി | 21-Apr-10 at 4:22 am | Permalink
ഗോപാലകൃഷ്ണ പ്രഭാഷണ സാരസര്‍വം
കാപട്യമെന്ന് തെളിയിച്ച ഉമേശ ശംഭോ
കാപാലിക കരുതി നില്ക്കുക ഡോ ഗോ.
ശാപം, ചതിക്കരുതൊരാളെയുമീവിധം നീ
ജരാല്ക്കാരു | 21-Apr-10 at 7:04 am | Permalink
ജ്യോതിഷ പ്രവരനെന്നു നടിക്കും നീച ശ്രീ
ഗോപാലകൃഷ്ണണ്ണന്റെ പെരുമ്മൂടുതാങ്ങി
കൊണ്ടെന്തോ വിളമ്പി വിലസീടിന മന്ദബുദ്ധീ
ബോധ്വെ,ചതിക്കരുതൊരാളെയുമീവിധം നീ
നന്ദന | 21-Apr-10 at 8:02 am | Permalink
ഞാനുമൊന്ന് എഴുതിനോക്കട്ടെ, വൃത്തമൊന്നും അറിയ്യില്ലെങ്കിലും.
ജ്യോതിഷമറിയാത്തൊരു ജനത്തെ
“ജ്യോതിഷശാസ്ത്ര” മെന്നൊരുഡായിപ്പ് കാട്ടി
ജ്യോതിഷിയുടെ ചരടിൽ കോർത്തീടുമീ,
കൃഷ്ണാ, ചതിക്കരുതൊരാളെയുമീവിധം നീ.
നന്ദന | 21-Apr-10 at 8:10 am | Permalink
പത്തിരുപത്തഞ്ചു കൊല്ലത്തെ ഡോക്ട്രേറ്റുമായ്
പത്തുകാശിനായ് ഇറങ്ങിതിരിച്ചപ്പോൾ
പത്തുകാശിനു വിലയില്ലാതാക്കിയ
ഉമേശുമാരേ, ചതിക്കരുതൊരാളെയുമീവിധം നീ
Ranjith | 21-Apr-10 at 8:56 am | Permalink
ദൈവത്തിന്റെ സ്വന്തം നാടെന്ന ലേബലുമായി
വിളിച്ചു വരുത്തി സായിപ്പുമാരെ മുഴുവന്‍
പട്ടാപകല്‍ നടത്തി കൊള്ളയും പിടിച്ചുപറിയും
ദൈവമേ, ചതിക്കരുതൊരാളെയുമീവിധം നീ
ബിജീഷ് | 21-Apr-10 at 10:48 am | Permalink
ഒഫുനു ക്ഷമിക്കണം
ഉമേഷ്ജി ഒരു സംശയം
ഈ വൃത്തസഹായി റണ്‍ ചെയ്യമ്പോള്‍ ഫോന്റ്സ് ശരിക്ക് വരുന്നില്ല വെറും കുറെ കള്ളികള്‍ മാത്രമാണ് .വല്ല പരിഹാരം ഉണ്ടോ ?റിപ്പോര്‍ട്ട് ബക്ക്സില്‍ എറര്‍ വരുന്നു
അഭിലാഷങ്ങള്‍ | 21-Apr-10 at 1:21 pm | Permalink
::ഉമേഷേട്ടാ, ഈ മാസത്തെ എന്റെ വന്‍ ദുഃഖങ്ങളിലൊന്ന് വസന്തതിലകത്തില്‍ കരഞ്ഞുതീര്‍ക്കട്ടെ… :: 🙁
“ടെന്നീസ് കളിക്കുമൊരുഭാരതപുത്രിയേതോ
ക്രിക്കറ്റ്കളിക്കുമൊരു ‘പച്ച‘യൊടൊത്തുപോയീ..
ഹൃത്തോ തകര്ന്നുവിലപിക്കുമൊരിന്ത്യനായ് ഞാന്‍
സാന്യേ, ചതിക്കരുതൊരാളെയുമീവിധം നീ !“
🙁
Thomas | 21-Apr-10 at 3:56 pm | Permalink
ദുര്‍വാസാവ് കലക്കി !!
Syam Kumar R | 21-Apr-10 at 4:26 pm | Permalink
നല്‍കും പണം ഭരതെനിക്കു കിതാബു വാങ്ങാന്‍
വാദിച്ചു നേടുമുടനേ ജയമെന്നുമൊക്കെ
സ്വപ്നേ വിചാരമതു ചെയ്തതബദ്ധമായ് ഭ-
രത്തേ, ചതിക്കരുതൊരാളെയുമീവിധം നീ
ranjit | 21-Apr-10 at 9:09 pm | Permalink
സാക്ഷി വിപിന്‍ ഭരതെന്നിത്യാദി പുംഗവന്മാര്
ബോധം, പ്രഭാകരന് നായരെന്നിവരൊടൊത്തുകൂടി
മന്ദനാം ശേഷുവേ പുകഴ്ത്തിടുന്നു, അഹോ കൌശല
ഷേശുവണ്ണാ, ചതിക്കരുതൊരാളെയുമീവിധം നീ
ആര്യന് | 22-Apr-10 at 4:28 pm | Permalink
പൊന്നാനിയില്‍ വോട്ടു മറിച്ചു, കൂടെ നിന്നാ
പിണറായിയെന്നു പേരായൊരു സൂത്രധാരന്‍.
പാലം കടന്നുടനെ “കൂരായണ” മന്ത്രജപമായ്;
വിജയാ, ചതിക്കരുതൊരാളെയുമീവിധം നീ!
** (ബിജീഷിന്റെ അതേ പ്രോബ്ലം എനിക്കും ഉണ്ട്. നല്ല ഒന്നാന്തരം WinXP SP2 എല്ലാ അപ്ഡേറ്റും ഉള്ള സിസ്റ്റം. എന്തെങ്കിലും സൊലൂഷന് ഉണ്ടോ?)
Gupthan | 22-Apr-10 at 9:09 pm | Permalink
ആ ‘യുവര്‍ ഓള് ഡ് ഫ്രെണ്ട്’ കഥാപാത്രം ഇടയ്ക്ക് ഗിത്താര്‍ വായിക്കുന്ന ഒരു ഇശൈജ്ഞാനി അല്ലേ എന്ന് സന്ദേഹം
വഷളന്‍ | 23-Apr-10 at 3:11 am | Permalink
കിടക്കട്ടെ നമ്മുടെ നിത്യാനന്ദ സ്വാമിക്കൊരു ദക്ഷിണ.
മീമാംസയൊക്കെയുര ചെയ്തു ദിനേന കേമം
പൂമാലയിട്ടു പലരും ഭജനം നടത്തീ
കാമാതുരാം, കപട മീശ്വര സേവ കാട്ടീ
സാമീ, ചതിക്കരുതൊരാളെയുമീവിധം നീ
Umesh:ഉമേഷ് | 23-Apr-10 at 3:15 am | Permalink
വഷളാ,
നല്ല സ്റ്റൈലൻ ശ്ലോകം. “കാമാതുരയെ” എന്ന അർത്ഥത്തിലാണോ “കാമാതുരാം” എന്നു പ്രയോഗിച്ചതു്?
സരസന് | 23-Apr-10 at 7:37 am | Permalink
ഒരു യമകക്കസര്ത്ത്:
കണ്ടില്ലയോ കുരുതി, വായ്ച്ച തുരംഗഹസ്തി-
തേരാള്ക്കരുക്കള് ചതുരം ഗതിപിന്തുടര്ന്ന-
തഗ്ഗോപനെ!ക്കഥകളിച്ചതു രംഗനാഥന്!
ബ്ലോഗേ, ചതിക്കരുതൊരാളെയുമീവിധം നീ
Kalavallabhan | 23-Apr-10 at 8:26 am | Permalink
ഞാനാണുമേശാ ഗോപാലകൃഷ്ണൻ
നീയല്ലോ ബൂലോഗ ഗുരുവായിരിപ്പോൻ
വൈരങ്ങളേറെയുണ്ട് ശൈവ വൈഷ്ണവരിലും
വേണ്ട ചതിക്കരുതൊരാളെയുമീവിധം നീ.
വഷളന്‍ | 23-Apr-10 at 3:24 pm | Permalink
ഉമേഷേ, അതു തന്നെ (“കാമാതുരയെ”) ഉദ്ദേശിച്ചത്.
ആദ്യം തോന്നിയത് “കാമാതുരനായി” എന്നര്‍ത്ഥം വരുന്ന തരത്തില്‍ എഴുതാനാണ്. വൃത്തം സഹകരിക്കാത്തതു കൊണ്ട് ആശയം തിരിച്ചിടേണ്ടി വന്നു.
dethan(ദത്തന്) | 24-Apr-10 at 11:42 am | Permalink
സര്‍ക്കാര്‍ കൊടുത്ത ഫയലും മൊഴിയും മറച്ചും
വ്യാജം പറഞ്ഞു;മൊളിയമ്പുകളെയ്തു വിട്ടും
തച്ചങ്കരിക്കു വഴിവിട്ടു സഹായമേകും
ഏജീ, ചതിക്കരുതൊരാളെയുമീവിധം നീ.
-ദത്തന്
കരീം മാഷ് | 24-Apr-10 at 11:57 am | Permalink
@ദത്തൻ സൂപ്പർ.(ശ്ലോകവും ആശയവും)
Anoni MalayaLi | 24-Apr-10 at 5:26 pm | Permalink
XXXXXXXXX
അബ്ദുള്ള വന്ന,വനു സീറ്റു പതിച്ചു നല്കി
കപ്യാര് മനോജിനൊടുമില്ലൊരു തെല്ലയിത്തം
വന്നീടിലോ മുരളി – നമ്മുടെ സീറ്റുഗോപി
ചാണ്ടീ,ചതിക്കരുതൊരാളെയുമീവിധം നീ
XXXXXXXXX
മിണ്ടാത്ത കുട്ടികളെ പാതിരി തൊട്ടുചെയ്തു
വേണ്ടാത്തവേല;വതികാനതു മൂടിവച്ചൂ
എന്നെന്നുമിങ്ങനെയൊളിച്ചുപിടുച്ചുമയ്യോ
പോപ്പേ,ചതിക്കരുതൊരാളെയുമീവിധം നീ
XXXXXXXXX
കൊണ്ടോന്നു തന്നതൊരുചാനലിനായ്പലേതും
പോയീ പലപ്പൊഴതുകൊണ്ടുവരുന്നതിന്നായ്
തച്ചങ്കരീയൊടു കടങ്ങളനേകമാണ് വീ-
യെസ്സേ, ചതിക്കരുതൊരാളെയുമീവിധം നീ
XXXXXXXXX
ചിന്തിച്ചു നമ്മളിവനുത്തമ വാമപക്ഷന്
പിന്നീടു കണ്ടിതു വെറും സിപിയെമ്മുതന്നെ
അന്ധത്വമോടെയിവിടിങ്ങനെയൊട്ടിനില്ക്കും-
ഗ്ഗുരോ, ചതിക്കരുതൊരാളെയുമീവിധം നീ
XXXXXXXXX
നോണി | 02-May-10 at 9:19 am | Permalink
എണ്ണിത്തികച്ചു പലനാളുകള്‍ കാത്തിരുന്നു്
വണ്ണിച്ചപെണ്ണിനെവളച്ചിഹ കോപ്പുകൂട്ടി
പണ്ണാനൊരുമ്പെടുവതിന്നകമേ സ്ഖലിച്ച
കുണ്ണേ, ചതിക്കരുതൊരാളെയുമീവിധം നീ
ഇങ്ങനേം ആവാല്ലോ ല്ലേ? ന്താ?
Syam Kumar R | 02-May-10 at 9:36 am | Permalink
വൃത്തത്തിനുള്ളില്‍ പിടിച്ചു നിര്‍ത്താന്‍ കഴിവുണ്ടെങ്കില്‍ എങ്ങനേം ആകാം. :p
(കാത്തിരുന്നു എന്നായിരിക്കും ഉദ്ദേശിച്ചതു് അല്ല്ലേ? അനാവശ്യമായി ഒരു ചന്ദ്രക്കല കടന്നു കൂടി, വൃത്തം തെറ്റിക്കാന്‍)
Syam Kumar R | 02-May-10 at 9:42 am | Permalink
കാത്തിരുന്ന് എന്നായാലും ശരി. “ന്നു്” എന്നു വന്നതു കൊണ്ടാണ് തെറ്റിയതു് (വൃത്ത സഹായി സഹായം). എല്ലാവരും എന്നെപ്പോലെ പഴയ ലിപി തന്നെയാണോ ഉപയോഗിക്കുന്നതു്?
Devadas AC | 07-Sep-10 at 10:35 am | Permalink
പറ്റീ ചിലര്ക്കമളി, ഗായകരായിടാനായ്
പറ്റേ കളഞ്ഞു ധനമുള്ളതു,ജോലിപോലും!
തെറ്റല്ലെ നിങ്ങളിതു ചെയ്തതു കഷ്ട,മേഷ്യാ-
നെറ്റേ, ചതിക്കരുതൊരാളെയുമീവിധം നീ!
Devadas AC | 07-Sep-10 at 11:06 am | Permalink
തേളിന് കടുത്തവിഷവും നവസാരവും പി-
ന്നാളുന്നതായ പല രാസപദാര്ത്ഥമെല്ലാം
ഉള്ളില്ക്കടന്നു വിലസുന്നൊരു വീരശൂരന്‍
കള്ളേ, ചതിക്കരുതൊരാളെയുമീവിധം നീ!
കുട്ടേട്ടന് | 07-Sep-10 at 11:36 am | Permalink
കാട്ടിത്തരാം സിനിമയെന്നുപറഞ്ഞിറക്കീ
ഹോട്ടല്മുറീലുകയറിക്കതകങ്ങടച്ചു
കെട്ടീടുമെന്നുകരുതിപ്പണിചെയ്തു ഞാനും
ചേട്ടാ, ചതിക്കരുതൊരാളെയുമീവിധം നീ!
കുട്ടേട്ടന് | 07-Sep-10 at 11:55 am | Permalink
പണ്ടേക്കണക്കുകരുണാകരനാരുമല്ല.
കണ്ടാലുമെന്റെഗതിയാര്ക്കുമിവന്നെ വേണ്ടാ
വേണ്ടാത്തതൊക്കെയുരിയാടിയതോര്ത്തിടുന്നേന്
ചാണ്ടീ, ചതിക്കരുതൊരാളെയുമീവിധം നീ!
Devadas AC | 08-Sep-10 at 6:47 am | Permalink
നാടിന് പ്രശസ്തിയുടെ കായിക മത്സരങ്ങള്‍
കൂടുന്നതിന്നിടയിലങ്ങിനെ കൌശലത്താല്‍
നേടീ വളഞ്ഞവഴി കോടികളായിയും, കല്-
മാടീ ചതിക്കരുതൊരാളെയുമീവിധം നീ
കുട്ടേട്ടന് | 09-Sep-10 at 4:21 am | Permalink
ജ്യോത്സ്യര്‍ക്കു ‘യൂസ്ഫുള്‍’വഴി നല്കുവതിന്നുമാത്രം
ഉഷ്ണിച്ചുഡായ്പ്പുകളിറക്കുവതെന്തിനായ് നീ
പഷ്ണിക്കു വേറെവഴിതേടുക, ഡോക്റ്റര്‍ ഗോപാല്‍-
കൃഷ്ണാ! ചതിക്കരുതൊരാളെയുമീവിധം നീ..
Devadas AC | 18-Sep-10 at 10:59 am | Permalink
സല്‍പ്പേരു നേടുവതനന്നു കടം വരുത്തി-
ഷോപ്പീന്നു വാങ്ങിയൊരുയന്ത്രമിതാ കിടപ്പൂ
റിപ്പേറുപോലുമിനി പറ്റുകയില്ലയെന് ലാപ്-
ടോപ്പേ ചതിക്കരുതൊരാളെയുമീവിധം നീ
Devadas AC | 18-Sep-10 at 11:00 am | Permalink
സല്‍പ്പേരു നേടുവതിനന്നു കടം വരുത്തി-
ഷോപ്പീന്നു വാങ്ങിയൊരുയന്ത്രമിതാ കിടപ്പൂ
റിപ്പേറുപോലുമിനി പറ്റുകയില്ലയെന് ലാപ്-
ടോപ്പേ ചതിക്കരുതൊരാളെയുമീവിധം നീ
തോന്ന്യവാസന്‍ | 11-Feb-11 at 7:15 am | Permalink
മോഹങ്ങള്‍ തന്നു വലയില്‍ ബത ! വീഴിത്തി പിന്നെ-
ക്കണ്ണമ്പിനാല് മനസുകീറിയകത്തുകേറി
എല്ലാരെയും കഴിവിനാല് തവ കാല്ക്കലാക്കും
പെണ്ണേ ചതിക്കരുതൊരാളെയുമീവിധം നീ
Narayanan N | 01-Aug-12 at 6:46 pm | Permalink
പാര്ട്ടിക്കുശല്യമതെന്നുവന്നാല്
വയ്കാംവെടി,കുത്തഥ, തല്ലുമാകാം
കൊല്ലാന്‍ മണിക്കൊരു പട്ടികയും കൊടുക്കാം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?
OR
പാര്ട്ടിക്കുശല്യമതെന്നുവന്നാല്
വയ്കാംവെടി,കുത്തഥ, തല്ലുമാകാം
എന്നാണുപാര്ട്ടിലയിനെന്നുമാണി
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?